രുദ്രവീണ: ഭാഗം 8

രുദ്രവീണ: ഭാഗം 8

എഴുത്തുകാരി: മിഴിമോഹന

നീ ഒന്ന് അടങ്ങി നില്ക്കു വാവേ…. രുദ്രേട്ടൻ ചിലപ്പോൾ ചൂടാകും രുക്കു…. പോരാത്തേന് കണ്ണേട്ടനോട് നീ സംസാരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലോ…. അയ്യോ…. പേടിപ്പിക്കാതെ പെണ്ണേ…. രുക്കു ഒന്ന് ഞെട്ടി… ചിലപ്പോൾ കണ്ട് കാണില്ലാരിക്കും അല്ലേൽ അതിന്റെ പുകില് എപ്പോഴേ തുടങ്ങിയേനെ… പക്ഷെ എന്താരിക്കും ഒന്നും ചോദിക്കാഞ്ഞത്… വീണ നിന്നു ആലോചിച്ചു… രുദ്രൻ അക്കരെ നിന്നു വേലിയില് പിടിച്ചു മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു…. അക്കരെ കടവിൽ പോയി കുളിച്ചിട്ടുള്ള വരവാണ്… ഒറ്റകരമുണ്ടും തോർത്തും ആണ് വേഷം… തോർത്ത്‌ ദേഹത്തൂടെ ചുറ്റിയിട്ടുണ്ട്… എന്താ രണ്ടുപേരും അക്കരക് കയറുന്നില്ലെ ഇവിടെ നിന്നു നട്ടം തിരിഞ്ഞാൽ വിളക് തെളിയിക്കേണ്ട സമയം കഴിയും….. അത് രുദ്രേട്ട വാവക് വരമ്പു ചാടാൻ… ഓ ഇവൾക് ഇപ്പോഴും പേടിയാണല്ലോ…

നീ ഒരു കാര്യം ചെയ്യൂ മുന്നോട്ട് നീങ്ങിക്കൊ ഇവളെ ഞാൻ കൊണ്ട് വന്നോളാം… രുക്കുവും വീണയും പരസ്പരം നോക്കി… കുളത്തിൽ തള്ളി ഇട്ടു കൊല്ലില്ല… രുദ്രന്റെ ശബ്ദം ഒന്ന് കനച്ചു… രുക്കു പെട്ടന്നു തന്നെ ചാടി വരമ്പിൽ കയറി മുന്നോട്ട് നടന്നു തുടങ്ങി… രുദ്രൻ വരമ്പിൽ കയറി വേലിയില് പതുക്കെ പിടിച്ചു വീണക്ക് നേരെ കൈ നീട്ടി…. അവൾ പേടിച്ചു നിൽക്കുകയാണ് കണ്ണുകളിൽ ഭയം നിഴലിച്ചു.. എന്താ നിനക്ക് അക്കരക് പോകണ്ടേ….? രുദ്രൻ പുരികം ചുളിച്ചു.. പോ… പോ…. പോകണം അവൾ വിക്കി… എന്നാൽ കയ്യിൽ പിടിക്ക് അവിടെ എത്തിക്കാം.. അവൾ രുദ്രന്റെ കൈയിൽ പിടിച്ചു…. അവൻ ആ കൈയിൽ ഒന്നുകൂടി പിടിമുറുക്കി… പതുക്കെ നീങ്ങി തുടങ്ങി… വേലി പതുക്കെ ഇളകുന്നുണ്ട്…. വീണ പേടിച്ചു കണ്ണടച്ച്…. ഒരുനിമിഷം അവളുടെ കാല് വരമ്പിൽ തെറ്റി.. അയ്യോ……. കാവിലമ്മേ…..

