രുദ്രവീണ: ഭാഗം 6

രുദ്രവീണ: ഭാഗം 6

എഴുത്തുകാരി: മിഴിമോഹന

കണ്ണൻ………. രുദ്രന്റെ മുഖത്തു രോഷം നിറഞ്ഞു…പക്ഷെ അത് മറച്ചു വച്ചു കൊണ്ട് തന്നെയാണ് അവൻ കണ്ണനോട് പെരുമാറിയത് വരൂ ഞാൻ ഹോസ്പിറ്റ്ലിൽ കൊണ്ട് പോകാം… കൈമുട്ട് അത്യാവശ്യം നന്നായി മുറിവേറ്റിട്ടുണ്ട് വേണ്ട…. ഞാൻ…. ഞാൻ തന്നെ പോയി കൊള്ളാം ഹോസ്പിറ്റൽ അടുത്താണല്ലോ…. അത് വേണ്ട ബൈക്ക് ഓടിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും… രുദ്രൻ ഡോർ തുറന്നു കണ്ണനെ കാറിൽ കയറ്റി… വണ്ടി സിറ്റി ഹോസ്പിറ്റലിലേക് വിട്ടു.. ക്യാഷ്വാലിറ്റി നല്ല തിരക്കായിരുന്നു…. രുദ്രന്റെ പരിചയക്കാർ ആയതു കൊണ്ട് പെട്ടന്നു തന്നെ കണ്ണനെ അകത്തേക്കു കൊണ്ട് പോയി….

രുദ്രനും അകത്തേക്കു കയറി… കുറച്ചു ആഴത്തിൽ മുറിഞ്ഞിട്ടുണ്ട് സ്റ്റിച് ഇടണം അല്ലാതെ പേടിക്കാൻ ഒന്നും ഇല്ല ഹെഡ് നഴ്സ് ഇടയിൽ കയറി പറഞ്ഞു…. സർ വേണമെങ്കിൽ പുറത്തോട്ടു ഇരുന്നോളു…. കുറച്ചു സമയം എടുക്കും അതാണെ……. രുദ്രൻ പുറത്തിറങ്ങി…ഒഴിഞ്ഞ കോണിൽ പോയി ഇരുന്നു…… ശേ…. എനിക്കെന്താ പറ്റിയത് എന്തൊക്കെ ആലോചിച്ച ഡ്രൈവ് ചെയ്തത്… എല്ലാത്തിനും കാരണം അവള ആ വീണ സ്നേഹിക്കാൻ കൊള്ളാത്ത സാധനം…… അവൾക്… അവൾക് കാമഭ്രാന്ത് ആണ്…. അവളെ പോലെ ഒരു നടി വേറെ കാണില്ല അവൻ പിറുപിറുത്തു. അവൻ വലത്തേ കൈ കണ്ണിലേക്കു വച്ചു കസേരയിൽ ചാരി കിടന്നു… @@@

തിരമാലകളെ പറ്റിച്ചു കൊണ്ട് ഓടുന്ന രുക്കുവും വീണയും…… ഓർമ്മകൾ പിന്നെയും അവനിലേക് ഒരു വേലിയേറ്റം സൃഷിടിച്ചു…. മതി…. നിർത്തു രണ്ടും കേറി വാ….. രുദ്രൻ വിളിച്ചു. കുറച്ചൂടെ രുദ്രേട്ട… സമയം ഒന്നും ആയില്ലല്ലോ.. എങ്കിൽ കുറച്ചു നേരം ഇവിടെ വന്നിരിക്കു…കുറെ നേരം ആയില്ലേ…. രണ്ടു പേരും ഓടി വന്നു രുദ്രന് ഇരുപുറവും ഇരുന്നു…. രുദ്രേട്ട ഐസ്ക്രീം…… വീണ കെഞ്ചി…. അവൻ എഴുന്നേറ്റു പോയി രണ്ട് ഐസ്ക്രീം ആയി വന്നു രണ്ട് പേർക്കും കൊടുത്തു… ഏട്ടന് വേണ്ടേ രുക്കു സംശയത്തോടെ നോക്കി…. കണ്ടോടി അവൾക്ക് സ്നേഹം ഉണ്ട് നീയോ കിട്ടിയപാടെ ആർക്കേലും വേണോ എന്ന് ഒരു ചോദ്യം എന്തോ ആക്രാന്തം ആടി. അങ്ങനെ ഐസ്ക്രീം കൊടുത്തുള്ള സ്നേഹം ഒന്നും എനിക്ക് വേണ്ട…രുദ്രേട്ടനു വേണേൽ ഒന്നുടെ വാങ്ങിയാൽ പോരാരുന്നോ… അവൾ മുഖം തിരിച്ചു ഐസ്ക്രീമിലേക് ശ്രദ്ധ തിരിച്ചു…

