പെയ്‌തൊഴിയാതെ: ഭാഗം 11

പെയ്‌തൊഴിയാതെ: ഭാഗം 11

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അപ്പോഴും അവൾ മുന്പിലിരിക്കുന്ന കുട്ടികൾക്ക് സന്തോഷത്തോടെ ക്ലാസ് എടുക്കുകയായിരുന്നു.. പുറമെ നടക്കുന്നതേതും അറിയാതെ… ഹോ.. ആ ഗൗതം മോഹനെ തന്നെ ഗസ്റ്റായി വിളിക്കാൻ അവർക്ക് തോന്നണെ ഈശ്വരാ.. അരുനിമയുടെ പ്രാർത്ഥന കേട്ട് ഗിരിക്കും ജെറിക്കും ചിരി വരുന്നുണ്ടായിരുന്നു.. ഇതിപ്പോ അരുണിമ മിസ്സിന്റെ പ്രാർത്ഥന കണ്ടിട്ട് ഗൗതം മോഹൻ വന്നാൽ രാജീവ് സാറിനെയും പിള്ളേരേം വിട്ട് പുള്ളിടെ കൂടെ പോകുന്ന കോളാണല്ലോ.. ജെറി ചോദിച്ചു.. ഓ അങ്ങേര് എന്നെ കൂട്ടാൻ വരുന്നതല്ലേ. ആക്ച്വലി ഞാൻ ഈയിടെ ആളുടെ ഒരു നോട്ട് വായിച്ചു.. ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.. എന്തൊരു പ്രണയമാണ് അതിൽ നിറയെ.. ഹോ..

എന്നായാലും അങ്ങേര് പ്രേമിക്കുന്ന പെണ്ണിന്റെ ഭാഗ്യം… എന്താ അരുണിമ മിസ്സ് പ്രേമകഥ.. അപ്പോഴാണ് സ്റ്റാഫ് റൂമിൽ നിന്നൊരു ബുക്ക് എടുക്കാൻ വേദ അവിടേയ്ക്ക് വന്നത്.. ആഹാ.. വേദ മിസ്സോ.. വാ.. ഇരിക്ക് നമുക്ക് ആർട്‌സ് ഡേയെ കുറിച്ചു ഡിസ്കസ് ചെയ്യാം. അരുണിമ വിളിച്ചു.. അയ്യോ.. നേരമില്ല മിസ്.. ഞാൻ ക്ലാസിനിടയിൽ ഒരു ബുക്കെടുക്കാൻ വന്നതാ.. വേദ പറഞ്ഞു.. അല്ല മിസ്സിപ്പോ പ്രണയ ക്ലാസ് ഒക്കെ തുടങ്ങിയോ. വേദ ബുക്ക് ഒന്നൊന്നായി ഷെൽഫിൽ നിന്ന് നോക്കിക്കൊണ്ട് കളിയായി ചോദിച്ചു.. അത് പിന്നെ അരുണിമ മിസ്സ്‌ ഏതോ വല്യ ആളുടെ പ്രണയത്തെപ്പറ്റി പറയുകയായിരുന്നു.. ജെറി പറഞ്ഞു.. അല്ല വേദ പ്രണയിച്ചിട്ടില്ലേ… പ്രണയമില്ലാത്തതായി ആരുണ്ട് ഭൂവിൽ എന്നല്ലേ മഹാന്മാർ പറഞ്ഞേക്കുന്നെ..

