സിദ്ധവേണി: ഭാഗം 8

സിദ്ധവേണി: ഭാഗം 8

എഴുത്തുകാരി: ധ്വനി

അന്ന് എന്നെ താങ്ങി പിടിച്ചപ്പോൾ എന്റെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയിരുന്നു ഇന്നും അതേ പോലൊരു ഫീലിംഗ് ഇനി ഇങ്ങേർക്ക് പണ്ട് KSEB യിൽ ആയിരുന്നോ ജോലി എപ്പോൾ തൊട്ടാലും കറന്റ്‌ അടിക്കുന്നത് ( വീണ്ടും ആത്മ ) ഹോ അങ്ങേരുടെ കയ്യിൽ കിടക്കുമ്പോഴും ആത്മക്ക് മാത്രം ഒരു കുറവുമില്ല (ഇത് ധ്വനിയുടെ സ്വന്തം ആത്മ ) ഇടക്ക് തലയുയർത്തി ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അറിയാതെ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു ആ കണ്ണുകളിൽ നിന്നും എന്റെ കണ്ണുകളെ വേർപെടുത്താൻ എനിക്ക് കഴിയാത്തതുപോലെ നോട്ടത്തിന്റെ തീവ്രത കൂടിവന്നതും എനിക്കെന്നെ തന്നെ നഷ്ടപെടുംപോലെ തോന്നി

എന്റെ ഹൃദയമിടിപ്പിന്റെ വേഗത വല്ലാതെ ഉയർന്നു കണ്ണുകൾ പിൻവലിക്കാൻ എനിക്ക് കഴിയുന്നതേയില്ല ഇവയെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത് അച്ചുവിന്റെ കാൾ ആയിരുന്നു അപ്പോഴാണ് ഞങ്ങൾ ബോധമണ്ഡലത്തിലേക്ക് തിരിച്ചു വരുന്നത്. പെട്ടെന്ന് ചാടി പിടഞ്ഞു എഴുനേറ്റു. സാറിന്റെ മുഖത്തേക്ക് ഉറ്റുനോക്കാൻ എനിക്ക് എന്തോ മടിപോലെ സാറിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിൽ പോയി കയറി യാത്രയിലുടനീളം നിശബ്ദത തളം കെട്ടിനിന്നു അച്ചുവെന്തൊക്കെയോ എന്നോട് പറയുന്നുണ്ട് പക്ഷെ ഞാൻ ഒന്നിനും മറുപടി കൊടുത്തില്ല ഞാൻ ആ സമയത്ത് ഈ ലോകത്ത് ഒന്നുമായിരുന്നില്ല വീട്ടിൽ ചെന്നതും അഭിനയിച്ചു തകർത്തതിന് ഡോക്ടർ തന്ന മരുന്നൊക്കെ ഭദ്രമായി അമ്മയെ ഏൽപ്പിച്ചു വേഷംപോലും മാറാതെ ഞാൻ മുറിയിൽപോയി കിടന്നു

എന്തൊക്കെയോ എന്റെ മനസ്സിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു ഇന്ന് സംഭവിച്ചതൊക്കെ എന്റെ മനസിലേക്ക് തെളിഞ്ഞു വന്നു എന്റെ കുഞ്ഞിഷ്ണാ പ്രേമത്തിന്റെ വിത്ത് വല്ലതും വന്നു വീണോ ഇനി ഇല്ലാ വേണി അനുവദിക്കല്ല് മുളക്കുന്നതിനു മുന്നേ അത് വേരോടെ പറിച്ചെറിഞ്ഞേക്ക് അല്ലേലും പ്രേമിക്കാനും പറ്റിയ ഒരു ചളുക്ക് ഹും എന്തൊക്കെയോ എന്നോട് തന്നെ പറഞ്ഞു ഞാൻ തലയിണയിലേക്ക് മുഖം അമർത്തി തലയിൽ ഒരു സ്പര്ശനം അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണു തുറന്ന് നോക്കുന്നത് അമ്മയായിരുന്നു .. സാധാരണ എന്തെങ്കിലും അസുഖം ഒക്കെ വന്നാൽ പോലും അമ്മയ്ക്ക് സ്വര്യം കൊടുക്കാതെ ഓടിച്ചാടി നടക്കുന്ന എനിക്കെന്ത് പറ്റി എന്ന ആലോചനയിലാണ് കക്ഷി അമ്മയെ പറഞ്ഞിട്ടും കാര്യമില്ല

