മനപ്പൊരുത്തം: ഭാഗം 9

മനപ്പൊരുത്തം: ഭാഗം 9

എഴുത്തുകാരി: നിവേദിത കിരൺ

മുന്നിൽ ഒരു അച്ഛനും അമ്മയും…. ആവണി ഇതാരാണ് എന്ന് ആലോചിച്ചു നിന്നതും…. പുറകിൽ നിന്നും ഒരു ചെറുപ്പക്കാരൻ വന്ന് പറഞ്ഞു….. എന്താ അച്ചു ഇങ്ങനെ നോക്കണെ?? ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലേ?? അപ്പോഴേക്കും ഏട്ടൻ വന്നു…. അങ്കിളും ആൻ്റിയും കയറി വാ…. അതെന്താടാ ഞാൻ വരണ്ടേ?? ഓ… വേണമെന്നില്ല…. നീ പോടാ ഞാൻ വരും…. ആവണി ആകെ പകച്ചു നിൽക്കുകയാണ്…. മോളെന്താ ഇങ്ങനെ നോക്കണെ?? അത്… എനിക്ക്…. മോൾക്ക് ഞങ്ങളെ മനസ്സിലായില്ലേ?? ഇല്ല എന്നവൾ തല അനക്കി…. അതെന്താ സിദ്ധു ഞങ്ങള് വരുന്ന കാര്യം നീ ആരോടും പറഞ്ഞില്ലേ ആവണി സിദ്ധുവിനെ നോക്കി…. എടോ ഇത് വിശ്വനാഥ് അങ്കിൾ അത് രേഖ ആൻ്റി….

ഇതാണ് ദേവദത്ത്… എന്റെ ദേവൻ ….. ആവണി എല്ലാവരെയും നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു….. ഇപ്പൊ മനസ്സിലായോ അച്ചൂട്ടിക്കു ഞങ്ങൾ ആരാണെന്ന്?? (ദേവൻ) അച്ഛനും അമ്മയും എവിടെടാ?? രണ്ടാളും കൂടി അമ്പലത്തിൽ പോയിരിക്കുകയാ… ഇപ്പോ വരും….. ചായ എടുക്കാം ഞാൻ… എങ്ങനെയുണ്ട് സിദ്ധൂ… സുഖം അല്ലെ?? അതെ അച്ഛാ…. പിന്നെ നിന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നു??? മ്ം.. നന്നായി പോകുന്നു…. അപ്പോഴേക്കും ചായ’യുമായി ആവണി വന്നു… എല്ലാവർക്കും ചായ കൊടുത്തു… മോളെ… വാ… ഇവിടെ ഇരിക്ക്… അച്ചു… രേഖയുടെ അടുത്തിരുന്നു….. വീട്ടിൽ എല്ലാവർക്കും സുഖമല്ലേ മോളെ?? അതെ.. ആൻ്റി…. നിങ്ങൾ വിവാഹത്തിന് വരണം എന്ന് കരുതിയത് മോളെ… അപ്പു ഉണ്ട് ഇവന് കമ്പനിയിൽ അർജൻ്റ് ആയിട്ട് ഒരു മീറ്റിംഗ് അവനാണെങ്കിൽ അവിടുന്ന് വരാൻ കഴിയില്ല…. ഞാനും ചേട്ടനും വരാനിരുന്നതാ… പക്ഷേ എന്റെ കാലു ചെറുതായിട്ടൊന്നു പണി തന്നു…. അതുകൊണ്ടാണ് കല്യാണത്തിന് വരാതിരുന്നത്……

കൊഴപ്പമില്ല ആൻ്റി….. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മഹാദേവനും ജാനകിയും വരുന്നത്….. രേഖേ… ജാനകി ….. എത്രകാലമായി നിന്നെ കണ്ടിട്ട്… അതെ വിശേഷമൊക്കെ അകത്തു കേറി പറയാം വാ….. ഏറെ നാൾ കാണാതെ ഇരുന്നതിൻ്റെ പരിഭവം പറച്ചിലും പരാതി പറച്ചിലും ആയിരുന്നു രണ്ടാളും…. ഇനി നാട്ടിൽ മതി എന്നൊരു തോന്നല് പ്രായം ഏറി വരികയല്ലേ…… അതൊണ്ട് ഞങ്ങള് നാട്ടില് സെറ്റിൽ ആകാൻ തീരുമാനിച്ചു… അതെന്തായാലും നന്നായി… ആവണി ഊണ് തയ്യാറാക്കുകയായിരുന്നു…. ഒപ്പം രേഖയും ജാനകിയും ഉണ്ട്…. വേണ്ട എന്നവൾ പറഞ്ഞതാണ്…. ജാനകി…. അച്ചു നല്ല കുട്ടിയാണ് ട്ടോ… നല്ല ഐശ്വര്യം ഉള്ള മുഖമാണ്…. നല്ല പെരുമാറ്റവും… നിന്റെ ഭാഗ്യമാണ് ജാനകി അച്ചു …..