അരുണിമ ചോദിച്ചു.. വേദയുടെ മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞു.. പ്രണയം എന്തൊരു ഫീലാ അല്ലെടോ.. റിയലി.. അരുണിമ പറഞ്ഞു.. വേദാ അവർക്കായി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു.. അന്വേഷിച്ച ബുക്ക് കയ്യിൽ തടഞ്ഞപ്പോൾ അതുമെടുത്തു വേദ തിരിഞ്ഞു.. എല്ലാ പ്രണയവും സന്തോഷം മാത്രമായിരിക്കില്ല നൽകുന്നത്. ചുരുക്കമെങ്കിലും ചിലത് ജീവിതത്തിലൊരിക്കലും അവസാനിക്കാത്ത മുറിവുകൾ സമ്മാനിച്ചേക്കാം.. ചിലപ്പോൾ ചില ജീവിതങ്ങളെ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിച്ചു കളയാനുള്ള ശക്തിയും അതിനുണ്ടാകും.. അത്രയും പറഞ്ഞവൾ നടന്ന് നീങ്ങുമ്പോൾ ഒന്നും മനസ്സിലാകാതെ അരുണിമയും ജെറിയും പരസ്പരം നോക്കവേ അവൾ പറഞ്ഞ വാചകത്തിൽ തന്നെ മനസ്സ് കുരുങ്ങുന്നത് ഗിരിയും അറിയുകയായിരുന്നു.. അവൻ മുന്പിലിരുന്ന പുസ്തകത്തിലേയ്ക്ക് കണ്ണുകൾ നാട്ടി.. **********

അല്ല ശ്രുതി മിസ് മീറ്റിങ് കഴിഞ്ഞു വന്നില്ലേ.. വേദ ചോദിച്ചു.. ഇല്ല. . അതിപ്പോ ലേറ്റ് ആകുമായിരിക്കും. അല്ല 3ർഡ്‌ ഇയേഴ്സിന് ഇപ്പൊ ശ്രുതിമിസ്സിന്റെ ക്ലാസ് ഇല്ലേ… അത് ഞാനെടുക്കാം. അരുണിമ പറഞ്ഞു.. ആ എന്നാൽ അത് നടക്കട്ടെ.. ജെറി പറഞ്ഞു.. ഓ.. കളിയാക്കും പോലെ ജെറിയെ പുച്ഛിച്ചു കാണിച്ചു ചിരിയോടെ അരുണിമ ബുക്കും എടുത്തു ക്ലാസ്സിലേയ്ക്ക് നടന്നു.. അപ്പൊ ഞാനും പോവാ.. ഗിരി സാറിനു ക്ലാസ് ഇല്ലല്ലോ.. ശ്യാം വരുവാണേൽ എനിക്കാ പെൻഡ്രൈവ് തരാൻ പറഞ്ഞിട്ടുണ്ട് . വാങ്ങി വെച്ചേയ്ക്കണേ.. ഇല്ലേൽ മറക്കും. ജെറി പറഞ്ഞു.. ഓകെ.. ഗിരി പറഞ്ഞതും ബുക്കുമായി ജെറിയും ക്ലാസ്സിലേയ്ക്ക് നടന്നു.. ഗിരി വേദയെ നോക്കി.. അവൾ ബുക്കിലേയ്ക്ക് നോക്കി ഇരിക്കുകയാണ്..

ശെരിയാണ് വേദാ മുൻപ് പറഞ്ഞത്.. വേദ തലയുയർത്തി ഗിരിയെ നോക്കി.. പ്രണയം.. അതിന്റെ ഒരു വശം മാത്രമേ എല്ലാവരും കാണുന്നുള്ളൂ. അതിനുമുണ്ട് ഒരു മറുവശം.. പ്രണയം കൊണ്ടൊരുപക്ഷെ ജീവനും ജീവിതവും വരെ നഷ്ടപ്പെടുന്നവരുണ്ട്.. ഭ്രാന്തെടുത്തു അലയുന്നവരുണ്ട്.. എല്ലാം ഉള്ളിലൊതുക്കി ഉരുകി ഉരുകി നീറി ജീവിക്കുന്നവരും ഉണ്ട്.. ഗിരി പറഞ്ഞു.. വേദ മങ്ങിയ ഒരു പുഞ്ചിരി അവനു നൽകി.. വേദയുടെ മനസ്സിലും ഉണ്ടെന്നു തോന്നുന്നല്ലോ ഒരു മുറിവ്.. ഗിരി ചോദിച്ചു.. മറവിയുടെ കാണാ കയങ്ങളിലേയ്ക്ക് തള്ളിയിടാൻ കൊതിക്കുന്ന ഒരു പാസ്റ്റ്.. അതെനിക്കുമുണ്ട്..

