ഇന്ദീവരം: ഭാഗം 5

ഇന്ദീവരം: ഭാഗം 5

എഴുത്തുകാരി: ഭദ്ര ആലില

ശക്തി…. ശക്തിയുടെ കുഴിമാടം ആണിത്… അപ്പൊൾ… ഇന്ദു…. ഇന്ദുവിനെ അടക്കം ചെയ്തത് എവിടെ ആകും…അവിടെ ആകെ നോക്കിയെങ്കിലും ഒരു കുഴിമാടമേ അവനു കാണാൻ സാധിച്ചുള്ളൂ. തിടുക്കത്തിൽ വണ്ടിയെടുത്ത് അവളുടെ വീട്ടിൽ ചെല്ലുമ്പോഴേക്കും ശിവ വിയർത്തു കുളിച്ചിരുന്നു.. പറമ്പിലും പരിസരത്തുമെല്ലാം അവന്റെ കണ്ണുകൾ അവളുടെ കുഴിമാടം തേടി അലഞ്ഞു നടന്നു… നിരാശയായിരുന്നു ഫലം. ഇന്ദു …. ഇന്ദു എവിടെയാ…. കരഞ്ഞു കൊണ്ട് അവൻ ആ നടുമുട്ടത് മുട്ടു കുത്തി വീണു. “” എന്തിനാ വന്നത്…. “” ഇന്ദുവിന്റെ അച്ഛൻ മുറ്റത്തേക് ഇറങ്ങി വന്നു. ശിവയോട് ഉള്ള ദേഷ്യവും വെറുപ്പും എല്ലാം അയാളുടെ മുഖത്തു പ്രകടമായിരുന്നു. “”” ചേട്ടനും അനിയനും കൂടി എന്റെ മോൾടെ ജീവിതാ ഇല്ലാണ്ട് ആക്കിയത് “” “”അച്ഛാ ഞാൻ…”” ശിവ എന്തെങ്കിലും പറയും മുന്നേ അയാൾ ശിവയെ പിടിച്ചു പുറത്തേക്ക് തള്ളി.

“”പോടാ…കടന്നു പോ എന്റെ മുന്നീന്ന്. … പിടിച്ചു പറിച്ചു കൊണ്ട് പോയതല്ലേ എന്റെ മോളെ… അവളെയും കൊണ്ട് വന്നാൽ മതി നീ ഇനി. ചത്തു പോയ നിന്റെ ചേട്ടന് ഉള്ളത് കൂടി നിനക്ക് തരേണ്ടങ്കിൽ കടന്നു പോ “” “” ഇന്ദു… എന്റെ ഇന്ദു ഉറങ്ങുന്നത് എവിടെ ആണെന്ന്ങ്കിലും കണ്ടോട്ടെ ഞാൻ.. “” ശിവ അച്ഛന്റെ കാൽക്കൽ വീണു കരഞ്ഞു.. “” അവളോട് ഒന്ന് മാപ്പ് പറയാൻ എങ്കിലും… ” പറഞ്ഞു തീരും മുൻപേ ശിവയുടെ കോളറിൽ പിടിച്ചു അയാൾ വലിച്ചെഴുന്നേൽപ്പിച്ചു… കവിളിൽ ആഞ്ഞു വീശി… തളരും വരെ അവനെ തല്ലി കൊണ്ടിരുന്നു.. പിന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു… “” അവളൊരു പാവം ആയിരുന്നില്ലേടാ…എന്റെ മോൾക് വിധി ഇല്ലാണ്ട് ആയി പോയി.. “” ശിവയുടെ ദേഹത്തേക്ക് കുഴഞ്ഞു വീണ അച്ഛനെ താങ്ങി കസേരയിൽ കൊണ്ടിരുത്തി അപ്പോഴും അയാൾ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു. “” എന്റെ ഇന്ദുമോള് … എവിടെയാടാ അവള്…

