രുദ്രവീണ: ഭാഗം 9

രുദ്രവീണ: ഭാഗം 9

എഴുത്തുകാരി: മിഴിമോഹന

കാവിൽ നിന്നുംഅവർ ഒരുമിച്ചാണ് വീട്ടിലേക് കയറി ചെന്നത് …. രുദ്രനെ അവരുടെ കൂടെ കണ്ട ആവണിയുടെ മുഖം കറുത്തു…… വീണ രുക്കുനെ തോണ്ടി കണ്ടോ… ആവണി ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല…. രുദ്രേട്ടന്റെ കൂടെ വന്നത്….. അവൾ എന്തിനാ ഇഷ്ടപ്പെടാതെ ഇരിക്കുന്നെ…. എന്റെ സഹോദരൻ അല്ലെ…. എല്ലാ പെണ്ണുങ്ങൾക്കും ഉണ്ട് കുശുമ്പ് ഇത് അല്പം കൂടുതൽ ആണെന്നെ ഉള്ളൂ… വീണ പതുക്കെ രുക്കുവിന്റെ ചെവിയിൽ പറഞ്ഞു രുദ്രൻ തിരിഞ്ഞു നോക്കി…. മ്മ്മ്…. എന്തേലും പറഞ്ഞോ…? വീണ തോള് പൊക്കി ഇല്ല എന്ന്‌ പറഞ്ഞു… ആഹാരം കഴിച്ചിട്ട് നീ പോയിരുന്നു പഠിക്കാൻ നോക്…

ഈ കൊല്ലം പ്ലസ് ടു ആണ്… ഉഴപ്പരുത്… കയറി പോകാൻ നേരം അവൻ ആവണിയെ നോക്കി ഒന്ന് ചിരിച്ചു രുക്കുവും വീണയും മുറിയിലേക്കു പോയി…. വാവേ ഞാൻ ഇപ്പോ ഉറപ്പിച്ചു… രുദ്രേട്ടനും അവളോട് എന്തോ ഉണ്ട്…..അതാ അവളെ കണ്ടപ്പോ സ്വഭാവം പെട്ടന്നു മാറി നമ്മടെ മുൻപിൽ ഗൗരവം ആയി അവളോട് ചിരിച്ചു കാണിച്ചു…. അതിനെന്താ….. നിനക്ക് കണ്ണേട്ടനോട് എന്ന പോലെ രുദ്രേട്ടനും പ്രേമിക്കണ്ടേ….. ഇവളെ വേണ്ട…. അത് നീ ആണോ തീരുമാനിക്കുന്നെ…… വീണ രുക്കുവിന്റെ മൂക്കിൽ പിടിച്ചു… രുക്കു മുഖം കൂർപ്പിച്ചു…… ചേച്ചി കഴിക്കാൻ ചെല്ലാൻ പറഞ്ഞു അപ്പച്ചി… അപ്പു വന്നു വിളിച്ചു…… വരുവാട….. നീ വാടി രുക്കു…. വീണ അപ്പുന്റെ തോളിൽ കൈ ഇട്ടു താഴേക്കു പോയി പുറകെ രുക്കുവും….

ഡാ നീ നിന്റെ ആയുധോം കൊണ്ട് ആഹാരം കഴിക്കുന്നിടത്തു വരല്ലേ…. അമ്മാവന് ഇഷ്ടം അല്ല പിന്നെ നിന്റെ ആപ്പിൾ പെറുക്കാൻ പറമ്പിൽ പോകേണ്ടി വരും…… വീണ അവന്റെ മുടിയിൽ തലോടി….. ഇല്ല ചേച്ചി… അത് രുദ്രേട്ടന്റെ കയ്യില…. ഏട്ടൻ ഫോട്ടോസ് ഒകെ സിസ്റ്റത്തിലേക് സെൻറ് ചെയ്യുവാ… അയ്യോ എന്റെ ഫോട്ടോസ് ഉണ്ടല്ലോ അതിൽ…. ആ എല്ലാം സെന്റ് ചെയുന്നുണ്ട്…… എന്റെ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തോളും…. അങ്ങേർക്കു എന്നെ കാണുന്നെ ചതുർഥി കാണും പോലാ…… ആരു പറഞ്ഞു ഇന്നു കാവിൽ വച്ചു ചേച്ചി സെൽഫി എടുക്കാൻ വരാഞ്ഞത് ഏട്ടന് സങ്കടം ആയി….. രുദ്രേട്ടനു….. സങ്കടം ഒന്ന് പോടാപ്പാ…. അയ്യോ അമ്മാവൻ…… ദുർഗാപ്രസാദ്‌ ഊണുമേശയിൽ ഇരുന്നു കഴിഞ്ഞിരുന്നു….. തൊട്ടു അടുത്ത് തന്നെ ആവണി സ്ഥാനം ഉറപ്പിച്ചു….

