കവചം: ഭാഗം 25

കവചം: ഭാഗം 25

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്താ അഗ്നി പെട്ടെന്ന് കാണണം എന്ന് പറഞ്ഞത് …….”ദേവിനെ കാത്തു മാന്ഷനിൽ അവന്റെ ഓഫീസ് റൂമിൽ ഇരിക്കുന്ന അഗ്നിയെ കണ്ട് അകത്തേക്ക് കയറിയ ദേവ് പരിഭ്രമത്തോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു .അവൾ ഇരുകുന്നതിന്റെ എതിർവശം ഉള്ള കോച്ചിൽ അവനും ഇരുപ്പു ഉറപ്പിച്ചു . “എന്താടോ ……….എന്താ പറ്റിയത് ………….”അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ഗൗരവം കണ്ടു എന്തോ സീരിയസ് ആയിട്ടുള്ള കാര്യമാണ് അവൾ പറയാൻ പോകുന്നത് എന്ന് അവനു അറിയാമായിരുന്നു . “തുറന്നു നോക്ക് അൻഷ് …………” അവരുടെ മുൻപിൽ ഇട്ടിരുന്ന ടേബിളിൽ വെച്ചിരുന്ന കവർ എടുത്തു അവന്റെ നേരെ നീട്ടി കൊണ്ട് അഗ്നി ഗൗരവത്തിൽ തന്നെ പറഞ്ഞു . അവളുടെ കണ്ണിലേക്കു ഒന്നും കൂടി നോക്കി അവൻ ആ കവർ കൈകളിൽ വാങ്ങി അത് തുറന്നു നോക്കി .

അതിലുണ്ടായിരുന്ന ഓരോ ഫോട്ടോയും മാറ്റി മാറ്റി നോക്കുന്നത് അനുസരിച്ചു അവന്റെ കണ്ണുകളിൽ അത്ഭുതം വന്നു നിറഞ്ഞു . “അഗ്നി……..ഇതു …………” “യെസ് അൻഷ് …………ഇറ്റ്സ് അബ്രാം ……….റിഥുവിന്റെ അച്ഛൻ .ആദ്യാ രാജ്പൂത്തിന്റെ ഭർത്താവ് …………” “എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല അഗ്നി .അച്ഛനും മകനും തമ്മിൽ ഇത്ര സാമ്യമോ …………….” “ആ സാമ്യം തന്നെ ആണ് അൻഷ് റിഥുവിനെ അപകടത്തിൽ ആക്കിയതും ……………” “എന്താ നീ പറയുന്നത് അഗ്നി എനിക്ക് ഒന്നും മനസ്സിലാവുന്നില്ലാ.” അവളുടെ ജാക്കറ്റിൽ കരുതിയിരുന്ന ഒരു ഫോട്ടോ ദേവിനു നേരെ നീട്ടി അവൾ “ഇപ്പോൾ ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം ആണ് ഇതു ……….” ആ ഫോട്ടോ കാൺകേ ദേവിൽ ഒരേ സമയം അത്ഭുതവും ഭയവും വന്നു നിറയുന്നത് അഗ്നി ശ്രദ്ധിച്ചു . “ഇതു ……ഇതു എങ്ങനെ ……”

“എല്ലാം സത്യങ്ങൾ ആണ് അൻഷ് . റിഥഹാൻ രാജ്പൂത് റിനോൾഡ് എന്ന മൾട്ടി നാഷണൽ കമ്പനിയുടെ ഒരേ ഒരു അവകാശി ആണ് .അതിന്റെ ഉടമയായ അലി അഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ ഇളയപുത്രനായ അബ്രാം അലി ഖാനും അദ്ദേഹത്തിന്റെ ഭാര്യയായ ആദ്യാ രാജ്പൂത്തിനും ജനിക്കാൻ പോകുന്ന കുഞ്ഞിന് എഴുതി വെച്ചത് ആണ് സ്വത്തിലുള്ള പൂർണ അവകാശം . കുറച്ചും കൂടി വെക്തമായി പറഞ്ഞാൽ അലി അഹമ്മദ് ഖാന്റെ മൂത്ത പുത്രൻ ആദം അലി ഖാന്റെ ചതികൾ മനസ്സിലാക്കിയ പിതാവ് മകനെ കാൾ ഒരു മുഴം മുൻപേ എറിഞ്ഞു .എല്ലാ സ്വത്തുക്കളും ജനിക്കാൻ പോകുന്ന അബ്രാമിന്റെ മക്കളുടെ പേരിൽ ആക്കി .അതായതു റിഥുവിനു അവകാശ പെട്ടത് ആയിട്ടു .

