കവചം: ഭാഗം 29 – അവസാനിച്ചു

കവചം: ഭാഗം 29 – അവസാനിച്ചു

എഴുത്തുകാരി: പ്രാണാ അഗ്നി

“അയ്യോ ………….അമ്മേ ഓടിവായോ …………..” “എന്താടാ ……….കിടന്നു കാറുന്നത് മനുഷ്യനെ പേടിപ്പിക്കാൻ ……………”റിഥുവിന്റെ നിലവിളി കേട്ട് കൊണ്ട് ജിമ്മിലേക്കു ഓടി വന്നതാണ് അഞ്ചൽ . “എടി മഹാപാപി സ്വന്തം കെട്ടിയോനാണ് എന്നുള്ള ബഹുമാനം ഇല്ലെങ്കിലും എടാ…. ന്ന് എങ്കിലും വിളിക്കാതെ ഇരുന്നുടേ …………” “ശോറി ………വിളിച്ചു ശീലിച്ചതു കൊണ്ട് അറിയാതെ വായിൽ വന്നു പോയതാണ് ഏട്ടാ ………..ഞാൻ മാറ്റാൻ കഴിവതും നോക്കുന്നുണ്ട് ഇടക്ക് അറിയാതെ ടങ്ക് സ്ലിപ് ആവുന്നതാ …….”നാക്ക് കടിച്ചു കൊണ്ട് അഞ്ചല്‍ കൊഞ്ചിക്കൊണ്ടു റിഥുവിനോടായി പറഞ്ഞു . “കൊല്ലം ഒന്നായി കെട്ടുകഴിഞ്ഞിട്ടു എന്നിട്ടും അവളുടെ ഒരു ടങ്ക് സ്ലിപ് .ഈശ്വരാ വയറ്റിൽ കിടക്കുന്ന എന്റെ കോച്ചും കൂടി ഇതു കേട്ടു പഠിച്ചു എന്നെ എടാ എന്ന് വിളിക്കുമോ എന്നാണ് എന്റെ പേടി ……….”

“ഓഹ് ………..നിങ്ങൾ എന്തിനാ വിളിച്ചു കൂവിയെ അത് പറയ്…………..”അപ്പോളാണ് അഞ്ചൽ ശ്രദ്ധിക്കുന്നത് ബോക്സിങ് റിങ്ങിൽ നിലത്തു കിടക്കുകയാണ് റിഥു .അവനു അടുത്തായി കൈയിൽ ബോക്സിങ് ഗ്ലൗസും ധരിച്ചു ഇടിക്കാൻ തയ്യാറായി അഡിഡാസിന്റെ കുഞ്ഞു നിക്കറും ബനിയനും പിങ്ക് കളർ സ്പോർട്സ് ഷൂസും ധരിച്ചു മുടി മെസ്സി ബൺ സ്റ്റൈലിൽ കെട്ടി ജംപ് ചെയ്തുകൊണ്ട് നിൽക്കുന്ന നാലു വയസ്സുകാരി ദെച്ചു. “കൊച്ചച്ഛാ …….കം ഓൺ ……ലെറ്റസ്‌ ഫയിറ്റ് ………..”ആവേശത്തോടെ ദെച്ചു പറയുന്നത് കേട്ട് റിഥു ദയനീയമായി അഞ്ചലിനെ ഒന്ന് നോക്കി അവളാണെങ്കിൽ ചിരി കടിച്ചുപിടിച്ചു നിൽക്കുകയാണ് . “അഞ്ചു……. മോളേ ………നിന്റെ കുഞ്ഞിന് അച്ഛൻ ഇല്ലാണ്ട് ആവണ്ടെങ്കിൽ ഈ കുട്ടിപിശാശിനെ ഒന്ന് കൊണ്ട് പോകുവോ …………” “ചെറിയമ്മാ ഈ കൊച്ചച്ഛൻ തീരെ വീക്ക് ആണ് .ഒരിടിയിൽ തന്നെ താഴെ വീണു …………

