പെയ്‌തൊഴിയാതെ: ഭാഗം 16

പെയ്‌തൊഴിയാതെ: ഭാഗം 16

എഴുത്തുകാരി: ഗൗരി ലക്ഷ്മി

യാദൃശ്ചികമായിട്ടെങ്കിലും മനസ്സിൽ ഉള്ളത് അവനോട് തുറന്നു പറയാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു വേദയപ്പോഴും.. തങ്ങൾക്കായി വിധി കാത്തുവെച്ചിരിക്കുന്നതേതും അറിയാതെ അവരാ യാത്ര തുടർന്നു.. ********* ഡിസൈൻ കൊള്ളാം… പക്ഷെ വേഗം ചെയ്യണം.. പിന്നെ ഗണപതി ഒരുക്കും മറ്റും ശ്രദ്ധിക്കണം. അതിലൊക്കെയാണ് പോയിന്റ്സ് പോകുന്നത്.. ഓണം സെലിബ്റേഷന്റെ ഭാഗമായി അത്തപ്പൂക്കളം ഒരുക്കുന്നിടത്തു നിൽക്കുകയായിരുന്നു ഗിരി.. കുട്ടികളോട് സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് ശ്യാമിന്റെ വിളി കേട്ടത്.. ആ.. ദേ വരുന്നു.. ഒരു മിനിറ്റ് എന്നു കയ്യാൽ ശ്യാമിനോട് കാണിച്ചു അവൻ കുട്ടികളോട് എന്തോ പറഞ്ഞ ശേഷം പുറത്തേയ്ക്ക് ചെന്നു.. എന്താടാ . നീ ഫ്രീ അല്ലെ.. മ്മ്.. ഇന്ന് ആകെ മൊത്തം സന്തോഷത്തിൽ ആണല്ലോ..

ശ്യാം ഗിരിയെ നോക്കി ചോദിച്ചു.. കടും നീല നിറമുള്ള ജുബ്ബയും അതിനു ചേരുന്ന കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം.. സ്വതവേ ശാന്തമായ മുഖത്തൊരു ചെറു ചന്ദന കുറി കൂടി വന്നപ്പോൾ അത് ഒരു പ്രത്യേക ഭംഗി തോന്നിപ്പിച്ചു. ഗിരി പുഞ്ചിരിച്ചതെയുള്ളൂ… എന്താണ് സന്തോഷം.. ശ്യാം സംശയത്തോടെ ചോദിച്ചു.. ഇനി 10 ദിവസം അവധിയല്ലേ.. മോളോടൊപ്പം കുറച്ചീസം ഇരിക്കാലോ.. അത് തന്നെ.. അവൻ നിസ്സംശയം പറഞ്ഞു.. ആഹാ.. അവളും ഹാപ്പി ആകുമല്ലോ.. മ്മ്.. ഇപ്പൊ ആകെ ഒറ്റപ്പെട്ട മട്ടാ മോള്.. അമ്മയ്ക്ക് വയ്യാത്തോണ്ട് ലേഖാമ്മയിക്കും എപ്പോഴും അവളോടൊപ്പം ഇരിക്കാൻ.പറ്റുന്നില്ല.. മിക്ക നേരവും ഒറ്റയ്ക്കാണ് ആള്.. അച്ഛനും അങ്ങനെ അവളോടൊപ്പം കളിക്കാനും ഒന്നും കൂടില്ലല്ലോ.. ഗിരി സങ്കടത്തോടെ പറഞ്ഞു.. ആകെ ഒരാശ്വാസം രാത്രി ഞാൻ ഉള്ളതാ.