ചിക്കൻ പോക്സ് വന്നിട്ടൂപോലും അടങ്ങി ഇരിക്കാതെ മുറ്റത്തെ മാവിൽ വലിഞ്ഞുകേറിയതിനു ഒരു ഉളുപ്പും ഇല്ലാത്തെ തല്ലുവാങ്ങിയ ഞാനാ ഇങ്ങനെ കട്ടിലിൽ ചത്തു കിടക്കുന്നെ സംശയം തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളു ഞാൻ പതിയെ അമ്മയുടെ മടിയിലേക്ക് തല എടുത്ത്‌ വെച്ചു അമ്മ എന്റെ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു ആ തലോടലിൽ ഞാൻ ലയിച്ചങ്ങനെ കിടന്നു എന്തൊക്കെയോ ഒരു ഫീൽ ആണ് അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് അനുഭവിക്കുന്ന ഈ തലോടലിന്റെ സുഖം വല്ലാത്തൊരു relaxation തോന്നി അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത് അമ്മേ എനിക്ക് ഇന്ന് കുത്ത് കിട്ടി ..

ദേ നോക്കിക്കേ എന്നുപറഞ്ഞു ഞാൻ കയ്യിലെ പാട് കാണിച്ചുകൊടുത്തു അമ്മ അതിൽ തൊട്ടതും ഞാൻ അലറാൻ തുടങ്ങി “അയ്യോ എനിക്ക് വേദനിക്കുന്നെ എന്റെ കൈപോയെ എനിക്ക് പകരം പൊറോട്ടയും ബീഫും വേണേ അയ്യോ ” അമ്മ എന്നെ കണ്ണുമിഴിച്ചു നോക്കുന്നുണ്ട് വേറൊന്നുമല്ല കുത്തുകിട്ടിയതിനു പൊറോട്ടയും ബീഫും ചോദിക്കുന്ന ആദ്യത്തെ ആൾ ഞാനായിരിക്കും അമ്മ എന്റെ കവിളിൽ പതിയെ ഒന്ന് പിച്ചി “അയ്യോ ഈ പോരാളി എന്നെ കൊല്ലുന്നേ ഓടിവായോ എന്റെ അമ്മക്ക് വട്ടായെ ” അത് പറഞ്ഞതും ശോഭ കലിപ്പ് മോഡ് on ആക്കി നീ തിന്നാൻ അങ്ങ് വന്നെക്കെന്നും പറഞ്ഞു എന്റെ തല എടുത്ത് മാറ്റിയിട്ടു ഒറ്റപ്പോക്ക് നോക്കിക്കേ എന്തൊരു സാധനമാണെന്ന് പറഞ്ഞു പറഞ്ഞു ഞാൻ മാതൃസ്നേഹത്തിന്റെ നിറകുടം ആക്കി വെച്ചേക്കുവാരുന്നു

എത്രപെട്ടെന്നാ ഭദ്രകാളിയുടെ മുഖം മൂടി ഇട്ടത് പിന്നെ ഇതൊന്നും നമുക്ക് പുത്തരി അല്ലാത്തതുകൊണ്ട് ഞാൻ cool ആയിട്ട് അവിടെ കിടന്നു അങ്ങനെ കിടന്നപ്പോഴാണ് എനിക്കൊരു കാര്യം ഓർമ വന്നത് വേറൊന്നുമല്ല വിശക്കുന്നു ഓടി അടുക്കളയിലെ പോയി പലഹാര പാത്രത്തിൽ കയ്യിട്ടു പോരാളിയും ആയിട്ട് അടിയുണ്ടാക്കിയപ്പോൾ തന്നെ ഇത്രയുംനേരത്തെ മനസിന്റെ അസ്വസ്ഥത ഒക്കെ എങ്ങോട്ടാ പോയി അതിന്റെ സന്തോഷത്തിൽ പാട്ടും പാടി കാവടി തുള്ളി പുറത്ത് ഇറങ്ങിയപ്പോൾ ദേ ഇരിക്കുന്നു അച്ചു “ടാ കൊരങ്ങാ ഇപ്പോഴാ ഒരു കാര്യം ഓർത്തത് നീ രാവിലെ എന്തോന്നെടാ പറഞ്ഞത്” “എന്ത് പറഞ്ഞെന്ന് …എനിക്കൊന്നും ഓർമയില്ലലോ” “ആഹാ ഓർമ്മയില്ലല്ലേ .. ഞാൻ ആരെ കെട്ടിക്കോളാനാ നീ പറഞ്ഞത് aa കടുവയെ അല്ലെ ”