അവള്ടെ ശവം എങ്കിലും ഒന്ന് കാണിക്കായിരുന്നില്ലേ ഞങ്ങളെ.. “” ഇന്ദുവിന്റെ അമ്മ മൂക്ക് പിഴിഞ്ഞു. ശിവക്ക് അതൊരു പുതിയ അറിവായിരുന്നു. ഇന്ദുവിനെ കുറിച്ച് ഇന്ദുവിന്റെ വീട്ടുകാർക്ക് അറിയില്ലെങ്കിൽ.. പിന്നെ ഇന്ദു എവിടെയാണ്. തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും ശിവ ആകെ തളർന്നിരുന്നു… തലക് വല്ലാത്ത ഭാരം… വരാന്തയിലെ തണുത്ത തറയിൽ മലർന്നു കിടന്നു.. കണ്ണുകൾ മെല്ലെ അടഞ്ഞു…ഇന്ദുവിന്റെ ഓർമ്മകൾ വന്നപ്പോൾ ഞെട്ടി എഴുന്നേറ്റു. “” അമ്മേ ദേ ശിവേട്ടൻ വന്നു.. “” തുള്ളി ചാടി മുന്നിലേക്ക് വന്ന വർഷയെ രൂക്ഷമായി നോക്കി അകത്തേക്കു നടന്നു. “” അമ്മേ… എന്റെ ഇന്ദു എവിടാ… അവളെ കുറിച്ച് ആരും എന്താ പറയാതെ… മരിച്ചു പോയോ അവള് .. എങ്കിൽ…. എങ്കിൽ അവളെവിടെയാ ഉറങ്ങുന്നത്ന്നു എങ്കിലും പറ.. “”തൊണ്ടയിടറി വാക്കുകൾക്കായി അവൻ പരത്തുന്നുണ്ടായിരുന്നു.. “”അതോ അവൾ ജീവനോടെ ഉണ്ടോ…

എന്തെങ്കിലും ഒന്ന് പറ… എനിക്ക് അറിയണം… അവൾക്ക് എന്താ പറ്റിയത്ന്നു.”” തല വലിഞ്ഞു മുറുകുന്നത് പോലെ തോന്നിയപ്പോൾ ഇരു കൈ കൊണ്ടും തലയിൽ അമർത്തി പിടിച്ചു ശിവ.. കണ്ണിൽ ഞരമ്പുകൾ തെളിഞ്ഞു ചുവന്നു വന്നു.. മകന്റെ ഭാവങ്ങൾ കണ്ടു ചെവ്വമ്മ ആകെ ഭയന്നു.. “”ഒക്കെ പറയാ അമ്മ… ന്റെ കുട്ടി കുറച്ചു വിശ്രമിക്ക്… ഇപ്പൊ ഒന്നും ചിന്തിക്കണ്ട… കഴിക്കാൻ മരുന്ന് ഇനീം ഉണ്ട് ഒരു മാസം കൂടി.. അതുടെ കഴിഞ്ഞു എന്റെ കുട്ടിക്ക് അമ്മ പറഞ്ഞു തരാ എല്ലാം..”” വൈകിട്ട് കഴിക്കാൻ ഉള്ള ഗുളികയും വെള്ളവും വർഷ കൊണ്ട് കൊടുത്തു. മരുന്നിന്റെ എഫെക്ട്ടിൽ മയങ്ങുന്ന ശിവയുടെ അടുത്തായി വർഷ ഉറങ്ങാതെ ഇരുന്നു.ശാന്തമായി ഉറങ്ങുന്ന അവനെ ഇമ ചിമ്മാതെ നോക്കിയിരുന്നു .. കാണെ കാണെ അവൾക് നാണം വന്നു..