പെട്ടെന്ന് രേഖയുടെ കണ്ണുകൾ നിറഞ്ഞു…. അയ്യോ…. എന്തിനാ ആൻ്റി കരയണെ?? ഏയ് ഒന്നുമില്ല മോളെ….. മ്ം.. ഞാൻ ഏട്ടനോട് പിള്ളേരെ വിളിച്ചിട്ട് വരാൻ പറയട്ടെ അമ്മേ… ഇന്ന് ഉച്ച വരെ അല്ലേ ഉള്ളൂ…. സ്കൂൾ ബസ് നോക്കി നിന്നാൽ ഒത്തിരി വൈകും… കിച്ചു ആണെങ്കിൽ വിശപ്പ് സഹിക്കില്ല….. ശരി മോളെ… നീ അവരെ കൂട്ടീട്ട് വരാൻ പറയ്…. നീ ആവണിയോട് ദീക്ഷിതയുടെ കാര്യം ഒക്കെ പറഞ്ഞോ? ഉവ്വ്…. എല്ലാം അവൾ അറിയേണ്ടതല്ലേ?? ശരിയാ…. പിന്നെ ആ എഫ് ബി ഐഡി എന്തായി?? ഞാനും എബിയും കുറെ ശ്രമിച്ചു പക്ഷേ അവളെ കണ്ടെത്താൻ സാധിച്ചില്ല…. അതേപ്പറ്റി നീ അച്ചൂനോട് പറഞ്ഞിട്ടുണ്ടോ?? ഇല്ലാടാ… എന്തോ അതൊന്നും എനിക്ക് അച്ചൂനോട് പറയാൻ സാധിക്കുന്നില്ല…..

അച്ചൂനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വരെ ഞാൻ അവളെ കുറിച്ച് ആലോചിക്കുമായിരുന്നു …. ആ ഐഡി ഇപ്പോഴും ഉണ്ട് , പക്ഷേ അത് ആരും യൂസ് ചെയ്യാറില്ല ….പഴയപോലെ കഥകളും എഴുതാറില്ല….. ഇപ്പോ അതൊക്കെ എവിടെയോ മനസ്സിൽ ഞാനായി തന്നെ കുഴിച്ചു മൂടി… പക്ഷേ ഞാൻ ഹാപ്പി ആടാ… അച്ചൂന് എന്നെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്… എല്ലാവരേയും സ്നേഹിക്കാൻ കഴിയുന്നുണ്ട്…. കിച്ചുനും കുഞ്ചുനും ഇപ്പോ അവരുടെ ഏട്ടത്തി എല്ലാത്തിനും…. ഒരു കണക്കിന് ദീക്ഷിത നിന്റെ ജീവിതത്തിൽ നിന്നും പോയത് നന്നായി…. അത് കൊണ്ടല്ലേ നിനക്ക് ആവണിയെ കിട്ടിയത്…. ദീക്ഷിത എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ എനിക്ക് വാകയെ നഷ്ടമായി….

അവൾ പോയപ്പോൾ എൻ്റെ കൂട്ടിന് എനിക്ക് ആവണിയെ തന്നൂ… ഏട്ടാ… എന്താ അച്ചു?? അത് ഒരു മണി ആവാറായി.. കിച്ചുവിനെയും കുഞ്ചുവിനെയും കൂട്ടീട്ട് വാ…. ആം.. ശരി… താൻ പോയി കാറിന്റെ കീ എടുത്തു കൊണ്ട് വാ… മ്ം.. ശരി… ഞാനും വരുന്നു സിദ്ധൂ…. ദാ… ഏട്ടാ…. അച്ചു ഞാനും സിദ്ധൂൻ്റെ കൂടെ പോവാട്ടോ…. മ്ം.. ശരി വല്യേട്ടാ… എന്താടാ… നീ ആലോചിക്കുന്നത്… ഏയ്…. നിനക്ക് അറിയാലോ ദീക്ഷിത പോലും എന്നെ ഇങ്ങനെ ഒന്നും വിളിക്കാറില്ല…. മ്ം.. നീ വാ …. നമുക്ക് ഇറങ്ങാം….. യാത്രയിൽ ഉടനീളം സിദ്ധൂ അച്ചുവിന്റെ കാര്യങ്ങള് പറഞ്ഞിരിക്കുകയായിരുന്നു… സിദ്ധൂ ….. ദേവനെ നോക്കിയപ്പോൾ അവൻ ചിരിയോടെ സിദ്ധുവിനെ നോക്കി ഇരിക്കുന്നു…

