ഈ പ്രണയതീരത്ത്: ഭാഗം 10

ഈ പ്രണയതീരത്ത്: ഭാഗം 10

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രണ്ടുപേരും ഞെട്ടി മിണ്ടരുത് എന്ന് നന്ദൻ അവളോട് ആംഗ്യം കാണിച്ചു എന്നിട്ട് അവളെ കാതകിന് പുറകിൽ ആയി നിർത്തി വാതിൽ തുറന്നു നോക്കിയപ്പോൾ ശ്രീദേവി ആണ് “എത്ര നേരമായി വിളിക്കുന്നു നന്ദ നീ എന്തെടുക്കുവാരുന്നു “ഞാൻ കിടക്കുവരുന്നു എന്താ അമ്മേ “ഞാൻ നന്ദേ കൂട്ടി ഏട്ടന്റെ വീട് വരെ ഒന്ന് പോവാ വൈകുന്നേരം വരു അത് പറയാൻ ആരുന്നു “അച്ഛൻ വരുന്നുണ്ടോ “ഇല്ല അച്ഛൻ ഇവിടെ ഉണ്ട് “ഇവിടെ ഉണ്ടോ “ഉം താഴെ ഉണ്ട് “അച്ഛൻ ഇന്ന് എങ്ങും പോയില്ലേ “എവിടെ പോകാൻ “അല്ല കൂപ്പിൽ പോയില്ലേന്ന് “ഉച്ചകഴിഞ്ഞേ പോകു “ഉം “എങ്കിൽ ഞങ്ങൾ പോയിട്ട് വരാം നീ സമയത്ത് വല്ലോം കഴിക്കണം “ഉം അവർ പോയി കഴിഞ്ഞു അവൻ രാധികയുടെ അടുത്തേക്ക് ചെന്നു

“ഇവിടെ നിൽക് ഞാൻ താഴത്തെ സ്ഥിതിഗതികൾ ഒന്ന് തിരക്കിട്ടു വരാം “പെട്ടന്ന് വരണേ “വരാം അവൻ താഴെക്ക് ചെന്നപ്പോൾ വിശ്വനാഥമേനോൻ ടീവീ കണ്ടു ഇരിപ്പുണ്ട് “എന്താ ദേവി അമ്മാത്തേക്ക് അല്ലേ യാത്ര “അതേ ഏട്ടാ “എങ്കിൽ വൈകിപികണ്ട ഇരുട്ടും മുൻപ് തിരിച്ചു എത്തണ്ടേ “ഉം പോവായി “നന്ദനും ഉണ്ടോ “ഇല്ല അച്ഛാ “എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ അപ്പോൾ ആണ് വേലകാരി ലക്ഷമി രാധികയുടെ ചെരുപ്പ് ഉമ്മറത്തു കിടക്കുന്നത് കണ്ടത് “അയ്യോ രാധിക മോൾ ചെരുപ്പ് എടുക്കാതെ ആണോ പോയത് നന്ദന്റെ നെഞ്ചിൽ ഒരു ഇടി വെട്ടി “മറന്നതാകും അവൻ നിസാരമട്ടിൽ പറഞ്ഞു “അതേ അവൾക് നേരത്തെ പോകണം എന്ന് പറഞ്ഞാരുന്നു നന്ദ അതിനെ അനുകൂലിച്ചു “നിങ്ങൾ ചെല്ല് സമയം പോകുന്നു നന്ദൻ വിഷയം മാറ്റി അവരെ യാത്ര ആക്കിയ ശേഷം നന്ദൻ റൂമിൽ എത്തി പേടിച്ചു നിൽക്കുക ആണ് അവിടെ രാധിക അവനു ചിരി വന്നു “എന്തുപറ്റി

