ശിവഭദ്ര: ഭാഗം 5

ശിവഭദ്ര: ഭാഗം 5

എഴുത്തുകാരി: ദേവസൂര്യ

“”ഹമ്പോ… എന്താടോ ഇത് വല്യ തറവാട് ആണല്ലോ…എനിക്ക് ഒരു കുഞ്ഞു വീട് മതിയായിരുന്നു…. “” ശിവയുടെ സംസാരം കേട്ടപ്പോൾ ഭദ്രയൊന്നു പുഞ്ചിരിച്ചു… “”ഗോപിയേട്ടന്റെ തറവാടാണ് മാഷേ ഇത്… ഏട്ടനും കുടുംബവും ഇപ്പൊ ഇത് ഞങ്ങളെ നോക്കാൻ ഏൽപ്പിച്ചതാ…അവർ വല്ലപ്പോഴും ഒക്കെയേ ഇവിടെ വരാറുള്ളൂ… ഏട്ടന്റെ മക്കൾക്ക് ഇവിടെത്തെ കാവും കുളവും ഒന്നും ഇഷ്ട്ടല്ല… അവർ ജനിച്ചതും വളർന്നതുമൊക്കെ അവിടെ അല്ലേ… “” ഭദ്രയുടെ സംസാരം കേൾക്കെ ശിവ അവളെയൊന്ന് ഇടംകണ്ണിട്ട് നോക്കി…

മുൻപ് തന്നെ പേടിയോടെ നോക്കിയിരുന്ന ആ പേടമാൻ മിഴികളല്ല ഇപ്പോൾ…പകരം നിറഞ്ഞ പീലികൾ ഉള്ള ആ മിഴികളിൽ അവന്റെ നോട്ടം ചെന്നു നിന്നു…മൂക്കിൻ തുമ്പിൽ തിളങ്ങുന്ന ഒറ്റക്കൽ മൂക്കുത്തി അവനെ കാണും നേരം കണ്ണ് ചിമ്മും പോലെ തിളങ്ങുന്നുണ്ട്… “”ആട്ടെ… മാഷിന് എങ്ങെനെയാ ഗോപിയേട്ടനെ പരിജയം… “” വാതിൽ തുറന്ന് അകത്തേക്ക് കയറുന്നതിനിടയിൽ ഭദ്ര അവനോടായി ചോദിച്ചു…അവളുടെ ശബ്‌ദമാണ് അവനെ നോട്ടത്തിൽ നിന്ന് പിൻവലിച്ചത്… “”എന്റെ സുഹൃത്തിന്റെ വകയിലെ ഒരു അമ്മാവനാണ് കക്ഷി… ഇവിടെയാണ്‌ പോസ്റ്റിങ് എന്നറിഞ്ഞപ്പോൾ അവനാണ് പറഞ്ഞത് ഇവിടെ നല്ല അസ്സൽ ഒരു വീടുണ്ട് എന്ന് പിന്നെ ആള് അച്ഛന്റെ സുഹൃത്തും കൂടെ ആണ്…

അങ്ങനെ വന്ന് പെട്ടതാ…”” ബാഗ് സോഫയിലേക്ക് വച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളും ഒന്ന് പുഞ്ചിരിച്ചു… “”മാഷും കുടുംബവും ഇന്ന് വരും ന്നാണ് ഗോപിയേട്ടൻ പറഞ്ഞത്…പാചകത്തിന് വേണ്ട അത്യാവശ്യ സാധനങ്ങൾ അടുക്കളയിൽ വച്ചിട്ടുണ്ട് ട്ടോ…”” “”അമ്മയും പെങ്ങളും നാളെ എത്തും ടോ.ചേച്ചിക്ക് റിസൈൻ ലൈറ്റർ ഓഫീസിൽ ഏൽപ്പിക്കണം…അത്‌ കഴിഞ്ഞാൽ ഇങ്ങ് എത്തും…”” “”ഗുണ്ടകളെയും പോലീസിൽ എടുക്കുവോ മാഷേ??…”” ഇടംകണ്ണിട്ട് കുസൃതിയോടെ ചോദിക്കുന്നത്..കേട്ടപ്പോൾ…ഗൗരവത്തോടെ ആ മുഖത്തേക്ക് ഒന്ന് നോക്കി…ശിവയുടെ രൂക്ഷമായുള്ള നോട്ടം കാൺകെ അവൾ പതർച്ചയോടെ നോട്ടം മാറ്റി… “”ഞാൻ ഗുണ്ടയല്ല ന്ന് നിന്നോട് പറഞ്ഞതല്ലെടി ഉണ്ടക്കണ്ണി…”

