രുദ്രവീണ: ഭാഗം 5

രുദ്രവീണ: ഭാഗം 5

എഴുത്തുകാരി: മിഴിമോഹന

Unni bangalore calling……………. രുദ്രൻ കോൾ അറ്റൻഡ് ചെയ്തു….. ആാാ…… ഉണ്ണി പറയെടാ…. എന്തുണ്ട് വിശേഷം..കുറച്ചു ദിവസം ആയല്ലോ അനക്കം ഒന്നും കാണുന്നില്ല….. ഹാം… രുദ്രേട്ട ഞാൻ ബിസി ആയിരുന്നു… രണ്ട് സപ്പ്ളി കൂടെ ക്ലിയർ ചെയ്യണ്ടേ…. അത് കൊണ്ട് ഫുൾ ടൈം പഠിത്തം ആണ്.. ഈ ശുഷ്‌കാന്തി ആദ്യമേ കാണിച്ചിരുന്നേൽ ഈ പങ്കപ്പാടിന്റെ ആവശ്യം ഉണ്ടായിരുന്നോ…. രുദ്രൻ ചിരിച്ചു…. അതെന്റെ കുറ്റം കൊണ്ടാണോ രുദ്രേട്ട അന്നെനിക്ക് മലേറിയ അല്ലായിരുന്നോ……… ഓഓഓ….. അല്ലെ മോൻ റാങ്ക് വാങ്ങിയേനെ….. ആ നീ വെക്കേഷന് നാട്ടിലെകുണ്ടോ…….. അത്….. രുദ്രേട്ട….. ഞാൻ….. അത് വേണോ….

ഏട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടിലെ… രുദ്രന്റെ മുഖം വലിഞ്ഞു മുറുകി…. ആ കണ്ണുകളിലെ രോഷം കനലു പോലെ കത്തി …. ആ നീ എന്താണന്നു വച്ചാൽ ചെയ്യൂ… അത് ഒന്നും ഓർത്തു നാട്ടിലേക് വരാതിരിക്കണ്ട……. നീ വച്ചോ സമയം വെറുതെ കളയണ്ട ഇരുന്നു പടിക്കു …. ഫോൺ കട്ട്‌ ആയി….. രുദ്രന്റെ മനസ്‌ കഴിഞ്ഞ ഓണ കാലത്തേക്ക് പോയി…. രാവിലേ സ്റ്റേഷനിലേക് പോകാൻ റെഡി ആകുവാണ് “രുദ്ര പ്രസാദ് ” ips… കണ്ണാടിയിൽ നോക്കി ഒരു മൂളി പാട്ടോടുകൂടി പാന്റിന്റെ ബെൽറ്റ്‌ നേരെ ആക്കി…. ടേബിളിൽ ഇരിക്കുന്ന തൊപ്പിയിലേക് കൈ നീണ്ടു… ങ്‌ഹേ… ക്യാപ് … ഇതെവിടെ പോയി….. രുദ്രൻ ചുറ്റും നോക്കി….. അമ്മേ…… അമ്മേ….. അവൻ ശോഭയെ വിളിച്ചോണ്ട് ഇറങ്ങി വന്നു……

എന്താടാ……എന്തിനാ ബഹളം വയ്കുന്നെ….. ശോഭ സാരി തലപ്പ് കൊണ്ട് കൈ തുടച്ചു…. എന്റെ ഒഫീഷ്യൽ ക്യാപ് കണ്ടോ…. നിന്റെ തൊപ്പിയും വടിയും സൂക്ഷിക്കാൻ എന്നെ ആണോ ഏൽപിച്ചേക്കുന്നേ….. അമ്മേ കുഞ്ഞു കളിക്കാതെ ആ ടേബിളിൽ ഇരുന്ന സാധനം ഇത്ര പെട്ടന്നു അപ്രത്യക്ഷമാകാൻ ഇതെന്താ മാജിക്കോ…. പ്രു… പ്രു…. പ്രു……. അതെന്താ അവിടെ ഒരു ശബ്ദം….. അത് വാവ നിന്റെ വണ്ടിയിൽ….. അയ്യോ.. ശോഭ ഒന്ന് നിർത്തി എന്താമ്മേ……… എന്താ അയ്യോ എന്ന് വച്ചേ… കുറച്ചു മുൻപ് പമ്മി പമ്മി നിന്റെ മുറിലോട്ടു പോകുന്നേ കണ്ടാരുന്നു…. ഓഹോ ….അപ്പൊ കള്ളൻ കപ്പലിൽ തന്നെ…. ഞാനൊന്നു നോക്കട്ടെ…. രുദ്രൻ പുറത്തേക് വന്നു…. വീണ രുദ്രന്റെ തൊപ്പിയും തലയിൽ വച്ചു പോലീസ് ജീപ്പിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്നു സ്റ്റീയറിങ് തിരിക്കുകയാണ്……. പ്രു… പ്രു……

