ഇന്ദീവരം: ഭാഗം 3

ഇന്ദീവരം: ഭാഗം 3

എഴുത്തുകാരി: ഭദ്ര ആലില

എന്നെ തോൽപ്പിച്ചു നീ ഇവന്റെ ഒപ്പം ജീവിക്കണ്ട… “” പറഞ്ഞതും ശിവയുടെ തല ലക്ഷ്യമാക്കി ശക്തിയുടെ അടുത്ത പ്രഹരം ഏറ്റിരുന്നു. തലപൊട്ടി രക്തം അവന്റെ കണ്ണുകൾക്ക് മീതെ ഒഴുകിയിറങ്ങി… രക്തം മറ തീർത്ത കണ്ണുകൾ കൊണ്ട് ശിവ ഇന്ദുവിനെ നോക്കി..ബാലൻസ് നഷ്ടപ്പെട്ടു നിലത്തേക്ക് വീണു പോയി. ശക്തിയുടെ കയ്യിലെ കത്തി വായുവിൽ ഒന്നുകൂടി ഉയർന്നു താഴ്ന്നു… പക്ഷേ… ശിവക്ക് മേലെ വീണ ഇന്ദുവിന്റെ നെഞ്ചിലൂടെയാണ് അതിറങ്ങി പോയത് .ശ്വാസം കിട്ടാതെ പിടയുന്ന ഇന്ദുവിനെ കണ്ടു ശക്തിയുടെ കയ്യിൽ നിന്ന് കത്തി താഴെ വീണു. “””ഇന്ദൂട്ടി ….”” ശിവ വേദനയോടെ അലറി കരഞ്ഞു..

നെഞ്ചോടു ചേർന്ന് കിടക്കുന്നവളെ ദേഹത്തു നിന്നിറക്കി ചരിച്ചു കിടത്തി… ശ്വാസം കിട്ടാതെ അവളുടെ വിരലുകൾ അവന്റെ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങി മുറിവുണ്ടാക്കി. “”ഇന്ദൂ….””ശക്തി കുനിഞ്ഞു അവളുടെ അടുത്തായി ഇരുന്നു …..””നിന്നെ .. നിന്നെ ഒന്നും ചെയ്യണംന്നില്ലായിരുന്നു എനിക്ക്…. എന്തിനാ നീ…. “” അവളെ തൊടാനാഞ കൈകളെ ശിവ തട്ടി മാറ്റി “”തൊട്ടു പോകരുത് . “” വേദനയിലും ശിവ അലറി… “”തൊട്ട് പോകരുത് അവളെ..”” അവളെ വാരി നെഞ്ചോട് ചേർക്കുമ്പോൾ അവളുടെ അടഞ്ഞ കണ്ണുകളിൽ നിന്ന് നീർ ഒഴുകുന്നുണ്ടായിരുന്നു… ഇന്ദൂട്ടി .. ഒന്നുല്ലടാ…. കണ്ണ് തുറക്ക്… കവിളിൽ തട്ടി വിളിച്ചപ്പോൾ അടഞ്ഞ കൺപോളകൾ ബലപ്പെട്ട് തുറക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു അവൾ… പിന്നെ പതുക്കെ കണ്ണുകൾ അടഞ്ഞു തന്നെ പോയി.

ശക്തി തലക് കൈ കൊടുത്തു പിന്നോട്ട് നിരങ്ങി നീങ്ങി…. “”ഇന്ദുവേ….. കണ്ണ് തുറക്കേടാ…. “”ശിവ അപ്പോഴും പുലമ്പി കൊണ്ടിരുന്നു .. “”അവളു പോയെടാ… നമ്മളെ രണ്ടാളെയും പറ്റിച്ചിട് അവൾ പോയി…”” ശക്തിയുടെ കരച്ചിൽ ഉച്ചത്തിൽ ആയി… “””മിണ്ടരുത്…ജീവിക്കാൻ ഒരുപാട് കൊതിച്ചതാ എന്റെ പെണ്ണ് .. ആ അവളെ നീ…””ശിവ മുരണ്ടു…. ഇന്ദുവിന്റെ രക്തം പുരണ്ട കത്തി ശക്തിക്ക് മേൽ കുത്തിയിറക്കുമ്പോൾ ശിവ ആർത്തു ചിരിക്കുകയായിരുന്നു… ശക്തിയുടെ അലറി കരച്ചിൽ ആ വീടാകേ മുഴങ്ങി… രക്തം വാർന്നു നിരങ്ങി നീങ്ങുമ്പോഴും ശിവ ചിരിച്ചു കൊണ്ട് അവനു മേൽ കത്തിയിറക്കി കൊണ്ടിരുന്നു… കണ്ണുകൾ മറിഞ്ഞു തുടങ്ങിയപ്പോൾ ഇന്ദുവിന്റെ അടുത്തേക് നിരങ്ങി ചെന്നു ശിവ. അവളെ എടുത്തു നെഞ്ചോട് ചേർത്തു ..

