ഈ പ്രണയതീരത്ത്: ഭാഗം 8

ഈ പ്രണയതീരത്ത്: ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“എന്താടി എന്ത് പറ്റി അവൾ ഒന്നും മിണ്ടാതെ ഒരേ കരച്ചിൽ ആണ് “എന്താടി എന്താണ് കാര്യം നീ കരയാതെ കാര്യം പറ പെണ്ണെ അപ്പോഴേക്കും അമ്മയും അവിടേക്ക് വന്നു “എന്താണ് മോളെ എന്തിനാ കരയുന്നെ അമ്മ അവളോട് തിരക്കി “എന്റെ…..എന്റെ കല്യാണം ആണ് സുധാമ്മേ അവൾ ഏങ്ങൽ അടിച്ചു പറഞ്ഞു “കല്യാണമോ നീ ചെറിയ കുട്ടി അല്ലേ അമ്മ ചോദിച്ചു “അറിയില്ല വീട്ടിൽ പറഞ്ഞു നാളെ എന്നെ കാണാൻ ആരോ വരുന്നുണ്ട് എന്ന് അപ്പോഴേക്കും രേഷ്മയുടെ അമ്മ അങ്ങോട്ട്‌ വന്നു “ആഹാ ഇവൾ ഇവിടെ ഉണ്ടാരുന്നോ ഞാൻ ഊഹിച്ചു ഇവിടെ കാണും എന്ന് “എന്താ അംബികേ ഇവൾ പറയുന്നത് ഇവളെ കെട്ടിച്ചു വിടാൻ പോവണോ നിങ്ങൾ “എന്റെ സുധേ ഇവളുടെ ജാതകം കഴിഞ്ഞ ദിവസം ഒന്ന് നോക്കാൻ ഇട ആയി അപ്പോൾ അതിൽ പറയുന്നത് ഇവൾക് 18 വയസ്സ് കഴിഞ്ഞാൽ പിന്നെ 27 ലെ വിവാഹയോഗം ഉള്ളു എന്നാണ് “ആണോ

“അതേ അതുകൊണ്ട് നാളെ ഒരു കൂട്ടർ വരുന്നുണ്ട് അടുത്ത മാസം ഇവൾക് പതിനെട്ടു തുടങ്ങും പത്തൊമ്പത് തുടങ്ങും മുൻപ് നടത്തണം “അതാണോ കാര്യം എങ്കിൽ പിന്നെ നടത്താതെ പറ്റുമോ വരുന്നവർ ഇവിടെ അടുത്തുള്ള കൂട്ടർ ആണോ അംബികേ “അല്ല സുധേ എന്റെ ഏട്ടന്റെ പരിചയത്തിൽ ഉള്ളവർ ആണ് അവരൊക്കെ അങ്ങ് ഡൽഹിയിൽ ആണ് പയ്യനും വല്ല്യ പ്രായമില്ല 24 വയസേ ഉള്ളു അവനും പഠിച്ചു കഴിഞ്ഞേ ഉള്ളു “എല്ലാം കൊണ്ടും നല്ലത് ആണ് എന്ന് തോന്നുന്നല്ലോ അംബികേ “ആണ് സുധേ ജാതകത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഒക്കെ പേരിൽ രേഷ്മയുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ഇരുട്ടിൽ തള്ളപെടുന്നത് ഞാൻ വേദനയോട് കണ്ടു 27 വയസിൽ കല്യാണം കഴിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ചോദിക്കണം എന്ന് ഉണ്ടാരുന്നു എനിക്കു പക്ഷെ അത് തൊണ്ടകുഴിയിൽ നിന്ന്‌ പുറത്തേക്ക് വരാതെ നിന്നു

