മനപ്പൊരുത്തം: ഭാഗം 2

മനപ്പൊരുത്തം: ഭാഗം 2

എഴുത്തുകാരി: നിവേദിത കിരൺ

നിറഞ്ഞ മിഴികളോടെ ഞാൻ കണ്ണനോട് പ്രാർത്ഥിച്ചു… എന്റെ ക്യഷ്ണാ… ഇനിയും എന്നെ പരീക്ഷിക്കരുത്…. എന്നെ ഓർത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയാൻ അങ്ങ് ഇടവരുത്തരുതേ…… 🌸. 🌸. 🌸. 🌸. 🌸. 🌸. 🌸 മോളെ….. എന്തിനാ കരയുന്നെ?? ഒന്നുമില്ല അമ്മേ… ഞാൻ എന്തൊക്കെയോ ഓർത്ത്…… എന്റെ മോള് ഇനി പഴയതൊന്നും ഓർക്കേണ്ട കേട്ടോ…. എപ്പോ വേണേലും മോൾക്ക് അച്ഛനെയും അമ്മയെയും കാണാൻ പോകാലോ ….. അയ്യേ… എന്താ ഏട്ടത്തി ഇത്?? പിള്ളേരെപ്പോലെ…. കരയല്ലേ ഏടത്തി…. അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്…. കുഞ്ചൂ… നീ മോൾക്ക് റൂം കാട്ടി കൊടുക്ക്… വാ.. ഏടത്തി…. നമുക്ക് പോയി ഈ വേഷം ഒക്കെ മാറ്റാം….. ദേ… അതാ… ഏട്ടന്റെ മുറി…. ഞങ്ങൾ റൂമിൽ ചെന്നപ്പോഴേക്കും ഏട്ടൻ ഫ്രഷായി കഴിഞ്ഞിരുന്നു….

ആ… ഏട്ടൻ ഫ്രഷായോ?? മ്ം.. ആവണി താൻ ഡ്രസ്സ് ചെയിംജ് ചെയ്.. മ്ം.. പിന്നെ… കുഞ്ചൂ… നീ ഒന്ന് ഹെൽപ്പ് ചെയ് ആവണിയെ…. ഒക്കെ ഏട്ടാ… കുഞ്ചൂ… റൂം ലോക്ക് ചെയ്തു…. മുടിയെല്ലാം അഴിച്ച് തന്നൂ അവൾ.. ഏട്ടത്തി…. ഞാൻ ആരാണെന്ന് മനസ്സിലായോ??? ഇല്ല എന്ന് ചുമൽ കൂച്ചീ…. ഞാൻ സാത്വിക… ഏട്ടന്റെ അനിയത്തിയാ… എല്ലാവരും എന്നെ കുഞ്ചൂന്നാ വിളിക്കാ.. ഇപ്പോ പ്ലസ് ടൂ പഠിക്കാ…. താഴെ വേറെ ഒരു സാധനത്തിനെ കണ്ടില്ലേ… അതാണ് സാത്വിക് …. എല്ലാവരുടേയും കിച്ചു …. ഞങ്ങൾ പരട്ടകളാ ….. എന്താ…. ശ്ശേ… ഇരട്ടകളാ ….. പക്ഷേ രണ്ട് മിനിറ്റ് അവനാ മൂത്തത്…. നടുക്കഷ്ണം… എന്ന് വെച്ച് ഞാൻ അവനെ ബഹുമാനിക്കുകയൊന്നും ഇല്ല…. ഞങ്ങൾ രണ്ടാളും ഒരു സ്കൂളിലാ…. ഏതാ എടുത്തെക്കുന്നത് ?? ബയോസൈൻസ്….