” “”പിന്നെ ന്തിനാ വെറുതെ അമ്പലപ്പറമ്പില് തല്ലുണ്ടാക്കിയെ??…”” “”ഞാനൊരു ചട്ടമ്പി ആയോണ്ട് ന്ത്യേ…പോരാത്തതിന് അത്യാവശ്യം പോക്കിരിത്തരം കയ്യിൽ ഉണ്ട് ന്ന് കൂട്ടിക്കോ…തല്ക്കാലം മോള് ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാതെ..പോവാൻ നോക്ക്….എനിക്കൊന്ന് കുളിക്കണം…”” അവന്റെ ശബ്‌ദത്തിൽ അന്നത്തേത് പോലുള്ള ഗൗരവം നിർഞ്ഞതറിഞ്ഞതും കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല അവൾ… “”പിന്നാമ്പുറത്തുണ്ട് കുളം…കുളിച്ചോളു…പിന്നെ അത്താഴം ഒന്നും ഉണ്ടാക്കേണ്ട…ദാ..അപ്പുറത്ത് കാണുന്ന കുഞ്ഞി വീട് ന്റെയാണ്.അതും ഗോപിയേട്ടന്റെ തന്നെയാ…ഞങ്ങൾ അവിടെ വാടകക്ക് നിൽക്കാണ്…

അത്താഴം ഞാൻ കൊണ്ട് വന്ന് തന്നോളാം മാഷേ…”” ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു മറുപടി കേൾക്കാൻ നിൽക്കാതെ….ധൃതിയിൽ പുറത്തേക്ക് നടക്കുന്നവളെ കാൺകെ…അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു… “”പാവം…പേടിച്ചു ന്ന് തോന്നുന്നു….”” തലയൊന്ന് കുടഞ്ഞു കൊണ്ട്…അവനും മുറിയിലേക്ക് പോയി…. ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”ഓഹ്…ഓരോ നേരം ഓരോ പെരുമാറ്റം ആണല്ലോ കൃഷ്ണ…ഇങ്ങേര് ആരാ ഓന്തിന്റെ കൊച്ച് മോനോ??…”” ചുണ്ട് ഒരു വശത്തേക്ക് കോട്ടി…വീട്ടിലേക്ക് വരുമ്പോൾ അമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു…. “”അവര് വന്നു ല്ലേ ഭദ്രേ….”” “”ഉവ്വ്…അമ്മേ ആ പോലീസ് മാത്രേ ഉള്ളൂ…അമ്മയും പെങ്ങളും നാളെ ആണത്രേ എത്തുക…പിന്നെ അത്താഴം ഉണ്ടാക്കേണ്ട ന്ന് പറഞ്ഞു ഞാൻ…പരിജയം ഉണ്ടാവില്ല ചിലപ്പോ…”” “”അത്‌ നന്നായി മോളെ….ആട്ടെ അവരെ കൊണ്ട് വരാൻ എന്നും പറഞ്ഞു കൊണ്ട് ഒരുത്തൻ ഇവിടെന്ന് പോയിരുന്നല്ലോ… അവൻ എവിടെ??…””

