പെയ്‌തൊഴിയാതെ: ഭാഗം 10

പെയ്‌തൊഴിയാതെ: ഭാഗം 10

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അപ്പോഴും ഗിരിയുടെ കട്ടിലിൽ അവനൊപ്പം സുഖനിദ്രയിലായിരുന്നു ശങ്കരിമോള്.. ഒന്നുമറിയാതെയെങ്കിലും ഉറക്കത്തിൽ കണ്ട ഏതോ സ്വപ്നത്തിൻ ഫലമായി ആ കുഞ്ഞി ചുണ്ടുകൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. മനം മയക്കുന്ന പുഞ്ചിരി… വേദാ.. വേദാ.. അരുണിമ തട്ടി വിളിച്ചപ്പോഴാണ് വേദ കണ്ണു തുറന്നത്.. അവൾ ചുറ്റും നോക്കി.. താൻ ആരുടെയോ നെഞ്ചിൽ കിടക്കുകയാണ്. അവൾ പകപ്പോടെ ചുറ്റും നോക്കി.. ശ്രുതി അവളെ താങ്ങി പിടിച്ചു തന്റെ ദേഹത്തേക്ക് ചേർത്തു കിടത്തിയിരിക്കുകയാണ്.. അരുനിമായും രാജിയും അടക്കം എല്ലാവരും ചുറ്റും ഉണ്ട്.. എന്താണ് സംഭവിച്ചതെന്ന് ഓർമ കിട്ടുന്നില്ല.. എന്താ വേദാ.. എങ്ങനെയുണ്ടിപ്പോ.. രാജി ചോദിച്ചു.. അവൾ പതിയെ എഴുന്നേറ്റു.. കണ്പോളകൾക്ക് വല്ലാത്ത ചൂടും ഭാരവും തോന്നുന്നു..

എന്താ വേദാ.. ഹോസ്പിറ്റലിൽ പോകണോ.. രാജി ചോദിച്ചു.. ഞാൻ.. എനിക്കെന്താ പറ്റിയത്.. വേദ ചോദിച്ചു.. ക്ലാസ് കഴിഞ്ഞു വന്ന് താൻ ഇവിടെ കിടന്നതാ. മായങ്ങുവാകും എന്നാ ഞാൻ കരുതിയത് . ബെല്ലടിച്ചിട്ടും അനക്കം ഇല്ലാഞ്ഞപ്പോ ഞാൻ വന്നു നോക്കിയതാ. ഒരനക്കവുമില്ല.. കൈയൊക്കെ തണുത്തു മരവിച്ചിരിക്കുന്നു.. പേടിച്ചുപോയി.. ബിപി ലോ ആയതാകും.. വേദ പറഞ്ഞു.. ഡോക്ടറെ കാണണോ വേദാ.. രാജി ചോദിച്ചു.. ഹേയ്.. അതൊന്നും വേണ്ട മേടം.. ഇതൊന്ന് കിടന്നാൽ മാറിക്കോളും.. അവൾ പറഞ്ഞു.. എന്നാൽ വേദ ഇരിക്ക്.. ഞങ്ങളൊരു ടാക്സി വിളിക്കാം.. രാജി പറഞ്ഞു.. ഹേയ്.. എനിക്ക് ഉച്ചയ്ക്ക് ശേഷം ലീവ് തരാമോ.. ഞാൻ പൊയ്ക്കൊള്ളാം വേദ പറഞ്ഞു..

