മനപ്പൊരുത്തം: ഭാഗം 5

മനപ്പൊരുത്തം: ഭാഗം 5

എഴുത്തുകാരി: നിവേദിത കിരൺ

ജാനകി വാൽസല്യത്തോടെ ആവണി യുടെ നിറുകയിൽ തലോടി മൂർദ്ധാവിൽ ചുംബിച്ചു….. തിരിച്ചു റൂമിൽ എത്തിയ സിദ്ധു ഈ കാഴ്ചകൾ എല്ലാം കണ്ട് നിന്നു….. ആവണി എത്ര പെട്ടെന്നാണ് എല്ലാവരുമായി അടുത്തത്….. അമ്മയ്ക്കും അച്ഛനും നല്ലൊരു മകളായി… കിച്ചുവിനും കുഞ്ചുവിനും ഏടത്തിയായ്…. ചേച്ചിയായ്…. എല്ലാം അവൾ മാറി…. ഈ ചുരുങ്ങിയ സമയം കൊണ്ട് അവൾക്കു എല്ലാവരേയും സ്നേഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട്….. ദീക്ഷിത് ക്ക് കഴിയാതെ പോയതും അതായിരുന്നു….. ഉച്ചയോടെ ആവണിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടുപോയി… മോള് കിടന്നോട്ടൊ…. അമ്മ കുടിക്കാൻ എന്തേലും എടുത്തു വരാം….. എനിക്കൊന്നും വേണ്ട അമ്മേ… അമ്മ ആവണി ക്ക് കഴിക്കാൻ എന്തേലും എടുത്തോ… മരുന്ന് കഴിക്കാനുള്ളതാ…

ആവണി താൻ ഒന്ന് ഫ്രഷാകു അപ്പോൾ ക്ഷീണം ഒക്കെ മാറിക്കിട്ടും…. ശരി…. ആവണി ഡ്രസ്സ് മാറാൻ ബാത്റൂമിൽ പോയി…. കുളി കഴിഞ്ഞപ്പോൾ പകുതി ക്ഷീണവും തളർച്ചയും മാറിയതുപോലെ തോന്നി….. ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് സിദ്ധു തിരിഞ്ഞു നോക്കിയത്… ആവണി കുളികഴിഞ്ഞ് പുറത്തിറങ്ങി…. പെട്ടെന്ന് ആവണി കാല് വഴുതി വീഴാൻ പോയത്… കുറച്ചു നേരമായിട്ടും വീണതിന്റെ വേദന തോന്നാത്തത് കൊണ്ട് അച്ചു പതിയെ കണ്ണ് തുറന്നു നോക്കി….. അപ്പോഴാണ് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെ കാണുന്നത്….. എന്താ ഇപ്പൊ സംഭവിച്ചത്?? അപ്പോ ഞാൻ നിലത്ത് വീണില്ലേ??? (ആത്മഗതം ആണ് പക്ഷെ ഒച്ച കൂടി പോയി) വീണില്ല…

എന്താ നിനക്ക് വീഴണോ??? അയ്യോ… വേണ്ട… സിദ്ധുവിൻ്റെ ഒരു കൈ ആവണി യുടെ ഇടുപ്പിൽ ആണ്… അവൻ പതിയെ ആ പിടിയിൽ നിന്നും മോചിപ്പിച്ചു…. ഒന്ന് ശ്രദ്ധിച്ചു നടന്നൂടെ… വീണിരിന്നെങ്കിൽ എന്തായേനെ…. ഹോസ്പിറ്റലിൽ നിന്നും വന്നതല്ലേ ഉള്ളൂ… ഇപ്പോ തന്നെ തിരിച്ചു പോണോ??? വേണ്ട എന്നവൾ തല അനക്കി…. മ്ം.. ഞാൻ ഒന്ന് ഫ്രഷായി വരാം… ആം.. ബാത്റൂമിൽ കയറിയതും അല്പം മുൻപ് നടന്ന കാര്യങ്ങൾ അവൻ ഓർത്തു…. വീഴാൻ പോയ ആവണിയെ ചേർത്ത് പിടിച്ചത്…. പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് തന്റെ കൈകളിൽ ആവണി കിടന്നത്… അവളുടെ ആ കണ്ണുകളിലേക്ക് നോക്കിയതും എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ….

