കവചം: ഭാഗം 24

കവചം: ഭാഗം 24

എഴുത്തുകാരി: പ്രാണാ അഗ്നി

“നീ …….മിണ്ടരുത് ………”ദേശ്യത്തോടെ അവൾക്കു നേരെ വിരൽചൂണ്ടി ദേവ് അത്രയും പറഞ്ഞപ്പൊളേക്കും അഗ്നി കണ്ണുകളിൽ ഭയം അഭിനയിച്ചു കൈകൾ കൊണ്ട് വായും പൊത്തി അവനെ നോക്കി . അവളുടെ അഭിനയവും കാട്ടികുട്ടലും കണ്ടു അവൻ പൊട്ടിച്ചിരിച്ചു .അവന്റെ ചിരി കണ്ടു അവളും ……… “അഗ്നി ബി സീരിയസ് ……..”പെട്ടെന്നു തന്നെ ചിരി നിർത്തി അവൻ ഗൗരവത്തിൽ പറഞ്ഞതും .ദേവിന്റെ മുഖഭാവം കണ്ടു അഗ്നിയിലും ഗൗരവം വന്നു നിറഞ്ഞു . “ആരാണ് അഗ്നി അയാൾ .നീ മെസ്സേജ് അയച്ചത് കണ്ടതു കൊണ്ടാണ് അതേപറ്റി അപ്പോൾ ഒന്നും ചോദിക്കാതിരുന്നത് .

റിഥുവിനെ അറ്റാക്ക് ചെയ്യാൻ ശ്രമിച്ച ആളെ ബോട്ടിൽ കൊണ്ട് മുറിപ്പെടുത്തിയതിനു ശേഷം ദേവ് അവളെ തന്റെ പുറകിലായ് ആരും കാണാതെ മറച്ചു പിടിച്ചു .അവന്റെ മുഖം വലിഞ്ഞു മുറുകുന്നതും കണ്ണിലേക്കു കോപം ഇരച്ചു കയറുന്നതും അഗ്നി വ്യക്തമായി കണ്ടിരുന്നു . ദേവിനു എന്തെങ്കിലും സൂചന നൽകിയില്ലെങ്കിൽ ദേഷ്യത്തില്‍ അവൻ എന്തെങ്കിലും ചെയ്താല്‍ തങ്ങളുടെ ഓരോ ചലനവും വീക്ഷിച്ചു കൊണ്ട് നിൽക്കുന്ന ആ വ്യക്തി തന്നെ ആണോ ശത്രു എന്ന് ഉറപ്പിക്കാൻ കഴിയില്ല എന്ന് അവൾക്കു നല്ലതുപോലെ അറിയാമായിരുന്ന .ഫോൺ എടുത്തു പെട്ടെന്നു തന്നെ ദേവിന് മെസ്സേജ് ചെയ്തു “അവർ എനിമി ഈസ് ഹിയർ .

ബി വിത്ത് മി ……” മെസ്സേജ് വായിച്ചതിനു ശേഷം എല്ലാം തങ്ങൾ പ്ലാൻ ചെയ്തത് പോലെ തന്നെയാണ് അവര്‍ ചെയ്തതു. “ഇനി പറയൂ ആരാണ് അയാൾ ……” “ഞാൻ പറയാം അതിനു മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് ……” “അൻഷ് റിഥുവിന്റെ പേരെന്റ്സ് ആരാണ് ………” “അഗ്നി ഞാൻ പറയുന്ന കാര്യങ്ങൾ ഒരിക്കലും റിഥു അറിയാൻ പാടില്ല .അവനു എന്നും ഡാഡും അമ്മയും തന്നെ ആണ് അവന്റെ മാതാപിതാക്കൾ .ഞാൻ അവന്റെ സ്വന്തം ചേട്ടനും .പിന്നെ റിഥു രാജ്പൂത്തിന്റെ ചോര തന്നെ ആണ് …… ഡാഡിന്റെ ഒരേ ഒരു സഹോദരി ആദ്യാ രാജ്പൂത്തിന്റെ മകൻ ആണ് റിഥു .