ഞാൻ കുളത്തിൽ വീണേ…. അവൾ അലറി…. അടങ്ങി നിക്കെടി…. അവളുടെ മുഖത്തു രുദ്രന്റെ ചൂട് ശ്വാസം തട്ടി… അവൾ കണ്ണ് തുറന്നു… രുദ്രന്റെ നഗ്നമായ നെഞ്ചിലാണ് അവൾ അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി മാറിലോട്ട് ചേർത്തു പിടിച്ചിരിക്കുകയാണ്…. ആ നിമിഷം അവളുടെ ദേഹത്ത് കൂടി ഒരു മിന്നൽ പാഞ്ഞു… അവൾ കുതറി മാറാൻ ശ്രമിച്ചു… രുദ്രൻ അവളെ ഒന്നുകൂടി തന്നിലേക്കു അടുപ്പിച്ചു… അടങ്ങി നിൽക്ക് അല്ലങ്കിൽ നീ താഴെ പോകും… അവൾ അവന്റെ മുഖത്തേക് നോക്കി…. അവന്റെ കണ്ണുകൾ മറ്റെവിടെയോ ആണ്.. അവന്റെ കരുത്തിനു മുൻപിൽ ആ കൊച്ചുപെണ്ണിനു അനങ്ങാതെ നിൽക്കാനേ കഴിയുമായിരുന്നുള്ളൂ…. അവൻ പതുക്കെ അവളെ അക്കരെ എത്തിച്ചു… പെട്ടന്ന് തന്നെ അവൾ അവനിൽ നിന്നും തെന്നി മാറി രുക്കുവിന്റെ അടുത്തേക് ഓടി…

കാവിൽ വിളക് വച്ചു കഴിഞ്ഞു അവിടെ നിന്നാൽ മതി ഞാൻ വന്നോളാം… മരം മുറിച്ചു കഴിഞ്ഞില്ലെങ്കിൽ വീണ്ടും ഇത് വഴി തന്നെ വരേണ്ടി വരും.. മ്മ്മ്….. രുക്കു തലയാട്ടി…. അവൻ വരമ്പിലേക് കയറി.. വീണ നിന്നു വിറകുകയാണ്…. രുദ്രൻ ഇടുപ്പിലൂടെ വയറിൽ പിടിച്ചപ്പോൾ അവളാകെ സ്തംഭിച്ചു പോയിരുന്നു….. രുക്കുനോട് പറയാനും പറ്റില്ല.. ഞാൻ കണ്ടു…. രുക്കു വീണയുടെ കൈയിൽ പിടിച്ചു…. എന്ത്…..? രുദ്രേട്ടൻ നിന്നെ ചേർത്തു പിടിച്ചത്…. ദേ രുക്കു പൊക്കോണം ഞാൻ പേടിച്ചാ നിന്നത് അങ്ങേരു എന്നെ കുളത്തിൽ തള്ളി ഇടുമോ എന്ന് ഓർത്തു….. തള്ളി ഇട്ടില്ലല്ലോ നെഞ്ചോട്‌ ചേർത്തു ഇങ്ങു എത്തിച്ചില്ലേ…. അത്… ഞാൻ വീഴാൻ പോയപ്പോൾ പിടിച്ചത് അല്ലെ… എന്തായാലും അത് എനിക്ക് ഇഷ്ടപെട്ടു… രുക്കു ചിരിച്ചു….. എനിക്കും…… അപ്പു ഇടയിൽ കയറി എന്ത്……?

വീണ അവനെ സംശയത്തോടെ നോക്കി രുദ്രേട്ടൻ ചേച്ച്യേ ചേർത്തു പിടിച്ചത്…. ദേ ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്…. ങ്‌ഹേ ….. അവൾ ഞെട്ടി … അവന്റെ ഫോണിൽ നിറയെ ഫോട്ടോസ്… രുദ്രൻ കൈ പിടിച്ചു കയറ്റുന്നത് മുതൽ നെഞ്ചോട് ചേർക്കുന്നത് വരെ…… ചെക്കാ നിന്റെ ഈ ഫോൺ ഞാനിന്നു തല്ലി പൊട്ടിക്കും…. ഏതു നേരവും ഫോണിൽ കളിയ… ഞാൻ ഇന്ന്‌ മുഴുവൻ ഡിലീറ്റ് ചെയ്യും അവൾ ഫോൺ തട്ടിയെടുക്കാനായി ആഞ്ഞു…. എന്റെ വാവേ അത് കുറച്ചു ഫോട്ടോസ് അല്ലെ അത് അതിൽ കിടന്നോട്ടെ… അല്ലേലും ഞാൻ ഇത് ഡിലീറ്റ് ആക്കില്ല….. ദേ ചെക്കാ… കുറച്ചു കൂടുന്നുണ്ട്.. വീണേച്ചിക് ഒരു ദിവസം മനസ്സിൽ ആകും എന്റെ ഫോണിന്റെ വില…. നോക്കിക്കോ…. ഓഓ… ഒരുലക്ഷം അല്ലെ അത് നിന്റെ ചേച്ചി പറഞ്ഞാരുന്നു….. ഓ… തമാശ….. അവൻ അവളെ കൊഞ്ഞനം കുത്തി കാണിച്ചു… അവർ കാവിനുള്ളിൽ കയറി ചുറ്റു വിളക് കത്തിച്ചു തുടങ്ങി…..

