അഭിലാഷ: ഭാഗം 15- അവസാനിച്ചു

അഭിലാഷ: ഭാഗം 15- അവസാനിച്ചു

എഴുത്തുകാരി: ഭദ്ര ആലില

“എന്നെ കെട്ടിക്കോട്ടെ എന്ന് അച്ഛനോട് ചോദിച്ചില്ലേ…. എനിക്ക് സമ്മതമാണ്…എത്രയും പെട്ടന്ന് നമ്മുടെ വിവാഹം നടത്തണം .”” ആഷിക്കും അഭിയും മുഖാമുഖം നോക്കി… നിറയുന്ന കണ്ണുകൾ തുടച്ചു നിശ ദേവുനെയും കൊണ്ടു അകത്തേക്കും. “”അതേ….. ഒന്ന് നിന്നേ….”” ആഷിക്കിന്റെ പിന്നിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നിന്നു.. “”എന്തൊക്കെയാ വന്നു പറഞ്ഞിട്ട് പോയത്…. എനിക്ക് ഒന്നും മനസിലായില്ല..”” മുന്നിൽ നിൽക്കുന്നവനെ അത്ഭുതത്തോടെ നോക്കി…. ആ നോട്ടം കണ്ടിട്ട് ആവണം അവൻ തന്നെ പറഞ്ഞു തുടങ്ങി… “”ഈ അച്ഛന്റെ മോളെ എനിക്കു താരോന്ന് അറിയാൻ ആണ് അന്ന് ഇവിടെ വന്നത്….അത് പക്ഷേ ഒരിക്കലും താനല്ല…. ദേവുവാണ്… ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും ദേവുവിനെ ആണ്…

അന്ന് ആരെയാണ്ന്നു പറയാത്തത് എന്റെ തെറ്റ്..”” എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്ന് പോയി…. വാശി കേറി പറഞ്ഞത് എല്ലാം അബദ്ധമായിരിക്കുന്നു….ദൈവം പിന്നെയും തന്നെ തോൽപ്പിച്ചു… അല്ല…. സ്വയം തോറ്റു കൊടുക്കാൻ ഒരുങ്ങിയത് അല്ലേ…. സാരല്ല്യ…. സ്വയം അശ്വസിച്ചു…. അഭിയുടെ മുഖത്തു വിജയത്തിന്റെ ചിരി…. കണ്ണുകൾ പിന്നെയും ഈറനകുന്നു…..ഓടി ചെന്നു ആ നെഞ്ചിൽ ചേർന്നു നിന്ന് കരയാൻ തോന്നി…. ഇഷ്ടമുണ്ടായിട്ടല്ല….. തള്ളി കളയാൻ മനസ് ഉണ്ടായിട്ടല്ല…. ന്റെ ദേവൂന് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞു മാപ്പ് ചോദിക്കണംന്നു തോന്നി.. വേണ്ട….പതറാൻ പാടില്ല…. മനസ് ദൃഢമാക്കി… ആരെയും നോക്കാതെ അകത്തേക്കു നടന്നു….കട്ടിലിൽ വീണു കരഞ്ഞു… തലയിണകൾ നനഞ്ഞു…. “”ത്യാഗിയുടെ വേഷം കെട്ടി കഴിഞ്ഞെങ്കിൽ ഒന്ന് ഇറങ്ങി വരണം…

ഒരു ചെറിയ ചടങ്ങ് ഉണ്ട്…..”” അഭിയുടെ ശബ്ദം… “”മോതിരം മാറാൻ അല്ലെ…. വരുന്നു..”” ഒഴുക്കാൻ മട്ടിൽ പറഞ്ഞു… “”വരുമ്പോൾ കുറച്ചു മെനയായി വന്നോളൂ… എന്റെ ചടങ്ങിൽ നിൽക്കുന്നതാ… ഫോട്ടോ ഒക്കെ ഉണ്ട്…. ഇങ്ങനെ ഒരു കോലം കാണാൻ…..””” പാതിയിൽ നിർത്തി ഇറങ്ങി പോയി… എഴുന്നേറ്റു മുഖം കഴുകി …. ഡ്രസ്സ് നേരെയാക്കി… അലസമായി കിടന്ന മുടി ഒതുക്കി വച്ചു… കണ്ണാടി നോക്കി ചിരിക്കാൻ ശ്രെമിച്ചു… വയ്യ….. കരച്ചിൽ വരുന്നു…കഷ്ടപ്പെട്ടു സന്തോഷം വരുത്തി ഇറങ്ങി…ദേവു ഏറ്റവും ഉത്സാഹവതിയായി കാണപ്പെട്ടു… “”ഇങ്ങു അടുത്ത് വാ മോളെ…”” വാതിലിനു പിന്നിൽ നിന്ന് അച്ഛൻ വിളിച്ചു അടുത്ത് നിർത്തി. “”സാരല്ല്യ… ഒക്കെ അഭി പറഞ്ഞു…. ന്റെ കുട്ടിക്ക് നല്ലതേ വരൂ…”” അച്ഛന്റെ നെഞ്ചോട് ചേർന്നു പൊട്ടികരഞ്ഞു… “”എന്നാ ചടങ്ങ് തുടങ്ങാം…. മുഹൂർത്തമൊ നേരമോ നോക്കുന്നില്ല….

