രുദ്രവീണ: ഭാഗം 7

രുദ്രവീണ: ഭാഗം 7

എഴുത്തുകാരി: മിഴിമോഹന

രുദ്രന്റെ കാർ കണ്ടതും അവർ ഒന്ന് ഞെട്ടി… മ്മ്മ്….. കയറു അവൻ ആജ്ഞാപിച്ചു… ഡോർ തുറന്നു അകത്തു കയറിയ രണ്ടുപേരുടെയും മുഖം ഒന്ന് തെളിഞ്ഞു.. അപ്പുകുട്ടനും ആവണി ചേച്ചിയും….. നിങ്ങൾ എങ്ങനെ….. വീണ സ്വരം താഴ്ത്തി ചോദിച്ചു… രുദ്രേട്ടൻ രാവിലെ വീട്ടിൽ വന്നു ഞങ്ങളോട് ഒരുങ്ങി വരാൻ പറഞ്ഞു… നിങ്ങളുടെ എക്സാം ഒകെ കഴിഞ്ഞിലെ… അപ്പൊ കുറച്ചു ദിവസം അടിച്ചു പൊളിക്കാം എന്ന്…. പിന്നെ ഞാൻ ഇനി സ്ഥിരം ഇവിടെ ആയിരിക്കും… പിജി അഡ്മിഷൻ ഇവിടെ അടുത്തുള്ള കോളേജിലാ പോയി വരാൻ എളുപ്പം ഇത് അല്ലെ…….രുദ്രേട്ടനോട് ഡാഡി സംസാരിച്ചപ്പോൾ രുദ്രേട്ടൻ സമ്മതിച്ചു….. മ്മ്മ്മ്മ്…… വീണ ഒന്ന് ഇരുത്തി മൂളി…..

മനസിലാകുന്നുണ്ട് എനിക്ക് എല്ലാം… ആവണിയുടെ കവിൾത്തടം നാണം കൊണ്ട് ചുവന്നു…. പക്ഷെ രുക്കുവിന് അത് അത്ര ബോധിച്ചില്ല…. അവൾ ഒന്നും പറയാതെ തന്നെ ഇരുന്നു… രുദ്രന്റെ അമ്മാവന്റെ മക്കളാണ് രണ്ടുപേരും… മിക്കപ്പോഴും അവധി ആഘോഷിക്കാൻ അവരും തറവാട്ടിൽ വരുന്നത് പതിവാണ്…. ആവണിക് രുദ്രനോടുള്ള അടുപ്പം രുക്കുവിന് ഇഷ്ടം അല്ല…. ആവണി അല്പം അഹങ്കാരി ആണ് പണത്തിന്റെ ഹുങ്ക് നന്നയി ഉണ്ട്…….അവൾക് വീണയോടുള്ള പുച്ഛം ആണ് പ്രധാനമായും ഉള്ള ദേഷ്യം….വീണയെ അപമാനിക്കാൻ കിട്ടുന്ന നിമിഷങ്ങൾ അവൾ വെറുതെ വിടാറില്ല……. അപ്പു മുന്പിലെ സീറ്റിൽ ഇരുന്നു സെൽഫി എടുത്തു കളിക്കുവാണ്….

വീട്ടിലെത്തിയപ്പോൾ എല്ലാവരും അവരെ കാത്തു നില്പുണ്ട്…… അപ്പുക്കുട്ടാ…. ശോഭ ഓടി വന്നു അപ്പുനെ വാരി പുണര്ന്നു… വാ മോളെ… ആവണി കുട്ടി കുറച്ചൂടെ സുന്ദരി ആയല്ലോ…ശോഭ അത് പറഞ്ഞതും ആവണി ഏറു കണ്ണിട് രുദ്രനെ നോക്കി…. വീണ അത് കണ്ട് രുക്കുനെ പതുക്കെ പിച്ചി… രുക്കു ആകെ ദേഷ്യത്തിലാണ് കണ്ണൻ പറഞ്ഞതോർത്തുള്ള വിഷമവും കൂടെ ആവണിയുടെ പെരുമാറ്റവും അവളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു….. രുക്കു വീണയെ കടിപ്പിച്ചൊന്നു നോക്കിയിട്ടു അകത്തേക്കു കയറി പോയി.. വീണയും പതുക്കെ അവിടുന്ന് വലിഞ്ഞു….. ആവണി പറ്റുന്ന അത്രയും രുദ്രനെ ചുറ്റി പറ്റുകയാണ്‌..രുദ്രനും അവളിൽ ഒരു താല്പര്യം ഉള്ളത് പോലെ…….

