ഈ പ്രണയതീരത്ത്: ഭാഗം 12

ഈ പ്രണയതീരത്ത്: ഭാഗം 12

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“എന്താടാ ഇതൊക്കെ അവർ നന്ദന്റെ അടുത്തേക്ക് വന്നു “അത് അമ്മേ അവൻ വാക്കുകൾക്ക് ആയി പരതി “എന്താ കുട്ടി ഇതൊക്കെ അവർ രാധികയുടെ നേരെ ചെന്നു ചോദിച്ചു അവൾ പൊട്ടികരഞ്ഞു അവളുടെ കരച്ചിൽ അവന്റെ ഹൃദയത്തെ തുളച്ചു അതുവരെ വരാതെ ഇരുന്ന ഒരു ധൈര്യം തന്നിൽ നിറയുന്നത് നന്ദൻ അറിഞ്ഞു “ഞാൻ രാധികയെ സ്നേഹിക്കുന്നു അമ്മേ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു “എന്താടാ നീ ഈ പറഞ്ഞത് അച്ഛനെങ്ങാനം കേട്ടാൽ എന്താ സംഭവിക്കുക എന്ന് അറിയോ നിനക്ക് “എനിക്കു അറിയില്ല എന്ത് സംഭവിച്ചാലും ഇതാണ് എന്റെ തീരുമാനം മാറ്റം ഇല്ല അവൻ ഉറച്ചു നിന്നു “എന്താ കുട്ടിയെ ഞാൻ ഈ കേൾക്കുന്നത് നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ലാട്ടോ വിചാരിച്ചത് രാധിക കരഞ്ഞുകൊണ്ടേ ഇരുന്നു ഇതെല്ലാം കണ്ടുകൊണ്ട് വന്ന നന്ദ സ്‌തബ്‌ധ ആയി നിൽകുവാണ്

“എന്താ അമ്മേ എന്താ കാര്യം എന്തിനാ രാധു കരയുന്നെ “കാര്യം നിന്റെ ഏട്ടനോട് തന്നെ ചോദിച്ചു നോക്ക് എനിക്കു ഒന്നും അറിയില്ല എന്റെ ഈശ്വരൻമാരെ അവർ തലക്ക് കൈയും കൊടുത്ത് അവിടെ ഇരുന്നു “എന്താ രാധു കാര്യം നന്ദ അവളുടെ അടുത്ത് വന്നു ചോദിച്ചു കരച്ചിൽ മാത്രം ആരുന്നു മറുപടി “കുട്ടി പോയിക്കോ ശ്രീ ദേവി രാധികയോട് പറഞ്ഞു കേട്ടപാടെ അവൾ ഇറങ്ങി ഒരു ഓട്ടം ആരുന്നു ഓടി താഴെ ചെന്നപ്പോൾ വിശ്വനാഥ മേനോൻ ഒരു നിമിഷം അവൾ ഒന്നു നിന്നു “എന്താ കുട്ടി എന്ത് പറ്റി ആ ചോദ്യത്തിനു മറുപടി കൊടുക്കാതെ അവൾ ഓടി പോയി അയാൾ മുകളിൽ എത്തി ശ്രീദേവിയോട് കാര്യം തിരക്കി “എന്തിനാ ദേവി ആ കുട്ടി കരഞ്ഞു കൊണ്ട് ഓടി പോയത് ഞാൻ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല

“അത് ഏട്ടാ ഞാൻ പറയാം അവർ എല്ലാം അയാളോട് പറഞ്ഞു അയാൾ ഗൗരവത്തിൽ ആയി “എന്താ നന്ദാ ഈ കേൾകാണത് ഒക്കെ സത്യം ആണോ “അതേ അച്ഛാ ഒട്ടും പേടി ഇല്ലാതെ അവൻ പറഞ്ഞു “നന്ദാ….. അയാളുടെ ആ അലർച്ചയിൽ മേനോൻ മഠം മുഴുവൻ ഒന്നു കുലുങ്ങി “ഒരു ദാരിദ്ര്യവാസി മാഷിന്റെ മകളെ ഞാൻ മരുമകൾടെ സ്ഥാനത്ത് കാണണം എന്നാണോ നീ പറയണത് അത് നടക്കില്ല്യ ആ മോഹം ന്റെ കുട്ടി അങ്ങട് ഉപേക്ഷിച്ചേക്കുക “ഇല്ല അച്ഛാ ഇത് എന്റെ തീരുമാനം ആണ് മാറ്റം ഇല്ല “ഉറപ്പാണോ “അതേ അവൻ റൂമിൽ കയറി വാതിൽ അടച്ചു അയാൾ ധൃതിയിൽ താഴെ എത്തി വണ്ടി എടുത്തു എങ്ങോട്ടോ പോയി ******

