മനപ്പൊരുത്തം: ഭാഗം 3

മനപ്പൊരുത്തം: ഭാഗം 3

എഴുത്തുകാരി: നിവേദിത കിരൺ

ഡോർ തുറന്നു ഞാൻ അകത്തേക്ക് കയറി…. ഏട്ടൻ ജനൽ തുറന്നു പുറത്തേക്കു നോക്കി നിൽക്കുകയാണ്…. മുറിയിൽ മറ്റൊരാളുടെ സാമിപ്യം അറിഞ്ഞ് ഏട്ടൻ തിരിഞ്ഞ് നോക്കി…. അപ്പോഴും ഞാൻ നന്നായി വിറക്കുന്നുണ്ടായിരുന്നു…. അത് കണ്ടത് കൊണ്ടാവും പാൽ മേശപ്പുറത്ത് വെച്ചോളു എന്ന് പറഞ്ഞു…… ആവണി…. എനിക്ക് തന്നോട് കുറിച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്….. ആവണി വളച്ച് കെട്ടാതെ തന്നെ ഞാൻ കാര്യം പറയാം…എനിക്ക് തന്നെ ഒരിക്കലും ഒരു ഭാര്യയായി കാണാനോ സ്നേഹിക്കാനോ കഴിയില്ല… തന്നെയെന്നല്ല ഒരു പെണ്ണിനും എന്റെ മനസ്സിൽ സ്ഥാനമുണ്ടാകില്ല….

അച്ഛന്റെയും അമ്മയുടെയും നിർബ്ബന്ധത്തിലാണ് നമ്മുടെ വിവാഹം നടന്നത്… ഞാൻ ഇപ്പൊ തന്നോട് ചെയ്യുന്നത് വലിയ തെറ്റാണെന്ന് എനിക്കറിയാം… പക്ഷേ കഴിയില്ലാടോ എനിക്ക്.. അത്രമാത്രം മുറിവേറ്റതാണ് എന്റെ മനസ്സ്…. ആദ്യമെ തന്നോട് പറയണമായിരുന്നു എന്നാൽ എനിക്കതിനും കഴിയുമായിരുന്നില്ല….. മറ്റെന്തിനെക്കാളും എനിക്ക് വലുത് എന്റെ അച്ഛനും അമ്മയും തന്നെയാണ്.. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തന്നെ…. ഇത്രയുമൊക്കെ സിദ്ധു സംസാരിച്ചിട്ടും ആവണി മറുപടി ഒന്നും പറഞ്ഞില്ല…. എടോ താൻ എന്താ ഒന്നും പറയാത്തത്?? അത്… ഇപ്പോ പറഞ്ഞ കാര്യങ്ങൾ ഒന്നും എന്റെ അച്ഛനും അമ്മയും അറിയരുത്… എന്നെ ഓർത്ത് നീറി കഴിയുന്ന രണ്ടു ആത്മാക്കളാണ്, അവരെ ഇനിയും സങ്കടപ്പെടുത്താൻ എനിക്കാകില്ല…..

ആവണി എനിക്ക് തന്നോട് ദേഷ്യമൊന്നും ഇല്ല… പക്ഷേ തന്നെ സ്നേഹിക്കാൻ എനിക്ക് കഴിയില്ലടോ…. നേരം ഒരുപാടായി… താൻ കിടന്നോളു… പുതപ്പും തലയിണയുമായ് ഞാൻ നിലത്ത് കിടക്കാൻ തുടങ്ങിയതും ഏട്ടൻ എന്നെ തടഞ്ഞു… താൻ ബെഡിൽ കിടന്നോളൂ … ഞാൻ സോഫയിൽ കിടന്നോളാം… അയ്യോ.. വേണ്ട… ഏട്ടൻ ബെഡിൽ കിടന്നോളു ….. നീ ഞാൻ പറയുന്നത് കേട്ടാൽ മതി.. ബെഡിൽ കിടന്നാൽ മതി…. എന്നും പറഞ്ഞു എന്റെ കൈയിൽ നിന്നും പുതപ്പും തലയിണയുമായ് ഏട്ടൻ സോഫയിലേക്ക് പോയി…. ലൈറ്റ് ഓഫ് ആയതും ഞാൻ വല്ലാതെ പേടിച്ചു… എന്താ എന്ത് പറ്റി?? അത് എ..എനിക്ക് എനിക്ക്..ഇരുട്ട് പേടിയാണ്…. ഒക്കെ ഞാൻ ഡിം ലൈറ്റ് ഇടാം…