“ഓഹ് അതോ … നിങ്ങൾ തമ്മിൽ നല്ല മാച്ച് ആ ചേച്ചി അതുകൊണ്ട് പറഞ്ഞതല്ലേ ” “ആഹ് അതല്ലേലും ഞങ്ങൾ തമ്മിൽ മാച്ച് ആ എന്നും അടിയാണല്ലോ.. എന്നാലും നീ എന്ത് കാര്യത്തിലാ ഞങ്ങൾക്ക് മാച്ച് ഉണ്ടെന്ന് പറഞ്ഞത് ” “അല്ല ചേച്ചിയല്ലേ യാത്ര പോകാൻ ഇഷ്ടം ആണെന്നൊക്കെ പറഞ്ഞത് നമ്മുടെ കടുവക്കും അങ്ങനത്തെ പ്രാന്ത് ഒക്കെ ഇഷ്ടവാ അതുകൊണ്ട് പറഞ്ഞതാ ” “ആഹ് ഈ ഒറ്റകാര്യത്തിലാണോ ഞങ്ങൾ മാച്ച് ആണെന്ന് നീ പറഞ്ഞത് കൊള്ളാലോ ?” “എന്റെ പൊന്നുച്ചേച്ചി എല്ലാ കാര്യത്തിലും ഒരുപോലെയുള്ള നമ്മുടെ അതേ ഇഷ്ടങ്ങൾ ഒക്കെ ഉള്ള ആളെ കെട്ടുന്നത് ഒക്കെ old fashion ആണ് ഒരേ സ്വഭാവവും ഒരേ രീതികളും ഒക്കെ ഉള്ളവരെ കെട്ടുന്നതിൽ എന്ത് രസമാ ഉള്ളത് ” “പിന്നല്ലാതെ രണ്ടും രണ്ട് സ്വഭാവമുള്ള ആളെ കെട്ടണമെന്നാണോ നീ പറയുന്നത് ”

“Exactly ഈ ഒരേ സ്വഭാവമുള്ള രണ്ടുപേർ ഒന്നിച്ചതുകൊണ്ട് എന്താണ് ഒരു രസം കുറച്ച് കഴിയുമ്പോൾ ലൈഫ് ഒക്കെ അങ്ങ് മടുത്തു തുടങ്ങും ഏകദേശം ഒരേ wavelength ആയിരിക്കുന്നത് നല്ലതാണ് പക്ഷെ രണ്ടുപേരുടെയും ഒരേ സ്വാഭാവവും ഒരേ ഇഷ്ടവും ഒക്കെ ആയാൽ അതിലൊരു ത്രില്ല് ഇല്ലാ ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ മാച്ച് വരാം പക്ഷെ എല്ലാകാര്യത്തിലും അതായാൽ പിന്നെ എന്തോന്ന് ലൈഫ് ” “നീ കൊള്ളാലോ നീ എന്താ പറഞ്ഞു വരുന്നത് ” “ചേച്ചി suppose നിങ്ങൾ കെട്ടിയെന്നു വെക്കുക ഏട്ടൻ അത്യാവശ്യം maturity ഉള്ള ആളാണ് എല്ലാ കാര്യത്തിലും matured ആയ തീരുമാനങ്ങൾ എടുക്കും പക്ഷെ ചേച്ചിയോ ഇപ്പോഴും childish ആണ് so നിങ്ങൾ രണ്ടുംകൂടി ചേരുമ്പോൾ അല്ലെ ചേച്ചിയുടെ കുട്ടികളികളും ഏട്ടന്റെ ഗൗരവവും ഒക്കെ അങ്ങ് tally ആകുവോള്ളു അതുകൊണ്ട് അതല്ലേ എപ്പോഴും നല്ലത് അതുകൊണ്ടാ ഞാൻ രാവിലെ അങ്ങനെ പറഞ്ഞത് പിന്നെ എനിക്ക് ചേച്ചിയെ എന്റെ സ്വന്തം ചേച്ചി ആയി ഇങ്ങു കിട്ടുവല്ലോ അതുകൊണ്ട് കൂടി പറഞ്ഞതാ ”

ബോണ്ട കഴിച്ചുകൊണ്ട് ഞാൻ അവൻ പറയുന്നതൊക്കെ കേട്ടുകൊണ്ട് ഇരുന്നു എന്റെ ഇരുപ്പ് കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൻ പറഞ്ഞു “അതേ സത്യത്തിൽ ഇതൊന്നുമല്ല കാരണം എന്തായാലും ചേച്ചിയെ കെട്ടിയാൽ ഏട്ടന്റെ life പോക്കാ ഇതിലും വലിയ പണി പുള്ളിക്ക് വേറെ കൊടുക്കാനില്ല 😆😆 അതുകൊണ്ടാന്ന് ” പറഞ്ഞു തീർന്നതും അവൻ ഓടി കയ്യിലിരുന്ന ബോണ്ട വെച്ച് ഞാൻ അവനിട്ടെറിഞ്ഞു എന്റെ കണ്ടകശെനി കൃത്യമായി അത് സാറിന്റെ തലയിൽ കൊണ്ടു ഈശ്വരാ കുരങ്ങന് വെച്ചത് കടുവക്ക് കൊണ്ടല്ലോ (ആത്മ ) എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു പിന്നെ പെട്ടെന്ന് ഓടാൻ തുടങ്ങി പക്ഷെ അപ്പോഴേക്കും എന്റെ കൈകളിൽ പിടിത്തം വീണു കഴിഞ്ഞിരുന്നു