“” പോവണ്ടേ നമുക്ക്… ശക്തി പോയി… ഇനി വരില്ല… വാ… ഇന്ദു.. കണ്ണടച്ച് വാശി പിടിക്കല്ലേ പെണ്ണെ… വാ… എണീക്.. “” സ്ലാബിൽ പിടിച്ചു ഒരു വിധം നിവർന്നു നിന്നു ശിവ…. നിലത്തു വീണു കിടക്കുന്ന ഇന്ദുവിനെ നോക്കി… “”വാശിക്കാരി…പിണക്കാ എന്നോട് ..??… കുറച്ചു അല്ലെ വൈകിയുള്ളൂ… പിണങ്ങാതെ പെണ്ണെ… വാ പോവാ.”” നിലത്തേക് ചമ്രം പടിഞ്ഞു ഇരുന്നു… “”ന്നാ എനിക്കും വാശിയാ …ശക്തിയെ പറഞ്ഞു വിട്ടേച്ചു വരാൻ ഇരുന്നത് അല്ലെ ഞാൻ…അതിനാ ഈ പെണ്ണ്…”” കുനിഞ്ഞു ഷർട്ട്ന്റെ അറ്റം കൊണ്ട് അവളുടെ മുഖമെല്ലാം തുടച്ചു…. മൊത്തം അഴുക്ക് ആയി… ഇങ്ങനെ ആണോ കല്യാണത്തിന് ഒരുങ്ങുന്നേ… പൊട്ടി പെണ്ണ് .. ഞാൻ ഒരുക്കാം ന്റെ പെണ്ണിനെ “” വേച്ചു വേച്ചു പോയി ഒരു കപ്പ് വെള്ളം എടുത്തു കൊണ്ട് വന്നു അവളുടെ മുഖം കഴുകി വൃത്തിയാക്കി…

“” എന്തിനാ ഈ പൊട്ട്… ഇത് വേണ്ടാ… ഞാൻ വേറെ തൊട്ട് തരാം “” . നെറ്റിയിലെ സിന്ദൂരം മായ്ച്ചു .. കഴുത്തിലെ താലിയും ഊരി മാറ്റി.. “”ഇപ്പൊ വരാട്ടോ ഇന്ദുട്ടിയെ..”” ബദ്ധപ്പെട് എഴുന്നേറ്റു മുറിയിലേക് പോയി ശിവ… തിരിച്ചു വന്നപ്പോൾ കയ്യിൽ അവൾക്കായ് ഒരുക്കിയ സാരിയും ആഭരങ്ങളും എല്ലാം ഉണ്ടായിരുന്നു.. അവളുടെ നെഞ്ചിനു മീതെന്നു ഉടുത്തിരുന്ന സാരി അഴിച് മാറ്റി… “” നാണമില്ലാത്ത പെണ്ണ്… “” ചെറു ചിരിയോടെ പറഞ്ഞു.. “”നാണിക്കണ്ടട്ടോ… ഞാൻ അല്ലെ… നിന്റെ ശിവ അല്ലെ…”” പീച്ച് കളർ ഉള്ള സാരി അവളുടെ മേൽ വച്ചു.. “”ഹ്മ്മ്.. ചേരുന്നുണ്ട് കെട്ടോ… ന്റെ സെലെക്ഷൻ മോശായില്ല .

ഇഷ്ടായോ നിനക്ക്..?”” സാരി പുതപ്പിച്ചു കഴുത്തിൽ താലി കെട്ടി നിറുകയിൽ സിന്ദൂരം ചാർത്തി ശിവ അവളെ നോക്കി ചിരിച്ചു. അവളുടെ അടുത്ത് ചേർന്നു കിടന്നു. “”ഇപ്പൊ ന്റെ ഇന്ദുട്ടി സുന്ദരിയായി…”” വലത്തേ കൈ അവളുടെ കയ്യിൽ കോർത്തു പിടിച്ചു .. കുറേ രക്തം വാർന്നു പോയത് കൊണ്ട് ശിവയും ക്ഷീണിച്ചു തുടങ്ങിയിരുന്നു… കണ്ണുകൾ കൂമ്പിയടഞ്ഞു. ഹോസ്പിറ്റലിലേക്ക് ശക്തിയെയും ശിവയെയും കാണാഞ്ഞു ശിവയുടെ കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് അമ്മ വീട്ടിലേക്കു വന്നത്.. “”ഇന്ദു… വാതിൽ തുറന്നിട്ടിട്ട് ഈ പെണ്ണ് ഇതെവിടെ പോയി .. ശക്തി….അരുണേ .. ഒന്ന് നോക്കിക്കേ… അവരെങ്ങാനും അപ്പുറത്ത് ഉണ്ടോന്ന്..”” വരാന്തയിലെ അരഭിത്തിയിൽ ഇരുന്നു അവർ കാൽ തിരുമ്മി. “” നന്നായൊന്ന് ചൂട് പിടിക്കണം… ന്നാലെ ഈ വേദന മാറു… “” “”ചെവ്വാമ്മ ഇവിടെ ഇരിക്ക്.. ഞാൻ നോക്കട്ടെ അവർ എവിടെയാന്നു .”” “”ചെവ്വ അല്ലേടാ ..