ആ നേരത്താകും വീട്ടിലെ ഓരോ ആവശ്യങ്ങൾ..ഇപ്പൊ അച്ഛനും ഒന്നിനും ഇറങ്ങാത്തോണ്ട് എല്ലാത്തിനും ഞാൻ ഓടണം.. വല്ലാതെ മോള് ഒറ്റപ്പെടുന്നുണ്ട് ശ്യാമേ.. ഗിരീ.. പറയുന്നത്കൊണ്ട് ഒന്നും തോന്നരുത്.. മോളുടെ ഈ അവസ്ഥയ്ക്ക് നീയും ഒരു കാരണമാ.. ശ്യാം പരിഭവത്തോടെ പറഞ്ഞു.. നീയും എന്നെ കുറ്റപ്പെടുത്തുവാണോ.. എന്ത് കാര്യത്തിന്.. ആർദ്രയുടെ കാര്യത്തിനാണെങ്കിൽ അല്ല.. പക്ഷെ ഇപ്പൊ മോളനുഭവിക്കുന്ന ഒറ്റപെടലിൽ നിന്ന് മോളെ രക്ഷിക്കാൻ നിനക്ക് പറ്റും.. അല്ല പറ്റണം.. ശങ്കരി മോളുടെ ഈ പ്രായത്തിൽ അവൾക്ക് ആവശ്യം നല്ല സ്നേഹവും കരുതലും ആണ്.. അതിപ്പോൾ കിട്ടിയില്ലെങ്കിൽ നീ എന്നെങ്കിലും കൊടുക്കാൻ തയാറാകുമ്പോഴേയ്ക്കും മോളുടെ സ്വഭാവത്തിലും അതിന്റെ പ്രശ്നങ്ങൾ ഉണ്ടായി വന്നേക്കാം. ശ്യാമേ.. നീ ഒച്ച വെച്ചിട്ടൊന്നും കാര്യമില്ല ഗിരീ.. ഇതിരിയൊക്കെ നിന്റെ പിടിവാശിയാണ്.. ആളാം വീതം നിന്നോട് ഒരു വിവാഹത്തെ പറ്റി പറയുന്നില്ലേ.. ഓ.. അതാണ് കാര്യം.. ഗിരി പറഞ്ഞു..

അതേ..അതും കാര്യമാണ് ഗിരീ… നോക്ക് നീ കളിക്കുന്നത് മോളുടെ ഭാവി കൊണ്ടാണ്. അവളുടെ അമ്മയ്ക്ക് അവരുടെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു.. അതുകൊണ്ടല്ലേ ഈ പ്രായത്തിൽ ഒരു കുഞ്ഞിന് കിട്ടേണ്ട സർവ്വ സ്നേഹവും നിഷേധിച്ചവൾ നിർദാക്ഷണ്യം ഇറങ്ങി പോയത്.. ഇപ്പൊ ദേ നിന്റെ വാശി.. എനിക്കറിയാം ഗിരീ നിനക്ക് ആർദ്രയെ എത്ര ഇഷ്ടമായിരുന്നു എന്നൊക്കെ അറിയാം.. പക്ഷേ ആ ഇഷ്ടം കൊണ്ട് ഇപ്പോൾ നഷ്ടം നിന്റെ മോൾക്കാണ്.. ഞാനൊരു കല്യാണം കഴിച്ചാൽ തീരുമോ എല്ലാരുടേം പ്രശ്നങ്ങൾ. ആ കേറി വരുന്ന ആൾ എന്റെ മോളെ നോക്കുമെന്നു നിനക്ക് ഉറപ്പുണ്ടോ.. നാളെ അവളും സ്വാര്ഥമായി ചിന്തിക്കില്ലേ.. അന്നെന്റെ മോൾക്കല്ലേ നഷ്ടം.. ഒരു രണ്ടാനമ്മ പോര് കൂടെ അവൾ സഹിക്കണോ.. ഗിരി സഹികെട്ട് ചോദിച്ചു..

എന്റെ ഗിരീ രണ്ടാമത് കേറി വരുന്ന അമ്മമാരൊക്കെ മോശമാണെന്നൊരു ചിന്ത നിനക്കുണ്ട്.. എന്തിനാ അങ്ങനെ.. നമുക്ക് നോക്കാം.. വിവാഹത്തിന് മുൻപേ നീ നിന്റെ കാര്യങ്ങൾ പറയ് ആ കുട്ടിയോട്.. എന്നിട്ട് രണ്ടാൾക്കും സമ്മതമെങ്കിൽ മതി കല്യാണം..അതാകുമ്പോ മോളുടെ കാര്യത്തിൽ നിന്റെ ആധിയൊക്കെ കുറെ മാറികിട്ടുമല്ലോ.. ശ്യാം പറഞ്ഞു.. ഗിരിയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.. ആഹാ.. നിങ്ങൾ രണ്ടാളും ഇവിടെ ആയിരുന്നോ.. ഞാൻ കുറെ നോക്കി. ഗിരി സർ ആ തിരുവാതിരയ്ക്ക് രജിസ്റ്റർ ചെയ്ത കുട്ടികളുടെ ഡീറ്റൈൽസ് മൊത്തം ഉള്ള ബുക്ക് ഉണ്ടായിരുന്നില്ലേ.. എവിടെയാ അത്.. പെട്ടെന്ന് വേദ അവിടേയ്ക്ക് ദൃതിയിൽ വന്നു ചോദിച്ചു..

