മനപ്പൊരുത്തം: ഭാഗം 10

മനപ്പൊരുത്തം: ഭാഗം 10

എഴുത്തുകാരി: നിവേദിത കിരൺ

വിവാഹം ആണെന്ന് അല്ലേ.. അവസാനം പറഞ്ഞത്… സന്തോഷമായി ജീവിക്കുന്നുണ്ടാകും ഭാര്യയുമായി… കുട്ടികൾ ഒക്കെ ഉണ്ടായി കാണുമല്ലേ…. നീ അയാളെ പ്രണയിച്ചിരുന്നില്ലേ അച്ചു…. നിനക്ക് അത് ആദ്യമെ അയാളോട് തുറന്നു പറയാമായിരുന്നു….. ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് അച്ചു…. ഇപ്പോ ഞാൻ സന്തോഷവതി ആണ്…. എന്നെ ഏട്ടന് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്….. എന്നെ സ്നേഹിക്കുന്നുണ്ട്….. ഇത്രയുമൊക്കെ ഞാനും ആഗ്രഹിക്കുന്നുള്ളു…. മാളു…. പോകണ്ടെ…. സമയം ഒരുപാടായി…. ഇറങ്ങട്ടേ അച്ചു…. അവൾ പോയി കഴിഞ്ഞതും അച്ചുവിന്റെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് പോയി…. മനസ്സിൽ ഒരായിരം നിറങ്ങൾ ചാലിച്ച് അവൾ സൂക്ഷിച്ചിരുന്ന നല്ല ഓർമ്മകളിലേക്ക്……. ഞാൻ പ്രണയിച്ചിരുന്നോ നിരഞ്ജനെ ??

എനിക്ക് പോലും അതിനുത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല…. അല്ലെങ്കിൽ ഉത്തരം കിട്ടിയില്ല എന്ന് സ്വയമേ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…… എൻ്റെ മനസ്സിൽ പ്രണയം ഉണ്ടായിരുന്നോ…. അറിയില്ല… പക്ഷേ വിവാഹം ആണെന്ന് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടിരുന്നു….. അതെ…. ഒരു സുഹൃത്ത് എന്നതിലുപരി എൻ്റെ മനസ്സിൽ നിരഞ്ജന് മറ്റൊരു സ്ഥാനമുണ്ടായിരുന്നു…… ഹലോ… ഭാര്യേ… എന്താ ഭയങ്കര ആലോചന ആണെല്ലോ?? ഏയ്… ഞാൻ ചുമ്മാ…. അച്ചു…. ഇയാള് കഥ ഒക്കെ എഴുതുവോ?? പണ്ടൊക്കെ… ഇപ്പോ ഒന്നും എഴുതാൻ തോന്നാറില്ല….. മ്ം…. രാത്രിയിൽ ഉറങ്ങാൻ എത്ര ശ്രമിച്ചിട്ടും നിദ്രാദേവി തന്നെ കടാക്ഷിക്കുന്നില്ലായെന്ന് തോന്നി…. സിദ്ധുവേട്ടനെ നോക്കിയപ്പോൾ നല്ല ഉറക്കമാണ്…. ഏട്ടനെ ഉണർത്താതെ പതിയെ എണീറ്റു…

ബാൽക്കണിയിൽ പോയി…. നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു….. ആ നിലാവിനെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സിൽ എവിടെയോ ആ പഴയ ആവണി തിരിച്ചു വരുന്ന പോലെ തോന്നി അവൾക്ക് അല്ല ആ പഴയ വാക ആയത് പോലെ തോന്നി … താൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയം… മനോഹരമായ ആ സ്കൂൾ ജീവിതം അവളുടെ മനസ്സിലേക്ക് ഓടി വന്നൂ…. എടി കീർത്തി… നീ അച്ചുനെ കണ്ടോ?? അവൾ ആ മരച്ചുവട്ടിൽ ഇരിക്കുന്നുണ്ട്…. മ്ം.. ശരി…. എടി… അച്ചു…. എന്താ മാളു….. ഓ… രാജകുമാരി എഴുതുവായിരുന്നോ?? ദേ… മാളു ഞാൻ പറഞ്ഞേണ്ട് എന്നെ കളിയാക്കല്ലേന്ന്…. ഓ… ഇല്ല… നീ ആ കഥ കാട്ടിക്കെ നോക്കട്ടെ….. ദാ… നോക്ക്…. മാളു കഥ വായിച്ചു കഴിഞ്ഞതും ഒന്നും പറയാതെ ബുക്ക് അച്ചുവിന് കൊടുത്തു….. മാളു…. എന്താടി കൊള്ളില്ലേ?? എൻ്റെ പൊന്നു മുത്തേ…

