മനപ്പൊരുത്തം: ഭാഗം 4

മനപ്പൊരുത്തം: ഭാഗം 4

എഴുത്തുകാരി: നിവേദിത കിരൺ

 രാവിലെ അമ്മ പറഞ്ഞു അതോണ്ട് ഞാൻ ഉണ്ടാക്കി…. പിന്നെ കിച്ചുവിന് കട്‌ലറ്റും കുഞ്ചുവിന് പരിപ്പുവടയും ആണ് ഇഷ്ടം എന്ന് എന്നോട് പറഞ്ഞു…. ഞാൻ ഉണ്ടാക്കിയത് അവർക്ക് വേണ്ടി ആണ്… അല്ലാതെ വേറെ ആർക്കും വേണ്ടിയല്ല….. എന്നും പറഞ്ഞു സിദ്ധുവിനെ ഒരു തള്ളും കൊടുത്തു അവൾ മുറി വിട്ടിറങ്ങി…… ഇന്നലെ പേടിച്ച് കരഞ്ഞവൾക്ക് ഇന്ന് ഇത്ര ധൈര്യമോ?? കാണിച്ചു തരാം നിന്നെ….. ഇതെല്ലാം ദൂരെ മാറി നിന്ന് നാല് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു എടാ കിച്ചു.. നിനക്ക് എന്ത് തോന്നുന്നു ഇവരുടെ കാര്യത്തിൽ…. ഇവര് രണ്ടാളും ഒരു നടക്കു പോവൂല…. എന്ത് സാധനം ആടി ഇത്??? എന്തു??? ഓ… നമ്മുടെ പുന്നാര ഏട്ടൻ….. അതെ… പാവം ഏടത്തി…. കുഞ്ചു….. ഇവരെ ഒന്നിപ്പിക്കാൻ വേണ്ടി…. നമ്മൾ പല വഴികളും സ്വീകരിക്കേണ്ടിയിരിക്കുന്നു….. അതൊക്കെ നമുക്ക് സ്വീകരിക്കാം…. അതിനു മുമ്പ് നമുക്ക് നാളത്തേക്ക് ഉള്ള ഹോംവർക്ക് ചെയ്യണ്ടേ??

യാ അതും വേണം….. എന്നാ വാ നമുക്ക് ആദ്യം പോയി അത് ചെയ്തിട്ട് വരാം… എന്നിട്ട് നമുക്ക് ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം….. കുഞ്ചു…. എന്താടാ??? ഇനി ഏട്ടൻ്റെ മനസ്സിൽ ഇപ്പോഴും ആ ദീക്ഷിത ചേച്ചി ആയിരിക്കുമോ??? ദീക്ഷിത ചേച്ചിയോ… ഏത് വകയിൽ ആണ് അവര് നിന്റെ ചേച്ചി ആയത്??? എടി… അതല്ല…. മിണ്ടരുത് നീ… ആ പേര് ഇവിടെ…. ഏട്ടൻ ഇങ്ങനെ ആകാൻ കാരണം തന്നെ അവരാ…. എനിക്കവരുടെ പേര് കേൾക്കുന്നത് തന്നെ വെറുപ്പാ….. എടി ഞാൻ എന്റെ ഒരു സംശയം പറഞ്ഞു എന്നേ ഉള്ളു…. നീ ഇനി ഒന്നും പറയണ്ട…… കുഞ്ചു ദേഷ്യപ്പെട്ടു റൂമിലേക്ക് പോയി…. ഛേ… വേണ്ടായിരുന്നു…. പഠിക്കാനുള്ള മൂഡ് പോയി… ഏതായാലും അവളുമായി ഉള്ള വഴക്ക് മാറ്റാം…. കുഞ്ചു…. എടി… സോറി…. ഞാൻ അറിയാതെ പറഞ്ഞതാ….. നീ വാതിൽ തുറക്ക്….. ഇനി ഒരിക്കലും ഞാൻ ആ പേര് വീട്ടിൽ മിണ്ടില്ല… സത്യം…. കുഞ്ചു വന്ന് വാതിൽ തുറന്നു… എടി…

