മനപ്പൊരുത്തം: ഭാഗം 7

മനപ്പൊരുത്തം: ഭാഗം 7

എഴുത്തുകാരി: നിവേദിത കിരൺ

അതെ ഏട്ടാ…. നിങ്ങള് രണ്ടാളും അടിപൊളി ആട്ടോ… നല്ല കെയറിംങ്…. യൂ ആർ സോ ലക്കി ഏട്ടാ…. അത്ര പാവമാണ് ഞങ്ങടെ ഏട്ടത്തി…. എന്റെ താടിയിൽ കുറുമ്പോടെ പിടിച്ച് പറഞ്ഞിട്ടവൾ പോയി…… ശരിയാണ്….. അച്ചു ഭയങ്കര പാവമാണ്…… സിദ്ധുവിൻ്റെ മാത്രം അച്ചു….. പെട്ടെന്നാണ് സിദ്ധുവിൻ്റെ ഫോൺ റിംഗ് ചെയ്തത്…. 🌸 🌸 🌸 🌸 🌸 🌸 🌸 🌸 റൂമിലേക്ക് വന്ന ആവണി കാണുന്നത് ഫോണിൽ ആരോടോ ചിരിച്ചു കളിച്ചു സംസാരിക്കുന്ന സിദ്ധുവിനെ ആണ്…. അവൻ ആവണിയെ കണ്ടതും ഇപ്പോ വരാമെന്ന് പറഞ്ഞു…. അവൾ ഒന്ന് തലയാട്ടി…. ചിരിയോടെ ഉള്ള സിദ്ധുവിൻ്റെ മുഖം നോക്കുകയായിരുന്നു അച്ചു….നല്ല തേജസ്സുള്ള മുഖം… അല്പം നീണ്ട മുടിയും … നല്ല കട്ടി മീശ… താടി ഇല്ല…

അപ്പോഴാണ് അവൻ്റെ കവിളിലെ നുണക്കുഴി അവൾ ശ്രദ്ധിക്കുന്നത്…. ചിരിക്കുമ്പോൾ അത് വിരിഞ്ഞു വരുന്നു… അവൾ പരിസരം മറന്ന് അവനെ തന്നെ നോക്കി നിൽക്കുകയാണ്…. ഇടയ്ക്ക് എപ്പോഴോ അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. പെട്ടെന്ന് തന്നെ ആവണി അവളുടെ നോട്ടം മാറ്റി….. എന്താടോ ഭാര്യേ… ആദ്യമായി കാണുന്നത് പോലെ…. വാ… നമുക്ക് ആഹാരം കഴിക്കാം… എനിക്ക് വിശക്കുന്നു…. ആം.. പോകാം…. ആവണി എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു… പിന്നീട് ഇരുന്നോളാം എന്ന് അവൾ പറഞ്ഞതും സിദ്ധു അച്ചുവിന്റെ കൈയിൽ പിടിച്ച് അവൻ്റെ അടുത്ത് ഇരുത്തി…. അവൻ തന്നെ അവൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു….. ഇതെല്ലാം കണ്ട് ആ അച്ഛൻ്റെയും അമ്മയുടെയും കണ്ണുകളും മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു….. ആവണി റൂമിലേക്ക് വന്നപ്പോൾ സിദ്ധു അടുത്ത ദിവസം എടുക്കാനുള്ള നോട്ട്സ് തയാറാക്കുകയായിരുന്നു…

എടോ… തനിക്ക് എന്തേലും ചോദിക്കാനുണ്ടോ?? ഉത്തരമായി ഇല്ല എന്നവൾ തല അനക്കി… അച്ചു… എന്തേലും ചോദിച്ചാൽ മറുപടി തരണം കേട്ടല്ലോ…. മ്ം.. അതിനും അവൾ തല അനക്കി…. നിന്നോടല്ലെ മറുപടി പറയണമെന്ന് ഞാൻ പറഞ്ഞത് എന്നും പറഞ്ഞു സിദ്ധു അവളുടെ അടുത്ത് ചെന്നു…. പെട്ടെന്ന് അവൾ പേടി കൊണ്ട് കണ്ണടച്ചു…. കുറച്ചു കഴിഞ്ഞതും പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് പതിയെ കണ്ണ് തുറന്നു…. അപ്പോ അവളെ തന്നെ നോക്കി കൈയും കെട്ടി നിൽക്കുന്ന സിദ്ധുവിനെ ആണ്…. അവൻ ചെന്ന് ആവണി യുടെ അടുത്തിരുന്നു…. അച്ചു… തനിക്ക് എന്നെ പെട്ടെന്ന് അംഗീകാരിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം…. അതിന് കാരണം തൻ്റെ ഉള്ളിലെ പേടിയാണ്… എന്നിലും താൻ ഹരിയെ കാണുന്നു അല്ലേ?? അതൊക്കെ ഓർത്തപ്പോൾ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