ഒറ്റയ്ക്ക് വേദ പോകേണ്ട.. ഞാൻ കാറിൽ കൊണ്ടുവിടാം.. ഞാൻ പ്രിൻസിപ്പാളിനെ ഒന്നു കാണട്ടെ.. രാജി അതും പറഞ്ഞിറങ്ങി പോയി.. കുറച്ചു നേരം കഴിഞ്ഞാണ് അവർ തിരിച്ചു വന്നത്.. വേദാ.. വരൂ.. ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട്.. പോകാം.. രാജിയും ശ്രുതിയും ചേർന്ന് അവളെ പിടിച്ചെഴുന്നേല്പിച്ചു.. രാജി തന്നെയാണ് അവളെ വീട്ടിലേയ്ക്ക് കൊണ്ടുപോയതും… വേദാ.. രാജിയെ അവൾ നോക്കി. അവർ ശ്രദ്ധയോടെ വണ്ടി ഓടിക്കുകയാണ്.. തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ.. വേദ നേരെ നോക്കിയിരുന്നു.. ഇവിടെ ജോയിൻ ചെയ്തപ്പോഴേ ഞാൻ പറഞ്ഞിരുന്നില്ലേ.. തനിക്ക് എന്നെ ഒരു ചേച്ചിയായി കാണാം.. പറയ്.. എന്താ തന്റെ പ്രശ്നം.. രാജി ചോദിച്ചു.. വേദാ.. എനിക്ക് വേറെ ഒരു സിം എടുക്കണം.. അവൾ എവിടെയോ നോക്കി പറഞ്ഞു.. എന്താ കാര്യം.

ഏതൊക്കെയോ നമ്പരിൽ നിന്ന് കോൾസ് വരുന്നു. മ്മ്.. താൻ എടുത്തു നോക്കിയോ.. ഇല്ല.. വേദ മറുപടി നൽകി.. അതോർത്തു തൽക്കാലം ടെൻഷൻ ആകേണ്ട.. ഇന്നിപ്പോ ഒരു സിമ്മെടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല… സോ വേദാ.. താൻ അതോർത്തിനി ടെൻഷൻ ഒന്നുമാകേണ്ട.. കേട്ടോ.. ആ മറുപടിക്ക് അവൾ തലയാട്ടി കൊടുത്തു.. ആ അമ്മ തനിക്കായിട്ടല്ലേ ഇങ്ങനെ ജീവിക്കുന്നത്..അപ്പൊ താൻ ഹാപ്പിയായി വേണം അമ്മയെ ഹാപ്പിയാക്കാൻ.. കേട്ടല്ലോ. ഇവിടെ എന്തെങ്കിലും പ്രശ്നം തോന്നിയാൽ ധൈര്യമായി എന്നോട് പറയാം.. അതിപ്പോൾ വലുതായാലും ചെറുതായാലും.. ഡോണ്ട് വറി.. രാജിയുടെ വാക്കുകൾ വേദയ്ക്ക് ഒരു ഉൾബലം നൽകി.. മാഡം വരൂ.. വേദ വിളിച്ചു.. ഇതല്ലേ ഗിരിയുടെ വീട്..ഐ മീൻ ഗിരിധർ.. രാജി ചോദിച്ചു.. അതേ.. സർ ഇന്ന് ലീവ് ആയിരുന്നു..

മോൾക്ക് പനിയാത്രെ.. ആളുടെ വൈഫ് നാട്ടിലില്ലേ.. ഇല്ല.. അവർക്ക് മുംബൈയിലാ ജോലി.. വേദ പറഞ്ഞു.. ആ മോളായിരുന്നോ.. എന്താ നേരത്തെ.. സാവിത്രിയമ്മ ചോദിച്ചു.. സുഖമില്ലാതിരുന്നതുകൊണ്ട് നേരത്തെ പോരുന്നതാ.. അവൾ പറഞ്ഞു.. അയ്യോ.. എന്ത് പറ്റി.. ഹേ.. അവർ ഇറങ്ങിവന്നു.. ഒന്നുമില്ല ഒരു കുഞ്ഞു തലചുറ്റൽ.. എനിക്ക് ബി പി ലോ ആണ്.. അതാ.. ആണോ.. ഇവിടെ എനിക്കും ഏട്ടനും ബിപി ഹൈയാ. കൂടിയാലും കുറഞ്ഞാലും ഇതിപ്പോ പ്രശ്നമല്ലേ. ഹാ. ഇത്.. രാജിയെ നോക്കിയാണ് അവരത് ചോദിച്ചത്.. ഞങ്ങളുടെ ഡിപ്പാർട്ടമെന്റ് എച്ച് ഓ ഡി ആണ്.. രാജി മാഡം.. അവൾ പറഞ്ഞു.. ഗിരിധർ.. മോളോടൊപ്പം ഉണ്ട്.. ആള് ഒന്നും നേരെ കഴിക്കുന്നില്ല.. ഇന്ന് അച്ഛൻ കൂടെ ഉള്ളതുകൊണ്ട് വാശി അൽപ്പം കുറഞ്ഞിട്ടുണ്ട്.. സാവിത്രിയമ്മ പറഞ്ഞു..

