കവചം: ഭാഗം 27

കവചം: ഭാഗം 27

എഴുത്തുകാരി: പ്രാണാ അഗ്നി

“ഗുഡ് മോർണിംഗ് അഗ്നയാ ………..” മയക്കം വിട്ടു കണ്ണുതുന്ന അഗ്നി കാണുന്നത് തൻറെ മുൻപിൽ ചിരിയോടെ ഇരിക്കുന്ന ആദം അലി ഖാനെ ആണ് .അയാളെ കണ്ടതും അവളുടെ കണ്ണുകൾ കുറുകി മുഖം ദേശ്യം കൊണ്ട് വലിഞ്ഞു മുറുകി .കണ്ണിൽ അയാളെ ചുട്ടു ചാമ്പലാക്കാൻ തക്ക അഗ്നി വന്നു നിറഞ്ഞു. ആർഭാടങ്ങളും അലങ്കാരങ്ങളും നിറഞ്ഞ ഒരു വല്യ ഹോളിന്റെ ഒത്ത നാടുക്കായി കിടക്കുന്ന സോഫയിൽ ആണ് താൻ ഇരിക്കുന്നത് എന്ന് അവൾക്കു മനസ്സിലായി .കുറച്ചു മണിക്കൂറുകൾക്ക് മുൻപ് നടന്നത് അവളുടെ മനസ്സിലേക്ക് ഓടി എത്തി .ഒരു പെൺകുട്ടി വന്നു എന്തോ തന്റെ മുഖത്തേക്ക് സ്‌പ്രേ ചെയ്തത് മാത്രം ഓർമ ഉണ്ട് പിന്നീട് ചെവിയിൽ തുളച്ചു കയറിയ വെടിയൊച്ചകളും .

“എന്താണ് ദേവാൻശിഷ് രാജ്പൂത്തിന്റെ റാണിക്ക് ഇത്ര കോപം .ഇങ്ങനെ നോക്കരുതേ ഞങ്ങൾ ഇല്ലാതെ ആയി പോകും .” അയാൾ പറയുന്നത് കേട്ട് അവൾ പുച്ഛിച്ചു ഒന്ന് നോക്കുക മാത്രമാണ് ചെയ്തത് .തന്റെ കൈകളോ കാലുകളോ ബന്ധിക്കാതെ സോഫയിൽ വെറുതെ ഇരുത്തിയിരിക്കുന്നത് കണ്ടു സംശയം തോന്നിയ അവൾ ചുറ്റുപാടും ഒന്ന് കണ്ണുകൾ ഓടിച്ചു . തന്റെ മുൻപിലെ കാഴ്ച കണ്ടു അവൾ ഒന്ന് ഞെട്ടി എങ്കിലും അത് വിദക്തമായി മുഖത്തുനിന്നും മറച്ചു . “ഇതാണ് ഞാൻ അറിഞ്ഞ ലേഡി കമാൻഡോ അഗ്നയാ ആചാര്യ ആരേയും കൂസാത്ത പ്രകൃതം .കണ്ണിൽ എരിയുന്ന അഗ്നി .മുഖത്തു നിറയുന്ന ഗൗരവം .ആരേയും മോഹിപ്പിക്കുന്ന സൗന്ദര്യവും .ദേവാൻശിഷ് മൂക്കും കുത്തി വീണതിൽ അത്ഭുതം ഒന്നും ഇല്ലാ ….. പക്ഷേ എന്താ ചെയ്യുക അല്പായുസായി പോയി അവന്റെ പ്രണയം ………..

