അഭിലാഷ: ഭാഗം 13

അഭിലാഷ: ഭാഗം 13

എഴുത്തുകാരി: ഭദ്ര ആലില

“”ഇതാ നിശ….. ഇത് ഇളയ മകൾ ദേവു..”” രാമചന്ദ്രൻ രണ്ടാളെയും അഭിയുടെ അച്ഛന് പരിചയപ്പെടുത്തി “”ഞാൻ കൃഷ്ണൻ … അഭിയുടെ അച്ഛനാ….”” നിശ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു… “”കംസനെ കൊന്നോ…?”” അവളുടെ ചോദ്യം കേട്ട് അയാൾ അമ്പരന്നു… “”എന്താ മോളെ….?”” ഞെട്ടളൂടെ ഒന്നു കൂടി ചോദിച്ചു.. “”കംസനെ കൊന്നോന്ന്….. കൊന്നില്ലല്ലേ…. ഞാൻ സഹായിക്കാം…. ദേ …. നോക്ക്… ന്റെൽ കത്തി ഒക്കെ ഉണ്ട്…”” സാരിക്കിടയിൽ നിന്ന് ഒളിപ്പിച്ചു വച്ചിരുന്ന കത്തി പുറത്തേക് എടുത്തു നിശ…. “”കുത്തി കൊല്ലണോ…. വെട്ടി കൊല്ലണോ…?”” കത്തിയും കൊണ്ടു സംഹാര രുദ്രയെ പോലെ നിൽക്കുന്ന മകളെ കണ്ടു രാമചന്ദ്രന്റെ നെഞ്ച് പിടഞ്ഞു…. മോളേ…. നീ എന്തൊക്കെയാ ഈ ചെയ്യുന്നേ…?? കരച്ചിലോടെ അച്ഛൻ കൈ പിടിച്ചപ്പോൾ അവൾ ഒന്നും ഓർമ്മയില്ലാത്ത പോലെ ഞെട്ടി തരിച്ചു നിന്നു … പിന്നെ പുഞ്ചിരിയോടെ ചായ എടുത്തു കൃഷ്ണന് കൊടുത്തു … അഭിയെ നോക്കി നാണത്തോടെ പുറകോട്ടു നിന്നു . “”എന്താ ഞാൻ പറയണ്ടേ….

കേട്ടത് ഒന്നും ഞാൻ വിശ്വസിച്ചിരുന്നില്ല…. പക്ഷേ ഇപ്പൊ…. എങ്ങനെയാടോ രാമ ഞാൻ ന്റെ മോനേ അറിഞ്ഞു കൊണ്ടു….. വയ്യ …. നമ്മൾ ഇങ്ങനെ ഒന്ന് ആലോചിച്ചിട്ട് കൂടി ഇല്ലാന്ന് കരുതാം….”” അഭിയുടെ മുഖത്തു ദുഃഖം നിറഞ്ഞു… എഴുന്നേറ്റു നിശയുടെ അടുത്തേക് ചെന്നു… “”സത്യം പറ നിശ…. താൻ ഇപ്പൊ ഈ കാണിച്ചത് എല്ലാം വെറുതെ അല്ലെ…??”” കണ്ണുകളിലേക് തന്നെ നോക്കി ചോദിച്ചു.. കഥ പറയുന്ന കണ്ണുകൾ വറ്റി വരണ്ടത് പോലെ കിടക്കുന്നത് കണ്ടു വേദനയോടെ മെല്ലെ തലോടി… “”കയ്യെടുക്ക് …. ന്നേ തൊടണ്ട ..”” അലറി കൊണ്ടു കൈ തട്ടി മാറ്റി അവളോടി…. അടുത്തേക് ഓടി അടുത്ത അച്ഛനെയും ദേവൂനെയും കണ്ടു മുഖം പൊത്തി അലറി കരഞ്ഞു “”വരണ്ട…. ന്നേം കൊല്ലും…. ക്ക് പേടിയാ…. കൊല്ലല്ലേ….”” അലറി കരയുന്ന അവളെ കണ്ടു ദേവു നെഞ്ച് പൊട്ടി കരഞ്ഞു..