“സാരമില്ല മോളെ ഒരു പെണ്ണിനെ സംബന്ധിച്ചടത്തോളം വല്ല്യ വിദ്യാഭ്യാസത്തേകാളും ജോലിയെകാളും ഒക്കെ വലുത് നല്ല ഒരു ഭർത്താവിനെ കിട്ടുക എന്നുള്ളത് ആണ് അമ്മ രേഷ്മയെ ആശ്വസിപ്പിച്ചു എത്രപെട്ടന്ന് ആണ് സ്വപ്നങ്ങളും സന്തോഷങ്ങളും ഒക്കെ രേഷ്മയുടെ മുഖത്ത് നിന്നു മാഞ്ഞത് എനിക്കു വിഷമം തോന്നി എന്തൊക്കെ ആഗ്രഹങ്ങൾ ആരുന്നു അവൾക് പഠിക്കണം ജോലിക്ക് പോകണം അതൊക്കെ ഒരു ജാതകകുറിപ്പിൽ മാറിമറിയുന്നത് ഞാൻ അറിഞ്ഞു “നാളെ രാവിലെ ആണ് അവരു വരുന്നത് മോളും വരണം കെട്ടോ അങ്ങോട്ട്‌ രേഷ്മയുടെ അമ്മ എന്നോട് പറഞ്ഞു “ഉം “നീ വിഷമിക്കാതെ ചെല്ല് രേഷ്മേ ഞാൻ അവളോട് പറഞ്ഞു അവൾ അമ്മയോടൊപ്പം പോയി അവളുടെ സങ്കടം കണ്ടത് കൊണ്ട് എനിക്കു അമ്പലത്തിൽ പോകാൻ ഒരു സന്തോഷം തോന്നിയില്ല എങ്കിലും നന്ദുവേട്ടൻ കാത്ത് നില്കുവല്ലോ എന്ന് ഓർത്തപ്പോൾ പോകാതെ ഇരിക്കാനും തോന്നിയില്ല അങ്ങനെ ഞാൻ അമ്പലത്തിലേക്ക് നടന്നു അരയാൽ ചുവട്ടിൽ ഇരിക്കുന്ന ആളെ ദൂരെ നിന്ന്‌ എനിക്കു കാണാമരുന്നു

“എന്താ താമസിച്ചേ “ഒന്നുമില്ല നന്ദുവേട്ട “എന്താ മുഖം വല്ലാതെ “ഒന്നുമില്ല “നീ നമ്മുടെ കുളക്കടവിലെ സ്ഥിരം സ്ഥലത്തേക്ക് വാ ഞാൻ അവിടെ കാത്തിരിക്കാം “ഉം ശരി ഞാൻ തിരിനടയിൽ പോയി രേഷ്മക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു എന്നിട്ട് കുളക്കടവിലേക്ക് നടന്നു ആൾ അവിടെ തന്നെ ഉണ്ട് ഞാൻ ആൾടെ അടുത്തേക്ക് നടന്നു “ഇരിക്കടി ആൾ അടുത്തേക്ക് ചൂണ്ടി എന്നോട് പറഞ്ഞു ഞാൻ കുറച്ച് അകലം ഇട്ട് ഇരുന്നു “ഇനി പറ എന്നാ ഒരു വിഷമം “അതെങ്ങനെ മനസിലായി “സ്നേഹിക്കുന്ന പെണ്ണിന്റെ മനസ്സറിയാത്തവൻ ആണാന്നോടി ഞാൻ രേഷ്മയുടെ കാര്യം നന്ദുവേട്ടനോട്‌ പറഞ്ഞു “അതാണോ കാര്യം “അതേ “അതിനെന്തിനാ സങ്കടം “അവൾക്ക് ഇനി പഠിക്കാൻ ഒക്കെ പറ്റുവോ ” അതിനെന്താ അതൊക്കെ പറ്റും നീ വിഷമിക്കാതെ ഞാൻ പറയും പോലെ കാണാൻ വരുന്ന പയ്യനോട് പറയണം “എന്താ “ഉള്ള കാര്യം തുറന്ന് പറയണം എനിക്കു പഠിക്കണം ഡിഗ്രി ഒക്കെ ചെയ്യണം എന്ന് നല്ലവൻ ആണെങ്കിൽ അവൻ സമ്മതിക്കും ഇല്ലേൽ നമ്മുക്ക് വേറെ വഴി നോക്കാം

