തമസ്സ്‌ : ഭാഗം 31

തമസ്സ്‌ : ഭാഗം 31

എഴുത്തുകാരി: നീലിമ

“”ഹമീദ്…. നമ്മൾ തയാറാക്കി നിർത്തിയ ഫോഴ്‌സിനോട് നമ്മുടെ കാറിനെ ഫോളോ ചെയ്യാൻ പറഞ്ഞേക്കൂ… നമുക്ക് അവരുടെ സഹായം വേണ്ടി വരും….””””” “””””യെസ് സാർ…””””” ആക്ഞ കാത്തിരുന്നത് പോലെ അയാൾ ഉടനെ തന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ച് സംസാരിച്ചു…. അപ്പോഴേയ്ക്കും ഷിഹാബിന്റെ കാർ മുന്നിലേയ്ക്ക് ഓടി തുടങ്ങിയിരുന്നു….. ASP യിൽ നിന്നും നിർദ്ദേശം കിട്ടിയപ്പോൾ ഡ്രൈവർ അവരുടെ കാറും മുന്നിലേയ്‌ക്കെടുത്തു…. കുറച്ചു അധികം ദൂരം ആ കാർ സഞ്ചരിച്ചു…. തിരക്ക് നന്നേ കുറഞ്ഞ ഒരു ചെറിയ റോഡിലേയ്ക്ക് കാർ കയറിയപ്പോൾ കുറച്ചു കൂടുതൽ അകലം പാലിച്ചു കാറിനെ ഫോളോ ചെയ്‌താൽ മതി എന്ന് ASP ഡ്രൈവറിനു നിർദ്ദേശം നൽകി.

പിന്നീട് മുന്നിലെ കാറിനു ഫോളോ ചെയ്യുന്നതാണ് എന്ന് സംശയം തോന്നാത്ത രീതിയിൽ കുറച്ചു കൂടുതൽ അകലത്തിൽ അവരുടെ കാറിനെ ഫോളോ ചെയ്തു. കുറച്ചു കൂടി ദൂരം മുന്നോട്ട് പോയതിനു ശേഷം ഒരു വീടിനു മുന്നിലായി ഷിഹാബിന്റെ കാർ നിന്നു…. ഒപ്പം അവർക്ക് കാണാത്ത വിധം കുറച്ചു അകലെയായി ഞങ്ങളുടെ കാറും…. കുറച്ചു പഴക്കം ചെന്ന വീടാണതെന്നു ശരത്തിന് തോന്നി…. അതിനടുത്തായി ഒന്ന് രണ്ട് വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഇടം…. ബാംഗ്ലൂരിൽ അങ്ങനെ ഒരിടം ശരത്തിനു അത്ഭുതമായിതോന്നി….. ഷിഹാബും ഒപ്പം ഉണ്ടായിരുന്ന ആളും കാറിൽ നിന്നും ഇറങ്ങി ആ വീടിലേയ്ക്ക് കയറി പോകുന്നത് കണ്ടു…… ശരത്തും ASP യും പതിയെ കാറിൽ നിന്നും ഇറങ്ങി….

രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ASP അറേഞ്ച് ചെയ്‌തിരുന്ന പോലീസ് ഫോഴ്സും അവിടെ എത്തി…. ഞങ്ങൾ ശബ്ദമുണ്ടാക്കാതെയാണ് ആ വീടിനടുത്തേയ്ക്ക് പോയത്…. ഹമീദ് ആദ്യം വീടിനടുത്തു പോയി പരിസരമാകെ ഒന്ന് വീക്ഷിച്ചു…. പിന്നീടാണ് മറ്റുള്ളവർ അങ്ങോട്ടേക്ക് പോയത്. ASP യുടെ നിർദേശ പ്രകാരം പോലീസ് ആ വീട് വളഞ്ഞു….. ശരത്തും ASP യും ഹമീദും മറ്റ് രണ്ട് പോലീസുകാരും വീടിനുള്ളിലേയ്ക്ക് കയറാൻ തയാറായി നിന്നു …. ഹമീദ് ഡോർ നോക്ക് ചെയ്തു സർവീസ് റിവോൾവർ കയ്യിൽ പിടിച്ചു സൂക്ഷ്മതയോടെ നിന്നപ്പോൾ മറ്റുള്ളവർ ഡോറിന് ഇരു വശവുമായി കൂടുതൽ ജാഗ്രതയോടെ നിന്നു… ഉള്ളിൽ നിന്നും ശബ്ദമൊന്നും കേട്ടില്ല… ഡോർ തുറക്കപ്പെട്ടുമില്ല…. “””””അവർ ഡോർ തുറക്കുമെന്ന് തോന്നുന്നില്ല സാർ…. വാതിൽ പൊളിച്ചു ഉള്ളിലേയ്ക്ക് കയറുകയെ മാർഗമുള്ളൂ…..”””