” അയാൾ പറയുന്നത് കേട്ട് അവൾ കൈകൾ പിണച്ചു കെട്ടി സോഫയിലേക്ക് ഒന്നും കൂടി ചാരി ഇരുന്നു കാലിന്മേൽ കാലും കയറ്റി തന്നോട് ആണോ അയാൾ പറയുന്നത് എന്ന് പോലും ശ്രദ്ധിക്കാതെ ചുറ്റുപാടും വീക്ഷിക്കുന്നത് പോലെ ഇരുന്നു . അവളുടെ ആ പ്രവൃത്തിയിൽ അയാളിലേക്ക് ദേശ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു .അത് കാൺകെ അവളിൽ ചെറു പുഞ്ചിരിയും . മയങ്ങി സോഫയിൽ കിടക്കുന്ന റിഥുവിന്റെ ചുറ്റും തോക്കുധാരികളായ കുറച്ചു പേര്‍ നില്ക്കുന്നത് അവളിൽ ഭയം ഉണ്ടാക്കി എങ്കിലും അത് പുറമേ കാണിക്കാതെ ഒരു കൂസലും ഇല്ലാത്തത് പോലെ അവൾ അവിടെ തന്നെ ഇരുന്നു . “കൊള്ളാവല്ലോടോ ആദം തന്റെ കൊട്ടാരം .രാജ്പൂത് മാന്ഷന്റെ അത്ര വരില്ലെങ്കിലും കുഴപ്പം ഇല്ലാ അഡ്ജസ്റ്റ് ചെയ്യാം …………” “എടി ………….

എന്ന് അലറിക്കൊണ്ട് ആദം അഗ്നിയുടെ അടുത്തേക്ക് പാഞ്ഞു .അവളുടെ കവിളിൽ കുത്തി പിടിച്ചു . “ചുടാവല്ലേ സാറേ …………”അയാളുടെ കൈ തട്ടി തെറിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു . “കൂടുതൽ വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ ആ കിടക്കുന്ന അവനായിരിക്കും അനുഭവിക്കാൻ പോകുന്നത് .നിനക്കും ബാക്കി ഉള്ളവർക്കും നോവണമെങ്കിൽ അവനു കൊള്ളണം എന്ന് എനിക്ക് നല്ലതു പോലെ അറിയാം ” “പേടിപ്പിക്കല്ലേ സാറേ ……..താൻ അവന്റെ ഒരു രോമത്തിൽ പോലും തൊടില്ലാ .” “ഹാ ……..എഴുന്നേറ്റോ റിഥഹാൻ രാജ്പൂത് ………..”മെല്ലെ കണ്ണുതുറന്നു തലയിൽ കൈവെച്ചു എഴുനേറ്റു വരുന്ന റിഥുവിനെ കണ്ടു ആദം പറഞ്ഞതും അഗ്നിയുടെ ശ്രദ്ധയും അങ്ങോട്ടേക്ക് തിരിഞ്ഞു . തന്റെ ചുറ്റും നിറതോക്കുമായി നിൽക്കുന്ന ആളുകളെ കണ്ടു റിഥുവിന്റെ കണ്ണുകളിൽ ഭയം വന്നു നിറഞ്ഞു .

ചുറ്റും കണ്ണോടിച്ചുതും അവൻ കണ്ടു എതിർവശം ആയി ഇരിക്കുന്ന അഗ്നിയെ .റിഥുവിന്റെ നോട്ടം തന്നിലാണ് എന്ന് കണ്ടു അഗ്നി കണ്ണുകൾ അടച്ചു ചിരിച്ചു കാണിച്ചതും ആ ചിരി അവനിലും വന്നു നിറഞ്ഞു . അപ്പോൾ അവന്റെ മനസസ്സിലേക്ക് കടന്നു വന്നത് അഗ്നി പലപ്പോഴായി പറഞ്ഞ വാക്കുകൾ ആണ്. നമ്മുടെ കണ്ണുകളിലെ ഭയം ആണ് ശത്രുക്കളുടെ വിജയം .നമ്മുടെ കണ്ണുകളിലെ ധൈര്യം അവരുടെ തോൽവിയും . അതോർക്കേ അവൻ സോഫയിൽ നിന്നും ചിരിയോടെ എഴുനേറ്റു കൈകൾ ഉയർത്തി മൂരി നിവർത്തി അഗ്നി ഇരിക്കുന്നത് പോലെ സോഫയിലേക്ക് ചാരി കാലിന്മേൽ കാലും കയറ്റി ഇരുന്നു . “വാട്ട്സപ്പ് ബ്രോ ……….”