ആഹാ… അപ്പോ ഒരുപാട് പഠിക്കാനുണ്ടല്ലോ?? ഉണ്ടോന്നോ…. എന്തൊരു ചോദ്യമാ ചേച്ചി….. ചേച്ചി പോയി ഫ്രഷ് ആയി വാ…. ഞാൻ താഴെ ഇണ്ടാവൂട്ടോ…. മ്ം.. ശരി… തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ ഉള്ളിലെ വിങ്ങലുകൾക്ക് അല്പം ആശ്വാസം ലഭിക്കും പോലെ…. എന്നിലെ ദുഃഖങ്ങളും ദുരിതങ്ങളും ആ വെള്ളത്തോടൊപ്പം ഒഴുകി ഇറങ്ങുപോലെ…… ഫ്രഷായി പുറത്തിറങ്ങി നനഞ്ഞ മുടി തോർത്തി നിൽക്കുമ്പോഴാണ് ഞാൻ ആ മുറി നന്നായി ശ്രദ്ധിക്കുന്നത്…. അത്യാവശ്യം വലിപ്പമുള്ള മുറിയാണ്. ഭിത്തിയോട് ചേർത്തു ബെഡ് ഇട്ടിട്ടുണ്ട്… ഷെൽഫിൽ എല്ലാം അടുക്കും ചിട്ടയോടെ വെച്ചിട്ടുണ്ട്… ഏട്ടന്റെ ഒത്തിരി ഫോട്ടോകൾ ചുമരിൽ ഉണ്ട്… കിച്ചുവിനെയും കുഞ്ചുവിനെയും എടുത്തു നിൽക്കുന്ന സിദ്ധുവേട്ടൻ …. പുറത്തേ പച്ചപ്പിലേക്ക് വാതിൽ തുറക്കുന്ന പോലെ ഉള്ള ജനലുകൾ…

ഞാൻ ജനൽ തുറന്നു പുറത്തേ കാഴ്ചകൾ നോക്കി നിന്നു… ശാന്ത സുന്ദരമായ സ്ഥലം എങ്ങും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു….. ഇളം കാറ്റെന്നെ വന്നു പുൽകും പോലെ… എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ആ മന്ദമാരുതൻ എന്നെ ചേർത്തു പിടിക്കുന്നു…. കിളികളുടെ ശബ്ദങ്ങളും… പൂക്കളിലെ തേൻ നുകരുന്ന ചിത്രശലഭങ്ങളും….. എത്ര ആനന്ദത്തിലാണവർ…. ജീവിതത്തിന്റെ കയ്പേറിയ നോവുകളും തീരാ വേദനകളും ഇല്ലാത്ത സുന്ദരമായ ജീവിതം….. ഈ ചിത്രശലഭങ്ങളെ പോലെ പറന്നുയരാൻ കൊതിച്ചതല്ലേ ഞാനും…. ഇതുപോലെ സന്തോഷിച്ച് ജീവിച്ചിരുന്ന ഞാൻ… ഇപ്പോ….. പഴയ ആവണി…. അവൾ എനിക്കിപ്പോൾ ഒരു ഓർമ്മ മാത്രമാണ്…. അവളിലേക്ക് ഒരു തിരിച്ചു പോക്ക് ഞാനും ആഗ്രഹിക്കുന്നു…. പക്ഷേ…. എന്തേ എനിക്കതിനു കഴിയുന്നില്ല…… മോനെ…. മോളിത് വരെ വന്നില്ലല്ലോ?

നീ ഒന്ന് പോയി നോക്കിയേ…. (അമ്മ) കുഞ്ചൂ… ഒന്നു പോയി നോക്കൂ….. (സിദ്ധൂ) സിദ്ധൂ… ഞാൻ നിന്നോടാണ് പറഞ്ഞത്…(അമ്മ) ആര് പോയലെന്താ അമ്മേ…. ഞാൻ പോയിട്ട് വരാം…. (കുഞ്ചൂ) അതല്ല.. കുഞ്ചൂ … ഇത്ര നേരം ആയിട്ടും ഇവൻ ആ കുട്ടിയോട് ഒന്നും മിണ്ടീട്ട് കൂടി ഇല്ല… അതെന്ത് വിചാരിച്ചു കാണും…. എന്ത് വിചാരിക്കാൻ?? നിന്റെ കൂടെ ഇനി ജീവിക്കേണ്ട കുട്ടിയാ അത്…. ഞാൻ ആവശ്യപ്പെട്ടോ അമ്മയോട്… എനിക്ക് വിവാഹം കഴിക്കണം പെണ്ണിനെ നോക്കണമെന്ന്?? ഇല്ലല്ലോ… വിവാഹ കാര്യം വീട്ടിൽ സംസാരിക്കുമ്പോൾ ഒക്കെ ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇനിയൊരു ജീവിതം വേണ്ട എന്ന്….. എന്നിട്ടും നിർബന്ധിച്ചു നിങ്ങൾ എല്ലാവരും കൂടി വിവാഹം നടത്തി ….. എനിക്ക് ഈ ജന്മം അവളെ സ്നേഹിക്കാൻ കഴിയില്ല.. അവളെ എന്നല്ല ഒരു പെണ്ണിനെയും…..

