സിദ്ധവേണി: ഭാഗം 10

സിദ്ധവേണി: ഭാഗം 10

എഴുത്തുകാരി: ധ്വനി

അപ്പോഴാണ് ഞാനും സാറും അത് കാണുന്നത് കയ്യിലെ വളപൊട്ടി കുത്തികയറിയതാണ് സാരവില്ലടാ അതും പറഞ്ഞു ഞാൻ വേഗം അവിടുന്ന് ഇറങ്ങി ഓടി അച്ചുവിന്റെ വിളി കേട്ടിട്ടും ഞാൻ നിന്നില്ല ഓടിവന്നു മുറിയിൽ കയറി എന്തോ എനിക്ക് മനസിന്‌ വല്ലാത്ത ഭാരം പോലെ തോന്നി ഇത്രക്കും ദേഷ്യപ്പെടാൻ മാത്രം ഞാൻ ന്താ ചെയ്തേ ആ മുറിയിൽ ഒന്ന് കേറിപ്പോയതാണോ എന്നുവെച്ചാൽ ഖജനാവ് അല്ലെ ?? വല്ലാതെ സങ്കടം വന്നു ഞാൻ കിടന്ന് കരയാൻ തുടങ്ങി ങ്ങീ ങ്ങീ ങ്ങീ കരഞ്ഞു കരഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ ആ മൂഡ് അങ്ങ് പോയി കണ്ണാടി എടുത്തു മുഖത്തിനു നേരെ പിടിച്ചു അതിൽ നോക്കി കരയാൻ തുടങ്ങി അപ്പോഴാണ് ഒരു നഗ്നസത്യം മനസിലായത് കരയുമ്പോൾ എന്റെ മുഖം ഇത്ര വൃത്തികേടായിരുന്നോ (ആത്മ ) പിന്നെ കണ്ണാടി എടുത്തു മാറ്റിവെച്ചിട്ട് കരയാൻ തുടങ്ങി ..

കുറെ കഴിഞ്ഞിട്ടും ഒരു സമാധാനം വരുന്നില്ല പിന്നെ പിന്നെ കണ്ണുനീരും വരുന്നില്ല അവസാനം ഞാൻ അത് നിർത്തി ഏകദേശം ഒന്ന് ഒതുങ്ങിയപ്പോൾ ഞാൻ ആലോചനയിലാണ്ടു എന്നാലും ആ ബുക്ക്‌ ആ ഫോട്ടോ ആരുടേത് ആയിരിക്കും ?? ഞാൻ സാറിന്റെ പ്രൈവസിയിൽ കൈകടത്തിയത് ഇഷ്ടപ്പെട്ടു കാണില്ല അതാവും എന്നാലും ആ ഫോട്ടോ ആരുടേതാവും അതൊന്ന് തിരിച്ചുനോക്കാൻ കഴിഞ്ഞില്ലാലോ ആ ബുക്ക്‌ അതിൽ എന്തായിരിക്കും ഛേ എങ്ങനെയാ ഒന്ന് അറിയുക എന്നാലും ആ കാലമാടൻ🤨 എന്നാ പിടിയാ പിടിച്ചത് എന്റെ കൈ മൈലാഞ്ചി ഇട്ടത് പോലെയായി അയ്യോ ദേ പിന്നേം ചോര ഈ ചോരക്ക് ഞാൻ പകരം വീട്ടിയിരിക്കും ഇല്ലെങ്കിൽ എന്റെ പേര് വേണി രാഘവ് എന്നല്ല ❤❤❤

“ഏട്ടൻ കാണിച്ചത് ഒട്ടും ശരിയായില്ല വേണിയേച്ചിയെ ഉപദ്രവിക്കാൻ ഏട്ടൻ എന്താ അവകാശം .. ഇന്ന് ചേച്ചി ഇല്ലായിരുന്നെങ്കിൽ എന്തായേനെ ?” അച്ചു “എന്താവാൻ അവളാരാ എന്നുവെച്ചാൽ ?? വെറുതെ ഒന്നുമല്ലലോ ഞാൻ ദേഷ്യപ്പെട്ടത് എന്റെ പ്രൈവസിയിൽ കൈകടത്തിയതിനു ആണ് .. അതിന് അവൾക്ക് ഒരു അവകാശവുമില്ല ഇനി ഇത് അവർത്തിക്കാതെയിരിക്കാനാണ് വഴക്ക് പറഞ്ഞത് പിന്നെ കൈമുറിഞ്ഞത് അത് ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തത് അല്ല അതിന് വേണമെങ്കിൽ നാളെ ഒരു സോറി പറയാം ” – സിദ്ധു “സോറി അല്ല ആദ്യം താങ്ക്സ് പറ ഇന്ന് ചേച്ചി ഉണ്ടായതുകൊണ്ടാ കൃത്യ സമയത്ത് അമ്മയെ .. ”

