സിദ്ധവേണി: ഭാഗം 9

സിദ്ധവേണി: ഭാഗം 9

എഴുത്തുകാരി: ധ്വനി

രാവിലെ കണ്ണു തുറന്നിട്ടും എന്തോ കട്ടിലിൽ നിന്നും എഴുനേൽക്കാൻ തോന്നിയില്ല ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാ താൻ ചിന്തിച്ചു കൂട്ടിയത് നീ എന്താ വേണി നന്നാവാത്തെ (വേണിയുടെ ആത്മ ) ആഹ് പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ ക്ലോക്കിലേക്ക് നോക്കിയപ്പോൾ 8മണി ഇന്നലെ എപ്പോഴാണാവോ ഉറങ്ങിയത് എന്തായാലും ഇന്നലെ ചിന്തിച്ചുകൂട്ടിയതൊന്നും എനിക്ക് വേണ്ടാ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഞാൻ ആകെ മാറിപോയപോലെ എല്ലാവർക്കും തോന്നി എന്തിനാ വെറുതെ ഒരു മനഃസമാദാനക്കേട് ഒന്നും വേണ്ടാ …. വേഗം പോയി പല്ലുതേച്ചു കുളിച്ചു താഴേക്ക് ചെന്നു “ശോഭേ ചായ ” “ആഹ് എഴുന്നേറ്റോ ” തിരിഞ്ഞു നോക്കിയ മാതാശ്രീ എന്നെ അടിമുടി നോക്കി ആദ്യമായിട്ട് കാണുകയാണോ ??? – വേണി

“ഈ സമയത്ത് ഇതുപോലെ നിന്നെ ആദ്യമായിട്ട് കാണുകയാ രാവിലെ പല്ലുപോലും തേക്കാതെ വന്നു ചായയും കുടിച്ചു പിന്നെ ഒന്ന് കുളിക്കണമെങ്കിലും കോളേജിൽ പോകണമെങ്കിലും ഞാൻ നിന്റെ പുറകെ ഈ വീടിനു ചുറ്റും ഒരു 10 റൗണ്ട് ഓടണം ആഹ് നീ 8.30 ആയപ്പോഴേക്കും കുളിച്ചു റെഡി ആയി വന്നു നിക്കുന്നത് കണ്ടപ്പോൾ നോക്കിപോയതാ ഇന്നലെ കുത്ത് കിട്ടിയതുകൊണ്ടാ നീ ഒതുങ്ങിയതെന്ന് ആണ് ഞാൻ കരുതിയത് അപ്പോൾ എന്റെ മോൾ ശരിക്കും നന്നായല്ലേ ഈ അമ്മയുടെ ജീവിതം ധന്യമായി ” – ശോഭ നന്നായെന്നോ ഞാനോ എപ്പോൾ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ -വേണി ആത്മ “അതേയ് അതേയ് പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാ കേറി കേറി പോകുന്നെ അയിനാര് നന്നായെന്നാ?? ഇന്നലെ കുത്ത് കിട്ടിയതുകൊണ്ട് ഞാൻ ഒതുങ്ങിയത് ഒന്നുവല്ല ഇതിലും വലുത് കിട്ടിയിട്ട് ഞാൻ ഒതുങ്ങുന്നില്ല പിന്നെയാ കേവലമൊരു കുത്ത് … ഇന്നലെ ഞാനും പിന്നെ ഞാനും ഒരു സംവാദത്തിൽ ആയിരുന്നു 😌😌

” – വേണി “ഞാനും പിന്നെ ഞാനും ഓ ??” “അതേ എന്തെങ്കിലും ആശയ കുഴപ്പം വരുമ്പോൾ ഞാനും പിന്നെ ഞാനും ഇതുപോലെ സംവാദിക്കാറുണ്ട് ബൈ ദി ദുഫായ് അതിന് ഞാൻ ഇങ്ങനെ നന്നായെന്ന് ഒക്കെ പറയാൻ പാടുണ്ടോ മാതാശ്രീ ഇതൊക്കെ നടക്കാത്ത വ്യാമോഹങ്ങളാണ് .. ഇനി മേലാൽ ശോഭ എന്നെ പറ്റി ഇങ്ങനെ അതിരു കടന്നു അപവാദം പറയരുത് നന്നായി പോലും നന്നായി എങ്ങനെ തോന്നി ഇതെന്റെ മുഖത്തു നോക്കി പറയാൻ ” എന്നെ പറ്റി എന്തോ അരുതാത്തത് പറഞ്ഞു പോയപോലെ ഞാൻ മാതാശ്രീയെ നന്നായൊന്ന് അറ്റാക്കി അങ്ങനെ പോരാളിയുടെ സംശയങ്ങൾ ഒക്കെ പാടെ ഞാൻ തീർത്തു കൊടുത്തു ഇനി ഈ ജന്മത്ത് ഞാൻ നന്നായൊന്ന് ചോദിക്കുക പോയിട്ട് ചിന്തിക്കുക പോലും ചെയ്യില്ല പാവം പതിയെ കോളേജിലേക്ക് വെച്ചു പിടിച്ചു