“ദെച്ചു നിഷ്കളങ്കമായി പറയുന്നത് കേട്ട് അഞ്ചൽ പൊട്ടിച്ചിരിച്ചു പോയി അവളുടെ ചിരികണ്ടു കൂർപ്പിച്ചു നോക്കി കൊണ്ട് റിഥുവും . “എന്താ ഇവിടെ ഒരു ബഹളം …………എന്റെ ദെച്ചു……. നീ ഇന്നും കൊച്ചച്ഛനെ ഇടിച്ചു താഴെ ഇട്ടോ ………..” ആ ചിരികളികളുടെ ഇടയിലേക്ക് ആണ് ചിരിയോടെ ദേവ് കടന്നു വരുന്നത് . “എന്റെ പൊന്നു ഏട്ടാ എന്നോട് ഈ ചതി വേണ്ടായിരുന്നു …………” “ഞാൻ എന്ത് ചെയ്‌തെന്നു ആണ് നീ പറയുന്നത് ……………..” “നിങ്ങളുടെ പ്രണയത്തിന്റെ സ്മാരകം ആയിട്ടു ഈ മൊട്ടേന്നു വിരിയാത്ത ഈ പിഞ്ചു കുഞ്ഞിനെ കൊണ്ട് ബോക്സിങ്ങും കുൻഫുവും കരാട്ടെയും കണ്ണിൽ കണ്ട മാർഷ്യൽ ആര്ട്ട് മുഴുവൻ പഠിപ്പിച്ചത് ശെരിയായില്ല .അവൾ അത് എല്ലാം പരീക്ഷിക്കുന്നത് പാവം പിടിച്ച എന്റെ പുറത്തു ആണ് …………

ഇതൊക്കെ വളർന്നു വരുബോൾ എന്താവുമോ എന്തോ …..പാവംപിടിച്ച ശാലീന സുന്ദരിയായ കാച്ചെണ്ണ മണക്കുന്ന മിണ്ടാപ്പൂച്ച പെൺകുട്ടികളെ മഷി ഇട്ടു നോക്കേണ്ടി വരുമല്ലോ എന്റെ ഈശ്വരാ ……….” “നിങ്ങൾക്കു ശാലീന സുന്ദരികളേ പിടിക്കുള്ളോ …………….”കണ്ണിൽ എരിയുന്ന കോപത്തോടെ ഇടിപ്പിൽ കൈകൾ ഊന്നി അഞ്ചൽ ചോദിക്കുന്നത് കണ്ടു റിഥു പേടിയോടെ ഉമ്മുനീർ ഇറക്കി ഇല്ലാ എന്ന രീതിയിൽ തലയാട്ടി . അവരുടെ രണ്ടു പേരുടേയും കാട്ടിക്കൂട്ടൽ കണ്ടു ചിരിയോടെ ദേവ് അവിടെ തന്നെ നിന്നു . “ദെച്ചു വാ ……അമ്മ നിന്നെ അന്വേഷിക്കുന്നുണ്ട് ……………” “ഏട്ടത്തി എത്തിയോ ഏട്ടാ ……………” “ഹാ …………….” “ഈ വീട്ടിൽ ഏട്ടത്തിക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു …………ഞാൻ പോവാ എന്റെ ഏട്ടത്തിയുടെ അടുത്തേക്ക് …………