“”ക്ക് ഇഷ്ടാ ശിവേട്ടാ തന്നെ…. പക്ഷേ ന്നെ കാണുമ്പോ ഇയാള് കടിച്ചു കീറാൻ വരുവല്ലേ…”” അവനൊന്നു അനങ്ങി കിടന്നപ്പോൾ പിടഞ്ഞെഴുന്നേറ്റു മാറി നിന്ന് അവൻ ഉണർന്നോ എന്ന് നോക്കി.പിന്നെ ആശ്വാസത്തോടെ അടുത്ത് ചെന്നിരുന്നു. രാവിലെ കണ്ണ് തുറന്ന ശിവ കാണുന്നത് അവന്റെ അടുത്ത് കട്ടിലിൽ പാതി ചാരിയിരുന്നു ഉറങ്ങുന്ന വർഷയെ ആണ്. “”” അമ്മേ… “”” ദേഷ്യത്തോടെയുള്ള അവന്റെ വിളി കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു.. “”അമ്മയെ വിളിക്കണ്ട ശിവേട്ടാ… ഞാൻ… ഞാൻ പൊക്കോളാം..”” ദൃതിയിൽ പുറത്തേക് ഇറങ്ങുന്ന അവളെ ഈർഷ്യയോടെ നോക്കി. “” നാശം.. ഒരു സ്വസ്ഥതയും തരില്ലന്നു വച്ചാൽ… “” പിന്നിൽ നിന്ന് അവന്റെ വാക്കുകൾ കേട്ട് അവൾ കണ്ണ് തുടച്ചു. “” മോളോട് ഞാൻ പറഞ്ഞത് അല്ലെ.. അങ്ങോട്ട്‌ പോകണ്ടന്നു… അവനു ഇഷ്ടാവില്ല അതൊന്നും “”

അവളുടെ കലങ്ങിയ കണ്ണുകൾ തുടച്ചു കൊടുത്തു ചെവ്വമ്മ.. “”ഇഷ്ടാവും അപ്പച്ചിയമ്മേ… ന്റെ ചെക്കനല്ലേ… ഞാൻ മാറ്റി എടുത്തോളാം എന്റെ ചെക്കനെ.. എന്നെ ഇഷ്ടാവും ശിവേട്ടന്… അപ്പച്ചിയമ്മ നോക്കിക്കോ…”” കത്തുന്ന വിറക് ഒന്ന് കൂടി അടുപ്പിലേക്ക് തള്ളി വച്ചു അവൾ തിരക്ക് അഭിനയിച്ചു… എന്തൊക്കേ പണിയാ ബാക്കി എന്ന് പറഞ്ഞു പണികളിൽ മുഴുകി. “”പാവം പെണ്ണ്…. ശിവയെ കുറിച്ച് എന്തറിഞ്ഞിട്ട ഇവള്…. ഒക്കെ അറിയുമ്പോ സഹിക്കൂല പാവം..”” അവർ നെടുവീർപ്പിട്ടു. പണിയൊക്കെ ഒതുക്കി നേരത്തെ തന്നെ കുളിച്ചു റെഡി ആയി വർഷ. ഇടാൻ എടുത്തു വച്ച ടീ ഷർട്ടും ത്രീ ഫോർത്തും മാറ്റി വച്ചു അലമാരയിൽ നിന്ന് ഒരു ചുരിദാർ എടുത്തു ധരിച്ചു. അലസമായി ഇട്ടിരുന്ന മുടി മെടഞ്ഞിട്ടു… കണ്ണുകളിൽ മഷി എഴുതി.. കുങ്കുമം കൊണ്ട് ഒരു പൊട്ട് തൊട്ടു. കണ്ണാടി നോക്കി സ്വയം തൃപ്തി വരുത്തി.. “” ഇപ്പൊ സുന്ദരിയായി..ഇനി വർഷയെ ഇഷ്ടാവും ശിവേട്ടന്.. ”

