ഒരുമ്പെട്ടോള്: ഭാഗം 15

ഒരുമ്പെട്ടോള്: ഭാഗം 15

എഴുത്തുകാരൻ: SHANAVAS JALAL

ഈ സമയത്തു ഇത് ആരാണ് എന്ന് മനസ്സിൽ കരുതിയാണ് ഫോൺ എടുത്തത് . ഹാലോ ഇത് എന്റെ ഭാര്യ ദേവിയാണോ എന്ന രാഹുലിന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി . പെട്ടെന്ന് തന്നെ ദേഷ്യത്തോടെ ആരാ തന്റെ ഭാര്യ എന്നെന്റെ ചോദ്യത്തിന് , ദേഷ്യപ്പെടല്ലേ പെണ്ണെ , നീ തന്നെയല്ലേ കോടതിയിൽ വെച്ച് എന്നോടൊപ്പം കഴിയണമെന്ന് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ , കഴിയണമെന്നല്ലല്ലോ തന്നെ കൊല്ലനമെന്നല്ലെ ഞാൻ പറഞ്ഞതെന്ന എന്റെ വാക്ക് കേട്ട് സത്യത്തിൽ ദേവി ഇങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേൾക്കാൻ തന്നെ എന്താ രസം എന്നവന്റെ മറുപടിക്ക് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല .. ഡോ താൻ വെച്ചിട്ട് പോയെ , ഇവിടെ തീയിൽ ചവിട്ടിയാണ് നിക്കുന്നതെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു … ആരാ മോളെന്നുള്ള അമ്മയുടെ ചോദ്യത്തിന് ,

രാഹുൽ ആണ് അമ്മെ , പുതിയ അടവുമായി വന്നേക്കുന്നു . ഇപ്പോൾ ഫുൾ സ്നേഹത്തിൽ പൊതിഞ്ഞ സംസാരം , എന്ന് പറഞ്ഞിട്ട് അമ്മുവിനെ നോക്കി ചോദിച്ചു. പറ ആരാ അവിടെ വന്നത്. ചേച്ചി എനിക്ക് ആളെ വ്യക്തമായില്ല , ഞാൻ പറഞ്ഞില്ലേ ആ രണ്ട് പേര് എന്റെ അടുക്കലേക്ക് വന്നപ്പോൾ തന്നെ കതക് തുറന്ന് ആരോ വന്നെന്ന് . പെട്ടെന്ന് തന്നെ അവിടുത്തെ ലൈറ്റുകൾ എല്ലാം അണഞ്ഞില്ലേ . എങ്കിലും നല്ല മുടിയും കട്ട താടിയും ഉണ്ടായിരുന്നു , തലയിൽ ഒരു തൊപ്പിയും കണ്ണ് മറച്ചു കൊണ്ട് വലിയ ഒരു ഗ്ലാസും , ആർക്കും ഒറ്റ നോട്ടത്തിൽ പിടികിട്ടാത്ത ഒരു രൂപം , എന്നെ രക്ഷിക്കാൻ വേണ്ടി വന്നതാണോന്ന് തോന്നുന്നില്ല , അവൻ വേണ്ടത് ആ ഹിന്ദിക്കാരെ ആയിരുന്നുന്നുവെന്ന് തോന്നുന്നു ,