“നിലത്തു നിന്നും എഴുനേറ്റു കൈകൾ രണ്ടു കുടഞ്ഞു ദേവിനേയും അഞ്ചലീനെയും പുച്ഛിച്ചു ഒന്ന് കാണിച്ചു അവൻ ജിമ്മിന്റെ പുറത്തേക്കു നടന്നു . “അച്ഛാ …..ചെറിയച്ഛൻ പേടിത്തൊണ്ടൻ ആണ് ………….” “ആണോടാ ചക്കരേ ………………”ദെച്ചു കൊഞ്ചി പറയുന്നത് കേട്ട് ദേവ് അവളെ കോരിയെടുത്തു മാറോടു അണച്ചു കവിളിൽ മാറി മാറി മുത്തം നൽകി . അവൾ അത് കുണുങ്ങി ചിരിച്ചു കൊണ്ട് സ്വീകരിച്ചു . ദേവിന്റെ കൈയിൽ ഇരിക്കുന്ന അഞ്ചു വയസുള്ള റിഥുവിന്റെ ഭാഷയിൽ പറഞ്ഞാൽ ചട്ടമ്പിപാറുവായ ദക്ഷാ ദേവാൻശിഷ് രാജ്പൂത് .അവരുടെ രാജകുമാരി . ദെച്ചുവുമായി ദേവ് നേരെ അവളുടെ റൂമിലേക്ക് ആണ് പോയത് .പിങ്ക് നിറത്തിൽ പ്രിൻസസ് സ്റ്റൈലിൽ മുഴുവൻ ഫർണിഷ് ചെയ്തിരിക്കുന്ന അതി മനോഹരമായ റൂം .അവളെ ഫ്രഷ് ആക്കി ബ്ലൂ ജീൻസും വൈറ്റ് ബനിയനും ജീൻസിന്റെ ഒരു ജാക്കറ്റും അണിയിച്ചു .

കാലിൽ വൈറ്റ് കളർ ഷൂസും ഇട്ടുകൊടുത്തു മുടി പോണിറ്റെയിൽ സ്റ്റൈലിൽ കെട്ടി കൊടുത്തു . അവളെ അണിയിച്ചു ഒരുക്കുന്നതിന്റെ ഇടയിൽ എല്ലാം അവൾ പറയുന്ന സൂപ്പർ ഹീറോസിന്റെ വീര സാഹസിക കഥകൾ അവൻ ചെറുചിരിയോടെ മൂളി കേട്ടുകൊണ്ടേ ഇരുന്നു . ദെച്ചുനെ ആ രൂപത്തിൽ കാണുബോൾ അവളുടെ സംസാരം കേൾക്കുബോൾ തന്റെ മനസ്സിൽ എന്നും നിറഞ്ഞു നിന്നിരുന്ന ആ മുഖം മാത്രം ആണ് അവൻ കണ്ടത് .ദെച്ചുവിനെ ഒന്നും കൂടി നോക്കി തൃപ്തി വന്നത് പോലെ അവളുടെ നിറുകയിൽ ഒരു ഉമ്മയും നൽകി അവളെ കൈകളിൽ എടുത്തു താഴേക്ക് അവൻ നടന്നു . രാവിലത്തെ ബ്രേക്‌ഫാസ്റ് കഴിക്കാനായി ഡൈനിങ്ങ് ഹാളിൽ എത്തിയപ്പോൾ കണ്ടു എല്ലാവരും അവരവരുടെ സീറ്റിൽ ഇരിക്കുന്നത് .അവനും ചിരിയോടെ ദെച്ചുവിനെ ഇരുത്തി അവളുടെ അടുത്ത് കിടന്ന ചെയറിൽ അവനും ഇരുന്നു . “ഏട്ടത്തി വേഗം വെക്കു എനിക്ക് വിശക്കുന്നു …………….

“റിഥു പറഞ്ഞു നിർത്തിയതും ദേവിന്റെ കണ്ണുകൾ കിച്ചൺ ഡോറിന്റെ അടുത്തേക്ക് പാഞ്ഞു .അവിടെ കൈയിൽ ഒരു ബൗളും പിടിച്ചു ചിരിയോടെ നടന്നു വരുന്ന ആളെ കണ്ടതും അവന്റ കണ്ണുകളിൽ പ്രണയം വന്നു നിറഞ്ഞു ചുണ്ടുകളിൽ കുസൃതിച്ചിരിയും . ഡാർക്ക് ബ്രൗണിൽ ഗോൾഡർ ബോർഡർ ഉള്ള കാഞ്ചിപുരം സാരി ധരിച്ചു സീമന്ത രേഖ ചുവപ്പിച്ചു കട്ടിയിൽ വരച്ചിരിക്കുന്ന കുങ്കുമവും കഴുത്തിൽ കിടക്കുന്ന താലിമാലയും കൈകളിൽ നേർത്ത രണ്ടു വളകളും നെറ്റിയിലെ കുഞ്ഞു കറുത്ത പൊട്ടിനോടൊപ്പം അമ്പലത്തിൽ പോയതിന്റെ തെളിവായി അവശേഷിക്കുന്ന ചന്ദനക്കുറിയും വിടർത്തി ഇട്ടിരിക്കുന്ന മുടിയും ആയി അതി സുന്ദരിയായി തന്റെ പ്രാണൻ അഗ്നയാ ദേവാൻശിഷ് രാജ്പൂത് എല്ലാവരേയും നോക്കി ഒന്ന് ചിരിച്ചു കൈയിൽ കരുതിയ ബൗൾ മേശയിൽ വെച്ച് ബാക്കിയുള്ള ആഹാരം വെക്കാനായി ജോലികാർക്ക് നിർദേശം നൽകി അവളും വന്നിരുന്നു ദേവിന്റെ അടുത്തായി .