ശ്യാം അവളെ നോക്കി . യാദ്രിശ്ചികമെങ്കിലും ഗിരിയുടെ ജുബ്ബയുടെ അതേ നിറമുള്ള ബ്ലൗസും സെറ്റ് സാരിയുമായിരുന്നു അവളുടെ വേഷം.. അതാ എന്റെ ടേബിളിൽ ടെക്സ്റ്റിന്റെ അടിയിലായി ഇരിപ്പുണ്ടെടോ.. ഗിരി പറഞ്ഞതും വേദ അങ്ങോട്ട് ഓടി.. ശങ്കരിമോളെ വേദയ്ക്ക് വല്യ കാര്യമാണ് അല്ലെ.. ശ്യാം ചോദിച്ചതും ഗിരി അവനെ രൂക്ഷമായി നോക്കി.. എന്റെ ഐഡിയ അല്ല.. നിന്റെ ലേഖാമ്മായി തന്നെയാ ഈ കാര്യം എന്നോട് പറഞ്ഞത്.. അവരെ എങ്ങനെ കുറ്റം പറയും.. ആ പഴയ സെർവന്റ് ആയിരുന്നപ്പോൾ ആന്റിയുടെ കാര്യം നന്നായി നോക്കുമായിരുന്നു.. ഇപ്പൊ അവർക്ക് പകരം വന്ന ഹോം നേഴ്‌സ് ഒന്നും ചെയ്യില്ല.. ആന്റിയെ നോക്കാൻ തന്നെ ലേഖാമ്മായിക്ക് സമയമില്ല..

മോള് കൂടി ആകുമ്പോ അവർക്കും പ്രായം ചെറുതല്ലല്ലോ.. വേദയോട് മോൾക്കുള്ള അറ്റാച്ച്മെന്റ് അവർക്ക് വല്യോരു റിലീഫ് ആണ്.. സോ ആന്റി അങ്ങനെ ഒരു സജഷൻ പറഞ്ഞു എന്നേയുള്ളു.. ശ്യാം ഗിരിയുടെ ഒറ്റ നോട്ടത്തിൽ പറഞ്ഞു.. 24 വയസ്സ് വരും അതിനു കഷ്ടിച്ചു.. ഈ പ്രായത്തിൽ ഒരു കുഞ്ഞിനെ അടക്കം ഫ്രീയായി ഇരു രണ്ടാം കെട്ടുകാരനെ കിട്ടുക എന്നത് അതിനു വല്യ കാര്യമാണല്ലോ.. കിട്ടി പുച്ഛത്തോടെ പറഞ്ഞു.. നിന്നെ ഞങ്ങൾക്ക് അറിയാം.. ഏറ്റെയാലും നിന്റെ പ്രശ്നങ്ങൾ കുറെയൊക്കെ വേദയ്ക്കും അറിയാമല്ലോ.. അവര് ആകെ രണ്ടു പേരല്ലേ ഉള്ളു..പിന്നെ മോൾക്ക് അവൾ അമ്മയെ പോലെയാ.. മോള് കുറെ കാലായിട്ട് അവളെ അങ്ങനെയല്ലേ വിളിക്കുന്നത്.. ഇപ്പൊ കോളേജ് വിട്ട് ചെല്ലുമ്പോ മുതൽ മോള് അവളുടെ കൂടെയാണെന്നു നീയല്ലേ മിനിഞ്ഞാന്ന് എന്നോട് പറഞ്ഞത്..