പക്ഷേ അത് റിവീൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല സർ.. ആരുമായും.. വേദ പറഞ്ഞു.. അതാണെടോ ഏറ്റവും നല്ലത്.. നമ്മൾ അനുഭവിക്കുന്ന പ്രശ്നം നമുക്ക് മറ്റുള്ളവരോട് പറയാം.. പക്ഷെ അപ്പോഴും അനുഭവിക്കുന്നവർക്കൊഴികെ ആർക്കും ആ പ്രശ്നത്തെ അവരുടെ ലെവലിൽ അറിയാൻ കഴിയില്ല.. അനുഭവിയ്‌ക്കുന്നവരുടെ ആഴം അവർക്ക് മാത്രമേ മനസ്സിലാകൂ.. ഗിരി പറഞ്ഞു.. വേദ അതിനും മറുപടിയായി ഒരു ചെറു പുഞ്ചിരിയെ നല്കിയുള്ളൂ.. ****

എന്തായി മിസ്സ്‌ കമ്മറ്റിയൊക്കെ.. ഗസ്റ്റിനെ തീരുമാനിച്ചോ.. ഉച്ചകഴിഞ്ഞാണ്‌ ശ്രുതി മിസ് മീറ്റിങ് കഴിഞ്ഞു വന്നത്. മ്മ്.. ഇത്തവണ പ്രോഗ്രാം ഗ്രാൻഡ് ആയി തന്നെ നടത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.. ഒരു ഇന്റർ കോളേജ് ഫെസ്റ്റ് തന്നെയാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ 4 ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് 4 ഗസ്റ്റുകൾ ഉണ്ടാകും.. മെഗാസ്റ്റാർ മമ്മൂട്ടി സാറിനെയാണ് മെയിൻ ഗസ്റ്റായി നിശ്ചയിച്ചിരിക്കുന്നത്… സാറിന്റെ ഡേറ്റ് നോക്കണം.. ഇങ്ങനെയുള്ള പ്രോഗ്രാമ്സിൽ സർ അധികം പങ്കെടുക്കാറും ഇല്ലല്ലോ.. ഒന്നും അങ്ങോട്ട് തീരുമാനം ആയില്ല. അടുത്ത ആഴ്ച ഒരു കോർ കമ്മറ്റി കൂടി ഒന്നുകൂടി വിശദമായി ഡേറ്റ് അടക്കം ചർച്ച ചെയ്യാം എന്നാണ് പറഞ്ഞത്..

ശ്രുതി പറഞ്ഞു.. ശോ.. ഗൗതം സർ ആയിരിക്കും എന്നും പറഞ്ഞു തുള്ളിചാടി ഇരിക്യായിരുന്നു.. ജെറി പറഞ്ഞു.. വേദയ്ക്ക് ഇപ്പോഴും ക്ലാസ് ഉണ്ടോ.. ആ ഇന്ന് വേദ മിസ്സിനു 4 അവറും ഉണ്ട്.. അരുണിമ പറഞ്ഞു.. ഗിരി സാറിനെ നമ്മുടെ ഇത്തവണത്തെ കോളേജ് മാഗസീനിന്റെ ചുമതല കൊടുത്താലോ എന്നാലോചനയുണ്ട്.. ശ്രുതി പറഞ്ഞു.. സർ ഒരുവിധം എഴുതുമെന്ന് തോന്നുന്നുണ്ട്.. അരുണിമയും പറഞ്ഞു.. ശെരിയാ.. ഏതായാലും ശ്രുതി മിസ് തന്നെ സാറിനോട് സംസാരിച്ചു നോക്ക്.. ജെറി പറഞ്ഞു.. അസിസ്റ്റന്റ് എച്ച് ഓ ഡി അല്ലെ.. അങ്ങോട്ട് പറയ്… ശ്രുതി കളിയാക്കി പറഞ്ഞു.. ഈ.. ജെറി കുറുമ്പോടെ ചിരിച്ചു കാണിച്ചു. ***********