എന്താടി രുക്കു നീ ചവിട്ടി തുള്ളി കേറി പോന്നത്… എനിക്ക് ആ അസത്തിന്റെ സ്വഭാവം അങ്ങോട്ടു പിടിക്കുന്നില്ല… മ്മ്മ്.. എന്തുപറ്റി…….? ആവണി ചേച്ചി രുദ്രേട്ടനോട് കാണിക്കുന്ന അടുപ്പം എനിക്ക് ഇഷ്ടപ്പെടുന്നില്ല….. അവൾ ബാഗ് കട്ടിലിലേക് വലിച്ചെറിഞ്ഞു… എന്റെ രുക്കു ആവണി ചേച്ചി രുദ്രേട്ടന്റെ മുറപെണ്ണല്ലേ…. അപ്പൊ അവർ തമ്മിൽ അല്ലെ കല്യാണം കഴിക്കണ്ടേ….. അവൾ ഫ്ലാസ്കിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു കൊണ്ട് പറഞ്ഞു നീയും രുദ്രേട്ടന്റെ മുറപ്പെണ്ണ് ആണല്ലോ….. ഘോ. ഘോ….. വീണ ഒന്ന് വിക്കി… രുക്കുനെ നോക്കി എന്നിട്ട് നിർത്താതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി…… ഞാൻ കളിയായി പറഞ്ഞത് അല്ല പെണ്ണേ…. നിനക്ക് കുറച്ചൂടെ പ്രായം ഉണ്ടായിരുനെൽ രുദ്രേട്ടന്റെ ഭാര്യ ആയിട്ട് നിന്നെ ഞാൻ തന്നെ വിളക്കെടുത്തു സ്വീകരിച്ചേനെ..

എന്റെ നാത്തൂനായിട്… അവളുടെ സ്വരം നേർത്തു…. എന്റെ പൊട്ടിക്കളി… എന്തൊക്കെ വിവരക്കേടാ നീ ഈ പറഞ്ഞു കൂട്ടുന്നെ രുദ്രേട്ടൻ എനിക്ക് ആരാ… എന്റെ സഹോദരൻ… നിന്റെ അമ്മാവന്റെ മോൻ അല്ലെ അപ്പോ മുറച്ചെറുക്കൻ അല്ലെ…. വീണ വിട്ടുകൊടുക്കാൻ തയാറാല്ലായിരുന്നു…. അതേ മുറച്ചെറുക്കൻ ആണ് പക്ഷെ ഞാൻ രുദ്രേട്ടനെ ഏട്ടന്റെ സ്ഥാനത് കണ്ടിട്ടുള്ളത്…. എന്നാലും ആ ആവണി എന്റെ നാത്തൂൻ ആകേണ്ട… ഉണ്ണിയേട്ടൻ ഇല്ലായിരുന്നേൽ ഞാൻ നിന്നെ കൊണ്ട് രുദ്രേട്ടനെ………. ഒന്ന് പോ പെണ്ണേ….. വീണ ബാത്റൂമിലേക് കയറി…. രുക്കു ജനൽ കമ്പിയിൽ പിടിച്ചു ദൂരെക് നോക്കി നിന്നു….. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക് ചാടി…….

രുക്കു നീ ഇങ്ങനെ നില്കുവാണോ ഫ്രഷ് ആകുന്നിലെ… നമ്മുക്ക് കാവിൽ പോകാം വിളക് വക്കാൻ…..ഇന്ന് മുതൽ നമ്മൾക്കാണ് ഡ്യൂട്ടി…..വീണ കുളി കഴിഞ്ഞു വന്നിരുന്നു.. അവൾ ഒരു ചുവന്ന പാട്ടുപാവാട ധരിച്ചിരുന്നത്…അതിൽ അവളെ കാണാൻ അതി സുന്ദരി ആയിരുന്നു….. രുക്കു അവളെ തന്നെ നോക്കി ഇരുന്നു… ഈശ്വര എന്റെ രുദ്രേട്ടനു ഇവൾ അല്ലെ ചേരുന്നത്…. സൗന്ദര്യം കൊണ്ടും എന്റെ കൊച്ചിന്റെ മനസിന്റെ നന്മ കൊണ്ടും… പക്ഷെ ഏട്ടൻ എന്താ ഇവളെ മനസിലാകാതെ……… ഡി…… വീണ ഒരു ടവൽ എടുത്തു രുക്കുന്റെ മുഖത്തേക് എറിഞ്ഞു…. നീ എന്താടി രാക്കിളി ആലോചിച്ചു കൂട്ടുന്നത്………കണ്ണേട്ടനെ പറ്റിയാണോ….. വീണ അവളുടെ മുഖം എടുത്തു ഉയർത്തി…… കണ്ണേട്ടനെ പറ്റി ഓർത്തു ഞാൻ ഇനി കരയില്ല…. എന്നെ വേണ്ടാത്ത ഒരാളെ എനിക്കും…….