അപ്പു അവരുടെ പുറകെ നടന്നു ഫോട്ടോ എടുപ്പാണ്….. വാവേ…. ഇവിടെ മുഴുവൻ തീർന്നു…നീ പുറത്തു പോയി കൽവിളക്കിൽ തിരി വക്കു…. ഞാൻ ദേവിയോട് ഒരു സ്വകാര്യം പറയട്ടെ… മ്മ്മ്….. എനിക്ക് അറിയാം മോളെ ….. കണ്ണേട്ടന്റെ കാര്യം അല്ലെ…. പോടീ അവിടുന്ന്….. നീ വാടാ അപ്പു നമുക്ക് പോകാം… വീണ അപ്പുനെ കൂട്ടി വെളിയിലേക്കു നടന്നു കൽവിളക്കിൽ തിരിതെളിയിക്കാൻ ആയി… എന്റെ കാവിലമ്മേ….. എന്റെ കണ്ണേട്ടനെ എനിക്ക് തരണേ.. ഈ നടയിൽ എന്റെ കൈ കൊണ്ട് കോർത്ത തെറ്റിപ്പൂ മാല വച്ചു തൊഴുത്തോളമേ….അവളുടെ കണ്ണ് നിറഞ്ഞു….. ദേവി എന്റെ രുദ്രേട്ടന്റെ മനസ്‌ ഒരിക്കലും ആവണിക് കൊടുക്കരുതേ…. അത് എന്റെ വാവക് നല്കണേ…… എന്റെ രുദ്രേട്ടൻ എന്റെ വാവക് ഉള്ളതായിരിക്കണേ…….. ഒരു നിമിഷം ശക്തിയായി കാറ്റു വീശി…..

കാറ്റിന്റെ ശക്തിയിൽ കാവിലെ മണികൾ മുഴങ്ങി…….. ഒരു നിമിത്തം എന്നോണം… വീണേച്ചി ആ തിരി തെളിച്ചോണ്ട് ഒന്ന് ചിരിച്ചേ…. ഈ…….. അവൾ ഇളിച്ചു.. ഇങ്ങനെ ചിരിക്കാൻ അല്ല…. അയ്യടാ മോനെ മതി…. നീ എടുത്തത് തന്നെ ധാരാളം…. നിന്റെ ഒരു കൂട്ടും വേണ്ട….. അവൾ മുഖം കൂർപ്പിച്ചു.. ദേ…. രുദ്രേട്ടൻ വരുന്നു ചേച്ചി….. എന്റെ അമ്മേ ഇങ്ങേരു ഇത്ര പെട്ടന്ന് വന്നോ… അവൾ ഒന്ന് നോക്കി…. വീണയുടെ ഉടുപ്പിന്റെ അതേ കളർ ഷർട്ട്‌ ആണ് രുദ്രനും ധരിച്ചിരുന്നത്… വീണേച്ചി രുദ്രേട്ടൻ ചേച്ചിടെ ഉടുപ്പിന്റെ അതേ കളർ ഷർട്ട ഇട്ടേക്കുന്നത്… നല്ല മാച്ചിങ്…. മെയിഡ് ഫോർ ഈച്ച്‌ അദർ…. പോടാ ചെക്കാ… അവൾ അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു… രുദ്രൻ നടന്നു വന്നു അപ്പുന്റെ കൈയിൽ പിടിച്ചു…. മരം മുറിച്ചോ… രുദ്രേട്ട… അപ്പു ചോദിച്ചു മ്മ്മ്… മുറിച്ചു മാറ്റി….. അയ്യോ അപ്പൊ വരമ്പത്തു കൂടെ പോകണ്ടേ…ശോ… നല്ല രസം ആയിരുന്നു അത് വഴി വരാൻ…… മ്മ്മ്മ്….. എനിക്കും….