ഒരു ഭയവും ഇല്ലാതെ റിഥു സംസാരിക്കുന്നത് കണ്ടു ആദം ഒന്ന് ഞെട്ടി അയാളുടെ ഞെട്ടൽ അഗ്നി വെക്തമായി കാണുകയും ചെയ്തു . “ഒരു സംശയവും ഇല്ലാ നീ എന്റെ അനിയൻ തന്നെ ……….”അഗ്നി മനസ്സിൽ പറഞ്ഞു .അവളുടെ നോട്ടത്തിനു അർഥം മനസ്സിലായതും റിഥുവും അവളെ ഒന്ന് ചിരിച്ചു കാണിച്ചു . “നിങ്ങൾ എന്തിനാ ഇങ്ങനെ നിന്ന് കാല് കഴക്കുന്നത് ഇവിടെ ഇരിക്ക് ബ്രോ …………” “വൗ ………ഇന്റെരെസ്റ്റിംഗ് അഗ്നയാ ആചാര്യ സ്വയം ധൈര്യശാലി മാത്രം അല്ലാ മറ്റുള്ളവർക്കും അത് പകർന്നു നൽകും എന്ന് ഇപ്പോൾ മനസ്സിലായി ………” ആദം കണ്ണുകൾ കൊണ്ട് ചുറ്റുമുള്ളവരെ എന്തോ കാണിച്ചതും അതിൽ ഉള്ള ഒരാൾ ഒരു ഫയൽ റിഥുവിന്റെ മുൻപിലേക്ക് വെച്ച് മാറി നിന്നു .

“റിഥഹാൻ രാജ്പൂത് …..സോറി റിഥഹാൻ അബ്രാം ഖാൻ ………”ആദം ഖാൻ അങ്ങനെ പറഞ്ഞിട്ടും റിഥുവിൽ ഒരു ഞെട്ടലും കാണാഞ്ഞിട്ട് അയാൾ സംശയത്തോടെ റിഥുവിനെ ഒന്ന് നോക്കി . റിഥു ആണെങ്കിൽ വായിക്കോട്ടയും വിട്ടു അയാൾ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്തതു പോലെ ഇരിക്കുന്നത് കണ്ടു അയാളിലേക്ക് ദേശ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു .അയാൾ മുഷ്ടി ചുരുട്ടി അത്ശമിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു . “റിഥഹാൻ അബ്രാം ഖാൻ …..നീയും നിന്റെ ബാബയെ പോലെ അല്പായുസ്സു ആയി പോയല്ലോ മോനേ …….സാരമില്ല നിന്റെ ബാബയെ പോലെ ഒരുപാടു നോവിച്ചൊന്നും നിന്നെ ഈ വല്യപ്പാ കൊല്ലില്ലാ …….”

ആദം പറയുന്നത് കേട്ട് റിഥുവിന്റയും അഗ്നിയുടേയും കണ്ണുകളിൽ കോപം കത്തി എരിഞ്ഞെങ്കിലും ചുണ്ടിൽ പുച്ഛത്തിലുള്ള ചിരി അപ്പോളും നിറഞ്ഞു നിന്നു . “എന്താടാ മോനേ ഞാൻ പറയുന്നത് കേട്ടിട്ടു നിനക്ക് വിശ്വാസം വരുന്നില്ലാ എന്ന് തോനുന്നു .” “ഓഹ് ………വിശ്വാസ കുറവ് ഒന്നും ഇല്ലന്റെ വല്യപ്പാ ……….പിന്നെ തന്നെപ്പോലെ ഉള്ള വിർത്തി കെട്ടവന്റെ വായിൽ നിന്നും എന്റെ ബാബയേയും മമ്മയെയും കുറിച്ച് ആദ്യമായി കേൾക്കേണ്ടി വന്നില്ലല്ലോ എന്ന് ഓർത്തിട്ടു എനിക്ക് ഇപ്പോൾ എന്റെ ഏട്ടനോട് ഒരുപാടു ബഹുമാനവും ഇഷ്ടവും തോന്നുന്നുണ്ട് .” “ഓഹ് അപ്പോൾ നിന്റെ ഏട്ടൻ എന്നെക്കാളും ഒരുമുഴം മുൻപേ എറിഞ്ഞോ ………….” “ഏട്ടൻ അല്ലടാ പൊട്ടാ ……….ആ ഇരിക്കുന്ന സാധനം തന്നെ കാട്ടിലും ഒരു പത്തു മുഴം മുൻപേ എല്ലാം എറിഞ്ഞു കഴിഞ്ഞു .