“”ചേച്ചി…. വാ എണീക്…”” എതിർപ്പുകൾക്ക് ഒടുവിൽ ഒരു വിധത്തിൽ അവളെ പിടിച്ചു മുറിയിൽ കിടത്തി… കരഞ്ഞു തളർന്നു മയങ്ങുന്ന അവളുടെ അടുത്ത് തന്നെ ഇരുന്നു അഭി … വെറുതെ അവളുടെ നിറുകയിൽ വിരലോടിച്ചു … കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ പുറം കൈ കൊണ്ടു തുടച്ചു… “”എന്തിനായിരുന്നു നിശ…. പറ…. ക്ക് അറിയണം..”” എല്ലാവരും മുറി വിട്ടു പോയി കഴിഞ്ഞപ്പോൾ അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു… അവൾ അപ്പോഴും കണ്ണടച്ച് കിടന്നതേ ഉള്ളൂ… “””ഇതൊക്കെ വെറുതെ ആണെന്ന് എനിക്ക് അറിയാം…. കണ്ണ് തുറക്ക്…”” അവൻ പിന്നെയും വിളിച്ചു കൊണ്ടിരുന്നു… “” എന്നെ ഇഷ്ടല്ലായിരുന്നോ തനിക്…. ജീവനെ പോലെ സ്നേഹിച്ചത് അല്ലെ ഞാൻ….എന്നോട് എന്തിനാടോ ഈ ചതി ചെയ്തെ..?'” അവന്റെ കണ്ണുനീർ മുഖത്തു പതിഞ്ഞപ്പോൾ അവളുടെ ഉള്ള് പിടഞ്ഞു…. അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ ബലമായി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു… കണ്ണുകൾ തുറന്ന നിശ അവന്റെ മുഖത്തു നോക്കാൻ ആവാതെ തല കുനിച്ചിരുന്നു.

“”പറ നിശ…”” ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു… ബെഡിന് അടിയിൽ നിന്നും ഒരു ഡയറി അവൾ അവനായി വച്ചു നീട്ടി… “ദേവൂന്റെ ഡയറി””…. അവൻ അത്ഭുതത്തോടെ അത് മറിച്ചു നോക്കി… പ്രണയം തുളുമ്പുന്ന വരികൾ മാത്രം….. ഇത്….. ഇതെന്താ .. അവൻ ഒന്നും മനസിലാകാതെ അവളെ നോക്കി… നിശ അടുത്ത പേജ് മറിച്ചു… അഭിയുടെ കണ്ണുകൾ ആ വരികളിൽ ഉടക്കി നിന്നു.. “”എപ്പോഴായിരുന്നു അഭിച്ച…. ന്റെ മനസിനെ ഇങ്ങനെ കീഴടക്കിയത്…. നഷ്ടപ്പെടാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ നെഞ്ചിൽ വല്ലാത്ത ഭാരം…. അഭിച്ഛന്റെ നെഞ്ചോട് ചേർന്നു കടക്കുന്ന ചേച്ചിയെ കാണുമ്പോൾ ഒക്കെ അസൂയ തോന്നുന്നു …. ചേച്ചിയെ തട്ടി മാറ്റി അവിടെ തല ചായ്ക്കാൻ കൊതി തോന്നുന്നു …. അഭിച്ചൻ ന്റെ മാത്രം ആണെന്ന് വിളിച്ചു പറയണംന്ന് തോന്നുന്നു…..പക്ഷേ ന്റെ ചേച്ചി…. ചേച്ചിയെക്കാൾ വലുത് അല്ല ക്ക് ഒന്നും…. മറക്കുവാ അഭിച്ച ഞാൻ…

എല്ലാം…. എന്റെ പൊട്ട മനസ്സിൽ തോന്നിയത് എല്ലാം മായ്ച്ചു കളയാ ഞാൻ…. നോവുന്നുണ്ട്…. വല്ലാണ്ട്….. പക്ഷേ … വേണ്ട….ന്റെ ചേച്ചി സന്തോഷയി ഇരിക്കണം ക്ക്…. അത് മതി… ഈ ജന്മം അത് മാത്രം മതി എനിക്ക്..”” “”നിശ ഇത് …. ഞാൻ… ഞാൻ ഒന്നും അറിഞ്ഞിട്ടല്ല…”” അഭി വിറയലോടെ പറഞ്ഞു.. “” ക്ക് അറിയാം ….”” “”എന്നിട്ടും എന്തിനാടോ താൻ എന്നോട്…..”” “”അവളല്ലേ ക്ക് ഉള്ളൂ….. ന്നേ സ്നേഹിക്കാൻ ഈ ലോകത്തു അവള് മാത്രം അല്ലെ ഉള്ളൂ .. ആ അവളാഗ്രഹിച്ചത് കൊടുക്കാൻ പറ്റിയില്ലേ പിന്നെ ഞാൻ ന്തിനാ….”” “”അപ്പൊ ന്നേ കുറിച്ച് ഓർത്തില്ലേ താൻ…. ഞാൻ ആരുമല്ലായിരുന്നോ തനിക്….??” ഓരോ ചോദ്യവും അവളുടെ ഉള്ളിൽ കൊരുത്തു വലിച്ചു കൊണ്ടിരുന്നു… “” എന്നോട് ക്ഷമിക്ക് …. ക്ക്…. ക്ക് ഇതേ പറ്റു…. “” കരഞ്ഞു കൊണ്ടു മുന്നിൽ നിൽക്കുന്നവളെ കരഞ്ഞു കൊണ്ടു നെഞ്ചോട് ചേർത്തു… “” അച്ഛൻ ഇനി സമ്മതിക്കില്ല….. ഞാൻ പറഞ്ഞാലും….