ക്ലാസ്സിൽ എത്തിയപ്പോൾ നമ്മുടെ ടീംസ് എല്ലാരുമുണ്ട് ചിരിച്ചുകൊണ്ട് കേറിചെന്നിട്ട് കാർത്തു പറയുന്നത് കേട്ടപ്പോൾ എന്റെ കിളികൾ എല്ലാം കൂടും തുറന്ന് പറന്ന്പോയി 🐦🐦🐦 എനിക്ക് ഇപ്പോൾ saturday യും tuesdayum wednesdayum ഒക്കെ പ്രശ്നമാണെന്ന് തോന്നുന്നു മനസിലായില്ലല്ലേ കണ്ടക ശനി ആണെന്ന് തോന്നുന്നു ന്ന് ഇന്ന് രാവിലത്തെ രണ്ട് ഹൗർ ഉം സിദ്ധു സാറിന്റേത് ആണ് ആഹാ സന്തോഷമായി ഞാൻ കൃതാർത്ഥയായി ഇതിലും വലുതെന്തോ വരാൻ ഇരുന്നതാ -ആത്മ വേണി മനസ്സിൽ ആലോചിച്ചതും സിദ്ധു ക്ലാസ്സിലേക്ക് കേറി വന്നതും ഒരുമിച്ചായിരുന്നു അവൻ നേരെ നോക്കിയത് വേണിയുടെ മുഖത്തേക്കാണ് 😁😁😁😁😁😁😁 പുള്ളിക്കാരി നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു 😏😏😏😏😏😏😏

സിദ്ധു തിരിച്ചും എക്സ്പ്രഷൻ ഇട്ടു ഓഹ് ഏറ്റില്ല ഇങ്ങേർക്കെന്താ ഒന്ന് ചിരിച്ചാൽ മുത്തു പൊഴിയുവോ കള്ള ബടുവ (ആത്മ ) Ok students ഇത് വരെയുള്ള പോർഷൻസ് ഞാൻ ഒന്ന് റിവൈസ് ചെയ്യാൻ പോകുവാ ലാസ്റ്റ് ബെഞ്ച് കാർത്തിക What is ideal gas equation ? 🤐🤐🤐🤐🤐 (ലെ ഞാൻ : കുട്ടിക്ക് അറിയില്ല സൂർത്തുക്കളെ ) അറിയില്ലേ ?? Again 🤐🤐🤐🤐 Say YES OR NO ?? NO sir Basic ആയ equations പോലും അറിയില്ല നാളെ വരുമ്പോൾ 100തവണ ഇമ്പോസിഷൻ എഴുതി എന്നെ കാണിച്ചിട്ട് താൻ ക്ലാസ്സിൽ കേറിയാൽ മതി കേട്ടോ മ്മ് സിദ്ധു പതിയെ അടുത്തിരുന്ന സീറ്റിലേക്ക് നോക്കി കർത്താവെ മരണമണി ആണല്ലോ മുഴങ്ങുന്നേ?? കടുവയുടെ നോട്ടം പാവം ഈ മാൻപേടയുടെ നേർക്ക് തന്നെ ആ ചോദ്യശരങ്ങൾ അതെനിക്ക് നേരെ ആണല്ലോ വരുന്നത് 🤔🤔(വേണി ആത്മ ) വേണി ….. ആഹാ എന്റെ ഊഹം തെറ്റിയില്ല .. ഇയാളെന്നെയും കൊണ്ടേ പോകൂ … What is ideal gas equation ? PV=nRT 😳😳