ഓ അമ്മായി അച്ഛനെ ഇപ്പോഴേ കുപ്പിലാകുവാ…. വീണയും രുക്കുവും ഇരുന്നു…… രുദ്രൻ എവിടെ ശോഭേ….. അത്… രുദ്രൻ… അവൻ എന്തോ ജോലി തിരക്ക്.. വാവേ നീ പോയി രുദ്രനെ വിളിച്ചോണ്ട് വാ…. ദുർഗ പ്രസാദ് പറഞ്ഞു.. ങ്‌ഹേ… ഞാനോ….. വീണ ഞെട്ടി….. ഞാൻ വിളിക്കാം ചിറ്റപ്പ… ആവണി ചാടി എഴുന്നേറ്റു….. വീണയോട് പറഞ്ഞാൽ വീണ ചെയ്യണം ആവണിയോട് പറയുമ്പോൾ ആവണി അനുസരിച്ചാൽ മതി… ദുർഗ പ്രസാദ് അവനിയെ കടുപ്പിച്ചു ഒന്ന് നോക്കി…… ആവണിയുടെ മുഖം വല്ലാതായി അവൾ പതുക്കെ ഇരുന്നു….. രുക്കു ചിരി അടക്കി ഇരികുവാണ്…… വീണ അമ്മാവനെ നോക്കി….. പോയിട്ടു വാ……. അയാൾ ചിരിച്ചു.. അവൾ പതുക്കെ മുകളിലേക് കയറി…….

ഈശ്വര അങ്ങേരുടെ മൂഡ് എന്തായിരിക്കും… എന്നെ ഇന്നു കൊല്ലുവോ.. രേവതി നാൾ അല്ലെ അമ്പത്താറു സ്വഭാവം ആണന്നു അമ്മ പറയുന്നേ വെറുതെ അല്ല….. വീണ രുദ്രന്റെ മുറിയുടെ വാതുക്കൽ ചെന്നു എത്തി നോക്കി…. ലാപ്ടോപ്പിൽ എന്തോ കാര്യം ആയ പണി ആണ്…. അവന്റെ മുഖത്തു ഒരു ചിരി ഉണ്ട്…. ഹോ.. സമാധാനം ശാന്ത സ്വരൂപം ആണ്…. അവൾ പതുക്കെ അകത്തേക്കു കയറി…. അവന്റെ ടേബിൾ ന്റെ സൈഡിലായി ഭിത്തിയോട് ചേർന്നു നിന്നു ഒന്ന് മുരൾ ഇളക്കി….. രുദ്രൻ ലാപിന്റെ സ്ക്രീൻ താഴ്ത്തി കൊണ്ട് അവളുടെ മുഖത്തേക് നോക്കി….. അമ്മാവൻ കഴിക്കാൻ വിളിക്കുന്നുണ്ട്….. അവൾ വേറെ എവിടെയൊക്കെയോ നോക്കി കൊണ്ടാണ് പറഞ്ഞത്….. മ്മ്മ്…..ഞാൻ വരാം…. മുഖം ഒന്ന് വാഷ് ചെയ്യട്ടെ…. അവൾ പോകാനായി ഒരുങ്ങി….. നീ അവിടെ നിൽക്ക്…