അയ്യടാ ആാാ വളയം പിടിച്ചിരിക്കുന്ന ചേല് നോക്കിയേ താമരശ്ശേരി ചുരം ഇറക്കുവാനെന്ന വിചാരം….. ശോഭക് ചിരി വന്നു…അവൾ അകത്തേക്കു പോയി.. രുദ്രന്റെ ഡ്രൈവർ തൊട്ട് അപ്പുറത്ത് പത്രം വായിച്ചു നിൽക്കുകയാണ്…. രുദ്രനെ കണ്ടതും അയാൾ പത്രം മാറ്റി സല്യൂട് അടിച്ചു…. അയാൾ ഒരു ചെറിയ ചമ്മലോടെ രുദ്രനെയും വീണയയും നോക്കി…. എന്നിട്ട് പതുക്കെ വീണേ വിളിക്കാൻ ആയി തുനിഞ്ഞു.. ചൂണ്ടു വിരൽ ചുണ്ടോടു ചേർത്തു അരുതെന്ന ഭാഷയിൽ രുദ്രൻ അയാളെ വിലക്കി…. അപ്പോഴും അവൾ ഇത് ഒന്നും അറിയാതെ തന്റെ പണി തുടരുകയാണ്….. രുദ്രൻ പുറകിലൂടെ ചെന്നു അവളുടെ ചെവിയിൽ പിടിത്തം ഇട്ടു….. ആഹ്ഹ്ഹ്….. രുദ്രേട്ട വിട്…. എനിക്ക് വേദനിക്കുന്നു…. പോലീസ് ജീപ്പിൽ കേറി ഇരുന്നോണ്ടാണോടി അഭ്യാസം….

അവൻ ചെവിക്കു പിടിച്ചു കൊണ്ട് തന്നെ അവളെ വലിച്ചു പുറത്തിറക്കി…. തലയിൽ നിന്നു ക്യാപ് ഊരി എടുത്തു…. അവൾ ചെവി തിരുമ്മി കൊണ്ട് കൊഞ്ചി.. എന്തൊരു ദുഷ്ടനാ നിങ്ങള്….. വല്യ പോലീസ് ആണന്നു വച്ചു ഇത്ര പത്രാസ് വേണ്ടാട്ടോ…. അവൾ അവന്റെ മീശയിൽ പിടിച്ചു അതിൽ നിന്നും ഒരു രോമം പിഴുതെടുത്തു…. ആാാാ….. എന്റെ അമ്മേ…… ഡി കന്താരി… നിന്നെ ഇന്ന്‌ ഞാൻ… അവൻ അവളെ തല്ലാനായി കൈ ഓങ്ങി….. എന്തടാ അവിടെ ബഹളം…… കണ്ടോ അമ്മേ ഈ പെണ്ണ് കാണികുന്നെ…….രുദ്രൻ പരിഭവിച്ചു. നീ തന്നെ അല്ലെ അവളെ കൊഞ്ചിച്ചു വഷളാകുന്നെ…. ആ… ഇനി അത് പറഞ്ഞോ അവള് കാണിക്കുന്ന കുരുത്തക്കേട് മുഴുവൻ ഞാൻ സപ്പോർട്ട് ചെയ്തിട്ടാണെന്നു…..