ക്രമാതീതമായി എന്റെ ഹ്യദയമിടിപ്പ് വർദ്ധിച്ചത് പോലെ….. എന്താണ് തനിക്ക് സംഭവിച്ചത്??? സിദ്ധുവേട്ടനെന്താ പെട്ടെന്ന് ഒരു മാറ്റം?? ഓ… ഇന്നലെ ആള് നന്നായി പേടിച്ചിട്ടുണ്ടാകും….. മനസ്സിൽ നിറയെ രാവിലെ നടന്ന സംഭവങ്ങൾ ആയിരുന്നു…. സിദ്ധുവേട്ടൻ എനിക്ക് വാരി തന്നതും… വീഴാൻ തുടങ്ങുമ്പോൾ എന്നെ പിടിച്ചതുമെല്ലാം മുന്നിൽ തെളിഞ്ഞു വന്നു….. കുളി കഴിഞ്ഞ് വന്ന സിദ്ധു കാണുന്നത് എന്തോ ആലോചിച്ച് ഇരിക്കുന്ന ആവണിയെ ആണ്…. ആവണി…. സിദ്ധു വിളിച്ചിട്ടും ആവണി വിളി കേട്ടില്ല…. വെറേ ഏതോ ലോകത്താണ്….. സിദ്ധു അവൾക്കു മുന്നിൽ നിന്ന് കൈ ഞോടിച്ചു….. മുന്നിൽ ചിരിയോടെ നിൽക്കുന്ന സിദ്ധുവിനെ കണ്ടപ്പോഴാണ് താൻ ഇത്രയും നേരം സ്വപ്നം കാണുകയായിരുന്നു എന്ന് മനസ്സിലായത്……. ആവണി താൻ ഇരുന്ന് സ്വപ്നം കാണുകയാണോ??

ഏയ്… അല്ല … ഞാൻ എന്തോ ആലോചിച്ചു….. പെട്ടെന്ന് എണീറ്റ് പോകാൻ തുടങ്ങിയ ആവണിയെ സിദ്ധു പിടിച്ചു ബെഡിൽ ഇരുത്തി…. താൻ എങ്ങോട്ടാ?? അത് അമ്മ അടുക്കളയിൽ ഒറ്റക്കായിരിക്കും… ഞാൻ അങ്ങോട്ട്…. താൻ റെസ്റ്റ് എടുക്ക്… താൻ ഇപ്പോ അങ്ങോട്ട് ചെന്നാൽ അമ്മ വഴക്കു പറയും…. നന്നായി റെസ്റ്റ് എടുക്കണം ആവണി…. പിന്നെ ഈ ടാബ്‌ലറ്റും മുടക്കരുത്…. കൈയിലേക്ക് വെച്ച് തന്ന മരുന്നിലേക്കും സിദ്ധുവിൻ്റെ മുഖത്തേക്കും മാറി മാറി നോക്കി……. സങ്കടം നിയന്ത്രിക്കാൻ ആകാതെ ആവണി പൊട്ടി കരഞ്ഞു….. എടോ… താൻ എന്തിനാ കരയുന്നെ?? സിദ്ധു വേഗം പോയി ഡോർ ലോക്ക് ചെയ്തു…. ആവണി യുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് പതിയെ വിളിച്ചു…. ആവണി….. എടോ… അച്ചു….. അവൻ ആർദ്രമായി വിളിച്ചു….. പെട്ടെന്ന് ആവണി തല ഉയർത്തി നോക്കി…. ആദ്യമായാണ് സിദ്ധു തന്നെ അങ്ങനെ വിളിക്കുന്നത്……