“എനിക്കു പോകണം അവൾ കരച്ചിലിന്റെ വക്കോളം എത്തി “അച്ഛൻ താഴെ ഇരിക്കുന്നു അച്ഛൻ ഒന്ന് അവിടെ നിന്ന്‌ മാറട്ടെ എന്നിട്ട് പോകാം “ഞാൻ പറഞ്ഞതല്ലേ പോവാന്ന് എന്തിനാ കാതക് കുറ്റി ഇട്ടത് അതുകൊണ്ട് അല്ലേ ഇപ്പോൾ ഇങ്ങനെ “അത് പിന്നെ ഞാൻ അറിഞ്ഞോ ഇങ്ങനെ ഒക്കെ വരും എന്ന് “എന്നെ വീട്ടിൽ തിരക്കും “കുറച്ച് നേരം കൂടെ നോക്കാം എന്നിട്ട് എന്തേലും ചെയ്യാം സോറി “ഇനി സോറി പറഞ്ഞിട്ട് എന്താ കാര്യം ആരേലും കണ്ടാൽ എന്താകും “ആരും കാണാതെ ഞാൻ നിന്നേ വീട്ടിൽ എത്തിക്കാം പോരെ കുറച്ച് നേരം വെയിറ്റ് ചെയ്യ് പെട്ടന്ന് ഡോറിൽ ആരോ മുട്ടി രാധിക പേടിച്ചു മറഞ്ഞു നിന്നു അവൻ കതക് തുറന്നു നോക്കിയപ്പോൾ ലക്ഷ്മി ആണ് “എന്താ ലക്ഷ്മി അമ്മേ “മുറി തൂക്കാൻ ആണ് കുഞ്ഞേ “ഇപ്പോൾ വേണ്ട പിന്നീട് മതി “കുഞ്ഞു ആരോടാ സംസാരിച്ചേ

“ഞാനോ ആരു പറഞ്ഞു “ഞാൻ കേട്ടപോലെ തോന്നി “ഓ അതോ ഞാൻ ഫോണിൽ ആരുന്നു എങ്കിൽ പൊക്കോ “ഉം ശരി കുഞ്ഞേ സമയം ഇഴഞ്ഞു നീങ്ങുന്നപോലെ രാധികക്ക് തോന്നി ഈ സമയം എല്ലാം നന്ദൻ അവളുടെ സൗന്ദര്യം ആസ്വദികുവാരുന്നു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ് അവനു തോന്നിയത് പക്ഷെ അവൾടെ മുഖം കണ്ടാൽ അറിയാം പിണക്കത്തിൽ ആണെന്ന് അത് കൊണ്ട് അവൻ നല്ല കുട്ടി ആയി ഇരുന്നു “ഞാൻ ഒന്നു കൂടെ താഴെ പോയി നോക്കിട്ട് വരാം “ഉം അവൻ പോയപ്പോൾ ആണ് അവൾ അവിടെ ഇരിക്കുന്ന അവന്റെ ഡയറി കണ്ടത് അവൾ അത് എടുത്തു നോക്കി അതിൽ ആദ്യത്തേ പേജിൽ അവളുടെ ചിത്രം പെൻസിൽ കൊണ്ട് നല്ല ഭംഗി ആയി വരച്ചുവെച്ചിട്ടുണ്ട് അതിനു താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു എന്റെ മയിൽപീലികാരിക്ക്…..

“മരണം വരെ കൂടെയുണ്ടാകും എന്നതിനപ്പുറം മറ്റൊരുറപ്പും ഇല്ലാതെ പ്രണയിക്കണം… ” അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു അവൾ അത് അടച്ചു വച്ചു “എന്താ നന്ദാ നീ ഇടക്ക് ഇടക്ക് താഴെ വന്നു നോക്കുന്നുണ്ടല്ലോ എന്താ കാര്യം “ഞാൻ വെറുതെ അച്ഛൻ കൂപ്പിൽ പോകുന്നില്ലേ “അത് അറിയാൻ ആണോ നീ ഇടക്ക് ഇടക്ക് വന്നു നോക്കുന്നെ “ഹേയ് അല്ല വിശക്കുന്നു അതിന് ആണ് ഞാൻ വന്നത് “അത് പറഞ്ഞാൽ പോരെ പോയി കഴിക്ക് “അല്ല ഇപ്പോൾ വേണ്ട “നീ അല്ലേ വിശക്കുന്നു എന്ന് പറഞ്ഞത് “അല്ല മാറി “ഇത്ര പെട്ടന്നോ “ഉം മാറി “ഞാൻ ഇറങ്ങുവാ വൈകുന്നേരം ഒന്ന് കൂപ്പിലേക്ക് നീ വരണം “ഉം വരാം അച്ഛാ “എങ്കിൽ ശരി അയാൾ പോയപാടെ അവൻ ഓടി റൂമിൽ എത്തി “അച്ഛൻ പോയോ