ആ.. ആ വെച്ചേ.. അച്ഛമ്മേടെ പൊന്നല്ലേ . ആ വെച്ചേ.. മാമുണ്ണെണ്ടേ.. സാവിത്രിയമ്മേ.. വേദയുടെ വിളി കേട്ട് സാവിത്രിയമ്മ പുറത്തേയ്ക്ക് നോക്കി.. ആഹാ വേദമോളോ.. വാ.. സാവിത്രിയമ്മ വിളിച്ചതും അവൾ അകത്തേയ്ക്ക് നടന്നു.. ആഹാ അച്ഛമ്മേം മോളൂട്ടിയും കൂടി എന്താ പരിപാടി. വേദ ചെറു ചിരിയോടെ ചോദിച്ചു. മാമുണ്ണുവാ.. അല്ലേടാ ചങ്കരി. സാവിത്രിയമ്മ ചോദിച്ചതും കിലുക്കാംപെട്ടി കിലുക്കികൊണ്ട് ശങ്കരിമോള് വേദയെ കയ്യും കാലും കാട്ടി അരികിലേക്ക് വിളിച്ചു.. ച.. ച..ബൂ.. എന്താടി കുഞ്ഞിപ്പെണ്ണേ നീയീ പറയുന്നത്.. വേദാ കുനിഞ്ഞു അവളുടെ വയറ്റിൽ പയ്യെ ഇക്കിളി കൂട്ടി ചോദിച്ചതും വേദയുടെ നീളൻ മുടിയിഴകൾ ഊർന്ന് മോളുടെ ദേഹത്തേക്ക് വീണു..

അടുത്ത നിമിഷം കുറുമ്പോടെ മോളത് കൈക്കലാക്കി അവളെ നോക്കി ചിരി തുടങ്ങി.. ആഹാ.. നീ വേദാന്റിയുടെ മുടി പിടിച്ചോ.. വിടടി കണ്ണേ.. വേദ കൊഞ്ചലോടെ പറഞ്ഞു.. അവൾ കുറുമ്പോടെ ഒന്നുകൂടി മുറുകെ പിടിച്ചിരുന്നു മുടി.. അയ്യോ എന്റെ ദേവീ.. സാവിത്രിയമ്മ അവളുടെ ചുരുട്ടിയ കയ്യിൽ നിന്നും മുടി വിടുവിക്കാൻ മുട്ട് കുത്തി ഇരുന്നു ശ്രമിച്ചു.. അവളത് വിടുവാൻ കൂട്ടാക്കിയില്ല.. കുറുമ്പി പാറു.. സാവിത്രിയമ്മ അവളുടെ മൂക്കിൽ തട്ടി പറഞ്ഞു.. സാവിത്രിയമ്മേ… ഇത് കുറച്ചു പാൽ പയാസമാണ്.. ഇന്ന് അമ്മേടെ പിറന്നാളാ… വേദ കയ്യിലിരുന്ന പാത്രം കാണിച്ചു പറഞ്ഞു.. മോളത് ഇങ്ങു താ.. ഞാനീ കുറുക്കിന്റെ പാത്രം കഴുകിയിട്ട് വരാം.. അവർ അതും പറഞ്ഞെഴുന്നേറ്റു..

പായസപാത്രം മേശയിൽ വെച്ചുതിരിഞ്ഞു.. ഗിരി സർ ഇല്ലേ.. വേദ ചോദിച്ചു.. ഓ ഇല്ല അവര് അമ്മാവനും അനന്തിരവനും കൂടി എങ്ങാണ്ട് പശുവിനെ നോക്കാൻ പോയിരിക്യാണ്.. അവരതും പറഞ്ഞു അടുക്കളയിലേക്ക് ഒത്തി ഒത്തി നടന്നു.. അയ്യോ എന്റെ ദേവീ…. സാവിത്രിയമ്മയുടെ നിലവിളി കേട്ട് തിരിഞ്ഞ വേദ കണ്ടത് നിലത്തു വീണു കിടക്കുന്ന സാവിത്രിയമ്മയെ ആണ്.. അയ്യോ സാവിത്രിയമ്മേ.. വേദ വിളിച്ചുകൊണ്ട് നടുവിന് താങ്ങി പിടിച്ചിരുന്നവർക്കരികിൽ ഇരുന്നു.. അപ്പോഴേയ്ക്കും സാവിത്രിയമ്മയുടെ കരച്ചിൽ കേട്ട് കുഞ്ഞും മുടിയിലുള്ള പിടിവിട്ട് ഞെട്ടി കരഞ്ഞു തുടങ്ങിയിരുന്നു.. എന്താ മോളെ.. ലേഖ ഓടിവന്ന് ചോദിച്ചു.. ലേഖാമ്മേ സാവിത്രിയമ്മ.. വേദ പറഞ്ഞു..

