കവചം: ഭാഗം 26

കവചം: ഭാഗം 26

എഴുത്തുകാരി: പ്രാണാ അഗ്നി

“ചേച്ചിക്കുട്ടി …………”എന്ന് കൂവി വിളിച്ചു കൊണ്ട് റിഥു അഗ്നിയുടെ റൂമിൽ തള്ളി തുറന്നു അകത്തേക്ക് കയറി . “എന്താടാ ………രാവിലെ തല്ലി പൊളിച്ചു വരുന്നത് .നിനക്ക് മാനേഴ്സ് എന്ന് പറയുന്നത് ഉണ്ടോ .ഇങ്ങനെ ആണോ ഒരു പെൺകുട്ടിയുടെ റൂമിലേക്ക് കയറി വരുന്നത് …………” “ഓഹ് ………..വല്യ ഒരു മാനേഴ്സും ഒരു പെൺകുട്ടിയും ……ഒന്ന് പോയേ ചേച്ചി ………….. ” അവളെ ഒന്ന് നോക്കുകകൂടി ചെയ്യാതെ ബെഡിലേക്കു കയറി ഇരുന്നു.ഏണിനു കൈയ്യും കൊടുത്തു അവന്റെ കാട്ടിക്കൂട്ടൽ നോക്കികൊണ്ട്‌ അവളും . “എഡോ ……..താൻ എന്തിനാടോ അവിടെ നിന്ന് കാല്കഴക്കുന്നതു ഇവിടെ വന്നു ഇരിക്ക് “അഗ്നിയുടെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ ഒപ്പം ഇരുത്തി .

“ചേച്ചിക്കുട്ടി താൻ പൊളിയാണുട്ടോ ……..എന്റെ കൂട്ടുകാരൊക്കെ അത് തന്നാ പറയുന്നത് .നമ്മുടെ കോളേജ് മുഴുവൻ തന്നെ കുറിച്ച ആണ് എല്ലാവർക്കും പറയാൻ ഉള്ളത് .തന്റെ സൗന്ദര്യവും……………. ഗൗരവവും……. ധൈര്യവും ……….അതിനെ കുറിച്ചേ ഇപ്പോൾ എല്ലാവർക്കും പറയാൻ ഉള്ളൂ .ഇതു ഒക്കെ കേൾക്കുബോൾ എന്റെ രോമം പോലും എഴുനേറ്റു നിൽക്കും .കണ്ടോ ഇതുപോലെ ………..”അവന്റെ കൈയിലേക്ക് ചൂണ്ടി കാട്ടി പറയുന്നത് കേട്ട് അഗ്നി പിരികം ചുളിച്ചു ഒന്ന് നോക്കി . “ചേച്ചികുട്ടി എഡോ ……….ഞാൻ ഒരു കാര്യം പറയട്ടേ ………..” “പുറത്തു പോകുന്ന കാര്യം ആണെങ്കിൽ പൊന്നു മോൻ പറയണ്ടാ ………..” “ഷോ ……..നശിപ്പിച്ചു …………”തലക്കടിച്ചു അവൻ പറയുന്നത് കേട്ട് പൊട്ടി വന്ന ചിരി അവൾ മറച്ചു വെച്ച് ഗൗരവത്തിൽ തന്നെ ഇരുന്നു . “ചേച്ചി പ്ളീസ് ഇന്ന് ഒരു പ്രാവിശ്യം ………”

“ഒരു ദിവസം അവധി കിട്ടിയാൽ പോലും അടങ്ങി വീട്ടിൽ ഇരിക്കരുത് ഊരു തെണ്ടാൻ ഇറങ്ങിക്കോളും ചെറുക്കന്‍ .നീ ഒന്ന് പോകുന്നുണ്ടോ റിഥു ……..” “പറച്ചിൽ കേട്ടാൽ തോന്നും ഞാൻ എന്നും തെണ്ടി തിരിഞ്ഞു നടക്കുകയാണ് എന്ന് .കോളേജ് വീട് …..വീട് കോളേജ് അങ്ങനെ അല്ലേ എന്റെ ജീവിതം .എന്റെ സങ്കടങ്ങൾ ആരേലും കാണുന്നുണ്ടോ .പേടിച്ചു പേടിച്ചുള്ള ജീവിച്ചു മടുത്തൂ .ഇതിലും നല്ലതു മരിക്കുന്നതാ ……………” “റിഥു …………”അത് ഒരു അലർച്ച തന്നെ ആയിരുന്ന അവളുടെ കണ്ണിൽ എരിയുന്ന കോപം കണ്ടു റിഥു ഇരുന്നിടത്തു നിന്നും എഴുനേറ്റു പേടിയോടെ അവളെ നോക്കി . “ചേച്ചി അങ്ങനെ അല്ലാ ……..” “നീ ഒന്നും മിണ്ടണ്ടാ പോയി റെഡി ആയിക്കോ .എവിടെയാണ് എന്ന് വെച്ചാൽ കൊണ്ടുപോകാം .