താൻ ടെൻഷൻ ആകാതെ…. ഏട്ടൻ എനിക്ക് കുടിക്കാൻ വെള്ളം തന്നു…. ഞാൻ അത് വാങ്ങി കുടിച്ചു.. കിടന്നു…. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല… ഏട്ടൻ പറഞ്ഞതായിട്ടായിരുന്നു മനസ്സ് നിറയെ… ഏട്ടൻ പറഞ്ഞത് തന്നെയായിരുന്നു തന്റെ മനസ്സിലും… ഒരിക്കലും ഇങ്ങനെ ഒരു ജീവിതം ആഗ്രഹിച്ചിരുന്നില്ല…. എന്നും എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ അവരുടെ മാത്രം അച്ചുവായി കഴിയാനാണ് ഞാൻ കൊതിച്ചത്…. എന്നാൽ … ഇന്ന് താൻ ഒരാളുടെ ഭാര്യയാണ്…. ഈ ലോകത്ത് എന്തിനെക്കാളും ഞാൻ ഭയക്കുന്നത് ഇരുട്ടിനെയാണ്… ആ മനുഷ്യനെയാണ്… ഭയമാണ് എല്ലാത്തിനോടും…. എല്ലാവർക്കും ഹരിയേട്ടന്റെ സ്വഭാവം ആകില്ല എന്നും അറിയാം….

പക്ഷേ എന്റെ ഉള്ളിലെ ഭയത്തെ അകറ്റാൻ ഒന്നിനും സാധിച്ചിട്ടില്ല….. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു… രാവിലെ കുളിച്ച് അടുക്കളയിൽ കയറി… അടുക്കളയിൽ ചെന്നപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു….. ആഹാ മോളെണീറ്റോ ഇത്രനേരത്തെ .. കുറച്ചു നേരം കൂടി ഉറങ്ങായിരുന്നില്ലേ… വീട്ടിലും ഞാൻ ഈ സമയത്ത് എണീക്കും അമ്മേ… മോൾക്ക് അമ്മ ചായ തരാം… അച്ഛൻ മാത്രേ എണീറ്റുള്ളു… സിദ്ധു എണീക്കുമ്പോ ഏഴ് മണി ആകും… പിള്ളേര് എണീക്കുമ്പോ എട്ട് കഴിയും…. ഒമ്പത് മണിക്ക് സിദ്ധു കോളേജിൽ പോകും പിള്ളേരെ അവനാ സ്കൂളിൽ കൊണ്ടാക്കാറ്…. കോളേജ്?? ആഹാ.. അപ്പോ മോൾക്ക് അറിയില്ലേ… അവൻ പ്രഫസർ ആണ്… ഓ… അച്ഛൻ പറഞ്ഞിരുന്നു.. ഞാൻ മറന്നതാ അമ്മേ….

മോളോടവൻ ഇന്നലെ പിന്നീട് ദേഷ്യപ്പെട്ടൊന്നുമില്ലല്ലോ?? ഇല്ല അമ്മേ… ഹാവൂ… ആശ്വാസമായി… ഇന്നലെ രാത്രി ഇതോർത്ത് ആദി പിടിച്ചിരിക്കുകയായിരുന്നൂ….. അമ്മയെ സഹായിച്ചു അടുക്കളയിൽ നിന്നു… രാവിലത്തെ ഭക്ഷണവും അവർക്ക് കൊണ്ട് പോകാൻ ഉള്ളതും എല്ലാം റെഡിയാക്കി….. അമ്മേ… ചായ… ആ… മോളെ അവൻ എണീറ്റൂ… ഈ ചായ അവന് കൊണ്ട് കൊടുക്ക് മോളെ…. അല്ല.. അമ്മേ… ഞാൻ… ദാ… മോളെ…. ഞാൻ ചായ’യുമായി മുൻവശത്തേക്ക് ചെന്നു… ഏട്ടൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു….. ചായ… ഞാൻ പതിയെ പറഞ്ഞു…. മ്ം.. അമ്മ എവിടെ?? അടുക്കളയിൽ ആണ്…. മ്ം.. ഏട്ടൻ ചായ വാങ്ങി…. ഭാഗ്യം വഴക്കൊന്നും പറഞ്ഞില്ല….