ആന്റി ചെറുപ്പം മുതലേ u .k യിൽ ആയിരുന്നു .മീഡിയാസിന്റെ മുമ്പിൽ നിന്നും വിട്ടുനില്ക്കാൻ സ്കൂളിംഗ് ഹയർ സ്റ്റഡീസ് എല്ലാം അവിടെ തന്നെ ആയിരുന്നു . ഡാഡിയും അമ്മയും ഇടക്ക് ഇടക്ക് അങ്ങോട്ടേക്ക് പോയി കാണും .വിശേഷ അവസരത്തിൽ മാത്രമേ ആന്റി ഇന്ത്യയിലേക്ക് വരൂ .ആന്റി വരുന്നതോടെ രാജ്പൂത് മാന്ഷനിൽ ഒരു ഉത്സവം തന്നെ ആയിരിക്കും .എല്ലായിടത്തും സന്തോഷവും കളിചിരിയും നിറയും . അങ്ങനെയിരിക്കെ ആണ് അമ്മ രണ്ടാമതും പ്രെഗ്നന്റ് ആയതു .ആദ്യ മാസത്തിൽ തന്നെ അമ്മയുടെ ഹെൽത്തിൽ കുറച്ചു പ്രോബ്ലെംസ് ഉണ്ടായി അതുകൊണ്ടു തന്നെ അമ്മയുടേയും ഡാഡിന്റയും ആന്റിയുടെ അടുത്തേക്കുള്ള പോക്ക് കുറഞ്ഞു .

പ്രെഗ്നൻസി ടൈമിൽ അമ്മക്ക് കോംപ്ലിക്കേഷൻ ഒരുപാടു ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ പ്രസവത്തോടെ ആ കുട്ടി മരണപെട്ടു . ആ ഷോക്കിൽ നിന്നും മുക്തരാവുന്നതിനു മുൻപ് ആണ് ആന്റിക്കു അവിടെ എന്തോ ആക്സിഡന്റ് പറ്റി പെട്ടെന്നു എത്തണം എന്ന് പറഞ്ഞു കോൾ വരുന്നത് .ഡാഡി തനിച്ചു ആണ് അങ്ങോട്ടേക്ക് പോയത് . അവിടെ ചെന്ന ഡാഡിക്കു കാണേണ്ടി വന്നത് ജനിച്ചു ദിവസങ്ങൾ മാത്രം പ്രയമുള്ള റിഥുവിനേയും ആന്റിയുടെ ഡെഡ് ബോഡിയും ആയിരുന്നു .അവിടുത്തെ ആന്റിയുടെ ഫ്രണ്ട്സിൽ നിന്നും അറിയാൻ കഴിഞ്ഞത് .അവരുടെ കൂടെ പഠിച്ച ഒരു പയ്യനുമായി ആന്റി ഇഷ്ടത്തിൽ ആയിരുന്നു എന്നും അവർ ലീവിങ് ടുഗെദറിൽ ആയിരുന്നു എന്നുമാണ് .

ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും പോകുന്ന വഴിയിൽ ഒരു കാർ ആക്‌സിഡന്റിൽ രണ്ടു പേരും മരണപ്പെട്ടു ബാക്കി ആയതു ഈ കൈകുഞ്ഞു മാത്രം ആണ് . റിഥുവിന്റെ അച്ഛൻ ആരാണ് എന്ന് കണ്ടെത്താൻ ഡാഡി ശ്രമിച്ചെങ്കിലും അയാളുടെ വീട്ടുകാർ അപ്പോളേക്കും അയാളെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും മാറ്റിയിരുന്നു .അബ്രാം എന്നാണ് അയാളുടെ പേര് എന്ന് മാത്രം അറിയാം … VVIP കൾ മാത്രം പഠിക്കുന്ന കോളേജ് ആയതുകൊണ്ട് ആരുടെ ഡീറ്റൈൽസും കോളേജ് പുറത്തു വിടുകയില്ലാ .ആ ഒരു അവസ്ഥയിൽ ഡാഡ് കൂടുതൽ ഒന്നും അനേഷിക്കാനും പോയില്ലാ . അന്നുമുതൽ ഈ നിമിഷം വരെ അമ്മയുടെ രണ്ടാമത്തെ മകൻ ആയി തന്നെയാണ് റിഥു വളർന്നത് .

