മനപ്പൊരുത്തം: ഭാഗം 8

മനപ്പൊരുത്തം: ഭാഗം 8

എഴുത്തുകാരി: നിവേദിത കിരൺ

ദേവൂ… നീ കരയാതെ… വന്ന് ആഹാരം കഴിക്ക്… ഞാൻ ഏറെ നിർബന്ധിച്ചിട്ടാണ് അവൾ ആഹാരം കഴിക്കാൻ വന്നത്… അവളുടെ അവസ്ഥ കണ്ട് എല്ലാവരുടേയും മനസ്സ് മാറി… എല്ലാവരും എന്നെ ഒത്തിരി നിർബന്ധിച്ചു… അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു……. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു… എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു കിച്ചുവും കുഞ്ചുവും ഒഴികെ….. അവർക്ക് രണ്ട് പേർക്കും ദേവു ആയിട്ട് പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല… ദേവൂനും അവരോട് അങ്ങനെ ഒരു അറ്റാച്ച്മെന്റും ഉണ്ടായിരുന്നില്ല…. എല്ലാരുമൊത്തൊരു ജീവിതം സിദ്ധു ആഗ്രഹിച്ചപ്പോൾ അവളുടെ മോഹങ്ങളെല്ലാം സിദ്ധുവും താനും മാത്രമുള്ള ഒരു ലോകത്തേക്ക് ചുരുങ്ങി…. പക്ഷേ എനിക്കതൊന്നും പറ്റുമായിരുന്നില്ല….. കിച്ചും കുഞ്ചും ആകെ സൈലന്റ് ആയി പിന്നീട്….

കിച്ചു അവളുമായി അടുക്കാൻ ശ്രമിച്ചാലും ദേവു അതിനൊന്നും തയ്യാറായിരുന്നില്ല…. കുക്കിംഗ് ഒന്നും അവൾക്കിയില്ല… അമ്മ പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും താൽപര്യമില്ല എന്ന് അവൾ തീർത്ത് പറഞ്ഞു…. അത് പോലെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണാനോ സ്നേഹിക്കാനോ അവൾക്കു കഴിഞ്ഞില്ല… അതൊക്കെ അമ്മയുടെ വിഷമത്തിൻ്റെ ആക്കം കൂട്ടി….. ദിവസങ്ങൾ മുന്നോട്ട് പോയിട്ടും ദേവൂന് വീട്ടിലുള്ളവരുമായി ഒത്തുപോകുവാൻ കഴിയുന്നുണ്ടായിരുന്നില്ല… അതിന്റെ സങ്കടം വീട്ടിലുള്ള ഓരോ വ്യക്തിയുടെയും മനസ്സിലുണ്ടായിരുന്നെങ്കിലും എന്റെ സന്തോഷത്തിനുമുന്നിൽ അവര് തങ്ങളുടെ വിഷമങ്ങൾ ഒളിപ്പിച്ചു…. ഞങ്ങൾക്കിടയിൽ അധികം വൈകാതെ പല അഭിപ്രായവ്യത്യാസങ്ങൾ വന്നുതുടങ്ങി…