എടോ… കരയാതെ… ജീവിതകാലം മുഴുവൻ ഇങ്ങനെ പേടിച്ചു കഴിയാൻ പറ്റുവോ?? നമ്മുടെ ഉള്ളിലെ ഭയത്തെ ജയിക്കാൻ നമ്മൾ അനുവദിച്ചൂടാ…. നമുക്ക് അതിനെ തോൽപിക്കണം… മനസ്സിലായോ….. അതിന് എന്താ ചെയ്യേണ്ടത്?? അച്ചു എന്താന്നുള്ള അർത്ഥത്തിൽ അവനെ നോക്കി….. നമുക്ക് പേടിയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യണം… അങ്ങനെ ആ ഭയത്തെ അകറ്റണം… എന്നുവെച്ച് ഇരുട്ട് മുറിയിൽ കയറി കതകടച്ചു ഇരിക്കാൻ അല്ല ഞാൻ ഉദ്ദേശിച്ചത്….. നീ പഴയ ആവണി ആകണം…. തനിയെ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കണം.. ഇന്ന് അമ്മ വന്നപ്പോൾ പറഞ്ഞു നിനക്ക് ഒറ്റയ്ക്ക് പുറത്ത് പോകാൻ പേടിയാണെന്ന്…. എടോ… അവൻ തകർക്കാൻ തുടങ്ങിയ തൻ്റെ ജീവിതം താൻ തിരിച്ചു പിടിക്കണം… ആ സന്തോഷങ്ങളും കളിയും ചിരിയും എല്ലാം തിരിച്ചു വരണം….

തന്നെ പഴയ ആവണി ആക്കി അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ കൊണ്ടു നിർത്തുമെന്ന് വാക്ക് കൊടുത്തിട്ടാ ഞാൻ ഇന്ന് പോന്നത്…. അച്ചു… നമുക്ക് നല്ല ഫ്രണ്ട്സ് ആയി ഇരിക്കാം… പതിയെ പരസ്പരം മനസ്സിലാക്കി നമുക്ക് ജീവിക്കാൻ തുടങ്ങാം…. എന്ത് പറയുന്നു?? ആവണി അതിന് മറുപടി ആയി തല അനക്കി…. ഇത് കണ്ട സിദ്ധു ആവണി യുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു… ആ…. എനിക്ക് നന്നായി വേദനിച്ചു ട്ടോ…. എന്തേലും ഇണ്ടേൽ ഇത് പോലെ മറുപടി പറയണം. കേട്ടല്ലോ… അല്ലെങ്കിൽ ഇനിയും കിട്ടും…. തനിക്ക് ഞാൻ കുറച്ചു മുൻപ് ഫോണിൽ സംസാരിച്ചത് ആരോടാണ് എന്ന് അറിയണ്ടെ…. എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ദേവൻ… ദേവദത്ത്…. കൃത്യമായി പറഞ്ഞാൽ ദീക്ഷിതയീടെ ചേട്ടൻ…. ദീക്ഷിത??? എൻ്റെ ആദ്യ ഭാര്യ… ദീക്ഷിത…. മ്ം.. അതെ… ഞാൻ ഒന്നു ചോദിച്ചോട്ടെ…

വിഷമം ആകുവോ??? ദീക്ഷിതയെപ്പറ്റി ആണോ?? അതെ… എങ്ങനെ മനസ്സിലായി??? എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട് അച്ചു നിന്നെ… തൻ്റെ ഓരോ നോട്ടത്തിൽ… സംസാരത്തിൽ എല്ലാം… ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഞാൻ ഫോൺ വിളിച്ചപ്പോൾ ഉച്ചയ്ക്ക് എന്നോട് വരാമോ എന്നല്ലെ താൻ ചോദിക്കാൻ വന്നത്…. എന്റെ പ്രതികരണം എങ്ങനെ ആകുമെന്ന് പേടിച്ചല്ലേ താൻ എന്നോട് ചോദിക്കാഞ്ഞെ….. ആവണി അൽഭുതത്തോടെ സിദ്ധുവിനെ നോക്കി ഇരുന്നു… ഇങ്ങനെ നോക്കല്ലെ പെണ്ണേ… എനിക്ക് തോന്നി… അതാണെന്ന് അതല്ലേ ലീവെടുത്ത് പെട്ടെന്ന് ഞാൻ വന്നത്….. മ്ം.. ആ കുട്ടിടെ കാര്യം പറയൂ…. പറയാം…. ദീക്ഷിത വിശ്വനാഥ്… എൻ്റെ അമ്മയുടെ ഉറ്റ സുഹൃത്തായ രേഖയുടെ മകൾ…