സോറി ടി…. ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ലാ… ഏട്ടൻ്റെ മനസ്സിൽ ഇപ്പോഴും അവളാണേൽ അത് മാറ്റണം… അതാ….. കിച്ചു… നിനക്കറിയാലോ എനിക്കാ സാധനത്തിനെ ഇഷ്ടമല്ല… നമ്മുളോട് സ്നേഹത്തോടെ എന്തേലും സംസാരിച്ചിട്ടുണ്ടോ?? നമുക്ക് വേണ്ടി എന്തേലും ചെയ്തേണ്ടോ?? നീ അച്ചു ഏട്ടത്തിയെ നോക്ക്.. എന്ത് പാവമാ… അമ്മയ്ക്കും അച്ഛനും എന്ത് കാര്യമാ ഏടത്തിനെ… ഏട്ടത്തി വന്നിട്ട് ഒരു ദിവസം ആയെ ഉള്ളൂ… എന്നിട്ടും എന്ത് കാര്യമായിട്ടാ എല്ലാം ചെയ്യുന്നത്…. സത്യം പറയാലോ എടാ എനിക്ക് ഏടത്തിനെ ഒത്തിരി ഇഷ്ടായി….. പണ്ട് നമ്മള് പറയാറില്ലേ നമുക്ക് ഒരു ചേച്ചി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്… സത്യം പറഞ്ഞാൽ എനിക്കിപ്പോ അതാ ഓർമ വരണെ….. അതെ… പക്ഷേ ഇതൊന്നും ആ പൊട്ടൻ മനസ്സിലാക്കുന്നില്ലല്ലോ… അതാ എന്റെ സങ്കടം…. ആരാടാ പൊട്ടൻ?? (അച്ഛൻ) ഓ… വേറെ ആരാ അച്ഛൻ്റെ മൂത്ത പുത്രൻ… (കിച്ചു) അവൻ കേൾക്കണ്ട….

അല്ലാ.. എന്താ ഇവിടെ രണ്ടും കൂടി പരിപാടി??? അത്.. അച്ഛാ.. എട്ടനെയും ഏട്ടത്തിയെയും എങ്ങനെ സേറ്റാക്കുന്നാണ് ആഹാ നിങ്ങളും അതാണോ ആലോചിക്കുന്നത്?? അതെ എന്താ അച്ഛാ…. ഇന്നലെ മുതൽ ഞാനും നിങ്ങടെ അമ്മയും ഇത് തന്നാ ആലോചിച്ചോണ്ടിരിക്കണെ… ഹായ്… അടിപൊളി… എന്നിട്ട് വല്ല ഐഡിയയും കിട്ടിയോ?? അവനെ എങ്ങനെ ഒന്ന് മെരുക്കുക… പാവം എൻ്റെ മരുമോള്… നമുക്ക് വഴി ഉണ്ടാക്കാം…. രാത്രി എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടയിൽ കിച്ചു അച്ഛനെ നോക്കി കണ്ണ് ചിമ്മി… സിദ്ധു…. എന്താ അച്ഛാ…. നിനക്ക് നാളെ എവിടേലും പോകാനുണ്ടോ?? അത് എന്ത് ചോദ്യമാ അച്ഛാ.. കോളേജിൽ പോകണം…. നാളെ നീ ലീവ് എടുക്ക്… അതെന്തിനാ അച്ഛാ….. നാളെ നീയും അച്ചുവും അച്ചുവിന്റെ കൂടി വീട്ടിൽ പോകണം… അങ്ങനെ ഒരു ചടങ്ങുണ്ടല്ലോ…. അതെ… നാളെ നീയും മോളും പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ് വന്നാൽ മതി…. അച്ഛാ…

നാളെ രാവിലെ പോയിട്ട് വൈകിട്ട് വരാം…. വേണ്ട… നീ ഞാൻ പറയുന്നത് കേട്ടാൽ മതി…. ശരി അച്ഛാ…. മ്ം.. കുഞ്ചു അച്ഛനെ തംമ്പ്സ് പൊക്കി കാട്ടി…. അവള് ആയിരിക്കും ഇപ്പോ ഈ കാര്യം എടുത്തിട്ടത്?? അല്ലാതെ അച്ഛൻ ഇങ്ങനെ തീർത്ത് പറയില്ല…. അവൾക്കു ഞാൻ വെച്ചിട്ടുണ്ട്… ഇങ്ങ് വരട്ടെ…. വെള്ളവുമായി ആവണി മുറിയിൽ വന്നു… ഞാൻ അല്ലാട്ടോ അച്ഛനോട് ഈ കാര്യം പറഞ്ഞത്… അച്ഛൻ പറഞ്ഞപ്പോഴാണ് ഞാനും ഈ കാര്യം അറിയുന്നത്…. നീ കുടുതൽ ഒന്നും പറയണ്ട…. കിടക്കാൻ നോക്ക്…. ഞാൻ പോയി ലൈറ്റ് ഓഫ് ചെയ്തു… ഡിം ലൈറ്റ് അവള് വരുന്നതിനു മുൻപ് ഞാൻ ഊരി മാറ്റിയിരുന്നു…. ആ ഡിം ലൈറ്റ് ഇടുവോ?? അത് കംപ്ലൈന്റ് ആണ്… ഇരുട്ടത്ത് കിടന്നാൽ എന്താ?? എനിക്ക് ഇരുട്ട് പേടിയാണ് അതോണ്ടാ… ഒരു ദിവസം നീ ഇങ്ങനെ കിടക്ക്… അത് നിനക്കുള്ള ശിക്ഷയാ…. (ആത്മ) രാത്രി എന്തോ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…