ന്റെ മോന്റെ ഇഷ്ടം… അതാ എനിക്ക് വലുത്…”” അഭിയുടെ അച്ഛൻ അടുത്ത് വന്നു കയ്യിൽ പിടിച്ചു… “”എന്നോട് ക്ഷമിക്കു മോളെ…. നടന്നത് ഒന്നും മനസിൽ വച്ചേക്കണ്ട…. മറന്നേരെ… ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ലന്നു കരുത്..”” “”സാരല്ല്യ അച്ഛാ… ക്ക്… സങ്കടം ഇല്ല.”” വെറുതെ ഒരു കള്ളം… ആർക്കും നോവാത്ത കള്ളം…. എനിക്ക് മാത്രം നോവട്ടെ…. എന്റെ ഉള്ള് മാത്രം അതറിയട്ടെ…ദേവുവിനെ അടുത്തേക് വിളിച്ചു അഭിയുടെ അടുത്തേക് നീക്കി നിർത്തി… “”മുന്നോട്ടു കയറി നിൽക്ക് ദേവൂട്ടി…””! നെഞ്ച് പട പടാ മിടിക്കുന്നു… ഇപ്പോൾ പൊട്ടി ചിതറിയെക്കുമോ എന്ന് ഭയന്നു….കുനിഞ്ഞു നിലത്തു നോക്കി നിന്നു…. കാൽ ചുവട്ടിൽ ഭൂമി ആഴമുള്ള പോലെ… “”നേരെ നോക്കെടി…”” കയ്യിൽ പിടിച്ചുകൊണ്ടു അഭി…. വലതു കയ്യിലെ മോതിര വിരലിലേക് അവന്റെ മോതിരം കയറ്റി ഇട്ടു….

പിന്നെ നെഞ്ചോടു ചേർത്തു… “”എത്രയൊക്കെ ഭ്രാന്ത്‌ കാട്ടിയാലും നിന്നേ ഞാൻ വിട്ടു കളയുമെന്ന് കരുതിയോ…?? ഒരു ത്യാഗി…. ഇനി ഭ്രാന്ത്‌ കളിക്കണ്ട…. കളിച്ചാൽ……”” മീശ പിരിച്ചു ഒരു പുരികം പൊക്കി അവളെ ദേഷ്യത്തോടെ നോക്കി… “”അഭിയുടെ മറ്റൊരു മുഖം നീ കാണും…”” എന്താണ് സംഭവിക്കുന്നത്…. പകപ്പോടെ ചുറ്റും നോക്കി…. എല്ലാ മുഖത്തും പുഞ്ചിരി … “”എന്റെ ചേച്ചി….. എന്താ ഒരു അഭിനയം…. സമ്മതിക്കണംട്ടോ…. പെട്ടന്ന് ഞാൻ പേടിച്ചു പോയി…. …”” ദേവു ദേഷ്യത്തോടെ കവിളിൽ നുള്ളി….ചിരിയോടെ അഭിയെ നോക്കി… ‘”അഭിച്ചൻ വന്നു എല്ലാം പറഞ്ഞപോഴാ സമാധാനം ആയതു…എന്നാ പിന്നെ ചേച്ചിയെ കുറച്ചു വിഷമിപ്പിചെക്കാംന്നു ഞങ്ങളും കരുതി…. പക്ഷേ…..

എന്റെ പോന്നോ…. നമിച്ചു… വല്ലാത്ത കട്ടി തന്നെ….ഞാൻ കരുതി പെട്ടന്ന് ഓടി വന്നു അഭിച്ചനെ തിരിച്ചു തരണംന്നു പറയുന്നു…. ഇത് എന്തോ പാറ പോലെ…. അഭിച്ചൻ എന്നെ ഉപദ്രവിച്ചപ്പോൾ കുറച്ചു മനമാറ്റം ഒക്കെ വരുന്നു കരുതി…. വേണ്ട ഞാൻ കല്യാണത്തിന് സമ്മതിക്കാംന്നൊക്കെ പറയുന്നു… പക്ഷേ എവിടെ…???. “” “”നീയെന്റെ മോളല്ലേ…. നിനക്ക് വേണ്ടി ചേച്ചി എന്തും ചെയ്യും….”” “” ഹ്മ്… അത് കണ്ടു…. ആ ഒരു നിമിഷത്തിൽ ഇനി ചേച്ചിക് ശെരിക്കും വട്ടായിരുന്നോ എന്ന് ഞാൻ ആലോചിച്ചു പോയി… “” ദേവൂന് ഒപ്പം മറ്റുള്ളവരും ചിരിയിൽ പങ്ക് കൊണ്ടു. “”മനസിൽ അങ്ങനെ ഒരിഷ്ടം തോന്നുന്നുവെന്ന് അവളോടി വന്നാദ്യം പറഞ്ഞത് എന്നോടാ…. ഞങ്ങൾ എല്ലാം പറഞ്ഞു സെറ്റ് ആക്കി കഴിഞ്ഞപ്പോൾ ദേ വരുന്നു ഒരുത്തി പഴയ ഡയറിയും കൊണ്ടു……..

