രുദ്രവീണ: ഭാഗം 4

രുദ്രവീണ: ഭാഗം 4

എഴുത്തുകാരി: മിഴിമോഹന

കണ്ണ് തുറന്ന എല്ലാവരും കാണുന്നത് തൂങ്ങി നിൽക്കുന്ന ജെസീക്കയെ ആണ്….. അന്ന് സമനില തെറ്റിയതാ രേവതിയുടെ…. ചികല്സിച്ചാൽ ഭേദം ആകുമായിരുന്നു പക്ഷെ…. അച്ഛൻ സമ്മതിച്ചില്ല……. അതെന്താ അമ്മായി……. ഇവിടുത്തെ നിയമങ്ങൾ അങ്ങനൊക്കെ ആണല്ലോ… നമ്മക് ഒന്നും എതിർ വാ ഇല്ല…. ഈ ജെസീക്ക….. അവർക്ക് വീട്ടുകാർ ഒന്നും ഇല്ലേ.. അതാ രസം ആ കുട്ടി ഒരു അനാഥയായിരുന്നു … അതിനെ തേടി വരാൻ ആരും ഇല്ലാരുന്നു…. അങ്ങനെ ഒരു മരണം പോലും നടന്നതായി പുറംലോകം അറിഞ്ഞിട്ടില്ല…… അമ്മായി എതിർത്തില്ലേ…എന്റെ ശോഭകുട്ടി പണ്ട് കോളേജിൽ പുലി അല്ലാരുന്നോ….ഇലക്ഷന് ഒകെ നിന്നു ജയിച്ചതല്ലേ…. തീപ്പൊരി പ്രസംഗം ആണന്നൊക്കെ കേട്ടിട്ടുണ്ടല്ലോ… അവൾ ഒരു കാരറ്റ്‌ എടുത്തു കടിച്ചു…… ഒന്ന് പതുക്കെ പറ കൊച്ചേ അമ്മാവൻ കേക്കണ്ട…..

ഓ…..ഇങ്ങനെ പേടിച്ചു പേടിച്ചു ജീവിച്ചിട്ട് എന്തിനാ… എന്നെ നോക് ദിനം പ്രതി അടിവാങ്ങുന്നുണ്ട് ആവശ്യത്തിലേറെ വഴക്കും എന്നിട്ട് ഞാൻ അടങ്ങി ഇരിക്കുന്നുണ്ടോ… “നമ്മടെ സ്വാതന്ത്ര്യം നമ്മട അവകാശമാണ് ” ഉവ്വേ… അതൊക്കെ പറച്ചിലിൽ കൊള്ളാം.. ഇത് വല്യോത് തറവാട് ആണ് മോളെ…. ഭരിക്കുന്നത് ദുർഗാപ്രസാദ്‌ ആണ്…… ഓ….. പിന്നെ അവൾ മുഖം കോട്ടി…… വാവേ………. അവർ അവളുടെ തോളിൽ പിടിച്ചു….. എന്താ ശോഭകുട്ടി…..? എന്തുപറ്റി… പെട്ടന്ന് സെന്റി ആയത് …… മോളെ നിന്നെ ഓർത്ത എനിക്ക് ആധി….. എന്തിനു……? നിന്റെ ഈ ചുറുചുറുക്കും ഈ തല്ലു കൊള്ളിത്തരം എല്ലാം കാണുമ്പോ എനിക്ക് രേവതിയെ ഓർമ വരുന്നത്… അവൾ മാത്രമേ ഈ തറവാട്ടിൽ ഇത് പോലെ സംസാരിച്ചിട്ടുള്ളു….. പക്ഷെ അവളുടെ അവസ്ഥ…… ഞാനും അത് പോലെ ആകും എന്നാണോ…..?