“” ശരത് ശബ്ദം താഴ്ത്തി പറഞ്ഞു…. ഒപ്പം ഉള്ളവരും ശരത്തിന്റെ അഭിപ്രായം ശെരി വച്ചു…. വാതിൽ പൊളിച്ചു ഉള്ളിൽ കയറാൻ അവർക്ക് കുറച്ചു പ്രയാസപ്പെടേണ്ടി വന്നു… സാമാന്യം വലിപ്പമുള്ളൊരു ഹാളിലേയ്ക്കാണ് അവർ ഏത്തപ്പെട്ടത്… അവിടം ശൂന്യമായിരുന്നു…! “””””അവർ ഉള്ളിൽത്തന്നെയുണ്ട്…. നമ്മൾ വന്നത് അവർ അറിഞ്ഞിട്ടുണ്ട്….പതിയിരുന്ന്‌ ആക്രമിക്കാനാണ് പ്ലാൻ.. സൂക്ഷിക്കണം…..””””” ഹമീദിന്റെ വാക്കുകൾ കേട്ട് എല്ലാപേരും തലയാട്ടി …. പിന്നീടുള്ള ഓരോ ചുവടുകളും വളരെ സൂക്ഷമതയോടെയായിരുന്നു….. വീടിനുള്ളിൽ പലയിടങ്ങളിലായി അവരെ ആക്രമിക്കാൻ തക്കം പാർത്തു പതിയിരുന്നവരെ കീഴ്പ്പെടുത്താൻ അവർക്ക് കുറച്ചധികം പ്രയാസപ്പെടേണ്ടി വന്നു …. ഏകദേശം പത്തോളം പേരുണ്ടായിരുന്നു അതിനുള്ളിൽ…..

ഇതിനിടയിൽ ഹമീദിനും മറ്റൊരു പോലീസുകാരനും കാര്യമായി പരിക്കേൾക്കുകയും ചെയ്തു…..അവരെ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു…. ആ പത്തു പേരിൽ ശരത് പ്രതീക്ഷിച്ച മുഖം ഉണ്ടായിരുന്നില്ല… വിനോദ്! അത് ശരത്തിനെ ഏറെ നിരാശനാക്കി….. എല്ലാപേരുടെയും കൈകൾ പിറകിലായി ബന്ധിച്ചതിനു ശേഷമാണ് പോലീസ് വാഹനത്തിലേയ്ക്ക് കയറ്റിയത്… മറ്റുള്ളവരുടെ മുഖങ്ങളിലെല്ലാം പരിഭ്രമം നിറഞ്ഞു നിന്നപ്പോൾ അല്പം പോലും പരിഭ്രം ഉണ്ടായിരുന്നില്ല ഷിഹാബിന്റെ മുഖത്ത്….. വിനോദ് തന്നെ രക്ഷിക്കും എന്ന അമിത ആത്‍മവിശ്വാസമാകാം ആ ധൈര്യത്തിന് പിന്നിൽ എന്ന് ശരത് ഊഹിച്ചു…. ശരത്തിന്റെ അഭ്യർത്ഥന പ്രകാരം ഷിഹാബിനെ മാത്രം മറ്റൊരു വാഹനത്തിലാണ് കയറ്റിയത്…. ആ വാഹനത്തിൽ ASP യും ശരത്തും ഷിഹാബും ഡ്രൈവറും മാത്രമായിരുന്നു…. “””””എനിക്ക് ഇവനെ കുറച്ചു സമയം മതി സാർ….