അബികാംഷ രാജ്പൂത്തിന്റെ മകനായി അവനെ ലോകം അറിഞ്ഞൂ .”പറഞ്ഞു തീർന്നതും ദേവ് ഒരു നെടുവീർപ്പോടെ അഗ്നിയെ നോക്കി . അവൾ മറ്റേതോ ലോകത്തു എന്തോ ആലോചനയിൽ ആയിരുന്നു . “അഗ്നി …….” “ഹാ ……..”ദേവിന്റെ വിളികേട്ടാണ് അഗ്നി ചിന്തയിൽ നിന്നും ഉണരുന്നത് . “അൻഷ് അപ്പോൾ എന്റെ കണക്കുകൂട്ടലുകൾ എല്ലാം ശെരിയാണ് .ഞാൻ തന്റെ അച്ഛന്റെ സഹോദരിയുടെ മകൾ ആണ് എന്ന് പറഞ്ഞപ്പോൾ കണ്ടതാണ് അയാളുടെ മുഖത്തെ ഞെട്ടൽ .അതുപോലെ തന്നെ റിഥുവിനെ നോക്കുബോൾ ഉള്ള അയാളുടെ കണ്ണിലെ പകയും . ചിലപ്പോൾ തന്റെ ആന്റിയുടെ മരണം വെറും ഒരു ആക്സിഡന്റ് ആവില്ല അത് കരുതി കൂട്ടി ആരെങ്കിലും ചെയ്തത് ആണെങ്കിലോ ………”

“എന്തൊക്കെയാണ് നീ ഈ പറയുന്നത് ……ആരാണ് അയാൾ എന്ന് മാത്രം നീ ഇതുവരെ പറഞ്ഞില്ലല്ലോ ……..” “അൻഷ്…….ഇറ്റ്സ് ആദം അലി ഖാൻ ………” “വാട്ട് ………….” “ശെരിയാണ് അൻഷ് അയാൾ തന്നെ ആണ് എനിക്ക് ഉറപ്പുണ്ട് .അയാളുടെ ഓരോ ചലനവും അത് വെക്തമാകുന്നുണ്ടായിരുന്നു .എന്തുകൊണ്ട് ആണ് അയാൾക്കു റിഥുവിനോട് ഇത്ര വൈരാഗ്യം എന്നുള്ളത് ആണ് നമ്മൾ കണ്ടെത്തേണ്ടത്. …….അയാളെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ് കളക്ട ചെയ്യാൻ ഏജൻസിയെ ഏല്പിച്ചിട്ടുണ്ട് .ആ റിപ്പോർട്ട് വന്നതിനു ശേഷമേ ഇനി മുൻപോട്ടു പോകാൻ സാധിക്കു . ആദം അയാൾ നിസാരകാരൻ അല്ലാ റിഥുവിന്റെ സെക്യൂരിറ്റി കുറച്ചുകൂടി റ്റയിട്ടു ആക്കണം .ഞാൻ ജീവിച്ചിലിക്കുബോൾ അവന്റെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കില്ലാ…….

“അവസാന വാചകം അവൾ അവളെ തന്നെ പറഞ്ഞു ഉറപ്പിക്കുകയായിരുന്നു . ഇതെല്ലാം കേട്ടിരുന്ന ദേവും ഞെട്ടലിൽ തന്നെ ആയിരുന്നു .ആദം അയാൾ എന്തും ചെയ്യാൻ മടിയില്ലാത്തവൻ ആണ് .അയാൾ എന്തിനാണ് റിഥുവിനെ ടാർഗറ്റ് ചെയ്യുന്നത് ഒന്നിനും അവന്റെ കൈയിൽ ഉത്തരം ഇല്ലായിരുന്നു .ഒന്നു മാത്രം അവൻ ഉറപ്പിച്ചു എത്ര വല്യ ശത്രൂ ആണെങ്കിലും റിഥുവിനെ സംരക്ഷിക്കണം . “ഓക്കേ അൻഷ് ഞാൻ പോയി ഫ്രഷ് ആവട്ടെ കോളേജിൽ പോവേണ്ടത് അല്ലേ ” അവൾ ദേവിന്റെ അടുത്ത് നിന്നും എഴുനേറ്റു പുറത്തേക്കുള്ള ഡോർ ലക്ഷ്യമാക്കി നടന്നു . “അതേ ………ഇന്നലെ അവസാനം പറഞ്ഞത് ഒന്നും നാടകമായിരുന്നില്ല കേട്ടോ ………