അമ്മയും ആൻ്റിയും ചെറുപ്പം മുതലേ കൂട്ടുകാർ ആയിരുന്നു…. ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവർ…. ആൻ്റിക്ക് രണ്ട് മക്കളാണ്… മൂത്ത ആൾ ദേവ് ദത്ത്… ഇളയ ആളാണ് ദീക്ഷിത… ദേവൂ…. ഞാനും ദേവനും ഒരേ പ്രായമാണ് …. ഞങ്ങൾ നാലാം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചത്…. അതിന് ശേഷം അവർ മുംബൈയിലേക്ക് താമസം മാറി…. ദേവൻ പോയപ്പോ ആകെ വിഷമം ആയി… അന്ന് ഇവര് ജനിച്ചിട്ടില്ല… അതിൽ പിന്നെ ആണ്… അനിയനോ അനിയത്തിയോ വേണം എന്ന് തോന്നി തുടങ്ങി…. അങ്ങനെ അമ്മയോട് പറഞ്ഞു… അച്ഛനോട് പറഞ്ഞു അവസാനം എൻ്റെ ആഗ്രഹം പോലെ ദൈവം എനിക്കൊരു അനിയനെയും അനിയത്തിയെയും തന്നൂ…. പ്ലസ് ടൂ കഴിഞ്ഞു ഞാൻ ബിബിഎ ചെയ്യാൻ ബാംഗ്ലൂർ പോകാൻ പ്ലാൻ ചെയ്തു എൻ്റെ കൂടെ ദേവനും എബിയും വന്നു….

ഞങ്ങള് മൂന്നു പേരും ആയിരുന്നു ബെസ്റ്റ് ഫ്രണ്ട്സ്….. എംബിഎ യും അവിടെ തന്നെ ആയിരുന്നു ചെയ്തത്….. കോഴ്സ് എല്ലാം കഴിഞ്ഞു പെട്ടെന്ന് തന്നെ നാട്ടിൽ ജോലി കിട്ടി ഞങ്ങൾക്ക് ഒരു കമ്പനിയിൽ… ആ ഇടയ്ക്കാണ് ദേവ്ന്റെ ഫാമിലി നാട്ടിൽ വന്നത്…. അമ്മയും അച്ഛനും എന്റെ ചട്ടമ്പികളും വളരെ സന്തോഷത്തിൽ ആയിരുന്നു…. കിച്ചുവും കുഞ്ചുവും എപ്പോഴും പരാതി പറയുമായിരുന്നു അവർക്ക് ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന്….. അത് കൊണ്ട് തന്നെ ദേവൂ വരുന്നുണ്ട് എന്ന് കേട്ടപ്പോൾ അവരാകെ ത്രില്ലിലായി….. ദേവൻ പറഞ്ഞു എനിക്ക് ദീക്ഷിതയെ പറ്റി നന്നായി അറിയാം… അത്ര പെട്ടെന്ന് ആരോടും കമ്പനി ആകുന്ന ഒരു ക്യാരക്ടർ അല്ല അവളുടേത്… മാത്രമല്ല ഭയങ്കര ദേഷ്യക്കാരിയുമാണ്…..