മോളെ ആ പിള്ളേരെ പോയി ഒന്ന് വിളിച്ചെണീപ്പിക്ക്…. ശരി അമ്മേ ….. കുഞ്ചു…. എണീറ്റേ… കുറച്ചു നേരം കൂടി കിടക്കട്ടെ…. ദേ… മണി ഒൻപതായി…. ഹേ… അയ്യോ….. കുഞ്ചു ഞെട്ടി എണീറ്റു ക്ലോക്കിൽ നോക്കി… ഏഴര എന്ന് കണ്ടതും പുള്ളിക്കാരി ഒരു ദീർഘ നിശ്വാസം എടുത്തു…. എന്നാലും എന്റെ ഏടത്തി ഇത്രയും വേണ്ടായിരുന്നു… ഒന്നുമില്ലെങ്കിലും ഞാൻ ഒരു പാവം അല്ലേ?? ഉവ്വ്… വേഗം ഫ്രഷ് ആയി വാ… ഒക്കെ…. കിച്ചു….. ഹായ്.. ഗുഡ് മോണിംഗ് ഏട്ടത്തി…. ഗുഡ് മോണിംഗ്… വേഗം എണീറ്റ് കുളിച്ച് റെഡിയായി വാ… എവിടെ പോകാനാ ഏട്ടത്തി?? ഇവിടേക്കാന്നോ സ്കൂളിൽ പോകാൻ…. ആ… അല്ല അതിനു കുളിക്കണത് എന്തിനാ?? അയ്യേ കുളിക്കാതെ ആണോ സ്കൂളിൽ പോണെ??

പോയി കുളിച്ചിട്ട് വാടാ… ശരി… ഏട്ടത്തി പറഞ്ഞതല്ലേ കുളിച്ചേക്കാം…. ഏട്ടൻ റെഡിയായി വന്നപ്പോൾ കാണുന്നത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ചുവിനെയും കിച്ചുവിനെയുമാണ്… അച്ഛാ ഇന്ന് കാക്ക മലർന്നു പറക്കും… ഞാൻ എന്താ ഈ കാണുന്നെ…. ആകാശം ഇടിഞ്ഞു വീണാലും എട്ട് മണി കഴിയാതെ എണീക്കാത്ത എന്റെ ചട്ടമ്പിസ്വാമികൾ ഇത്ര നേരത്തെ എണീറ്റ് കുളിച്ച് റെഡിയായി ഭക്ഷണം കഴിക്കുന്നൂ….. അതെ കളിയാക്കണ്ട…. ഞങ്ങടെ ഏട്ടത്തി വിളിച്ചോണ്ടാ…. മറ്റുള്ളവരെ പോലെ ഞങ്ങൾ ഞങ്ങടെ ഏട്ടത്തിയെ വിഷമിപ്പിക്കാറില്ല….. അതും പറഞ്ഞു കിച്ചു കഴിക്കുന്നതിൻ്റെ സ്പീഡ് കൂട്ടി….. പിന്നെ സിദ്ധു ഒന്നും പറയാൻ പോയില്ല….. എന്തിനാ വെറുതെ രാവിലെ തന്നെ ട്രോളാൻ നിന്ന് കൊടുക്കണെ….. ആവണി മൂന്നാൾക്കുമുള്ള ഭക്ഷണം ലൻജ് ബോക്സിലാക്കി….

രണ്ടാളുടേയും ബാഗിൽ എടുത്തു വെച്ചു….. സിദ്ധുവിനുള്ള ലൻജ് ബോക്സുമായ് ആവണി മുറിയിൽ ചെന്നു…. സിദ്ധു ആരോടൊ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു….. ഏട്ടാ… അല്ലെങ്കിൽ വേണ്ട…. വഴക്ക് പറഞ്ഞാലോ?? ആവണി തന്നെ അതെടുത്ത് ബാഗിൽ വെച്ചു കൊടുത്തു ശേഷം മുറിയിൽ നിന്നും പോയി….. എന്നാൽ ഇതെല്ലാം സിദ്ധു കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു….. അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…. അവർ പോകുന്നതും നോക്കി ആവണി നിന്നു…… എടാ… പറ… നീ പറ…. എന്താണ് രണ്ടാളും കൂടി ഒരു സംസാരം… ഏട്ടാ… ഞാൻ ഒരു കാര്യം പറയട്ടെ… എന്താടാ പതിവില്ലാതെ ഒരു മുഖവുര ഒക്കെ…. എന്തിനാ ഇങ്ങനെ എപ്പോഴും മസിൽ പിടിച്ച് നടക്കണെ..