അതാണല്ലോ എന്റെ ജോലി …..” അവൾ ദേശ്യത്തിൽ പറയുന്നത് കേട്ട് അവൻ കട്ടിലിൽ തന്നെ മുഖവും താഴ്ത്തി ഇരുന്നു . “എന്താ പോകുന്നില്ലേ …………….വേഗം പോയി റെഡി ആയിട്ടു വാ ഞാൻ പാർക്കിങ്ങിൽ വെയിറ്റ് ചെയ്യാം …..”അവൾ ഓരോന്നു പറഞ്ഞിട്ടും അവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കുക കൂടി ചെയ്‌തില്ലാ . അവനെ തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് കാണുന്നത് മടിയിലേക്കു അടർന്നു വീഴുന്ന കണ്ണുനീർ . “റിഥു …….മോനേ ചേച്ചി നീ അങ്ങനെ പറഞ്ഞപ്പോൾ സങ്കടം കൊണ്ട് അറിയാതെ ദേശ്യപെട്ടു പെട്ടുപോയാതാണ് ………”അവന്റെ അടുത്തേക്ക് ഓടിച്ചെന്നു അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞതും പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ അവളെ കെട്ടിപിടിച്ചിരുന്നു . “റിഥു ……എടാ ……സോറി പറഞ്ഞില്ലേ ചേച്ചി …….”

“സോറി ചേച്ചി ഞാൻ അറിയാതെ പറഞ്ഞു പോയതാ ഇനി ആവർത്തിക്കില്ല .എനിക്ക് എങ്ങും പോവണ്ടാ ……..”അഗ്നിയിൽ നിന്നും അടർന്നു മാറാതെ തന്നെ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു . “അയ്യേ ……….ഈ നാടിൻറെ രാജകുമാരൻ ഇത്ര പാവം ആയിരുന്നോ .കണ്ടില്ലേ കൊച്ചു കുട്ടികളെ പോലെ ഇരുന്നു മോങ്ങുന്നത് ………”അവന്റെ മുഖം പിടിച്ചു ഉയർത്തി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ ചിരിയോടെ പറഞ്ഞതും ആ ചിരി അവനിലേക്ക്‌ പടർന്നു . “ചേച്ചിക്ക് ഇഷ്ട്ടം ഇല്ലെങ്കിൽ എനിക്ക് എങ്ങും പോകണ്ടാ ……….ഞാൻ ഇവിടെ ഇരുന്നു ബോർ അടിച്ചപ്പോൾ പറഞ്ഞു പോയതാ സോറി ………..” “എന്റെ റിഥു ചേച്ചികുട്ടിയോടു സോറി ഒന്നും പറയണ്ടാ വേഗം പോയി റെഡി ആയിട്ടു വാ ഇന്ന് ഫുൾ നമുക്ക് അടിച്ചു പൊളിച്ചിട്ടു തിരിച്ചു കയറിയാൽ മതി .നിന്റെ വാലുകളെയും വിളിച്ചോ ………”

“എന്താ ചേച്ചിയും അനിയനും തമ്മിൽ ഒരു രഹസ്യം ………..”റിഥുവും അഗ്നിയും സംസാരിക്കുന്നതിന്റെ ഇടയിലേക്ക് ദേവും കയറി വന്നു . “ഏയ് ……ഞങ്ങൾ ഒരു ഔട്ടിങ് പ്ലാൻ ചെയ്യുകയായിരുന്നു …………” “പുറത്തു പോവാനോ …………..”ദേവും ഗൗരവത്തിൽ ചോദിച്ചതു കേട്ട് റിഥുവിന്റെ മുഖം മങ്ങിയതും അഗ്നി ദേവിനെ കണ്ണടച്ചു കാണിച്ചു . “ശെരി പോയിട്ട് പെട്ടെന്നു ഇങ്ങു വന്നേക്കണം കേട്ടല്ലോ രണ്ടും ………”ചിരിയോടെ ദേവ് പറയുന്നത് കേട്ട് റിഥു സന്തോഷത്തോടെ ചാടി എഴുനേറ്റു അവനെ കെട്ടിപിടിച്ചു . “താങ്ക് യൂ ഏട്ടാ ……..”ദേവിന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു റെഡി അവനായി അവൻ തന്റെ റൂമിലേക്ക് ഓടി . അവൻ സന്തോഷത്തിൽ പോകുന്നത് കണ്ടു അഗ്നിയിലും ദേവിലും ഒരുപോലെ സന്തോഷം വന്നു നിറഞ്ഞു .ആ സന്തോഷം ഒരു ചിരിയായി അവരിൽ നിറഞ്ഞു .