ഈ ഞെട്ടൽ സാർ ന്റെ വക ഞാൻ പറയുമെന്ന് പുള്ളി വിചാരിച്ചതേയില്ല Ok gas laws ഏതൊക്കെയാണ് ? Boyle’s law , charle’s law , avogadro’s law What is avogadro ‘s law?? V propotional to n 😳😳😳😳😳😳ഇത്തവണ ഞെട്ടിയത് നമ്മുടെ പിള്ളേരാ എന്റെ ഗാങ് മാത്രമല്ല ക്ലാസ്സിലുള്ള പഠിപ്പീസ് ഉൾപ്പടെ എല്ലാവരും കണ്ണും തുറിച്ചു എന്നെ നോക്കുന്നുണ്ട് വേറൊന്നുമല്ല ഈ 2 വർഷത്തിനിടയിൽ ഒരിക്കൽപോലും ഒരു ആൻസർ കറക്റ്റ് ആയി പറയുന്നത് കാണാൻ ഞാൻ ഇവർക്ക് അവസരം കൊടുത്തിട്ടില്ല ആദ്യമായിട്ടാ ഞാൻ ശരിയുത്തരം പറഞ്ഞു ഇരിക്കുന്നത് അത് കണ്ടിട്ടാണെന്ന് തോന്നുന്നു എല്ലാവരുടെയും കണ്ണിപ്പോൾ പുറത്തേക്ക് വരും Ok sit അതും പറഞ്ഞു സാർ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി പിന്നല്ലാഹ് വേണിയെ പറ്റി സാർ എന്താ വിചാരിച്ചു വെച്ചേക്കുന്നത് ഹും don’t understimate the power of veni

ആഹാ ക്ലാസ്സ്‌ കഴിയട്ടെടി പട്ടി നിനക്കിട്ടുള്ളത് ഞാൻ തരാം -കാർത്തു നീ നന്നായെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല നിനക്കിതെന്തുപറ്റി -മാളു ഒരുവാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനും നന്നാവുമായിരുന്നില്ലേ -അനു അല്ല ഇതെന്റെ വേണിയല്ല എന്റെ വേണി ഇങ്ങനെയല്ല -അനന്ദു എന്റെ പൊന്നു പിള്ളേരെ ഒന്ന് അടങ്ങു എല്ലാം ഞാൻ പറയാം ശാന്തകൾ ആകൂ നിങ്ങൾ ശാന്തകൾ ആകൂ ഒരുവിധം എല്ലാത്തിനെയും പറഞ്ഞു ഇരുത്തി അറിയാതെ എന്റെ നോട്ടങ്ങൾ സാറിലേക്ക് നീങ്ങുന്നുണ്ട് കണ്ണുകൾ പിൻവലിക്കാൻ എനിക്ക് കഴിയുന്നുമില്ല ഒരു വിധം ഞാൻ എന്റെ കണ്ണുകളെ അടക്കി നിർത്തി സാർ ക്ലാസ്സ്‌ കഴിഞ്ഞു പോകുംവരെ എന്റെ നോട്ടം സാറിന് നേരെ എത്താതെയിരിക്കാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു

അങ്ങനെ നീണ്ട രണ്ടു മണിക്കൂറിനു ശേഷം യുദ്ധം കഴിഞ്ഞ പടവീരനെ പോലെ സാർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി ഹോ പോകണ്ടാ താമസം എന്റെ ചങ്കും കരളും കിഡ്‌നിയും എല്ലാം കൂടി എന്നെ പൊക്കിയെടുത്ത് ക്യാന്റീനിൽ കൊണ്ടുപോയി ഇട്ടു അവിടെ എത്തി കഴിഞ്ഞാണ് എന്നെ അവർ നിലം തൊടീച്ചത് പറയെടി എന്താ നിന്റെ ഉദ്ദേശം ?? അനു എന്ത് ഉദ്ദേശം 😁 -വേണി ടി ഏണി 🤨🤨 -കാർത്തി ഏണി അല്ലേടാ വേണി.. VENI വേണി 😁😁 ദേ കുരുപ്പേ എനിക്ക് കലി വരുന്നുണ്ട് ?? നിനക്ക് എന്താ പറ്റിയെ സാർ ചോദിച്ചതിന് ഒക്കെ നീ ആൻസർ പറഞ്ഞല്ലോ ?? -കാർത്തി അതേയ് ഇവൾ ആദ്യം പറഞ്ഞപ്പോൾ അബദ്ധം പറ്റി കറക്റ്റ് ആൻസർ പറഞ്ഞെന്നാ ഞാൻ ഓർത്തത് പക്ഷെ പുള്ളി ചോയ്ച്ചതിനു എല്ലാത്തിനും ഉത്തരം പറഞ്ഞു -അനന്ദു സത്യം പറയെടി നീ നന്നായോ -മാളു