” ശിവയുടെ മുറിയിൽ ചെല്ലുമ്പോൾ അവൻ അവിടെ തന്നെ ഉണ്ടായിരുന്നു. ജനാലഴികളിലൂടെ പുറത്തേക് മിഴി നട്ട് എന്തോ ആലോചനയിൽ ആയിരുന്നു ശിവ.. “” ശിവേട്ടാ… എന്റെ കൂടെ ഒന്ന് പുറത്തു വരോ… ക്ക് കുറച്ചു സാധങ്ങൾ വാങ്ങാൻ ഉണ്ട്.. “” “” എനിക്കെങ്ങും വയ്യ… തന്നെ പോയാൽ മതി. “”അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ കിടപ്പിൽ തന്നെ അവൻ മറുപടി പറഞ്ഞു. “” ഹാ… ഒന്ന് തിരിഞ്ഞു നോക്കുകേലും ചെയ്യൂ ശിവേട്ടാ… “” അവന്റെ തോളിൽ തട്ടി വിളിച്ചപ്പോൾ അവൻ അവളുടെ കൈ തട്ടി മാറ്റി. കുറച്ചു നേരം കൂടി അവിടെ ചുറ്റി പറ്റി നിന്നിട്ടും ശിവ അതെ കിടപ്പ് തന്നെ കിടക്കുന്നത് കണ്ടു അവൾക് കലി കയറി. “” എന്നാ ഞാൻ പോണ്… കൂട്ടില്ല. “” ഷാളിന്റെ അറ്റം വച്ചു അവന്റെ ചുമലിൽ ഒരടി കൊടുത്തു അവൾ തിരിഞ്ഞു.മേശ പുറത്തു ഇരുന്ന കുങ്കുമ ചെപ്പ് ഷാൾ തട്ടി നിലത്തു വീണു…

ചിതറി വീണ കുങ്കുമത്തിനുള്ളിൽ തിളങ്ങി കിടന്ന താലി മാല കുനിഞ്ഞു കയ്യിൽ എടുത്തു വർഷ. ഭയങ്കരാ…. താലി ഒക്കെ നേരത്തെ വാങ്ങി വച്ചിട്ടുണ്ട് അല്ലെ…താലിയിലെ കുങ്കുമം ഷാളിന് അറ്റം കൊണ്ട് തുടച്ചു ചെപ്പിൽ അടച്ചു വച്ചു ശിവയെ ഒളി കണ്ണിട്ട് നോക്കി. അപ്പോഴും അവനാ കിടപ്പ് തന്നെ ആയിരുന്നു. “” ശിവ…ഒന്ന് വന്നേ…. ഒരു ആള് വന്നിട്ടുണ്ട് നിന്നെ കാണാൻ.. “” പെട്ടന്ന് മുറിയിലേക് കയറി വന്ന അരുൺ വർഷയെ കണ്ടു അത്ഭുതത്തോടെ നോക്കി. “”ഇപ്പൊ ഒരു മനുഷ്യകോലം ആയിട്ടുണ്ട്..”” “”ഈൗ… താങ്ക്സ്.”” അവനെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു കൊണ്ട് ചെപ്പ് ഷാളിന് ഉള്ളിൽ പൊതിഞ്ഞു പിടിച്ചു അവൾ പുറത്തേക് പോയി .അരുണിന്റെ കണ്ണുകൾ വർഷക്ക് പിന്നാലെയായിരുന്നു. “”ആരാ വന്നത്…”” “” അത്… കേശവദാസ് സാർ… നമ്മുടെ കേസ് വാദിച്ചത് സാറാ… സാറിന് നിന്നെ ഒന്ന് കാണണം എന്ന്. “” “കേസ് .?? ഓഹ്…. ഞാൻ മറന്നു … കൊലപാതകി അല്ലെ ഞാൻ…