എന്താടാ നിനക്കൊരു ചിരി??? ഏയ് ഒന്നുമില്ല….. വിവാഹം തീരുമാനിക്കുന്നതിനു മുൻപ് എന്തൊക്കെയായിരുന്നു …. ഇനി ഒരു പരീക്ഷണത്തിനു വയ്യ എനിക്കു വിവാഹം വേണ്ട….. ഇനി വരുന്ന കുട്ടിക്ക് അച്ഛനെയും അമ്മയെയും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർക്ക് സഹിക്കാൻ കഴിയില്ല… കിച്ചുവിനെയും കുഞ്ചുവിനെയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ കാണാൻ പറ്റിയില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല… വിഷമമാകും….. അത് കൊണ്ട് ഒന്നും വേണ്ട….. എന്നിട്ടിപ്പോൾ എന്തായി…. നിന്നെക്കാളും അച്ഛനും അമ്മയ്ക്കും ഇപ്പോൾ ഇഷ്ടം ആവണിയെയാണ്…. അതെടാ…

അന്ന് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും ഞാൻ ആ പഴയ നിരാശയിൽ തന്നെ ഞാൻ കഴിയേണ്ടി വന്നേനെ….. എന്തുകൊണ്ടും നിങ്ങള് അന്നെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് എനിക്ക് ഇപ്പൊ നല്ല ബോധ്യമുണ്ട്…… സ്കൂളിന് പുറത്ത് കിച്ചുവിനെയും കുഞ്ചുവിനെയും നോക്കി നിൽക്കുകയാണ് സിദ്ധുവും ദേവനും…. എടി കുഞ്ചു… ദേ.. ദേവേട്ടൻ…. എന്നും പറഞ്ഞു കിച്ചു ഓടി ദേവൻ്റെ അടുത്തെത്തി…. കുഞ്ചു പതിയെ നടന്ന് അടുത്തെത്തി… എപ്പോ വന്നു ദേവേട്ടാ… രാവിലെ വന്നു… മോളെ… മ്ം.. ഒരു മൂളലിൽ മറുപടി ഒതുക്കി അവൾ കാറിലേക്ക് കയറി …. കിച്ചു…. ഇവൾക്ക് ഇപ്പോഴും ദേഷ്യമാണോ?? ഏയ്… അത് കുറിച്ച് കഴിഞ്ഞു റെഡിയായി കൊള്ളും…

വാ… നമുക്ക് വീട്ടിൽ പോകാം…. വാ നമുക്ക് വീട്ടിൽ പോ എനിക്കേ നന്നായി വിശക്കുന്നുണ്ട്…. ഇവനൊരു മാറ്റവും ഇല്ല പഴയതുപോലെതന്നെ…… വാ…പോകാം…. വീട്ടിൽ എല്ലാവരും അവരെ കാത്ത് ഇരിക്കുകയായിരുന്നു….. കുഞ്ചുൻ്റെ ദേഷ്യം ആവണി ക്ക് അറിയാവുന്നത് കൊണ്ട് അവൾ കുഞ്ചുവിനെയും കൂട്ടി മുറിയിൽ പോയി…. കുഞ്ചു…. നിൻറെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്??? ഒന്നുമില്ല ഏട്ടത്തി…. എൻ്റെ മോള് ഇപ്പോ ഏട്ടത്തിയുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞു തുടങ്ങിയല്ലേ??? എന്തിനാ മോളെ ദേവേട്ടൻ്റെ അടുത്ത് ദേഷ്യം?? ദക്ഷീത ചെയ്തതിനൊക്കെ ദേവേട്ടനോട് എന്തിനാ വെറുപ്പ് കാണിക്കണെ…. അത് ഒരു പാവം മനുഷ്യൻ അല്ലേ…. മോളിങ്ങനെ പെരുമാറുമ്പോൾ എന്തോ വിഷമം ഉണ്ടാകും മനസ്സില് മോളെ ദീക്ഷിത ചെയ്തതിനു ഒരിക്കലും ദേവേട്ടനെ വേദനിപ്പിക്കരുത് കേട്ടോ…