സിദ്ധൂ ഇത്രയും പറഞ്ഞു മുകളിലേക്ക് പോകാൻ തുടങ്ങിയതും ഇതെല്ലാം കേട്ട് നിൽക്കുന്ന ആവണിയെ ആണ് കണ്ടത്…. എല്ലാവരും ആവണിയെ തന്നെ നോക്കി നിൽക്കുകയാണ്…. ഇതെല്ലാം കേട്ടതും ആവണി തിരിച്ചു റൂമിലേക്ക് തന്നെ പോയി…. കുഞ്ചൂ… നീ മോളുടെ അടുത്തേക്ക് ചെല്ല്…. സിദ്ധൂ നേരെ പോയത് ഗാർഡനിലേക്കാണ്…. അവൻ സ്റ്റോൺ ബെൻജിൽ പോയി ഇരുന്നു… ഒത്തിരി വിഷമം വരുമ്പോൾ അവൻ അവിടേക്കാണ് പോകാറ്…… അവന്റെ മനസ്സ് ആകെ കലങ്ങി മറിയുകയായിരുന്നു… എല്ലാ സ്ത്രീകളിലും അവൻ ഇപ്പോൾ കാണുന്നത് ദീക്ഷിതയെയാണ് (സിദ്ധുവിന്റെ ആദ്യ ഭാര്യ) അത്രമാത്രം അവൾ അവന്റെ മനസ്സിനെ മുറിവേൽപ്പിച്ചു…. ഇനി ഒരു പെൺകുട്ടിയെയും ജീവിതത്തിലേക്ക് കടന്നു വരാൻ അനുവദിക്കില്ല എന്ന അവന്റെ തീരുമാനമാണ് പട്ടിണി കിടന്നും ആത്മഹത്യ ഭീഷണി നടത്തിയും അവന്റെ അമ്മ മാറ്റിയത്…..

സിദ്ധുവിന് അവന്റെ അമ്മയെ ജീവനാണ്… അതുകൊണ്ടാണ് അവൻ ഈ വിവാഹത്തിന് സമ്മതിച്ചിതും.. പക്ഷേ…. എന്തൊ അവനത് ഉൾക്കൊള്ളാൻ കഴിയുന്നില്ല….. ആവണി യുടെ നിറഞ്ഞ കണ്ണുകൾ അവന്റെ മനസ്സിൽ തെളിഞ്ഞു… ശ്ശേ… അത്രയും പറയേണ്ടിയിരുന്നില്ല… ആ കുട്ടി എന്ത് തെറ്റ് ചെയ്തു…. കുറ്റബോധം കാരണം അവന് അവിടെ ഇരിക്കാൻ സാധിച്ചില്ല…. അവൻ നേരെ പോയത് റൂമിലേക്കാണ്… വെളിയിൽ നിന്ന് തന്നെ അകത്തെ സംസാരം കേൾക്കാം…. ഏടത്തി വിഷമിക്കണ്ട … ഞങ്ങളില്ലേ കൂടെ… അവനോടു പോകാൻ പറ…. കിച്ചൂവാണ്…. അതെ… നമുക്ക് അവന് ചായയിൽ വിം കലക്കി കൊടുക്കാം… എങ്ങനെയുണ്ട്….(കുഞ്ചൂ) പക്ഷേങ്കിൽ എന്ത് തന്നെ പറഞ്ഞിട്ടും ആവണി മറുപടി ഒന്നും പറഞ്ഞില്ല… ഏടത്തി ഇങ്ങനെ ഇരിക്കല്ലേ… പ്ലീസ്…. കരഞ്ഞിരിക്കുന്ന മുഖം കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ …..