എങ്കിലും എല്ലാം അഡ്ജസ്റ്റ് ചെയ്തു പോകാൻ ഞാൻ ശ്രമിച്ചു…. പതിയെ പതിയെ ഒരു ചുമരിലൊതുങ്ങേണ്ട വഴക്കുകൾ പലപ്പോഴും മറ്റുള്ളവരുടെ മുന്നിലേക്ക് വലിച്ചിഴക്കപ്പെട്ടു…. മാസങ്ങൾ കഴിഞ്ഞിട്ടും അവൾക്കു വീടും ഞങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റാതെ ആയി…. പതിയെ എന്നോടുള്ള അവളുടെ സ്നേഹവും കുറഞ്ഞ് വന്നു… ഒരിക്കൽ എന്തോ ചെറിയ വഴക്കിൽ തുടങ്ങി അത് വലിയ പ്രശ്നമായി…. രണ്ട് മുന്നൂ ദിവസങ്ങളോളും അവൾ എന്നോട് മിണ്ടാതെ ഇരുന്നു… സംസാരിക്കാൻ ഞാൻ ശ്രമിച്ചാലും ദേവു എനിക്ക് മുഖം തരാതെ ഒഴിഞ്ഞ് മാറി നടന്നു…. ഒരു ദിവസം…… ഞാൻ അവളെ പുറകിൽ നിന്നും പുണർന്നു… ദേവു ഇനിയും വഴക്കിട്ട് നടക്കല്ലെ… എനിക്ക് പറ്റുന്നില്ലടാ നീ ഇല്ലാതെ….. വിട്… സിദ്ധു…. വിടില്ല….. സിദ്ധു… എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്…. എന്താ കാര്യം?? സിദ്ധു…. ഐ വാണ്ട് ഡിവോർസ് ….

അത് കേട്ടതും പതിയെ അവൻ്റെ കൈകൾ അയഞ്ഞു….. ദേവൂ… നീ ഇപ്പൊ എന്താ പറഞ്ഞത്?? നമുക്ക് ഈ റിലേഷൻ വർക്ക് ഔട്ട് ആകൂന്ന് തോന്നുന്നില്ല…. സോ നമ്മൾ പിരിയുന്നതല്ലേ നല്ലത്…. ദേവൂ… നീ എന്താ തമാശ പറയുകയാണോ?? ഇത് നമ്മുടെ ജീവിതമാണ്…. സിദ്ധൂ… ഞാൻ ശരിക്കും ആലോചിച്ച് എടുത്ത തീരുമാനമാണ്…. എനിക്ക് ഇനിയും ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല സിദ്ധൂ…. ലെറ്റ്സ് എൻഡ് ദിസ്….. (ദേവു) ദേവൂ… മതി നിന്റെ തമാശ… എന്നെ ചുമ്മാ പറ്റിക്കാൻ…. സിദ്ധു… നിനക്കിത് തമാശ ആയി തോന്നുന്നുണ്ടോ?? ഞാൻ ശരിക്കും ആലോചിച്ച് എടുത്ത തീരുമാനം ആണ്… (ദേവു) ദേവൂ… നീ തന്നെ ആണോ ഇതൊക്കെ പറയുന്നത്… ഞാൻ ഇല്ലാതെ ജീവിക്കാൻ വയ്യ എന്ന് പറഞ്ഞ നീ എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നത്…. അന്ന് ഞാൻ അങ്ങനെ ഒരു തീരുമാനം എടുക്കാൻ പാടില്ലായിരുന്നു എന്നെനിക്ക് ഇപ്പോ തോന്നുന്നു….

നിന്റെ ലൈഫിൽ എനിക്കൊരു ഇമ്പോർട്ടൻസും നീ തന്നിട്ടില്ല… ഇതൊന്നുമല്ല ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം….. (ദേവു) കുറെ സംസാരിച്ചു നോക്കി എങ്കിലും ദേവൂ അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു…. ഇതിന്റെ പേരിൽ ദേവനും ദേവുവും തമ്മിൽ അടി ഉണ്ടായി… എല്ലാവരും അവൾക്കു എതിരായി…. ഒടുവിൽ അവളുടെ ആഗ്രഹം പോലെ ഞങ്ങൾ ഡിവോർസ് ആയി…. ഇതിനെല്ലാം അപ്പുറം എന്നെ തളർത്തിയത്… ഞങ്ങളുടെ വിവാഹശേഷം അവൾക്കൊരു അഫയർ ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോഴാണ്….. ശരിക്കും ഒരു ഭ്രാന്തമായ അവസ്ഥയിൽ ആയിപ്പോയി ഞാൻ… താൽപര്യമില്ലാതെ ആണ് അവളെ വിവാഹം കഴിച്ചതെങ്കിലും ഞാൻ ദേവൂനെ മറ്റെന്തിനെക്കാളും കൂടുതൽ സ്നേഹിച്ചിരുന്നു…. പക്ഷേ അവൾക്കത് മനസ്സിലാക്കാൻ സാധിച്ചില്ല….