അവൾ അടുത്ത് ഇരുന്നതും അവളുടെ കൈകൾ തന്റെ കയ്യിലായി ചേർത്ത് പിടിക്കുവാൻ അവൻ മറന്നില്ലാ ഒപ്പം മനോഹരമായ ഒരു ചിരി സമ്മാനിക്കാനും .അവന്റെ പ്രണയാദ്രമായ ചിരി അതേപോലെ തിരിച്ചു നൽകാനും അഗ്നിയും മറന്നില്ലാ ….. അവളുടെ മനോഹരമായ ചിരി കണ്ടു എല്ലാം മറന്നു അവൻ അവളുടെ കൈ ചുണ്ടോടു അടുപ്പിച്ചു . അബികാംഷ് മുരടനക്കുന്ന ശബ്ദം കേട്ടാണ് ദേവ് സ്വബോധത്തിലേക്കു തിരിച്ചു വരുന്നത് അവൻ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി . “ഏട്ടാ ………….വെഡിങ് ആനിവേഴ്സറി ആയിട്ടു എന്റെ ചേച്ചികുട്ടിക്കു ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ ………” കഴിക്കുന്നതിന്റെ ഇടയിൽ റിഥു ചോദിക്കുന്നത് കേട്ട് അഗ്നിയും പ്രതീക്ഷയോടെ ദേവിന്റെ മുഖത്തേക്ക് നോക്കി . .

അവൻ എല്ലാവരെയും മാറി മാറി ഒന്ന് നോക്കിയിട്ടു പോക്കറ്റിൽ കരുതിയിരുന്ന ഒരു എൻവലപ്പ്‌ അവൾക്കു നേരെ നീട്ടി .അവൾ സംശയത്തോടെ അവനെ നോക്കി അത് കൈകളിൽ വാങ്ങി തുറന്നു നോക്കി . അത് വായിക്കുന്നത് അനുസരിച്ചു അവളുടെ കണ്ണുകൾ വിടരുന്നതും മുഖത്തു സന്തോഷം വന്നു നിറയുന്നതും പെട്ടെന്നു മുഖം വാടുന്നതും എല്ലാം ദേവ് കൗതുകത്തോടെ ഒപ്പിയെടുത്തു . “സന്തോഷം ആയോ അമ്മയുടെ മോക്ക് ………..” ലക്ഷ്മി പറയുന്നു കേട്ട് അഗ്നി സന്തോഷം വരുത്തി ഒന്ന് ചിരിച്ചു .എല്ലാവരുടേയും മുഖത്തു നിന്നും ഈ കാര്യം അവർക്കു നേരുത്തെ അറിയാം എന്ന് അവൾക്കു മനസ്സിൽ ആയി .അവരുടെ മുഖത്തെ സന്തോഷം കാൺകെ അത് തച്ചുടക്കാൻ അവൾക്കു തോന്നിയില്ലാ അവളും സന്തോഷം അഭിനയിച്ചു അവരുടെ ഒപ്പം കൂടി . അഗ്നിയിലെ ഓരോ മാറ്റവും അവളെക്കാളും മുൻപേ തിരിച്ചു അറിയുന്ന ദേവ് അവളുടെ നീരസവും തിരിച്ചു അറിയുന്നുണ്ടായിരുന്നു .