വല്ലപ്പോഴും ഒക്കെ ഒന്നു ചിരിക്കാം….. ഞാൻ ഇപ്പൊ ചിരിച്ചോണ്ടല്ലേ നിങ്ങളോട് സംസാരിക്കുന്നെ?? ഞങ്ങളോട് മാത്രമല്ല എല്ലാവരോടും അങ്ങിനെ വേണം…. സിദ്ധു കുഞ്ചുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി…. നോക്കി പേടിപ്പിക്കണ്ട… ഏട്ടാ… ഏട്ടത്തി ഒരു പാവമാണ്… എന്തിനാ വെറുതെ ഏട്ടത്തിയെ വിഷമിപ്പിക്കുന്നത്??? ഇന്നലെ ഏട്ടത്തി എന്തു മാത്രം വേദനിച്ചു കാണും?? ആരും ഇല്ലാന്ന് തോന്നിക്കാണില്ലേ ഏട്ടാ… ഏട്ടത്തി ക്ക്…. കുഞ്ചു നീ ആരോടാ ഈ പറയണെ ഏട്ടൻ്റെ അടുത്തോ?? നീ ഒന്ന് മിണ്ടാതെ ഇരുന്നെ…. കുഞ്ചു പിന്നെ ഒന്നും മിണ്ടിയില്ല… സിദ്ധു അവരെ സ്കൂളിൽ ആക്കിയിട്ട്… നേരെ കോളെജിൽ പോയി…. ഗുഡ് മോണിംഗ് സിദ്ധാർത്ഥ്…

ഗുഡ് മോണിംഗ്… താൻ എന്താടോ ഇന്ന് കോളേജിൽ… ഒരാഴ്ച ലീവ് എടുക്കായിരുന്നില്ലെ…. പോഷൻസ് കംപ്ലീറ്റ് ആക്കാനുണ്ട്.. അതാ…. ഒക്കെ… സിദ്ധു പതിയെ ബുക്ക് റെഫർ ചെയ്യാൻ ലൈബ്രറിയിൽ പോയി…. സിദ്ധുവിൻ്റെ മനസ്സ് കിച്ചു പറഞ്ഞ കാര്യങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു…. കിച്ചു പറഞ്ഞതെല്ലാം വളരെ ശരിയാണ്…. താൻ ഒരുപാട് മാറിപ്പോയി… അല്ലാതെ തന്നെ ഇങ്ങനെ ആക്കിയതാണ് അവൾ…. ആവണി വളരെപ്പെട്ടെന്നുതന്നെ എല്ലാവരുമായി അടുത്തു…. കിച്ചു കുഞ്ചുവും പോയി കഴിഞ്ഞ് ആവണി ക്ക് ആകെ ഒരു ശോകം പോലെ തോന്നി…. ഒറ്റ ദിവസം കൊണ്ട് തന്നെ അവരുമായ് നന്നായി അടുത്തിരുന്നു…. അമ്മ അവളുടെ മൂന്നാളുടെയും കുഞ്ഞിലെ കുറുമ്പുകളും കുസൃതികളും പറഞ്ഞു ഇരിക്കുകയായിരുന്നു….

