കവചം: ഭാഗം 28

കവചം: ഭാഗം 28

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്താ ആദം അലി ഖാൻ തനിക്കു മാത്രമേ ചതിക്കാൻ അറിയുകയുള്ളൂ എന്ന് കരുതിയോ ……………..”ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ ആദം ഭയത്തോടെ പുറകിലേക്ക് വെച്ച് പോയി .അയാളുടെ കണ്ണിലെ ഭയം ഒരു ലഹരി പോലെ ആ ശബ്ദത്തിനു ഉടമ അയാളിലേക്ക് അടുത്ത് കൊണ്ടേ ഇരുന്നു ……….. “അബ്രാം …………” “അതേടോ ……താൻ വർഷങ്ങൾക്കു മുൻപ് കൊന്നു കളഞ്ഞ അബ്രാം തന്നെ ആണ് “ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മുൻപോട്ടു നടന്നു അടുത്തുകൊണ്ട് അബ്രാം പറഞ്ഞു . ആദത്തിനെ ചുട്ടെരിക്കാൻ ഉള്ള അഗ്നി അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു നിന്നു .അബ്രാമിനെ തൊട്ടു പുറകിലായി നിറഞ്ഞ കോപത്തോടെ നിൽക്കുന്ന ദേവിനെ കൂടി കണ്ടപ്പോൾ തന്റെ തോൽവി ഉറപ്പിച്ചു കഴിഞ്ഞിരുന്നു ആദം .

“എന്റെ പ്രാണനായവളെ ഇല്ലാതാക്കിയിട്ടും ഞങ്ങളുടെ ജീവിതം നശിപ്പിച്ചിട്ടും തന്നെ ഞാൻ ഒന്നും ചെയ്യാതെ വെറുതെ വിട്ടത് എന്റെ മകനെ കരുതി മാത്രം ആണ് .ഞാൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞാൽ തന്റെ കഴുകൻ കണ്ണുകൾ എന്റെ മകനേയും തേടി ഇറങ്ങിയാലോ എന്ന് ഭയന്നിട്ടു ആണ് . എന്റെ റിഥു അവന്റെ ഡാഡിയുടെ അടുത്ത് സുരക്ഷിതനായി ജീവിക്കട്ടെ എന്ന് കരുതി ആണ് .പക്ഷേ നീ അവിടേയും ചെന്നു എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കി .ഇനിയും ഞാൻ നിന്നോട് ക്ഷമിക്കും എന്ന് തോന്നുണ്ടോ ആദം നിനക്ക്………..” “അപ്പോൾ എല്ലാവരും ചേർന്ന് ഉള്ള ഒത്തുകളിയായിരുന്നു എല്ലേ .അങ്ങനെ തോൽക്കാനായി നിന്ന് തരും ഈ ആദം എന്ന് കരുതിയ നിങ്ങൾക്ക് തെറ്റി ………ജുനൈദ് …………….”അയാളുടെ അലർച്ച അവിടെ മുഴുവൻ മുഴങ്ങി .

എവിടെ നിന്നൊക്കയോ ബ്ലാക്ക് ഡ്രെസ്സുകൾ ധരിച്ചു കൈയിൽ കരുതിയ ആയുധങ്ങളുമായി കുറച്ചു പേർ അയാളുടെ മുൻപിലേക്ക് ഓടി അടുത്തു .അവർ ആദത്തിനു ചുറ്റും അണിനിരന്നു .അയാൾ ഒരു വിജയചിരിയോടെ ദേവിനേയും അബ്രാമിനെയും അഗ്നിയേയും നോക്കി . പക്ഷേ അവൾ പുച്ഛത്തിൽ നിറഞ്ഞ ഒരു ചിരി ആണ് തിരിച്ചു നൽകിയത് . “അബ്രാം …..ഞാൻ നിന്റെ ചേട്ടൻ ആണ് അത് മറക്കണ്ടാ …..എന്നും നിന്നെക്കാളും മുൻപന്തിയിൽ നിൽക്കുന്ന നിന്റെ ചേട്ടൻ .ചതിച്ചു തന്നെ ആണ് ആദം എല്ലാം നേടിയെടുത്തത്. എപ്പോളും തിരിച്ചും ചതി ഞാൻ പ്രതീക്ഷിച്ചിരുന്നു അതുകൊണ്ടു തന്നെ പ്ലാൻ ബി കരുതി തന്നെ ആണ് മുൻപോട്ടു ഓരോ ചുവടും വെക്കുക ” “പക്ഷേ ഇന്ന് ഈ നിമിഷം നിന്റെ ചതികൾ എല്ലാം അവസാനിക്കുകയാണ് ആണ് ആദം .എന്റെ റിഥുവിനു അവന്റെ ഡാഡും ബാബയും ചേർന്ന് ഒരിക്കിയിരിക്കുന്നത് സുരക്ഷിതവും ഉറപ്പും ഉള്ള കവചം തന്നെ ആണ് .അത് നീ തിരിച്ചറിയാൻ പോവുകയാണ് ………