“എന്താ “ആദ്യം ഇത് വർക്ക്‌ ആകുമൊന്ന് നോക്ക് “ഉം എനിക്കു ഇന്ന് നേരത്തെ പോകണം “എന്തേ “മോഡൽ എക്സാം ആണ് ഒരുപാട് പഠിക്കാൻ ഉണ്ട് ഇപ്പോൾ പഠിച്ചത് ഒന്നും ഓർമ നില്കുന്നില്ല “അതെന്താ “ബുക്ക്‌ തുറന്നാൽ ഈ തിരുമോന്ത അല്ലേ ബുക്കിൽ മുഴുവൻ “ബുക്കിൽ മാത്രേ ഉള്ളോ ഈ മനസ്സിൽ എന്റെ മുഖം ഇല്ലേ അവളുടെ കൈയിൽ പിടിച്ചു കണ്ണിൽ നോക്കിയാണ് അവൻ ആ ചോദ്യം ചോദിച്ചത് “പിന്നില്ലാതെ അവൻ പ്രണയാർദ്രമായി ചിരിച്ചു “പൊക്കോ പോയി ഇരുന്നു പഠിക്കാൻ നോക്ക് ഇതിന്റെ പേരിൽ മാർക്ക്‌ കുറഞ്ഞാൽ ഞാൻ പിണങ്ങും കെട്ടോ അവൾ ചിരിച്ചു എന്നിട്ട് ഇലചീന്തിൽ നിന്ന്‌ ചന്ദനം എടുത്തു അവന്റെ നെറ്റിയിൽ ചാർത്തി ചന്ദനത്തിന്റെ തണുപ്പിനോട്‌ ഒപ്പം അവളുടെ കരസ്പർശം കൂടെ അവനിൽ ഒരു തണുപ്പ് നിറച്ചു അവൻ പുഞ്ചിരിച്ചു അവൾ കൽപടവുകൾ കയറുമ്പോൾ അവൻ വിളിച്ചു

“ഒന്ന് നിന്നേ “നിന്റെ പാദസരം എന്തിയെ ഇന്ന് വന്നപ്പോൾ കിലുക്കം കേട്ടില്ലല്ലോ “അത് പൊട്ടിപോയി നന്ദുവേട്ട “അയ്യോ കഷ്ട്ടം ആയല്ലോ “സാരല്ല്യ ശരിയാകാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് ഞാൻ പോകട്ടെ “ഉം രാധിക വീട്ടിൽ ചെന്നപ്പോൾ നല്ല നെയ്യപ്പത്തിന്റെ ഗന്ധം നാസികതുമ്പിനെ വലയം ചെയ്തു ഞാൻ ഓടി അടുക്കളയിലേക്ക് പോയി “ഹായ് നെയ്യപ്പം ആണോ അമ്മേ “അതേ എടുത്തു കഴിക്ക് “ഞാൻ ഈ വേഷം മാറിട്ട് വരാം “ഉം ചെല്ല് രാധിക മുറിയിലേക്ക് ചെന്നപ്പോൾ കണ്ടകാഴ്ച്ച അവളെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു “അമ്മേ കരഞ്ഞു കൊണ്ടുള്ള രേവതിയുടെ വിളി കേട്ടാണ് സുധ അങ്ങോട്ട്‌ ഓടി ചെന്നത് “എന്താ മോളെ സുധ വേവലാതിയോടെ കാര്യം തിരക്കി

“അമ്മേ ചേച്ചി എന്നെ അടിച്ചു “എന്തിനു “അറിയില്ല അമ്മ ചോദിക്ക് അമ്മ ഉറഞ്ഞു തുള്ളി മുറിയിലേക്ക് വന്നു “രാധു നീ എന്തിനാ കൊച്ചിനെ തല്ലിയെ “അവൾ കാണിച്ചത് എന്താണ് എന്ന് അമ്മക്ക് അറിയോ “എന്താ “ഇത് കണ്ടോ ഞാൻ ഇന്നലെ അമ്പലകുളത്തിൽ നിന്ന്‌ പറിച്ച ആമ്പൽ ആണ് പിച്ചി കീറി ഇട്ടേക്കുന്നത് കണ്ടോ ഞാൻ എത്ര ആഗ്രഹത്തിൽ പറിച്ചത് ആണ് എന്ന് അറിയോ “ഇതിനാണോ നീ അവളെ തല്ലിയെ ആമ്പൽ ഇനിയും വിരിയില്ലേ കുട്ടിയെ അത് വല്ല്യ കാര്യം ആണോ “ആണ് എനിക്കു അത് വല്ല്യ കാര്യം ആണ് “നീ അവളെക്കാൾ ചെറിയ കുട്ടി ആകല്ലേ രാധു എന്റെ ആദ്യത്തെ പ്രണയോപഹാരം ആണ് അവൾ നശിപ്പിച്ചു ഇട്ടേക്കുന്നത് അതിന് എന്റെ ഹൃദയത്തിന്റെ വില ഉണ്ടെന്ന് അമ്മക്ക് അറിയില്ലല്ലോ “വാ വന്നു കഴിക്ക്