ഞാൻ കൂടെ വരാം….. രുദ്രൻ എഴുന്നേറ്റു അവളുടെ അടുത്തേക് ചെന്നു അവൾ ആകെ ഭയന്നു കണ്ണുകൾ ഇറുക്കി അടച്ചു അവന്റെ ശ്വാസം തൊട്ടു അടുത്ത് അവൾക് അറിയാൻ കഴിയുന്നുണ്ട്…… ഈശ്വര ഞെക്കി കൊല്ലാൻ ഉള്ള പ്ലാൻ ആണോ..നിങ്ങൾ ആവണി ചേച്ചിയെ കെട്ടിക്കോ ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയാം കൊല്ലാതിരുന്നാൽ മതി അവൾ മനസ്സിൽ പറഞ്ഞു….. അനക്കം ഒന്നും കാണാതായപ്പോൾ അവൾ കണ്ണ് തുറന്നു നോക്കി… രുദ്രൻ അവളുടെ പുറകിലായുള്ള ആണിയിൽ കിടന്ന ടവൽ കൈയിൽ എടുത്തു കൊണ്ട് നിൽകുവാണ്….. അവന്റെ മുഖത്തു ചിരി പടർന്നു… അവൾ ശ്വാസം വലിച്ചു വിട്ടു…ഹോ രക്ഷപെട്ടു….. അവൻ അകത്തു പോയി മുഖം ഫ്രഷ് ആക്കി വന്നു…. വാ പോകാം…. മ്മ്മ്… അവൾ തലയാട്ടി….. അവർ താഴേക്കു ചെന്നു…..

രുദ്രൻ ആവണിയുടെ മുഖത്തേക് നോക്കി…. മുൻപിൽ ഇരിക്കുന്ന പ്ലേറ്റിൽ അവൾ കൈ മുറുക്കുന്നു…… രുദ്രൻ വീണയുടെ തൊട്ടു അടുത്ത് കസേരയിൽ ഇരുന്നു… ഇതുടെ ആയപ്പോൾ ആവണിയുടെ മുഖം വലിഞ്ഞു മുറുകി….. വീണയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ആ മുഖത്തു…… തങ്കവും ശോഭയും കൂടി എല്ലാവർക്കും ആഹാരം വിളമ്പി…….. ആവണിക്ക് എന്ന് മുതൽ ക്ലാസ് തുടങ്ങും…. ദുർഗാപ്രസാദ്‌ അവളെ നോക്കി…. നെക്സ്റ്റ് വീക്ക്‌ തൊട്ടു…… മ്മ്മ്…… എന്തായാലും വാവ രാവിലെ പോകുന്ന കൂട്ടത്തിൽ പോകാം… അവൾക്കും ഉടനെ ക്ലാസ്സ്‌ തുടങ്ങും…. ആവണി വീണയെ രൂക്ഷമായി നോക്കി വീണ അത് ഒന്നും ശ്രദ്ധിക്കാതെ കയ്യിൽ ഇരുന്ന പപ്പടം പൊടിച്ചു കഴിക്കുവാണ്.. രുദ്രൻ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്……

എന്താ ഞാൻ പറഞ്ഞത് ആവണി കേട്ടില്ലേ…… ങ്‌ഹേ… കേട്ട് ചിറ്റപ്പ……. ഞാൻ തനിയെ പൊക്കോളാം….. എന്തിനു രണ്ടും ഒരേ റൂട്ട് ആണല്ലോ…. പിന്നെ രുക്കുന്റെ ക്ലാസ്സ്‌ തീർന്നപ്പോൾ വാവ ഒറ്റക് ആയി അവളെ ഒറ്റക് വിടാനും എനിക്ക് താല്പര്യം ഇല്ല ദുർഗാപ്രസാദ്‌ പറഞ്ഞു നിർത്തി… അതിലും ഭേദം ഇവളെ അങ്ങ് കൊല്ലുന്നതാ…… രുദ്രൻ പതുക്കെ പറഞ്ഞു….. ങ്‌ഹേ…… എന്താ…….? വീണ വിചാരിച്ചു രുദ്രൻ അവളോട് എന്തേലും പറഞ്ഞത് ആണന്നു…. നിന്നോട് വല്ലോം ഞാൻ പറഞ്ഞോ കഴിച്ചിട്ട് എണിറ്റു പോടീ…. രുദ്രൻ വീണയോട് ചൂട് ആയി….. അവൾ ഒന്നും മിണ്ടാതെ പ്ലേറ്റിലേക് തല താഴ്ത്തി….