നോക്കുമ്പോൾ ആവണി ഒരു മൂലയിൽ തലയും കുമ്പിട്ട് ഇരിക്കുന്നു… നന്നായി വിറയ്ക്കുന്നുണ്ട്… ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു… ആവണി…. അവൾ മെല്ലെ തല ഉയർത്തി നോക്കി… ആകെ പേടിച്ച പോലെയുണ്ട്… പെട്ടെന്ന് കറന്റ് പോയി… കറണ്ട് പോയതും അവൾ പേടിച്ച് കരയാൻ തുടങ്ങി… എന്നെ അവൾ തട്ടി മാറ്റുന്നുണ്ട്…. പെട്ടെന്ന് അവൾ ബോധം മറഞ്ഞു എൻ്റെ മേലേക്ക് വീണു… അപ്പോഴേക്കും കറണ്ടും വന്നു…. ഞാൻ അവളെ എന്റെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കിടത്തി… എന്നിട്ട് അച്ഛനെയും അമ്മയെയും വിളിച്ചു… പെട്ടെന്ന് തന്നെ അവർ വന്നു… അവർ വന്നപ്പോൾ ബോധം ഇല്ലാതെ കിടക്കുന്ന ആവണിയെ ആണ് കാണുന്നത്…. മോളെ… അച്ചു…. കണ്ണ് തുറക്കടാ…. ചേട്ടാ… മോള് കണ്ണ് തുറക്കുന്നില്ല…. അച്ഛാ നമുക്ക് ആവണിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം….

ഞാൻ വേഗം കാറിന്റെ കീ എടുത്തു അച്ഛന് കൊടുത്തു…. ആവണിയെയും എടുത്തു ഞാൻ കാറിൽ കയറി…. അച്ഛാ… അച്ഛൻ.. വണ്ടി എടുക്ക്…. ആവണിയെ എൻ്റെ നെഞ്ചോട് ചേർത്ത് ഞാൻ പിടിച്ചു…. മനസ്സിൽ വല്ലാത്തൊരു കുറ്റബോധം വന്ന് മൂടി… ഞാൻ കാരണം ആണല്ലോ ആവണി ക്ക് ഇങ്ങനെ സംഭവിച്ചത്….. ഹോസ്പിറ്റലിൽ എത്തിയതും ആവണിയെ എടുത്തു ഞാൻ ക്യാഷ്വാലിറ്റിയിലേക്ക് പോയി…… ഡോക്ടർ ആവണിയെ പരിശോധിച്ച ശേഷം പുറത്തേക്ക് വന്നു…. ആവണിയുടെ കൂടെ ഉള്ളവരെ വിളിക്കൂ… ഡോക്ടർ… ആ… ഇരിക്കൂ… ആവണി യുടെ?? ഹസ്ബൻഡാണ്….. ഒക്കെ… എന്താ ശരിക്കും ഉണ്ടായത്?? അത്.. ആവണി ക്ക് ഇരുട്ട് പേടിയാണ്… കറണ്ട് പോയപ്പോൾ ആവണി വല്ലാതെ പേടിച്ചു.. പെട്ടെന്ന് തന്നെ ആവണി യുടെ ബോധം പോയി…… ഒക്കെ… ആ കുട്ടി നന്നായി പേടിച്ചിട്ടുണ്ട്… ബി.പി വളരെ ലോ ആണ്… ഡ്രിപ്പ് ഇട്ടിട്ടുണ്ട്… ഇന്ന് ഇവിടെ കിടക്കട്ടെ…