എല്ലാ സത്യങ്ങളും അറിഞ്ഞ ആദം നടത്തിയ പ്ലാനിങ് ആയിരുന്നു ആദ്യാ രാജ്പൂത്തിന്റയും അബ്രാം അലി ഖാൻറ്റെയും ആക്സിഡന്റ് .ആ അപകടത്തോടെ തന്റെ ശത്രുക്കൾ എല്ലാം മണ്ണടിഞ്ഞു എന്നാണ് ആദം കരുതിയത് .ഇവിടെ വന്നു റിഥുവിനെ കാണുന്നത് വരെ …….. അച്ഛന്റെ തനി പകർപ്പ് ആയ മകനെ തിരിച്ചറിയാൻ അയാള്‍ക്ക് ഒട്ടും താമസം വേണ്ടി വന്നില്ലാ . പിന്നെ ആദ്യാ രാജ്‌പൂത്തും അബ്രാം ഖാനും തമ്മിൽ ഉള്ള വിവാഹം നിയമപരമായി കഴിഞ്ഞത് ആണ് .ആ വിവരം ചിലപ്പോൾ അങ്കിൾ അറിയാതെ പോയത് ആവും .” “അഗ്നി ……ഇതൊന്നും വിശ്വസിക്കാൻ പോലും ആവുന്നില്ലാ ……താൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു ………” “V .I .P കളുടെ ലൈഫ് എത്ര മീഡിയായിൽ നിന്നും ഒളിച്ചു വെച്ചാലും അവർ അത് കണ്ടെത്തുക തന്നെ ചെയ്യും അൻഷ്.യൂറോപ്യൻ രാജ്യങ്ങളിലെ പാപ്പരാസികൾ അതിനു വിദക്തൻ മാരുമാണ് .അങ്ങനെ ഒരാളെ കണ്ടെത്തി .

അയാളിൽ നിന്നും കിട്ടിയതാണ് താൻ ആദ്യം കണ്ട ആദ്യയുടേയും അബ്രാമിന്റ്റെയും ഫോട്ടോകൾ .അവർ പോലും അറിയാതെ അവരെ പിന്തുടർന്ന് എടുത്തവ . ഒരു സംശയത്തിന്റെ പുറത്തു ആണ് ആദം അലി ഖാന്റെ കുടുംബ ചിത്രം അനേഷിച്ചു പോയത് .കിട്ടാൻ പാടായിരുന്നു .പിന്നെ അവർക്കു വർഷങ്ങളായി സെക്യൂരിറ്റി നൽകുന്ന ഏജൻസിയിൽ ഉള്ള എന്റെ ഒരു ഫ്രണ്ടിനെ കൊണ്ട് പഴയ അവരുടെ ഡീറ്റൈൽസിൽ നിന്നും കണ്ടെടുത്തതാണ് .അലി അഹമ്മദ് ഖാനും അദ്ദേഹത്തിന്റെ രണ്ട്‌ മക്കളും ഒരുമിച്ചുള്ള ഈ ഫോട്ടോ …………” എല്ലാ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടി അതി വിദക്തമായി കണ്ടെത്തിയ അഗ്നിയുടെ ബുദ്ധി സാമർത്യത്തെയും കഴിവിനെയും ദേവ് അത്ഭുതത്തോടെ ആണ് നോക്കി കണ്ടത് . “ഇനി എന്താ അഗ്നി നമ്മൾ ചെയ്യുക ……