വിനോദിനെക്കുറിച്ചുള്ള കുറച്ചു വിവരങ്ങൾ അറിയണം… പിന്നേ ഇവനെ സാർ എടുത്തോ….””””” അങ്ങനെ ആണ് ശരത് ASP യോട് പറഞ്ഞത്… ഷിഹാബിനോട് വിനോദിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കുന്നത് മറ്റാരും അറിയാൻ പാടില്ല എന്ന് ശരത്തിനു നിർബന്ധമുണ്ടായിരുന്നു…. അത് കൊണ്ട് തന്നെ വാഹനത്തിൽ വച്ചു തന്നെ അവനോട് സംസാരിക്കുന്നതാണ് നല്ലത് എന്ന് ശരത് കരുതി… വിനോദിന്റെ രണ്ട് മൊബൈൽ നമ്പറുകൾ മാത്രമാണ് ഷിഹാബിൾ നിന്നും ശരത്തിനു കിട്ടിയത്… അവന്റെ ഫോണിൽ അത് വിനോദ് എന്ന് തന്നെ സേവ് ചെയ്തിരുന്നു…. ആ ഫോണിൽ വിനോദിന്റെ കാളുകൾ മാത്രമേ വന്നിരുന്നുള്ളൂ….. ഒരുപക്ഷെ അവർ തമ്മിൽ സംസാരിക്കാൻ വേണ്ടി മാത്രം എടുത്ത ഫോണും സിമ്മും ആകും അതെന്നും,ആ മൊബൈൽ നമ്പർ വിനോദിനും ഷിഹാബിനും മാത്രം അറിവുള്ളതാകും എന്നും ശരത് ഊഹിച്ചു…..

എന്തൊക്കെ പറഞ്ഞിട്ടും വിനോദിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഷിഹാബ് തയാറായില്ല….. “””””താൻ വിഷമിക്കണ്ട… ഇങ്ങനെ ചോദിച്ചാൽ ഇവനൊന്നും ഒന്നും പറയില്ലെടോ…രണ്ടെണ്ണം പൊട്ടിച്ചിട്ട് ചോദിച്ചാലെ ഇവനൊക്കെ വായ് തുറക്കൂ….ഇവനിൽ നിന്നും തനിക്ക് അറിയാനുള്ളതൊക്കെ നമുക്ക് അറിയാം…. ഇപ്പൊ എനിക്കു അത്യാവശ്യമായി CM ന്റെ ഓഫീസ് വരെ പോകേണ്ടതുണ്ട്…. തിരികെ എത്തിയിട്ട് ഞാൻ തന്നെ വിളിക്കാം…… താനും കൂടി വന്നിട്ടാകാം വിശദമായ ചോദ്യം ചെയ്യൽ….. ഇവനെക്കൊണ്ട് നമ്മൾ ഒക്കെ തത്ത പറയുന്നത് പോലെ പറയിപ്പിക്കും….. “””””” ASP ദേഷ്യത്തിൽ ഷിഹാബിനെ നോക്കിക്കൊണ്ടാണത് പറഞ്ഞത്…. അത് സമ്മതിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ശരത്തിനും ഉണ്ടായിരുന്നില്ല….. “”””””ശെരി സാർ.. എനിക്കും ഫാദർ ആന്റണിയെ ഒന്ന് കാണേണ്ടതുണ്ട്…. സാർ വിളിക്കുമ്പോൾ ഞാൻ എത്തിക്കോളാം ….

ഇപ്പൊ ഞാൻ ഇവിടെ ഇറങ്ങാം സാർ…””””” ശരത് പറഞ്ഞതനുസരിച്ചു വാഹനം റോഡിനു വശത്തായി ഒതുക്കി നിർത്തി…. “”””നീ വിനോദിനെക്കുറിച്ച് മറയ്ക്കുന്നതൊക്കെ നിന്നിൽ നിന്ന് തന്നെ ഞാൻ അറിയും ഷിഹാബ്…..””””” വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ശരത് ഷിഹാബിനോടായി പറഞ്ഞു…. മറുപടിയായി അവന് കിട്ടിയത് പുച്ഛിച്ചു കൊണ്ടുള്ള ഒരു ചിരിയാണ്…. വിനോദ് തന്നെ രക്ഷിക്കും എന്ന് അവന് വല്ലാത്ത ആത്‍മവിശ്വാസം ഉള്ളതായി തോന്നി ശരത്തിനു….. അവൻ ഷിഹാബിനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങി…. 🍀🍀🍀🍀🍀🍀🍀🍀🍀🍀 ഏകദേശം മൂന്ന് മണിക്കൂറിനു ശേഷം ശരത്തിന്റെ മൊബൈലിലേയ്ക്ക് ASP യുടെ കാൾ വന്നു…… ഫാദർ ആന്റണിയുടെ അരികിലായിരുന്നു ശരത് അപ്പോൾ… “””””ശരത്…. ഒരു പ്രശ്നമുണ്ട് …””””” കാൾ അറ്റൻഡ് ചെയ്ത ഉടനെ പരിഭ്രമം നിറഞ്ഞ ASP യുടെ ശബ്ദം ശരത്തിന്റെ കാതിലെത്തി… “””””എന്താ സാർ…. എന്ത്‌ പറ്റി…?””””” ഒരല്പം ആധിയോടെയായിരുന്നു അവന്റെ ചോദ്യം….. ഞെട്ടലോടെയാണ് ASP പറഞ്ഞത് അവൻ കേട്ട് നിന്നത്…..