“ഉം പോയി വാ ആരും കാണാതെ അവർ താഴെ എത്തി പതിയെ ഹാളിൽ നിന്ന്‌ പുറത്തു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി മുറ്റത്ത് എത്തി അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു “കേറൂ “ഇതിലൊ വേണ്ട ഞാൻ നടന്നു പൊക്കോളാം “കൊഞ്ചാതെ കേറടി ആരേലും കാണും മുൻപ് അവൾ പെട്ടന്ന് കേറി അവൻ പെട്ടന്ന് തന്നെ വണ്ടി എടുത്തു പുറം പണിക്ക് വരുന്ന സീത ഒരു മിന്നായം പോലെ അവരെ കണ്ടു അവൾ വേലക്കാരി ലക്ഷ്മിയോട് പറഞ്ഞു “നന്ദൻ കുഞ്ഞു ഇപ്പോൾ വണ്ടിയിൽ പോയി നീ കണ്ടില്ലാരുന്നോ “ഇല്ല ശബ്ദം കേട്ടു എന്തേ “കൂടെ ഒരു പെൺകൊച്ചു ഉള്ളപോലെ എനിക്കു തോന്നി “പെൺ കൊച്ചോ? ചുമ്മാ വേണ്ടാത്തത് പറയല്ലേ സീതേ നന്ദൻ കുഞ്ഞു കൂപ്പിൽ പോയത് ആണ് ഉള്ള പണി കളയണ്ട അവർ പോകും വഴി കാര്യസ്ഥൻ രാമൻപിള്ള കണ്ടു

“അയാൾ കണ്ടു കാണുമോ രാധിക വേവലാതിയോടെ ചോദിച്ചു “ഹേയ് കാണില്ല മനസിലായി കാണില്ല “ശോ ഒക്കെ നന്ദുവേട്ടൻ കാരണം ആണ് എനിക്ക് പേടിയാകുന്നു “നീ എന്തിനാ പേടിക്കുന്നെ എന്നാണെങ്കിലും എല്ലാരും അറിയാൻ ഉള്ളത് അല്ലേ അവൾ പിന്നെ ഒന്നും മിണ്ടിയില്ല അവൻ പാടവരമ്പിൽ വണ്ടി നിർത്തി അവൾ ഒന്നും മിണ്ടാതെ നടന്നു പോയി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ പിണക്കത്തിൽ ആണ് എന്ന് അവനു തോന്നി കുറേ നേരം അവിടെ തന്നെ അവൻ നിന്നു അവൾ കണ്ണിൽ നിന്നും അകലും വരെ *****