എന്തൊരു ജന്മം അവൻ കൈ മലർത്തി.. പെട്ടന് രുദ്രന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി… അമ്മയാണല്ലോ സമയം ഇത്രേം ആയിലെ അതാരിക്കും അവൻ ഫോൺ അറ്റൻഡ് ചെയ്തു… ഹലോ എന്താമ്മേ……. മറുതലക്കൽ നിന്നു വരുന്ന സംസാരത്തിനു മറുപടിയെന്നോണം അവൻ പറഞ്ഞു കൊണ്ടിരുന്നു… ആഹാ എപ്പോ… . അത് ശരി എന്നിട്ട് ഒന്ന് വിളിച്ചു പറഞ്ഞു കൂടി ഇല്ലല്ലോ ആ ഞങ്ങൾ ഇപ്പോൾ തന്നെ വരാം. വീണയും രുക്കുവും ഒന്നും മനസിലാകാതെ രുദ്രനെ നോക്കി ഇരികുവാണ്…. നിന്റെ ഫിയാൻസി വന്നിട്ടുണ്ടെന്ന് അവൻ വീണയോടായി പറഞ്ഞു…. ആരു….? അവൾ സംശയത്തോടെ അവനെ നോക്കി… നിന്റെ ഉണ്ണിയേട്ടൻ ബാംഗ്ലൂരിൽ നിന്നു ലാൻഡ് ചെയ്തിട്ടുണ്ട് കൂടെ താരയും….

താരയും ഉണ്ടോ രുക്കുന്റെ കണ്ണ് വിടർന്നു.. വീണയുടെ മുഖം വല്ലാതായി അവൾ ബാക്കി വന്ന ഐസ്ക്രീം ദൂരെക് വലിച്ചെറിഞ്ഞു… ഡി അവനോടുള്ള ദേഷ്യം ഐസ്‌ക്രീമിനോട് കാണിക്കാതെ അതെന്ത് പിഴച്ചു രുദ്രൻ കളിയാക്കി ചിരിച്ചു… വീട്ടിലോട് പോകും വഴി വീണ നിശബ്ദ ആയിരുന്നു… ആരോടും ഒന്നും സംസാരിച്ചില്ല.. വീട്ടിലെത്തിയതും രുക്കു താരയുടെ അടുത്തേക് ഓടി കറുത്ത ഫ്രെയിം ഉള്ള കണ്ണട ഒകെ വച്ചു കാതിൽ മുഴുവൻ സ്റ്റഡ് ഇട്ടു നന്നായി തടിച്ച പെൺകുട്ടി ഒറ്റ നോട്ടത്തിൽ ബാംഗ്ലൂർ എന്ന മഹാനഗരത്തിന്റെ പച്ചയായ ജീവിതം അവളിൽ ആലേഖനം ചെയ്തിട്ടുണ്ട്…. പക്ഷെ ഉണ്ണി വളരെ സിമ്പിൾ ആയിരുന്നു സാധാ ഒരു പാന്റും ഷർട്ടും നെറ്റിയിൽ ഒരു സിന്ദൂര തിലകവും ഇത്രയും വല്യ മഹാനഗരത്തിൽ ജീവിച്ചിട്ടും അവനിൽ ഉണ്ടാകാത്ത മാറ്റം എല്ലാവർക്കും അത്ഭുതമാണ്..