ആദം ഖാൻ അത്ര നിസാരകാരൻ അല്ലാ ………”ദേവിന്റെ ആകുലതയോടെയുള്ള ചോദ്യം കേട്ട് അഗ്നിയുടെ മുഖത്ത് പുച്ഛത്തിൽ നിറഞ്ഞ ഒരു ചിരിയാണ് കണ്ടത് . “ദേവാൻശിഷ് രാജ്‌പൂത്തിനു എന്റെ കഴിവിൽ സംശയം ഉണ്ടോ .അഗ്നിക്ക് ആദം ഖാനെ നേരിടാന്‍ ആവില്ലാ എന്ന് തോന്നുന്നുണ്ടോ …………”കണ്ണിൽ നിറഞ്ഞ കോപത്തോടെയും ഗൗരവം നിറഞ്ഞ മുഖത്തോടെയുമുള്ള അവളുടെ ഓരോ വാക്കും കേൾക്കേ ദേവ് എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു . “അങ്ങനെ അല്ല അഗ്നി .നമ്മളുടെ മുൻപിലുള്ള ശത്രു നിസാരകാരൻ അല്ലാ അത് ഒന്ന് ഓർമപ്പെടുത്തി എന്നെ ഉള്ളൂ ………..” “ഞാനും അത്ര നിസാരകാരി അല്ലാ അൻഷ്…………”കുസൃതി നിറഞ്ഞ ചിരിയോടെ അവൾ പറയുന്നത് കേട്ട് അവനിലും ചിരി നിറഞ്ഞു . “പിന്നെ ആദം അയാൾ ഇന്ന് മുതൽ എന്റെ ശത്രു ആണ് .അയാൾക്കായി ഞാൻ അടിപൊളി ഒരു സർപ്രൈസും ഒരുക്കി വെച്ചിട്ടുണ്ട് ………….

“അവൾ അവസാനം പറയുന്നത് കേട്ട് സംശയത്തോടെ ദേവ് പിരികം ചുളിച്ചു എന്ത് എന്നുള്ള രീതിയിൽ അവളെ ഒന്ന് നോക്കി . “അത് സർപ്രൈസ്‌ ആണ് എന്ന് പറഞ്ഞില്ലേ ………..”ദേവിന്റെ നോട്ടം കണ്ടു ചിരിയോടെ തന്നെ അഗ്നി പറഞ്ഞു . “അത് അയാൾക്കു അല്ലേ എനിക്ക് അല്ലല്ലോ ………..”കൊച്ചു കുട്ടികളുടെ വാശിയോടെ മുഖവും വീർപ്പിച്ചു ദേവിന്റെ പരാതി പറച്ചിൽ കേട്ട് അവൾ പൊട്ടിച്ചിരിച്ചു പോയി ……. “തത്കാലം അത് എല്ലാവർക്കും സർപ്രൈസ്‌ ആയി തന്നെ ഇരിക്കട്ടെ രാജ്പൂത്തെ ……..” “ഓഹ് ………ശെരി മഹാറാണി ……………” “അൻഷ് ………….”കളിചിരി എല്ലാം നിർത്തി അവൾ ഗൗരവത്തിൽ തന്നെ അവനെ വിളിച്ചു . “എന്താടോ ………..” “റിഥു ……….അവൻ ഒരുപക്ഷേ ഇതെല്ലാം അറിഞ്ഞാൽ ………..” “ഇല്ലാ ………അഗ്നി അവൻ ഒരിക്കലും അറിയാൻ പാടില്ലാ .അവനു ……അവനു അത് ഉൾകൊള്ളാൻ പറ്റിയില്ലെന്നുവരും …………..”