ഒരു കണക്കിന് ദീക്ഷിത പോയത് കൊണ്ടല്ലെ ഞാൻ വന്നത് എനിക്ക് നിങ്ങളെ രണ്ടാളെയും കിട്ടിയത്… ഇപ്പോ കണ്ടോ എല്ലാവരും ഹാപ്പി അല്ലേ?? അതോണ്ട് ആരോടും ദേഷ്യമൊന്നും വേണ്ടാട്ടോ…. വാ… നമുക്ക് താഴേക്ക് പോകാം… ഏട്ടത്തി ദേവേട്ടന് വിഷമം ആയി കാണൂല്ലേ…. ഉവ്വ്… പോയി വഴക്ക് മാറ്റ്… ചെല്ല്…. ദേവേട്ടാ…. നീങ്ങി ഇരിക്ക്… ദേവേട്ടൻ്റെ അടുത്ത് ഞാനാ ഇരിക്കണെ… ഓ… മാറിയേക്കാമെ…. ദേവേട്ടാ സോറി… ഇത്രയും നാൾ മിണ്ടാതെ ഇരുന്നേന്…. സോറി… സങ്കടം കൊണ്ടാ ഞാൻ….. അതൊന്നും സാരമില്ല കുഞ്ചു…. നീ എൻ്റെ അനിയത്തി കുട്ടി അല്ലേ… നീ എന്നോട് വഴക്കിട്ടാലും എനിക്ക് നിന്നോട് പിണങ്ങാൻ പറ്റുവോടാ…. അതെ… എല്ലാവരും വാ… ഭക്ഷണം കഴിക്കാം….

ഏറെ നാളുകൾക്കു ശേഷം വളരെ സന്തോഷത്തോടെ ഇരു വീട്ടുകാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…. വിശ്വാ… ദേവന് ഒരു കുട്ടിയെ നോക്കണ്ടെ?? കുറച്ചു കഴിഞ്ഞു പോരെ അമ്മേ… ( ദേവൻ) ഒന്നു പോടാ നിനക്ക് പ്രായം എത്ര ആയിന്നാ …. ഇനിയും ഇതെന്തിനാ നീട്ടി കൊണ്ട് പോകുന്നെ…. (സിദ്ധുവിൻ്റേ അമ്മ) അതൊക്കെ എബിയെ കണ്ട് പഠിക്കണം… അവൻ ഐറിനെ പ്രേമിച്ചു.. വിളിച്ചെറക്കി കൊണ്ടു വരുകയും ചെയ്തു… ഇപ്പോ കുട്ടികളുമായി…. നീ ഇങ്ങനെ നടന്നോ?? (ദേവൻ്റെ അമ്മ) അമ്മേ…. എന്ത് അമ്മേന്ന് ….. ആൻ്റി പറയുന്നതിലും കാര്യമുണ്ട്…. (സിദ്ധു) സമ്മതിക്ക് ദേവേട്ടാ…. (കിച്ചു) അതെ കിളവൻ ആകാറായി… (കുഞ്ചു) പോടി…. ആയോടാ…. (ദേവൻ) അതെടാ…. (സിദ്ധു) ആ… ശരി…. നോക്കിക്കോ…. (ദേവൻ) ഹോ… സമ്മതിച്ചല്ലോ….. ഇനി ഞങ്ങളേറ്റു …. അങ്ങനെ അവർ യാത്ര പറഞ്ഞു ഇറങ്ങി……

ഇപ്പോഴാ… എനിക്കും സമാധാനം ആയത്…. സിദ്ധു വിന് ഒരു ജീവിതം ഉണ്ടാകാതെ വിവാഹം ഇല്ല എന്ന് തീരുമാനിച്ച് നടക്കുവായിരുന്നു അവൻ….( സിദ്ധുവിൻ്റെ അമ്മ) എന്തായാലും സമ്മതിച്ചില്ലോ… ( അച്ഛൻ) റൂമിൽ അവരുടെ പഴയ കാര്യങ്ങൾ തമാശകളും ഒക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു സിദ്ധു… നല്ലൊരു കേൾവിക്കാരിയായി ആവണിയും…. ഇല കൊഴിയുന്ന വേഗത്തിൽ ദിനങ്ങൾ കൊഴിഞ്ഞ് പോയി…. അമ്മേ…. ദേവൻ ഇന്നലെ പോയി കണ്ട് കുട്ടി ഇല്ലേ… എല്ലാവർക്കും ഇഷ്ടപ്പെട്ടുന്ന്….. ആണോ…. ഈശ്വര…. എത്രയും വേഗം കല്യാണം നടത്തണമെന്നാണ് ആ കുട്ടിയുടെ വീട്ടുകാർക്ക്…. ആ കുട്ടിയും എംകോം കഴിഞ്ഞു നിൽകുവ….. ഇപ്പോ ഒരു കോളേജിൽ ട്രൈനി ആണ്….