അത് തന്നെ ആണ് ഉണ്ണിയെ എല്ലാവരും ഇഷ്ടപ്പെടാൻ ഉള്ള കാരണവും… രുദ്രേട്ട അവൻ ഓടി വന്നു രുദ്രനെ ആലിംഗനം ചെയ്തു…. നിനക്ക് ഒരു മാറ്റവും ഇല്ലെടാ… നീ ബാംഗ്ലൂർ തന്നെയാണോ ജീവിക്കുന്നത്…. എനിക്ക് അല്ലേലും ഈ നാടും വീടും കാവും കുളവും ഒകെ ആണ് ഇഷ്ടം… ദേ ഇവൾക് ഇത് ഒന്നും പിടിക്കില്ലാട്ടോ അവൻ താരയെ ചുണ്ടി…. രുദ്രൻ താരയുടെ അടുത്തേക് ചെന്നു.. ആണോടി മോളെ… നിനക്ക് ഞങ്ങളെ ഒന്നും വേണ്ടേ… ചുമ്മാതാ രുദ്രേട്ട ഈ ഉണ്ണിയേട്ടൻ എപ്പോഴും ഇങ്ങനെ എന്നെ കളിയാക്കി കൊണ്ടിരിക്കും… അവൾ മുഖം കൂർപ്പിച്ചു. ഉണ്ണി രുക്കുവിന് നേരെ തിരിഞ്ഞു… ആ…. രുക്കമ്മ നീ വല്ലോം പടിക്കുന്നുണ്ടോ… പ്ലസ് ടു ആണ് ഓർമ്മ വേണം…

അവൻ അവളെ ചേർത്തു പിടിച്ചു…. ബെസ്റ്റ് നീ ആരോടാ ഈ പറയുന്നത്.. ദേ ഇവൾ ഉള്ള കൊണ്ട് പത്തു ജയിപ്പിച്ചു അത് കഷ്ടിച്ച്. രുദ്രൻ വീണയെ നോക്കി… ഉണ്ണിയുടെ കണ്ണുകളും വീണയിലേക് നീണ്ടു.. വീണ ഇത് ഒന്നും ശ്രദ്ധിക്കാതെ വേറെ എന്തൊക്കെയോ ആലോചനയിലാണ്… വീണേച്ചിക് എന്ത് പറ്റി വന്നപ്പോൾ തൊട്ടു ശ്രദ്ധിക്കുവാ.. ഞങ്ങൾ വന്നേ ഇഷ്ടപെട്ടിലെ… താര സംശയത്തോടെ വീണയെ നോക്കി… അത്… അത്…. പെട്ടന്നുള്ള താരയുടെ ചോദ്യം വീണ ഒന്ന് ഞെട്ടി… അത്… അത്…. അവൾ വാക്കുകൾക്കായി പരതി… ഏയ് അത് ഒന്നും അല്ല താരമോളെ കറങ്ങാൻ പോയതിന്റെ രസച്ചരട് നിങ്ങൾ ഇടക് വച്ചു മുറിച്ചില്ലേ അതിന്റെയ…. രുദ്രൻ അവളെ രക്ഷപെടുത്തി… അവൾ രുദ്രന്റെ മുഖത്തേക് നോക്കി…. അവൻ അവളെ കണ്ണടച്ചു കാണിച്ചു…. വീണ താരയുടെ കൈപിടിച്ച് അകത്തേക്കു കൊണ്ട് പോയി അവൾക് ഉണ്ണിയെ ഫേസ് ചെയ്യാൻ തോന്നിയില്ല.

ഇവളങ്ങു വളർന്നു പോയല്ലോ രുദ്രേട്ട ഉണ്ണി രുദ്രന്റെ അടുത്തേക് വന്നു പറഞ്ഞു.. മ്മ്മ്…. എന്ന് വച്ചു നാളെ തന്നെ പിടിച്ചു കെട്ടിച്ചു തരില്ല സമയം ആകട്ടെ…. ഓ ഈ രുദ്രേട്ടന്റെ കാര്യം ചന്തുവേട്ടന്റെയും രുദ്രേട്ടന്റെയും കല്യാണം ഒന്ന് അടിച്ചു പൊളിക്കണം എന്നിട്ട് മതി ഞങ്ങളുടെ …. അമ്പട കള്ള….. രുദ്രൻ അവന്റെ വയറിൽ ഒരിടി കൊടുത്തു.. എന്നാൽ നീ പോയി ഫ്രഷ് ആകു രാത്രി സംസാരികം രുദ്രൻ മുറിയിലേക്കു പോയി.. രുദ്രൻ തലയിണ കട്ടിലിന്റെ പടിയിൽ ചാരി വച്ചു അതിൽ തല പൊക്കി കിടന്നു…. അവൻ ഒന്ന് മയങ്ങി….. അവിടെ ഒരു വല്യ കല്യാണ മണ്ഡപം വരന്റെ സ്ഥാനത്തു താൻ തൊട്ടു അരികിൽ തലകുമ്പിട്ട് വധുവിന്റെ വേഷത്തിൽ ഒരു പെൺകുട്ടി…. കല്യാണമേളം മുഴങ്ങി അവൻ താലിചാർത്തി സിന്ദൂരം ചാർത്താനായി അവൾ തല ഉയർത്തി….. “വീണ “………… @@@