“”കവലയിൽ കുടിച്ചു ബോധം ഇല്ലാതെ കിടക്കാണ്….ഞാൻ ചെന്നു കണ്ണ് പൊട്ടണ നാല് ചീത്ത പറഞ്ഞു…അല്ല പിന്നെ എത്രയാ എന്ന് വച്ചാണ് അമ്മേ ഇങ്ങനെ….”” അവളുടെ വാക്കുകൾ ചെറുതായി ഇടറി…കണ്ണുകൾ പെയ്യാൻ വെമ്പി…. “”ഇതൊക്കെ കാണുന്ന ദേവുവേച്ചി സന്തോഷിക്കുന്നുണ്ടാവും ന്ന് അമ്മക്ക് തോന്നുന്നുണ്ടൊ…ആ പാവവും കരയ്യാവും….”” അവളുടേതിനൊപ്പം അമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു… “”പാവം ന്റെ കുട്ടി…”” അവർ സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ ഇറുകെ തുടച്ചു പതിയെ വിതുമ്പി…. ❤🖤❤🖤❤

“”ശ്ശെടാ…ആറ്റു നോറ്റു ഉള്ള ആവണക്കെണ്ണയെല്ലാം തേച്ചു ഉണ്ടാക്കിയ താടിയാ…ഇനിയിപ്പോ ഇത് വടിച്ചു കളയണല്ലോ കൃഷ്ണ…”” കുളപ്പടവിൽ ഇരുന്ന് കണ്ണാടി കയ്യിൽ പിടിച്ചു കൊണ്ട്…താടിയും തടവിക്കൊണ്ട് സങ്കടത്തോടെ പറയ്യാണ് ശിവ… “”താടി പോയാൽ എന്താ…പോലീസിൽ കേറുക എന്നത് നിന്റെ ആഗ്രഹം അല്ലായിരുന്നോ ശിവ…അത്‌ ആദ്യം നടക്കട്ടെ….”” സ്വയം ആശ്വസിപ്പിച്ചു കൊണ്ട്…വളരെ വിഷമത്തോടെ അവൻ താടി കളഞ്ഞു… ❤🖤❤🖤

“”ഏയ്യ് മാഷേ ഈ വാതിലൊന്ന് തുറന്നെ…ഹലോ മാഷേ….”” പുറത്ത് നിന്നുള്ള ഉച്ചത്തിലുള്ള വിളി കേട്ടാണ് ശിവ ഉറക്കത്തിൽ നിന്ന് ഉണരുന്നത്…കുളിച്ചു വന്ന് യാത്ര ക്ഷീണത്തിൽ ഒന്ന് കിടന്നതായിരുന്നു…മയങ്ങി പോയി…അവൻ ചെറിയ ഉറക്കച്ചടവോടെ കണ്ണ് തുരുമി ഉമ്മറത്തെ വാതിൽ തുറന്നു…നോക്കുമ്പോൾ കയ്യിൽ കുറേ പാത്രങ്ങളുമായി ഭദ്ര… “”എവിടായിരുന്നു മാഷേ…ഞാൻ എത്ര വിളിച്ചു ന്ന് അറിയുവോ…മനുഷ്യന്റെ തൊണ്ട പോയി ട്ടോ….”” “”സോറി ടോ…ഒന്ന് ഉറങ്ങി പോയി…”” കണ്ണ് തിരുമ്മി പറയുമ്പോളാണ് ഭദ്ര അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത്…താടി ഷേവ് ചെയ്ത് കളഞ്ഞിരിക്കുന്നു…

ചെറുതായി പുഞ്ചിരിക്കുമ്പോൾ കവിളത്ത് വിരിയുന്ന ആ നുണക്കുഴി തെളിഞ്ഞു കാണാം…. “”ദാ മാഷേ…അത്താഴത്തിനുള്ളതാണ്…നേരം സന്ധ്യ കഴിഞ്ഞു…വിശക്കണില്ലേ ഇയാൾക്ക്..ദാ..ഇത് കഴിച്ചോളൂ….”” കയ്യിലേ തൂക്ക് പാത്രം അവനായി നീട്ടികൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു..തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൻ പിന്നിൽ നിന്ന് വിളിച്ചു… “”ടോ…ഒന്ന് നിന്നെ….”” അവന്റെ വിളികേട്ട് അവൾ എന്താണ് എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി… “”ഇയാൾക്ക് ഇപ്പോഴും ന്നൊടുള്ള പേടി മാറിയിട്ടില്ല ല്ലേ…”” അവന്റെ ചോദ്യത്തിന് അവൾ ഒന്ന് പുഞ്ചിരിച്ചു…. “”പേടി മുഴുവനായി മാറിയിട്ടില്ലേലും…