അത് താൻ മനസ്സിലാക്കാൻ പോകുന്നതേ ഉള്ളു മണ്ടാ ………” റിഥു ഇരുന്നു പിറുപിറുക്കുന്നത് കണ്ടു അവൻ എന്താ പറയുന്നത് എന്ന് അഗ്നിക്ക് മനസ്സിലായി അവൾ അവനെ ഒന്ന് നോക്കി പേടിപ്പിക്കാനും മറന്നില്ലാ അവൻ അതിനു വളിച്ച ഒരു ചിരി പാസാക്കുകയും ചെയ്തു . അവരുടെ കൂസലില്ലായിമ്മ ആദത്തിനെ കൂടുതൽ ദേശ്യം പിടിപ്പിച്ചു . “ആ പേപ്പറിൽ വേഗം സൈൻ ചെയ്യൂ .എന്നിട്ടു വേണം എനിക്ക് നിന്നെ നിന്റെ ബാബയുടെ അടുത്തേക്ക് പറഞ്ഞു വിടാൻ ” “ഒന്ന് പോടോ …………” റിഥു പറഞ്ഞു നിർത്തിയതും കാറ്റുപോലെ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് ആദം അവന്റെ തലയ്‌ക്കു മുകളിൽ തോക്കു വെച്ച് കഴിഞ്ഞിരുന്നു . “ഒരുപാടു അങ്ങു നിഗളിക്കല്ലേ പീറച്ചെറുക്കാ .

നീ ആരുടെ ബലത്തിൽ ആണ് ഈ കാട്ടിക്കൂട്ടുന്നത് എന്ന് എനിക്ക് നല്ലതു പോലെ അറിയാം .ഇവളുടെ അല്ലേ ……….ഇവൾ ഇല്ലാതെ ആയാൽ തിരുന്നതേ ഉള്ളൂ നീ ………..”റിഥുവിനെ വിട്ടു അഗ്നിയുടെ അടുത്തേക്ക് നടന്നു ചെന്ന് അവളുടെ ജാക്കറ്റിൽ പിടിച്ചു അവളെ ഉയർത്തി താടിയിൽ തോക്കുകൾ അമർത്തി ആദം പറഞ്ഞതും .റിഥു വെപ്രാളത്തോടെ ഇരുന്നിടത്തു നിന്നും എഴുനേറ്റു പോയിരുന്നു . അവന്റെ വെപ്രാളം കണ്ടു അയാളുടെ മുഖത്തു ഒരു വിജയച്ചിരി മിന്നി മാഞ്ഞു . “റിഥു മോനേ നീ പേടിക്കണ്ടാ …..ഇയാൾ എന്നെ ഒന്നും ചെയ്യാൻ പോവുന്നില്ല ……….” അഗ്നി പറഞ്ഞു നിർത്തിയതും കരണം പുകച്ചുള്ള അടിയോടെ അവൾ വീണ്ടും സോഫയിലേക്ക് തെറിച്ചു വീണു .