ഹോസ്പിറ്റൽ കസേരയിൽ നിന്നും അവൻ എഴുനേറ്റു വരാന്തയിലൂടെ അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…… അവന്റെ മനസ്‌ അസ്വസ്ഥമായി…… ഇപ്പോഴും ഉറങ്ങാൻ കിടന്നാൽ മനസിനെ അസ്വസ്ഥമാക്കുന്ന ഈ സ്വപ്നം തന്നെ വിടാതെ പിന്തുടരുന്നു…… ഉണ്ണിപറഞ്ഞ വാക്കുകൾ അവനെ വീണ്ടും അസ്വസ്ഥനാക്കി….. പത്തു ദിവസത്തെ അവധിക്കാണ് അവൻ താരയെ കൂട്ടി വന്നത്….. തനിക് ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കളിചിരിയിൽ താൻ ഇടപെട്ടിരുന്നില്ല സമയം കിട്ടുമ്പോൾ കുറച്ചുനേരം കുടും എന്നല്ലാതെ.. നാലഞ്ച് ദിവസം പെട്ടന്ന് തന്നെ പോയി…… അന്നൊരു രാത്രി ഫ്ലാസ്കിൽ വെള്ളം തീർന്നു എടുക്കാൻ പോയ താൻ കണ്ടത് വീണയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ഉണ്ണിയെ ആണ്… ചുണ്ട് തുടച്ചു ഷർട്ട്‌ നേരെ ഇടുന്ന ഉണ്ണി.. രുദ്രനെ കണ്ട ഉണ്ണി ഒന്ന് പരുങ്ങി….

നീ എന്താ ഇവിടെ… കല്യാണം പറഞ്ഞു വച്ചിട്ടുണ്ടെന്നല്ലാത്ത നടത്തി തന്നിട്ടൊന്നും ഇല്ലല്ലോ.. രുദ്രൻ ചൂട് ആയി… അതിനു എന്നെ മാത്രം എന്തിനാ രുദ്രേട്ട കുറ്റം പറയുന്നേ…. എന്നെ അവള് വിളിച്ചിട്ടാ ഞാൻ ചെന്നത് ഞാനും ഒരു ആൺകുട്ടിയാണ് വികാരം എനിക്കും കാണും…. ഒരു പെണ്ണ് എല്ലാം തുറന്നു കാണിച്ചു വിളിച്ചാൽ….. ഒരക്ഷരം മിണ്ടിപ്പോകരുത് നീ…. അവളെ ഞങ്ങൾ അങ്ങനെ അല്ല വളർത്തിയത്….. നിങ്ങള് വളർത്തിയത് അങ്ങനെ ആരിക്കും… അവള്വളർന്നത് അങ്ങനെ അല്ല…. ഇനി എനിക്ക് അല്ലേലും അവളെ വേണ്ട… അവള് ആളു ശരി അല്ല…… ഡാ…… രുദ്രൻ ഉണ്ണിയുടെ കുത്തിനു കയറി പിടിച്ചു… രുദ്രേട്ടൻ എന്നോട് ചൂട് ആകേണ്ട ഞാൻ സത്യമാ പറഞ്ഞത്…. അവൾ വല്യ കന്യക ഒന്നും അല്ല…അവൾക് കാമം തീർക്കാൻ ആണുങ്ങൾ പലപോഴായി വേണം…..

നിങ്ങളെ പേടിച്ചാരിക്കും നിങ്ങളുടെ അടുത്തേക് വരാത്തത്…… നിങ്ങൾ ഒന്ന് അയഞ്ഞാൽ നിങ്ങടെ മുൻപിലും അവൾ തുണി അഴിക്കും…….ഞാൻ പറഞ്ഞത് നിങ്ങൾക് വിശ്വസികാം വിശ്വസിക്കാതിരിക്കാം ……ഉണ്ണികു ആരോടും കള്ളം പറയണ്ട കാര്യ ഇല്ല……… അവൾക്കു എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല……അവളുടെ…. അവളുടെ കാര്യത്തിന് മാത്രം….. ഉണ്ണിയുടെ വാക്കുകൾ രുദ്രന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു…… ഉണ്ണിയെ വിശ്വസികാം അവനെ പറ്റി ഇന്ന് വരെ നല്ലത് മാത്രമേ കേട്ടിട്ടുള്ളു.. ബാംഗ്ലൂർ പോയപ്പോൾ താനും ചന്തുവും അത് നേരിട്ട് മനസ്സിലാക്കിയതും ആണ്….. ഉണ്ണി വീണയെ പറ്റി അത്രയൊക്കെ പറഞ്ഞിട്ടും താൻ പൂർണമായും അവളെ അവിശ്വസിച്ചില്ല… പക്ഷെ ഉള്ളിലെ നീറ്റൽ പലപ്പോഴായി അവളെ പലരീതിയിൽ വേദനിപ്പിച്ചു കൊണ്ട് പുറത്തു വന്നിരുന്നു…