“എല്ലാ സത്യങ്ങളും എല്ലാ കാലങ്ങളും ഒളിഞ്ഞു ഇരിക്കില്ലാ അൻഷ് അത് മറനീക്കി തന്നെ പുറത്തു വരും .പിന്നെ ഖാൻ കുടുംബത്തിലെ ഒരേ ഒരു അവകാശി ആണ് റിഥു. രാജ്പൂതികളെക്കാളും ഒട്ടും പുറകിലല്ലാ അവർ എന്നും നമ്മൾ മറക്കരുത് .എത്ര മറച്ചു വെച്ചാലും അവൻ ഒരു ദിവസം എല്ലാം അറിയും . വെളിയിൽ നിന്നും അവൻ അറിയുന്നതിലും നല്ലതു അവന്റെ പ്രിയപെട്ടവരുടെ അടുത്ത് നിന്നും തന്നെ അറിയുന്നത് ആണ് ………” അവൾ പറഞ്ഞത് എല്ലാം സത്യമാണ് എന്ന് തോന്നിയത് കൊണ്ട് തന്നെ ദേവ് എന്തോ ആലോചിച്ചു ഉറപ്പിച്ചതു പോലെ അമർത്തി ഒന്ന് മൂളി . “അൻഷ് ഒരു കാര്യം കൂടി ……ഈ ഒരു ആഴ്ച്ച നമുക്ക് വിലപ്പെട്ടതാണ് .ആദം അലി ഖാനെ കുറിച്ച് നമ്മൾ അന്വേഷിച്ചു എന്ന് അയാൾ അറിയും .അത് കൊണ്ട് തന്നെ അയാൾ മറനീക്കി പുറത്തു വന്നു കൊണ്ട് തന്നെ ആവും അടുത്ത അറ്റാക്ക് .നമ്മൾ റിഥുവിന്റെ കാര്യത്തിൽ കുറച്ചും കൂടി കരുതി ഇരിക്കണം …………”

അഗ്നി പറയുന്നത് കേട്ട് ദേവ് ടെന്ഷനോടെ തല കുമ്പിട്ടിരുന്നു നെറ്റി തടം തടവി കൊണ്ടേ ഇരുന്നു . “പേടിക്കണ്ടാ അൻഷ് റിഥുവിനു ഒന്നും സംഭവിക്കില്ലാ ………എന്റെ ജീവൻ കൊടുത്താണെങ്കിലും ഞാൻ അവനെ സംരക്ഷിക്കും ” അവൾ പറയുന്നത് കേട്ട് ഇരുന്നിടത്തു നിന്നും ദേശ്യത്തോടെ എഴുനേറ്റു അവളുടെ അടുത്തേക്ക് നടന്നു .അവളെ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു ഷോൾഡറിൽ പിടി മുറുക്കി അവൻ . “അഗ്നി ……….ഇനി ഒരു പ്രാവിശ്യം പോലും നിന്റെ വായിൽ നിന്നും ഇങ്ങനെ ഒരു വാക്ക് വന്നു പോവരുത് .നിന്നെയും റിഥുവിനേയും ഒരുപോലെ എനിക്ക് വേണം .മനസ്സിലായോ പറഞ്ഞത് ……….”അവളെ പിടിച്ചു കുലിക്കി കൊണ്ട് അത്യധികം കോപത്തോടെ ദേവ് പറയുന്നത് കേട്ട് ഞെട്ടി അവനെ തന്നെ നോക്കി നിൽക്കാനേ അഗ്നിക്ക് ആയുള്ളൂ .

അവന്റെ കണ്ണിൽ നിറയുന്ന തന്നോടുള്ള പ്രണയം അവൾ വെക്തമായി കണ്ടു എങ്കിലും .അവന്റെ കണ്ണിൽ നിന്നും പെട്ടെന്നു തന്നെ ദൃഷ്ടി മാറ്റി തന്റെ ഷോൾഡറിൽ ഉള്ള അവന്റെ കൈ എടുത്തു മാറ്റി നിർവികാരതയോടെ അവൾ അവിടെ നിന്നും നടന്നു അകന്നു . “എത്ര നാൾ എന്നിൽ നിന്നും നീ ഇങ്ങനെ ഒഴിഞ്ഞു മാറും അഗ്നി ……അതോ എന്റെ സ്നേഹം ഒരു പൊള്ളയായി നിനക്ക് തോന്നുണ്ടോ ………….” അവൾ പോകുന്നതും നോക്കി അവൻ മനസ്സിൽ പറഞ്ഞു ……….. അഗ്നിയും തിരിച്ചറിയുന്നുണ്ടായിരുന്നു അവളിലും മൊട്ടിട്ട ദേവിനോടുള്ള പ്രണയം .പക്ഷേ അത് അവൾ പുറത്തേക്കു കൊണ്ടുവരാന്‍ തയ്യാറായില്ലാ.അത് മുളയിലേ നുള്ളി മനസ്സിൽ തന്നെ അവൾ കുഴിച്ചിട്ടിരുന്നു ……”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 24

Share this story