പോടീ അങ്ങനെ അല്ല….. എതിർക്കുന്നവരെ അടിച്ചമർത്താൻ ആണ് ഈ തറവാട്ടിലെ ആണുങ്ങൾ തുനിഞ്ഞിട്ടുള്ളു… അത് ഇപ്പോഴും അങ്ങനെ തന്നെ ആണ്…… അയ്യോ…. അമ്മായി ആ കാര്യം പറയണ്ട… നിങ്ങടെ മോൻ ഇല്ലേ… ആ രുദ്ര താണ്ടവം… അങ്ങേരു ഈ നൂറ്റാണ്ടിൽ ഒന്നും അല്ല ജീവിക്കുന്നെ… വല്യൊത്തു തറവാട്ടിലെ ആണുങ്ങടെ ആ സ്വഭാവം അങ്ങേർക്കു രക്തത്തിൽ അലിഞ്ഞു കിട്ടീട്ടുണ്ട്….. ഹോ എന്തൊരു മനുഷ്യനാ….. മോളെ അമ്മായി ചോദിക്കുന്നെ കൊണ്ട് ഒന്നും തോന്നരുത്… നീയും രുദ്രനും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ….. ങ്‌ഹേ…… പ്രശ്നം ഉണ്ടോന്നോ…? അവൾ ഒന്ന് നിർത്തി അവരുടെ മുഖത്തേക്കു നോക്കി…. .ഉണ്ടോന്നു ചോദിച്ചാൽ അമ്മായി കാണുന്ന കാര്യങ്ങൾ ഒകെ തന്നെ…. ഞാൻ ചീത്ത ആണെന്നൊക്കെയേ പറയുന്നേ…… അവൻ അങ്ങനെ പറഞ്ഞോ….. മ്മ്…. പറഞ്ഞു…. അവളുടെ മുഖത്തു സങ്കടം നിഴലിച്ചു….. ഏയ്… അവനും ഈ തറവാട്ടിലെ ചോര അല്ലെ…

നീ കുറച്ചു സ്മാർട്ട്‌ ആയപ്പോ അത് ഇഷ്ടപെടു കാണില്ല… നിന്റെ കുസൃതിയൊന്നും അവനു ബോധിച്ചു കാണില്ല….. അത് അല്ല അമ്മായി……… വേറെ എന്തോ ഉണ്ട്… എനിക്കും വ്യക്തമല്ല. അതെന്താ അങ്ങനെ……..? ശോഭ സംശയത്തോടെ നോക്കി രുദ്രേട്ടൻ എന്നെ…. എന്നെ… പിഴച്ചവൾ എന്ന് വിളിച്ചു…. ഇപ്പൊ എന്നോട് മിണ്ടുന്നേ ഇല്ല… അവൻ എന്തോ ദേഷ്യം ഉണ്ട് അത് പക്ഷെ നീ കുസൃതി ഒകെ കാട്ടുന്ന കൊണ്ടാണെന്ന് ഞാൻ വിചാരിച്ചേ…. പക്ഷെ ഇത് ചെ എന്റെ മോൻ ഇത്ര അധഃപതിച്ചോ……..ഞാൻ ചോദിക്കുന്നുണ്ട്…. വേണ്ട അമ്മായി…. എനിക്ക് എന്നെ അറിയാം.. മറ്റുള്ളവരെ എനിക്ക് ബോധ്യ പെടുത്തണ്ട കാര്യം ഇല്ല…. അല്ല ശോഭകുട്ടി ഈ ചന്ദ്രമാമ എന്ത് പണിയ കാണിച്ചേ… അങ്ങേര് ഒരു ആണല്ലേ….. എന്നിട്ട് നാണം ഇല്ലാതെ വർഷാവർഷം ഇങ്ങോട് വരുന്നുണ്ടലൊ…..