“എനിക്കു വേണ്ട അന്ന് മുഴുവൻ ഇരുന്ന് കരഞ്ഞു ഒടുവിൽ ആശ്വസിപ്പിക്കാൻ അച്ഛൻ എത്തി “എന്താ മോളെ ഒരു പൂ പോയതിന് ആണോ നീ ഇങ്ങനെ കരയുന്നത് അച്ഛൻ വേറെ പറിച്ചു തരാം പോയത് വെറും പൂവല്ല എന്റെ ഹൃദയം ആണ് അച്ഛാ എന്ന് പറയണം എന്നുണ്ടായിരുന്നു “മോൾ വന്നേ അച്ഛനു സങ്കടം ആണ് ന്റെ കുട്ടി ഇങ്ങനെ കരഞ്ഞു ഇരിക്കുന്നത് വാ അച്ഛൻ നിർബന്ധിച്ചു കൊണ്ട് പോയി ചിതറി കിടക്കുന്ന ആമ്പൽ പൂക്കൾ എടുത്തു സൂക്ഷിച്ചു വച്ചു പിന്നെ രേവു വന്നു സോറി പറഞ്ഞു പിറ്റേന്ന് രേഷ്മയുടെ വീട്ടിൽ പോയി അവളെ ഞാൻ ആരുന്നു ഒരുക്കിയത് ഞാൻ നല്ല ഭംഗി ആയി അവളെ ഒരുക്കി പക്ഷെ അവളുടെ മുഖം സങ്കടത്തിൽ ആരുന്നു ഞാൻ ഓരോന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു

നന്ദുവേട്ടൻ പറഞ്ഞ പോലെ പറയാൻ ഞാൻ അവളെ ഉപദേശം നൽകി അവർ വന്നു പയ്യനെ എല്ലാവർക്കും ഇഷ്ട്ടം ആയി ഞാൻ നന്ദുവേട്ടൻ പറഞ്ഞപോലെ ചെക്കനോട് സംസാരിക്കാൻ അവളോട് പറഞ്ഞു അവളു സംസാരിക്കാൻ ആയി പോയി സംസാരിച്ചു തിരിച്ചു വന്നപ്പോൾ അവൾ ഒരുപാട് ഹാപ്പി ആരുന്നു “ആൾ സമ്മതിച്ചു ഡി എന്നെ കല്യാണം കഴിഞ്ഞു ഡിഗ്രി പടിപ്പിക്കാം എന്നൊക്കെ “ആണോ “അതേ അതോടെ അവളുടെ മുഖത്ത് വീണ്ടും സന്തോഷം നിറഞ്ഞു മെയിൻ എക്സാം കഴിഞ്ഞു വരുന്ന മാസത്തിൽ വിവാഹം എന്ന് തീരുമാനിച്ചു മോഡൽ എക്സാം കഴിഞ്ഞു ഞാൻ ഒറ്റക്ക് വീട്ടിലേക്ക് പോകുവാരുന്നു രേഷ്മ വേറെ ഗ്രൂപ്പിൽ ആയോണ്ട് അവൾക്ക് എക്സാം വൈകുന്നേരം ആണ് അത്കൊണ്ട് ഞാൻ വീട്ടിലേക്ക് പോകാൻ ആയി ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് ഒരു ബുള്ളറ്റ് ശബ്ദം ഉണ്ടാക്കി വന്നു നിന്നത് നോക്കുമ്പോൾ നന്ദുവേട്ടൻ ആണ് “എക്സാം കഴിഞ്ഞോ