രുദ്രൻ പതുക്കെ പറഞ്ഞു കൊണ്ട് അവന്റെ തോളിൽ കൈ ഇട്ടു…….. വാടാ നമുക്ക് പോയി ആ ആൽച്ചുവട്ടിൽ ഇരിക്കാം.. രണ്ടു പേരും ആൽച്ചുവട്ടിൽ ഇരുന്നു…. രുദ്രനും അപ്പുന്റെ ഒപ്പം സെൽഫി എടുക്കാൻ കൂടി… വീണ ഇത് ഒന്നും ശ്രദ്ധിക്കാതെ വിളക് തെളിയിക്കുകയാണ്…. കൽവിളക്കു മുഴുവൻ കത്തി ജ്വലിച്ചു ആ ശോഭയിൽ സായംസന്ധ്യ ഋതുമതി പെണ്ണിനെ പോലെ മനോഹരമായി… ആ പ്രകാശത്തിൽ വീണയുടെ ഭംഗി പത്തരമാറ്റ് ആയി….. വീണേച്ചിയെ കാണാൻ നല്ല ഭംഗിയാ അല്ലെ രുദ്രേട്ട… നല്ല ഫോട്ടോ ഫേസ് ആണ്…. ദേ നോക്കിക്കേ ഫോട്ടോസ് ഞാൻ എടുത്തതാ…. അപ്പു ആവേശത്തോടെ ഫോട്ടോസ് രുദ്രനെ കാണിച്ചു…. രുദ്രൻ അതിലുടെ ഒന്ന് കണ്ണോടിച്ചു….. മ്മ്മ്മ്….. അലക്ഷ്യമായി ഒന്ന് മൂളി… നീ വാ എന്റെ കുറച്ചു ഫോട്ടോസ് എടുക്ക്.. എനിക്കും ഭംഗി ഉണ്ടോ എന്ന്‌ അറിയണമല്ലോ…..

രുദ്രൻ അപ്പുനെ കൂട്ടി കൽവിളക്കിന്റ അരികിൽ എത്തി… അവർ വന്നത് കണ്ട വീണ അകത്തേക്കു കയറാൻ തുടങ്ങി….. വീണേച്ചി എവിടെ പോകുവാ വാ നമുക്ക് കുറച്ചു ഫോട്ടോസ് കൂടി എടുകാം…. വേണ്ട നീ കുറെ എടുത്തില്ലെ… അത് മതി അവൾ പിന്തിരിഞ്ഞു നടന്നു… നീ എന്റെ ഫോട്ടോസ് എടുക്കെടാ… രുദ്രൻ പലവിധത്തിൽ പോസ്സ് ചെയ്തു തുടങ്ങി…. നിന്റെ പ്രാർത്ഥന കഴിഞ്ഞോ രുക്കു…… നീ കരഞ്ഞോടാ… കണ്ണെല്ലാം കലങ്ങി ഇരിക്കുന്നല്ലോ.. മ്മ്…. ദേവിയോട് ചിലത് കരഞ്ഞു പറഞ്ഞിട്ടുണ്ട്… ദേവി എന്നെ കൈവിടില്ല…. കൽവിളക്കിൽ തിരിതെളിച്ചോടാ….. മ്മ്… അതൊക്കെ കഴിഞ്ഞു…. അവൻ എന്തിയെ…….. രുദ്രേട്ടൻ വന്നിട്ടുണ്ട് രണ്ടും കൂടി ഫോട്ടോസ് എടുക്കുന്നു…… ങ്‌ഹേ…. രുദ്രേട്ടനോ…… അവൾ പെട്ടന്ന് കണ്ണ് തുടച്ചു…. എന്നെ കണ്ടാൽ കരഞ്ഞത് ആണന്നു മനസിലാകുവോട……. മ്മ്മ്…..