അവളുടെ ആഗ്രഹങ്ങളും വാശികളും എന്ത് വില കൊടുത്തും അവൾ നേടി എടുക്കും… അവൾക്കു ആരോടും അത്ര അറ്റാച്ച്മെന്റ് ഒന്നുമില്ല… ഒരു പ്രത്യേക ടൈപ്പാണ്….. ആ സമയത്ത് അവൾ ഫാഷൻ ഡിസൈനിംഗ് പഠിക്കുകയായിരുന്നു… ഞാനും ദേവനും എബിയും കൂടിയാണ് അവളെ നാടൊക്കെ ചുറ്റിക്കാട്ടിയത്…. ഇടയ്ക്കെപ്പോഴോ അവൾക്കു എന്നോട് പ്രണയം തോന്നി… പ്രണയം എന്നൊന്നും പറയാൻ പറ്റില്ല… ചെറിയൊരു അട്രാക്ഷൻ … അവൾ എന്നോട് നേരിട്ട് വന്ന് പറഞ്ഞു…. എനിക്ക് തന്നെ ഇഷ്ടമാണ് സിദ്ധാർത്ഥ്…. ദേവു എനിക്ക് നിന്നോട് അങ്ങനെ ഒരു ഫീലിംഗ് ഇല്ല.. സോറി…. എന്തുകൊണ്ട് സിദ്ധു ന് എന്നെ ഇഷ്ടമല്ല… എനിക്ക് എന്താ ഒരു കുറവ്?? പറ സിദ്ധു… ദേവു… നിനക്ക് എന്തേലും കുറവുണ്ടെന്ന് ഞാൻ പറഞ്ഞോ?? എനിക്ക് നിന്നെ അങ്ങനെ ഒന്നും കാണാൻ കഴിയില്ല അതുകൊണ്ടാണ്… കരഞ്ഞോണ്ടാണ് ദേവു വീട്ടിലേക്ക് പോയത്…

സങ്കടത്തെക്കാളും കുടൂതൽ അവൾക്കു ദേഷ്യമാണ് തോന്നിയത്…. മുറിയിൽ കയറി മുന്നിൽ കണ്ടതെല്ലാം അവൾ തകർത്തു… ദേവു… മോളെ… എന്താ പറ്റിയത്?? വിശ്വേട്ടാ… നമ്മുടെ മോൾ….. ദേവുട്ടാ… എന്താ പറ്റിയത്…. അച്ഛാ… എനിക്ക് സിദ്ധുവിനെ വേണം… എനിക്ക് സിദ്ധുവിൻ്റെ ഭാര്യ ആകണം…. മോളെ… നീ എന്തൊക്കെയാണ് പറയുന്നത്…. അതെ… അച്ഛാ… എനിക്ക് ഇഷ്ടമാണ് സിദ്ധാർത്ഥിനെ… പക്ഷേ സിദ്ധൂന് എന്നെ ഇഷ്ടമല്ലച്ഛാ… എനിക്ക് അവൻ ഇല്ലാതെ വയ്യ….. സിദ്ധുനെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ ഞാൻ ജീവനോടെ കാണില്ല….. മോളെ…. നീ ഇങ്ങനെ ഒന്നും പറയാതെ… ഞാൻ സംസാരിക്കാം… അവനോട്…… മോള് സമാധാനമായി ഇരിക്ക്… മോള് കിടക്ക്… ചെല്ല്…. വിശ്വേട്ടാ… നിങ്ങളെന്തിനാണ് അവൾക്കു വാക്ക് കൊടുത്തത്?? പിന്നെ ഞാൻ ആ സമയത്ത് എന്തായിരുന്നു വേണ്ടത്…

അവളോട് ദേഷ്യപ്പെടണമായിരുന്നോ?? നീ എൻ്റെ ഫോൺ എടുക്ക് ദേവനോട് സംസാരിക്കാം… വീട്ടിൽ എത്തിയ ദേവനോട് വിശ്വനാഥ് എല്ലാം പറഞ്ഞു…. ഇതെല്ലാം കേട്ടതോടെ ദേവൻ കലിയോടെ പറഞ്ഞു നടക്കില്ല അച്ഛാ… അവളുടെ ആഗ്രഹം…. സിദ്ധു എനിക്ക് എന്റെ കൂടെപ്പിറപ്പിനെ പോലെയാണ്… മാത്രമല്ല അവന് ദേവു ഒരിക്കലും മാച്ചല്ല… ജീവിതത്തെ പറ്റിയുള്ള അവരുടെ രണ്ടു പേരുടെയും കാഴ്ചപ്പാടുകൾ രണ്ട് വിധമാണ്…. ദേവൂന് ഒരിക്കലും അവൻ്റെ സങ്കൽപ്പത്തിലെ പോലൊരു കുട്ടി ആകാൻ കഴിയില്ല… അത് അവരുടെ ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾക്ക് അവസരം നൽകുകയെ ഉള്ളൂ…. മോനെ… നിനക്കറിയാലോ അവളുടെ വാശി….. വാശി….