ആഹാ..മേഡമായിരുന്നോ.. ഗിരി മോളുമായി ഇറങ്ങി വന്നു.. എന്താ മാഡം ഈ നേരത്ത് ഇങ്ങോട്ട്.. വേദയെ കൊണ്ടുവിടാൻ വന്നതാണ് ഗിരീ. ആൾക്ക് ഒരു തലകറക്കം.. വീട്ടിൽ എത്തിച്ചേക്കാം എന്നുകരുതി… എന്ത് പറ്റി വേദാ.. ഗിരി ചോദിച്ചു.. ഒന്നുമില്ല സർ.. ബി പി വേരിയേഷൻ.. അവൾ പറഞ്ഞു. എങ്ങനെയുണ്ട് കുഞ്ഞിന്.. അവൾ കയ്യിലിരുന്ന മോളെ നോക്കി ചോദിച്ചതും കുറുമ്പി അവളെ കൈകാട്ടി എടുക്കാൻ ക്ഷണിക്കുന്നുണ്ടായിരുന്നു.. ഇതാണോ ഗിരിയുടെ മോള്.. ഇത്തിരി കൂടി വലുതാകും എന്നു ഞാൻ പ്രതീക്ഷിച്ചു.. രാജി പറഞ്ഞു.. മാഡം വാ.. ഊണ് കഴിച്ചോ.. ഗിരി ചോദിച്ചു.. ഹാ.. കഴിച്ചില്ല ചെന്നിട്ട് കഴിക്കണം.. കഴിക്കാൻ വിളിക്കരുത് ഇന്ന് എന്റെ പാത്രത്തിൽ ദേവിന്റെ സ്‌പെഷ്യൽ കരിമീൻ പൊള്ളിച്ചതുണ്ട്.. രാജി കുസൃതി ചിരിയോടെ പറഞ്ഞു..

ഗിരിയും സാവിത്രിയമ്മയും വേദയും ചിരിച്ചു.. മ്മ്.. ബൂ.. ബൂ.. ആ.. വേദ തന്നെ ശ്രദ്ധിക്കുന്നില്ല എന്നു കണ്ടതും ശങ്കരിമോള് എന്തൊക്കെയോ ശബ്ദമുണ്ടാക്കി അവളെ ആകർഷിക്കാൻ ശ്രമിച്ചു.. വേദയ്ക്ക് അത് കാണേ ഒരു വേദന തോന്നി.. മോള് വിളിക്കുന്നതല്ലേ.. ഒന്നെടുക്കേടോ.. രാജി പറഞ്ഞു.. ഹേയ്.. ഞാൻ യാത്ര ചെയ്തു വന്നതല്ലേ.. അതാ ഞാൻ.. അവൾ അത് പറഞ്ഞുവെങ്കിലും തന്റെ ഇന്നലത്തെ വാക്കുകളാണ് അവളെ പിന്നോട്ട് വലിക്കുന്നതെന്നു ഗിരിക്കും ബോധ്യമായിരുന്നു.. മ്മ് ഹ്.. മ്മ് ഹ്.. ശങ്കരിമോള് ചിണുങ്ങി തുടങ്ങിയതും വേദയുടെ കണ്ണുകൾ നിറഞ്ഞുവന്നു.. എടുക്കേടോ.. ഒന്നെടുത്തു എന്നു വെച്ചൊന്നുമില്ല . താൻ എന്റെ കൂടെയല്ലേ വന്നത്.. രാജി പറഞ്ഞു..