എന്താ ഏട്ടത്തി.. ലേഖയും ഓടിവന്നു.. അപ്പോഴേയ്ക്കും ശങ്കറും ഓടി വന്നിരുന്നു.. എന്താ സവിത്രീ.. വീണു അവർ വേദനയോടെ പറഞ്ഞു.. വേദന സഹിക്കാൻ വയ്യെങ്കിൽ ആശുപത്രിയിൽ പോകാം സാവിത്രി.. ശങ്കർ പറഞ്ഞു.. അവർ മൂവരും ചേർന്ന് സാവിത്രിയമ്മയെ പിടിച്ചെഴുന്നേല്പിച്ചു.. വേദ ഒരു കൈകൊണ്ട് കസേര നീക്കിയിട്ട് അവരെ അതിൽ പിടിച്ചിരുത്തി.. മോളെ.. കരയല്ലേടാ.. വേദ ചെന്ന് കുഞ്ഞിനെ എടുത്തു മാറോട് ചേർത്തു പിടിച്ചു പറഞ്ഞു.. കുഞ്ഞു കരഞ്ഞുകൊണ്ട് വേദയുടെ മാറോട് ചേർന്ന് കിടന്നു.. അപ്പോഴേയ്ക്കും വേദ കുഞ്ഞുമായി പുറത്തേക്കിറങ്ങി ചെന്ന് ഗീതയെയും വിളിച്ചിരുന്നു.. എങ്ങനെയാ സാവിത്രിയമ്മയെ കൊണ്ടുപോകുന്നേ..

ഓട്ടോ വല്ലോം വിളിക്കണ്ടേ.. ഗീത ചോദിച്ചു.. ഞാനാ ഗോപനെ നോക്കട്ടെ..അവനു ടാക്സി കാറുണ്ട്. ഈ അവസ്ഥേൽ ഓട്ടോയെക്കാൾ കാറാ നല്ലത്.. അതും പറഞ്ഞു ലേഖ വീട്ടിലേക്കോടി.. എങ്ങനുണ്ട് സാവിത്രിയമ്മേ.. വേദ ചോദിച്ചു.. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു . വേദന അസഹനീയമാണെന്നു ആ ഭാവം തന്നെ പറയുന്നുണ്ടായിരുന്നു.. ശങ്കരേട്ടാ.. ഗോപനിപ്പോ വരും.. ലേഖ പറഞ്ഞു.. അവർ മൂവരും ചേർന്ന് സാവിത്രിയമ്മയെ പതിയെ താങ്ങി പുറത്തു കൊണ്ടിരുത്തി.. ടാക്സി കാർ വന്നതും ശങ്കറും ലേഖയും ഗീതയും ചേർന്ന് അവരെ കാറിലേക്ക് കയറ്റി.. ഗീതേ… ഇവിടെ നിൽക്ക്.. ഞങ്ങൾ പോയി വരാം.. ഗിരിയോ മറ്റോ വന്നാൽ.. മോളോ.. ഗീത ചോദിച്ചു.. മോൾക്ക് ബുധമുട്ടാകില്ലെങ്കിൽ.. നിങ്ങൾ പോയി വരൂ.. ഇവളെ ഞാൻ നോക്കിക്കോളാം.. വേദ പറഞ്ഞു. അവർ പോകുന്നതും നോക്കി നിൽക്കുമ്പോഴും വേദയുടെ കൈകൾ തോളിൽ ചാഞ്ഞു കിടക്കുന്ന കുഞ്ഞോമനയെ പതിയെ തഴുകുന്നുണ്ടായിരുന്നു… ***********