അമ്മയെ …… ബാക്കി പറ അച്ചു എന്താ അമ്മക്ക് ?? ഉണ്ടായതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അറിയാതെ സിദ്ധുവിന്റെ ശിരസ് താഴ്ന്നു ഒരിത്തിരി കടന്നുപോയോ എന്നവനു സ്വയം തോന്നി അവൻ വേഗം അമ്മയുടെ അടുത്തേക്ക് പോയി പുറകേപോവാൻ തുടങ്ങിയപ്പോഴാണ് അച്ചുവിന്റെ ഫോൺ ബെൽ അടിച്ചത് ഹലോ വേണിയേച്ചി … സോറി ഏട്ടന് വേണ്ടി ഞാൻ മാപ്പുചോദിക്കുന്നു …. മാപ്പും കോപ്പും ഒക്കെ ആ കടുവക്ക് കൊടുത്തേക്ക് ഞാൻ വിളിച്ചത് അതിനൊന്നുമല്ല നീ എനിക്ക് വേണ്ടി പകരം വീട്ട് -വേണി എന്തോന്ന് എന്തോന്ന് പകരം വീട്ടാനോ എങ്ങനെ🤔🤔

-അച്ചു “ടാ പൊട്ടാ നീ വേഗം അമ്മയോട് പറഞ്ഞു എന്നെ ഓടിച്ചുവിട്ടതിനു അങ്ങേരെ വഴക്ക് കേൾപ്പിക്ക് ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ല അതുകൊണ്ടാ ” ആഹാ best ഞാൻ കരുതി ചേച്ചി പോയിരുന്നു കരയുവായിരിക്കുമെന്ന് ?? ഓഹ് പിന്നെ ഇതിലും വലുത് വാങ്ങിച്ചുകൂട്ടിയിട്ടു ഞാൻ കരഞ്ഞിട്ടില്ല പിന്നെയാ ഇത് .. നീ പോടാ നീ വേഗം പോയി വഴക്ക് കേൾപ്പിക്ക് ഫോൺ കട്ട്‌ ആക്കണ്ട എനിക്കത് കേൾക്കണം വേഗാട്ടെ Ok അമ്മേ ഇപ്പോൾ എങ്ങനെ ഉണ്ട് ? സിദ്ധു ഇപ്പോൾ കൊഴപ്പം ഒന്നുമില്ലെടാ വേണിമോൾ കൃത്യ സമയത്ത് ഉണ്ടായത് നന്നായി …. ആ കുട്ടി പോയോ -ശ്രീദേവി പോയില്ല പക്ഷെ പറഞ്ഞു വിട്ടു – അച്ചു പറഞ്ഞുവിട്ടോ ആര് ?? അമ്മേടെ മോൻ തന്നെ … ചേച്ചിയോട് ദേഷ്യപ്പെട്ടു കരയിച്ചാ ഇറക്കി വിട്ടത് നടന്നതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ശ്രീദേവി സിദ്ധുവിനെ നന്നായി ശകാരിച്ചു അമ്മയുടെ ശകാരം അർജുനെ വേദനിപ്പിച്ചില്ല പക്ഷെ വേണിയോട് പെരുമാറിയതിന് അവന് തെല്ലു കുറ്റബോധം തോന്നി 💙💙💙💙