അവർ തമ്മിൽ അടിയായി , രണ്ട് ഹിന്ദിക്കാരും താഴെ വീണശേഷമാണ് ആ രൂപം എന്റെ നേർക്ക് വന്നത് . എന്റെ കയ്യിൽ പിടിച്ചു പൊക്കിയിട്ട് , ശക്തിയായി വലിച്ചു വെളിയിലേക്ക് വന്നപ്പോൾ ഞാൻ ഭയന്ന് ആദർശിനെ വിളിക്കുന്നത് കേട്ടിട്ടാണ് എന്റെ കവിളിൽ അയാൾ അടിച്ചത് , താഴേക്ക് വീണ എന്നോട് എഴുനേറ്റ് നടക്കാൻ പറഞ്ഞു , മുന്നോട്ട് ഞാൻ നടന്നപ്പോൾ വണ്ടിയിൽ അയാളും എന്റെ പുറകിൽ ഉണ്ടായിരുന്നു നിങ്ങളെ കാണും വരെയും . എന്ന് അമ്മു പറഞ്ഞു നിർത്തിയപ്പോഴും അവളുടെ കണ്ണിൽ ആ ഭയംഇപ്പോഴും നിഴലിക്കുന്നത് ഞാൻ കണ്ടു .. മ്മ്മ് പോട്ടെ സാരമില്ല , ഒരു ദുസ്വപ്നം കണ്ടതായി കരുതിയാൽ മതി എന്ന് പറഞ്ഞു അവളെയും ചേർത്ത് പിടിച്ചു ബെഡിലേക്ക് കിടന്നു .

കുറച്ചു നേരം കഴിഞ്ഞിട്ടും എന്നെ ആ ചോദ്യം അലട്ടിക്കൊണ്ടിരുന്നു . എന്നാലും ആരായിരിക്കും അത് . താടിയും മുടിയുമുള്ള ഒരാൾ ? ഭദ്രൻ ആകുമോ. ചിന്തകൾ കാട് കയറി എപ്പോഴോ ഞാൻ ഉറങ്ങി … പിറ്റേന്ന് അമ്മയാണ് എന്നെ വിളിച്ചുണർത്തുന്നത് , മോളെ മുതലാളി വിളിക്കുന്നു, എന്ന് പറഞ്ഞു ഫോൺ എനിക്ക് നേരെ നീട്ടി . ദേവി എന്താ അവിടെ ഉണ്ടായതെന്ന ചോദ്യത്തിന് , അറിയില്ല സാർ ഞങ്ങൾ അങ്ങൊട് ചെന്നപ്പോഴേക്കും അമ്മുവിനെ വഴിയിൽ വെച്ച് കിട്ടി . പിന്നെ തിരികെ പോരുന്നു . അല്ലാതെ ഒന്നും നടന്നില്ലെ എന്ന മുതലാളിയുടെ വീണ്ടുമുള്ള ചോദ്യത്തിന് ഉത്തരം നൽകാതെ ഒരു നിമിഷം ഞാൻ നിന്ന് . എന്നിട്ട് , അത് ഞാൻ ആദർശിനെ തിരക്കിയാണ് വീട്ടിലേക്ക് പോയത് ,

പക്ഷേ അതിന് മുമ്പ് വേറെ ആരോ അവിടെ എത്തിയിരുന്നു , രണ്ട് പേർ മരിച്ചു കിടപ്പുണ്ടായിരുന്നു പക്ഷേ അതിൽ ആദർശില്ലായിരുന്നു എന്ന എന്റെ വാക്ക് കേട്ട് , വിശ്വസിക്കാത്ത രീതിയിൽ ഒന്ന് മൂളിയിട്ട് , എന്തായാലും നീ തിരക്കിയെന്ന് പറഞ്ഞ ആദർശിന്റെ ബോഡി കുരിശുമുക്കിന് സമീപത്ത് നിന്ന് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണിലൂടെ ഇരുട്ട് കയറി , നിങ്ങൾക്ക് വഴി പറഞ്ഞു തന്നത് ഞാൻ അല്ലെ , കേസും കാര്യവുമൊക്കെ ആയി പോലീസ് എന്നോട് വല്ലതും ചോദിച്ചാൽ എനിക്ക് ഇതൊക്കെ പറയേണ്ടി വരുമെന്ന് പറഞ്ഞിട്ടാണ് മുതലാളി ഫോൺ കട്ട്‌ ചെയ്തത് ….. അമ്മയുടെ കയ്യിൽ തന്നെ ഫോൺ തിരികെ നൽകിയപ്പോൾ , ഒരു കുറ്റവും ചെയ്യാതെ നമ്മൾ കുടുങ്ങുമോ മോളെന്നുള്ള അമ്മയുടെ ചോദ്യത്തിന് , ഹേയ് അമ്മ ടെൻഷൻ ആകേണ്ടെന്ന് പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും ഇത് എന്തായി തീരുമെന്ന് എനിക്ക് ഒരു പിടുത്തവും ഉണ്ടായില്ല ..