രേവമ്മയെ പറ്റി ഒന്നു അന്വേഷിക്കുക കൂടി ഇല്ല……… അവൾകു രുദ്രനെ പറ്റി കൂടുതൽ സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല അവൾ വിഷയം മാറ്റി.. മ്മ്മ്മ്…… അതിനു ചന്ദ്രസേനൻ ജെസീക്കയെ കെട്ടാൻ ഒന്നും അല്ല കുട്ടി അയാൾ ആളു ശരി അല്ലെന്നു ഞാൻ പറഞ്ഞില്ലെ….. ചുമ്മാ അല്ല…..അങ്ങനെ വരട്ടെ……. അവൾ ഒന്ന് നിർത്തി………. അമ്മായി നമ്മടെ ഇവിടെ പണിക് വന്നോണ്ടിരുന്നിലെ ഒരു നാണി അമ്മൂമ്മ അവരുടെ ഒരു മോൾടെ മോള് ഇല്ലേ…………. അമ്മായി ഓർക്കുന്നുണ്ടോ അതിന്റെ കല്യാണത്തിന് ഇവിടെ വന്നു കാശ് വാങ്ങിതും ഒകെ……. ആ ചേച്ചിക്കെ ചന്ദ്രമാമേടെ ഇളയ മോള് തരേടെ ഒരു ഛായ ഇല്ലേ…. എന്റെ കുഞ്ഞേ പതുക്കെ പറ ആരും കേൾക്കണ്ട…. ഓ…. അപ്പൊ അതിൽ കാര്യം ഉണ്ടല്ലേ….. പോടീ അവിടുന്ന്….. കൊച്ചു പിള്ളാര്‌ വല്യവർത്തമാനം പറയണ്ട…..

. എന്തായാലും ചന്ദ്രന്റെ സ്വഭാവം അല്ല ഉണ്ണിക് കിട്ടിയത്….താര കുറച്ചു ജാഡ ആണേലും അത് പിന്നെ ബാംഗ്ലൂർ പഠിച്ചു വളർന്നത് അല്ലെ……. വീണയുടെ മുഖം വാടി….. ഉണ്ണി….. ഉണ്ണിയേട്ടൻ…. താൻ കേൾക്കാൻ ആഗ്രഹിക്കാത്ത പേര്….. എന്താ മോളെ ഉണ്ണിയെപ്പറ്റി പറഞ്ഞപ്പോൾ മുഖം അങ്ങ് വാടിയല്ലോ… അതോ നാണമോ……. നിന്റെ പഠിത്തം കഴിഞ്ഞാൽ ഉടനെ ഉണ്ണീടെ കൈയിൽ ഏല്പിക്കും എന്ന അമ്മാവൻ പറഞ്ഞിരിക്കുന്നെ….. ഈ അവധിക്കു താര വരില്ല ഉണ്ണി വരുന്നു എന്നാ അറിയാൻ കഴിഞ്ഞത്…… വീണയിൽ ഒരു ഞെട്ടൽ ഉണ്ടായി….. അവളുടെ ഹൃദയം അമ്പലത്തിൽ ഉടുക്ക് കൊട്ടും പോലെ കൊട്ടാൻ തുടങ്ങി… അവൾ അറിയാതെ തന്നെ മുൻപിൽ ഇരുന്ന കറി കത്തിയിൽ പിടി മുറുകി ഇരുന്നു…… പ്രായത്തിലും കവിഞ്ഞ ആത്മവിസ്വാസം അവളുടെ മുഖത്തു തെളിഞ്ഞു……