“നീ ഇത് എവിടാരുന്നു രാധു ഞാൻ അങ്ങോട്ട്‌ വരാൻ പോകുവാരുന്നു സുധ ദേഷ്യത്തിൽ പറഞ്ഞു “ഞാൻ വർത്തമാനം പറഞ്ഞു ഇരുന്നു പോയി അമ്മേ സമയം പോയത് അറിഞ്ഞില്ല “കൊള്ളാം രാവിലെ പോയത് അല്ലേ നീ ഉച്ച ആയിട്ടും കാണാതെ ആയാൽ വീട്ടിൽ ഉള്ളവർ പേടിക്കില്ലേ “സോറി അമ്മേ ഇനി ഇങ്ങനെ ഉണ്ടാവില്ല “ഉം വാ കഴിക്കാം “ഇപ്പോൾ വേണ്ട അമ്മേ അവൾ റൂമിലേക്കു കയറി പോയി **** “വിശ്വൻ അദ്ദേഹം ഇവിടെ ഉണ്ടാകും എന്ന് ഓർതാണ് ഞാൻ ഇപ്പോൾ വന്നത് രാമൻപിള്ള പറഞ്ഞു “ഉണ്ടാരുന്നു ഇപ്പോൾ ഇറങ്ങിയേ ഉള്ളു ലക്ഷ്മി പറഞ്ഞു “ദേവികുഞ്ഞും ഇല്ലേ “ഇല്ല ദേവികുഞ്ഞും നന്ദകുഞ്ഞും കൂടെ ദേവികുഞ്ഞിന്റെ വീട്ടിൽ പോയി “അപ്പോൾ ഞാൻ ഇപ്പോൾ നന്ദകുഞ്ഞും നന്ദൻ കുഞ്ഞും കൂടെ ബൈക്കിൽ പോകുന്നത് കണ്ടല്ലോ “നന്ദകുഞ്ഞു രാവിലെ പോയതാണല്ലോ നന്ദൻ മോൻ ഇപ്പോൾ പോയിരുന്നു

“അപ്പോൾ പിന്നെ നന്ദൻകുഞ്ഞിന്റെ കൂടെ ഞാൻ കണ്ടത് ആരെയാ രാമൻപിള്ള പറഞ്ഞു അപ്പോൾ ലക്ഷ്മി സീത പറഞ്ഞ കാര്യത്തെകുറിച്ച് ഓർത്തു ഉമ്മറത്തു രാധികയുടെ ചെരുപ്പും കണ്ടില്ല അവരുടെ മനസിലേക്ക് സംശയത്തിന്റെ നിഴൽ വീണു അന്ന് വൈകുന്നേരം അവൻ കുറേ നോക്കി നിന്നെങ്കിലും അവൾ അമ്പലത്തിൽ വന്നില്ല അവന്റെ മനസിന്‌ വല്ലാത്ത അസ്വസ്ഥത തോന്നി അവൻ ഫോൺ എടുത്തു അവളുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു അവൾ തന്നെ കാൾ എടുക്കണേ എന്ന് പ്രാർത്ഥിച്ചു ഫോൺ കാളിങ് ഇട്ടു ******

അവൾ ബുക്കിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നു ഒന്നും പഠിക്കാൻ തോന്നിയില്ല അവനെ കാണാഞ്ഞിട്ട് അവളുടെ മനസ്സും അസ്വസ്ഥമാരുന്നു ഫോൺ ബെൽ അടിക്കുന്നത് കേട്ട് സുധ ഫോൺ എടുത്തു “ഹലോ മറുവശത്തു നിശബ്ദത അവർ ഫോൺ വച്ചു വീണ്ടും ഫോൺ റിങ് ചെയ്ത് അവർ ഫോൺ എടുത്തു “മിണ്ടാൻ വയ്യങ്കിൽ എന്തിനാ വിളിക്കണേ അവർ ദേഷ്യത്തിൽ ഫോൺ വച്ചു മറുവശത്തു നന്ദൻ ആണെന്ന് രാധികക്ക് മനസ്സിൽ ആയി അവളിൽ ഒരു പുഞ്ചിരി വിടർന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രണ്ടുപേർക്കും ഉറക്കം വന്നില്ല വിരഹത്തിന്റെ വേദന എന്തെന്ന് രണ്ടുപേരും അറിയുക ആയിരുന്നു പിറ്റേന്ന് വൈകുന്നേരം അവൾ അമ്പലത്തിൽ പോയി അരയാൽ ചുവട്ടിൽ നിൽക്കുന്ന അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ശ്രീകോവിലിനു മുമ്പിൽ പോയി തൊഴുതു അവൾ പിണക്കത്തിൽ ആണെന്ന് അവനു മനസ്സിൽ ആയി