അങ്ങനെ ഉള്ളപ്പോൾ വേദയ്ക്ക് അതിൽ എതിർപ്പുണ്ടാകുമോ..നീ ഒരു യെസ് മൂലിയാൽ ബാക്കി കാര്യം.ദിവാകരൻ അങ്കിളും ആന്റിയും സംസാരിച്ചോളാം എന്നാ എന്നോട് പറഞ്ഞെ.. എനിക്കറിയില്ല.. ഏതായാലും ഇപ്പൊ ആരും എനിക്ക് പുതിയ സംബന്ധം ആലോചിക്കേണ്ട.. പറ്റുമെങ്കിൽ നിമ്മിയേം പിള്ളേരേം കൂട്ടി ഇടയ്ക്കൊക്കെ അങ്ങോട്ട് ഇറങ്ങു.. അതും പറഞ്ഞു ഗിരി മുന്പോട്ട് നടന്നു..ശ്യാം വേദനയോടെ അവന്റെ പോക്ക് നോക്കി നിന്നുപോയി.. ********** ഹലോ… ഉത്രാടത്തിന്റെ തിരക്കുകൾക്കിടയിലാണ് രാവിലെ വേദയുടെ ശബ്ദം കേട്ടത്. ലേഖ അവളെ നോക്കി പുഞ്ചിരിച്ചു.. എവിടെ പുതിയ ഹോം നേഴ്‌സ്.. വേദ പുതുതായി വന്ന ഹോം നേഴ്സിനെ കണ്ണുകൾ കൊണ്ട് തിരഞ്ഞുകൊണ്ട് വേദ ചോദിച്ചു.. അവര് ഇന്നലേ പോയി. അതായിരുന്നു വൈകീട്ട് അച്ഛനും മോനും തമ്മിൽ..

അവര് പോവാ എന്നും പറഞ്ഞു പോയി.. ഇവിടെ എല്ലാം കൂടെ ആര് നോക്കാനാ.. ചേട്ടത്തീടെ കാര്യം നോക്കാൻ തന്നെ ഒരാൾ വേണം.. പിന്നെ കുഞ്ഞുമില്ലേ.. ഒന്നും രണ്ടും പറഞ്ഞു രണ്ടുപേരും വഴക്കായി.. ലേഖ പച്ചക്കറി അരിഞ്ഞുകൊണ്ട് പറഞ്ഞു.. ഞാൻ സാവിത്രിയമ്മയെ കണ്ടിട്ട് വരാമേ.. മ്മേ.. അതും പറഞ്ഞവൾ അകത്തേയ്ക്ക് നടന്നപ്പോഴേയ്ക്കും ശങ്കരിമോളുടെ വിളി വന്നിരുന്നു.. ആഹാ.. ഇവിടെ ഇരുന്നു കളിയ്ക്കാ.. വായോ.. അവൾ മോളെ വാരിയെടുത്തതും അവളുടനെ വേദയുടെ കഴുത്തിലെ ചെയിനിൽ പിടുത്തമിട്ടു.. കൊള്ളാട്ടോ.. കുറുമ്പി.. അതും പറഞ്ഞവളുടെ മൂക്കിലേയ്ക്ക് മൂക്ക് മുട്ടിച്ചതും ശങ്കരിമോള് കുറുമ്പോടെ ചിരിച്ചു.. ആ മോളായിരുന്നോ.. ശങ്കർ അകത്തേയ്ക്ക് വന്നു ചോദിച്ചു.. ഗിരി സർ എവിടെ.. രാവിലെ എന്നോട് ഒരു ഗുസ്തിയും കഴിഞ്ഞു പോയതാ.. ഒരു കല്യാണ കാര്യം പറഞ്ഞു.. ആ അവനെയും പറഞ്ഞിട്ട് കാര്യമില്ല..

ഒരാൾ അവന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ചില്ലറ അല്ലല്ലോ.. പിന്നെ പെട്ടെന്ന് ആ സ്ഥാനത്തേയ്ക്ക് മറ്റൊരാളെ കൊണ്ടുവരാൻ അവനു കഴിയോ.. പക്ഷെ മോളുടെ കാര്യം ഓർക്കുമ്പോഴാ.. അയാൾ വേപഥുവോടെ പറഞ്ഞു.. ഞങ്ങളുടെ കാലം കഴിഞ്ഞാലും അവനീ പൊടി കൊച്ചിനെയും കൊണ്ട് എന്തോ ചെയ്യും…ഹാ.. മോള് സാവിത്രിയെ കാണാൻ വന്നതാണോ.. അയാൾ ചോദിച്ചു.. മ്മ്.. അവളെ കുളിപ്പിച്ചിട്ട് രണ്ട് ദിവസമായി.. അയാൾ തല താഴ്ത്തി പറഞ്ഞു.. അവൾ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് നടന്നു.. അമ്മേ.. മുറിയിലേയ്ക്ക് കയറിയതും വല്ലാത്ത ദുർഗന്ധം അവൾക്ക് അനുഭവപ്പെട്ടു.. അവളുടെ മുഖം ചുളിയുന്നത് കണ്ടതും സാവിത്രിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.. മോള് അവരെ കണ്ടതും കട്ടിലിലേക്ക് ചാഞ്ഞു.. വേണ്ട മോളെ.. ദേഹോക്കെ അഴുക്കാ.. അവർ പറഞ്ഞു..