കാൾ അവസാനിപ്പിക്കുമ്പോൾ ശരത്തിന്റെ മുഖത്തു ദേഷ്യവും നിരാശയും നിറഞ്ഞിരുന്നു…. “””””എന്താ ശരത്? എന്താ പ്രശ്നം?”””” ശരത്തിന്റെ മുഖഭാവം ഫാദറിലും ആധി നിറച്ചിരുന്നു…… “””””ഫാദർ… ഷിഹാബ്…. ഷിഹാബ് കൊല്ലപ്പെട്ടു…..”””” ശരത്തിന്റെ സ്വരത്തിൽ നേരിയ വിറയൽ ബാധിച്ചിരുന്നു…. “””””കൊല്ലപ്പെട്ടെന്നോ? നീ എന്തൊക്കെയാ ശരത്തെ ഈ പറയുന്നത്?””””” ഫാദർ അറിയാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പോയിരുന്നു….. “””””അതേ ഫാദർ….. സത്യമാണ്…. ഷിഹാബും ഒപ്പം പിടിക്കപ്പെട്ട മറ്റൊരാളും കൊല്ലപ്പെട്ടു….. കൂടെ ഒരു പോലീസുകാരനും….”””” “”””എങ്ങനെ?”””” “””””CM ന്റെ മീറ്റിംഗ് അറ്റൻഡ് ചെയ്തു ASP സാർ തിരികെ എത്തുന്നതിനിടയിൽ സ്റ്റേഷൻ ആക്രമിക്കപ്പെട്ടു അത്രേ…. കുറച്ചു അധികം പേരുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്…. ഷിഹാബിനെയും മറ്റൊരാളെയും അവർ കൊന്നു…. അതിന് ഇടയിൽപ്പെട്ട ഒരു പോലീസുകാരനെയും….

വേറെ കുറച്ചു പോലീസുകാർക്ക് നന്നായിട്ട് പരിക്കെറ്റിട്ടുണ്ട് ….. പോലീസിൽ തന്നെ അവരുടെ ആൾക്കാർ ഉണ്ടായിരുന്നിരിക്കണം എന്നാണ് ASP പറഞ്ഞത്…”””” “”””അപ്പൊ അവർക്കൊപ്പം പിടിച്ച മറ്റ് ഗുണ്ടകളോ?””””” “””””അതറിയില്ല ഫാദർ….. ASP അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല… ഒരുപക്ഷെ വിനോദിനെക്കുറിച്ചു എന്തെങ്കിലും അറിവുണ്ടാവുക കൊല്ലപ്പെട്ട രണ്ട് പേർക്ക് ആയിരുന്നിരിക്കണം….. അവർ രക്ഷപെട്ടാലും വീണ്ടും നമ്മൾ അവരെ പിടികൂടിയാലോ എന്ന തോന്നല് കൊണ്ടാകണം കൊന്നത്….””””” “””””ഇനി എന്ത്‌ ചെയ്യും ശരത്….? ആകെ ഉണ്ടായിരുന്നു ഒരു പ്രതീക്ഷയാണ്…..”””” നിരാശയും വിഷമാവുമൊക്കെ കൂടിക്കലർന്നിരുന്നു ഫാദറിന്റെ മുഖത്തും സ്വരത്തിലും…. “”””അതിനെക്കുറിച് ആലോചിക്കേണ്ടിയിരിക്കുന്നു ഫാദർ…. അവനിൽ നിന്നും ആകെ കിട്ടിയത് വിനോദിന്റെ രണ്ട് ഫോൺ നമ്പർ ആണ്…