ആഹാ നാത്തൂൻ അമ്പലത്തിൽ പോയിട്ടു പെട്ടന്ന് വന്നോ…… തങ്കം…. പ്രസാദവുമായി വന്നു… വീണെടെ നെറ്റിയിൽ ചാർത്തി…. തിരക്കില്ലായിരുന്നു പ്രസാദം പെട്ടന്നു കിട്ടി…… അപ്പോ പിന്നെ പെട്ടന്നിങ്ങു പൊന്നു….. ഇവളുടെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ……. ഓ… അത് നമ്മടെ ഉണ്ണിയെപ്പറ്റി പറഞ്ഞതിന്റെയാ…. ആ.. ചന്ദ്രന്റെ വല്യ ആഗ്രഹമാ… ഇവളെ ഉണ്ണിയെകൊണ്ട് കെട്ടിക്കാൻ… എന്തായാലും നാത്തൂനേ ഇവളുടെ പഠിത്തം ഒകെ കഴിഞ്ഞു മതി…. അവളെങ്കിലും പടിക്കട്ടെ….. നല്ലൊരു ജോലി വാങ്ങട്ടെ…… ഏട്ടൻ അത് ഒകെ സമ്മതിക്കുവോ ആവോ… രുക്കുന്റെ കാര്യം തന്നെ കണ്ടില്ലേ…… രുക്കുനെ പോലെ ആണോ ഇവൾ….ഇവള് പഠിക്കാൻ മിടുക്കി അല്ലെ… അദ്ദേഹത്തെ കൊണ്ട് നമുക്ക് സമ്മതിപ്പിക്കാം… വിദ്യാഭ്യാസം ഉണ്ടേൽ ഉണ്ണീടെ കൂടെ ബാംഗ്ലൂർ പോയാൽ ഇവൾക്ക് നല്ല ജോലി കിട്ടുകേം ചെയ്യും….. എല്ലാം നല്ല പോലെ നടന്നാൽ മതിയാരുന്നു….

അവർ ഒന്ന് നെടുവീർപ്പിട്ടു..ശോഭേ ഞാൻ പൂജാമുറിലോട്ടു ചെല്ലട്ടെ….കുറച്ചു നേരം നാമം ജപിക്കണം…. തങ്കം പൂജാമുറിയിലേക്ക് പോകുന്നതും നോക്കിയിരുന്നു വീണ…അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണ് നീര് അടർന്നു വീണു….. പാവം അമ്മ…… അവൾ മനസ്സിൽ ഓർത്തു.. അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു….. അവളുടെ മനസ്സിൽ ഉണ്ണിയെപ്പറ്റി ഉള്ള ചിന്ത ആയിരുന്നു….. എതിരെ വന്ന രുദ്രനെ അവൾ കണ്ടില്ല….. അവൾ രുദ്രന്റെ വിരിഞ്ഞ മാറിടത്തിൽ തട്ടി നിന്നു……… എവിടെ നോക്കിയാടി നടക്കുന്നത്….. പകൽസ്വപ്നം കണ്ട് വാ പൊളിച്ചു നടന്നാൽ മതിയല്ലോ….. അവൻ ദേഷ്യപ്പെട്ടു…….. മറുത്തൊന്നും പറയാതെ അവൾ രുദ്രന്റെ മുഖത്തേക് നോക്കി…. അവളുടെ കണ്ണുകളിലെ ഭാവം അത് എന്താണെന്നു അവനു ഊഹിക്കാൻ പോലും ആകില്ലായിരുന്നു….. നീ എന്തിനാടാ അവളുടെ മെക്കിട്ടു കേറുന്നേ…. അല്ല അമ്മേ ഇവള്….. ഇവള് ഈ ലോകത്തൊന്നും അല്ല ഏതോ മായാലോകത്ത അവൻ പല്ല് ഞറുക്കി…. നീ കേറി പൊക്കോ മോളെ… അവൻ അങ്ങനെ പലതും പറയും…..