“ഗൗരവത്തിൽ തന്നെ അബ്രാം പറഞ്ഞു നിർത്തി “നീ ഈ പീറ പെണ്ണിനെ കണ്ടു ആണോ എന്നെ നേരിടാൻ ഇറങ്ങിയിരിക്കുന്നത് ……………”അഗ്നിയെ നോക്കി പുച്ഛിച്ചു കൊണ്ട് ആദം പറഞ്ഞു . അഗ്നിയാവട്ടെ അയാളുടെ പുച്ഛം കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് നിന്നതേ ഉള്ളൂ . “അവിടെ ആണ് mr ആദം താൻ തോറ്റുപോയതു ഒരു പെണ്ണിന്റെ ധൈര്യവും ബുദ്ധിസാമർത്യവും വിട്ടു പോയത് .തന്റെ സാമ്രജ്യത്തിൽ തന്റെ കണ്ണുമുബിൽ ഞങ്ങൾ എത്തിയത് തന്റെ പ്ലാൻ ആണ് എന്ന് കരുതിയോ .ഇന്ന് ഈ നിമിഷം നടക്കുന്ന ഓരോ നീക്കവും അവൾ അഗ്നിയുടെ കണക്കുകൂട്ടലുകൾ ആണ് താൻ അതിൽ ഒരു തടസവും കൂടാതെ വന്നു വീഴുകയും ചെയ്‌തു .തന്റെ ഈ കോട്ടക്ക് ചുറ്റും അവൾ നിയോഗിച്ച സെക്യൂരിറ്റി ഓഫീസേഴ്‌സ് ആണ്. ചുരുക്കി പറഞ്ഞാൽ അഗ്നി വിരിച്ച വലയിൽ താൻ നൈസ് ആയി വന്നു പെട്ടു …………

“കളിയാക്കി ചിരിച്ചു കൊണ്ട് ദേവ് പറയുന്നത് കേട്ട് ആദം കോപം കൊണ്ട് വിറച്ചു . “ജീവനോടെ പുറത്തു പോവരുത് ഒന്നും …………..”തന്റെ അനിയായികളോട് അജ്‍ഞാ പോലെ ആദം പറഞ്ഞു നിർത്തിയതും അയാളുടെ കൂടെ ഉണ്ടായിരുന്നവർ അഗ്നിയുടേയും ദേവിന്റയും അടുത്തേക്ക് ഓടി അടുത്തു . ദേവ് അഗ്നിയെ നോക്കി കണ്ണുകൾ അടച്ചു മനോഹരമായി ചിരിച്ചു കാണിച്ചതും ആ ചിരിയുടെ അർത്ഥം മനസ്സിലാക്കി അവളും അവനു മനോഹരമാ ചിരി സമ്മാനിച്ചു . തങ്ങളുടെ അടുത്തേക്ക് ഓടി അടുത്തവരുടെ മുൻപിലേക്ക് രണ്ടു പേരും ഒരുമിച്ചു കയറി നിന്നു . അഗ്നിയുടെ അടുത്തേക്ക് എത്തിയവന്റെ കൈയ്കൾ അവൾക്കു നേരെ ഉയരുന്നതിനു മുൻപ് തന്നെ അവന്റെ മർമം നോക്കി അഗ്നിയുടെ ബൂട്ട് പ്രഹരം ഏൽപ്പിച്ചിരുന്നു .

വേദന കൊണ്ട് കുനിഞ്ഞു പോയ അയാളുടെ പുറം നോക്കി ആയിരുന്നു ചുരുട്ടി പിടിച്ച അവളുടെ മുഷി പതിച്ചത് .അയാളുടെ കോളറിൽ പിടിച്ചു മുഖം തനിക്കു നേരെ ആക്കി മൂക്കിന്റെ പാലം നോക്കിയായിരുന്നു അടുത്ത ഇടി .എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചു അറിയുന്നത് മുൻപ് തന്നെ അയാൾ ബോധമറ്റ്‌ അവളുടെ കല്കീഴിലേക്കു വീണു പോയിരുന്നു . അപ്പോളേക്കും ദേവും തന്റെ അടുത്തേക്ക് ഓടി അടുത്ത ആളുടെ കാര്യത്തിൽ തീരുമാനം ആക്കിയിരുന്നു .തങ്ങളുടെ അടുത്തേക്ക് കൂട്ടത്തോടെ ഓടി അടുത്ത എല്ലാവരേയും അഗ്നിയും ദേവും റിഥുവും ചേർന്ന് കണക്കിന് കൊടുക്കുണ്ടായിരുന്നു . “മിടുക്കൻ ആയല്ലോ എന്റെ അനിയൻകുട്ടൻ പഠിപ്പിച്ചത് ഒന്നും വെറുതെ ആയില്ലല്ലോ ………..” റിഥു ഒരാളെ പെരുമാറുന്നത് കണ്ടു അഗ്നി ചിരിയോടെ ചോദിച്ചു . “ആരാ ഗുരു ………..