അതും അവനായിട്ട് തന്നതല്ല… അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ നിന്നും കിട്ടിയതാണ്…..അത് രണ്ടും ഇപ്പോൾ നിലവിൽ ഉണ്ടോ എന്ന് പോലും അറിയില്ല…..””””” ശരത് ഒന്ന് ദീർഘമായി നിശ്വസിച്ചു…. “””””എന്തായാലും എനിക്ക് ഇന്ന് തന്നെ തിരികെ നാട്ടിലേയ്ക്ക് പോയെ തീരൂ…. നമ്മുടെ എഡ്യൂക്കേഷൻ മിനിസ്റ്ററിനു എന്തോ ഭീഷണി…. പുള്ളിക്കാരിക്ക് സ്പെഷ്യൽ സെക്യൂരിറ്റി കൊടുക്കണമെന്ന്… CI സാറിനെയാ ഏൽപ്പിച്ചിരിക്കുന്നത്… സാർ എന്നോട് നാളെ തന്നെ നാട്ടിൽ എത്താൻ പറഞ്ഞിരിക്കുവാണ് …. ബാക്കിയൊക്കെ നാട്ടിൽ ചെന്നിട്ട് ആലോചിക്കാം… ASP സാറിനെ വിളിച്ച് വിവരങ്ങൾ വിശദമായി തിരക്കണം… വിനോദിന്റെ രണ്ട് ഫോൺ നമ്പേഴ്സിന്റെയും ഡീറ്റെയിൽസ് എടുക്കണം….ഫാദറിനെയും ഞാൻ വിളിചോളാം ….””””” അത്രയും പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ ചിന്തഭാരത്താൽ ശരത് ആകെ ക്ഷീണിതനായിരുന്നു….. 🍀🍀🍀🍀

“””””വാ ജാനി… നമുക്ക് പോകാം… ഇപ്പൊ തന്നെ കുറെ നേരമായി…. ഇനിയും ഇവിടെ ഇരിക്കുന്നത് ശരിയല്ല…. നിന്നെ ഇപ്പൊ കണ്ടാൽ പെട്ടെന്നൊന്നും തിരിച്ചറിയില്ല എന്നത് ശെരി തന്നെയാണ്…. എന്നാലും എനിക്ക് പേടിയാണ് പെണ്ണെ…..””””” അരുവിയുടെ കരയിലായുള്ള കുഞ്ഞു പാറക്കെട്ടിൽ നിന്നും എഴുന്നേറ്റു കൊണ്ട് മായ പറഞ്ഞു….. “””””ഇരിക്ക് മായേച്ചി… കുറച്ചു നേരം കൂടി… ഇവിടെ ഇരിക്കുമ്പോ മനസിന്‌ വല്ലാത്തൊരു കുളിർമ തോന്നുന്നുണ്ട്….””””” മായയുടെ കയ്യിൽ പിടിച്ചു അപേക്ഷ പോലെ ജാനി പറഞ്ഞപ്പോൾ മായ വീണ്ടും അവൾക്കരികിലായി ഇരുന്നു….. “””””ഞാൻ ഈ ശുദ്ധമായ വായു ശ്വസിക്കുന്നത് പോലും എത്ര നാളുകൾക്ക് ശേഷമാണെന്ന് അറിയുമോ മായേച്ചി…? ഇവിടെ ഇങ്ങനെ ഇരിക്കുമ്പോ വിഷമങ്ങളൊക്കെ താനേ മാഞ്ഞു പോകുന്ന പോലെ…..”””