ശോഭ… കുഞ്ഞിലേ ഉള്ള വിളി ഇനിയു മാറ്റാറായില്ലേ നിനക്ക്..?”” “”അത് പിന്നെ…. അതങ്ങനെയെ വരു..””അരുൺ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. തുറന്നു കിടന്ന മുൻ വാതിലിലൂടെ അവൻ അകത്തു കയറി.. “”ആഹാ…. വാതിലൊക്കെ തുറന്നു ഇട്ടേച് ആണല്ലോ പോയേക്കുന്നെ… ശിവാ…. ഡാ…”” അവരെ തിരക്കി അടുക്കളയിലേക് വന്ന അരുൺ ആ കാഴ്ച കണ്ടു വിറങ്ങലിച്ചു നിന്നു… തളം കെട്ടി കിടക്കുന്ന രക്തത്തിന് മീതെ ശക്തിയുടെ അറ്റു പോയ ശരീരഭാഗങ്ങൾ… തൊട്ടടുത്തു രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇന്ദുവും ശിവയും… കൊഴുത്ത രക്തത്തിന്റെ രൂക്ഷ ഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നിരുന്നു… മനം പിരട്ടുന്ന ഗന്ധം… വായോളം എത്തിയ ഛർദിൽ കൈ കൊണ്ട് തടഞ്ഞു അവൻ പുറത്തേക്ക് ഓടി..

“””എന്താടാ .. എന്ത് പറ്റി… അവരാരും ഇല്ലേ അവിടെ…?”” അരുണിന്റെ വെപ്രാളംവും ഭയന്ന മുഖവും കണ്ടു ചെവ്വമ്മക്കും വെപ്രാളമായി. “”എന്താടാ…. എന്താ….”” ഭയവും ദുഃഖവും താങ്ങാൻ അകത്തെ അരുൺ വിറക്കുന്നുണ്ടായിരുന്നു. “”അവിടെ… അവിടെ അടുക്കളയില്….””” അത്ര മാത്രം പറഞ്ഞു ഒപ്പിച്ചു അവൻ പുറത്തേക്ക് ഓടി.. “” ഈശ്വരാ….എന്താണാവോ “” നെഞ്ചിൽ കൈ വച്ചു അവർ അടുക്കളയിലേക്ക് ചെന്നു.ഒന്നേ നോക്കിയുള്ളു.. തളം കെട്ടി കിടക്കുന്ന രക്തം കണ്ടതും .. “”എന്റെ മക്കളേ….””” എന്നൊരാലർച്ചയോടെ അവർ പിന്നോട്ട് മറിഞ്ഞു.വിവരമറിഞ്ഞു നിമിഷ നേരം കൊണ്ട് നാട്ടുകാർ ഓടി കൂടി..വന്നവർ വന്നവർ ഭയന്നു പിന്നോട്ട് മാറി… കയറി നോക്കാൻ പലരും ഭയന്നു… “”” ഞനൊന്ന് കാണട്ടെ അരുണേ… എന്റെ മക്കൾക്കു എന്താ പറ്റിയെന്നു ഞാനൊന്ന് നോക്കട്ടെ..