ഹോ ഇനി പത്തു ദിവസം ഓണം അവധി ആണല്ലോ… നീ ഇവിടെ തിരിച്ചു വക്കുവോ . അവൻ ജീപ്പിൽ കയറി…. യാ….. യാ….. തീർച്ചയായും…. കുറച്ചൊക്കെ മയത്തിൽ വേണേ അച്ഛന്റെ ചൂരൽ കഷായം ഓർത്താൽ നന്ന്….. രുദ്രേട്ട….. അവൾ ഡോർ ന്റെ അടുത്ത് വന്നു… അവന്റെ കാക്കിയിലെ സ്റ്റാറിൽ പതുക്കെ തോണ്ടി നിന്നു……. എന്തോ കാര്യം സാധിക്കാൻ ഉണ്ടെല്ലോ എന്താണന്നു വച്ചാൽ പറ… അതേ എനിക്ക് ഒരു കുഴിമന്തി കഴിക്കണം… നീ പതുക്കെ പറ പെണ്ണേ… ഒന്നാമത്തെ കാര്യം ഈ തറവാട്ടിൽ നോൺവെജി നിഷിദ്ധം.. ഇവരാരും അറിയാതെ കഴിക്കുന്നേ നമ്മൾ രണ്ടും ഉള്ളൂ.. പോരാത്തേന് ഞാനാ നിന്നെ ചിക്കൻ കഴിക്കാൻ പ്രേരിപ്പിച്ചത് എന്നു പറയും….. ഏട്ടാ പ്ലീസ് ഞാൻ വേറെ ആരോട് പറയും….. ശരി …..ശരി… വൈകിട്ട് റെഡി ആയി നിക്ക്‌ രുക്കുനോടും പറ…..

താങ്ക് യൂ…….അവൾ അവന്റെ കവിളിൽ ആഞ്ഞു വലിച്ചിട്ടു ഓടി പോയി…….. ഈ പെണ്ണിന്റെ കാര്യം……. രുദ്രൻ ചിരിച്ചു….. വൈകിട്ട് രുദ്രൻ നേരത്തേ തന്നെ വന്നു… വീണയും രുക്കുവും തയാറായി ഇരുപ്പുണ്ട്…. മക്കള് രണ്ടും രാവിലെ തൊട്ടു ഒരുങ്ങി ഇരിക്കുവാണോ കറങ്ങാൻ കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോഴേക് എന്തൊരു ഉത്സാഹം.. ദേ രുദ്രേട്ട വാക്ക് പറഞ്ഞതാണെ….. വീണ പരിഭവിച്ചു എന്റെ പൊന്നു തമ്പുരാട്ടി അടിയൻ ഒരു നേരം പോക്ക് പറഞ്ഞതാണെ ക്ഷമിക് അടിയൻ എന്നാൽ അങ്ങോട്ട്….. ഒന്ന് ഫ്രഷ് ആകണമായിരുന്നു… അന്ത ഭയം ഇരുകട്ടും……… വീണ ചുരിദാറിന്റെ കോളറിൽ പിടിച്ചൊന്നു കുടഞ്ഞു….. വാവേ അമ്മവാൻ വരും മുൻപ് ഇങ്ങു വരണം കേട്ടോ……

അപ്പച്ചി രുദ്രേട്ടന്റെ കൂടെ അല്ലെ അച്ഛൻ ഒന്നും പറയില്ല…. രുക്കു ഇടക് കയറി.. അത് അല്ല രുക്കു മോളെ…. ഇത് ഒന്നും ഇവിടെ പതിവ് ഉള്ളതല്ല…. ഇപ്പോ നിങ്ങൾ ഒകെ വലുതായപ്പോ ഏട്ടൻ പലതും കണ്ണടക്കുന്നുണ്ട് എന്ന് കരുതി……. ഓ…. ഈ തങ്കുന്റെ കാര്യം…. വീണ മുഖം കൂർപ്പിച്ചു.. എന്റെ നാത്തൂനേ പിള്ളാര്‌ പോയിട്ടു വരട്ടെ… അദ്ദേഹം വൈകിയേ വരൂ…. ഇനി അഥവാ അറിഞ്ഞാലും രുദ്രൻ അല്ലെ കൊണ്ട് പോകുന്നെ…. അത് ശരി അമ്മ ആളുകൊള്ളാല്ലൊ….നൈസ് ആയിട്ട് എന്റെ തലേൽ ആക്കി അല്ലെ…… നടക്കട്ടെ നടക്കട്ടെ… അമ്മയും രണ്ടുപെൺകുഞ്ഞുങ്ങളും എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ… രുദ്രൻ ഇറങ്ങി വന്നു…. ഞാൻ ഉണ്ട് രുദ്രേട്ട ഈ ഞാൻ ചോദിക്കും രുദ്രേട്ടനുവേണ്ടി…