ഓ ബാധ കേറി… അവൾ സ്വയം പറഞ്ഞു… ആവണിയുടെ മുഖം ആയിരം വോൾട്ടാഗിന്റെ ബൾബ് പോലെ കത്തി…….അവൾക് അത് സന്തോഷം ആയി എന്ന് കണ്ടാൽഅറിയാം നീ ആഹ്ലാദിക്കു മോളെ……ഇത് അധികം നീളില്ല…. രുദ്രൻ ഗൂഢമായൊന്നു ചിരിച്ചു…… വാവ ഇനി മുതൽ ട്യൂഷന് പോകണ്ട…. ദുർഗാപ്രസാദ്‌ അവളെ നോക്കി പറഞ്ഞു…. രുക്കു ഒന്ന് ഞെട്ടി…. ഈശ്വര കണ്ണേട്ടന്റെ കാര്യം അറിയാൻ അതേ ഉള്ളായിരുന്നു മാർഗം….അതും പോയി… അല്ലങ്കിൽ എന്നെ വേണ്ടാത്തവരെ ഞാൻ എന്തിനാ അന്വേഷിക്കുന്നത്…. അവളുടെ കണ്ണിൽ നനവ് പടർന്നു…… വീണ രുക്കുവിന്റെ മുഖത്തേക് നോക്കി….. paവം അവൾക് വിഷമം ആയിട്ടുണ്ട്…… ഇനി മുതൽ രുദ്രൻ സമയം കിട്ടുന്ന പോലെ അവൾക് പറഞ്ഞു കൊടുത്താൽ മതി…. ഘോ…. ഘോ…… അവൾ ഒന്ന് വിക്കി…..

ഈശ്വര ചൂരൽ കഷായം……. രുദ്രന് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ…. ഉണ്ടെങ്കിൽ പറയണം…അയാൾ അവനെ നോക്കി…. ഏയ് എനിക്ക് എന്ത് ബുദ്ധിമുട്ട്…… അവളുടെ സംശയങ്ങൾ ഞാൻ തീർത്തോളം… ആരും കാണാതെ രുദ്രന്റെ മുഖത്തു ഒരു കള്ള ചിരി മാഞ്ഞു…… ചിറ്റപ്പ രുദ്രേട്ടനെ വെറുതെ ബുദ്ധിമുട്ടിക്കണ്ട ഞാൻ വീണക്ക് പറഞ്ഞു കൊടുകാം ആവണി ഇടയിൽ കയറി…… പ്ലസ്‌ ടു ഹ്യുമാനിറ്റീസ് എടുത്ത നീ എങ്ങനെ സയൻസ് പഠിപ്പിക്കും…. നിനക്ക് അത്രക് ബുദ്ധി ഉണ്ടോ….. രുദ്രൻ അവളെ കളിയാക്കി….. അത്…. രുദ്രേട്ട…. പിന്നെ….. ഹഹ…. ദുർഗാപ്രസാദ്‌ അവളെ നോക്കി ചിരിച്ചിട്ട് എഴുന്നേറ്റു…… ആവണി ആകെ ചമ്മി നാശം ആയിട്ട് ഇരിക്കുകയാണ്…….