അച്ചു… താൻ ഇങ്ങനെ കരയല്ലേ…. അച്ചു….. ഈ ഡിപ്രഷൻ അത്ര വലിയ സംഭവം ഒന്നും അല്ല…. പിന്നെ…. ഇന്നലെ ഞാൻ കാരണം അല്ലേ അങ്ങനെ സംഭവിച്ചത്…. സോറി…. ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്നാണോ അച്ചു ആലോചിക്കണെ?? തന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ വല്ലാതെ പേടിച്ചു… തന്നെ പരിശോധിച്ച ശേഷം ഡോക്ടർ എന്നെ റൂമിലേക്ക് വിളിപ്പിച്ചു… സിദ്ധാർത്ഥ് വൈഫിനെ എവിടെയാണ് ട്രീറ്റ് ചെയ്യുന്നത്?? എന്ത് ട്രീറ്റ്മെന്റ്?? സിദ്ധാർത്ഥ് ഇപ്പോ ആവണി ക്ക് ബോധം തെളിഞ്ഞപ്പോൾ ആള് ഒത്തിരി വൈലൻ്റ് ആയി… പെട്ടെന്ന് തന്നെ ആ കുട്ടി അൺകോൺഷ്യസായി…. ഐ തിംങ്ക് ഷീ സഫറിങ്ങ് ഹ്രം സം കൈൻഡ് ഓഫ് മെൻ്റഡൽ ഡിസോർഡർ….. ഡോക്ടർ…. അതെ സിദ്ധാർത്ഥ്….. എന്താണ് ആ കുട്ടിയുടെ പ്രശ്നം എന്ന് മനസ്സിലാക്കണം… ശരി ഡോക്ടർ…..

നന്നായി റെസ്റ്റ് എടുക്കട്ടെ ….. ഒക്കെ ഡോക്ടർ….. അച്ചു…. നീ ഇങ്ങനെ കരയാതെ… ഇവിടെ ആരോടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല… ഇങ്ങനെ കരഞ്ഞ് നീ അവരെ ഒന്നും അറിയിക്കല്ലേ…. എല്ലാവരും ഒത്തിരി വിഷമിക്കും.,.. അച്ചു… മോളെ…. ദേ … അമ്മ വിളിക്കുന്നു… താൻ കണ്ണൊക്കെ തുടച്ചെ…. അച്ചു കണ്ണൊക്കെ അമർത്തി തുടച്ചു… സിദ്ധു ചെന്ന് വാതിൽ തുറന്നു… മോളെവിടെ…. എന്താ മോളെ മുഖം ഒക്കെ വല്ലാതെ.. എന്താ പറ്റിയെ??? ഒന്നുമില്ല അമ്മേ…. ഇവൻ മോളെ വഴക്ക് പറഞ്ഞോ?? നീ എൻ്റെ മോളേ വഴക്ക് പറഞ്ഞോടാ?? ഞാൻ എന്തിനാ അമ്മേ… വഴക്ക് പറയണെ…. ഞാൻ വഴക്ക് പറഞ്ഞോ അച്ചു?? ഇല്ല എന്നവൾ തല അനക്കി…. മോളിത് കഴിക്ക്… അമ്മ വാരിത്തരാം… അമ്മ അച്ചൂനെ കൊണ്ട് മുഴുവൻ ഭക്ഷണം കഴിപ്പിക്കണം… ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം…..