അമ്മേ… കിച്ചുവും കുഞ്ചുവും ഉണ്ടാകാൻ എന്താ ഇത്ര ലേറ്റ് ആയത്?? സിദ്ധൂ ഉണ്ടായിക്കഴിഞ്ഞു പിന്നെ ഒരു കുഞ്ഞിനെ പറ്റി ഞങ്ങൾ ആലോചിച്ചില്ല… അവന് ഒരു പ്രായമായപ്പോൾ അവൻ അനിയൻ ഇല്ല അനിയത്തി ഇല്ല കളിക്കാൻ ആരും ഇല്ല എന്നൊക്കെ പറഞ്ഞു വലിയ ബഹളം ആയിരുന്നു…. അവസാനം കരഞ്ഞു കയറി പനി വരെ പിടിച്ചു…. അങ്ങനെ അവൻ്റെ ആഗ്രഹം സാധിച്ചു കൊടുത്തു…. പിള്ളേരെ ഉണ്ടായി കഴിഞ്ഞപ്പോൾ അവൻ ഹാപ്പി… അനിയനുമായി അനിയത്തി ആയി… അവനാണ് രണ്ടാൾക്കും പേര് കണ്ടുപിടിച്ചത്…. അവര് മൂന്നും വലിയ കുട്ടാ ഇത്രയും പ്രായവ്യത്യാസം ഉണ്ടെങ്കിലും….. നല്ല സന്തോഷത്തിലും ഉൽസാഹത്തിലും നടന്നിരുന്നതാ പക്ഷേ ഇപ്പോ…… ഹാ… എല്ലാം വിധിയാണ് മോളെ അല്ലാതെ എന്താ ഇപ്പൊ പറയാ…. എല്ലാം ശരിയാകും അമ്മേ ….

വിഷമിക്കാതെ…. അമ്മേ…. കിച്ചനും കുഞ്ഞിനും എന്താ ഇഷ്ടമുള്ളത് കഴിക്കാൻ?? അങ്ങനെയൊന്നുമില്ല എല്ലാം ഇഷ്ടമാണ്… കിച്ചുവിനും സിദ്ധുവിനും കട്‌ലറ്റ് വലിയ ഇഷ്ടമാ…. ആണോ.. എന്നാ അതുണ്ടാക്കാം….. കുഞ്ചുവിൻ്റെ ഫേവറിറ്റ് എന്താ അമ്മേ?? ആൾക്ക് പരിപ്പുവട ഭയങ്കര ഇഷ്ടാ മോളെ… പരിപ്പുവട എന്ന് പറഞ്ഞാ അവള് ചാവും….. ആണോ എന്നാ ഞാൻ കട്‌ലറ്റും പരിപ്പുവടയും ഉണ്ടാക്കാം…… നാലുമണി ആയി ഇപ്പൊ വരും അവര്…. തിരിച്ച് എങ്ങനെ അമ്മ അവര് വരുന്നത്?? വൈകിട്ട് അവര് സ്കൂൾ ബസിനാ വരുന്നേ…. മ്ം… അമ്മേ …. വിശക്കണു… ( കിച്ചു) ഇത് എന്തോന്നാ ടോ….

ഫുൾടൈം ഫുഡ് ഫുഡ് ഫുഡ്….. (കുഞ്ചു) നീ പോടീ എനിക്ക് വിശന്നിട്ട് വയ്യ അപ്പൊഴാ അവളുടെ ഒരു കളിയാക്കല് …. (കിച്ചു) ഓ…. ഇങ്ങനെ ഒരു കുമ്പകർണൻ….. (കുഞ്ചു) ഹാ…. ഏട്ടത്തി…. എനിക്ക് വിശന്നിട്ട് വയ്യ… (കിച്ചു) ആണോ …. എന്നാ വേഗം പോയി ഡ്രസ്സ് ഒക്കെ മാറി കയ്യൊക്കെ കഴുകി വാട്ടോ… അല്ലാ അതിനൊക്കെ ഇനി ഒരുപാട് സമയമെടുക്കില്ലേ…. കഴിച്ചിട്ട് മാറിയാ പോരേ ഏട്ടത്തി…. (കിച്ചു) ആവണി അവനെ നോക്കി…. ഹും… ഏട്ടത്തി പറഞ്ഞതല്ലേ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം….. രണ്ടാളും ദേഷ്യം എല്ലാം മാറി പെട്ടന്ന് തന്നെ വന്നു…… ആഹാ ഇന്ന് കട്‌ലറ്റാണോ?? ( കിച്ചു) അതെലോ…. ഏട്ടത്തി… എനിക്കത് ഇഷ്ടമല്ല…(കുഞ്ചു) ദേ നോക്ക് മോൾക്ക് വേണ്ടി പരിപ്പുവട ഉണ്ടാക്കിയിട്ടുണ്ട്…. ഹായ് …. പരിപ്പുവട…. ലൗ യൂ ഏട്ടത്തി…. (കുഞ്ചു) മ്ം.. കഴിച്ച് നോക്ക് എങ്ങനെ ഉണ്ടെന്ന്??