ഏട്ടത്തി ചിരിക്കണ കാണാൻ എന്ത് ഭംഗി ആണെന്നോ??( കിച്ചു) അതിന് നീ എപ്പോഴാ ഏട്ടത്തി ചിരിക്കണ കണ്ടത്?? (കുഞ്ചൂ) അതിപ്പോ കാണാൻ എന്താ എന്റെ ഏട്ടത്തി സുന്ദരി അല്ലേ… അപ്പോ ചിരിക്കണ കാണാൻ നല്ല ഭംഗി ആയിരിക്കും…. (കിച്ചു) ഓ…. ഇങ്ങനെ ചളി അടിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നെടാ ഉവ്വേ….. അതോ ഒരു ചളിയത്തിടെ കൂടെ ജനിച്ചു ഇങ്ങനെ ആയതാ…. എന്ത് ചെയ്യാം ഏട്ടത്തി എന്റെ വിധി…. എടാ… നിന്നെ ഞാൻ.. ഇന്ന്… കൊല്ലും… കുഞ്ചു കിച്ചുവിനെ അടിക്കാൻ ആയി മുറിയിലൂടെ ഓടിക്കുകയായിരുന്നു…. എന്തോ അതെല്ലാം കണ്ട് അറിയാതെ ചിരിച്ചു പോയി…. ജോസഫേ… ദേ… കുട്ടി ചിരിക്കണു…. രണ്ടാളും ഓടി എന്റെ അടുത്ത് വന്നു…. ദേ… ഇത് പോലെ ആകണം ഞങ്ങളെ ഏടത്തി… കേട്ടോ… അവനോടു പോകാൻ പറ എന്ന് പറഞ്ഞു കിച്ചു വാതിൽ തുറന്നതും ഇതെല്ലം കേട്ട് കൊണ്ട് നിൽക്കുന്ന സിദ്ധുവിനെയാണ് …..

ദൈവമേ… എക്സ്പ്രഷൻ കണ്ടാൽ അറിയാം കലിപ്പിലാണെന്ന്…. ഈശ്വര ഇന്നെന്നെ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വരും…. എന്താടാ നിന്ന് ദിവാ സ്വപ്നം കാണുവാണോ?? ഏയ്…. ഇല്ല… ഏട്ടാ …. ഏട്ടനോ …. കുറച്ചു മുൻപ് നീ അങ്ങനെ അല്ലല്ലോ പറഞ്ഞത്??? ഏയ്… ഇല്ലാല്ലോ… ഞാൻ ഒന്നും പറഞ്ഞില്ല…. ഞാൻ എന്തേലും പറഞ്ഞോ കുഞ്ചു??? ഏേ ….. ഡി… സാമദ്രോഹി ഒന്ന് രക്ഷിക്ക്… അല്ലെങ്കിൽ എന്റെ കൈടെ കാര്യം ഗോപി…. നിന്ന് ആലോചിക്കാതെ പറയടി കുരുപ്പേ ….. ഇല്ലേട്ടാ… കിച്ചു ഒന്നും പറഞ്ഞില്ല…. മ്ം… സിദ്ധു അവളെ കലിപ്പിലൊന്ന് നോക്കി…. എന്നിട്ട് കിച്ചൂന്റെ കൈയിൽ നിന്നും പിടി വിട്ടു…. പോക്കോ രണ്ടാളും….. വാടാ… നമുക്ക് പഠിക്കണ്ടേ…. ആടി … നമുക്ക് പോകാം….. ഏടത്തി ഞങ്ങള് പോവാണേ…… അവര് പോയതും സിദ്ധു ആവണി യുടെ മുഖത്തേക്ക് നോക്കി…

നന്നായി കരഞ്ഞുവെന്ന് ആ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന് മനസ്സിലായി…. അവളോട് സോറി പറയാൻ തുടങ്ങിയതും ആവണി യുടെ ഫോൺ ബെൽ അടിച്ചു….. ഹലോ… അച്ഛാ…. മോളെ… എന്തെടുക്കുവാ… റൂമിലാണച്ചാ… സന്തോഷം അല്ലേ എന്റെ മോൾക്ക്?? അതെ അച്ഛാ… ഞാൻ സന്തോഷായിട്ടാ ഇരിക്കണെ… അമ്മ എവിടെ?? ദാ… ഇവിടെ ഇണ്ട്… അച്ചു… മോളെ…. അമ്മ …. എന്തിനാ അമ്മ കരയണെ… എനിക്കൊരു കുഴപ്പവുമില്ല… പേടിക്കേണ്ട…. സന്തോഷമായി ഇരിക്കമ്മെ …… ഇത്രയും വിഷമത്തോടെ ഇരിക്കുമ്പോഴും ഇവൾക്കെങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു ….. മോളെ… മോൻ അടുത്തുണ്ടോ?? ഒന്ന് കൊടുക്കുവോ… ഉണ്ട്… ഞാൻ കൊടുക്കാം…. അച്ഛനാണ്… ഏട്ടനോട് സംസാരിക്കണമെന്ന്…. അച്ഛൻ ഒന്നും അറിയരുത്…. പ്ലീസ്….. ഞാൻ ഫോൺ വാങ്ങി….