അത് എനിക്ക് ഇഷ്ടപ്പെട്ടു… രുക്കു വീണയുടെ കൈയിൽ ഒന്ന് പിടിച്ചു കുലുക്കി നോക്കിയതും ആവണിയുടെ മുഖത്തേക് ആണ്…… രുക്കുവിനെ കടിച്ചു തിന്നാൻ ഉള്ള ദേഷ്യം ഉണ്ട് അവളുടെ മുഖത്തു…… രുക്കു ഞാൻ ഈ ലോകത്തെ ഉള്ള ആളല്ലേ എന്ന രീതിൽ ഇരുന്നു…. അത്താഴം കഴിഞ്ഞു മുറിയിൽ ചെന്ന ഉടനെ രുക്കു വീണയുടെ തോളിലേക് ചാഞ്ഞു….. എന്ത് പറ്റിയെടാ…… അത്….. എന്റെ ഏക പ്രതീക്ഷ അതും പോയി… നീ ട്യൂഷന് പോകുമ്പോ കണ്ണേട്ടന്റെ കാര്യങ്ങൾ അറിയാം എന്ന് വിചാരിച്ചു ഞാൻ…. നീ വിഷമിക്കാതെ… രണ്ടു ആഴ്ച കഴിഞ്ഞാൽ എനിക്ക് ക്ലാസ്സ്‌ തുടങ്ങും നിന്നെ അത്രക് സ്നേഹിക്കുന്നുണ്ടെങ്കിൽ കണ്ണേട്ടൻ എന്റെ അടുത്ത് വരും കണ്ണന്റെ രുഗ്മ കുട്ടിടെ കാര്യങ്ങൾ തിരക്കാൻ… ആണോടാ…. വരുമോ കണ്ണേട്ടൻ.. വരും… കണ്ണേട്ടൻ നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ വരും……

വാവേ……. എന്താടി ഇനി നിനക്ക് സംശയം ആണോ…. അത് അല്ല…… പിന്നെ…. വീണ പുരികം ഉയർത്തി…. നിനക്ക് ഇത് വരെ ആരോടും പ്രേമം തോന്നീട്ടിലെ….? എനിക്ക് ആരോടും തോന്നിട്ടില്ല…. വീണ ഒഴുക്കൻ മമട്ടിൽ പറഞ്ഞു…. നീ ആരെ എങ്കിലും പ്രേമിച്ചാൽ ഉണ്ണിയേട്ടനിൽ നിന്നു രക്ഷപെടാം…. രുക്കു പറഞ്ഞു… നിന്റെ ഐഡിയ കൊള്ളാം…. ങ്‌ഹേ…. ആണോ…. എങ്കിൽ നീ എന്റെ രുദ്രേട്ടനെ പ്രേമിക്ക്…. ഐഡിയ കൊള്ളാം എന്നെ ഞാൻ പറഞ്ഞുള്ളു… അത് ഇമ്പ്ലിമെൻറ് ചെയ്യുന്നതിനെ പറ്റി പറഞ്ഞില്ല… പിന്നെ രുദ്രേട്ടനും ആവണിച്ചേച്ചി തമ്മിൽ കട്ട പ്രേമത്തിൽ ആണ് അത് കൊണ്ട് നീ ആവശ്യം ഇല്ലാത്തത് വേറെ ഒന്നും ചിന്തിക്കണ്ട.. വീണ എഴുന്നേറ്റു…. നീ എവിടെ പോവാ…..

രുക്കു ചോദിച്ചു ഞാൻ രേവമ്മേ ഒന്ന് കാണട്ടെ…… വേണ്ടടി ആരേലും കാണും….. ആരും കാണില്ല അമ്മയും അമ്മായിയും അപ്പുന്റെ വിശേഷങ്ങൾ കേൾകുവാ അമ്മാവൻ മുറിയിൽ കയറി കണക്കെഴുത്തു തുടങ്ങി കാണും…ഞാൻ പെട്ടന്നു വരാം… അവൾ രേവതിയുടെ മുറി ലക്ഷ്യം ആക്കി നടന്നു….. ആരും ചുറ്റിലും ഇല്ല എന്ന് ബോധ്യപ്പെടുത്തി അവൾ പതുക്കെ മുറി തുറന്നു…. രേവമ്മ……. അവൾ വിളിച്ചു….. വാവേ…. വാ…. അടുത്ത്… വാ… അവർ അവളെ വിളിച്ചു…. അവൾ ഓടി ചെന്നു അവരെ കെട്ടി പിടിച്ചു…. അവരുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു…. രേവതിയുടെ മുന്പിലെ ചോറ് അത് പോലെ ഇരിക്കുകയാണ്….. എന്താ രേവമ്മേ ഒന്നും കഴിക്കാഞ്ഞത്….അവൾ അവരുടെ കവിളിൽ തലോടി…..