ആണോ…. നന്നായി… കുട്ടിയുടെ ഫോട്ടോ വല്ലതും ഉണ്ടോ മോനേ?? ഫോട്ടോ ഒന്നും അവൻ തന്നില്ല… നേരിട്ട് കാട്ടിത്തരാമെന്ന്….. മ്ം… അങ്ങനെ ഒരു ദിവസം…… കോളിംഗ് ബെൽ ശബ്ദം കേട്ടാണ് ജാനകി വാതിൽ തുറന്നത്…. ആ…. ഇതാരാ ദേവനോ… വാ മോനെ…. ഞാൻ മാത്രമല്ല… വേറെ ഒരാളുടെ കൂടി ഉണ്ട്…. വാ…. മോനെ ഇത്…. ഇതാണമ്മേ…. എന്റെ മാളൂ… ഓ…. മനസ്സിലായില്ല മോളെ…. ഈ ചെറുക്കൻ ഒരു ഫോട്ടോ പോലും കാട്ടി തന്നില്ലാന്നെ…. നിങ്ങള് അകത്തേക്ക് വാ…. വാ… മോളെ….. എല്ലാവരും എവിടെ അമ്മേ…. (മാളു) സിദ്ധുവും അച്ചുവും അമ്പലത്തിൽ പോയി…. ബാക്കി എല്ലാവരും ഇവിടെ ഉണ്ട്…. ദേവേട്ടാ…. ആ… വാ… ഇതാണ് എൻ്റെ കിച്ചുവും കുഞ്ചുവും….

നിങ്ങളെ പറ്റി പറയാനെ ദേവേട്ടന് നേരം ഉള്ളൂ…. വാ… ചേച്ചി… ഇവിടെ ഇരിക്ക്…. പെട്ടെന്ന് തന്നെ മാളുവും കുഞ്ചും കൂട്ടായി….. ദേവാ…. ആ… എടാ… നീ വന്നോ…. മാളു… അതാണ് സിദ്ധു…. എൻ്റെ ബെസ്റ്റ് ഫ്രണ്ട്…. അത് …… അച്ചു…. മാളൂ….. മാളു ഓടി ചെന്ന് അച്ചുവിനെ കെട്ടി പിടിച്ചു…. എത്രകാലമായി എടാ കണ്ടിട്ട്…. ഒന്ന് വിളിച്ചോ നീ…. എന്നെ….. മാളൂ…. ഞാൻ എന്റെ അവസ്ഥ….. ഞാൻ വെറുതെ പറഞ്ഞതല്ലേ മോളെ… മാളു നിനക്ക് അച്ചൂനെ നേരത്തെ അറിയോ?? ഉവ്വ് ഏട്ടാ…. ഞങ്ങള് ഹൈസ്കൂൾ വരെ ഒരുമിച്ചായിരുന്നു…. ഡിഗ്രി പഠിച്ചതും ഒരേ കോളേജിൽ ആയിരുന്നു ഇവള് ബിബിഎ എടുത്തു… ഞാൻ ബി.കോമും.. ഞാൻ രണ്ടാം വർഷം കഴിഞ്ഞപ്പോഴാ അച്ഛന് ചൈന്നെക്ക് ട്രാൻസ്ഫർ ആയത്…… ഓ…..