ആദ്യം ഒന്ന് പകച്ചു… ആ ഡയറി എടുത്തു കാണിച്ചപ്പോൾ മുഖടച്ചു ഒന്ന് തരാനാ തോന്നിയത്…. പിന്നെ തോന്നി ഒരു പണി തിരിച്ചു തരാമെന്ന്….”” അഭിയുടെ നെഞ്ചിൽ ചേർന്ന് നിന്നു….. “””എന്നോട് ക്ഷമിക്…. ക്ക് അറിയില്ല…. പെട്ടന്ന് അങ്ങനെ ഒക്കെ കണ്ടപ്പോൾ…..സഹിച്ചില്ല….എങ്ങനെയും ദേവൂന് അഭിയെ കൊടുക്കണംന്നേ ഉണ്ടായിരുന്നുള്ളു….”” “”അതിനു ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കണമായിരുന്നോ മോളെ…””” അച്ഛനെ നോക്കി ക്ഷമ ചോദിച്ചു…. “”പക്ഷേ അത് കൊണ്ടു ഒരു നല്ല കാര്യം നടന്നു …. ഗംഗയുടെ തനി രൂപം കാണാൻ പറ്റി…”” കൃഷ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു. അഭി കഴുത്തിൽ കിടന്ന മാല ഊരി അവളുടെ കഴുത്തിൽ അണിയിച്ചു… “” നാളും നേരവും നോക്കി ഒരിക്കൽ കൂടി കെട്ടി തരുന്നുണ്ട് ഞാൻ… അത് വരെ ഇത് ഇവിടെ കിടക്കട്ടെ….

മാല എടുത്തു ചുണ്ടോട് ചേർത്തു നിശ…. അവനോട് ഒന്ന് കൂടി ചേർന്നു നിന്നു… “”ചേച്ചി….”” പിന്നിൽ നുള്ളി വേദനിപ്പിച്ചു ദേവു… “” എന്താ പെണ്ണെ…? “” “”മ്മ്….”” കണ്ണ് കൊണ്ടു ആഷിക്കിനെ കാണിച്ചു കൊടുത്തു… “” അച്ഛനോട് പറയോ…. ക്ക് സമ്മതം ആണെന്ന്…?? “” കാതിൽ രഹസ്യമായി ചോദിക്കുന്നവളെ അത്ഭുതത്തോടെ നോക്കി.. “”നിനക്ക് ഇഷ്ടാണോ…??”” “”ഹ്മ്മ്…”” നാണത്തോടെ അവൾ തല കുനിച്ചു… അഭിയും നിശയും അവളെ നോക്കി പുഞ്ചിരിച്ചു… “”എപ്പോ മുതൽ…??” “”ദേ കുറച്ചു മുന്നേ…. എന്നെ ഇഷ്ടാന്നു പറഞ്ഞില്ലേ… അപ്പൊ..”” നിഷ്കളങ്കമായ അവളുടെ മറുപടിയിൽ രണ്ടാളും പൊട്ടി ചിരിച്ചു .. ആഷിക്കിനെ അടുത്തേക് വിളിച്ചു ദേവൂന്റെ ജാതകം ഏൽപ്പിച്ചു … “”രണ്ടും ഒരേ പന്തലിൽ നടത്തം .. എത്രയും പെട്ടന്ന് തന്നെ …””” അച്ഛൻ സന്തോഷത്തോടെ അറിയിച്ചു…. ദേവു ആഷിക്കിന്റെ മുഖത്തേക്ക് നോക്കി ചെറുതായ് പുഞ്ചിരിച്ചു… “” എനിക്ക് ഒന്ന് സംസാരിക്കണം… “”