ഏടത്തി അമ്മ അന്വേഷണകണു… വാ… നമുക്ക് താഴെ പോകാം…. ആവണി എന്നെ നോക്കിയിട്ട് താഴേക്ക് പോയി…. ഹലോ… മോനെ… പറയു.. അച്ഛാ … മോനെ… ഏറെ ദുരിതങ്ങൾ അനുഭവിച്ചതാ എന്റെ മോള് …. അവളെ വേദനിപ്പിക്കരുത്…. അതൊരു പാവമാണ്…. ഇല്ല… അച്ഛാ… ഞാൻ ശ്രദ്ധിച്ചോളാം…. പിന്നെയും ഏറെ നേരം സംസാരിച്ച ശേഷമാണ് ഫോൺ വെച്ചത്….. മോളെ… എന്റെ മോനൊരു പാവാ… ഇങ്ങനെ ഒന്നുമല്ലായിരുന്നു അവൻ…. എത്ര സന്തോഷത്തോടെ ജീവിച്ചതാ എന്റെ കുട്ടി ….. എല്ലാത്തിനും കാരണം അവളാ…. എന്റെ കുഞ്ഞിന്റെ ജീവിതം ഇങ്ങനെ ആക്കി… അമ്മേ… ഇങ്ങനെ വിഷമിക്കാതെ …. ഈശ്വരൻ അല്ലേ എല്ലാം തീരുമാനിക്കുന്നത് എല്ലാവരുടേയും ജീവിതത്തിൽ എന്ത് നടക്കണമെന്ന് അത് പോലെ മാത്രമേ സംഭവിക്കൂ …..

മോൾക്ക് സാധിക്കും എന്റെ മോനെ പഴയത് പോലെ ആക്കാൻ… ആ പഴയ സിദ്ധൂ….. എന്റെ ജാനകി നീ വന്ന അന്ന് തന്നെ മോളെ ഓരോന്ന് പറഞ്ഞു കരയിപ്പിക്കാതെ ഇരിക്ക്…. അച്ഛൻ വിളിച്ചോ മോളെ?? ഉവ്വ്… രണ്ടാളും സംസാരിച്ചു… എല്ലാവരോടും അന്വേഷണം പറയാൻ പറഞ്ഞു… ഇപ്പോ ഏട്ടനോട് സംസാരിക്കുകയാണ്…… ആണോ…. അതെ… അമ്മേ.. എന്തോ കരിഞ്ഞ മണം വരുന്നില്ലേ?? (കുഞ്ചു) അത് വേറെ ഒന്നുമല്ല എന്റെ കുടൽ കരിഞ്ഞ മണമാ…. (കിച്ചു) ശ്ശേ… അതായിരുന്നോ??? (കുഞ്ചു) അമ്മ എനിക്ക് വിശക്കുന്നു… കഴിക്കാൻ എന്തേലും തായോ…. (കിച്ചു) കുറച്ചു മുന്നെ അല്ലേടാ നീ ആ ചിപ്സ് മുഴുവൻ തീർത്തത്?? (അമ്മ) എങ്ങനെ പറ്റുന്നു മോനെ??? . ഇങ്ങനെ ആണേൽ എൻ്റച്ഛൻ നിന്നെ പരിപോഷിപ്പിക്കാൻ വേണ്ടി ലോൺ എടുക്കേണ്ടി വരും…. (കുഞ്ചു) അച്ഛാ… ദേ… ഇവളെന്നെ കണ്ണുവെക്കുന്നു… (കിച്ചു) പിന്നെ കണ്ണ് വെക്കാൻ പറ്റിയ സാധനം… ഒന്നു പോടാ…

അപ്പാ…. (കുഞ്ചു) ദേ… അച്ഛനോട് പോടാന്ന്…..(കിച്ചു ) ഡീ…. (അച്ഛൻ) അയ്യോ… ഞാൻ ഇവനോട് പറഞ്ഞതാ…. (കുഞ്ചു) അവരുടെ തമാശകൾ ഒക്കെ കേട്ട് ഞങ്ങൾ ഇരുന്നു…. ഇവരുടെ കൂടെ ഇരിക്കുമ്പോൾ പഴയ ആവണി ആകാൻ കൊതി തോന്നുന്നു…. ആ… നീ… വന്നോ…. ഭക്ഷണം എടുക്കട്ടെ?? മ്ം… ഞാനും അമ്മയും കൂടി എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു… ഞാൻ പിന്നെ ഇരുന്നോളാം എന്ന് പറഞ്ഞിട്ടും അമ്മ എന്നെ നിർബന്ധിച്ച് ഏട്ടന്റെ അടുത്തിരുത്തി…. ഞാൻ അടുത്ത് ഇരുന്നത് കൊണ്ടാകും ഏട്ടൻ മതിയാക്കി എണീറ്റ് കൈ കഴുകി, നേരെ മുറിയിലേക്ക് പോയി…. ഞാൻ അടുത്ത് ഇരുന്നത് കൊണ്ടാണോ ഏട്ടൻ എണീറ്റ് പോയത്?? വേണ്ടീരുന്നില്ല… ഇങ്ങനെ ഒക്കെ ചിന്തിച്ച് കൂട്ടിയപ്പോഴാണ് അമ്മ എന്നെ വിളിച്ചത്….. അച്ചു… ഞാൻ പെട്ടെന്ന് അമ്മയെ നോക്കി…