പക്ഷേ ദേവു….. അവളെ ഞാൻ എങ്ങനെയാടോ… “! “” എനിക്ക് വേണ്ടി….. എനിക്ക് വേണ്ടി സ്വീകരിച്ചുടെ എന്റെ മോളെ…. ” മനസില്ല മനസോടെ തലയാട്ടി…. ദേവൂന്റെ മുഖം ഓർത്തപ്പോൾ വേദന കൂടി… അച്ചന്റെ മുൻപിൽ ചെന്നു നിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. “അച്ഛാ….”” “” വേണ്ട…. ഒന്നും പറയണ്ട…. നിന്റെ ഒരിഷ്ടം പറഞ്ഞപ്പോൾ ഞാൻ ഒന്നും ആലോചിച്ചില്ല…. പക്ഷേ ഇനി……നിശയുടെ കാര്യം ആലോചിക്കേണ്ട…. സമ്മതിക്കില്ല ഞാൻ.. ” കൃഷ്ണൻ തീർത്തു പറഞ്ഞു. എല്ലാം കേട്ട് മൗനമായി ഇരുന്നതേ ഉള്ളൂ രാമചന്ദ്രൻ . ഗംഗ ഉള്ളാലെ ചിരിച്ചു… “”എന്റെ മോൾടെ സ്വപ്നം തട്ടി എടുക്കാൻ നോക്കിതല്ലേ….. കരയട്ടെ അവൾ..”” ആ ഡയറി അവിടെ കൊണ്ടു വച്ച തന്റെ ബുദ്ധിയെ ഓർത്തു സ്വയം അഭിമാനം കൊണ്ടു… പിന്നെ ഒന്നും അറിയാത്ത പോലെ അവരുടെ സംസാരത്തിനു കാതോർത്തു. “” ഇനീപ്പോ ന്തിനാ ഇരിക്കണേ…..

പോവാ… “” എഴുന്നേറ്റു പോവാൻ ഒരുങ്ങിയ അച്ഛനെ അഭി പിടിച്ചു നിർത്തി . “”അച്ഛാ…. എനിക്ക്..ഒരു ബന്ധം ഉണ്ടെങ്കിൽ അത് .. ഈ വീട്ടിൽ നിന്ന് തന്നെ മതി…”” കൃഷ്ണൻ മകനെ ദേഷ്യത്തോടെ നോക്കി… “”ആ ഭ്രാന്തി പെണ്ണിനെ തന്നേ വേണോ നിനക്ക്…??”” “”അവളല്ല…. ഇവളെ…” വാതിലിന് അരികിൽ നിന്നിരുന്ന ദേവുവിനെ പിടിച്ചു മുന്നോട്ടു നിർത്തി .. “” നിശയോടുള്ള എന്റെ സ്നേഹത്തേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നവളാ ഇവൾ….”” ദേവുവിന്റെ ഉടലൊന്ന് വിറച്ചു…. ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി…. ഉള്ളിൽ ഒരായിരം പെരുമ്പറകൾ ഒരുമിച്ചു മുഴങ്ങി… ഗംഗയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു…. വിജയത്തിന്റെ ചിരി “”നിശക്ക് കൊടുക്കാൻ വച്ച ജീവിതം ഇവൾക്ക് കൊടുക്കാ ഞാൻ..”” മുന്നിൽ നിൽക്കുന്നവളുടെ കൈ പിടിച്ചു സത്യം ചെയ്തു ..

അഭി “” ഈ ജന്മം ഇനി നീ മാത്രം മതി എനിക്ക്… “” പെട്ടന്ന് അവന്റെ കൈ വിടുവിച് മാറി നിന്നു ദേവു… “”എന്റെ ചേച്ചി….!””” ഒരു ചുവരിന് അപ്പുറം കണ്ണീരോടെ എല്ലാം കേട്ട് നെഞ്ച് നീറി നിന്നവൾക്ക് അരികിലേക് ഓടി ചെന്നു ദേവു…. അവളെ കണ്ടു അലറി കരഞ്ഞു നിശ…. വേണ്ട… വേണ്ടാന്ന് തലയിട്ട് ഉരുട്ടി കരഞ്ഞു… “” എന്നെ കൊല്ലല്ലേ … “” ദേവൂന്റെ മുഖത്തു നോക്കി കണ്ണടച്ച് പിടിച്ചു ഉറക്കെ കരഞ്ഞു.മുഖത്തു നിന്ന് കൈ ബലമായി മാറ്റി ഇരു കവിളിലും ഉമ്മ വച്ചു. “”ചേച്ചിക്ക് വച്ചു നീട്ടീത് ഒന്നും ക്ക് വേണ്ട….. വേണ്ട…..”” നെഞ്ചിൽ ചേർന്ന് കരയുന്നവളെ ചേർത്ത് പിടിച്ചു കരയാൻ പോലും ആകാതെ മരവിച്ചിരുന്നു നിശ…..  (തുടരും )

അഭിലാഷ: ഭാഗം 12

Share this story