എന്താടാ ഇവിടെയുള്ളോരൊക്കെ എവിടെപ്പോയി.. ദിവാകരൻ ചോദിച്ചു.. അറിയില്ല അമ്മാവാ.. കോളിങ് ബെൽ വീണ്ടും അടിച്ചുനോക്കി അവൻ പറഞ്ഞു.. സർ.. വേദയുടെ വിളി കേട്ടാണ് ഗിരി തിരിഞ്ഞു നോക്കിയത്.. എന്താ വേദാ.. അല്ല ഇവിടെ ഉള്ളവരൊക്കെ എവിടെ.. ഗിരി ചോദിച്ചു.. അച്ഛൻ വിളിച്ചില്ലേ.. അവൾ ചോദിച്ചു.. ഇല്ല.. എന്താടോ.. അവൾ അവനെ നോക്കി . അമ്മ ഒന്നു വീണു.. അവര് ഹോസ്പിറ്റലിലോട്ട് പോയിരിക്കുകയാണ്.. അയ്യോ.. ഏട്ടത്തിക്ക് എന്ത് പറ്റി.. അങ്ങോട്ട് പോയിട്ട് ഇപ്പൊ ഒരു അര മണിക്കൂർ ആയി കാണും.. ഒന്നു വിളിച്ചു നോക്കുവോ.. എന്റെ കയ്യിൽ നമ്പറില്ല.. വേദ പറഞ്ഞു.. വേദാ.. മോള് ഉണർന്നു.. ഗീത വിളിച്ചു പറഞ്ഞു.. മോള് വീട്ടിലുണ്ട്.. അവളെ എന്നെ ഏൽപ്പിച്ചാ പോയത്..

വേദ സംശയത്തോടെ നോക്കുന്ന ഗിരിയോടായി പറഞ്ഞു.. അവൻ വേഗം ഫോണെടുത്ത് അച്ഛന്റെ നമ്പറിൽ വിളിച്ചു.. ഫോൺ അകത്തു കിടന്ന് അടിക്കുന്നുണ്ട്.. വേദ പറഞ്ഞു.. ലേഖാമ്മായിയുടെ നമ്പരിൽ നോക്കാം.. ഗിരി അവരുടെ നമ്പറിൽ വിളിച്ചു.. ഔട്ട് ഓഫ് കവറേജ് ആണ്.. ഗിരി പറഞ്ഞു.. തന്നോട് ഏത് ഹോസ്പിറ്റലിലേയ്ക്കാ എന്നു വല്ലോം പറഞ്ഞിരുന്നോ.. ഗിരി ചോദിച്ചു.. ഇല്ല.. പിന്നെ ഏതോ ഗോപന്റെ ടാക്സിയാ വിളിച്ചത്. ആള് വേഗം വരുകേം ചെയ്തു. ഇവിടെ അടുത്തുള്ള ആളാണോ.. ആ രാജന്റെ മോനാ.. ഞാൻ അവനെ വിളിക്കാം… ദിവാകരൻ ഫോണെടുത്തു വിളിച്ചു.. അപ്പോഴേയ്ക്കും ചിണുങ്ങുന്ന മോളുമായി ഗീത വന്നു.. ഗിരി അവളെ എടുത്തു.. എന്താടാ… ഗിരി അവളെ തട്ടി കൊടുത്തു.. ആ ഗിരി.. എം എം ഹോസ്പിറ്റലിലാ അവര്.. വേഗം വാ.. ദിവാകരൻ പറഞ്ഞു..