ഒന്നു പൊട്ടികരയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു എന്ത് കൊണ്ടോ വീട്ടിൽ പോകാൻ അവൾക്ക് തോന്നിയില്ല അവൾ ഓടി രേഷ്മയുടെ വീട്ടിൽ എത്തി “എന്താടി കണ്ണൊക്കെ ചുവന്നു ഇരിക്കുന്നെ രേഷ്മ കണ്ടപാടെ ചോദിച്ചു “ഒരു കരച്ചിലോടെ അവളുടെ നെഞ്ചിലെക്ക് വീണു സങ്കടങ്ങൾ മുഴുവൻ കരഞ്ഞു തീർത്തു എല്ലാം കേട്ട് കഴിഞ്ഞു രേഷ്മ പറഞ്ഞു “നിന്റെ വീട്ടിൽ അറിഞ്ഞോ “ഇല്ല “നീ പേടിക്കാതെ ഒന്നും വരില്ല നന്ദേട്ടൻ നിന്നെ തള്ളി പറഞ്ഞില്ലല്ലോ “അതാണ് എന്റെ ഏക ആശ്വാസം ഞാൻ വീട്ടിലേക്ക് പോവാ രേഷ്മ “നീ ഒറ്റക്ക് പോവണ്ട ഞാനും കൂടെ വരാം “വേണ്ടഡി ഞാൻ പൊക്കോളാം “വേണ്ട നിൽക് ഞാനും കൂടെ വരാം അവളെ ഒറ്റക്ക് വിട്ടാൽ ശരി ആവില്ല എന്ന് രേഷ്മക്ക് തോന്നി *****

ഈ സമയം വിശ്വനാഥ മേനോൻ രാധികയുടെ വീടിനു മുന്നിൽ കാർ നിർത്തി ഉമ്മറത്തു തന്നെ ഉണ്ടാരുന്നു രഘു “ആരാ ഇത് കയറി വായോ സുധേ ചായ എടുക്ക് ദേ മേനോൻ അദ്ദേഹം വന്നിരിക്കുന്നു “തന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞാൻ തന്നോട് കുറച്ച് സംസാരിക്കാൻ ആണ് അപ്പോഴേക്കും സുധയും ഉമ്മറത്തു എത്തി “തന്റെ മോൾക് ഒരു ആഗ്രഹം മേനോൻമഠത്തിലേ ഇളയതമ്പുരാട്ടി ആകണം എന്ന് വീട്ടിൽ കുറച്ചു സ്വാതന്ത്ര്യം കൊടുത്തു എന്ന് വച്ചു എന്റെ മകന്റെ ഭാര്യ ആക്കാം എന്നല്ല അതിനർത്ഥം താൻ മോളോട് പറഞ്ഞേക്ക് ആ മോഹമങ്ങു മറന്നേക്കാൻ “എന്തൊക്കെ ആണ് ഈ പറയുന്നത് കുറച്ച് കൂടെ മാന്യമായി സംസാരിക്കണം “ഇതിൽ കൂടുതൽ മാന്യമായ ഭാഷ എനിക്കു അറിയില്ല

തന്റെ മകൾക്ക് വിവാഹം കഴിക്കാൻ അത്രക്ക് മോഹമാണെങ്കിൽ ആരേലും കണ്ടുപിടിച്ചു നടത്തി കൊടുക്കടോ എന്റെ മോനെ കണ്ടോണ്ട് ഇളകണ്ട എന്ന് അവളോട് പറഞ്ഞേക്ക് ഇല്ലങ്കിൽ വിശ്വനാഥ മേനോൻ ആരാണ് എന്ന് താനും തന്റെ കുടുംബവും അറിയും ജീവനോടെ ചുട്ട് എരിക്കും ഞാൻ എല്ലാത്തിനേം അത് വേണോന്ന് ആലോചിച്ചു നോക്ക് അതും പറഞ്ഞു അയാൾ കാറിൽ കയറി പോയി “എന്താ രഘുവേട്ട അയാൾ പറഞ്ഞത് നമ്മുടെ രാധു അങ്ങനെ ചെയ്യുമോ അവർ അയാളോട് സങ്കടത്തിൽ ചോദിച്ചു “നിക്ക് അറിയില്യ ന്റെ സുധേ അയാൾ എല്ലാം തകർന്നവനെ പോലെ ചാരുകസേരയിൽ ഇരുന്നു *****