വീണ രുദ്രന്റെ കൈയിൽ തൂങ്ങി ഒരു കുഴിമന്തിക് വേണ്ടി ഇത്രേം വേണോടി….. അവൻ അവളുടെ ചെവിയിൽ ചോദിച്ചു… ഈ………അവൾ ഇളിച്ചു കാട്ടി…. അവർ കാറിൽ കയറി…. അപ്പൊ ആദ്യം എങ്ങോട്ടാ പോകേണ്ടത് പറഞ്ഞോളൂ തമ്പുരാട്ടിമാർ….. ഹോട്ടൽ എലൈറ്റ്…. ആദ്യം കുഴിമന്തി…. ങ്‌ഹേ… കുഴിമന്തിയോ എനിക്ക് വേണ്ട അച്ഛൻ അറിഞ്ഞാൽ…… എന്റെ രാക്കിളി അമ്മാവൻ അറിഞ്ഞാൽ അല്ലെ ഉള്ളൂ….. അമ്മാവനെ കാണിച്ചോണ്ട് ആണോ കഴിക്കുന്നേ….. എന്നാലും എനിക്ക് വേണ്ട………. ആ.. നിനക്ക് വല്ല വെജ് ബിരിയാണി വാങ്ങി തരാം… രുദ്രേട്ട നമ്മക് കഴികാം….. പിന്നല്ല…… അപ്പൊ ഹോട്ടൽ എലൈറ്റ്…. രുദ്രൻ കാർ എടുത്തു.. അവർ ഹോട്ടലിൽ എത്തി പാർക്കിംഗ് ഏരിയ പുറകിലാണ് അത് വഴി തന്നെ കസ്റ്റമേഴ്സ്ന് അകത്തേക്കു കടക്കാൻ വഴി ഉണ്ട്……

എന്ന മക്കൾ ഇറങ്ങിക്കോ…….. മൂന്നുപേരും ഫാമിലി ക്യാബിനിൽ ആണ് കയറിയത്… ഇനി നോൺവെജി കഴിക്കുന്നേ ആരേലും കണ്ടാൽ അത് മതി… നിനക്ക് നാക്കിനു എല്ലില്ലാത്ത ആളാ വീട്ടിൽ ചെന്നു അതേപടി വിളമ്പരുത്… രുദ്രൻ പറഞ്ഞു… ഏയ്‌ ഞാൻ അങ്ങനെ പറയുവോ….. എന്നാൽ നിനക്ക് കൊള്ളാം….. നിനക്ക് എന്താ വേണ്ടത് അവൻ രുക്കുനോട് ചോദിച്ചു… പനീർ ബട്ടർ മസാലയും ചപ്പാത്തിയും……… അവൻ ഓർഡർ കൊടുത്തു……… സർ അൽപ നേരം വെയിറ്റ് ചെയ്യണം…. വെയ്റ്റർ പറഞ്ഞു മ്മ്… ശരി…….. വെയ്റ്റർ പോയി………. അയ്യോ ഒത്തിരി വെയിറ്റ് ചെയണോ രുദ്രേട്ട…… ഇത് പോലൊരു കൊതിച്ചി… നിനക്കെ ഉണ്ണിയെ കെട്ടിയാൽ പിന്നെ ബാംഗ്ലൂർ പോയി എത്ര വേണേലും കഴിക്കാല്ലോ…. അവൻ മൂന്ന് ഗ്ലാസിലേക്കും വെള്ളം പകർന്നു… അയ്യടാ നിങ്ങടെ ഒകെ ആ ആഗ്രഹം മനസ്സിൽ ഇരിക്കാത്തതെ ഉള്ളൂ… ഞാൻ ഉണ്ണിയേട്ടനെ എന്റെ ബ്രദർ ആയിട്ട് കണ്ടിട്ടുള്ളു…..