അവൻ അവളുടെ അടുത്ത് ആയി വന്നു തൊഴുത് നിന്നു ആരും കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു “എന്റെ ഭഗവാനെ ഈയുള്ളവൻ അറിയാതെ ചെയ്ത് പോയ തെറ്റിന് അടിയനോട് ക്ഷമിക്കണേ അടിയന്റെ പ്രിയപ്പെട്ട രാധയെ അടിയന് പഴയ പോലെ തിരിച്ചു തരണേ അവൾക്ക് അടിയനോട് ഉള്ള പിണക്കം മാറ്റി വീണ്ടും അനുരാഗം ആ മനസ്സിൽ നിറക്കാൻ ഒരു വഴി കാണിച്ചു തരണേ അവൾ അറിയാതെ ചിരിച്ചു പോയി അവൻ കണ്ണുതുറന്നു നോക്കി അവൾ ചിരിച്ചു കൊണ്ട് നടന്നു അവൻ അവളുടെ പിറകെ നടന്നു “ഒന്ന് നിൽക്കു പ്രിയ രാധേ “എന്താ അവൾ കൃത്രിമദേഷ്യത്തോടെ ചോദിച്ചു “പിണക്കം മാറിയോ “ഇല്ല “എങ്കിൽ മാറ്റിയിട്ട് ഉള്ളു ബാക്കി കാര്യം പെട്ടന്ന് ഒരു കൊള്ളിയാൻ മിന്നി

ന്റെ കൃഷ്ണ അതും വിളിച്ചു അവൾ അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു “കണ്ടോ എന്റെ പ്രാർത്ഥന കേട്ടത് അവൻ അവളോട് ചോദിച്ചു അവൾ അവനെ സംശയപൂർവ്വം നോക്കി “ഒരു വഴി കാണിച്ചു തരണേ കൃഷ്ണ എന്ന് പറഞ്ഞപ്പോൾ തന്നെ വഴി കാണിച്ചു തന്നത് കണ്ടോ അവൾ നാണത്തിൽ അവനിൽ നിന്നും പിന്മാറി “മൂപ്പര് നന്ദി ഉള്ളവൻ ആണ് നേദിച്ച കദളി പഴത്തിന്റെ നന്ദി ആണ് “വേണ്ടാട്ടോ ഈശ്വരകോപം വാങ്ങി കൂട്ടാതെ കൃഷ്ണൻ നന്ദുവേട്ടന്റെ കളികുട്ടി അല്ല പെട്ടന്ന് മഴ പെയ്തു അവൾ കുട നിവർത്തി അവൻ നനഞ്ഞു നിന്നു അവൾ അവനെ നോക്കി “നനയാതെ വന്നു കേറൂ “നിന്റെ പിണക്കം മാറി എന്ന് പറ എന്നിട്ട് കയറാം “അത് മാറില്ല

“എങ്കിൽ ഞാൻ നനഞ്ഞോളാം നനഞ്ഞു എനിക്ക് വല്ല പനിയും പിടിക്കട്ടെ “പിണക്കം മാറി വാ നനയാതെ അവൻ ഒരു കുസൃതി ചിരിയോടെ കുടയിൽ കയറി കുട അവളുടെ കൈയിൽ നിന്നും വാങ്ങി പിടിച്ചു അവളുടെ തോളിൽ കൂടെ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ചു അവൾക്ക് എന്തൊ വല്ലായ്മ തോന്നി അവന്റെ ആ സ്പര്ശനത്തിൽ അവൾ സ്വയം മറക്കും പോലെ തോന്നി “എന്തായിതു ആരേലും കാണും നന്ദുവേട്ട ” കാണട്ടെ “വിട് “ദേ ഞാൻ ഇറങ്ങി പോകും കേട്ടോ എനിക്കു പനിയും പിടിക്കും പിന്നെ കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല പിന്നീട് അവൾ ഒന്നും മിണ്ടിയില്ല അവർ നടന്നു നീങ്ങി പക്ഷെ ഇതെല്ലാം കണ്ടു കൊണ്ട് ലക്ഷ്മി അമ്മ അമ്പലത്തിൽ നില്പുണ്ടാരുന്നു അവരുടെ സംശയം ശരിയാരുന്നു എന്ന് അവർ ഞെട്ടലോടെ ഓർത്തു…….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 9

Share this story