“ദേവ് ഒരു കുസൃതി ചിരിയോടെ അഗ്നിയുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു “ആണോ ……പക്ഷേ ഞാൻ എല്ലാം നാടകത്തിന്റെ ഭാഗമായി തന്നെ ആണ് എടുത്തിരിക്കുന്നത് ………” “അഗ്നി ……ഞാൻ ശെരിക്കും പറഞ്ഞത് ആടോ …….എനിക്ക് തന്നെ ഇഷ്ടമാണ് താൻ കരുതുന്നതിലും ഒരുപാടു കൂടുതൽ .എന്റെ നല്ലപാതിയായി റിഥുവിന്റെ ഏട്ടത്തിയമ്മയായി രാജ്പൂത്തിന്റെ മഹാറാണിയായി വന്നൂടെ തനിക്കു .” ദേവ് പറയുന്നത് കേട്ട് അഗ്നിയുടെ മുഖത്തു ഒരിക്കലും പ്രണയം ആയിരുന്നില്ല വന്നു നിറഞ്ഞതു ഗൗരവം തന്നെയായിരുന്നു . “അൻഷ് തനിക്കു എന്നെ കുറിച്ച് എന്ത് അറിയാം .വെറും ഒരു ആകർഷണം മാത്രം ആണ് തനിക്കു എന്നോട് തോന്നുന്നത് അത് കുറച്ചു കഴിയുബോൾ മാറിക്കൊള്ളും .

പിന്നെ ഞാൻ ഒരു കമാൻഡോ ആണ് രാജ്യത്തിന് വിലപ്പെട്ട ആളുകളുടെ ജീവന് വേണ്ടി ഏതു നിമിഷവും മരണം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജീവിതം . ആ ജീവിതത്തിലേക്ക് ഞാൻ ആരേയും കൂട്ടില്ല അൻഷ…….” “അഗ്നി ഞാൻ പറയുന്നത് ഒന്ന് കേൾക്കു ………” “അൻഷ പ്ളീസ് ……..ഇതിനെ കുറിച്ച് നമുക്കു പിന്നീട് സംസാരികാം ……..”ഗൗരവത്തിൽ അത്രയും ദേവിനെ നോക്കി പറഞ്ഞുകൊണ്ട് അവൾ മുൻപോട്ടു നടന്നു . അവൾ നടന്നകലുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുവാൻ മാത്രമേ ദേവിനെ കൊണ്ട് കഴിഞ്ഞുള്ളു . അങ്ങനെ ദിവസങ്ങൾ കടന്നു പോയികൊണ്ടേ ഇരുന്നു .

റിഥുവിനെ സുരക്ഷിതമായ ഒരു കവചത്തിൽ അഗ്നി പൊതിഞ്ഞു പിടിച്ചു .ദേവ് പിന്നീട് തന്റെ പ്രണയത്തെ കുറിച്ച് അഗ്നിയുടെ സംസാരിച്ചതേ ഇല്ലാ .റിഥുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാതെ അവൾ തനിക്കു ഒരു മറുപടി തരില്ലാ എന്ന് അവനു വക്തമായി അറിയാമായിരുന്നു . എങ്കിലും ഒരു കൂട്ടുകാരനെ പോലെ എല്ലാ സഹായങ്ങളും അവൾക്കു ചെയ്തുകൊടുത്തു ദേവ് അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു എല്ലാത്തിനും .ആ കൂട്ടുകെട്ടിൽ അവർ ആദമിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു കൊണ്ടേ ഇരുന്നു . പക്ഷെ അവിടെ ഒന്നും ആദത്തിനെയും റിഥുവിനേയും കണക്ട് ചെയ്യുന്ന ഒന്നും തന്നെ അവർക്കു ലഭിച്ചില്ലാ .എങ്കിലും പ്രതീക്ഷ കൈവിടാതെ അഗ്നി മുൻപോട്ടു തന്നെ പോയി …….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 23

Share this story