“കഴിഞ്ഞു “ഉം രേഷ്മ എന്തിയെ “അവൾക് ഉച്ചകഴിഞ്ഞ ആണ് “പെണ്ണുകാണാൻ ഒക്കെ എങ്ങനെ ഉണ്ടാരുന്നു “നന്ദുവേട്ടൻ പറഞ്ഞപോലെ അവൾ ആ ചേട്ടനോട് പറഞ്ഞു പുള്ളി സമ്മതിച്ചു “ദാ അത്രേ ഉള്ളു കാര്യം അതിനാ നീ മുഖം വീർപ്പിച്ചു ഇരുന്നത് അവൾ ചിരിച്ചു “പുതിയ ബുള്ളറ്റ് ആണ് കൊള്ളാമോ “ഉം നല്ലത് ആണ് “ഇതിൽ നീ ആദ്യം കയറണം എന്ന് ആണ് എന്റെ ആഗ്രഹം കേറിക്കോ “അയ്യോ ഞാൻ ഇല്ല ആരേലും കാണും “ദേ കൊഞ്ചാതെ കേറിക്കെ പെണ്ണെ ഇല്ലെങ്കിൽ ഞാൻ പിടിച്ചു വലിച്ചു കൊണ്ടുപോകും അത് വേണ്ടങ്കിൽ കേറിക്കോ “ശോ വേണ്ടന്നെ എനിക്കു പേടിയാ ആരേലും കണ്ടു വീട്ടിൽ വല്ലോം അറിഞ്ഞാൽ “ആരും കാണില്ല നീ കേറിക്കെ അവൾ പകുതി മനസോടെ കയറി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു “തോളത്തു പിടിക്കടി “അതൊന്നും വേണ്ട “അതൊക്കെ വേണം

“പറ്റില്ല “എങ്കിൽ ഞാൻ നിന്റെ അച്ഛന്റെ സ്കൂളിനു അടുത്തൂടെ വിടാം “അയ്യോ വേണ്ട “എങ്കിൽ പിടിച്ചു ഇരിക്കു “ആ പിടിക്കാം പെട്ടന്ന് പോ അവൻ ചിരിച്ചു അവൻ പാടവരമ്പത്തു വണ്ടി നിർത്തി “ആരേലും കണ്ടോ എന്തോ “അയ്യോ ആരും കണ്ടില്ല വാ നമ്മുക്ക് ആ കവല വഴി ഒന്നുടെ കറങ്ങാം അപ്പോൾ എല്ലാരും കാണും പിന്നെ കാര്യം ഒക്കെ എളുപ്പം ആകും “പോയ്ക്കൊ അവിടുന്ന് ഞാൻ പോവാ “നിൽക്കടി “എന്താ “കഴിഞ്ഞ ദിവസം ഞാൻ ഫോണിൽ കൂടെ ഒരു കാര്യം പറഞ്ഞില്ലേ അത് ഇങ്ങു താ “എന്താ “അറിയില്ല? “ഇല്ല “എങ്കിൽ ഞാൻ കാണിച്ചു തരാം അതും പറഞ്ഞു അവൻ അവളുടെ മുഖത്തോട് അടുത്ത് വന്നു അവൾ ഒരു തള്ളൂ കൊടുത്തു അവനു “അയ്യടാ അത് മനസ്സിൽ ഇരിക്കട്ടെ

“അത്രക്ക് വെയിറ്റ് ആണെങ്കിൽ വേണ്ട “നല്ലൊരു ജോലി കിട്ടട്ടെ എന്നെ കെട്ടിക്കൊണ്ട് പോയാൽ പട്ടിണിക്ക് ഇടാൻ പറ്റാതെ എന്നെ നോക്കാൻ പറ്റുന്ന ഒരു ജോലി അപ്പോൾ ആലോചിച്ചു നോക്കാം “അപ്പോൾ തരുമോ “തരാം “ഉറപ്പ് ആണോ “ആണെന്ന് “എങ്കിൽ ഞാൻ പൊക്കോട്ടെ “വൈകുന്നേരം അമ്പലത്തിൽ വരില്ലേ “വരും പക്ഷെ എല്ലാരും കാണും ഉത്സവം അല്ലേ “അത് സാരമില്ല “എങ്കിൽ പോവാ “ശരി തൊടിയിലെ വാഴതോട്ടത്തിൽ നിന്ന്‌ ഒരാൾ ഇതെല്ലാം കാണുന്നുണ്ടാരുന്നു….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 7

Share this story