സ്വന്തം ചേട്ടനെയും പ്രേമിച്ച പെണ്ണിനേയും കൊന്നു കളഞ്ഞ മഹാപാപി…എന്താടാ എന്നെ തൂക്കി കൊല്ലാൻ ആവോ വിധി… അങ്ങനെ ആയാൽ മതി…. മടുത്തു ഞാൻ…. ഈ നശിച്ച ജീവിതം.”” എഴുന്നേറ്റു കട്ടിലിൽ നിന്ന് കാല് താഴേക്കു ഇട്ടു നിലത്തെ കുംകുമത്തിലേക്ക് കണ്ണുകൾ ആഴ്ത്തി ഇരുന്നു. “” കേസിന്റെ കാര്യം ഒക്കെ കഴിഞ്ഞ് ശിവ.. ഇത് നീ വന്നു എന്നറിഞ്ഞു വെറുതെ ഒന്ന് കാണാൻ വന്നത് ആണ്.നിന്നെ ശിക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞില്ല”” “”മനസിലായി…. എനിക്ക് ഭ്രാന്ത്‌ ആയിരുന്നല്ലോ അല്ലെ..”” വിഷാദം നിറഞ്ഞ ഒരു ചിരി അവനായി നൽകി.. മങ്ങിയ അവന്റെ മുഖത്തു നോക്കി ഒന്നുമില്ലെന്നു കണ്ണടച്ച് കാണിച്ചു. നീ.. വാ പോവാം.. വക്കീലിനോട് സംസാരിക്കുമ്പോഴും തിരിച്ചു റൂമിൽ വരുമ്പോഴുമെല്ലാം ശിവയുടെ ശ്രെദ്ധ പിടിച്ചു പറ്റാൻ വർഷ ആവുന്നതും ശ്രെമിച്ചു നോക്കി.

പക്ഷേ അപ്പോഴൊക്കെ അവൾക് പിന്നാലെ ചെന്ന ആരുണിന്റെ നോട്ടം അവൾ കണ്ടതേ ഇല്ല. ഉച്ചക്ക് എല്ലാവരും ഊണ് കഴിച്ചു എഴുന്നേറ്റപ്പോൾ വർഷ പതുക്കെ ശിവയുടെ അടുത്തേക് ചെന്നു..ശിവ പതുക്കെ കഴിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.. “” ശിവേട്ടാ… “” അവൻ തലയുയർത്തി അവളെ നോക്കി… സൗമ്യമായ മുഖം കണ്ടു ധൈര്യത്തോടെ അവൾ അവനരികിൽ ഇരുന്നു “”ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നോ ശിവേട്ടനു…”” “” കാര്യം എന്താച്ചാ വേഗം പറ.. “” “”” നാളെ… നാളെ എന്റെ പിറന്നാളാ… ശിവേട്ടൻ എനിക്ക് ന്താ ഗിഫ്റ്റ് തരാ.. “” തുറിച്ചു ഒരു നോട്ടം ആയിരുന്നു മറുപടി. “” ഞാൻ ഒന്ന് ചോദിച്ചാൽ എനിക്കത് സാധിച്ചു തരോ.. എന്റെ ഒരു ആഗ്രഹം അല്ലെ ശിവേട്ടാ “” അവൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി. “” ഒരു വാക്ക്… കുറച്ചീസം കഴിയുമ്പോ ന്റെ അച്ഛന്റേം അപ്പച്ചിയമ്മേടേം ഒക്കെ സമ്മതം വാങ്ങി ന്റെ കഴുത്തിൽ കെട്ടി തരോ ഇത്…

സമ്മതംന്നു ഒരു ഉറപ്പ് തന്നാൽ മതി ക്ക്… ഇന്ന് അല്ല… ആലോചിച്ചു നാളെ പറഞ്ഞാൽ മതി “” ശിവയുടെ കണ്മുന്നിലേക് ആ താലിമാല ഉയർത്തി പിടിച്ചു അവൾ. ചുവന്ന കുങ്കുമത്തിന്റെ ഗന്ധം….അവൻ മിഴി ഉയർത്തി നോക്കി… “” ഈ അമ്പലത്തിലെ കുങ്കുമത്തിനു ഒരു പ്രത്യേക സുഗന്ധമാ… ല്ലേ..ശിവാ.. “” മാഞ്ഞൂർ അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഇലച്ചീന്തിലെ കുങ്കുമത്തിന്റെ വാസന നുകർന്നു ഇന്ദു പറഞ്ഞത് ഓർമ വന്നു…അതേ വാസന ഇപ്പോഴും… മുന്നിൽ തൂങ്ങിയടുന്ന താലി പിടിച്ചു വാങ്ങി മൂക്കിനോട് അടുപ്പിച്ചു… അതേ ഗന്ധം… താലി സൂക്ഷിച്ചു നോക്കിയ ശിവയുടെ ഭാവം പെട്ടന്ന് മാറി… മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. “”ആരോട് ചോദിച്ചിട്ടാ…. നീ ഇത് എടുത്തത്…എടി ആരോട് ചോദിച്ചിട്ട് ആണെന്ന്..”” മുന്നിലെ പ്ലേറ്റ് തറയിൽ വീണു ചിതറി… ശിവ ഇരുന്ന കസേര മറിഞ്ഞു പിന്നോക്കം വീണു. “”” ഇത്… ഇതെന്റെ ഇന്ദുന്റെതാ ..