“” അരിവിയിലെ കുഞ്ഞു പാറക്കല്ലുകളിൽ തട്ടി ചിതറിത്തെറിക്കുന്ന ജലകണങ്ങളിലേയ്ക്ക് നോട്ടം ഉറപ്പിച്ചിരുന്നു ജാനകി…. അവൾ പതിയെ കാലുകൾ രണ്ടും അരുവിയിലേയ്ക്ക് ഇറക്കി വച്ചു….. വെള്ളത്തിന്റെ തണുപ്പ് ശരീരമാകെ വ്യാപിക്കുന്നത് പോലെ തോന്നി….. ശരീരത്തിനാകെ വല്ലാത്തൊരുvഊർജം പകർന്നു കിട്ടുന്നത് പോലെ….. വെള്ളത്തിലേയ്ക്ക് കണ്ണുകളുറപ്പിച്ചിരിക്കുമ്പോൾ അവൾ കണ്ടു അവിടെ ഒരു കുഞ്ഞു മുഖം തെളിഞ്ഞു വരുന്നത്………. കൊഞ്ചാലോടെ കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുന്ന ഒരു മൂന്ന് വയസുകാരിയുടെ മുഖം…! അവളുടെ അമ്മാ എന്ന നീട്ടിയുള്ള വിളിയും കളിയും ചിരിയും കൊഞ്ചലും കുസൃതിയും ഒക്കെ അവളുടെ കൺ മുന്നിൽ തെളിഞ്ഞു വന്നു….. അമ്മ എന്ന വിളിയോടെ കുഞ്ഞി ഓടി അരികിലേയ്ക്ക് വരുന്നത് പോലെ തോന്നി അവൾക്ക്….. “”””””ജാനി….”””””” മായ അവളുടെ തോളിൽ കൈ വച്ച് പതിയെ വിളിച്ച്…. “”

“”””എന്തെ പെണ്ണെ? കണ്ണൊക്കെ കലങ്ങി ഇരിക്കുന്നല്ലോ?”””””” ജാനിയുടെ ചിന്തകൾ തൊട്ടറിഞ്ഞിട്ടെന്ന പോലെ ആർദ്രമായിരുന്നു അവളുടെ സ്വരം…. “”””””മായേച്ചി…. എനിക്ക്…. എനിക്കെന്റെ കുഞ്ഞി മോളെ ഒന്ന് കാണാൻ പറ്റുവോ?”””””” മായയുടെ ചോദ്യത്തിന് മറുപടിയായി ജാനി അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു….. “””””””ഒന്ന് കാണാൻ… ഒന്ന് വാരിയെടുത്തു ഉമ്മ വയ്ക്കാൻ… ഒന്ന് മുറുകെ കെട്ടിപ്പിടിക്കാൻ….അത്രേം…അത്രേം മതി എനിക്ക്…. ഒരു തവണ… ഒരൊറ്റ തവണ…. പിന്നേ ഞാൻ പറയില്ല…. അത്രയ്ക്കും കൊതി ആയോണ്ടാ….. കൊണ്ടരോ മായേച്ചി….? ഇപ്പൊ എന്നെ കണ്ടാൽ അവൾക്ക് മനസിലാകില്ല …. അവള് കുഞ്ഞല്ലേ? ഞാൻ മായേച്ചിടെ പരിചയക്കാരി ആണെന്ന് പറഞ്ഞാൽ മതി…

അവളുടെ ആന്റി ആണെന്ന് പറഞ്ഞാൽ മതി…. പ്ലീസ് മായേച്ചി….””””” ജാനി മായയുടെ കയ്യിൽ പിടിച്ചു കെഞ്ചി…. മായ ജാനിയെതന്നെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു….. യാചനയോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകൾ മായയിൽ വേദന നിറച്ചു…. മായയുടെ കണ്ണുകളും നിറഞ്ഞൊഴുകി…. ജാനിയെ അവൾ മുറുകെ പുണർന്നു….. അവളുടെ മുടിയിഴയിൽ പതിയെ തഴുകി എന്തോ പറയാനൊരുങ്ങുമ്പോഴാണ് പിറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടത്….. “””””രണ്ടിനും ഇവിടെ ഇരുന്നു മതിയായില്ലേ? ഞാൻ പറഞ്ഞതല്ലേ പെട്ടന്ന് വരണമെന്ന്….? ശരത് സാർ വന്നിട്ടുണ്ട്….. ജാനിയോട് സംസാരിക്കാനുണ്ടെന്നു…..””””” ആൾവി ഒരല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു കൊണ്ട് അവർക്കരികിലേയ്ക്ക് നടന്ന് വന്നു….. ജാനിയുടെയും മായയുടെയും നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവന്റെ ദേഷ്യം പെട്ടെന്ന് മാഞ്ഞു പോയി….. “”