അവളെ തനിച്ചു കിട്ടുബോൾ അതിനെ പറ്റി സംസാരിക്കാം എന്ന് അവൻ കരുതി . ഇന്ന് ദേവും നമ്മുടെ അഗ്നിയും അവരുടെ ദെച്ചുട്ടിയും ചേർന്ന് അവരുടെ അഞ്ചാമത്തെ വിവാഹ വാർഷിക ആഘോഷിക്കുകയാണ് .പിണക്കങ്ങളോടേയും ഇണകങ്ങളോടേയും അതിലേറെ പ്രണയത്തിലൂടെയും കടന്നു പോയ അഞ്ചു വർഷം . മാന്ഷനിൽ റിഥുവും അഞ്ചലും ചേർന്ന് ഒരുക്കിയ ചെറിയ പാർട്ടിയിൽ തീർന്നു അവരുടെ ആഘോഷം .അഗ്നിക്ക് ഇതിനോട് ഒന്നും താല്പര്യം ഇല്ലാ ദേവിന്റെ ഒപ്പം അവരുടെ മകൾക്കു ഒപ്പം ഉള്ള ഓരോ നിമിഷവും അവൾക്കു ആഘോഷം തന്നെ ആണ് അതിനു ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം ഇല്ലാ എന്നാണ് അവളുടെ വാദം .ആലോചിച്ചപ്പോൾ ശെരിയാണ് എന്ന് തോന്നിയ ദേവും അത് അംഗീകരിച്ചു കൊടുത്തു .

“എന്താടോ ഭാര്യേ……. ഒരു മൂഡൗട് …….രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നത് ആണല്ലോ ………….”രാവിലെ മുതൽ ഉള്ള തിരക്കുകൾ എല്ലാം കഴിഞ്ഞു രാത്രി അവരുടെ ബെഡ്‌റൂമിൽ എത്തിയത് ആണ് ദേവും അഗ്നിയും . “ഏയ് ……..ഒന്നുമില്ലാ അൻഷ…………..”ഒരു ചിരി അഭിനയിച്ചു അവന്റെ കണ്ണുകളിൽ നോക്കാതെ അഗ്നി പറഞ്ഞതും ദേവ് ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു അടുത്തു അവളുടെ ഇടിപ്പിലൂടെ കൈകൾ കോർത്ത് ഒരു വലിയിൽ അവളെ തന്റെ നെഞ്ചിലേക്ക് ഇട്ടു . “ഇനി പറയൂ ……….എന്താ ഈ മനസ്സിലെ സങ്കടം എന്ന് ………….” അവൻ പറഞ്ഞു തീർന്നതും അവൾ മെല്ലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ വരിഞ്ഞു മുറുകി നിന്നു .അവനും അവളെ ചേർത്ത് പിടിച്ചു നെറുകയിൽ അവന്റെ ചുണ്ടുകൾ പതിച്ചു . “അൻഷ……..ഞാൻ വീണ്ടും പോവാണോ ജോലിക്കു …………”

“പിന്നെ പോവാതെ ………..” “എന്നെ കൊണ്ട് പറ്റുമോ ഇനിയും കമാൻഡോ ആവാൻ …………” “എന്റെ അഗ്നിയെ കൊണ്ടേ അതിനു പറ്റൂ …………….” “അൻഷ …………ദെച്ചു……………..” “അവൾക്കു എന്നും റോൾ മോഡൽ അവളുടെ അമ്മയാണ് സോ അവളാവും ഈ ഡിസിഷനിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക .” “പക്ഷേ അൻഷ…………”എന്തോ പറയാൻ തുടങ്ങിയ അവളുടെ ചുണ്ടിൽ അവന്റെ ചൂണ്ടുവിരൽ തടസ്സമായി നിന്നു . “എന്നെ പ്രണയിച്ചു എന്ന ഒറ്റ കാരണ കൊണ്ട് എന്റെ അഗ്നിയുടെ ഒരു സ്വപ്‌നങ്ങളും നിറവേറാതെ പോവരുത് .തന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറണം ഒന്ന് പോലും വിടാതെ .