“എന്റെ പൊന്നു മക്കളെ രാവിലെ അമ്മയുടെ വക ആയിരുന്നു ഈ ചോദ്യം ഇപ്പോൾ നിങ്ങൾക്കും ബാധ പകർന്നോ ?? നിങ്ങൾ കരുതുന്ന പോലെ ഞാൻ നന്നായിട്ടൊന്നുമില്ല ഇന്ന് ആ കടുവ എനിക്ക് എന്തെങ്കിലും പണി തരുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ എല്ലാം ഒന്ന് നോക്കിയിട്ടു വന്നതാ അല്ലാതെ ഞാൻ മനസാ വാചാ കർമണാ ദേ ഈ ഇരിക്കുന്ന പരിപ്പുവടയും ചായയും ആണെങ്കിൽ സത്യം ഞാൻ നന്നായില്ല ” – വേണി “ആഹ് ഞാൻ അങ്ങ് പേടിച്ചുപോയി നീ ഉത്തരം പറയുന്നത് കണ്ടപ്പോൾ കൂടും തുറന്ന് പറന്നുപോയതാ എന്റെ കിളികൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല ” – അനു നിന്റെ മാത്രം അല്ലേടി ഞങ്ങളുടെ എല്ലാവരുടെയും കിളികൾ സ്ഥലം വിട്ടു -അനന്ദു നിന്നെ ഉന്നംവെച്ചു വന്ന ആ അമ്പ് എന്റെ നെഞ്ചത്താ വന്നു കൊണ്ടത് 100 തവണയാണ് ഇമ്പോസിഷൻ 😪😪-

കാർത്തു പോട്ടെ മോളെ സാരവില്ല അത് നമുക്ക് ഇവനെ കൊണ്ട് എഴുതിക്കാം കാർത്തിയുടെ നേരെ നോക്കി വേണി പറഞ്ഞു ഓഹ് അതിനി എന്റെ പിടലിക്ക് അല്ലെ -കാർത്തി കണ്ട പെണ്ണുങ്ങളെ വായിനോക്കാൻ നിങ്ങൾക്ക് സമയം ഉണ്ടല്ലോ എനിക്ക് ഇത് എഴുതി താ -കാർത്തു ഞാൻ ആരെ നോക്കി ??? – കാർത്തി ബ്ലാഹ് ബ്ലാഹ് ബ്ലാഹ് സ്ഥിരം couple fight ആരും മൈൻഡ് ആക്കണ്ട അവർ അടികൂടട്ടെ “അപ്പോൾ ഇനി മുതൽ സാറിന്റെ ക്ലാസ്സിൽ നിങ്ങൾ എല്ലാവരും പഠിച്ചിട്ട് വരണം.. ശ്രദ്ധിച്ചു ഇരിക്കണം എന്തെങ്കിലും ഒക്കെ പണി നമുക്ക് നേരെ വരാൻ ചാൻസ് ഉണ്ട് so എല്ലാരും prepared ആയിരിക്കണം ” അങ്ങനെ അവരെ ഉപദേശിച്ചു കഴിഞ്ഞിട്ടും നമ്മുടെ kk സ് ന്റെ അടി കഴിഞ്ഞിട്ടില്ല Kk means കാർത്തി & കാർത്തു (എനിക്ക് type ചെയ്യാൻ മടിയാ അതുകൊണ്ട് കണ്ട് പിടിച്ചതാ 😌😌)

ഒരു വിധം അവരുടെ fight ഉം തീർത്തിട്ട് ഞങ്ങൾ ക്ലാസ്സിൽ പോയി ഉച്ച കഴിഞ്ഞത്തെ ഒരു ഹൗർ കൂടി സാറിന്റേത് ആയിരുന്നു ഞങ്ങൾ എല്ലാവരും നല്ല കുട്ടികൾ ആയിട്ട് ഇരുന്നു ശീലം ഇല്ലാത്തതുകൊണ്ട് നല്ല കഷ്ടപ്പാടായിരുന്നു ഒന്ന് ശ്രദ്ധിച്ചു ഇരിക്കാൻ എങ്കിലും ഞങ്ങൾ ഇരുന്നു വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞിട്ടും വീണ്ടും കത്തിയടിച്ചു കുറച്ച്നേരം ക്ലാസ്സിൽ തന്നെ ഇരുന്നു ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയതും ഏതോ ഒരാളുമായി സംസാരിച്ചു നിൽക്കുന്ന സിദ്ധു സാറിനെയാണ് ഞാൻ കണ്ടത് അടുത്തു ചെന്ന് നോക്കിയപ്പോൾ മനസിലായി അത് അശ്വതി മിസ്സ്‌ ആയിരുന്നു എന്തോ അവരുടെ ഇഴുകി ചേർന്നുള്ള സംസാരവും ചിരിയും കളിയും എല്ലാം എവിടെയൊക്കെയോ എന്നിലൊരു അസ്വസ്ഥത ഉണ്ടാക്കി “ഈശ്വരാ ഈ മിസ്സ്‌ സാറിനെ ഇത്ര വേഗം വളച്ചോ ??”