രാധിക പോയപ്പോൾ കയറി വാതിൽ അടച്ചത് ആണ് നന്ദൻ ശ്രീദേവി കുറേ വിളിച്ചു എങ്കിലും അവൻ വാതിൽ തുറന്നില്ല അവനു എന്ത്‌ ചെയ്യണം എന്ന് അറിവില്ലാരുന്നു എത്ര നിശബ്ദമായി തങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ഒരു പ്രേമം ആരുന്നു താൻ കാരണം ഇന്ന് കോളിളക്കം ഉണ്ടായത് പാവം രാധ അവൾ ഒരുപാട് വിഷമിക്കുന്നുണ്ടാകും തുളസിപൂ പോലെ പരിശുദ്ധ ആണ് അവൾ അവളെ ആണ് ഇവർ ഓരോന്ന് പറയുന്നത് അവനു സങ്കടം തോന്നി അവളെ കാണണം തന്റെ പെണ്ണിനെ ഒരു സങ്കടകടലിലേക്ക് തള്ളിയിടാൻ മാത്രം ദുഷ്ടൻ അല്ല താൻ അവൻ വേഗം കുളിച്ചു വസ്ത്രം മാറി താഴേക്കു വന്നു “ഏട്ടാ എന്നോട് എങ്കിലും ഒക്കെ ഒന്നു തുറന്നു പറയമരുന്നില്ലേ ഏട്ടന് “പറഞ്ഞിരുന്നേൽ നീ നടത്തി തരുമാരുന്നോ ഈ വിവാഹം അതും ചോദിച്ചു അവൻ പുറത്തേക്ക് പോയി ബൈക്കിൽ കയറി പോയി ******

രേഷ്മയോടൊപ്പം വരുന്ന രാധികയെ കണ്ട സുധ അവൾക്ക് അരികിലേക്ക് നടന്നു “എടി അസത്തെ കുടുംബത്തിന്റെ പേര് കളയാൻ വേണ്ടി ജനിച്ചവൾ അതും പറഞ്ഞു അവർ അവളെ പൊതിരെ തല്ലി “സുധാമ്മേ ഞാൻ പറയുന്നത് ഒന്നു കേൾക് രേഷ്മയുടെ വാക്കുകൾ ഒന്നും അവരിൽ ദേഷ്യത്തിനു അയവ് വരുത്തിയില്ല അവർ കലി തീരും വരെ അവളെ തല്ലികൊണ്ടേ ഇരുന്നു ഇത് കണ്ടു കൊണ്ടാണ് നന്ദൻ വന്നത് അവൻ ബൈക്കിൽ നിന്ന്‌ ഇറങ്ങി രാധികയുടെ കോലം കണ്ടു അവന്റെ നെഞ്ച് പൊടിഞ്ഞുപോയി മുടിയൊക്കെ അഴിച്ചു ഒരു ഭ്രാന്തിയെ പോലെ അവൻ പെട്ടന്ന് പോയി അവളെ പിടിച്ചു മാറ്റി