നാളെ രാവിലെ ഒന്നുകൂടി നോക്കീട്ട് ഡിസ്ചാർജ് ചെയ്യാം…. ശരി ഡോക്ടർ… ആ കുട്ടിക്ക് അധികം പേടി തട്ടാതെ നോക്കണം… ശരി ഡോക്ടർ… എന്തായി മോനെ?? അച്ചുന് കുഴപ്പം ഒന്നും ഇല്ലല്ലോ?? ഇല്ലച്ചാ… അവള് ചെറുതായി ഒന്നു പേടിച്ചു… അത്രേയുള്ളൂ… ഇന്ന് രാത്രി ഇവിടെ അഡ്മിറ്റ് ആക്കാൻ പറഞ്ഞു… മ്ം.. അച്ഛനും അമ്മയും വീട്ടിൽ പോയ്ക്കോ.. എന്നിട്ട് നാളെ രാവിലെ വന്നാൽ മതി… വീട്ടിൽ പിള്ളേര് തന്നെ അല്ലേ ഉള്ളൂ… ശരി മോനെ.. മോളെ നോക്കിക്കോണെ… ശരി അമ്മേ… വരുമ്പോൾ അവൾക്കു മാറാനുള്ള ഡ്രസ് കൊണ്ട് വരണെ… ശരി… എന്നാ ഞങ്ങള് ഇറങ്ങാ സിദ്ധൂ…. ആവണിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാണ്… ഒക്കെ…. ആവണി ഒന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു…. ആവണി യുടെ മുഖം കണ്ടപ്പോൾ ആകെ തളർന്നത് പോലെ തോന്നി എനിക്ക്….. എന്നോട് ക്ഷമിക്കൂ ആവണി …. ഞാൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി…. നേരം വെളുത്തതും ആവണി പതിയെ കണ്ണുകൾ തുറന്നു…. ഞാൻ ഇതെവിടെയാ?? തലയ്ക്ക് ഒക്കെ വല്ലാത്ത വേദന പോലെ തോന്നി….

അപ്പോഴാണ് അവളുടെ അടുത്ത് ബെഡിൽ തല വച്ച് കിടന്നുറങ്ങുന്ന സിദ്ധുവിനെ കണ്ടത്….. എന്താ ഇന്നലെ സംഭവിച്ചത്… ഒന്നും ഓർക്കാൻ സാധിക്കുന്നില്ല….. അപ്പോഴാണ് സിദ്ധുവിൻ്റെ ഫോൺ ബെൽ അടിച്ചത്… എടുക്കും മുന്നെ അത് കട്ടായി….. ആ… താൻ എണീറ്റോ?? ഇപ്പോ എങ്ങനെയുണ്ട് തനിക്ക്?? എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?? ഞാൻ ഡോക്ടറെ വിളിക്കണോ??? എല്ലാം ഒറ്റ ശ്വാസത്തിൽ ചോദിക്കുന്ന സിദ്ധുവിനെ അവൾ അത്ഭുതത്തോടെ നോക്കി ഇരുന്നു….. എനിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല…. ആവണി… മ്ം… സോറി….. എന്തിന്??? അത് ലൈറ്റ് ഞാൻ മനപ്പൂർവ്വം ഊരി മാറ്റിയതാണ്… താൻ ഇത്രയും പേടിക്കുമെന്ന് ഞാൻ കരുതിയില്ല…. സോറി…. ഏയ് അതൊന്നും കുഴപ്പമില്ല… പിന്നെ ലൈറ്റ് ഊരി മാറ്റിയതാണെന്ന് വേറെ ആരോടും പറയണ്ടാ…. മ്ം..