“അഗ്നി …..ഇപ്പോൾ റിഥുവും ആയി പുറത്തു പോകുന്നത് അപകടം ആണ് എന്ന് അറിയില്ലേ ……” “അറിയാം അൻഷ്………പക്ഷേ അവന്റെ ഈ കുഞ്ഞു സന്തോഷങ്ങൾ എങ്ങനെ ആണ് കണ്ടില്ലാ എന്ന് വെക്കുന്നത് .എന്നും അവനെ ഈ നാലു ചുവരിൽ അടച്ചിടാൻ പറ്റുമോ നമുക്ക് .ഇയാൾ ടെൻസ്ഡ് ആവണ്ടാ ഞാൻ മാനേജ് ചെയ്തോളാം …….” “ഉം ………..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം …………” “ഉം …..” ദേവിനോട് യാത്ര പറഞ്ഞു വെളിയിൽ ഇറങ്ങുബോൾ എന്തും നേരിടാൻ മനസ്സിൽ ഉറപ്പിച്ചു തന്നെ ആണ് അവൾ മുന്പോട്ടു ചുവടുകൾ വെച്ചത്.അത് അവളുടെ കണ്ണുകളിൽ തന്നെ വ്യക്തം ആയിരുന്നു .ഒന്നിനും ആരുടേയും മുൻപിൽ തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതുപോലെ തല ഉയർത്തി പിടിച്ചു തന്നെ അവൾ നടന്നു . റിഥുവും ആയി അവനു ഇഷ്ട്ടം ഉള്ളിടത്തു എല്ലാം പോയി .

അവനു വേണ്ടത് എല്ലാം വാങ്ങി കൊടുത്തു .കളിയും ചിരിയും തമാശയുമായി അവന്റെ ഒപ്പം തന്നെ അവളും കൂടി .അഗ്നിയുടെ ജീവിതത്തിലെ പുതിയ ഒരു അനുഭവം ആയിരുന്നു അവനു ഒപ്പം ഉള്ള ഓരോ നിമിഷവും .കുടപിറപ്പുകൾ തമ്മിൽ ഉള്ള ആത്മബന്ധം അവർ പരസ്പരം തിരിച്ചറിയുകയായിരുന്നു .സഹോദരങ്ങൾ ആവാൻ ഒരു അമ്മയുടെ ഉദരത്തിൽ പിറകേണ്ടത് ഇല്ലാ എന്ന് അവർ വാശിയോടെ തെളിയിച്ചു കൊണ്ടേ ഇരുന്നു . “റിഥു ബാ പോകാം ഒരുപാടു വൈകി ………….”മാളിലെ ഓരോ കടയിലും കയറി ഇറങ്ങി നടക്കുന്ന റിഥുവിനെ വിളിച്ചു കൊണ്ട് അഗ്നി പറഞ്ഞു . “ഞാൻ ദേ ആ ഷോപ്പിൽ കൂടി കയറിയിട്ട് ഇപ്പോൾ വരാം ……….” “എന്റെ പൊന്നു റിഥു മതിയടാ…. നടന്നു കാല് കഴക്കുന്നു …………..” “എങ്കിൽ ചേച്ചി ഇവിടെ ഇരിക്ക് ഞാൻ ഒരു സാധനം നോക്കിയിട്ടു വേഗം വരാം ……….” “ഉം ………..” അവൻ പോകുന്നതും നോക്കി അവൾ ഫോണിൽ എന്തോ ടൈപ്പ് ചെയ്തു അവിടെ തന്നെ നിന്നു .

“എസ്ക്യൂസ്‌ മീ മാം ………” “യെസ് …………..”ഫോണിൽ നിന്നും തലയുയർത്തിയ അവൾ കണ്ടു തന്റെ അടുത്തേക്ക് നടന്നു വരുന്ന ചെറിയ ഒരു പെൺകുട്ടിയെ . അവൾ അടുത്ത് എത്തിയതും അവിടമാകെ വെടിയൊച്ചകൾ കൊണ്ട് നിറഞ്ഞു .കണ്ണിൽ ഇരുട്ടു കയറുന്നതിന് മുൻപ് കണ്ടു പേടിയോടെ അവളുടെ അടുത്തേക്ക് ഓടി അടുക്കുന്ന റിഥുവിനെ . “പോ റിഥു ഓടി രക്ഷപെടഡാ …………”അങ്ങനെ നൂറു ആവർത്തി അവൾ പറഞ്ഞു എങ്കിലും അവളുടെ ശബ്ദം പുറത്തേക്കു വന്നതും എല്ലാ റിഥു കേട്ടതുമില്ലാ …….. കൺകോണിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീരിനൊപ്പം അവളുടെ കണ്ണുകളിൽ ഇരുട്ടു വന്നു നിറഞ്ഞു ………”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 25

Share this story