അങ്ങനെ എങ്കിലും മനസ്സിൽ ആകട്ടെ വല്യൊതെ പെൺപിള്ളേർക്കും മനസ്‌ എന്ന സാധനം ഉണ്ടെന്നു….. വീണ ആരോടെന്നില്ലാതെ പറഞ്ഞു. ഞാൻ ഒന്ന് നോക്കട്ടെ…. രുദ്രേട്ടൻ എന്ത് ചായുകയാണെന്നു…. രുക്കു പതുക്കെ പോയി നോക്കിട്ടു തിരിച്ചു വന്നു… ഈ രുദ്രേട്ടനു ഇത് എന്താ പറ്റിയത്…കുറച്ചു നാളായി ആകെ കലിപ്പ് ആയിരുന്നു… തൊട്ടതിനും പിടിച്ചതിനും ഒകെ ദേഷ്യപ്പെടും… നീ ആണല്ലോ മുഴുവൻ അനുഭവിച്ചത്….ഇപ്പൊ പെട്ടന്ന് എന്ത് പറ്റി…… അത് വേറെ ഒന്നും അല്ല മോളെ രാക്കിളി…. ഇത് പ്രേമം ആണ്… പ്രേമമോ ആർക്കു…….? രുദ്രേട്ടനു……. ആരോട്…..? രുക്കു പുരികം ഉയർത്തി ഡി പൊട്ടിക്കാളി….. രുദ്രേട്ടൻ ആവണി ചേച്ചിയെ കൊണ്ട് വന്നപ്പോൾ ഉള്ള മുഖഭാവം ശ്രദ്ധിച്ചോ…. അതിനു ആവണിക് അല്ലെ രുദ്രേട്ടനോട് പ്രേമം….. പോടീ …. രുദ്രേട്ടനു അങ്ങനെ ഒന്നും ഇല്ലേൽ ചേച്ച്യേ ഇവിടെ കൊണ്ട് നിർത്തുവോ….

വീണ ചിരിച്ചു…. എന്റെ ദേവി ചതിച്ചോ….. രുക്കു ദേവിടെ നടയിലേക് തിരിഞ്ഞു….. എന്റെ പ്രാർത്ഥന കേൾകാതിരിക്കല്ലേ….. നിന്റെ എന്ത് പ്രാർത്ഥന….? അത് ഒകെ ഉണ്ട്….. നീ വാ നമുക്ക് പോകാം… ഉള്ള മൂഡ് കൂടി പോയി…. നിനെക്കെന്താ രുക്കു ഈ പ്രേമത്തിന് കണ്ണും മൂക്കും നാക്കും ഒന്നും ഇല്ല…. പക്ഷെ വകതിരിവ് വേണം….. അവൾ വീണയെ കടുപ്പിച്ചൊന്നു നോക്കി… നീ എന്താ drk ക് പഠിക്കുവാനോ…. dr. രജിത് കുമാർ…. വീണ അവളെ നോക്കി കളിയായി പറഞ്ഞു…. മ്മ്… അത് കൊണ്ടാരിക്കും ആ അസത്തിന് ഇത്ര ഇളക്കം… രുക്കു ഒന്ന് ചവിട്ടി തുള്ളി.. അവർ ദേവിയെ ഒന്ന് തൊഴുതു… പുറത്തേക് ചെന്നു… കഴിഞ്ഞോ… രുദ്രൻ ചോദിച്ചു… മം…. രുക്കു മൂളി… വീണ മിണ്ടാതെ നിൽകുവാണ്… ഞാൻ തൊഴുതിട് വരാം അവൻ അകത്തേക്കു പോയി…. അപ്പു ഫോൺ എടുത്തു അവർ മൂന്നുപേരും കൂടി സെൽഫി എടുക്കുകയാണ്….

പോകാം രുദ്രൻ ഇറങ്ങി വന്നു…. രുദ്രേട്ട വാ നമുക്ക് എല്ലാവർക്കും കൂടി ഒരു സെൽഫി എടുകാം…. അപ്പു രുദ്രനെ വിളിച്ചു രുദ്രൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക് ചെന്നു….. ഞാൻ പോകുവാ….. വീണ മുന്നോട്ടു നടന്നു… ഈ വീണേച്ചി…. ചേച്ചി… വാ… അപ്പു വിളിച്ചു വേണ്ട നിങ്ങൾ എടുത്തോ…. അവൾ നടന്നു എന്നാൽ വാ നമുക്ക് എടുകാം…. അപ്പു പറഞ്ഞു…. വേണ്ട…. ഇത്രേം മതി… പോകാം… രുദ്രൻ അപ്പുന്റെ കൈയിൽ പിടിച്ചു… അവർ മുന്നോട്ട് നടന്നു.. വീണക്ക് മുൻപിൻ കയറി…. നീ എന്താടി സെൽഫി എടുക്കാൻ വരഞ്ഞെ.. രുദ്രേട്ടന്റെ കൂടെ നല്ല രസം അല്ലാരുന്നോ… ഓ പിന്നെ ഇത്രേം ദിവസം എന്നെ ഇട്ടു ചവിട്ടി കുത്തിട്ടു ഒരു പെണ്ണിനോട് പ്രേമം വന്നപ്പോൾ കൂട്ടുകൂടാൻ വന്നേക്കുന്നു….. എന്റെ സഹായം വേണമാരിക്കും അതിനാ….. സഹായിച്ചാൽ നിന്നെ കൊല്ലും ഞാൻ…..