ചോര കണ്ടു ഞാൻ…. അവർക്കെന്നാ പറ്റിയെടാ….ഞാനൊന്നു നോക്കിക്കോട്ടെ… “” ആ കാഴ്ച അവർ സഹിക്കില്ലന്നു അറിയാവുന്നത് കൊണ്ട് അരുൺ ചെവ്വമ്മയെ തടഞ്ഞു… “””ഇപ്പൊ പോവണ്ട ചെവ്വമ്മേ… ഇപ്പൊ പോവണ്ട..”” “””അതെന്താടാ… എനിക്ക് അറിയണ്ടേ എന്റെ കുഞ്ഞുങ്ങൾക്ക് ന്താന്നു…ഒന്ന് നോക്കട്ടെടാ ഞാന്….”” എത്ര നിർബന്ധിച്ചിട്ടും അവരെ അകത്തേക്കു കയറാൻ അരുൺ അനുവദിച്ചില്ല.അടുക്കള വാതിലിനു അപ്പുറം അവരുടെ കൈ പിടിച്ചു അരുൺ കൂട്ടിരുന്നു. “” ചെവ്വമ്മേ… പോലീസ് വന്നിട്ടുണ്ട്… “” അവർ തല ചെരിച്ചു നിർവികാരയായി അവരെ നോക്കി.. “” എന്റെ മക്കളാ സാറെ. അകത്തു….. “” “”ഇവരെ പുറത്തേക് ഇരുത്തിക്കോ…”” അരുൺ ചെവ്വമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു..

“””വാ അമ്മേ…. നമുക്ക് അവിടെ ഇരിക്കാം..”” “”” ഞാനൊന്ന് കണ്ടില്ല സാറെ… എന്റെ മക്കളെ… ഇവരെന്നെ കാണിച്ചില്ല… “” അവർ അലമുറയിട്ട് കരയാൻ തുടങ്ങി.. മൂന്നു പേരെയും പുറത്തേക് എടുത്തപ്പോൾ ആ നാടാകെ കരഞ്ഞു.ശക്തിയുടെയും ഇന്ദുവിന്റെയും ശരീരം പുറത്തേക് എടുത്തപ്പോൾ അർത്തലച്ചു കരഞ്ഞു…അവളുടെ ദേഹത്തെ പുതിയ സാരി കണ്ടു നെഞ്ചത് അടിച്ചു.. “” എന്റെ മക്കളെ കൊന്നത് ഞാനാ…. ആരോടും പറയാതെ എല്ലാം ഒളിപ്പിച്ചത് ഞാനാ… ക്ക്… ക്ക് പറയായിരുന്നു അവനോട്… ഇപ്പൊ എനിക്ക് ആരൂല്ലാണ്ട് ആയില്ലേ…. “” അവർ പതം പറഞ്ഞു കരഞ്ഞു.പിന്നെ ബോധം മറഞ്ഞു വീണു. 🔸🔸🔸🔹

മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ ആണ് ചെവ്വമ്മ കണ്ണ് തുറന്നത്. “”എവിടെയാ ഞാൻ…ഹോസ്പിറ്റലാണോ ഇത്.”” കട്ടിലരികിൽ സ്റ്റൂളിൽ ഉറക്കം തൂങ്ങി ഇരുന്ന അരുൺ കണ്ണ് തിരുമ്മി എഴുന്നേറ്റു.. “”അതെ ചെവ്വമ്മേ… നാലു ദിവസായി അമ്മ ഹോസ്പിറ്റലിൽ ആയിട്ട്… ഇന്നലെയാ icu വിന്ന് ഇറക്കിയേ… കുഴപ്പൊന്നൂല്ലാ…. പെട്ടന്ന് വിഷമം കേറിയെന്റെയാ .”” “””ചത്തില്ലേ ഞാൻ…. ഇനി ആർക്ക് വേണ്ടീട്ടാ ഞാൻ ജീവിക്കണേ… എന്റെ മക്കളെല്ലാം പോയില്ലേ…”” കണ്ണുകൾ ഈറനായി…ശബ്ദം കരച്ചിലിൽ മുങ്ങി പോയി. “””എന്റെ ശിവയും ശക്തിയും…. ഞാൻ കാരണം ഒരു പാവം പെണ്ണും….””” ശക്തിയുമായി ഇന്ദുവിന്റെ കല്യാണം നടത്തിയ കാരണം പറഞ്ഞു ഉള്ളുരുകി കരഞ്ഞു .. “”ഒടുക്കം എനിക്ക് ആരൂല്ലാണ്ട് ആയി…ചത്താൽ മതി ഇനി എനിക്ക്…”” നെഞ്ചിൽ ആഞ്ഞിടിച്ചു അവർ ഉറക്കെ കരഞ്ഞു. “” ചെവ്വമ്മേ…. ശിവ…. ശിവ മരിച്ചിട്ടില്ല… “! “എന്താ നീ പറഞ്ഞെ …. കേട്ടത് വിശ്വസിക്കാൻ ആവാതെ അവർ കണ്ണ് മിഴിച്ചു. “”അതെ ചെവ്വമ്മേ…. ശിവ… ശിവ മരിച്ചിട്ടില്ല.. പക്ഷെ…”” അരുണിന്റെ മുഖം ദുഃഖത്താൽ കുനിഞ്ഞിരുന്നു….  (തുടരും )

ഇന്ദീവരം: ഭാഗം 2

Share this story