പോകുവാട്ടോ അമ്മേ…. മ്ം… അച്ചുനെ കണ്ണ് ചിമ്മി കാണിച്ചു…. സിദ്ധു നേരെ പോയത് എബിയുടെ വീട്ടിലേക്കാണ്…. സിദ്ധാർത്ഥിന്റെ ആത്മ മിത്രമാണ് എബി….. സ്കൂൾ മുതൽ അവര് ഒരുമിച്ചാണ് എബി അറിയാത്തതായി ഒന്നും തന്നെ സിദ്ധുവിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല…. സിദ്ധുവിൻ്റെ മുഖം ഒന്ന് മാറിയാൽ അത് എബിക്ക് മനസ്സിലാകും ….. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു…. എബിയുടെ കൂടെ നിർബന്ധത്തിലാണ് ഇപ്പൊ താൻ ആവണിയെ വിവാഹം കഴിച്ചത്……. എബി…. ഇതാര് സിദ്ധു ഏട്ടനോ?? (ഐറിൻ) ഇത് ഐറിൻ… എബിയുടെ ഭാര്യ…. അവൻ എവിടെ ഐറിൻ?? മുകളിലുണ്ട് അപ്പനും മക്കളും കൂടി പടം വരെയാണെന്ന് തോന്നുന്നു….. ആണോ… ഞാൻ ഒന്നു നോക്കീട്ട് വരട്ടെ… ഞാൻ അപ്പോഴേക്കും കുടിക്കാൻ എന്തേലും എടുക്കാം…..

മുകളിലേക്ക് കയറുമ്പോൾ തന്നെ കേൾക്കാം അവരുടെ ശബ്ദം… മൂന്നു മക്കളാണ് എബിക്കും ഐറിനും അതും ഒറ്റയ്ക്ക് പ്രസവതിൽ …. മൂന്നു വയസ്സുള്ള മൂന്നു കുറുമ്പന്മാർ ….. അകത്തെ കാഴ്ച കണ്ടതും ഉറക്കെ ചിരിച്ചു പോയി…. രണ്ടാള് എബിയുടെ പുറത്തു കയറി ഇരിക്കുന്നു….. ഒരാള് സൈഡിൽ ഇരുന്ന് ബെഡിൽ അടിക്കുന്നു….. ഓ… അപ്പനും മക്കളും കൂടി റസ്‌ലിംഗ് കളിക്കുകയാണ്…… എന്തുവാടെ ഇത്??? അളിയാ നോക്കിനിൽക്കാതെ പിടിച്ചുമാറ്റ് അളിയാ…. ഞാൻ ഇപ്പൊ ചാവുമേ….. ഞാൻ ചെന്ന് കുറുമ്പന്മാരെ രണ്ടും എടുത്തുമാറ്റി…. അപ്പോഴാണ് എബി നടു നിവർത്തുന്നത്….. എന്റെ മാതാവേ…. ദൈവമാടാ നിന്നെ ഇവിടെ എത്തിച്ചത്…. അല്ലെങ്കിൽ ഞാൻ ഇപ്പൊ പടം ആയേനെ….. നോക്കിയപ്പോൾ കുറുമ്പന്മാര് കുടു കുടെ ചിരിക്കുന്നു…. പിന്നിട് മൂന്നാളും എൻ്റെ മേലേക്ക് കേറി….

ഞാൻ മൂന്നാൾക്കും ചോക്ലേറ്റ് കൊടുത്തു…. അത് വാങ്ങിച്ചതും എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു…. മൂവരും ചോക്ലേറ്റ് കഴിച്ച് തുടങ്ങി… ഇവാൻ (കുട്ടു) ജോവാൻ ( ടുട്ടു) റെയാൻ (തക്കുടു) ആദ്യത്തെ രണ്ടാളും അല്പം മെലിഞ്ഞ ശരീരം ആണെങ്കിൽ.. റെയാന് ഇത്തിരി തടിച്ചിട്ടാണ് അതാണ് അവന് തക്കുടു ന്നു പേരിട്ടത്….. എടാ… ഞാൻ പറഞ്ഞ കാര്യമെന്തായി?? എടാ അവളെ കാണാതെ എങ്ങനെ ഡോക്ടർ എന്തേലും പറയും?? നീ ആവണിയോട് കാര്യം തിരക്കണം അവളുടെ കഴിഞ്ഞ ലൈഫിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയില്ല… ആ ലൈഫാണോ ആവണിയുടെ ഈ പ്രശ്നത്തിന് കാരണം എന്ന് നമുക്ക് അറിയില്ല….അതോ അവൾക്കു പണ്ടേ ഈ പ്രശ്നം ഉണ്ടോ എന്നും നമുക്ക് അറിയില്ല…. ചിലപ്പോൾ അതുകൊണ്ടാകാം ചിലപ്പോൾ ആദ്യ വിവാഹം ഡിവോർസ് ആകാൻ കാരണം…..