“അമ്മേ തെറ്റ് ചെയ്തത് ഇവൾ അല്ല ഞാൻ ആണ് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയതും ഞാൻ ആണ് എന്റെ വാക്കുകളെ വിശ്വാസിക്കുക മാത്രമേ ഇവൾ ചെയ്തിട്ടുള്ളു എന്നെ തല്ലികൊളു കൊള്ളാൻ ഞാൻ തയ്യാർ ആണ് സുധ യുടെ ദേഷ്യം തെല്ലു ഒതുങ്ങി അവൻ ഉമ്മറത്തു ഇരിക്കുന്ന രഘുവിന്റെ അടുക്കലേക്ക് നടന്നു അയാൾ ഒരു ജീവച്ഛവം കണക്കെ ഇരിക്കുക ആണ് മകൾ തന്നെ തോല്പിച്ചതിന്റെ സങ്കടം അയാളുടെ മുഖത്ത് നിഴലിച്ചിട്ടുണ്ട് “മാഷേ അവൻ സൗമ്യമായി വിളിച്ചു “എന്താ കുട്ടിയെ “ഞാൻ സ്നേഹിച്ചു ഒരുപാട് എന്തൊക്കെ പ്രശ്നം വന്നാലും കൈവിടില്ല അതിന്റെ പേരിൽ ആ പാവത്തെ ഇനി ഉപദ്രവിക്കല്ലേ “ഇല്ല, പക്ഷെ കുട്ടി അവളെ മറക്കണം നമ്മുക്ക് കൂട്ടിയാൽ കൂടാണത് അല്ല കുട്ടിയെ ചിലത് “മറക്കാൻ ബുദ്ധിമുട്ട് ആണ് മാഷേ എനിക്കു ഒരു ജീവിതം ഉണ്ടെങ്കിൽ അത് അവളോടൊപ്പം മാത്രം ആയിരിക്കും. അത് പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ചെന്നു ഒന്നു നോക്കി തിരിച്ചു പോയി ആ നോവുകൾക്കിടയിലും അവന്റെ വാക്കുകൾ അവളിൽ കുളിർമഴ ആയി പെയ്യ്തു *****

ആരും ഒന്നും മിണ്ടിയില്ല രേഷ്മ പോയി കഴിഞ്ഞപ്പോൾ രാധിക ഒറ്റപെട്ടത് പോലെ ആയി ആരും അവളോട് മിണ്ടിയില്ല അച്ഛൻ അതേ ഇരുപ്പ് ആണ് ഒന്നു വഴക്ക് പറഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു അന്ന് വൈകിട്ട് ആരും ഭക്ഷണം കഴിച്ചില്ല മുറിയിലേക്ക് പോകാൻ പോയ രേവതിയെ സുധ വിളിച്ചു “നീ ഇനി അവളുടെ കൂടെ കിടക്കണ്ട ഓരോന്ന് കണ്ടു പഠിച്ചു നീ കൂടെ വഷളായാൽ ശരി ആകില്ല അത് കേട്ടപ്പോൾ ഒന്നു പൊട്ടിക്കരയാൻ ആണ് അവൾക് തോന്നിയത് സ്വന്തം വീട്ടിൽ അന്യയാകുന്നത് എത്ര ഭീകരമാണെന്ന് അവൾ തിരിച്ചു അറിഞ്ഞു രാത്രി മുഴുവൻ കിടന്നു കരഞ്ഞു ***

കുറേ നേരം ആ അരയാൽ ചുവട്ടിൽ നന്ദൻ കിടന്നു തന്റെം അവളുടെയും പ്രിയപ്പെട്ട സ്ഥലം ആരുന്നു ഇത് ഇപ്പോൾ തന്റെ ഇണക്കിളി ഒറ്റക്ക് ആണ് അവന്റെ കാമുകഹൃദയം വിങ്ങി തന്റെ പ്രിയപ്പെട്ടവൾ എല്ലാ ശിക്ഷയും സ്വീകരിക്കുക ആണ് അവൻ വാച്ചിൽ നോക്കി സമയം 11.45 ഫോൺ ഓൺ ആക്കി 37 മിസ്സ്ഡ് കാൾ വീട്ടിൽ നിന്ന്‌ ആണ് ക്ഷണിച്ചു വരുത്തിയ അതിഥികൾ ഒക്കെ തന്നെ തിരക്കി കാണും അതിനുള്ള വിളിയാണോ അതോ താൻ ആത്മഹത്യാ ചെയ്തോ നാട് വിട്ടോ എന്ന് അറിയാൻ ഉള്ളതോ അവൻ വീണ്ടും ഫോൺ ഓഫ്‌ ആക്കി പോക്കറ്റിൽ ഇട്ടു

അവൻ എഴുനേറ്റു വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഉറക്കം വരാതെ കരഞ്ഞു കൊണ്ടു കിടക്കുക ആരുന്നു രാധിക ജനലിൽ ഒരു മുട്ട് കേട്ട് അവൾ ഭയന്നു ആരായായിരിക്കും ഈ സമയത്ത് ജനലിൽ മുട്ട് വീണ്ടും ശക്തമായി അവൾ രണ്ടും കല്പിച്ചു തുറന്നു നോക്കിയപ്പോൾ നന്ദൻ…….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 11

Share this story