അവൾക് വാക്കുകൾ പൂർത്തി ആകാൻ കഴിഞ്ഞില്ല അവൾ പൊട്ടി കരഞ്ഞു കൊണ്ട് വീണയുടെ തോളിലേക് വീണിരുന്നു….. രുക്കു കരയാതെ….. നമ്മൾക്കു വഴി ഉണ്ടാക്കാം…നിനക്ക് തല്ലു കിട്ടണ്ടെന്നു കരുതി ആയിരിക്കും കണ്ണേട്ടൻ…….. മ്മ്മ്….. അതേ….. പക്ഷെ എന്റെ മനസ്‌ എന്താ മനസിലാക്കാതെ പോയത്….. ഞാൻ അല്ലല്ലോ പ്രണയം ആണന്നു പറഞ്ഞു ചെന്നത്… എന്നെ ഇതിലേക്ക് വലിച്ചിട്ടത് അല്ലെ…. അന്ന് ഇത് ഒന്നും ഓർത്തില്ലേ…. നീ ചെല്ല് മോളെ ആദ്യം പോയി കുളിക്……ഞാൻ അപ്പോഴേക്കും താഴോട്ട് ചെല്ലട്ടെ….. അവൾ ഇറങ്ങി പോകുന്നതും നോക്കി ഇരുന്നു രുക്കു. മനസ്‌ ആകെ അസ്വസ്ഥമാണ്….. താഴെ അമ്മയും അമ്മായിയും അപ്പുന്റെ പുറകെ ആണ്….. ആറാം ക്ലാസിലാണ് കക്ഷി… നല്ല ക്യൂട്ട് ആണ് ആവണി ചെച്ചയെപോലെ അല്ല അവനു എല്ലാവരോടും സ്നേഹമാണ്….

ആാാ അറിവ് ആകുമ്പോ ചേച്ച്യേ പോലെ ആകാതിരുന്നാൽ മതിയായിരുന്നു….. പറഞ്ഞ പോലെ ചേച്ചി ഇവിടെ….. ആാാ രുദ്രേട്ടന്റെ പുറകെ കാണും…… അപ്പുക്കുട്ടാ…… വീണ അവന്റെ തലയിൽ പിടിച്ചു ഒന്ന് കുലുക്കി…. ഞാൻ മിണ്ടുല…. അവൻ തിരിഞ്ഞിരുന്നു…. അച്ചോടാ എന്താടാ ചേച്ചിടെ കുട്ടന് പറ്റിയത്….. ഞാൻ വന്നിട്ട് ഇത് വരെ ചേച്ചി എന്നോട് മിണ്ടിയോ…രുക്കു ചേച്ചിയും മിണ്ടിയില്ല…. എടാ ഞങ്ങൾ ഫ്രഷ് ആകാൻ പോയത് അല്ലെ… സ്കൂളിൽ നിന്നു വന്നത് അല്ലെ…. നിറയെ അഴുക്കും പൊടിയുമാ…..പിന്നെ നിയോ ഏതു നേരം ഈ ഫോണിൽ കുത്തികളി… സെൽഫി വീഡിയോ ഇത് ഒകെ അല്ലെ നിന്റെ തൊഴിൽ ഈൗ അവൻ അവളെ കൊഞ്ഞനം കുത്തി കാണിച്ചു…. ആ നിനക്ക് ആരാടാ ഈ ഫോൺ വാങ്ങി തന്നെ…. നിനക്ക് അതിനു എത്ര വയസ് ഉണ്ട്…..