വേണ്ട ഒന്നും വേണ്ട…. മോളെന്താ എന്നെ കാണാൻ വരാതിരുന്നത്….എത്ര ദിവസം ആയി ഞാൻ മിണ്ടൂല….. അവർ ചിണുങ്ങി…. അച്ചോടാ പിണങ്ങിയോ എന്റെ ചുന്ദരി…. വാവക് സമയം കിട്ടാഞ്ഞത് കൊണ്ട് അല്ലെ….. വാ ഞാൻ വാരി തരാം…. വേണ്ട…. എന്റെ മോൻ വാരി തരും…… അവൻ ഇപ്പോ വരും…. മോനോ….. വീണ ചിരിച്ചു…. കളി പറയാതെ കഴിക്കാൻ നോക്കു രേവമ്മേ അവൾ പ്ലേറ്റ് കൈയിൽ എടുത്തു… വേണ്ട…. എന്റെ മോൻ തന്നാലേ ഞാൻ കഴിക്കു…. അവരുടെ സ്വരം മാറി…. മോൻ… അതാര്… വീണ രേവതിയുടെ മുഖത്തേക് നോക്കി…. ദേ…… എന്റെ മോൻ….. വീണ തിരിഞ്ഞു നോക്കി…… അയ്യോ രുദ്രേട്ടൻ……. അവൾ പ്ലേറ്റ് താഴെ വച്ചിട്ടു ചാടി എഴുന്നേറ്റു….

അവൾക് പേടി ആയി തുടങ്ങി.. രുദ്രൻ രേവതിയുടെ അടുത്ത് വന്നിരുന്നു….. താ…. ചോറ് താ….. അവർ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ മുഖത്തേക് നോക്കി… അവൻ ഒരു ഉരുള എടുത്തു അവരുടെ വായിലേക്ക് വച്ചു… അവർ അനുസരണ ഉള്ള കുഞ്ഞിനെ പോലെ അത് കഴിച്ചു…. വീണ ഒന്നും മിണ്ടാതെ തിരിഞ്ഞു പോകാൻ തുടങ്ങി…….. എന്ന് തൊട്ടാണ് ഈ പരിപാടി തുടങ്ങിയത്….. രുദ്രൻ അവളുടെ മുഖത്തു നോക്കാതെ ആണ് ചോദിച്ചത്… എ… എന്ത്…. പരിപാടി…. വീണ നിന്നു പരുങ്ങി…. അവൻ അടുത്ത ഉരുള അവരുടെ വായിലേക്ക് വച്ചു…. ഈ മുറിയിൽ ആരും കാണാതെ വരാൻ തുടങ്ങിട്ട് എത്ര നാളായി…. അത്…. രുദ്രേട്ട… ഞാൻ…. രേവമ്മ…. അവൾ മുഖം പൊത്തി കരഞ്ഞു…

രുദ്രൻ രേവതിക് ആഹാരം കൊടുത്ത ശേഷം പാത്രം വീണക്ക് നേരെ നീട്ടി……. പോയി കഴുകി കൊണ്ട് വാ…. അവൾ അവനെ നോക്കി….. അവന്റെ മുഖത്തു യാതൊരു ഭാവഭേദവും ഇല്ല….അവൾ അത് വാങ്ങി ബാത്റൂമിലേക് കയറി …. അവൾ തിരിച്ചു വരുമ്പോൾ രുദ്രൻ രേവതിയുടെ മുഖം തുടച്ചു അവരെ ബെഡിലേക് കിടത്തി ഒരു പുതപ്പുകൊണ്ട് അവരുടെ ദേഹം പൊതിഞ്ഞു….. വീണ പ്ലേറ്റ് താഴെ വച്ചു രുദ്രനെ നോക്കി….രുദ്രൻ വഴക്കു പറയുമോ എന്നവൾ ഭയന്നു…. അവൻ അവളുടെ അടുത്തേക് വന്നു….. വാ ഇറങ്ങു രേവമ്മ ഉറങ്ങിക്കോട്ടെ… .. അവൾ അവന്റെ പിന്നാലെ ചെന്നു….. പുറത്തിറങ്ങിയ ശേഷം അവൻ മുറി പുറത്തു നിന്നും കുറ്റി ഇട്ടു…….. വീണക്ക് നേരെ തിരിഞ്ഞു…..