നീ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം…. അതൊന്നും വേണ്ട… നീ ഇവിടെ ഇരുന്നെ… എത്രകാലമായി നിന്നെ കണ്ടിട്ട്… നീ ഇത്തിരി തടിച്ചുട്ടോ…. (അച്ചു) നിനക്കൊരു മാറ്റവും ഇല്ലല്ലോ പെണ്ണേ( മാളു) അച്ചു… നീ കോഴ്സ് കംപ്ലീറ്റ് ആക്കണില്ലേ??? അതൊക്കെ ഞാൻ വിട്ടു…. എടി ഇനി ആണെങ്കിലും നിനക്ക് പറ്റും അച്ചു…. സിദ്ധുവേട്ടാ… ഇവളോട് ചോദിക്കുകയൊന്നും വേണ്ട ഏതേലും കോളേജിൽ കൊണ്ട് ചേർക്കുട്ടോ….. അത് കേട്ട് സിദ്ധുവും ദേവനും പരസ്പരം നോക്കി ……. എന്താടാ രണ്ടുപേരും ഒരു നോട്ടം?? എൻ്റെ അങ്കിളേ…. ഇവൻ എപ്പോഴെ അഡ്മിഷൻ എടുത്തു കഴിഞ്ഞു… രണ്ടു മാസം കൂടി കഴിഞ്ഞാൽ അടുത്ത അക്കാദമിക് വർഷം തുടങ്ങും അപ്പോ നമ്മുടെ അച്ചുവും പഠിക്കാൻ പോകും…..

അയ്യോ… അതൊന്നും വേണ്ട….. പിന്നെ അത് നീ മാത്രം തീരുമാനിച്ചാ മതിയോ?? കേട്ടോ അമ്മേ… പഠിച്ച രണ്ട് വർഷവും ഇവളായിരുന്നു കോളേജ് ടോപ്പർ…. അത് മാത്രമല്ല ഇവള് നന്നായി എഴുതുമായിരുന്നു അമ്മേ….. ഇവളുടെ ചില കഥ ഒക്കെ വായിച്ചു ഞാൻ എത്ര കരഞ്ഞിട്ടുണ്ടെന്ന് അറിയോ??? നമ്മുടെ ലൈഫിൽ നടക്കണപോലെ തോന്നും ചിലതൊക്കെ വായിക്കുമ്പോ…. അച്ചു… നീ പഴയ പോലെ വീണ്ടും എഴുതണം…. എത്രയെത്ര കഥകൾ ആണ് നിന്റെ അക്ഷരങ്ങളാൽ പിറവി കൊണ്ടത്…. പഴയതൊന്നും നീ ആലോച്ചികണ്ട…. അതെല്ലാം ഒരു ദുസ്വപ്നം ആണെന്ന് കരുതിയാൽ മതി…… നിന്നെ ഇത്രയും ദ്രോഹിച്ചതിന് അമ്മയ്ക്കും മോനും കിട്ടാതെ ഇരിക്കില്ല….

അവര് ഇതിനെല്ലാം അനുഭവിക്കും…. അവർക്ക് എന്ത് കിട്ടിയാലും ഞാൻ അനുഭവിച്ച വേദനകളൊന്നും ഇല്ലാതെ ആകുന്നില്ലല്ലോ മാളൂ….. നിന്റെ ആ പഴയ അക്കൗണ്ട് ഇപ്പോഴും ഉണ്ടല്ലോ…. ഉവ്വ്…. കയറാറില്ല…. പഴയത് പോലെ ഒന്നിനും പറ്റുന്നില്ല… പിന്നീട് അയാള് മേസ്സേജുകൾ അയച്ചിരുന്നോ?? അറിയില്ല….. അതിൽ പിന്നെ ഞാൻ കയറിട്ടില്ല….. വിവാഹം ആണെന്ന് അല്ലേ.. അവസാനം പറഞ്ഞത്… സന്തോഷമായി ജീവിക്കുന്നുണ്ടാകും ഭാര്യയുമായി… കുട്ടികൾ ഒക്കെ ഉണ്ടായി കാണുമല്ലേ…. നീ അയാളെ പ്രണയിച്ചിരുന്നില്ലേ അച്ചു…. നിനക്ക് അത് ആദ്യമെ അയാളോട് തുറന്നു പറയാമായിരുന്നു…..

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് അച്ചു…. ഇപ്പോ ഞാൻ സന്തോഷവതി ആണ്…. എന്നെ ഏട്ടന് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്….. എന്നെ സ്നേഹിക്കുന്നുണ്ട്….. ഇത്രയുമൊക്കെ ഞാനും ആഗ്രഹിക്കുന്നുള്ളു…. മാളു…. പോകണ്ടെ…. സമയം ഒരുപാടായി…. ഇറങ്ങട്ടേ അച്ചു…. അവൾ പോയി കഴിഞ്ഞതും അച്ചുവിന്റെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് പോയി…. മനസ്സിൽ ഒരായിരം നിറങ്ങൾ ചാലിച്ച് അവൾ സൂക്ഷിച്ചിരുന്ന നല്ല ഓർമ്മകളിലേക്ക്……….. തുടരും…..

മനപ്പൊരുത്തം: ഭാഗം 8

Share this story