അവളുടെ കുസൃതികൾ തനിക് അരോചകമായി തുടങ്ങിയിരുന്നു എന്നിട്ടും അവളെ വെറുക്കാൻ കഴിഞ്ഞില്ല…പലപ്പോഴായി താൻ ഉണ്ണിയോട് അത് പറഞ്ഞു വഴക്കിട്ടിരുന്നു… പൂർണമായും ഒരു തെളിവ് അത് എനിക്ക് ആവശ്യം ആയിരുന്നു.. അവൻ അത് തരാം ഇന്ന് ഉറപ്പു തന്നപ്പോൾ ഹൃദയം പിടഞ്ഞു.. രുക്കുവിന്റെ കാര്യം അച്ചൻ പറഞ്ഞ ദിവസം തനിക്കു അവൻ തന്ന തെളിവ് അപ്പച്ചിയുടെ ഫോണിൽ നിന്നും വീണ ഉണ്ണിക്കു അയച്ചിരിക്കുന്ന വാട്സ്ആപ് മെസേജിന്റെ സ്ക്രീന്ഷോട്സ്…………… തന്റെ കണ്ണുകൾ കളവ് പറയുന്നത് ആയിരിക്കണമേ ഈശ്വര ഒരു നിമിഷം അവൻ കണ്ണുകൾ അടച്ചു… പക്ഷെ അത് വിശ്വസിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല……

അന്ന് തന്റെ മനസ്സിൽ അവൾ മരിച്ചു കഴിഞ്ഞിരുന്നു ………. ആസ്പത്രയുടെ ജനൽകമ്പിയിൽ അവൻ പിടിമുറുക്കി. അവന്റെ ഉള്ളിൽ രോഷം കത്തിജ്വലിച്ചു….. കഴിഞ്ഞു………. ങ്‌ഹേ… രുദ്രൻ ഒന്ന് ഞെട്ടി അവൻ തിരിഞ്ഞു…. കണ്ണനാണ് മ്മ്മ്മ്….. എങ്കിൽ പോകാം ബൈക്ക് ഓടിക്കാൻ കഴിയുമോ…… ഒരു സുഹൃത്തിനെ വിളിച്ചിട്ടുണ്ട് അങ്ങോട്ട് വരാൻ അവൻ ബൈക്ക് എടുത്തോളും എന്നെ അങ്ങോട്ട്‌ വിട്ടാൽ മതി….. കാറിൽ കയറിയിട്ടും അവർ പരസ്പരം ഒന്നും പറഞ്ഞില്ല.. പക്ഷെ അല്പസമയത്തെ നിശ്ശബ്ദതക് വിരാമം ഇട്ടുകൊണ്ട് കണ്ണൻ പറഞ്ഞു തുടങ്ങി… എനിക്ക്…. ഒരു.. കാര്യം….. അറിയാം… രുഗ്മയുടെ കാര്യം അല്ലെ…. അത് മറന്നേക്കൂ കണ്ണാ.. അവളുടെ വിവാഹം തീരുമാനിച്ചിരിക്കുന്നതാണ്.. ഇത് ഒരു സഹോദരന്റെ അപേക്ഷ ആയി കാണണം…. കണ്ണൻ മറുത്തൊന്നും പറഞ്ഞില്ല…..