ബൈക്കിൽ അല്ലെ പോകുന്നത്. മോളെ അവിടെ കൊടുത്തേയ്ക്ക്.. ദിവാകരൻ പറഞ്ഞു.. സാരമില്ല. അമ്മാവൻ മോളെ ഇടയ്ക്കിരുത്തിയാൽ മതി..അവരെ ബുദ്ധിമുട്ടിക്കേണ്ട.. ഗിരി പറഞ്ഞു.. സർ പ്ലീസ്.. മോളുമായി അങ്ങനെ റിസ്കെടുത്തു പോകണോ.. ഇത്തിരി നേരമല്ലേയുള്ളൂ.. ഞാൻ നോക്കിക്കോളാം.. വേദ പറഞ്ഞു.. അവിടെങ്ങാനും കിടത്തിയാലോ.. ഗിരി ചോദിച്ചു.. വിളിച്ചു പറഞ്ഞാൽ മതി.. ഞാൻ വേണേൽ ഓട്ടോ പിടിച്ചു വരാം.. വേദ പറഞ്ഞു.. അതായിരിക്കും ഗിരീ നല്ലത്.. ഗീതയും പറഞ്ഞതോടെ ഗിരിക്ക് മറ്റു മാർഗമില്ലായിരുന്നു.. മോളെ വേദയുടെ കയ്യിൽ ഏൽപ്പിച്ചു ബൈക്കിൽ ദിവകാരനൊപ്പം പോകുമ്പോഴും ഗിരിയുടെ മനസ്സിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു.. *****

എങ്ങനെയുണ്ട് അച്ഛാ.. ഗിരി ചോദിച്ചു.. ഡോക്ടർ പറയാം എന്നു പറഞ്ഞു.. എക്‌സ് റെ എടുത്തിട്ടുണ്ട്.. സാവിത്രിയമ്മ കണ്ണടച്ചു കിടക്കുകയായിരുന്നു.. വേദനയുണ്ടോ.. ഗിരി അവർക്കരികിൽ ഇരുന്ന് സൗമ്യമായി ചോദിച്ചു.. അവർ കണ്ണു തുറന്നവനെ നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒന്നുമില്ലെടാ.. അവർ പറയുമ്പോഴും അവരുടെ നിറഞ്ഞ മിഴികൾ അവനിൽ വേദന നിറച്ചു.. സാരമില്ലമ്മേ.. മോള്.. അവർ ചോദിച്ചു.. വേദയുടെ കയ്യിലാണ് ബൈക്കിൽ മോളുമായി വരാൻ അവർ സമ്മതിച്ചില്ല.. അവൻ പറഞ്ഞു.. നന്നായി.. മോളും പേടിച്ചുപോയി.. അവർ പറഞ്ഞു.. ലേഖാമ്മായി എവിടെ.. അവൻ ചോദിച്ചു.. അഞ്ചു വിളിച്ചിട്ട് പുറത്തേയ്ക്ക് പോയി..

പാവം അവർക്കും നമ്മളിങ് പോന്നത് ബുദ്ധിമുട്ടായിന്നാ ഇപ്പൊ തോന്നണെ.. എറണാകുളത്തു നിന്നാൽ മതിയായിരുന്നു.. അവർ വേദനയോടെ പറഞ്ഞു.. ദിവാകരൻ.. ഗോപേട്ടനുമായയി സംസാരിച്ചു നിൽക്കുന്നു.. ഡോക്ടർ വിളിക്കുന്നുണ്ട്.. പുറത്തു ഡോറിനരികിൽ നിന്ന് നേഴ്‌സ് പറഞ്ഞതും ഗിരി അവർക്കൊപ്പം പുറത്തേയ്ക്ക് പോയി.. ഇരിക്ക്.. ഡോക്ടർ നന്ദഗോപൻ പറഞ്ഞു.. ഡോക്ടർ അമ്മയ്ക്ക്.. എക്‌സ് റേയിൽ ചില പ്രശ്നങ്ങൾ ഉണ്ട്.. ഡോക്ടർ.. ഗിരി വേദനയോടെ വിളിച്ചു.. അയാൾ അവനെ ഒന്നു നോക്കി.. കേൾക്കാൻ പോകുന്നതെന്തെന്നറിയതെ ഗിരി അയാളെ നോക്കിയിരുന്നു…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 10

Share this story