ചാനലുകളിൽ എല്ലാം വാർത്തയായി ആദരശിന്റെ ബോഡിയും കുറച്ചു ഊഹാപോഹങ്ങളും വെച്ച് വരുന്നുണ്ട് , ബോഡി ആരാണ് ഉപേക്ഷിച്ചതെന്ന് ആർക്കും അറിയില്ലെങ്കിലും ഒരു ജീപ്പിന്റെ ശബ്ദം അപ്പോൾ കേട്ടതായി അയൽവാസികൾ പറയുന്നുണ്ട് . പെട്ടെന്നാണ് ഒരു കാര്യവുമില്ലാതെ , പാതിരാത്രിയിൽ തന്നെ രാഹുൽ എന്നെ വിളിച്ചത് ഓർത്തത് . ഇനി രാഹുലിന് ഇതുമായി വല്ല ബന്ധവും ഉണ്ടോ ? ചിന്തിച്ചു നിന്നിട്ട് , ഹോസ്പിറ്റലിൽ നിന്ന് അമ്മ നേര്ത്ത വിളിച്ച നേഴ്സിന്റെ നമ്പരിലെക്ക്‌ കോൾ ചെയ്തു . ഫോൺ എടുത്തിട്ട് ഞാൻ ദേവിയാണെന്ന് മനസ്സിലായിട്ടാകണം അമ്മ ഇവിടെ ഇല്ലടോ , ഞാൻ ഡ്യുട്ടിയിലാണ് . വീട്ടിൽ ചെന്നിട്ട് വിളിച്ചാൽ മതിയോ എന്നവരുടെ വാക്ക് കേട്ടിട്ട് അമ്മയോട് സംസാരിക്കാനല്ല എനിക്ക് നേഴ്സിനോടാണ് സംസാരിക്കാൻ ഉള്ളതെന്ന് ഞാൻ പറഞ്ഞു .

ആഹാ എന്തെ പറഞ്ഞോ എന്ന നേഴ്സിന്റെ ചോദ്യത്തിന് രാഹുൽ ഇന്നലെ എന്ന് ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും , തന്നോട് പറയേണ്ടന്ന് പറഞ്ഞിട്ടാണ് ഞാൻ പറയാഞ്ഞത് , രാത്രിയിൽ ബാത്‌റൂമിൽ തല കറങ്ങിയാണ് വീണത് , കുറച്ചു പരിക്കുണ്ട് എന്ന നേഴ്സിന്റെ വാക്ക് കേട്ടിട്ടാണ് ആർക്ക് പരിക്കുണ്ടെന്ന് ഞാൻ എടുത്തു ചോദിച്ചത് . അപ്പോ രാഹുൽ വീണത് അറിഞ്ഞിട്ട് വിളിച്ചതല്ലേ താൻ എന്ന നേഴ്സിന്റെ ചോദ്യത്തിന് , ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ഹാലോ ഹാലോ എന്ന് ഒന്ന് രണ്ട് വെട്ടം വിളിച്ചിട്ട് അവർ ഫോൺ കട്ട്‌ ചെയ്തു .. അമ്മേ എനിക്ക് എന്തൊക്കെയോ പൊരുത്തക്കേടുകൾ പോലെ തോന്നുന്നു . ഞാൻ ഹോസ്പിറ്റൽ വരെ പോകുവാണെന്ന് പറഞ്ഞു പെട്ടെന്ന് ഒരുങ്ങി ഇറങ്ങി . പോകുന്ന വഴിയിൽ എനിക്ക് നേഴ്സിന്റെ വാക്കും രാഹുലിന്റെ കോളും മാറി മാറി മനസ്സിലേക്ക് വന്നു .