അവൾ മടങ്ങി വരൂന്ന് ഞാൻ കരുതി.. പിന്നീട് അറിഞ്ഞു അവളും ആ പയ്യനും ഒരുമിച്ചാണ് താമസം എന്നൊക്കെ… കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ പറയാറുള്ളത്…. പതിയെ എല്ലാം മറന്ന് പുതിയ ഒരു ജീവിതം ആരംഭിച്ചു…. അങ്ങനെ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തു കോളേജിൽ ലക്ചറർ ആയി കയറി…. ഇത്രയും നാൾ ഞാൻ കരുതി എൻ്റെ ജീവിതത്തിലെ പോലെ വേദനിപ്പിക്കുന്ന ഓർമകൾ ആർക്കും ഉണ്ടാവില്ല എന്ന്.. പക്ഷേ തന്നെപ്പറ്റി അറിഞ്ഞപ്പോൾ മനസ്സിലായി ഇതൊന്നും ഒന്നുമല്ല എന്ന്…. ആവണി ചെറുതായി ഒന്നു ചിരിച്ചു…. അതെ നേരം ഒരുപാടായി കിടക്കണ്ടെ?? കിടക്കാം…. താൻ കിടക്ക്… എനിക്ക് കുറച്ചു കൂടി പോർഷൻസ് നോക്കാനുണ്ട്…. ആവണി സിദ്ധുവിനെ തന്നെ നോക്കി കിടന്നു…. ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ എങ്ങനെ വേണ്ടാന്ന് വെക്കാൻ തോന്നി ദീക്ഷിത നിനക്ക്….. നിന്നെ അത്രയും ഈ മനുഷ്യൻ സ്നേഹിച്ചിരുന്നു….

നീ എന്തേ അത് മനസ്സിലാക്കാതെ പോയി….. പക്ഷേ നിന്നോട് എനിക്ക് ഒരു കടപ്പാടുണ്ട്…. നീ ഏട്ടനെ വേണ്ടെന്ന് വെച്ചത് കൊണ്ടാണ് എനിക്ക് ഏട്ടനെ കിട്ടിയത്… താങ്ക്സ് ദീക്ഷിതാ….. എനിക്ക് എൻ്റെ സിദ്ധുവേട്ടനെ തന്നതിന്…. ഒരിക്കലും ഞാൻ ഏട്ടനെ വേദനിപ്പിക്കില്ല… ദീക്ഷിത നിങ്ങളുടെ മനസ്സിന് ഏൽപ്പിച്ച മുറിവ് ഞാൻ മാറ്റും… എല്ലാവർക്കും ആ പഴയ സിദ്ധുവേട്ടനെ ഞാൻ തിരിച്ചു നൽകും….. പതിയെ ആവണിയുടെ കണ്ണുകളെ നിദ്ര പുൽകി…. സിദ്ധു നോക്കിയപ്പോൾ ആവണി നല്ല ഉറക്കത്തിലാണ്… അവൻ ആവണിയുടെ അടുത്ത് ഇരുന്നു… ശാന്തമായി ഉറങ്ങുകയാണ്… അവളുടെ ആ മുഖം കണ്ടതും അവന് അവളോട് അതിയായ വാൽസല്യം തോന്നി….. മെല്ലെ സിദ്ധു ആവണിയുടെ മുടികളെ തഴുകി…. അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു… തൻ്റെ ആദ്യ ചുംബനം…

ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു… ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി… സിദ്ധുവും ആവണിയും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു…. രണ്ടാൾക്കും പരസ്പരം ഒരോ നോട്ടത്തിൽ നിന്ന് പോലും മറ്റെയാളുടെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ട്….. അവരുടെ സ്നേഹം കാണുമ്പോ സന്തോഷം കൊണ്ട് രണ്ട് വീട്ടുകാരുടേയും കണ്ണു നിറയാറുണ്ട്….. അങ്ങനെ ഒരു ദിവസം വൈകുന്നേരം അച്ചു… അച്ചു…. ആ… നീ വന്നോ?? അച്ചു എവിടെ അമ്മേ?? മോള് കിടക്കുവാ…. അയ്യോ… എന്താ പറ്റിയത്?? ഞാൻ പോയി നോക്കട്ടെ…. സിദ്ധു… വേഗം പടികൾ കയറി റൂമിലെത്തി…. അച്ചു… മ്ം.. എന്താടാ പറ്റിയത്?? ഒന്നുമില്ല ഏട്ടാ…. ചെറിയ ഒരു വയറുവേദന… അത്രേ ഉള്ളൂ…. മ്ം.. താൻ കിടന്നോളൂ…. സിദ്ധു… വേഗം താഴെ പോയി കാപ്പിയും ചൂട് പിടിക്കാൻ വെള്ളവും ആയി വന്നു…

അച്ചു… എണീറ്റേ…. എനിക്ക് ഒട്ടും വയ്യേട്ടാ… വേദന സഹിക്കാൻ പറ്റുന്നില്ല…. സിദ്ധു പതിയെ ആവണിയെ എണീപ്പിച്ച് ഇരുത്തി…. അച്ചു… ഈ കാപ്പി കുടിക്ക് …. ദാ… ആവണി…അതെ… നീ ഈ.. ടോപ്പൊന്നു പൊക്കിക്കെ… ചൂടു പിടിച്ചു തരാം… ഞാൻ പിടിച്ചോളാം ഏട്ടാ… പറയുന്നത് കേൾക്കൂ മോളെ… ആവണി പതിയെ ടോപ്പ് പൊക്കി വെച്ചു.. സിദ്ധു… ചൂടു പിടിക്കാൻ തുടങ്ങി… ഒത്തിരി ചൂടുണ്ടോ?? മ്ം.. സിദ്ധു… മെല്ലെ ഓതി… പതിയെ ചൂടു വെച്ചു കൊടുത്തു….. ഇപ്പോ ഒരല്പം ആശ്വാസം തോന്നുന്നില്ലേ?? ഉവ്വ്… ആ… കാപ്പി കുടിക്ക്….. വെള്ളത്തിന്റെ ചൂട് പോയി.. ഞാൻ ചൂടാക്കി കൊണ്ടു വരാമേ… പാവം ഏട്ടൻ എന്ത് സ്നേഹമാണ് എന്നോട്.. പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അസഹ്യമായ വേദനകൊണ്ട് ഞാൻ കരയുമ്പോൾ ഹരിയേട്ടൻ എന്നെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിലെന്ന്….

ഒന്ന് ചേർത്ത് പിടിച്ചു തലോടിയിരുന്നെങ്കിലെന്ന്…. നിറഞ്ഞു വന്ന മിഴിനീർ സിദ്ധുവേട്ടൻ തുടച്ചപ്പോഴാണ് ഏട്ടൻ വന്നത് ഞാൻ അറിഞ്ഞത്…. എന്തിനാ അച്ചു… നീ പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് ഇങ്ങനെ വിഷമിക്കുന്നെ?? ഞാൻ ഒന്നും ഓർത്തില്ല… അത് വെറുതെ… എനിക്കറിയില്ലെ എന്റെ അച്ചുവിനെ…. സിദ്ധുവേട്ടൻ പിന്നെയും ചൂടു പിടിച്ചു തന്നു….. ഇപ്പോ എങ്ങനെയുണ്ട് കുറവില്ലേ?? ചെറിയ വേദനയുണ്ട്… കുഴപ്പമൊന്നുമില്ല…. ആണോ… ഇപ്പോ ശരിയാക്കി തരാം…. ഒരു കള്ളച്ചിരിയോടെ ഏട്ടൻ എൻ്റെ വയറിൽ ചുംബിച്ചു…. പെട്ടെന്ന് എൻ്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി കടന്ന് പോകുന്ന പോലെ തോന്നി….. ഇപ്പോ മാറിയോ?? ഏട്ടൻ മീശ പിരിച്ചു കൊണ്ടു ചോദിച്ചു…. ഹും… ഞാൻ മുഖം വീർപ്പിച്ചു കപട ദേഷ്യത്തോടെ ഇരുന്നു… ഏട്ടനും എന്നോടൊപ്പം ചേർന്ന് ഇരുന്ന് എന്നെ ആ നെഞ്ചോട് ചേർത്ത് പിടിച്ചു… അപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള വാൽസല്യം ആയിരുന്നു…..

കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത സുകൃതമാണ്… ഈ ജന്മത്തിൽ എനിക്കു കൂട്ടായി ഏട്ടനെ കിട്ടിയത്…. എന്താടോ താൻ ഇങ്ങനെ നോക്കുന്നെ.. എന്നെ ആദ്യമായി കാണുന്നത് പോലെ… ഒന്നുമില്ല ഏട്ടാ… ഏട്ടൻ വന്നിട്ടൊന്നും കഴിച്ചില്ലല്ലോ?? ഞാൻ എടുത്തു തരാം…. ഹലോ.. എങ്ങോട്ടാ?? അത്.. കിച്ചണിൽ…. അതൊന്നും വേണ്ട… നീ റെസ്റ്റ് എടുക്ക്… കേട്ടോ… എനിക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു ഏട്ടൻ പോയി….. അച്ചു… മോളെ… ഇപ്പോ എങ്ങനെയുണ്ട്?? വേദന കുറഞ്ഞു അമ്മേ… നല്ല ആശ്വാസം ഉണ്ട്…. ആണോ… മോള് പോയി കുളിച്ചിട്ട് വാ… ശരി അമ്മേ….. ഭക്ഷണം കഴിച്ചു സിദ്ധു റൂമിൽ വന്നപ്പോൾ അവിടെ സോഫ ഇല്ല…. ഇതെവിടെപ്പോയി?? എന്താ ഏട്ടാ കാര്യമായി നോക്കുന്നത്?? ഏയ്.. അത്… ഇവിടെ കിടന്ന സോഫ എവിടെ?? ഓ… അതോ അത് ഞാൻ എൻ്റെ മുറിയിൽ കൊണ്ട് പോയി ഇട്ടു… എപ്പോ??

കുറച്ചു മുൻപ്….. എന്തിന്…. ഇനി ഞാൻ എവിടെ കിടക്കും?? എന്താ…. അല്ല… ഞാൻ ഇനി എവിടെ ഇരിക്കും?? ഏട്ടാ… അതിന് ഇവിടെ ടേബിളും ചെയറും ഉണ്ടല്ലോ??? എന്നാലും… എന്ത് എന്നാലും…. ദെ ഈ കുഞ്ചൂൻ്റെ റൂമിൽ വരെ സോഫ ഇണ്ട് എനിക്ക് മാത്രം ഇല്ല… അതോണ്ട് അച്ഛനോട് പറഞ്ഞപ്പോ അച്ഛനാ പറഞ്ഞത് ഇതെടുത്തോളാൻ…. ഓ… അച്ഛൻ്റെ പ്ലാൻ ആണല്ലേ….. എന്താടാ… ഏട്ടാ… ആലോചിക്കണെ…. ഒന്നുമില്ല…. ആ…. ദേ… ഏട്ടത്തി വന്നൂലോ…. അപ്പോ ഞങ്ങള് പോവാ… ഗുഡ് നൈറ്റ്.. മ്ം.. മ്ം.. ഗുഡ് നൈറ്റ് എടോ… അവര് എൻ്റെ സോഫ എടുത്തോണ്ട് പോയി…. സാരമില്ല… അവൻ കുറെ പുറകെ നടന്നു ചോദിച്ചു… അതാ ഞാനും സമ്മതിച്ചേ…. നീയും അറിഞ്ഞോ?? ഉവ്വ്…. നീ വാ… നമുക്ക് കിടക്കാം… ഇന്ന് ഒന്നും റഫർ ചെയ്യാൻ ഇല്ലേ?? ഇല്ല… നാളെ ഞാൻ ലീവാണ്…