കഴിക്ക് മോളെ… അവനെ നോക്കണ്ട…. ചേച്ചിയെ അച്ചൂന്നാ വിളിക്യാ… മ്ം.. അമ്മക്കെങ്ങനെ അറിയാം?? അതൊക്കെ ഞങ്ങൾക്കറിയാം കഴിച്ച് വേഗം കിടക്കാൻ നോക്ക് രണ്ടും, നാളെ സ്കൂളിൽ പോകാൻ ഉള്ളതാ…. നാളെയോ??? നാളെ പോണോ?? മറ്റന്നാൾ തൊട്ടു പോകാം അച്ഛാ…. എന്ത്യേ ?? അല്ല.. അച്ഛാ… ഇന്ന് ഏട്ടന്റെ കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ… അതാ ഞങ്ങള്… അതിന് കഴിഞ്ഞത് അവന്റെ കല്യാണം അല്ലേ?? അല്ലാതെ നിന്റെ അല്ലല്ലോ?? അല്ല… അപ്പോ പോകാലോ നാളെ?? പോകാം… അല്ലേ… കുഞ്ചു… അതെ….. തീർച്ചയായും……. അതിനോട് ഞാൻ യോജിക്കുന്നു…. (കുഞ്ചു) എന്നാ ഒരു ദോശ കൂടി കഴിക്കാലേ?? നീ എന്ത് പറയുന്നു….. (കിച്ചു) അതിനോട് എനിക്കത്ര യോജിപ്പില്ല….. (കുഞ്ചു) അല്ലെങ്കിലും നിനക്കെന്നോട് ഒരു സ്നേഹം ഇല്ല…. (കിച്ചു) ഓ…. ഇനി കണ്ണീരൊഴുക്കണ്ട… കഴിക്ക്… (കുഞ്ചു) ഏടത്തി…. എന്താ… ചിത്രം വരാക്കാണോ?? എന്താ അച്ചു ഒന്നും കഴിക്കാത്തെ??

വിശപ്പില്ല അച്ഛാ… അതാ… കഴിച്ച് കഴിഞ്ഞ് പാത്രം എല്ലാം കഴുകി കിച്ചൺ ഒതുക്കാൻ അമ്മയെ സഹായിച്ചു…. പിന്നെയും കുറെ നേരം അമ്മയോട് സംസാരിച്ചു നിന്നു…. മോള് റൂമിലേക്ക് ചെല്ല്… ദാ… ഈ പാൽ പിടിക്ക്…. അമ്മ പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി, ഞാൻ അത് വാങ്ങി മുറി ലക്ഷ്യമാക്കി നടന്നു… എന്തോ വല്ലാത്തൊരു ടെൻഷൻ …. ഹ്യദയം വേഗത്തിൽ മിടിക്കുന്നു…. കൈകൾ നന്നായി വിറയ്ക്കുന്നു….. ഡോർ തുറന്നു ഞാൻ അകത്തേക്ക് കയറി…. ഏട്ടൻ ജനൽ തുറന്നു പുറത്തേക്കു നോക്കി നിൽക്കുകയാണ്…. മുറിയിൽ മറ്റൊരാളുടെ സാമിപ്യം അറിഞ്ഞ് ഏട്ടൻ തിരിഞ്ഞ് നോക്കി…. അപ്പോഴും ഞാൻ നന്നായി വിറക്കുന്നുണ്ടായിരുന്നു…. അത് കണ്ടത് കൊണ്ടാവും പാൽ മേശപ്പുറത്ത് വെച്ചോളു എന്ന് പറഞ്ഞു…… ആവണി…. എനിക്ക് തന്നോട് കുറിച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്…….. തുടരും…..

മനപ്പൊരുത്തം: ഭാഗം 1

Share this story