“ചീ ………..നിർത്തടി ഒരു പിറപെണ്ണ് ആദം ഖാന്റെ മുൻപിൽ ശബ്ദം ഉയർത്തുന്നോ ………..”അവളുടെ കവിളിൽ കുത്തി പിടിച്ചു എരിച്ചു കളയാൻ ഉള്ള കോപത്തോടെ അയാൾ ചോദിച്ചതും അഗ്നിയിൽ പ്രത്യേകിച്ചു ഭാവവിത്യാസങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു . “ചേച്ചി …………”പേടിയോടെ റിഥു അവളുടെ അടുത്തേക്ക് ഓടി അടുക്കാൻ ശ്രമിച്ചതും .അവിടെ ഉണ്ടായിരുന്ന ആളുകൾ അവനെ ബന്ധനത്തിൽ ആക്കി തോക്കിൻ മുനയിൽ നിർത്തി . “റിഥു മോനേ വേഗം അതിൽ എല്ലാം ഒപ്പിട്ടോ ………എന്നിട്ടു നമുക്ക് വേഗം പോകാൻ ഉള്ളത് ആണ് …………”ആദം പുച്ഛത്തിൽ റിഥുവിനെ നോക്കി പറഞ്ഞു. റിഥു ഭയത്തോടെ ടേബിളിൽ ഇരിക്കുന്ന ഫയലിലും അഗ്നിയിലും മാറി മാറി നോക്കി .എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൻ പേന കൈകളിൽ എടുത്തു .

അവന്റെ ജീവന്റെ സുരക്ഷാ ആ ഫയലിൽ ആണ് അതിൽ അവൻ ഒപ്പിടാത്തിടത്തോളം നേരം ആദം അവനെ ഒന്നും ചെയ്യില്ലാ എന്ന് വ്യക്തമായി അറിയാവുന്ന അഗ്നി ഒരു കുതിപ്പിന് ചാടി എഴുനേറ്റു റിഥുവിന്റെ മുൻപിൽ ഇരുന്ന ഫയൽ ദൂരേക്ക്‌ വലിച്ചു എറിഞ്ഞു . “എടി …………”എന്ന് വിളിച്ചു അവളിലേക്ക്‌ പാഞ്ഞു അടുത്ത ആദത്തിനെ തന്റെ ബൂട്ടീസിന്റെ ആദ്യത്തെ രുചി അവൾ അറിയിച്ചു കഴിഞ്ഞിരുന്നു . തെറിച്ചു സോഫയിൽ വീണ അയാൾ എഴുനേൽക്കാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ അവളുടെ മുഷ്ടി അയാളുടെ മുക്കിന്റെ പാലം തകർത്തിരുന്നു . “പിടിക്കടാ അവളെ ………..” മൂക്കിലൂടെയും വായിലൂടെയും ചുടു ചോര ഒലിപ്പിച്ചു കോണ്ട് അയാള്‍ തന്റെ അനിയായികളോടായി അജ്‍ഞ എന്നോണം അലറി .ഒരാൾ പോലും അവളെ തടയാതെ നില്കുന്നത് കണ്ടു അയാളിൽ കോപം ഇരട്ടിച്ചു.

“നോക്കി നിൽക്കാതെ അവളെ പിടിക്കാൻ ആണ് പറഞ്ഞത് ………….”കോപത്തോടെ അയാൾ അലറി കൊണ്ടേ ഇരുന്നു .പക്ഷേ ആരും തന്നെ അത് മുഖവിലക്കെടുക്കാതെ തന്നെ നിന്നു. “നീയൊക്കെ കൂടെ നിന്ന് എന്നെ ചതിക്കുകയായിരുന്നു എല്ലേ”. “എന്താ ആദം ഖാൻ തനിക്കു മാത്രമേ ചതിക്കാൻ അറിയുകയുള്ളൂ എന്ന് കരുതിയോ ……………..”ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ ആദം ഭയത്തോടെ പുറകിലേക്ക് ഒരടി വേച്ചു പോയി .അയാളുടെ കണ്ണിലെ ഭയം ഒരു ലഹരി പോലെ ആ ശബ്ദത്തിനു ഉടമ അയാളിലേക്ക് അടുത്ത് കൊണ്ടേ ഇരുന്നു …….”തുടരും…

കവചം: ഭാഗം 26

Share this story