അവൾ ഭയന്നു ഭിത്തിയോട് ചേർന്നു നിന്നു….. രുദ്രേട്ട ഞാൻ അറിയാതെ…..എന്നെ.. വഴക് പറയരുതേ.. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി.. എല്ലാവരും ഭ്രാന്തി എന്ന് മുദ്ര കുത്തി ഇതിനുള്ളിൽ അതിനെ തളച്ചപ്പോൾ സ്നേഹം കൊടുക്കാൻ നീ കാണിച്ച മനസിനെ ഞാൻ എന്തിനാ വഴക് പറയുന്നത്…… നിനക്ക് എപ്പോൾ വേണമെങ്കിലും വരാം…. രുദ്രൻ കുറച്ചൂടെ അവളുടെ അടുത്തേക് നീങ്ങി…. ആരും നിന്നെ ഒന്നും പറയില്ല………അവൻ മുന്നോട്ട് നീങ്ങി…. ആ ഇടനാഴിയിലൂടെ അവൻ നടന്നകലുന്നതും നോക്കി അവൾ നിന്നു….അവൾ ചിരിച്ചു കൊണ്ട് കണ്ണുനീർ തുടച്ചു…. രേവതിയുടെ മുറിയിലേക്കു നോക്കി നിന്നു……

വീണ മുറിയിൽ വരുമ്പോൾ രുക്കു ചിത്രം വരക്കുകയാണ്…… അവൾ പുറകിലൂടെ ചെന്നു അത് കൈക്കലാക്കി…….. നല്ല ഭംഗിയിൽ അവൾ കണ്ണനെ ആ പേപ്പറിലേക്കു പകർത്തിയിട്ടുണ്ട്……. കൊള്ളാല്ലോ രാക്കിളി…… ഇനി ഇപ്പോ ദിവസം ഓരോന്ന് വച്ചു വരച്ചോ സമയം പോകണ്ടേ…… പോടീ കളിയാകാതെ…. അതിങ്ങു താ ഞാൻ ബാക്കി വരക്കട്ട……അവൾ അത് വാങ്ങി… വീണയുടെ മുഖത്തേക് നോക്കി…. എന്താ പെണ്ണേ രേവമ്മേടെ മുറിയിൽ പോയിട്ടു വന്നപ്പോ തൊട്ടു ഭയങ്കര ഹാപ്പി ആണല്ലോ….. ങ്‌ഹേ…. ഏയ്… ഒന്നുമില്ല…. ചുമ്മാ മനസ്സിൽ ഒരു സന്തോഷം അത്രേ ഉള്ളൂ….. രുദ്രനെ കണ്ട കാര്യം അവൾ രുക്കുനോട് പറഞ്ഞില്ല…… പക്ഷെ അവൾ ഭയങ്കര സന്തോഷത്തിൽ ആണ്…

ഇനി മുതൽ ആരേം പേടിക്കാതെ രേവമ്മയുടെ അടുത്ത് പോകാം…. അവൾ കട്ടിലിലേക് കിടന്നു….. രുക്കു വരച്ച ചിത്രം നെഞ്ചിലേക്കു വച്ചു അവളോട്‌ ചേർന്നു കിടന്നു….. വീണ രുക്കുനെ കെട്ടി പിടിച്ചു കിടന്നു……. പാതി മയക്കത്തിൽ….. അവൾ കണ്ടു….. കുളത്തിലെ പടവുകൾ ഇറങ്ങുകയാണ് അവൾ… അവളുടെ കാല് തെറ്റി….വീഴാൻ പോയ അവളുടെ കൈകളിൽ ആരോ പിടിച്ചു… അയാൾ അവളെ വലിച്ചു നെഞ്ചിലേക് ഇട്ടു…. അവൾ തല ഉയർത്തി നോക്കി……. രുദ്രേട്ടൻ…….. (തുടരും )…

രുദ്രവീണ: ഭാഗം 8

Share this story