ഞാൻ അപ്പോഴേക്കും ചായ എടുക്കാം… ഏട്ടത്തി.. എനിക്ക്…. (കിച്ചു) കിച്ചൂന് കാപ്പി അല്ലെ ഇപ്പോ കൊണ്ട് വരാം…… അപ്പോഴേക്കും സിദ്ധുവും കോളേജിൽ നിന്നെത്തി…. ആ… നീ വന്നോ ചായ എടുക്കട്ടെ…. (അമ്മ) മ്ം… ഡ്രസ്സ് മാറി വന്നപ്പോഴെക്കും ചൂട് ചായ’യുമായി ആവണി വന്നു…. ഏട്ടാ….ഇന്നത്തെ സ്പെഷ്യൽ കണ്ടോ കട്‌ലറ്റും പരിപ്പുവടയും…. ഇതാ കഴിച്ച് നോക്കേട്ടാ…. സൂപ്പറാ…. ഞാൻ അത് വാങ്ങി കഴിച്ചു…. കൊള്ളാം നന്നായിട്ടുണ്ട്…. ഏട്ടത്തി ഉണ്ടാക്കിയതാ ….. (കിച്ചു) അത്ര രുചി ഒന്നുമില്ല… അമ്മ ഉണ്ടാക്കുന്നതിന് നല്ല സ്വാദാണ്…. ഇന്നത്തെ കറി പോലെ…. (സിദ്ധു) ഏത് കറിയാ ഏട്ടാ??? (കുഞ്ചു) അവിയലും മെഴുക്കൊരട്ടിയും…. (സിദ്ധു) ആഹാ…. നിനക്ക് അത് ഇഷ്ടമായോ??(അമ്മ) ഉവ്വ്…

നല്ല രുചി ഉണ്ടായിരുന്നു….. എന്നാലെ മോനെ അതെന്റെ അച്ചു മോളുണ്ടാക്കീതാ…..( അമ്മ) അച്ചു???( സിദ്ധു) എടാ പൊട്ടൻ ഏട്ടാ…. ഏട്ടത്തിടെ പേരാണത്…. (കുഞ്ചു) സിദ്ധു ചായ കുടിച്ചു വേഗം റൂമിലേക്ക് പോയി… ആവണി മുറിയിൽ ചെന്നപ്പോൾ മുറിയിലൂടെ എന്തോ പറഞ്ഞു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സിദ്ധുവിനെ ആണ് കാണുന്നത്….. ആവണി ഒന്നും പറയാതെ പെട്ടെന്ന് ബാഗിൽ നിന്നും ലഞ്ച് ബോക്സ് എടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങി…. അതെ ഒന്ന് നിന്നെ…. സിദ്ധു ആവണി യുടെ മുന്നിൽ തടസ്സമായി കയറി നിന്നു… അമ്മ പറഞ്ഞ് തന്ന ഐഡിയ ആണോ ഇത്?? എന്ത്???

അല്ല എൻറെ ഫേവറേറ്റ് ഫുഡ് ഒക്കെ പറഞ്ഞ് ഉണ്ടാക്കിയത്??? രാവിലെ അമ്മ പറഞ്ഞു അതോണ്ട് ഞാൻ ഉണ്ടാക്കി…. പിന്നെ കിച്ചുവിന് കട്‌ലറ്റും കുഞ്ചുവിന് പരിപ്പുവടയും ആണ് ഇഷ്ടം എന്ന് എന്നോട് പറഞ്ഞു…. ഞാൻ ഉണ്ടാക്കിയത് അവർക്ക് വേണ്ടി ആണ്… അല്ലാതെ വേറെ ആർക്കും വേണ്ടിയല്ല….. എന്നും പറഞ്ഞു സിദ്ധുവിനെ ഒരു തള്ളും കൊടുത്തു അവൾ മുറി വിട്ടിറങ്ങി…… ഇന്നലെ പേടിച്ച് കരഞ്ഞവൾക്ക് ഇന്ന് ഇത്ര ധൈര്യമോ?? കാണിച്ചു തരാം നിന്നെ….. ഇതെല്ലാം ദൂരെ മാറി നിന്ന് നാല് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു……… തുടരും…..

മനപ്പൊരുത്തം: ഭാഗം 2

Share this story