ഇച്ചിരി ചട്ടമ്പിത്തരം ഉള്ള ആമ്പിള്ളേരെ ആണ് മാഷേ നിക്ക് ഇഷ്ട്ടം…ന്റെ ഏട്ടനെപോലെ…”” “”ആഹ്….പറഞ്ഞു കേട്ടിട്ടുണ്ട്…രുദ്രൻ എന്നല്ലേ പേര്….ആളെ കണ്ടില്ലല്ലോ….”” “”കവലയിൽ ഉണ്ടാവും രാത്രിയെ വരുള്ളൂ…”” അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു…പക്ഷെ അവക്ക് വേദനയുടെ ചവർപ്പായിരുന്നു എന്ന് അവന് മനസ്സിലായിരുന്നില്ല… “”ന്നാ ശെരി ട്ടോ മാഷേ…ഞാൻ പോയി…”” “”ഈ മാഷേ വിളി നിക്ക് ബോധിച്ചു ട്ടോ…ചട്ടമ്പികൾക്ക് അങ്ങനെ വിളിക്കണതും ഇത്തിരി ഇഷ്ട്ടാണ്…ന്നാലും ഇയാൾ അങ്ങനെ വിളിക്കണ്ട.. ശിവേട്ടാ ന്ന് വിളിച്ചാൽ മതി…ഏട്ടാ ന്ന് വിളിക്കാൻ എനിക്ക് അങ്ങനെ ആരൂല്ല ന്നേ…”” പിന്നിൽ നിന്ന് അടക്കിയ ചിരിയോടുള്ള സ്വരം കേട്ടെങ്കിലും മറുപടി ഒന്നും പറയാൻ പോയില്ല….ചുണ്ടിൽ അറിയാതൊരു ചിരി വിരിഞ്ഞു…. ❤🖤❤🖤

ഭക്ഷണം കഴിച്ച്…മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ ആണ് താഴെ എന്തോ ശബ്‌ദം കേട്ടത്…ജനാല വഴി നോക്കിയപ്പോൾ നാല് കാലിൽ ആ കുഞ്ഞു വീട്ടിലേക്ക് വരുന്ന രുദ്രനെയാണ് കാണുന്നത്…കൂട്ടത്തിൽ എന്തൊക്കെയോ പുലമ്പുന്നും ഉണ്ട്…. “”എന്തിനാ ഏട്ടാ ഇങ്ങനൊക്കെ….ഇതിലും ബേധം ഞങ്ങൾക്ക് രണ്ടാൾക്കും ഇത്തിരി വിഷം വാങ്ങി തന്നിട്ട് ആയിക്കൂടെ ഇതൊക്കെ….”” വീഴാൻ പോകുന്ന രുദ്രനെ താങ്ങി….ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു പറയുന്ന ഭദ്രയെ കണ്ടപ്പോൾ…

ശിവക്ക് എന്തോ നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ച പോലെ…. ഇടക്ക് രുദ്രനെ താങ്ങി മുറ്റത്ത് നിന്ന് കണ്ണുകൾ തുടച്ച് മുകളിലേക്ക് നോക്കുമ്പോൾ ആണ് ഭദ്ര…ജനൽ വഴി തങ്ങളെ നോക്കുന്ന ശിവയെ കാണുന്നത്… അവനെ നോക്കി വേദന നിറഞ്ഞ പുഞ്ചിരി നൽകി ഉള്ളിലേക്ക് പോകുമ്പോളും….ശിവയുടെ മനസ്സിൽ പേരറിയാത്തൊരു വികാരം നിറയുന്നതറിഞ്ഞു….അവന്റെ മനസ്സ് അവൾക്ക് വേണ്ടി വല്ലാതെ വേദനിക്കുന്നതറിഞ്ഞു……..(തുടരും )

ശിവഭദ്ര: ഭാഗം 4

Share this story