ഇനി രാഹുൽ അവിടെ ചെന്നപ്പോൾ ഉണ്ടായ പരിക്കുകൾ മറക്കാൻ വേണ്ടിയാണോ പുതിയ ബാത്രൂം കഥ , അങ്ങനെ എങ്കിൽ എന്നോട് സ്നേഹം കാണിക്കേണ്ട ആവശ്യം എന്താ ? വണ്ടി ഹോസ്പ്പിറ്റലിനു മുന്നിൽ എത്തും വരെയും എന്റെ മനസ്സിൽ ഈ ചോദ്യങ്ങൾ അലയടച്ചു .. നേരെ പോയത് രാഹുലിന്റെ മുറിയിലേക്കാണ് . സന്ദർശക സമയം വരെ റൂമിന് വെളിയിൽ കാത്തിരുന്ന് . സമയമായപ്പോൾ വാതിൽ തുറന്ന് അകത്തേക്ക് ചെന്ന് . പാതി മയക്കത്തിൽ ആയിരുന്നെങ്കിലും എന്നെ കണ്ടയുടനെ എഴുനേറ്റിരുക്കാൻ ശ്രെമിച്ചു രാഹുൽ . നെറ്റിയിലും കൈകളിലും ഒക്കെ കെട്ടി വെച്ചിട്ടുണ്ട് . എന്താണ് ഇന്നലെ ഒരു കോളും സ്നേഹവുമൊക്കെ എന്ന് ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ എന്നെ നോക്കി ചെറുതായി ചിരിച്ചു . പറയ് എന്താണ് ഉദ്ധേശമെന്ന എന്റെ ചോദ്യത്തിന് ,

എനിക്ക് തന്നോടൊപ്പം ജീവിക്കാൻ ഒരു ആഗ്രഹം എന്ന് രാഹുൽ മറുപടി നൽകി . ആഹാ എന്നിട്ട്‌ എന്ന് ഞാൻ ചോദിച്ചത് കളിയാക്കിയതാണെന്ന് മനസ്സിലായിട്ട് ആകണം , നിന്റെ ഈ ദേഷ്യവും വാശിയുമൊക്കെ മാറും വരെ ഞാൻ കാത്തിരുന്നോളാം എന്ന് വീണ്ടും രാഹുൽ പറഞ്ഞപ്പോൾ അത് തീരണമെങ്കിൽ നിങ്ങൾ ഇല്ലാതെയാകണം എന്ന് പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു നടന്നു വാതിൽക്കൽ എത്തിയിട്ട് , ഈ കെട്ടൊക്കെ കണ്ടിട്ട് ബാത്രൂമിൽ വീണതായി തോന്നുന്നില്ലല്ലോ എന്നെന്റെ വാക്ക് കേട്ട് രാഹുൽ ചെറുതായി ഞെട്ടിയത് ഞാൻ ശ്രെദ്ധിച്ചു . അപ്പോൾ അത് രാഹുൽ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു വെളിയിലേക്ക് നടന്നപ്പോൾ.

ആദർശിന്റെ കൊലപാതകം നിര്ണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു എന്ന വാർത്ത ടിവിയിൽ കണ്ടത് . ഒരു നിമിഷം അതിലേക്ക് നോക്കി നിന്നപ്പോൾ ആണ് തെളിവെടുപ്പിനായി പ്രതിയെ ഇപ്പോൾ സംഭവസ്ഥലത്തു എത്തിക്കുമെന്ന വാർത്ത കേട്ടത് . രണ്ട് മിനിട്ടിന് ശേഷം ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ആ പോലീസ്ജീപ്പ് അവിടെ ബ്രേക്ക് ഇട്ടു . ഡോർ തുറന്ന് പോലീസിനൊപ്പം ഇറങ്ങിയ പ്രതിയെ കണ്ട് ഞാൻ ആകെ അമ്പരന്നു …….. (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 14

Share this story