എന്റെ നിപ്പ് കണ്ട് മാളു പിന്നിൽ വന്നത് പറഞ്ഞതും എനിക്കവളെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി എങ്കിലും ഞാൻ അത് കാര്യമാക്കിയില്ല ഒന്നുകൂടി അവരെ തിരിഞ്ഞു നോക്കി എന്നിട്ടാണ് ഞാൻ വീട്ടിൽ പോയത് വീട്ടിൽ ചെന്ന് കുളിയും കഴിഞ്ഞ് കാപ്പിയും കുടിച്ചു അമ്മയെ അവിടെ കണ്ടില്ല ചിലപ്പോൾ അച്ഛൻ വിളിച്ചിട്ട് പുറത്ത് വല്ലതും പോയി കാണും ഒറ്റക്കിരുന്ന് ബോർ അടിച്ചു ഞാൻ tv ഓൺ ചെയ്തതും അച്ചുവിന്റെ കാൾ വന്നു “ഹലോ അച്ചു ” “ചേച്ചി വേഗം ഒന്ന് ഇങ്ങോട്ട് വരുവോ ??” “എന്താടാ എന്താ പറ്റിയെ ?” “ചേച്ചി വാ …” അവന്റെ സംസാരത്തിൽ നിന്നും എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നിയതുകൊണ്ട് ഞാൻ വേഗം ചെന്നു അയ്യോ എന്താ ആന്റി പറ്റിയത് -വേണി ഒന്ന് വീണതാ മോളെ കാലിനു നല്ല വേദന ഉളുക്കിയെന്ന് തോന്നുന്നു -ശ്രീദേവി (സിദ്ധുവിന്റെ അമ്മ ) എങ്കിൽ വാ ആന്റി നമുക്ക് ഹോസ്പിറ്റലിൽ പോവാം വൈദ്യന്റെ അടുത്ത് പോവുന്നതാ നല്ലത് –

ശ്രീദേവി എങ്കിൽ നമുക്ക് പോവാം ആന്റി വേണ്ടാ മോളെ സിദ്ധു ഇപ്പോൾ വരും… ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല മ്മ് വരും വരും ആ ടീച്ചറെ ബസ് കേറ്റി വിട്ട് എപ്പോൾ വരാനാ (ആത്മ ) ഏത് ടീച്ചർ ?? – അച്ചു ആത്മക്ക് ഇത്തിരി ഒച്ച കൂടി പോയി ഭാഗ്യം അച്ചു മാത്രമേ കേട്ടുള്ളൂ ഭാഗ്യം കുറച്ച് നേരം wait ചെയ്തിട്ടും സാർ വന്നില്ല ശ്രീദേവിക്ക് വേദന കൂടി കൂടി വന്നു വേദനകൊണ്ട് ആന്റിക്ക് തലകറങ്ങുന്നു എന്നും പറഞ്ഞു പിന്നൊന്നും നോക്കിയില്ല ഞാൻ പോയി വണ്ടി എടുത്തു അച്ചുവും ഞാനും കൂടി വണ്ടിയിൽ കേറ്റി ആന്റിയെ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു മുറിയിൽ കൊണ്ടുവന്നു കിടത്തി താങ്ക്സ് ചേച്ചി … പറയുന്നതിനോടൊപ്പം അച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു “അയ്യേ കരയുന്നോ അച്ചു നാണക്കേട് 🤫