“”എന്താ… എന്താ പറ്റിയെ? നിങ്ങൾ എന്തിനാ കരയുന്നെ? എന്തെങ്കിലും പ്രശ്നം ഉണ്ടായോ?””””” നേരിയ ഭയവും ഒപ്പം കരുതലും നിറഞ്ഞിരുന്നു അവന്റെ ചോദ്യങ്ങളിൽ…. “””””ഒന്നൂല്ല ആൽവിച്ചായാ….. ശരത് സാറിനെ എനിക്കും കാണണം… എനിക്കും പ്രധാനപ്പെട്ട ചിലതൊക്കെ സാറിനോട് സംസാരിക്കാനുണ്ട്…… നമുക്ക് പോകാം…””””” ജാനകി ആൾവിയെയും മായയെയും ഒന്ന് നോക്കി മുൻപിൽ നടന്നു …. എന്താ ഉണ്ടായത് എന്ന് ആൽവി മായയോട് പതിയെ ചോദിച്ചു…. ഒന്നുമില്ല… പിന്നേ പറയാം… എന്ന അർത്ഥത്തിൽ അവൾ കണ്ണടച്ച് കാണിച്ചു കൊണ്ട് ജാനിയുടെ പിറകെ നടന്നു…. പെട്ടന്ന് എന്തോ ഓർത്തത് പോലെ ജാനി തിരിഞ്ഞു ആൾവിയെ നോക്കി… “””””ആൽവിചായ…. പുതിയ സിമ്മിന്റെ കാര്യം എന്തായി?””””” “””””അതൊക്കെ ok ആയിട്ടുണ്ട്…പുതിയ ഫോണിലിട്ട് ആക്ടിവ് ആക്കീട്ടുണ്ട്….നീ പറഞ്ഞത് പോലെ അതിൽ വാട്സപ്പും ഫേസ്ബുക്കും ഒക്കെ തുടങ്ങീട്ടുമുണ്ട്….”””””

“””””ആരുടെ പേരിലാണ് സിം ….?””””” “””””എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. റോസ് മേരി…. അവളുടെ പേരിലാണ് എടുത്തത്….””””” “””””റോസ് മേരി…. നല്ല പേര്…..””””” ജാനി ഒരു പുഞ്ചിരിയോടെ പറഞ്ഞു….. “””””അല്ല, ഇതൊക്കെ എന്തിനാണെന്ന് മാത്രം പറഞ്ഞില്ലല്ലോ?”””””” ആൽവി സംശയത്തോടെ ജാനിയുടെ അരികിലേയ്ക്ക് നടന്നു വന്നു…. “”””””ഒക്കെ പറയാം….. ശരത് സാറിന്റെ കൂടി മുന്നിൽ വച്ച്….. അവരുടെ മുന്നിൽ ശക്തി കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ഇതിനകം നമുക്ക് ബോധ്യപ്പെട്ടില്ലേ?നിയമപരമായി നേരിടാൻ നോക്കി ഒരിക്കൽ ശരത് സാർ പരാജയപ്പെടുകയും ചെയ്തു… ഇനി കളികൾ ബുദ്ധി കൊണ്ട് മതി….. വിനോദിനെത്തേടി ഞാൻ അവനരികിലേയ്ക്ക് പോകില്ല… എന്നെത്തേടി അവൻ എന്റെ അടുത്ത് വരും… ഞാൻ ആരാണെന്നറിയാതെ എന്നെത്തേടി അവൻ എത്തും…

ഞാൻ ആഗ്രഹിക്കുന്നിടത്തേയ്ക്ക് എന്നെ അവൻ തന്നെ കൂട്ടിക്കൊണ്ട് പോകും…… ഞാൻ അവനായി ഒരുക്കാൻ പോകുന്ന ചതിക്കുഴിയിലേക്ക് അവനെ ഞാൻ വീഴ്ത്തും…..””””” ജാനകി മനോഹരമായൊന്നു ചിരിച്ചു…… അവളുടെ ചുണ്ടിലപ്പോൾ വിരിഞ്ഞ ചിരിയ്ക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു….. ഒന്നും മനസിലാകാതെ ആൽവിയും മായയും പരസ്പരം നോക്കി നിന്നു ………. തുടരും

തമസ്സ്‌ : ഭാഗം 30

Share this story