അത് ആപ്പിൾ ന്റെ ഐ ഫോൺ ആണ് വില അല്പം കൂടുതലാ…… വീണ തല ഉയർത്തി നോക്കി ആവണി ആണ്…. ഓ ഈ സാധനം ഇവിടെ ഉണ്ടായിരുന്നോ…. ഞങ്ങളുടെ ഡാഡി സ്റ്റേറ്റ്സ്ഇൽ പോയിട്ടു വന്നപ്പോ അവനു ഗിഫ്റ്റ് ചെയ്തതാണ്….. അവൾ കുറച്ചു ഗമയിൽ പറഞ്ഞു…. ഓ… തുടങ്ങി..വീണ പതുക്കെ പറഞ്ഞു.. അപ്പുകുട്ടൻ അത് കേട്ട് വീണയെ നോക്കി കണ്ണടച്ച് കാണിച്ചു… നീ വരുന്നോടാ കാവിൽ വിളക് വക്കാൻ….. മ്മ്മ്… വരുന്നു ചേച്ചി….. അവിടെ കാണാൻ നല്ല ഭംഗി അല്ലെ നമുക്ക് കുറെ ഫോട്ടോസ് എടുകാം…. അവൻ ഉത്സാഹത്തോടെ ചാടി….. ആവണി ചേച്ചി വരുന്നുണ്ടോ……. ഏയ് എനിക്ക് ഇതിലൊന്നും താല്പര്യം ഇല്ല…… നിങ്ങള് പോകോ…… രുക്കു ഒരുങ്ങി താഴേക്കു വന്നു…. അതെന്താ ചേച്ചി….

ചേച്ചിക്ക് ക്ഷേത്രത്തിൽ പോകുന്നെ ഒന്നും ഇഷ്ടം അല്ലെ…. ഇവിടെ രുദ്രേട്ടനു നിർബന്ധമാ പിന്നെ കാവിൽ പോകുമ്പോ ധാവണിയോ കസവു സാരിയോ ഉടക്കണം അല്ലേൽ ഏട്ടൻ വഴക് പറയും….പ്രത്യേകിച്ച് ഇവള് അങ്ങനെ തന്നെ പോകണം എന്ന മൂപ്പർക്ക്…… രുക്കു വീണയെ ചൂണ്ടി കൊണ്ടാണത് പറഞ്ഞു വീണ ഒന്ന് ഞെട്ടി… ഇവൾക്കിതെന്തു പറ്റി പിച്ചും പേയും പറയുന്നേ…. തേപ്പു കിട്ടിയാൽ വട്ടാകും എന്ന് കേട്ടിട്ടുണ്ട് ഇപ്പോ നേരിട്ട് കണ്ടു….. വാ പൊളിച്ചു നിൽക്കുന്ന വീണയെ നോക്കി രുക്കു കണ്ണിറുക്കി കാണിച്ചു…… അത്…. അത്….എനിക്ക് കേഷേത്രത്തിൽ പോകുന്നതും എല്ലാം ഒത്തിരി ഇഷ്ടമാ….. ഞാൻ… ഞാൻ കൂടെ വരാം നിങ്ങൾ ഒന്ന് വെയിറ്റ് ചെയ്യുമോ…. എനിക്കെ ക്ഷേത്രത്തിൽ പോകുമ്പോ കസവു സാരി ഉടുക്കണം അല്ലങ്കിൽ എന്തോ പോലെയാ…….

ആവണി അകത്തേക്കു ഓടി…. ചുമ്മാതാ രുക്കു ചേച്ചി മമ്മി തല്ലി വിട്ടാൽ പോലും പോകില്ല…. പിന്നെ ഇപ്പൊ ഇതെന്തു പറ്റി….. അതേ പ്രായത്തിന്റെ ഇളക്കമാ… അത് മോനു പറഞ്ഞാൽ മനസിലാകില്ല… രുക്കു അപ്പുന്റെ മൂക്കിന് പിടിച്ചു….. അകത്തേക്കു പോയ ആവണി കസവു സാരി ഒകെ ചുറ്റി ഇറങ്ങി വന്നു….. കണ്ടാൽ അറിയാം ആദ്യമായിട്ടാണ് സാരി ഉടുത്തിരിക്കുന്നത് എന്ന്…എവിടെ ഒക്കെയോ വലിച്ചു വാരി….. മുട്ടറ്റം വെള്ളം ഉള്ള പോലെ വലിച്ചു പൊക്കി പിടിച്ചിട്ടുണ്ട്….. രുക്കുനു ചിരി അടക്കാൻ പാടുപെടുന്നുണ്ട്…… എങ്ങനുണ്ട് എനിക്ക് ചേരുന്നുണ്ടോ…… പിന്നെ നല്ല ഭംഗി ഉണ്ട് ഇപ്പോ ചേച്ച്യേ കണ്ടാൽ ആരായാലും ഒന്ന് പ്രൊപ്പോസ് ചെയ്യും…. ആണോ രുക്കു മോളെ…… രുക്കു ചിരി അടക്കാൻ പാടുപെടുകയാണ്….. വീണ അവളുടെ കൈയിൽ പതുക്കെ നുള്ളി…..