അപ്പോൾ ഈ വലിയ വായിൽ ഉള്ള വർത്തമാനം മാത്രമേ ഉള്ളു അല്ലെ ഇതിനൊക്കെ എന്തിനാടാ താങ്ക്സ് ” അവൻ പതിയെ എന്നെ കെട്ടിപിടിച്ചു ഞാനും അവനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ആന്റിക്ക് ചെയ്തു കൊടുക്കണ്ട കാര്യം ഒക്കെ ഞാൻ അവനെ പറഞ്ഞു ഏൽപ്പിച്ചു ടാ ഇവിടെ വല്ല ബുക്ക്സ് ഉം ഉണ്ടോ വായിക്കാൻ ?? വിഷയം മാറ്റാനായി ഞാൻ അവനോട് ചോദിച്ചു “ഉണ്ട് ചേച്ചി കടുവയുടെ മുറിയിൽ ഉണ്ട് ചേച്ചി പോയി എടുത്തോ ” അതും പറഞ്ഞു അവൻ ആന്റിയുടെ അടുത്തേക്ക് പോയി അവൻ പറഞ്ഞതനുസരിച്ചു ഞാൻ മുറിയിൽ ചെന്നു “ദൈവമേ ഇതെന്തോന്ന് ഞങ്ങളുടെ കോളേജ് ലൈബ്രറിയിൽ ഇല്ലാലോ ഇത്രയും ബുക്ക്സ് ?? ഞാൻ പോയി ഓരോന്നും എടുത്ത് നോക്കി വേരുകൾ ..ഖസാക്കിന്റെ ഇതിഹാസം… മതിലുകൾ …ആടുജീവിതം … ഇന്ദുലേഖ .. etc

ഈശ്വരാ ഇങ്ങേര് വല്ല ബുദ്ധി ജീവിയും ആയിരുന്നോ മനുഷ്യന്മാർ വായിക്കുന്നതൊന്നും വായിക്കാറില്ലേ ബാലരമയും കുട്ടികളുടെ ദീപികയും തേടി വന്ന ഞാനിപ്പോൾ ആരായി Atleast ഒരു ടിന്റുമോൻ ജോക്സ് ഓ കളിക്കുടുക്കയോ എങ്കിലും വാങ്ങിച്ചു വെച്ചൂടെ ഛേ തിരിഞ്ഞിറങ്ങാൻ തുടങ്ങിയതും എന്റെ കൈ തട്ടി ഒരു ബുക്ക്‌ താഴെ വീണു അതിൽ നിന്ന് ഒരു ഫോട്ടോയും താഴെ വീണു ഞാൻ പതിയെ അതെടുത്തു എഴുന്നേറ്റതും വാതിൽ തുറന്ന് സാർ കേറി വന്നതും ഒരുമിച്ചായിരുന്നു സാർ നോക്കുമ്പോൾ ഒരു കയ്യിൽ ബുക്കും മറുകയ്യിൽ ആ ഫോട്ടോയും പിടിച്ചു നിൽക്കുന്ന എന്നെയാണ് കണ്ടത് ഓടിവന്നു എന്റെ കയ്യിൽനിന്ന് അത് വാങ്ങി “ആരോട് ചോദിച്ചിട്ടാ നീ എന്റെ റൂമിൽ കേറിയത് ആരോട് ചോദിച്ചിട്ടാ ഇതെടുത്തത് ?? ” ചോദിക്കുന്നതിനോടൊപ്പം എന്റെ കയ്യിൽ പിടിച്ചു തിരിച്ചു വേദനകൊണ്ട് എന്റെ കണ്ണു നിറഞ്ഞുകൊണ്ട് ഇരുന്നു

“ആഹ് പ്ലീസ് എന്നെ വിട് എനിക്ക് വേദനിക്കുന്നു വേദന കാരണം വാക്കുകൾ മുറിഞ്ഞുകൊണ്ട് ഇരുന്നു ” പറ എന്തിനാ എന്റെ മുറിയിൽ കേറിയത് ?? അത് ഞാൻ ബുക്ക്‌ … വേദന കൊണ്ട് സംസാരിക്കാനും കഴിയുന്നില്ലായിരുന്നു ഏട്ടാ വേഗം അച്ചു കേറിവന്നതും എന്റെ കയ്യിലെ പിടി അയഞ്ഞു എന്താ ഏട്ടാ ഇത് ?? എന്ത് പറ്റി ചേച്ചി ?? അയ്യോ കൈ മുറിഞ്ഞല്ലോ ദേ ബ്ലഡ്‌ വരുന്നുണ്ട് അപ്പോഴാണ് ഞാനും സാറും അത് കാണുന്നത് കയ്യിലെ വളപൊട്ടി കുത്തികയറിയതാണ് സാരവില്ലടാ അതും പറഞ്ഞു ഞാൻ വേഗം അവിടുന്ന് ഇറങ്ങി ഓടി അച്ചുവിന്റെ വിളി കേട്ടിട്ടും ഞാൻ നിന്നില്ല…. തുടരും….

സിദ്ധവേണി: ഭാഗം 8

Share this story