അതെന്താ?? അതൊക്കെ ഉണ്ട്… നാളെ പറയാം… ഒക്കെ… സിദ്ധു അച്ചുവിന് അഭിമുഖമായി കിടന്നു…. ഇപ്പോ വേദനയുണ്ടോ അച്ചു… ഇല്ല… ആവണി പതിയെ സിദ്ധുവിനോട് ചേർന്നു അവൻ്റെ നെഞ്ചിൽ തല വെച്ചു കിടന്നു… സിദ്ധു പതിയെ അവളുടെ മുടിയിഴകൾ തഴുകി തലോടി കൊണ്ടിരുന്നു…. തെന്നല്‍ ഉമ്മകള്‍ ഏകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ…… ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…. എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻ കിളി…. ഏട്ടാ… ഏട്ടൻ പാട്ടു പാടുവോ??? അതെന്താടോ… എനിക്ക് പാട്ട് പാടിക്കൂടെ?? അതല്ലാ ഏട്ടാ ഞാൻ ചോദിച്ചതാ…. അച്ചൂന് പാട്ടിഷ്ടായോ?? ഉവ്വ്… ഏട്ടാ… ഇതിൻറെ ഫേവറേറ്റ് പാട്ടാ… ആണോ??

മ്ം.. എനിക്കും ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്….. കിച്ചു പറഞ്ഞത് ശരിയാണ് അല്ലേ?? എന്ത്?? അല്ല… നമുക്ക് ഒരേ മനസ്സാണെന്ന്…. ആണോ?? അല്ലെ…. മ്ം… പതിയെ രണ്ടാളും മയങ്ങി….. പിറ്റേന്ന് രാവിലെ….. സിദ്ധു ആരോടൊ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…. ആണോ?? എത്താറായോ?? ആ…. ശരി ടാ…. ആരാ ഏട്ടാ?? അതൊക്കെ ഉണ്ട്….. പെട്ടെന്ന് കോളിംഗ് ബെൽ കേട്ടു…. താൻ പോയി വാതിൽ തുറക്ക്…. ആവണി പോയി വാതിൽ തുറന്നു…. മുന്നിൽ ഒരു അച്ഛനും അമ്മയും…. ആവണി ഇതാരാണ് എന്ന് ആലോചിച്ചു നിന്നതും…. പുറകിൽ നിന്നും ഒരു ചെറുപ്പക്കാരൻ വന്ന് പറഞ്ഞു…..

എന്താ അച്ചു ഇങ്ങനെ നോക്കണെ?? ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലേ?? അപ്പോഴേക്കും ഏട്ടൻ വന്നു…. അങ്കിളും ആൻ്റിയും കയറി വാ….( സിദ്ധു) അതെന്താടാ ഞാൻ വരണ്ടേ?? ഓ… വേണമെന്നില്ല…. നീ പോടാ ഞാൻ വരും…. ആവണി ആകെ പകച്ചു നിൽക്കുകയാണ്…. മോളെന്താ ഇങ്ങനെ നോക്കണെ?? അത്… എനിക്ക്…. (ആവണി) മോൾക്ക് ഞങ്ങളെ മനസ്സിലായില്ലേ?? ഇല്ല എന്നവൾ തല അനക്കി…. അതെന്താ സിദ്ധു ഞങ്ങള് വരുന്ന കാര്യം നീ ആരോടും പറഞ്ഞില്ലേ???….. തുടരും…..

മനപ്പൊരുത്തം: ഭാഗം 7

Share this story