കൊള്ളാം ചേച്ചി കുഴപ്പം ഇല്ല……വീണ പറഞ്ഞു… അതെന്താടി അങ്ങനെ കുഴപ്പം ഇല്ല എന്ന്…എന്തായാലും നിന്നെക്കാളും സുന്ദരി ഞാൻ തന്നെയാ… അവൾ കുറച്ചു അഹങ്കാരത്തോടെ പറഞ്ഞു…. എന്നിട്ട് അവരെക്കാൾ മുൻപിൽ ഇറങ്ങി നടന്നു…… അയ്യേ…. കണ്ടേച്ചാലും മതി.. മിസ്സ്‌ യൂണിവേഴ്സ ആണെന്ന ഭാവം….. വീട്ടിലും കോളേജിലും ഒകെ ഇങ്ങനെ തന്നാ ചേച്ചി…. എന്റെ വീണേച്ചിയെ കാണാൻ എന്ത് സുന്ദരിയാ….. ആണോടാ ചെക്കാ….. സുഖിച്ചുട്ടോ…… അവർ ആവണിക്ക് പിന്നിലായി നടന്നു കൊണ്ടിരുന്നു……. രുക്കു എന്തൊക്കെയോ ആലോചനയിലാണ്…… വീണയും അപ്പുവും സെൽഫി എടുത്തും വീഡിയോസ് എടുത്തും പരസ്പരം തല്ലുണ്ടാക്കി ഒകെ ആണ് വരുന്നത്……

വീണേച്ചിക് നല്ല ചന്ദനത്തിന്റെ മണം ആണ്… സാന്ഡല് ന്റെ പെർഫ്യൂം ആണ് ഞാൻ ഉപയോഗിക്കുന്നെ…. അത് കൊണ്ടാണ് നിനക്ക് വേണോ വേണം….. ഡാഡി കൊണ്ട് വരുന്ന പെർഫ്യൂമിന് ഒന്നും ഇത്ര സുഗന്ധം ഇല്ല….. അത് കാശ് കൂടുതൽ ആയത് കൊണ്ടാടാ അവൾ കളി ആയി അവന്റെ തലയിൽ കൊട്ടി…. കുഞ്ഞേ ഒന്ന് നിന്നെ…… വക്കൻ ആണ്…… വക്കൻ എന്തിനാ വിളിക്കുന്നെ…. അന്ന് നിനക്ക് കള്ള് തന്നേണ് അങ്ങേരെ രുദ്രേട്ടൻ പൊതിഞ്ഞു കാണും പകരം വീട്ടാൻ ആരിക്കും….. പോടീ അവിടുന്ന്…എന്താന്ന് ചോദിക്കാം വാ….. അയാൾ അടുത്തേക് വന്നു…. നിങ്ങൾ കാവിലോട്ട് പോകുവാണോ… ഈ വഴി പോകണ്ടട്ടോ അവിടെ മരം വീണു വഴി തടസം ആയി ആരേം വിടുന്നില്ല…. അയ്യോ അപ്പൊ എന്തുചെയ്യും…. കാവിൽ വിളക് വയ്ക്കണമല്ലോ…. രുക്കു പറഞ്ഞു…

നിങ്ങള് കുളത്തിന്റെ അത് വഴി പൊക്കൊളു…. തിരിച്ചു വരുമ്പോ ഈ വഴി വരാം മരം മുറിച്ചു തുടങ്ങിടുണ്ട് മ്മ്മ് ശരി….. രുക്കു പറഞ്ഞു… രുക്കു…… വീണ അവളെ ദയനീയമായി വിളിച്ചു… ഡി വാവേ ഞാൻ ഇല്ലേ….ഞാൻ കൊണ്ട് പോകാം നീ പേടിക്കാതെ… അതെന്താ രുക്കു ചേച്ചി… വീണേച്ചിക് പേടി… അതോ അത് പണ്ട് നിന്റെ വീണേച്ചിയെ എന്നേം കൊണ്ട് കുളത്തിൽ നീന്തി പഠിപ്പിക്കാൻ കൊണ്ട് പോയി രുദ്രേട്ടനും ചന്തുവേട്ടനും….. രുദ്രേട്ടന്റെ കൈയിൽ കിടന്നു ഇവൾ നീന്താൻ പഠിക്കുമ്പോ ഏട്ടന്റെ കൈയിൽ നിന്നും തെന്നി കുളത്തിലേക്കു വീണു…. മുങ്ങി താഴാൻ പോയി….. എന്നിട്ട് മുങ്ങി പോയോ…. എടാ മരമണ്ടുസേ മുങ്ങി തന്നിരുന്നെങ്കിൽ ഇവൾ ഇങ്ങനെ ജീവനോടെ ഇരിക്കുമോ…. ചെ…. ഞാൻ എന്ത് മണ്ടനാ… പിന്നെ എങ്ങനെ വീണേച്ചി രക്ഷപെട്ടത്….. അത് രുദ്രേട്ടൻ തന്നെ ചാടി രക്ഷപെടുത്തി…