ഇതിൽ തൊടാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു .. “” വർഷ നിന്ന് വിറക്കുകയായിരുന്നു… ബഹളം കേട്ട് ചെവ്വമ്മയും അരുണും ഹാളിലേക്കു വരുമ്പോൾ ശിവയുടെ കൈകളിൽ കിടന്നു വേദന കൊണ്ടു പുളയുന്ന വർഷയെയാണ് കണ്ടത്.. ശിവയുടെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും ആരുണിനെ തള്ളി മാറ്റി അവൻ പിന്നെയും അവളുടെ അടുത്തേക് ചെന്നു.. “” ഇതാരുടെ ആണെന്ന് അറിയോ നിനക്ക്…. എന്റെ ഇന്ദുന്റെയാ…. എന്റെ ഇന്ദുന്റെ … അതിലൊന്നു മോഹത്തോട് നോക്കാനുള്ള യോഗ്യത ഇല്ല നിനക്ക്… “” ദേഷ്യം കൊണ്ട് വിറക്കുന്ന അവന്റെ ഓരോ വാക്കുകളും അവളുടെ നെഞ്ചിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.. അവളെ ഏറെ വേദനിപ്പിച്ചത് ‘എന്റെ ഇന്ദു ‘ എന്നുള്ള വാക്കാണ്..അവൾക് നേരെ പിന്നെയും പാഞ്ഞു ചെന്ന ശിവയെ ചെവ്വമ്മയും അരുണും ബലമായി പിടിച്ചു കൊണ്ട് പോയി.തിരിച്ചു വരുമ്പോഴും വർഷ കരഞ്ഞു കൊണ്ട് അതെ നിൽപ് നിൽക്കുകയായിരുന്നു. “”മോളെന്തിനാ അതൊക്കെ എടുക്കാൻ പോയത്..””

ചെവ്വമ്മ അവളുടെ അടുത്ത് ഇരുന്നു… കണ്ണൊക്കെ തുടച്ചു കൊടുത്തു. “” അത്.. ഞാൻ…. ആരാ അപ്പച്ചിയമ്മേ ഇന്ദു… ശിവേട്ടന്റെ ആരാ അവള്.. “” “” എന്റെ മോള്ക്ക് ശിവ വേണ്ട… ആ മോഹം ന്റെ മോള് കളഞ്ഞേരെ “” ചെവ്വമ്മ എല്ലാം അവളോട് തുറന്നു പറഞ്ഞു.. കഴിഞ്ഞ സംഭവങ്ങൾ ഒന്നിട വിടാതെ പറഞ്ഞു കഴിഞ്ഞപ്പോൾ ചെവ്വമ്മയും വർഷയും ഒരുപാട് കരഞ്ഞു.വർഷ എഴുന്നേറ്റു അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി … വാതിൽ കൊളുത്തിട്ടു , നീല വിരി വിരിച്ച കട്ടിലിനു ചുവട്ടിൽ നിലത്തു മുട്ടു കുത്തി നിന്നു…. “” അറിയില്ലായിരുന്നു എനിക്ക് ഒന്നും…. എന്നോട് ക്ഷമിക്ക്… “” മുന്നിലെ കാഴ്ച നീർ കൊണ്ട് മങ്ങിയിരുന്നു…കട്ടിലിൽ മുഖം ചേർത്ത് അവൾ ഏങ്ങി കരഞ്ഞു….  (തുടരും )

ഇന്ദീവരം: ഭാഗം 4

Share this story