അവളോട് മനസ്സ് തുറന്നു നീ സംസാരിക്ക് എങ്കിൽ മാത്രമേ നമുക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റു…. സിദ്ധുവേട്ടാ …. ദാ ജ്യൂസ് കുടിക്ക്….. പിന്നെയും കുറെ നേരം സംസാരിച്ചതിന് ശേഷം അവിടെ നിന്നും ഇറങ്ങി…. സിദ്ധുവിൻ്റെ വീട്ടിൽ…… ഏട്ടൻ എവിടെ പോയതാ അമ്മേ?? (കുഞ്ചു) ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോയതാ….. ഡിം.. ഡിം.. (കോളിംഗ് ബെൽ) മെഡം… സിദ്ധാർത്ഥ് സർ പറഞ്ഞിട്ട് വന്നതാ…. ഇൻവെർട്ടർ ഫിറ്റ് ചെയ്യാൻ…. ആരാ… ജാനകി…. സിദ്ധു പറഞ്ഞിട്ട് ഇൻവെർട്ടർ കൊണ്ടുവന്നതാ…. ആം… അവൻ എന്നെ വിളിച്ച് പറഞ്ഞായിരുന്നു….. അതെല്ലാം ഫിറ്റ് ചെയ്തു അവർ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും സിദ്ധു തിരിച്ചുവന്നു…. ഇതെന്താ ഏട്ടാ… ഇൻവെർട്ടർ ഒക്കെ…. അത് അച്ചുവിന് ഇരുട്ട് പേടിയാണ് പേടിയാണ് അതുകൊണ്ട് വാങ്ങിയതാ…

എടി കുഞ്ചു നീ കേട്ടോ…. അച്ചൂന്ന്…. എന്താടാ അങ്ങനെ വിളിക്കുന്നതിന് എന്താ??? അല്പം ഗൗരവത്തോടെ ചോദിച്ചു….. ഓ… കലിപ്പ്….. (കിച്ചു) കിച്ചുവും കുഞ്ചുവും കൂടി രണ്ട് വശത്തു നിന്നും സിദ്ധുവിനെ ഇക്കിളി ആക്കാൻ തുടങ്ങി….. ആ കാഴ്ച കണ്ടതും ജാനകി യുടെ കണ്ണുകൾ നിറഞ്ഞു….. എന്തിനാടോ ഭാര്യയെ താൻ കരയുന്നത്?? സന്തോഷംകൊണ്ടാ…. അവൻ ഇങ്ങനെ മനസ്സുതുറന്ന് ചിരിക്കുന്നത് കണ്ടിട്ട് എത്ര കാലമായി…… രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു….. സിദ്ധു അച്ചുവിനെ കാത്തിരിക്കുകയായിരുന്നു…… അച്ചു…. എനിക്കല്പം സംസാരിക്കാൻ ഉണ്ട്…. എന്താ ഏട്ടാ…. അത്…. സംസാരിക്കാൻ അല്ല… ചോദിക്കാനാണ്….. എന്താണേലും ചോദിച്ചോളൂ…… എന്താ ശരിക്കും തന്റെറെ ലൈഫിൽ ഉണ്ടായത്?? പറയാം…. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ ആയിരുന്നു എനിക്ക് ഹരിയേട്ടൻ വിവാഹാലോചന വന്നത്…..