അപ്പോൾ മോശം ആവില്ലല്ലോ …………….”ഒരാളുടെ മുക്കിനു നോക്കി ശക്തിയിൽ പഞ്ച് കൊടുത്തു കൊണ്ട് അഭിമാനത്തോടെ റിഥു പറഞ്ഞു .അതിനു ചുണ്ടുകൾ കൂർപ്പിച്ചു പിരികം പൊക്കി അഗ്നി അവനെ നോക്കി . “ദാ ………കണ്ടോ ………..ചേച്ചികുട്ടി ………….”എന്ന് പറഞ്ഞു അയാൾക്കിട്ടു ഒരു ചവുട്ടും കൊടുത്തു ഗമയിൽ തന്നെ നിന്നു റിഥു . തന്റെ അനിയായികൾക്കു ദേവിന്റയും അഗ്നിയുടേയും അവരുടെ കുട്ടാളികളുടേയും മുൻപിൽ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലാ എന്ന് മനസ്സിലാക്കിയ ആദം കോപം കൊണ്ട് വിറച്ചു .അയാളുടെ കണ്ണിൽ വന്യമായ ഒരു ഭാവം വന്നു നിറഞ്ഞു . തന്റെ കൈയിൽ നിന്നും തെറിച്ചു വീണ തോക്കിൽ ആയി അയാളുടെ കണ്ണുകൾ ഉടക്കി . പകയോടെ ഓടിപോയി ആ തോക്കു കൈയിൽ എടുത്തു .

ചുറ്റും കണ്ണുകൾ ഓടിച്ചു തന്റെ ഇരയെ കണ്ടുകിട്ടിയതും അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി ചുണ്ടിൽ നികൃഷ്ടമായ ചിരിയും . അഗ്നിയെ നോക്കി ഗമയോടെ ചിരിച്ചു നിൽക്കുന്ന റിഥുവിലേക്കു അയാളുടെ തോക്കു ലക്ഷ്യം വെച്ചു .റിഥുവിനെ നോക്കി തിരിഞ്ഞു നിൽക്കുന്ന അഗ്നി അത് കണ്ടതുമില്ലാ . ഒരു വെടിയൊച്ച ആ വല്യ കൊട്ടാരത്തെ പിടിച്ചു കുലുക്കുന്നത് പോലെ മുഴങ്ങി . “റിഥു …………….” “മോനേ ………….” ഒരേ സമയം ദേവിന്റയും അബ്രാമിന്റ്റെയും ശബ്ദം അവിടെ പ്രീതിദ്വനിച്ചു . കണ്ണുകൾ അടച്ചു തുറക്കുന്ന നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞിരുന്നു .ദേവും അബ്രാമും കണ്ണുതുറക്കുബോൾ കാണുന്നത് .നെഞ്ചിൽ കൈകൾ ചേർത്ത് വെച്ച് അതിൽ നിന്നും ചിറ്റുന്ന ചോരയോടെ റിഥുവിലേക്കു ചാഞ്ഞു വീഴാൻ പോവുന്ന അഗ്നിയെ ആണ് ……….. “അഗ്നി ……………..

“ദേവ് ഒരു അലർച്ചയോടെ അവളുടെ അടുത്തേക്ക് പാഞ്ഞു .വീണു പോവുന്നതിനു മുൻപ് തന്നെ അവളെ അവൻ കൈക്കുള്ളിൽ താങ്ങി പിടിച്ചു രണ്ടുപേരും നിലത്തേക്ക് ഊർന്നു ഇരുന്നു പോയി. “അഗ്നി എടാ …………….”അത്രയും പറയുബോളും അവന്റെ ശബ്ദം ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞു ഒഴുകി .റിഥുവിന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല . ആദത്തിന്റെ അനക്കം ഒന്നും കാണാഞ്ഞിട്ട് അബ്രാം തിരിഞ്ഞു നോക്കുബോൾ കാണുന്നത് .രത്നങ്ങളും മുത്തുകളും പതിച്ച മനോഹരമായ പിടിയോടു കൂടിയ കത്തി കഴുത്തിൽ തുളച്ചു കയറി ഒന്ന് ശബ്ദിക്കാൻ പോലും ആവാതെ പിടച്ചു മരിക്കുന്ന ആദത്തിനെ ആണ് .