ഓ പിന്നെ…. എന്തായാലും എല്ലാം ആലോചിച്ചു വച്ചേക്കുവല്ലേ നിന്റെ പഠിത്തം കഴിയട്ടെ… പിന്നെ അവനെ പോലെ നല്ലൊരു കൊച്ചൻ വേറെ ഉണ്ടോടി.. ഇവിടെ വന്നാൽ തന്നെ എല്ലാവരോടും എന്ത് സ്നേഹമാണ് അവനു… പിന്നെ നിന്നെ പോലെ ചിക്കൻ വലിച്ചു വാരി തിന്നില്ല ആ കാര്യത്തിൽ മോള് കുറെ കഷായിക്കും… ദേ രുദ്രേട്ട എനിക് ചന്തുവേട്ടനും രുദ്രേട്ടനും ഉണ്ണിയേട്ടനും ഒരുപോലാ……. എനിക്ക് ഈ കല്യാണം വേണ്ട… ഓ ആയിക്കോട്ടെ…. എന്തായാലും ഉണ്ണി വരുന്നു എന്ന കേട്ടത്… വരട്ടെ അവന്റെ മനസ്സിൽ എന്താണന്നു അറിയാമല്ലോ….. മ്മ്മ്മ്….. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു ഓർഡർ ചെയ്ത സാധനങ്ങൾ വന്നു….മൂന്നു പേരും തമാശകൾ ഒകെ പറഞ്ഞു തന്നെ ആഹാരം കഴിച്ചു…..

വാവേ കൈ ശരിക്കു ഹാൻഡ്‌വാഷ് ഉപയോഗിച്ച് ക്ലീൻ ചെയ്തോണം അല്ലെ മണം അടിക്കും.. മ്മ്മ്….. അത് ഒകെ ഞാൻ ചെയ്തോളാമെ…. ബില്ല് സെറ്റ് ചെയ്തു പുറത്തിറങ്ങി കാറിൽ കയറി… ഇനി വല്ല ആഗ്രഹം ഉണ്ടോ….. രുദ്രൻ ചോദിച്ചു ബീച്ചിൽ കൊണ്ട് പോകാമോ രുദ്രേട്ട രുക്കു ചോദിച്ചു….. പിന്നെന്താ…. കൊണ്ട് പോകാമല്ലോ….. ബീച്ചിൽ കാർ നിർത്തി അവർ പുറത്തിറങ്ങി…. വീണ രുക്കുവിനേം പിടിച്ചോണ്ട് കടലിലേക്കു ഒരു ഓട്ടം ആയിരുന്നു….. ഡീ സൂക്ഷിക്കണം അധികം മുന്നോട്ട് പോകണ്ട… രുദ്രൻ ആ മണൽ തട്ടിൽ ഇരുന്നു… അസ്തമയ സൂര്യന്റെ വെയിൽ നാളം അവനെ തഴുകി കൊണ്ടിരുന്നു….. അവൻ ആ മണൽപ്പരപ്പിൽ കിടന്നു…. എന്തോ മനസ്സിൽ ഒരു വല്ലായ്ക എന്താണന്നു മനസിലാകത്ത ഒരു വിങ്ങൽ….. പല രാത്രികളിൽ താൻ കാണുന്ന സ്വപ്നം അതിൽ ഒരു പെൺകുട്ടിയുടെ രൂപം… അതിനു.. അതിനു വീണയുടെ മുഖമാണ്…………….

അവൻ ഒന്ന് ഞെട്ടി……. കാർ ഒരു ബൈക്കിൽ ഇടിച്ചിരിക്കുന്നു…. ഈശ്വര ഇത്രയും നേരം ഞാൻ സ്വപ്നം കാണുകയായിരുന്നോ…. അവൻ ചാടി ഇറങ്ങി…. എന്തേലും പറ്റിയോ…… രുദ്രൻ അയാളെ കൈകൊണ്ട് പൊക്കി എടുത്തു.. ഇല്ല ഒന്നും പറ്റിയില്ല…..അയാളുടെ കൈമുട്ടിൽ നിന്നും ചോര ഒലിക്കുന്നുണ്ട് അയ്യോ ചോര ഒലിക്കുണ്ടല്ലോ വാ ഹോസ്പിറ്റലിൽ പോകാം അയാൾ മുഖം ഉയർത്തി രുദ്രനെ നോക്കി… .. അപ്പോഴാണ് രുദ്രൻ അയാളുടെ മുഖം ശ്രദ്ധിച്ചത്…. കണ്ണൻ…………. അവൻ മന്ത്രിച്ചു…… (തുടരും )…

രുദ്രവീണ: ഭാഗം 4

Share this story