അതോടെ അവളുടെ നീന്തൽ പഠിത്തം തീർന്നു… കുളം എന്ന് കേട്ടാൽ അവൾ ഓടും….. ഹഹഹ….. അപ്പു പൊട്ടി ചിരിച്ചു…. എന്തടാ ഇത്ര ഇളിക്കാൻ… വീണ അവന്റെ കവിളിൽ പിടിച്ചു വലിച്ചു….. വീണ പതുക്കെ രുക്കുനെ പുറകോട്ടു വലിച്ചു കൊടിരിക്കുകയാണ്….. എന്താടി……. ഞാൻ ഇല്ലേ… നീ ഉണ്ട് അത് അല്ല…. കുളത്തിന്റെ സൈഡിലെ ഇടുക്കു വഴിലൂടെ പോകണ്ടേ….. ഡി അതിനു കമ്പി വേലി കേട്ടിട്ടുണ്ടല്ലോ….. അതിൽ പിടിച്ചു കയറാം….. എന്നാലും…… ഒരെന്നാലും ഇല്ല……. അവർ കുളത്തിന്റെ കരയിൽ എത്തി….. അയ്യോ ഈ വഴി എങ്ങനെ പോകും…. ആവണി രുക്കുനെ നോക്കി……. ഈ വഴിയാ പോകേണ്ടത്…… രുക്കു പറഞ്ഞു… എങ്കിൽ ഞാൻ ഇല്ല നിങ്ങള് പോകോ….. ആവണി പറഞ്ഞു…. ചേച്ചി തനിയെ തിരിച്ചു പോകുവോ….. ഇല്ല അപ്പൂനേം കൊണ്ട് പോകാം….

ഞാൻ വരുന്നില്ല എനിക്ക് കാവിൽ പോണം ചേച്ചി തനിയെ പോകോ….. അപ്പു പറഞ്ഞു…. ഞാൻ പൊയ്ക്കൊള്ളാം ആവണി തിരഞ്ഞു നടന്നു….. രുക്കു എനിക്ക് പേടി ആകുന്നു…. നീ പേടിക്കാതെ രുക്കു പതുക്കെ അപ്പുനെ അക്കരെ എത്തിച്ചു……. ഇനി നീ വാ….. വീണയുടെ കൈയിൽ പിടിച്ചു…പതുക്കെ കയറി തുടങ്ങി….. അയ്യോ ഞാൻ ഇല്ല ഞാൻ ഇപ്പോ കുളത്തിൽ വീഴും… അവൾ തിരിഞ്ഞോടി….. എന്റെ പെണ്ണേ നിന്നെ എന്ത് ചെയ്യണം ഞാൻ… നീ കുളത്തിൽ വീണാൽ ഞാൻ നിന്നെ ചാടി രക്ഷിച്ചോളാം….. അയ്യടി… മോഹം കൊള്ളാലോ…. ഇനി ഇപ്പോ എന്ത് ചെയ്യും നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ അക്കരെ എത്തും..അത് പറഞ്ഞു രുക്കു നോക്കിയത് അക്കരെ അപ്പുനോട് സംസാരിക്കുന്ന രുദ്രനെയാണ് അയ്യോ രുദ്രേട്ടൻ………. വീണ ഒന്ന് ഞെട്ടി….. എവിടെ…..? ദോ അക്കരെ…. അയ്യോ… എന്നാൽ വാ നമുക്ക് തിരിച്ചു പോകാം…വീണ രുക്കുവിനേ പിടിച്ചു വലിച്ചു………. (തുടരും )…

രുദ്രവീണ: ഭാഗം 6

Share this story