അവളുടെ എല്ലാ പിടി വാശികൾക്കും കൂട്ട് നിന്നാണ് അവൾ ഇങ്ങനെ ആയത്…. ഇത് പറ്റില്ല… മറ്റുള്ള വാശികൾ പോലെ അല്ല … ഇതൊരാളുടെ ജീവിതമാണ്…. വിശ്വനും രേഖയും വിവാഹാലോചന യുമായി മഹാദേവൻ്റെ (സിദ്ധുവിൻ്റെ അച്ഛൻ)അടുത്ത് ചെന്നു… സിദ്ധുവിനോട് ആലോചിച്ച് മറുപടി പറയണമെന്ന് പറഞ്ഞു അവരെ തിരിച്ചയച്ചു…. താൻ എന്താടോ മറുപടി ഒന്നും പറയാത്തത്?? ഞാൻ എന്ത് മറുപടി പറയാനാ… ദേവൂ… എൻ്റെ രേഖയുടെ മോളല്ലെ… എനിക്ക് സന്തോഷമെ ഉള്ളൂ… പക്ഷേ ഇവിടെ വരുമ്പോഴും ആ കുട്ടിക്ക് ഒരു അകൽച്ച പോലെ അല്ലെ… ഒരു പ്രത്യേക പെരുമാറ്റം ആണ്….. ആ… സിദ്ധു വരുമ്പോൾ അവനോടു തന്നെ ചോദിക്കാം… ഇനി അവൻ്റെ മനസ്സിൽ ആരേലും ഉണ്ടെങ്കിലോ?? എന്താ… അച്ഛാ… വലിയ ആലോചന ആണെല്ലോ എന്താ കാര്യം?? അതോ നിങ്ങടെ ഏട്ടനെ പിടിച്ചു കെട്ടിച്ചാലോന്ന് ആലോചിക്കാ… എന്ത്യേ?? വളരെ നല്ല തീരുമാനമാണ്…

ഞങ്ങള് രണ്ടാളും ഇതിനോട് യോജിക്കുന്നു….. വേഗം കെട്ടിക്ക് അപ്പോ ഞങ്ങൾക്ക് ചേച്ചിനെ കിട്ടൂലോ… അല്ലെടി കുഞ്ചു…. അല്ല… ആരാ… പെണ്ണ്?? എവിടെയാ വീട്?? പെണ്ണിനെ നിങ്ങൾ അറിയും… നമ്മുടെ ദേവൻ്റെ അനിയത്തി…. ആര്… ദേവൂ….. ഒന്നും പറയാതെ ദേഷ്യത്തോടെ കുഞ്ചു റൂമിലേക്ക് പോയി…. എന്തിനാ അച്ഛാ… ഇത് വേണോ?? ആ ചേച്ചി ഞങ്ങളോട് പോലും നന്നായി സംസാരിക്കാറില്ല… കുഞ്ചുവിനാണേൽ അതിനെ കണ്ണിന് നേരെ കണ്ടൂടാ….. അത്രയും പറഞ്ഞു കിച്ചുവും റൂമിലേക്ക് പോയി…. കണ്ടോ ഏട്ടാ… അവർക്കാർക്കും ഇഷ്ടമല്ല…. ആ… എന്തായാലും അവൻ വരട്ടെ… എന്നിട്ടൊരു തീരുമാനത്തിൽ എത്താം…. എടാ… നീ എന്താ ഒന്നും പറയാത്തത്… (ദേവൻ) ഞാൻ എന്ത് പറയാനാ…

എടാ… ഞാൻ ദേവൂനോട് തീർത്ത് പറഞ്ഞതാ.. എനിക്ക് അവളെ അങ്ങനെയൊന്നും കാണാൻ കഴിയില്ല എന്ന്…. പിന്നെ എന്തിനാ അവൾ അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്…. എടാ… അവൾ നല്ല വാശിയിലാണ്… അതാ അച്ചനും അമ്മയും വീട്ടിൽ വന്നത്…. എടാ… അവൾ എന്താ എന്നെപ്പറ്റി ചിന്തിച്ച് നോക്കാത്തത്…. അവൾക്കു ഒരിക്കലും എൻ്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ കഴിയില്ല… മാത്രമല്ല പിള്ളേർക്ക് ദേവൂനെ കണ്ണിന് നേരെ കണ്ടൂടാ…. (സിദ്ധു) അതിന് അവരെ പറയുന്നതെന്തിനാ… അവളുടെ പെരുമാറ്റം കാരണം അല്ലേ.. (എബി) സിദ്ധു എനിക്ക് അവളെക്കാളും വലുത് നീയാണ്… നിന്റെ സന്തോഷമാണ്…. ഞാൻ പോകുവാടാ…. നാളെ കാണാം…. എടാ… എന്ത് പാവമാണ് ദേവൻ… ഇവളെന്താ ഇങ്ങനെ ആയത്?? ആർക്കറിയാം… എന്നിട്ട് നീ എന്ത് തീരുമാനിച്ചു??