എനിക്കെന്തോ സാറിന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്തൊക്കെയോ ഒരു ഫീൽ കുറച്ച് മുന്നേ ഞാൻ ആലോചിച്ചു കൂടിയതിന്റെ ഒക്കെയാവും എന്തോ തലയുയർത്തി aa മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയാത്തതുപോലെ വേണി സാർ എന്നോട് എന്തോ ചോദിക്കാൻ വന്നതും എനിക്കുള്ള വിളി വന്നു പതിയെ എന്റെ കൈകളിലെ പിടിത്തം അയഞ്ഞു ഞാൻ വീട്ടിലേക്ക് ഓടി കയറി അതുവരെ ബോർ ഓടിച്ചിരുന്ന ഞാനാ അപ്പൂസ്‌ എങ്കിലും അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ വൈകിട്ടായി അപ്പൂസും അച്ഛനും വന്നിട്ടും എനിക്കൊന്നിനും ഒരു മൂഡ് ഉം ഇല്ലായിരുന്നു അപ്പൂസ് ഇങ്ങോട്ട് വന്നെന്നെ കിള്ളിയിട്ടും ഞാൻ തിരിച്ചൊന്നും ചെയ്തില്ല സാധരണ അവളിങ്ങോട്ടൊന്ന് ചൊറിഞ്ഞാൽ കേറി മാന്തുന്ന ഞാനാ എനിക്കിത് എന്തൊക്കെയാ സംഭവിക്കുന്നെ എന്റെ ആഗ്രഹപ്രകാരം അച്ഛൻ പൊറോട്ടയും ബീഫും വാങ്ങിച്ചുകൊണ്ട് വന്നു

മനസ് കുലീഷിതമായതിനാൽ ശേരിക്കങ്ങോട്ട് അറ്റാക്ക് ചെയ്യാൻ എനിക്ക് പറ്റിയില്ല 3എണ്ണം കഴിച്ചു ഞാൻ ആക്രമണം അവസാനിപ്പിച്ചു ഈ പെണ്ണിന് ഇത് എന്ത് പറ്റി എന്നുള്ള ചിന്തയിലായിരുന്നു എല്ലാവരും അച്ഛനും അപ്പൂസും എന്നോട് ഒരുപാട് ചോദിച്ചു പക്ഷെ എനിക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല കുറച്ച്നേരം ഒറ്റക്കിരിക്കണം എന്നൊക്കെയാ അപ്പോൾ എനിക്ക് തോന്നിയെ സമയം 12.20 ഈശ്വരാ കിടക്കുന്ന കട്ടിലിനു തീ പിടിച്ചാൽ പോലും അറിയാതെ പോത്തുപോലെ ഞാൻ കിടന്നുറങ്ങുന്നതാ ee സമയമൊക്കെ ആ ഞാനാ ഇവിടെ കൊതുകിനെയും കൊന്ന് ആകാശത്തെ നക്ഷത്രത്തിനെയും എണ്ണി ഇരിക്കുന്നെ നിദ്രാദേവി കടാക്ഷിക്കുന്നതെ ഇല്ലാ എനിക്കിത് എന്താ പറ്റിയെ ആലോചിക്കുമ്പോൾ എല്ലാം ചിരിച്ചോണ്ട് ഉള്ള കടുവയുടെ മുഖം ആണ് കണ്ണിൽ തെളിയുന്നത്

എൻറെ കുഞ്ഞിഷ്ണ 1മണി ഉറക്കവും തീറ്റയേക്കാളും വലുതല്ല എനിക്ക് ഈ ഭൂമിയിൽ മറ്റൊന്നും അപ്പോഴാ ഒലക്കമേലെ പ്രണയം മണ്ണാങ്കട്ട മാങ്ങാത്തൊലി കിടന്ന് ഉറങ്ങേടി സ്വയം വഴക്ക് പറഞ്ഞു ഞാൻ തലയിണയെ കെട്ടിപിടിച് കിടന്നു ഇനിയുള്ള രാത്രികൾ എനിക്കായി കാത്തുവെച്ചിരിക്കുന്നത് നിദ്രയില്ലാ രാത്രികളാണോ 🤔🤔…. തുടരും….

സിദ്ധവേണി: ഭാഗം 7

Share this story