മോളൂട്ടി ഇവിടിരുന്നു കളിക്കേ.. നിലത്തു ഒരു പായ വിരിച്ചു നാലു വശവും തലയിണ വെച്ച ശേഷം കുറെ പാവകളെയും അവൾക് നൽകി.. അമ്മേ.. സാവിത്രി അവളെ നോക്കി.. ഞാൻ കുളിപ്പിക്കട്ടെ അമ്മയെ.. അവൾ ചോദിച്ചു.. അയ്യോ.. മോൾക്ക് അത് ബുദ്ധിമുട്ടാക്കില്ലേ.. അവർ ചോദിച്ചു തീരും മുൻപേ അവൾ ബാത്‌റൂമിൽ കയറി ഹീറ്റർ ഓൺ ആക്കി കഴിഞ്ഞിരുന്നു..അവൾ ചൂട് വെള്ളം എടുത്തു.. ശങ്കർ കൂടി വന്നതോടെ അവരെ പിടിച്ചു രണ്ടുപേരും കൂടി അവരെ വീൽ ചെയറിലേയ്ക്ക് ഇരുത്തി.. അവൾ കൂടി കൂടിയതോടെ രണ്ടാളും ചേർന്ന് അവരെ കുളിപ്പിച്ചു.. സാരിതുമ്പു എളിയിൽ ചെറു ചിരിയോടെ ഓരോ കഥയൊക്കെ പറഞ്ഞു അവരുടെ കൂടെ അവൾ കൂടെ കൂടിയതും അവർക്കും കുറെ സന്തോഷമായി.. അവരെ പുറത്തെ വരാന്തയിൽ കൊണ്ടിരുത്തിയാ ശേഷം അവൾ അകത്തേയ്ക്ക് ചെന്നു.. മുറിയിലെ കർട്ടനൊക്കെ മാറ്റി അവൾ ജനാലയൊക്കെ തുറന്നിട്ടു..

ഷീറ്റും മറ്റും മാറ്റി ബെഡ് താഴെയിറക്കി തട്ടികുടഞ്ഞു മാറാലയൊക്കെ തൂത്തുമാറ്റി അവൾ മുറിയൊക്കെ വൃത്തിയാക്കി.. എന്റെ മോളെ മതി.. ഞാൻ തുടച്ചോളാം.. ലേഖ പറഞ്ഞു.. അതൊന്നും വേണ്ട. ദേ നമുക്കീ തുണി വാഷിങ് മെഷീനിൽ ഇടാം.. അവൾ പറഞ്ഞു.. അവർ ചെറു ചിരിയോടെ തുണികളൊക്കെ എടുത്തു കൊണ്ടുപോയി.. ലേഖ തന്നെ ഷീറ്റും മറ്റും എടുത്തു നല്കിയതുകൊണ്ട് അവൾ വേഗം ഷീറ്റ് മാറ്റി വിരിച്ചു.. വെള്ള നിറമുള്ള കർട്ടൻ മാറ്റിയിട്ട് ജനാലയും തുറന്നിട്ടപ്പോൾ മുറി ആകെ മാറിയതുപോലെ ആയി.. കുന്തിരിക്കം ഉണ്ടോ ലേഖാമ്മായി.. ആ മോളെ. വീട്ടിൽ കാണും. ഞാൻ നോക്കട്ടെ… അവർ വീട്ടിലേയ്ക്ക് ചെന്നു.. അമ്മേ.. വാ.. അവരെയും വിളിച്ചു അകത്തേയ്ക്ക് കൊണ്ട് കിടത്തിയ ശേഷം അവരുടെ മുടിയും പുക കൊള്ളിച്ചു…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 15

Share this story