എന്നിട്ടും വേദ മോളെ നോക്കി നിന്നു.. ഗിരി മോളെ വേദയ്ക്ക് നേരെ നീട്ടിയതും വ് സന്തോഷത്തോടെ അവൾ കുഞ്ഞിനെ സ്വീകരിച്ചു.. മ്മ്.. ആ.. ട്.. ത. എന്താടി കുറുമ്പി പറയുന്നത്.. രാജി അവളെ തഴുകിയതും ശങ്കരിമോള് വേഗം വേദയുടെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.. അവൾ ഇരു കൈകൾകൊണ്ടും അവളുടെ സാരിയിൽ മുറുകെ പിടിച്ചിരുന്നു.. രാജി വേദയെയാണ് നോക്കിയത്.. അവളാ കുഞ്ഞിനെ ചേർത്തു പിടിച്ചിരിക്കുകയാണ്..വല്ലാത്ത കരുതലോടെ.. താൻ എന്നാൽ.പോയി റെസ്റ്റ് എടുക്ക്. ഗിരി പറഞ്ഞു.. മോൾക്കായി അവൻ കൈ നീട്ടിയതും വേറെ വഴിയില്ലാതെ തന്റെ നെഞ്ചിൽ നിന്നവളെ പറിച്ചെടുത്ത് അവനു നൽകി അവൾ വീട്ടിലേയ്ക്ക് നടന്നു..

അപ്പോഴേയ്ക്കും കുഞ്ഞി ചുണ്ടുപിളർത്തി കരഞ്ഞു തുടങ്ങിയ മോളെ നെഞ്ചോട് ചേർത്തു ഗിരിയും അകത്തേയ്ക്ക് നടന്നിരുന്നു.. രാജി ഇരുവരെയും നോക്കി വേദയ്ക്ക് പിന്നാലെ വീട്ടിലേയ്ക്ക് നടന്നു.. ആഹാ.. ഇന്ന് നേരത്തെ വന്നോ.. വാ.. വല്ലോം കഴിച്ചോ മോളെ.. ഗീത കോളിങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ മുൻപിൽ കണ്ട വേദയോടായി ചോദിച്ചു.. മോളൊറ്റയ്ക്കല്ല . രാജി ചെറു ചിരിയോടെ അവൾക്ക് പിന്നാലെ വന്നു പറഞ്ഞു.. ഗീത സംശയത്തോടെ രാജിയെ നോക്കി.. ഞാൻ രാജി.. ഇവരുടെ എച്ച് ഓ ഡി ആണ്.. രാജി സ്വയം പരിചയപ്പെടുത്തി.. കേറി വരൂ.. ഗീത പറഞ്ഞു.. രാജി ആ വീട്ടിലേയ്ക്ക് കയറി.. നല്ല കുന്തിരിക്കത്തിന്റെ മനം മയക്കുന്ന സുഗന്ധം നിറഞ്ഞ അന്തരീക്ഷം..