ഇപ്പോൾ താൻ ജോയിൻ ചെയ്യുന്നത് ഓഫീസർ ആയിട്ടു ആണ് .താൻ ട്രെയിൻ ചെയ്‌തു വിടുന്ന ധീരയായ ഒരുപാടു പെൺ കമാൻഡോകളെ ഈ രാജ്യത്തിനു ആവശ്യം ഉണ്ട് . അതുപോലെ എല്ലാ പെൺകുട്ടികൾക്കും എന്റെ അഗ്നി ഒരു പ്രചോദനം തന്നെ ആവണം .നമ്മുടെ നാട്ടിൽ സ്‌ത്രീകളെ കൊത്തി വലിക്കാൻ കാത്തു നിൽക്കുന്ന കഴുകാൻമാരെ ധൈര്യത്തോടെ നേരിടുന്ന ബുദ്ധിസാമർഥ്യം ഉള്ള പെൺകുട്ടികളെ ആണ് ഇനി നമുക്ക് ആവശ്യം അല്ലാതെ എന്തിനേയും പേടിയോടെ കാണുന്ന ഒരാളുടെ ആശ്രയം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത പെൺകുട്ടികളെ അല്ലാ . അവർക്കു എന്നും ഉത്തമ ഉദാഹരണമായി എന്റെ ഭാര്യ മുന്പന്തിയിൽ തന്നെ ഉണ്ടാവണം .അത് ഈ ദേവാൻശിഷ് രാജ്പൂത്തിന്റെ ചെറിയ ഒരു ഈഗോ ആണ് എന്ന് കരുതിക്കോ ………. ”

അവന്റെ നെഞ്ചിൽ തലവെച്ചു അവന്റെ ഹൃദയതാളവും ആസ്വദിച്ചു അവൻ പറയുന്നത് കേട്ട് കിടക്കുബോൾ അവൾ ഓർക്കുകയായിരുന്നു അന്ന് അപകടത്തിന് ശേഷം നടന്ന ഓരോ കാര്യങ്ങൾ ആഴ്‌ചകൾ കഴിഞ്ഞു ആണ് അവൾക്കു ബോധം തിരിച്ചു കിട്ടുന്നത് .കണ്ണ് തുറന്ന അവൾ കാണുന്നത് വിരൂപനായ താടിയും മുടിയും നീട്ടി വളർത്തി മനിഷ്യ കോലം പോലും ഇല്ലാത്ത ദേവിനെ ആണ് .തന്നെ കണ്ടപ്പോൾ അവന്റെ കണ്ണിൽ നിറഞ്ഞ പ്രണയം മാത്രം ആയിരുന്നു അത് തന്റെ അൻഷ ആണ് എന്ന് തിരിച്ചു അറിയാൻ ഉണ്ടായിരുന്നത് . പിന്നീട് മാസങ്ങൾ എടുത്തു പഴയ പടിയാവാൻ അന്നും എല്ലാത്തിനും കൂട്ടായി താങ്ങായി അൻഷ അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു .

അവളോട് ഒപ്പം തന്നെ അവനും പഴയ ദേവാൻശിഷിലേക്കു മാറി .ആ നിമിഷങ്ങളിൽ എല്ലാം അവർ പരസ്പരം പറയാതെ തന്നെ പ്രണയിച്ചു .കണ്ണുകളിൽ മാത്രം നിറഞ്ഞു നിന്നു അവരുടെ പ്രണയം . ഇനി ഒരിക്കൽ കൂടി തന്നെ അവനു നഷ്ടപ്പെടുവാൻ ഭയമായതു കൊണ്ട് തന്നെ അവന്റെ നിർബന്ധത്തിനു ആണ് പെട്ടെന്നു വിവാഹം നടത്തിയത് .തനിക്കും ഇനി ഒരിക്കൽ കൂടി അൻഷിനെ നഷ്ടപ്പെടാൻ ആവില്ല എന്ന് അവൾക്കും അറിയാമായിരുന്നു അത് കൊണ്ട് തന്നെ അവൾ മൗനമായി വിവാഹത്തിന് സമ്മതിച്ചു . അവിടെയും അൻഷ അവളെ പ്രണയം കൊണ്ട് തൊപ്പിച്ചു .തന്റെ ഏട്ടനെ മുൻപിൽ കൊണ്ടുവന്നു നിർത്തി ആയിരുന്നു അവന്റെ വിവാഹ സമ്മാനം .