അറിയില്ലാ….. വീട്ടിൽ പോയി നോക്കാം…. കുഞ്ചു നല്ല കലിപ്പിൽ ആയിരിക്കും… ആയിരിക്കും എന്നല്ല… ആണ്… അവളെന്നെ വിളിച്ചായിരുന്നു…. ഹലോ… എബി ചേട്ടായി അല്ലേ… അതേടി കുഞ്ചു…. എന്താ കാര്യം?? അവൻ ഉണ്ടോ അവിടെ?? ആര്??? എൻ്റെ പുന്നാര ഏട്ടൻ…. അവൻ ഇത്തിരി ബിസി ആണ്… എന്താടാ കാര്യം??? അവനോടു പറഞ്ഞേക്ക് ആ സാധനത്തിനെ എങ്ങാനും കെട്ടിയാൽ കൊല്ലുന്ന്…. പറഞ്ഞേക്കാം… മോളെ… ചേട്ടായി ഫോൺ വെക്കട്ടെ…. ആം.. ശരി…. എടാ…. നീ വേഗം ചെല്ല്… എന്നിട്ടൊരു തീരുമാനം പറയ്…. മ്ം… ശരിടാ….നാളെ കാണാം… ആം… വീട്ടിലെത്തിയപ്പോൾ എല്ലാവരും എന്നെ കാത്തിരിക്കുന്നു… സിദ്ധൂ…. ഞങ്ങള് നിന്നെ ഒരിക്കലും നിർബന്ധിക്കില്ല… നിന്റെ ജീവിതമാണ്… നീ തന്നെ തീരുമാനിക്ക്…. അച്ഛാ… അവൾക്കു ഒരിക്കലും ഇങ്ങനെയൊരു ജീവിതം പറ്റൂന്ന് തോന്നുന്നില്ല… ഒരിക്കലും അവൾക്കു എൻ്റെ സങ്കൽപ്പം പോലെ ആകാനും കഴിയില്ല….

അങ്ങനെ ഉള്ളപ്പോൾ….. മോനെ… ഞാൻ അവരോടു വിളിച്ചു താൽപര്യമില്ല എന്ന് പറയാം… ശരി.. അച്ഛാ…. ഞാൻ ഒന്നു കിടക്കട്ടെ…. പിറ്റേന്ന് രാവിലെ …… മോനെ… എണീക്ക്… ഇപ്പോ രേഖ വിളിച്ചായിരുന്നു… ദേവു… ദേവു… ആത്മഹത്യ ചെയ്യാൻ ശ്രമിച്ചൂന്ന്…. തക്ക സമയത്ത് ദേവൻ വന്നോണ്ട് അത് തടയാൻ പറ്റി….. ദേവൂ… അവൾ… എന്താ ഇങ്ങനെ…. ഇനി അവൾ എന്നെ ശരിക്കും പ്രണയിക്കുന്നുണ്ടാകുമോ??? ഞാൻ ദേവൂനെ കാണാൻ പോയി… ആകെ കരഞ്ഞ് തളർന്നിരുന്നു അവള്… ഒരു നിമിഷം അവളുടെ അവസ്ഥ ഓർത്ത് എന്റെ ഉള്ളൊന്നു പിടച്ചു…. ദേവൂ…. എന്റെ വിളി കേട്ടതും അവൾ ഓടി വന്നെന്നെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു… എന്നെ വേണ്ടാന്ന് പറയല്ലേ സിദ്ധു…

എനിക്ക് സഹിക്കാൻ പറ്റുന്നില്ല….. ദേവൂ… നീ കരയാതെ… വന്ന് ആഹാരം കഴിക്ക്… ഞാൻ ഏറെ നിർബന്ധിച്ചിട്ടാണ് അവൾ ആഹാരം കഴിക്കാൻ വന്നത്… അവളുടെ അവസ്ഥ കണ്ട് എല്ലാവരുടേയും മനസ്സ് മാറി… എല്ലാവരും എന്നെ ഒത്തിരി നിർബന്ധിച്ചു… അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു……….. തുടരും…..

മനപ്പൊരുത്തം: ഭാഗം 6

Share this story