ഹാ ഹാ ഹാ ഹാ എന്റെ അന്ത്യാഭിലാഷം സഫലമായി … അങ്ങേരുടെ റൂമിൽ കേറി ഒരു ബുക്ക്‌ എടുത്തതിനു എന്തൊക്കെയായിരുന്നു ഭാവം കണ്ടാൽ തോന്നും ഞാൻ അയാളെ കുത്തികീറി അയാളുടെ കിഡ്നി എടുത്തുവെന്ന് ഹും എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും വൈകിട്ട് അച്ഛനും അമ്മയുമൊക്കെ വരുന്നതിനു മുന്നേ ഞാൻ കയ്യിൽ ബാൻഡേജ് ഒട്ടിച്ചു സെറ്റ് ആക്കി ഇനി ഞാൻ ഞരമ്പ് മുറിച്ചതാണെന്ന് വല്ലതും അവർക്ക് തോന്നുവോ ആവോ ഹേയ് അത്രക്കുള്ള ബുദ്ധി ഒന്നും എനിക്ക് ഇല്ലെന്ന് അവർക്കറിയാം എന്നാലും ആ ഫോട്ടോ ആരുടേതായിരിക്കും ദൈവമേ അതിനി അശ്വതി miss ആയിരിക്കുമോ ? ഈശ്വരാ ഇനി അങ്ങേര് പണ്ട് സ്നേഹിച്ച പെണ്ണായിരിക്കുമോ ??

Miss നെ കാണാൻ ആയിരിക്കുമോ ഇനി സാർ വന്നത് ചിന്തിച്ചു ചിന്തിച്ചു കാടുകയറി ഞാൻ അങ്ങ് പോയി പിന്നെ പോവാൻ വഴി ഒന്നുമില്ലാതെ വന്നപ്പോൾ ഞാൻ തിരിച്ചു വന്നു സമയം 11.30 നിദ്രാദേവി ഈ വഴിക്ക് വരുന്നില്ല ഇതെന്തൊരു പരീക്ഷണം ആ ദൈവമേ ഇന്നിനി ആ ഫോട്ടോ ആരുടേതാണെന്ന് അറിയാതെ എനിക്കുറക്കം വരില്ലാ എന്നെനിക്കുറപ്പായി അതറിയുക എന്നതിലുപരി സാറിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്നറിയാൻ കഴിയാത്തതാണ് എന്നെ വീർപ്പുമുട്ടിച്ചത് അതെന്നിൽ ചെറിയൊരു നാണം കലർന്ന പുഞ്ചിരി വിരിയിച്ചു ❤❤❤❤❤❤ മിഷൻ ഫോട്ടോ വേണി : ഹെലോ ടാ എല്ലാം ok അല്ലെ ?? എല്ലാവരും ഉറങ്ങിയല്ലോ അല്ലെ അച്ചു : ഡബിൾ ok ആ ചേച്ചി.എല്ലാരും ഉറങ്ങി . ഞാൻ ദേ വാതിൽ തുറന്ന് കാവൽ നിൽക്കുവാ .. എന്നാലും ഈ നട്ടപാതിരാത്രിക്ക് എന്റെ ഉറക്കം കളഞ്ഞതെന്തിനാ ചേച്ചി വേണി : എന്റെ ഉറക്കം പോയതുകൊണ്ട് ..

ഞാനാ ബുക്കിലെ ഫോട്ടോ ആരുടേതാണെന്ന് അറിയാതെ എനിക്കിന്നിനി ഉറക്കം വരില്ലെടാ ഞാൻ ദേ വരുവാ കേട്ടോ അച്ചു : ഹോ അനുവാദം ഒന്നും ചോദിക്കണ്ട ഞാൻ വരണ്ടെന്ന് പറഞ്ഞാലും ചേച്ചി ഇപ്പോൾ മതിലും ചാടി വരും … അതോണ്ട് ഇങ്ങു പോര് പിന്നെ ആ ഫോട്ടോയുടെ പേരിൽ എനിക്കും ഒരു പണി കിട്ടിയിട്ടുണ്ട് അതുകൊണ്ട് അതാരുടെ ആണെന്ന് അറിയേണ്ടത് എന്റെകൂടി ആവശ്യമാ വേണി :അച്ചു ഞാൻ വന്നു (ശ്ശൂ ശ് ശൂ ശ് ശൂ ആരും ബഹളം വെക്കല്ലേ.. പതിയെ ) “അയ്യോ അമ്മേ പ്രേതം ” “ഒച്ച വെക്കല്ലേട തെണ്ടി ഇത് ഞാനാ😁😁 ” അവന്റെ വാ പൊത്തി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു ” എന്തോന്നിത് കമ്പിളി പുതപ്പ് ഒക്കെ തലയിൽ ഇട്ട് ” ” ഇത് ആളെ തിരിച്ചറിയാതിരിക്കാൻ ആടാ ”