അവന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു…. ബൈക്ക് ന്റെ അടുത്ത് വന്നപ്പോൾ കാർ നിർത്തി കണ്ണൻ ഇറങ്ങി…. താങ്ക്‌സ്…. അവൻ വിൻഡോയിലൂടെ തല അകത്തേക്കു ഇട്ടു കൊണ്ട് പറഞ്ഞു… എന്തിനു ഞാൻ അല്ലെ വണ്ടി ഇടിപ്പിച്ചത്.. …കണ്ണൻ പൊക്കൊളു രുദ്രൻ ഒന്ന് പുഞ്ചിരിച്ചു.. കണ്ണൻ കൂട്ടുകാരന്റെ ഒപ്പം ബൈക്കിൽ കയറി പോകുന്നത് നോക്കി ഇരുന്നു രുദ്രൻ….  രാവിലെ രുക്കു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് ഇന്ന്‌ കണക് എക്സാം ആണ്… എന്റെ രാക്കിളി നീ ഇങ്ങനെ ടെൻഷൻ ആയിട്ട് എന്ത് ചെയ്യാനാ അറിയാവുന്നത് പോയി എഴുത് ടെൻഷൻ ആയാൽ ഉള്ളത് കൂടെ മറന്നു പോകും…. അത് അല്ലടാ…… പിന്നെ……. വീണ സംശയത്തോടെ നോക്കി…

ഇന്ന് എക്സാം തീരുവല്ലേ എനിക്ക് കണ്ണേട്ടനെ ഒന്ന്…… മിണ്ടരുത് നീ… ഇനി ഇത് അറിഞ്ഞിട്ടു വേണം രുദ്രേട്ടൻ എന്നെ തല്ലി കൊല്ലാൻ… നിന്റെയും കണ്ണേട്ടന്റെയും കാര്യം അറിഞ്ഞത് കൊണ്ടായിരിക്കും അങ്ങേർക്കു എന്നോട് ഇത്രേം ദേഷ്യം….. പ്ലീസ് ഡാ….. എന്തേലും വഴി കാണില്ലേ മോളെ… എനിക്ക് ഒന്ന് കണ്ടാൽ മതി..സ്കൂൾ അടച്ചാൽ പിന്നെ എത്ര നാൾ കഴിയണം… അവൾ കെഞ്ചി.. ശരി …… ഞാൻ ഒന്ന് നോക്കട്ടെ… ആദ്യം എക്സാം ഒന്ന് കഴിയട്ടെ…. എക്സാം കഴിഞ്ഞു പുറത്തിറങ്ങിയ അവരെ കാത്തു കണ്ണൻ ഗേറ്റിന്റെ പുറത്തുണ്ടായിരുന്നു…. രുക്കു വീണയെ നോക്കി…. ആ… എനിക്ക് അറിഞ്ഞു കൂടാ ഞാൻ പറഞ്ഞിട്ടല്ല കണ്ണേട്ടൻ വന്നത്… അവർ കണ്ണന്റെ അടുത്തേക് ചെന്നു…. വീണ…..എനിക്ക് രുഗ്മയോട് കുറച്ചു സംസാരിക്കണം….. വീണ അവനെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് കുറച്ചു മാറിയുള്ള ബസ്‌സ്റ്റോപ്പിലേക് നീങ്ങി….. ഇടക് ഇടക് അവരെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു അവൾ…

കണ്ണേട്ടൻ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…. രുക്കു എല്ലാം കേട്ടു കൊണ്ട് മുഖം താഴ്ത്തി നിൽകുവാണ്…… കുറച്ചു സമയത്തിനു ശേഷം കണ്ണൻ പോയി… രുക്കു അതേ നിൽപ് തന്നെ തുടർന്നു… വീണ പെട്ടന്ന് അവളുടെ അടുത്തേക് ഓടി ചെന്നു….. രുക്കു…… അവൾ വിളിച്ചു…. ങ്‌ഹേ……… രുക്കു ഞെട്ടി തല ഉയർത്തി… അ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു…. അവൾ വീണയുടെ തോളിലേക് ചാഞ്ഞു…. എല്ലാവരും…. എല്ലാവരും… എന്നെ പറ്റിക്കുവാ അല്ലെ വാവേ… കണ്ണേട്ടന് എന്നെ ഇഷ്ടം അല്ല എന്ന്.. അവൾ പൊട്ടി കരഞ്ഞു…….. രുക്കു പിള്ളേരൊക്കെ ശ്രദ്ധിക്കുന്നു നീ കരയാതെ… പെട്ടന്നു അവരുടെ മുന്പിലേക് രുദ്രന്റെ കാർ വന്നു നിന്നു…. രണ്ടുപേരും ഒന്ന് ഞെട്ടി… രുക്കു വീണയുടെ കൈയിൽ പിടി മുറുക്കിയിരുന്നു………. (തുടരും )…

രുദ്രവീണ: ഭാഗം 5

Share this story