വല്ലാത്ത ആർദ്രത തോന്നിപ്പിക്കുന്ന ഒരു ചുറ്റുപാട്.. ഇരിക്ക് മാഡം.. വേദ പറഞ്ഞു.. ഞാൻ കോലമൊക്കെ പ്രതീക്ഷിച്ചൂട്ടോ.. രാജി പറഞ്ഞു.. അതൊക്കെ നാട്ടിൽ ആയിരിക്കുമ്പോൾ എഴുതുമായിരുന്നു.. ഇവിടെ വാടക വീടല്ലേ.. എല്ലാവർക്കും അതൊന്നും ഇഷ്ടപ്പെട്ടു എന്നു വരില്ലല്ലോ.. ഗീതയാണ് മറുപടി നൽകിയത്.. രാജി പുഞ്ചിരിച്ചു.. ഇവിടമൊക്കെ എങ്ങനെ.. ഞങ്ങളുടെ നാടൊക്കെ ഇഷ്ടമായോ.. ഗീതയോടായിരുന്നു രാജിയുടെ ചോദ്യം.. അവർ വിളറിയ ഒരു പുഞ്ചിരി നൽകി.എം സിദ്ധാർഥ് എന്റെ ബ്രദർ ആണ്… രാജി അത്രയും പറഞ്ഞതും ഗീത വേദയെ നോക്കി.. എല്ലാം എനിക്കറിയാം.. എനിക്ക് ബഹുമാനമാണ്.. ഈ അമ്മയോടും മോളോടും.. ജീവിതത്തെ പൊരുതി തോൽപിക്കാൻ എല്ലാവർക്കും കഴിയില്ല.. ഏത് ബുദ്ധിമുട്ടിലും പിടിച്ചു നിൽക്കാൻ ഒരു ആത്മബലമില്ലേ..

അത് കൈവിട്ട് കളയരുത്.. എന്താവിശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞത് മതി ട്ടോ.. രാജി പറഞ്ഞതും ഗീത ഒരു കുഞ്ഞു പുഞ്ചിരി നൽകി.. കുടിക്കാൻ എടുക്കട്ടേ.. ആ ഞാൻ ഇയാളെ ഇവിടെ കൊണ്ടുവിടാൻ മാത്രം വന്നതാ.. കോളേജിൽ തലചുറ്റി വീണു. അയ്യോ.. എന്ത് പറ്റി കുട്ടീ.. ഗീത വേദയ്ക്കരികിൽ ചെന്നു.. ബിപിയുടെ ആണെന്നാണ് ഇയാൾ പറഞ്ഞത്.. വേണമെങ്കിൽ ഇവിടുന്നു ഒരു 5 മിനിറ്റ് നടന്നാൽ ഒരു ക്ലിനിക്ക് ഉണ്ട്.. അവിടെ ഒന്ന് കാണിച്ചേയ്ക്കൂ.. രാജി പറഞ്ഞു.. ഹേയ്..അത്രയ്ക്കൊന്നും ഇല്ല അമ്മേ.. ഒരു ക്ഷീണം തോന്നി.. കിടന്നപ്പോൾ ആക്ച്വലി മയങ്ങിപ്പോയി.. അതാ.. അവൾ പറഞ്ഞു.. മ്മ്.. കഴിച്ചോ.. അത് ചോദിക്കുമ്പോഴും അവരുടെ കൈകൾ അവളുടെ നെറ്റിയിലും കഴുത്തിലും ചൂട് നോക്കുന്നുണ്ടായിരുന്നു.. ഇല്ല.. വിശപ്പില്ല.. വേദ പറഞ്ഞു.. മാഡം.. കഴിക്കുന്നില്ലേ..