വിവാഹത്തിന് ആദ്യമൊക്കെ താല്പര്യം ഇല്ലായിരുന്നെങ്കിലും എന്തോ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല… അതുകൊണ്ട് ഞാൻ വിവാഹത്തിന് സമ്മതിച്ചു….. വിവാഹശേഷം തുടർന്ന് പഠിക്കാൻ അനുവദിക്കാം എന്നായിരുന്നു അവർ പറഞ്ഞിരുന്നത്…. പക്ഷേ അതെല്ലാം വെറുതെ ആയിരുന്നു… അതിനെ ചൊല്ലി ഞങ്ങളുടെ ഇടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാം ഉണ്ടായിരുന്നു….. അതിനുശേഷം ഹരിയേട്ടൻ എന്നിൽ നിന്നും അകലുന്ന പോലെ എനിക്ക് തോന്നിയിരുന്നു….. അതുവരെ സ്നേഹത്തിൽ പെരുമാറിയ അമ്മയും എന്നോട് ഒരു ശത്രുവിനെ പോലെ പെരുമാറാൻ തുടങ്ങി….. ഇതെല്ലാം വളരെയേറെ എന്നെ തളർത്തിയിരുന്നു……

അതെല്ലാം ഞാൻ സഹിച്ചു.. പക്ഷേ … അതിനുശേഷം ഹരിയേട്ടൻ ആകെ മാറിപ്പോയി….. ഹരിയേട്ടന് ബെഡ് റൂമിൽ മാത്രം എന്നെ മതിയായിരുന്നു…. എന്ത് മാത്രം ക്രൂരത എന്നോട് കാട്ടാമോ അതെല്ലാം അയാൾ എൻ്റെ ശരീരത്തോട് കാട്ടി…. പലപ്പോഴും നഗ്നമായ എൻറെ ശരീരത്തിൽ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചു… എന്റെ ആ കണ്ണുനീർ കാണ്കെ അയാളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….. എല്ലാ രാത്രികളിലും ഇതേ പോലെ തന്നെയായിരുന്നു…. രാത്രികളെ ഞാൻ വല്ലാതെ വെറുത്തു… അതിൽ കൂടുതൽ ഞാൻ ഭയന്നു… അതിന്റെ ഭീകരതയെ….. ഒരുദിവസം ഏട്ടൻറെ ഫോണിലേക്ക് ഒരു കോൾ വന്നു…. ഞാൻ ഫോൺ എടുത്തു സംസാരിച്ചപ്പോൾ മറുതലക്കൽ ഫോൺ കട്ടാക്കി…. എന്തുകൊണ്ട് പ്രേരണയാൽ ഞാൻ ആ നമ്പറിലേക്ക് കോൾ ചെയ്തു….

അതൊരു പെൺകുട്ടിയായിരുന്നു…. എൻറെ ശബ്ദം കേട്ടപ്പോഴേക്കും അവൾ ഫോൺ കട്ടാക്കി……. ഞാൻ ഏട്ടൻറെ കോൾ ലിസ്റ്റ് നോക്കി… ഇത് നമ്പറിൽനിന്ന് ഒത്തിരി തവണ ഇൻകമിംഗ് ഔട്ട്ഗോയിംഗ് കോളുകൾ ഉണ്ടായിരുന്നു….. വാട്സ്ആപ് ലോക്കായിരുന്നു അതുകൊണ്ട് എനിക്കത് തുറക്കാൻ സാധിച്ചില്ല…. ഫോൺ ഗാലറി ഓപ്പൺ ആക്കി നോക്കി… അതിലെ ഫോട്ടോകൾ കണ്ടതും എൻ്റെ ഹൃദയം തകർത്ത് പോയി…. ഒരു പെൺകുട്ടിയോടൊപ്പം ഉള്ള ഒരുപാട് ഫോട്ടോകൾ…. ഒരു താങ്ങിനായി ഞാൻ ഭിത്തിയിൽ ചാരി നിന്നു…. ഇതെപ്പറ്റി അച്ചു അയാളോട് ഒന്നും ചോദിച്ചില്ലേ??? ഉവ്വ്.. ചോദിച്ചു…. അതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി… എല്ലായിപ്പോഴും ചെയ്യുന്ന പോലെ അമ്മ അയാൾക്ക് സപ്പോർട്ട് ആയി നിന്നു…. അയാളെ ചോദ്യം ചെയ്ത കാരണം കൊണ്ട് അയാൾ എന്നെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടു….