ഞാൻ തനിക്ക് കുടിക്കാൻ എന്തേലും വാങ്ങിച്ച് വരാം… ശരി…. സിദ്ധു നേരെ ക്യാൻറ്റീനിലേക്കാണ് പോയത്…. അല്ല ഇപ്പോ ചായ വാങ്ങണോ അതോ കാപ്പി വാങ്ങണോ??? കാപ്പി വാങ്ങാം… റൂമിൽ എത്തിയപ്പോൾ ആവണി ചെറിയ മയക്കത്തിൽ ആയിരുന്നു… ആവണി… എടോ… സോറി… ഞാൻ ഒന്ന് മയങ്ങി പോയി…. തൻ്റെ ബോഡി വളരെ വീക്കാണ്.. ബി.പി യും കുറവാണ് അതോണ്ടാ ക്ഷീണം തോന്നണെ…. താൻ ഇത് കഴിക്ക് അപ്പോ ക്ഷീണം എല്ലാം മാറും….. അപ്പോഴാണ് അവൾ കൈയിലേക്ക് നോക്കിയത്… വലത്തെ കൈയ്യിൽ ക്യാനുല ഇട്ടിരിക്കുന്നു….. എനിക്ക് വിശപ്പില്ല… കോഫി മാത്രം മതി…. ആവണി… സിദ്ധു ആവണി ക്ക് നേരം ഭക്ഷണം നീട്ടി….. എനിക്ക് വിശപ്പില്ലാഞ്ഞിട്ടാ….. നിന്നോട് ഞാൻ വേണോ വിശപ്പുണ്ടോ എന്നൊന്നും ചോദിച്ചില്ല…. നീ ഇത് കഴിക്ക്… സിദ്ധു ഭക്ഷണം വാരി കൊടുക്കാൻ തുടങ്ങി…. കൂടുതൽ ഒന്നും പറയാതെ ആവണി നല്ല കുട്ടിയായി ഭക്ഷണം കഴിക്കാൻ തുടങ്ങി…. ഏതാ അച്ഛാ ഏട്ടത്തി കിടക്കുന്ന റൂം?? റൂം നമ്പർ നൂറ്റി ഇരുപതു… വേഗം…വാ… കിച്ചു… ആ… വരുവല്ലേ…..

വാതിൽ പതിയെ തുറന്നതും അകത്തെ കാഴ്ച കണ്ട് ഞങ്ങൾ രണ്ടാളും ഞെട്ടി പണ്ടാരമടങ്ങി…. കുഞ്ചു…. (കിച്ചു) എന്തൊ……..( കുഞ്ചു) നീ ഇപ്പൊ എന്താ കാണണത്??? (കിച്ചു) നീ എന്താ കാണണെ??….(കുഞ്ചു) ഏട്ടൻ ഏട്ടത്തി ക്ക് വാരി കൊടുക്കുന്നത്…. (കിച്ചു) ഓ… അത്… തന്നെയാണ് ഞാനും കാണുന്നത്….( കുഞ്ചു) ആണോ?? അപ്പോ എൻ്റെ മാത്രമല്ല നിന്റെയും കണ്ണാടിച്ചു പോയി….(കിച്ചു) എടാ… പിള്ളേരെ കണ്ണടിച്ച് പോയതല്ല… അവൻ ശരിക്കും മോൾക്ക് ഭക്ഷണം വാരി കൊടുക്കുകയാണ്…..( അച്ഛൻ) ഏട്ടൻ ആള് കൊള്ളാമല്ലോ അച്ഛാ… ഇന്നലെ എന്തൊക്കെ ഡൈലോഗാണ് അടിച്ചത്… എന്നിട്ട് ഇപ്പോ നോക്ക്…. ഒന്ന് മിണ്ടാതിരി കുഞ്ചു അവര് എങ്ങനെയെങ്കിലും ഒന്ന് സെറ്റാകട്ടെ….. എന്നും പറഞ്ഞു കിച്ചു പതിയെ വാതിൽ ചാരി….. അതെ നമുക്ക് ഇപ്പോ അങ്ങോട്ട് പോകണ്ട… കുറച്ചു നേരം കൂടി അവര് ഒറ്റയ്ക്ക് ഇരിക്കട്ടെ… . (അച്ഛൻ) അതെ….. നമുക്ക് കുറച്ചു കഴിഞ്ഞു കയറി നോക്കാം…. കുറച്ചു സമയത്തിന് ശേഷം അച്ചു… അമ്മേ…..