സോറി.. ഈ പച്ചക്കറി മാത്രം കൂട്ടി ചോറുണ്ണാൻ ഭയങ്കര മടിയാട്ടോ.. അതുമല്ല കോളേജിൽ കൊണ്ടുവന്ന ചോറും ഹസിന്റെ സ്‌പെഷ്യൽ കരിമീൻ പൊള്ളിച്ചതും ഉണ്ട്. ശെരിക്കും കൊതിയാ എനിക്കത്.. അവർ പറഞ്ഞതും വേദയും ഗീതയും പുഞ്ചിരിച്ചു.. രാജി അൽപ്പനേരം കൂടി ഇരുന്നിട്ടാണ് മടങ്ങിയത്.. ഞാൻ അൽപ്പം കിടന്നോട്ടെ അമ്മേ . മ്മ്. കഴിക്കണില്ലേ.. വിശക്കുന്നില്ല അമ്മേ.. അവൾ പറഞ്ഞു.. വേദ കിടക്കാൻ പോകുമ്പോഴും ഗീതയുടെ മിഴികളിൽ നനവ് ഊറിയിരുന്നു.. ********* ഗുഡ് മോർണിംഗ്.. ആ ഗിരി സർ വന്നോ.. ഞാനോർത്തു ഇന്നും ലീവ് ആകുമെന്ന്.. ജെറി പറഞ്ഞു.. ഹേയ്.. എന്നും ലീവ് എടുക്കാൻ പറ്റുമോ.. ഇന്നലെതന്നെ മോൾക്ക് നല്ല പനിയായിരുന്നു.. അവൾക്ക് പനിയായാൽ വാശി കൂടുതലാണ്.. അല്ലേലും കൊച്ചു പിള്ളേർക്ക് അസുഖം വന്നാൽ ഒരു രക്ഷയുമില്ല.. ശ്രുതി പറഞ്ഞു..

അല്ല.. ഇന്ന് ശ്രുതി മിസ്സിനു ഫസ്റ്റ് അവർ ക്ലാസ് ഉള്ളതല്ലേ.. ഓ.. കോളേജ് ആർട്‌സ് ഡേ.. അതിന്റെ തിരക്കുകളാണ്.. ഞാനാ ഇവിടുത്തെ പ്രോഗ്രാം കോർഡിനേറ്റർ.. അതോണ്ട് വേദയ്ക്ക് ക്ലാസ് കൊടുത്തു.. ശ്രുതി പറഞ്ഞു.. ഇത്തവണ ഫങ്ക്ക്ഷൻ ഗംഭീരമാക്കണം.. ജെറി പറഞ്ഞു.. അത് ശെരിയാ.. ഇത്തവണ കപ്പ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന് വേണം.. അരുണിമയും സപ്പോർട്ട് ചെയ്തു.. അതിന് പിള്ളേരുടെ കൂടെ നമ്മളും മെനക്കെടണം.. ശ്രുതി പറഞ്ഞു.. ശെരിയാ.. എല്ലാ തവണത്തെയും പോലെ ലാസ്റ്റ് മൊമെന്റിൽ പ്രാക്ടീസും മറ്റും തുടങ്ങിയാൽ പറ്റില്ല.. എല്ലാം നേരത്തെ സെറ്റ് ചെയ്യണം.. ജെറി പറഞ്ഞു.. ഗിരി സർ എന്താ ഒന്നും പറയാത്തത്.. ശ്രുതി ചോദിച്ചു..

ഇക്കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം തന്നെയാണ് എന്റെയും.. ഗിരി പറഞ്ഞു.. ഇത്തവണ കലാ സാഹിത്യ മത്സരങ്ങളുടെ കോർഡിനേട്ടറായി നമുക്ക് ഗിരി സാറിനെ വെച്ചാലോ.. ജെറി ചോദിച്ചു.. അപ്പൊ മ്യുസിക്കൽ വിഭാഗത്തിന്റെ കോർഡിനേറ്റർ ആയി വേദ മിസ്സിനെയും വെയ്ക്കാം.. കഴിഞ്ഞ വട്ടം ശാലിനി മിസ്സും ശ്രീദേവി മിസ്സും ആയിരുന്നില്ലേ.. അപ്പൊ ഇത്തവണ അവർക്ക് പകരം.വന്ന നിങ്ങളെ ഏല്പിക്കാം.. അരുണിമ പറഞ്ഞു.. ഗിരി പുഞ്ചിരിച്ചതെയുള്ളൂ.. ഇത്തവണത്തെ സെലിബ്രെറ്റി ഗെസ്റ്റ് ആരാ ശ്രുതി മിസ്സ്.. ജെറിയായിരുന്നു ചോദിച്ചത്.. അത് മീറ്റിങ് കഴിഞ്ഞേ അറിയൂ.. ഏതായാലും കഴിഞ്ഞ തവണ ടോവിനോ തോമസ് ഒക്കെ ആയിരുന്നില്ലേ.. ഇത്തവണയും ഫിലിം ഫീൽഡിൽ ഉള്ള ആരെങ്കിലും ആയിരിക്കും. എങ്കിൽ നമുക്ക് ഗൗതം മോഹനെ നോക്കിയാലോ… ഇപ്പോൾ നമ്മുടെ ബോളിവുഡിലെ സ്‌ട്രോങ് മലയാളി താരമല്ലേ.. അരുണിമ പറഞ്ഞു..