അച്ഛന്റെ അനുവാദത്തോടെ അവളെയും കൂട്ടി മുറ്റത്തേക് ഇറങ്ങി… “”ഇതും ഒരു ത്യാഗം ആണല്ലേടോ…??”” ദേവു ഒന്ന് ചിരിച്ചു…. തിരിഞ്ഞു അഭിയേയും നിശയെയും നോക്കി.. “”അവരല്ലേ ജീവിക്കണ്ടേ…. നോക്ക്… രണ്ടാളും എന്ത് ചേർച്ചയാ….”” “”ഹ്മ്മ്..”” ആഷിക് ഒന്ന് മൂളി… “”എന്നെ ഇഷ്ടപ്പെടാൻ പറ്റോ തനിക്…??”” “”അറിയില്ല…. ശ്രെമിക്കാം..”” അകലേക്ക്‌ കണ്ണ് നട്ട് പറഞ്ഞു… “”എന്റെ ചേച്ചിയെ ഇഷ്ടായിരുന്നു അല്ലേ..?? അവളുടെ വലതു കൈ എടുത്തു കൈക്കുള്ളിലാക്കി ആഷിക്ക്…… “” ഹ്മ്മ്… ഇഷ്ടമായിരുന്നു…. ഒരുപാട് കഷ്ടത അനുഭവിച്ചതല്ലേ പാവം…. കഥകൾ കേട്ടപ്പോൾ തോന്നിയ സ്നേഹം നേരിൽ കണ്ടപ്പോൾ പ്രണയമായി…. പക്ഷേ….ചേച്ചിക്ക് വേണ്ടി സ്വന്തം പ്രണയം ത്യാഗം ചെയ്ത ഈ അനിയത്തിയെയാ ഇപ്പൊ എനിക്കു ഇഷ്ടം…. സ്നേഹിച്ചോട്ടെ ഞാൻ… താൻ ആഗ്രഹിച്ചതിലും അധികം സ്നേഹം തന്ന് കൂടെ കൂട്ടിക്കോളാം ഞാൻ..മരണം വന്നു വിളിക്കും വരെ പൊന്ന് പോലെ നോക്കിക്കോളാം .. “”

“”സമ്മതം ഞാൻ നേരത്തെ പറഞ്ഞല്ലോ..”” രണ്ടു പേരും പരസ്പരം നോക്കി… കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ ദേവുന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… കവിളുകൾ നാണം കൊണ്ടു ചുവന്നു… 🔸🔸🔸🔸 നാളുകൾക്ക് ശേഷം മുറ്റത്തു ഒരു പന്തൽ ഉയർന്നു…. ദേവും നിശയും വിവാഹ വേഷത്തിൽ ദേവതമാരെ പോലെ തോന്നിച്ചു… കയ്യിൽ താലവുമെന്തി കതീർമണ്ഡപതിന്നു വലം വച്ചു ദേവു ആഷിക്കിന് അരികിലും നിശ അഭിക്ക് അരികിലും ഇരുന്നു… “”ഭ്രാന്ത്‌ കാണിക്കാൻ തോന്നുണ്ടോടി പെണ്ണെ നിനക്ക്..??”” അഭി കുസൃതിയോടെ നിശയുടെ ചെവിയിൽ ചോദിച്ചു.. “”ങ്…ഹും…..”” അവൾ നാണത്തോടെ ഇല്ലെന്ന് തലയാട്ടി .. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തപെട്ടു…. നിശ കണ്ണടച്ച് ഈശ്വരനെ ദ്യാനിച്ചു… നവ ദമ്പത്തികൾ ഓരോരുത്തരുടെയും അനുഗ്രഹം വാങ്ങി..

ഒടുവിൽ ഒരു വീൽ ചെയറിന് അരുകിൽ ചെന്നു… “”ഗംഗമായി ഞങ്ങളെ അനുഗ്രഹിക്കണം…”” അഭിയും നിശയും കുനിഞ്ഞു ഗംഗയുടെ കാൽക്കൽ വീണു… “”അമ്മേ…”” ദേവുവും ആഷിക്കും അടുത്തേക് ചെന്നു… അവരെ കയ്യെടുത് അനുഗ്രഹിക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ ആയിരുന്നു ഗംഗ… “”സാരല്യ… ഗംഗേ…. നീ ചെയ്ത തെറ്റിന്റെ ഫലമാ ഇതൊക്ക… അല്ലെങ്കിൽ അന്ന് വീട് വിട്ടു പോയ നീ വഴിയിൽ വച്ചു ലോറിക്ക് അടിയിൽ പെടുമായിരുന്നോ…. വിധി… അത് നീ അനുഭവിച്ചേ തീരു…”” രാമചന്ദ്രൻ ഗംഗയുടെ തളർന്ന കയ്യെടുത് മക്കളുടെ നിറുകയിൽ വച്ചു…കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ നിശയുടെ മേൽ പതിഞ്ഞു…ഉള്ളാലെ നിശയോടെ എല്ലാത്തിനും മാപ്പ് പറഞ്ഞു. (അവസാനിച്ചു )

അഭിലാഷ: ഭാഗം 14

Share this story