” ഹോ ഫുദ്ധി മതി ” “തന്നെ തന്നെ ” തല വഴി പുതപ്പുമിട്ട് പമ്മി പമ്മി ഉള്ള പോക്ക് കണ്ട് ചിരിച്ചുകൊണ്ട് അടുക്കളവാതിലിൽ അച്ചു ചാരിനിന്നു ഈശോ മറിയം ഔസേപ്പേ ആ കടുവയുടെ കണ്ണിൽ പെടാതെ ഇങ്ങു തിരിച്ചു എത്തിച്ചേക്കണേ ഘർ ഘർ ഘർ (വാതിൽ തുറന്ന സൗണ്ട് ആ ) ശ് ശൂ ശ് ശൂ 🤫🤫🤫🤫 ഒച്ച വെക്കല്ലേ കടുവ എണീക്കും (നിങ്ങളോടല്ല വാതിലിനോടാ ) ഇങ്ങേരുടെ വാതിൽ തുറക്കുമ്പോൾ പോലും സിംഹ ഗർജനം ആണല്ലോ കേൾക്കുന്നത് (ആത്മ ഓഫ് വേണി ) ഈശ്വരാ ആ ബുക്ക്‌ ഞാൻ എങ്ങനെ തപ്പി പിടിക്കും ഈ നാട്ടിലെ മുഴുവൻ വായനശാലയിലെ ബുക്കുകൾ എടുത്താലും അത് ഇതിന്റെ പകുതിയേ വരൂ നോക്കി നോക്കി ഞാൻ ക്ഷീണിച്ചു തുടങ്ങി ഈ സമയത്തിനുള്ളിൽ MT യുടെയും ബഷീറിന്റെയും ONV യുടെയും ഉൾപ്പടെയുള്ള എല്ലാ രചനകളുടെയും പേര് എനിക്ക് മനഃപാഠമാക്കി എത്ര നോക്കിയിട്ടും ഞാൻ തേടുന്ന ബുക്ക്‌ മാത്രം കിട്ടിയില്ല

അവസാനം ഫോണിന്റെ ഫ്ലാഷ് ലൈറ്റും on ആക്കി കസേരയും എടുത്തിട്ടു ഇരുന്ന് തപ്പാൻ തുടങ്ങി ഈശ്വരാ ആ ബുക്ക്‌ ഇതെവിടെ കൊണ്ട് വെച്ചേക്കുവാ എന്റെ ഉറക്കത്തിന്റെ കാര്യമായിപ്പോയി SSLC പരീക്ഷക്ക് പഠിച്ചിരുന്നപ്പോൾ പോലും ഞാൻ ഇത്രയും ഉറക്കം അളച്ചിട്ടില്ല അവസാനം വാളും പരിചയും വെച്ച് കീഴടങ്ങിയാലോന്ന് പോലും ഞാൻ ആലോചിച്ചു റൂമിലെ ജനൽപാളിയിലൂടി അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ കുഞ്ഞുങ്ങളെ പോലെ കിടന്നുറങ്ങുന്ന സിദ്ധുവിലേക്ക് ഒരുവേള വേണിയുടെ ശ്രദ്ധ പോയി കിടക്കുന്ന കിടപ്പ് കണ്ടില്ലേ എന്തൊരു നിഷ്കളങ്കത ഷർട്ടും ഇടാതെ കിടക്കുവാ വഷളൻ ഇങ്ങേർക്ക് ഒരു ബനിയൻ എങ്കിലും ഇട്ട് കിടന്നൂടെ atleast ആ പുതപ്പ് കൊണ്ട് ഒന്ന് ദേഹം മറച്ചൂടെ മനുഷ്യനെ വഴി തെറ്റിക്കാനായിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ

നല്ല ഉയരം നല്ല ബോഡി ഒരുവശത്ത് ഉരുട്ടി കേറ്റിയ മസിൽ ഒരു വശത്ത് പാടത്തിന്റെ വരമ്പ് തിരിച്ചപോലെ sixpacks അതിർത്തി തിരിച്ചിട്ടേക്കുവാ എനിക്കവിടെ ഫുട്ബാൾ കളിക്കാനുള്ള സ്ഥലം ഉണ്ട് വേറാരെങ്കിലും ഈ ഗ്രൗണ്ടിൽ ഗോൾ അടിക്കുവോ ആവോ ആ മുഖത്തേക്ക് ഒന്ന് നോക്കൂ ആഹാ സൗന്ദര്യം വഴിഞ്ഞൊഴുകുന്നത് കണ്ടില്ലേ നല്ല കുറ്റിത്താടി കട്ടി മീശ കണ്ണടച്ച് വെച്ചേക്കുന്നത് നന്നായി ഇല്ലെങ്കിൽ ഇയാളെന്നെ നോട്ടത്തിൽ കൂടി വഴി തെറ്റിച്ചേനെ ഛേ ചീപ്പ്‌ നാണമില്ലാത്തവൾ തെണ്ടി നട്ടപാതിരാക്ക് മതിലും ചാടി വന്നു കണ്ട ആൺപിള്ളേരെ വായിനോക്കി നിക്കുവാ വേഗം തപ്പിയെടുത്ത് വീട്ടിൽ പോടീ (again ആത്മ ഓഫ് വേണി ) ഈശ്വരാ ഇനി ഞാൻ എവിടെ പോയി തപ്പും അപ്പോഴാണ് സിദ്ധു കിടക്കുന്ന കട്ടിലിന് മുകളിലെ കബോർഡിൽ ആ ബുക്ക്‌ ഇരിക്കുന്നത് കണ്ടത് യൂറേക്കാ ഞാൻ കണ്ടു പിടിച്ചേ 🥳🥳

യാഹൂ വേണി കണ്ട്രോൾ ഒച്ച ഉണ്ടാക്കാതെ (again ആത്മ ) വേണി പതിയെ കട്ടിലിന്റെ ഒരറ്റത്ത് മുട്ടുകുത്തി കൈനീട്ടി ആ ബുക്ക്‌ എടുക്കാൻ നോക്കി ഒട്ടും പ്രതീക്ഷിക്കാതെ സിദ്ധു നേരെ തിരിഞ്ഞു കാലുനിവർത്തി കയ്യിൽ കിട്ടിയ ബുക്ക്‌ നിലത്തേക്ക് പോയതും ബാലൻസ് തെറ്റി വേണി കട്ടിലിലേക്ക് വീണതും ഒരുമിച്ച് ആയിരുന്നു ആഹാ കൃത്യമായിട്ട് ഇങ്ങേരുടെ നെഞ്ചത്ത് തന്നെ ലാൻഡ് ചെയ്തു സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി സിദ്ധുവിന്റെ കൈകൾ ഒരാവരണം പോലെ അവളെ ചേർത്തു കെട്ടിപിടിച്ചു ഈശ്വരാ ഇങ്ങേരെന്റെ എല്ലു തവിടു പൊടിയാക്കുമോ സിദ്ധുവിന്റെ കൈകളുടെ പിടിത്തം മുറുകി വന്നു

ഞാൻ വന്നു വീണതൊന്നും അറിഞ്ഞില്ലേ അവന്റെ ചൂടുനിശ്വാസം കഴുത്തിലും കവിൾ തടങ്ങളിലും തട്ടി തടഞ്ഞു വേണിക്ക് എന്തോ ഒരു ഫീൽ ശരീരത്തിലൂടി കടന്നുപോയി അവൾക്കത് പുതിയൊരു അനുഭൂതിയായിരുന്നു പതിയെ സിദ്ധുവിന്റെ മുഖവും അവളിലേക്ക് അടുത്തുവന്നു താടിരോമങ്ങൾ കഴുത്തിൽ സ്പർശിച്ചതും അവൾ സ്വയം പിടച്ചുകൊണ്ട് സിദ്ധുവിന്റെ കയ്യിൽ അമർത്തി പിടിച്ചു വേണിയുടെ ശ്വാസഗതി ഉയരുന്നത് അവളറിഞ്ഞു കർത്താവെ എനിക്കെന്തിന്റെ കേടായിരുന്നു പാണ്ടി ലോറിയുടെ അടിയിൽ പെട്ട തവളയുടെ അവസ്ഥയായി എന്റേത് ഞാൻ എങ്ങനെ ഇവിടുന്ന് രക്ഷപെടും…… തുടരും….

സിദ്ധവേണി: ഭാഗം 9

Share this story