അയാളൊക്കെ വരുമോ.. ആള് മലയാളി ആണെന്ന് പോലും ഈയടുത്താണ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്.. ശെരിക്കും അവരൊക്കെ തമിഴ് നാട്ടിലാണ് താമസം.. അയാള് വളർന്നതും പഠിച്ചതും ഒക്കെ അവിടെയാണെന്നാ പറയുന്നത്.. ജെറി പറഞ്ഞു.. എന്തായാലും പൊളി ലുക്കാ.. ആ ചെമ്പൻ കണ്ണുകളും മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയും.. എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന രൂപവും.. എന്നാ ബോഡിയാ.. സൂപ്പർ ഡാന്സറും.. അരുണിമ ത്രില്ലിൽ ആയി കഴിഞ്ഞിരുന്നു.. ഓ.. അത്രയ്ക്കൊന്നുമില്ല.. അതിലും സൂപ്പർ ആണ് നമ്മുടെ ഉണ്ണിയേട്ടൻ.. ഏതായാലും പുള്ളിയെ കൊണ്ടുവരാൻ പറ്റില്ലല്ലോ.. അന്ന് സെന്റ് മേരീസിൽ പുള്ളി വരുന്നുണ്ടെന്നാ കേട്ടത്.. സോ.. ഗൗതം മോഹനെ ഒന്നും കിട്ടില്ലെന്നെ. അതും ഈ കുഞ്ഞു കോളേജിലൊക്കെ വരുമോ.. ജെറിക്കായി ശ്രുതി നൽകിയ മറുപടിയിൽ അരുണിമ ചോദിച്ചു.. അത് ഏതായാലും കമ്മിറ്റി കൂടി കഴിയുമ്പോൾ അറിയാം.. വരാതിരിക്കാൻ എന്താ..

പുള്ളിക്ക് പുള്ളിയുടെ ക്യാഷ് കൊടുക്കേണ്ടി വരും. അല്ലാതെ കോളേജിന്റെ വലിപ്പം നോക്കിയാണോ ഓരോ സെലിബ്രെറ്റികൾ വരുന്നത്. ശ്രുതി തീർപ്പ് കല്പിച്ചു.. യ്യോ.. സമയമായി.. ഞാൻ മീറ്റിങ്ങിന് പോട്ടെട്ടോ.. വന്നിട്ട് ഡീറ്റൈൽസ് പറയാം.. അതും പറഞ്ഞു .ശ്രുതി പുറത്തേയ്ക്ക് നടന്നു.. ആ ശ്രുതിയെ വിളിക്കാൻ വരുവായിരുന്നു വാ.. ഇടയിൽ വെച്ചു കണ്ടുമുട്ടിയ രാജിയുമായി അവർ മീറ്റിങ് റൂമിലേയ്ക്ക് നടന്നു.. ഇടയ്ക്ക് ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ട് നിൽക്കുന്ന വേദയെ ഒന്നു പാളി നോക്കുവാനും രാജി മറന്നിരുന്നില്ല.. അപ്പോഴും അവൾ മുന്പിലിരിക്കുന്ന കുട്ടികൾക്ക് സന്തോഷത്തോടെ ക്ലാസ് എടുക്കുകയായിരുന്നു.. പുറമെ നടക്കുന്നതേതും അറിയാതെ…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 9

Share this story