ആദ്യയിൽ നിന്നും പറഞ്ഞു കേട്ടിട്ടുള്ള രാജ്പൂത്തി റാണിമാരുടെ കവചമായി അവരുടെ അധികാരത്തിനു അടയാളം ആയി രാജാവ് വിവാഹ ശേഷം ആദ്യമായി നൽകുന്ന ആയുധം എന്നും കൂടെ കാണുന്ന രത്നങ്ങളും മുത്തുകളും പതിച്ച പരമ്പരാഗതമായ കത്തി അത് ആരുടെ കൈയിൽ നിന്നും ആണ് ആദത്തിന്റെ കഴുത്തിൽ തുളച്ചു കയറിയത് എന്ന് ഓർത്തു അയാളിൽ ഒരു ചെറുപുഞ്ചിരി നിറഞ്ഞു . “ആ കത്തിക്ക് അനിയോജ്യ ആയവൾ അഗ്നയാ ………”അയാൾ സംതൃപ്തിയോടെ മനസ്സിൽ ഉരുവിട്ടു . “അൻഷ്……….”വേദന കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകി എങ്കിലും അവൾ ചിരിയോടെ ദേവിനെ വിളിച്ചു . “ഇല്ലടാ ……നിനക്കു ഒന്നും പറ്റില്ലാ ……ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ലാ ……….റിഥു വേഗം കാർ എടുക്കാൻ പറയൂ …………..”കണ്ണീരിൽ കുളിച്ചു ദേവ് എന്തൊക്കയോ പുലമ്പി കൊണ്ടേ ഇരുന്നു റിഥു വെപ്രാളത്തോടെ പുറത്തേക്കു ഓടി …. “അൻഷ്………റിഥു അവനു ഇനി ഒന്നും സംഭവിക്കില്ലാ ……

എന്റെ വാക്കു ഞാൻ പാലിച്ചു …………”വേദനയിൽ കുതിർന്നു അവൾ മെല്ലെ വിക്കി വിക്കി എങ്ങനെയോ പറഞ്ഞു . “എനിക്ക് റിഥുവിനെ മാത്രം പോരാ നിന്നെയും വേണം ഒരു പോറൽ പോലും ഏൽക്കാതെ ……….എന്റെ ……..എന്റെ പ്രാണൻ ആണ് അഗ്നി നീ അത് എന്നിൽ നിന്നും നീ അടർത്തി കൊണ്ട് പോവരുത് ……….”മടിയിൽ തലയും വെച്ച് കിടക്കുന്ന അഗ്നിയുടെ മുഖം കൈക്കുള്ളിൽ എടുത്തു നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് വിറയലോടെ ദേവ് പറഞ്ഞു . “അഗ്നി എല്ലാത്തിലും ധീരയാണ് അൻഷ പക്ഷേ അവളുടെ പ്രണയത്തിൽ മാത്രം അവൾ ഭീരു ആയി പോയി ……..പക്ഷേ ഈ നിമിഷം തോറ്റുകൊണ്ടു മരിക്കാൻ ഞാൻ തയ്യാർ അല്ലാ……… അഗ്നി എല്ലാത്തിലും ജയിച്ചിട്ടേ ഉള്ളൂ .

മരിക്കുന്നതും അങ്ങനെ തന്നെ ആവും……i love you അൻഷ………..ഈ ലോകത്തിൽ എന്തിനേക്കാളും ആരെക്കാളും കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു ദേവാൻശിഷ് രാജ്…. …………..”പറഞ്ഞു മുഴുവിക്കുന്നതിനു മുൻപ് തന്നെ അവളിലെ ശ്വാസം വിലങ്ങി കണ്ണുകൾ മിഴിഞ്ഞു കൺകോണിൽ കൂടി കണ്ണുനീർ ചാലിട്ടു ഒഴുക്കി . കണ്ണുകൾ അടയുന്നതിനു മുൻപു അവൾ ദേവിന്റെ കണ്ണുകളിൽ മാത്രം ദൃഷ്ടി ഊന്നി തന്നോട് പ്രണയം വിളിച്ചു പറയുന്ന തിളങ്ങുന്ന ആ കണ്ണുകളിൽ . കണ്ണുകളിലേക്കു ഇരുട്ടു വന്നു നിറയുബോളും അവളുടെ മനസ്സു ഉരുവിട്ടു കൊണ്ടേ ഇരുന്നു ഇനി ഒരിക്കലും തനിക്കു തന്റെ അൻഷിനെ ഒരു നോക്ക് കാണുവാൻ കഴിയുകയില്ല എന്ന്……………..”തുടരും…

കവചം: ഭാഗം 27

Share this story