അമ്മേനെ പേടിപ്പിച്ചു കളഞ്ഞല്ലോ നീയ്… ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ മോളെ?? ഇല്ലമ്മെ…. ഏട്ടത്തി രാവിലെ എന്തെങ്കിലും കഴിച്ചാരുന്നോ?? ഉവ്വ്… എന്താ കഴിച്ചേ … പാലപ്പവും കുറുമയും ….. ചേച്ചിക്കത് ഇഷ്ടമാണോ?? അതെലോ എന്താ കിച്ചു….. ഏയ് അതേട്ടൻ്റെ ഫേവറിറ്റ് ആണ്.. അതാ….. ഇവര് തമ്മിൽ നല്ല മനപ്പൊരുത്തം ആണല്ലൊ ?? (കുഞ്ചു) അല്ല … ചേച്ചിടെ കൈയിൽ ട്രിപ്പിട്ടേക്കുവല്ലേ… പിന്നെ എങ്ങനെയാണ് ചേച്ചി കഴിച്ചത്??? എങ്ങനെയാ ഏട്ടത്തി?? (കിച്ചു) ഓ… ഇവൻ്റെ ഒരു സംശയം… ഇവന് മാത്രം ഇതൊക്കെ എവിടുന്ന് വരുന്നെന്തോ??? (ആത്മ) ആ… അത് ശരിയാണല്ലോ മോളെ നീ എങ്ങനെ ആണ് കഴിച്ചേ??? (അമ്മ) ഓ… അമ്മയ്ക്കും ഇതേ സംശയം ഉണ്ടോ?? എന്ത് ചെയ്യും ഈശ്വര…. (ആത്മ) ആവണി ആണേൽ എന്താ പറയാ എന്ന് അറിയാതെ എന്നെ നോക്കുന്നുണ്ട്…. അത്.. അവൾക്കു ഞാനാ ഭക്ഷണം കൊടുത്തേ….. നീയോ???? (അച്ഛൻ) ആ… അതെന്താ ഞാൻ കൊടുത്താൽ???

എന്താ എൻ്റെ ഭാര്യക്ക് ഭക്ഷണം കൊടുക്കാൻ എനിക്കനുവാധം വേണോ ആരുടേലും….( സിദ്ധു) അയ്യോ… ആരുടേയും അനുവാദം വേണ്ടായെ… ഞങ്ങള് ചോദിച്ചൂന്നേ ഉള്ളൂ…. (അച്ഛൻ) സിദ്ധു ആകെ ചമ്മി നിൽക്കുകയാണ്… എനിക്ക് ഒരു അർജൻ്റ് കോൾ ചെയ്യാനുണ്ട് ഞാൻ ഇപ്പൊ വരാം….. സിദ്ധു പോയതും റൂമിൽ കൂട്ടച്ചിരി ആയി… ദേ നോക്കെടോ ഭാര്യേ അവൻ മുങ്ങീത് കണ്ടോ ??? (അച്ഛൻ) ആവണി ഒന്നും മനസ്സിലാവാതെ എല്ലാവരേയും നോക്കി…. എന്താ ഏട്ടത്തി ഇങ്ങനെ നോക്കണെ… ഏട്ടൻ ഏട്ടത്തി ക്ക് വാരി തരുന്നത് ഞങ്ങളെല്ലാവരും കണ്ടായിരുന്നു….. (കുഞ്ചു) ആവണിയും ആകെ വിളറി വെളുത്ത അവസ്ഥയിൽ ആയി….. അതമ്മേ… കൈയിൽ…. ഇത് ഉള്ളോണ്ട്… അതിനെന്താ മോളെ…

ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി ആ കാഴ്ച കണ്ടപ്പോൾ…. ഞാൻ പറഞ്ഞില്ലേ… അവന് മോളോട് ദേഷ്യം ഒന്നുമില്ല… പതിയെ അവൻ എല്ലാം അംഗീകരിക്കും… അതിപ്പോ ഞങ്ങൾക്ക് ഉറപ്പായി….. ജാനകി വാൽസല്യത്തോടെ ആവണി യുടെ നിറുകയിൽ തലോടി മൂർദ്ധാവിൽ ചുംബിച്ചു….. തിരിച്ചു റൂമിൽ എത്തിയ സിദ്ധു ഈ കാഴ്ചകൾ എല്ലാം കണ്ട് നിന്നു….. ആവണി എത്ര പെട്ടെന്നാണ് എല്ലാവരുമായി അടുത്തത്….. അമ്മയ്ക്കും അച്ഛനും നല്ലൊരു മകളായി… കിച്ചുവിനും കുഞ്ചുവിനും ഏടത്തിയായ്…. ചേച്ചിയായ്…. എല്ലാം അവൾ മാറി…. ഈ ചുരുങ്ങിയ സമയം കൊണ്ട് അവൾക്കു എല്ലാവരേയും സ്നേഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട്….. ദീക്ഷിത് ക്ക് കഴിയാതെ പോയതും അതായിരുന്നു……….. തുടരും…..

മനപ്പൊരുത്തം: ഭാഗം 3

Share this story