ഒരു ബോംബ് ബ്ലാസ്റ്റിൽ ജീവനും മരണത്തിനും ഇടയിൽ കഴിഞ്ഞ ഏട്ടനെ ഒരുപാടു ചികിത്സക്ക് ഒടുവിൽ അവൻ ജീവിതത്തിലേക്ക് കൊണ്ടുവന്നു അവളുടെ കണ്മുൻപിൽ എത്തിച്ചു അവന്റെ വാക്ക് അവൻ പാലിച്ചു . ഏട്ടന്റെ നിർബന്ധത്തിനു ആണ് ജോലി വേണ്ടാ എന്ന് വെച്ചത് അന്നും അൻഷിനു എതിർപ്പ് തന്നെ ആയിരുന്നു .പിന്നെ മോള് ജനിച്ചതോടെ തന്റെ ലോകം അവളിലും അൻഷിലും മാത്രം ഒതുങ്ങി .പക്ഷേ അപ്പോളും ഒരു വിങ്ങലായി തന്റെ ജോലി മനസ്സിൽ തന്നെ ഉണ്ടായിരുന്നു .പക്ഷേ അത് ഒരിക്കൽ പോലും അൻഷിനോട് പറഞ്ഞിട്ടില്ല . തന്റെ മനസ്സ് താൻ പോലും അറിയാതെ മനസ്സിലാക്കുവാൻ തന്റെ അൻഷിനുള്ള കഴിവ് എന്നും തന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു .

ഇന്നും അത് തന്നെ ആണ് സംഭവിച്ചത് അവൻ വീണ്ടും വീണ്ടും തന്നെ അത്ഭുത പെടുത്തി കൊണ്ടേ ഇരിക്കുന്ന . അഗ്നി തിരിച്ചറിയുകയായിരുന്നു അവനിലൂടെ ദേവാൻശിഷ് രാജ്പൂത് എന്ന തന്റെ കവചത്തിലൂടെ എല്ലാ അർത്ഥത്തിലും താൻ പൂർണ ആയി എന്ന് .ഒരു സ്‌ത്രീ എന്ന നിലയിലും ഒരു വെക്തി എന്ന നിലയിലും പൂർണയായവൾ അഗ്നയാ ദേവൻശിഷ് രാജ്പൂത് …………………. അവസാനിച്ചു….. വത്യസ്തമായ ഒരു തീം ട്രൈ ചെയ്തു നോക്കിയത് ആണ് എന്തുമാത്രം നീതി പുലർത്താൻ കഴിഞ്ഞു എന്ന് അറിയില്ലാ .ഒരുപാടു തെറ്റുകൾ കാണും .അത് തിരുത്തി തന്നു ഇനിയും എന്നോട് ഒപ്പം ഉണ്ടാവും നിങ്ങൾ ഓരോരുത്തരും എന്ന് കരുതുന്നു . അവസാനഭാഗം എന്റെ പ്രിയ വായനക്കാരുടെ പ്രതീക്ഷക്ക് ഒപ്പം ഉയര്‍ന്നോ എന്ന് അറിയില്ലാ ……..എല്ലാവരും അഭിപ്രായം പറയണേ …………. കവചം എന്ന എന്റെ കഥ ഇവിടെ അവസാനിച്ചു .കഥയിൽ ഉടനീളം എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ എല്ലാ വായനക്കാർക്കും ഒരുപാടു നന്ദി

കവചം: ഭാഗം 28

Share this story