ശോഭയുടെ മുഖത്തേക്ക് നോക്കിയിട്ടു രുദ്രന് മുഖം കൊടുക്കാതെ അവൾ കയറി പോയി…. അമ്മേ ഞാൻ ഒന്നു പുറത്ത് പോയിട്ടു വരാം…. രുദ്ര ഒന്ന് നിന്നെ…. ശോഭ പിന്നിൽ നിന്നും വിളിച്ചു…… എന്താ…. അമ്മേ നീ ഈ തറവാട്ടിലെ പുരുഷമാരുടെ പാരമ്പര്യം പിന്തുടരുവാനോ അവൻ സംശയത്തോടെ അവളെ നോക്കി……അമ്മ എന്താ അങ്ങനെ ചോദിച്ചത് മറ്റൊന്നും അല്ല വാവയുടെ കാര്യം ആണ്…. അവളുടെ കാര്യം ആണെങ്കിൽ എന്നോട് സംസാരിക്കണ്ട…. എന്തുകൊണ്ട്….? നിനക്കെന്താ അവളോട് ഇത്ര ദേഷ്യം…. അവൾക് കുറച്ചു കുസൃതി ഉണ്ട്… അത് പക്ഷെ…… അതിരുവിട്ട കുസൃതികൾ ഒന്നും ക്ഷമിക്കാൻ പറ്റില്ലല്ലോ…… അവൻ മുഷ്ടിചുരുട്ടി…. എനിക്ക് മനസിലായില്ല…. വ്യകതമായിട്ട് പറയണം….

ഉറച്ച വാക്കുകൾ ആയിരിന്നു ശോഭയുടെ…… അമ്മക്ക് അറിയാനും മാത്രം ഒന്നും ഇല്ല….. സ്വന്തം മോളെ ഒന്ന് സൂക്ഷിച്ചേക്കു…. കൂട്ടുകൂടി നശിക്കാതിരിക്കാൻ……. രുദ്ര……………. ശോഭ അലറി…. അധികം ഒച്ച വക്കണ്ട…. ഞാൻ പറഞ്ഞുന്നെ ഉള്ളൂ സുക്ഷിച്ചാൽ ദുഖിക്കണ്ട….. രുദ്രൻ പോകുന്നത് നോക്കി നിന്നു ശോഭ…. മുറിയിലേക്കു വന്ന വീണ തലയിണയിൽ മുഖം അമർത്തി കിടന്നു….. രുക്കു ബാത്റൂമിലാണ് ശബ്ദം പുറത്തു കേൾക്കാതെ അവൾ ഏങ്ങൽ അടിച്ചു…….. രുക്കു ബാത്റൂമിലെ വാതിൽ തുറന്നു പുറത്തു വന്നു വീണ അതേ കിടപ്പാണ്…… ആഹാ നീ ഇത് എവിടാരുന്നു വാവേ….. ഞാൻ നിന്നെ വിളിക്കാൻ വരാൻ ഇരിക്കുവാരുന്നു….ദാ ഞാൻ ഈ കണക് ഒകെ പഠിച്ചു… ഇനി വേറെ ഇട്ടു താ…… വീണ അത് കേട്ടതായി ഭാവിച്ചില്ല അവൾ അതേ കിടപ്പു തുടർന്ന്……. രുക്കുവിന് എന്തോ പന്തികേട് തോന്നി മോളെ എന്താ പറ്റിയത്…… ഡി എഴുനേൽക്.. രുക്കു വീണയുടെ ചുമരിൽ പിടിച്ചു അവളെ നേരെ കിടത്തി…….

എന്റെ കുട്ടി കരയുവാണോ……. എന്തടാ എന്ത് പറ്റി… താഴോട്ട് വല്യ ഉത്സാഹത്തോടെ പോയതാണല്ലോ.. രേവമ്മേടെ മുറിയിൽ പോയോ….. ഇല്ല….. അവൾ തലയാട്ടി… പിന്നെ……. ഉണ്ണിയേട്ടൻ….. ഉണ്ണിയേട്ടൻ അവധിക്കു വരും എന്ന്….. രുക്കു ഒന്ന് ഞെട്ടി……..ആരു പറഞ്ഞു…… തങ്കു….. പറഞ്ഞു……എനിക്ക് പേടി ആകുന്നു…. അയാൾ……അയാൾ ശരിയല്ല…… രാക്കിളി നിനക്ക് അറിയാവുന്നത് അല്ലെ….. മ്മ്മ്….. അറിയാം…. ചിലപ്പോ അന്ന് നിന്നോടങ്ങനെ പെരുമാറിയത് ഒരുപക്ഷെ നിന്നെ വിവാഹം കഴിക്കാൻ പോകുന്ന സ്വാതന്ത്ര്യം വച്ചായിരിക്കും… മ്ഹ്….അവൾ ഒന്ന് പുച്ഛിച്ചു…. വിവാഹം കഴിക്കാൻ പോകുന്ന ആളോടുള്ള സ്വാതന്ത്ര്യം.. പ്രായപൂർത്തി ആയ പെണ്ണിന്റെ മാറിടത്തിൽ കയറി പിടിക്കുന്നതാണോ രുക്കു നീ ഉദ്ദേശിച്ച സ്വാതന്ത്ര്യം…. അന്ന് മുഖം അടച്ചു കൊടുത്തു ഞാൻ…..