രുക്കു അവളുടെ കൈയിൽ പിച്ചി…. എടാ അപ്പു… നീ എടുത്ത ഫോട്ടോസ് ഒകെ ഒന്ന് സെൻഡ് ചെയ്യണേ….. രുദ്രേട്ടന്റെ മാത്രം മതിയോ…… അപ്പു അവനെ നോക്കി…. വീണേച്ചിടെ ഫോട്ടോസ് ആണ് കുടുതലും അതാ…. എല്ലാം അയച്ചോ…. രുദ്രൻ അപ്പുന്റെ തോളിലൂടെ കൈ ഇട്ടു….. രുദ്രന്റെ ഫോൺ റിങ് ചെയ്തു….. ഉണ്ണി ബാംഗ്ലൂർ………. അവൻ കോൾ അറ്റൻഡ് ചയ്തു….. ഹലോ…. പറയെടാ…… രുദ്രേട്ടൻ എന്നോട് പറഞ്ഞില്ലെ…. ഏട്ടന് തെളിവ് വേണം എന്ന്‌…. അപ്പച്ചിയുടെ ഫോണിൽ നിന്നും അവൾ ഇപ്പോൾ എന്നോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുവാണ്….. രുദ്രൻ ഒന്ന് മന്ദഹസിച്ചു… അവൻ തിരിഞ്ഞു നോക്കി .. വഴിയിൽ നിന്നു കിട്ടിയ ചാമ്പക്ക രുക്കുവിന്റെ വായിൽ വച്ചു കൊടുക്കുന്ന…. വീണ…… അവൾ ഉണ്ണിയോട് ഇപ്പോൾ ചാറ്റ് ചെയുന്നു…… എന്ന്‌…. നീ ഒരു കാര്യം ചെയ്യു ആ ചാറ്റ് ഹിസ്റ്ററി എനിക്ക് ഒന്നു സ്ക്രീന്ഷോട് അയാക്‌……

അതിനെന്താ ഇപ്പോൾ തന്നെ അയക്കാം… ഏട്ടന് വേണ്ടത് തെളിവ് അല്ലെ….. അവൻ ഫോൺ കട്ട്‌ ചെയ്തു….. രുദ്രന് വാട്സ്ആപ് മെസേജ് വന്നു…… വീണ എന്ന രീതിയിൽ ഉണ്ണിയോട് ചാറ്റ് ചെയ്തിരിക്കുന്നു അതും ഇപ്പോൾ…… എന്റെ സംശയം വെറുതെ ആയില്ല……ഇനി വേണ്ടത് കൂടുതൽ തെളിവ് ആണ്…… വല്യൊത്തു രുദ്രനെ എല്ലാവരും അറിയൂ “രുദ്രപ്രസാദ്‌ ips” നെ അറിയാൻ ഇരികുന്നതേ ഉള്ളൂ…. അതിനായി കുറച്ചു നാൾ കൂടി വീണയെ അകറ്റി നിർത്തേണ്ടി വരും…… അവൻ അവളെ തിരിഞ്ഞു നോക്കി……. പാവം…. വേദനിപ്പിച്ചു ഒരുപാട്…. അറിഞ്ഞില്ല മോളെ ഒരുനിമിഷം ഞാനും തെറ്റിദ്ധരിച്ചു പോയി…..ഇനി നിന്നെ വേദനിപ്പിക്കാൻ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല…….. ദേവിയുടെ നടയിൽ വീണ കൊളുത്തിയ വിളക് കൂടുതൽ ശോഭയോടെ തിളങ്ങി……… (തുടരും )…

രുദ്രവീണ: ഭാഗം 7

Share this story