കുറെ തല്ലി പട്ടിണിക്കിട്ടു….. എന്നെ ശാരീരികമായി ഒരുപാട് ഉപദ്രവിച്ചു…… അവിടെ ആ ഇരുട്ട് മുറിയിൽ എനിക്ക് വല്ലാത്ത ഭയം തോന്നി…… ഞാൻ ഉറക്കെ കരഞ്ഞു…. പക്ഷേ ആരും എന്നെ തുറന്ന് വിട്ടില്ല….. അച്ഛനും അനിയനും വീട്ടിൽ ഉണ്ടായിരുന്നില്ല…. അത് കൊണ്ട് തന്നെ അവർ ഇതൊന്നും അറിഞ്ഞിരുന്നില്ല…… കുറേ ദിവസം എന്നെ ഫോൺ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടായിരിക്കണം അപ്പു (ഹരിയുടെ അനിയൻ) എന്നെ അന്വേഷിച്ച് വീട്ടിൽ വന്നു…. ഞാൻ ഇവിടെ ഇല്ല… വീട്ടിൽ പോയി എന്നവർ കള്ളം പറഞ്ഞു….. അവൻ എൻറെ അച്ഛനെ വിളിച്ച് കാര്യം തിരക്കി… ഞാൻ അവിടെ എത്തിയിട്ടില്ല എന്ന് അറിഞ്ഞതും അവൻ എന്തോ പന്തികേട് തോന്നി…. അവൻ എല്ലാ മുറികളിലും നോക്കി….

അവസാനം പൂട്ടിയിരുന്നു മുറി അവൻ ചവിട്ടി തുറന്നു….. അവൻ കാണുമ്പോൾ എനിക്ക് ബോധം ഉണ്ടായിരുന്നില്ല…. എന്തിനേറെ പറയുന്നു നേരിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ…… അപ്പു എന്നെ ഹോസ്പിറ്റൽ അഡ്മിറ്റ് ആക്കി…. വീട്ടിൽ വിവരം അറിയിച്ചു….. ഡോക്ടറുടെ പരിശോധനയിൽ എൻറെ ശരീരത്തിൽ ഒരുപാട് പാടുകൾ കണ്ടു…. ഡോക്ടർ പോലീസിനെ വിളിച്ചു…. ടെസ്റ്റ് എല്ലാ കാര്യത്തിലും മുന്നിൽനിന്നതും അപ്പു തന്നെ ആയിരുന്നു….. ഈ സംഭവത്തോടെ ഇരുട്ട് എനിക്ക് ഭയങ്കര പേടി ആയി…. ഇരുട്ട് കാണുമ്പോൾ ഞാൻ ആദ്യം ഓർക്കുന്നത് എന്റെ കഴിഞ്ഞ കാലമാണ്…. ആ വേദനകളാണ്….. പതിയെ ഞാൻ ഡിപ്രഷനിലേക്ക് വീണു…

എന്റെ മുറിയിൽ തന്നെ അടച്ച് പൂട്ടി ഇരുന്നു….. കുറെ നാളത്തെ ട്രീറ്റ്മെന്റും പ്രാർത്ഥനയും കൊണ്ട് അതെല്ലാം ഭേദമായി…. ഇനിയൊരു ജീവിതം വേണ്ടെന്നു തന്നെ തീരുമാനിച്ചതാണ്…. പക്ഷേ അച്ഛൻ്റെയും അമ്മയുടേയും സങ്കടം കണ്ടപ്പോൾ എൻ്റെ തീരുമാനം എനിക്ക് മാറ്റേണ്ടി വന്നു….. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ആവണി ആകെ കരഞ്ഞ് തളർന്നിരുന്നു…. സിദ്ധുവിൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല…. അവൻ അച്ചുവിന്റെ അടുത്ത് ചെന്ന് അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു….. ഒരിക്കലും കൈ വിട്ടു കളയില്ല എന്ന ഉറപ്പോടെ……… തുടരും…..

മനപ്പൊരുത്തം: ഭാഗം 4

Share this story