എന്നെ വെല്ലുവിളിച്ചിട്ട പോയത്……. എന്നെ എല്ലാരുടെയും മുൻപിൽ വട്ട പൂജ്യം ആക്കി നിർത്തും….. പിന്നെ പറഞ്ഞതൊന്നും ഞാൻ നിന്നോട് പോലും പറഞ്ഞിട്ടില്ല…… എന്ത്….. എന്താ ഉണ്ണിയേട്ടൻ പറഞ്ഞത്….. രുക്കു സംശയത്തോടെ ചോദിച്ചു… അയാൾ….. അയാൾ… എന്നെ കെട്ടി…… അയാൾക് മടുക്കും വരെ ഉപയോഗിക്കും…. പിന്നെ…പിന്നെ…. പിന്നെ………? അയാൾ എൻറെ ശരീരം വിറ്റു കാശുണ്ടാക്കും എന്ന്….. ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞോ….. മ്മ്മ്മ്….. പറഞ്ഞു…എന്റെ ശരീരം ആണ് അയാൾക് വേണ്ടതെന്നു… നീ പറഞ്ഞത് ശരിയാ വാവേ.. ഉണ്ണിയേട്ടന്റെ നോട്ടം എനിക്ക് ബോധിച്ചിട്ടില്ല…. അന്ന് വന്നപ്പോ അയാൾ എന്നെ എല്ലാവരുടെയും മുൻപിൽ വച്ചു ചേർത്തു നിർത്തിയില്ലേ അപ്പോ ഒരു സഹോദരന്റെ കരുതൽ അല്ലായിരുന്നു എനിക്ക് ഫീൽ ച്യ്തത്…

നമ്മൾ ഇത് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ… ഇല്ല രുക്കു…. ആരുവിശ്വസിക്കില്ല….എല്ലാവരുടെയും നല്ലവനായ ഉണ്ണി അല്ലെ….. അയാൾ………… അച്ചന്റെ മോൻ തന്നെയാ അവൾ രുക്കു കേൾക്കാതെ അവൾ പറഞ്ഞു….. നമ്മക് രുദ്രേട്ടനോട് പറഞ്ഞാലോ….. രുക്കു ചോദിച്ചു……. വിശ്വസിക്കും എന്ന് തോന്നുന്നില്ല…. എല്ലാവരെയും അത് പോലെ കൈയിൽ എടുത്തിരികുവല്ലേ… അവൾ അലസമായി പറഞ്ഞു……. പക്ഷെ ഞാൻ പറഞ്ഞു നോകാം….. മ്മ്മ്…… വീണ ഒന്ന് മൂളുക മാത്രം ചെയ്തു….. ഈ സമയം രുദ്രന്റെ ഫോണിലേക്കു ഒരു കാൾ….. Unni bangalore…എന്ന് എഴുതിയ നമ്പർ……. വീണയുടെ ജീവിതത്തിന്റെ തന്നെ വില്ലൻ…………. (തുടരും )…

രുദ്രവീണ: ഭാഗം 3

Share this story