എന്തൊരു ഫീലാടി അതിലെ ഓരോ വരികൾക്കും…. ആ കഥയിലെ ഓരോ രംഗവും നേരിൽ കാണുന്ന പ്രതീതി….. ശരിക്കും…. നീ ചുമ്മാ കളിയാക്കല്ലേ…. ഓ… അല്ലാടി…. സത്യായിട്ടും…. നിനക്ക് ഇത് എവിടേലും പോസ്റ്റ് ചെയ്തൂടെ…. എവിടെ?? നിന്റെ എഫ് ബി ഐഡി ല് പോസ്റ്റ് ചെയ്… അല്ലെങ്കിൽ വേണ്ട നീ കഥ എഴുതാനും പോസ്റ്റ് ചെയ്യാനും മാത്രമായി ഒരു ഐഡി എടുക്ക്….. നാളെ ശരി അല്ലേ… നമുക്ക് നാളെ എടുക്കാം…. എടുക്കാലേ….. മ്ം…. അങ്ങനെ അവളുടെ നിർബന്ധത്തില് ഒരു ഐഡി എടുത്തു….. ഏത് പിക് ഇടും….. ചുമ്മാ ഗാലറി നോക്കിയപ്പോൾ ആണ് ഒരിക്കൽ ഒരു വാക മരച്ചുവട്ടിൽ വെച്ച് എടുത്ത പിക് കിട്ടിയത്….. ആ ഫോട്ടോയിൽ എൻ്റെ ജിമിക്കി കമ്മലും മുടിയും മാത്രെഉള്ളു…

ഇത് മതി… നല്ല പിക് ആണ്… നീ ആണെന്ന് ആർക്കും മനസ്സിലാകില്ല…. നല്ല ഭംഗിയുള്ള പിക് ആണ് ഇത് മതീടി…. ശരിയാണ്… അവൾ പറഞ്ഞത് എനിക്കും വളരെ ഇഷ്ടപ്പെട്ട ഫോട്ടോ ആണ്….. അങ്ങനെ അത് തന്നെ സെലക്ട് ചെയ്തു…. അല്ല പേര് എന്ത് വെക്കും?? ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു വാക….. എനിക്ക് തോന്നി ഇതാകും നീ പറയാൻ പോകുന്നതെന്ന്…… ആ… അറിയില്ല… ഞാൻ ആദ്യമായി എഴുതിയ ഒരു കഥയിലെ നായികയുടെ പേര് അതായിരുന്നു…. നീ ഓർക്കുന്നില്ലേ??? ഉവ്വ്…. അതൊരു നഷ്ടപ്രണയം അല്ലേ…. ആ നായകൻ മരിക്കുന്നത്… അതെ….. ജീവിതത്തിന്റെ കയ്പേറിയ നോവുകളും പേറി അവൻ്റെ ഓർമയിൽ ഇന്നും വാക കഴിയുന്നു….. ഇനിയും വർഷങ്ങൾ കഴിയും വാക മരം പിന്നെയും അവരുടെ പ്രണയത്തിൻ്റെ പ്രതീകമായി ചെഞ്ചുവപ്പാൽ പൂത്തുലഞ്ഞ് നിൽകും …..

മതി… മതി… തിരിച്ചു വാ…. മാളു… ഞാൻ ആദ്യം ഈ കഥ പോസ്റ്റ് ചെയ്താലോ?? കൊള്ളാം ചെയ്…. അങ്ങനെ അവൾ ആദ്യ കഥ പോസ്റ്റ് ചെയ്തു… ഒരുപാട് നല്ല അഭിപ്രായങ്ങളും പ്രശംസകളും അവളെ തേടിയെത്തി…. ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് തുടർന്ന് എഴുതാൻ അവൾക്കു അതൊരു പ്രചോദനമായി……. പിന്നെയും കഥകൾ എഴുതി…… ഒരിക്കൽ റിക്വസ്റ്റുകൾ നോക്കിയപ്പോൾ ആണ് അതിൽ ഒന്നിൽ അവളുടെ കണ്ണുടക്കിയത്…. നിരഞ്ജൻ…… ആരോ അവളുടെ ഉള്ളിൽ ഇരുന്ന് പറയുംപോലെ…. അത് അക്സപറ്റ് ചെയ്യാൻ… അവൾ അവനെ സുഹൃത്താക്കി…. അപ്പോഴാണ് അവൻ അയച്ച ഒരുപാട് മേസ്സേജുകൾ കാണുന്നത്…. എല്ലാം കഥയെ പ്പറി ആണ്…. വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത പോലെ തോന്നി അവൾക്ക്…… അവൾ അതിന് മറുപടി അയച്ചു….

ദിനങ്ങൾ പിന്നിടുമ്പോൾ അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു…… വാകേ… താൻ എന്താ എന്നെ ഇയാൾ എന്നൊക്കെ വിളിക്കുന്നത്?? അത് കേൾക്കുമ്പോൾ എന്തോ പോലെ… വാക എന്നെ പേര് വിളിച്ചോളൂ…. പേരോ?? അത് വേണ്ട… ഞാൻ എങ്ങനെയാ ഇത്രയും പ്രായം ഉള്ള ആളെ പേര് വിളിക്കാ… വാകേ…. ഞാൻ കിളവൻ ഒന്നുമല്ല…. ഇത്രയും പ്രായം എന്നൊക്കെ പറയാൻ…. അതല്ല…. ഞാൻ ഇപ്പൊ പ്ലസ് വൺ അല്ലേ… കുട്ടി അല്ലേ… അതോണ്ടാ… ഞാൻ….. വേറെന്താ ഇപ്പോ വിളിക്കാ മാഷിനെ?? വാകേ…. എന്തോ…. താൻ എന്നെ മാഷേന്ന് വിളിച്ചാൽ മതി കേട്ടോ…. കേട്ടു… മാഷേ….. വളരെ പെട്ടെന്ന് തന്നെ അവർക്കിടയിൽ നല്ലൊരു അടുപ്പം രൂപം കൊള്ളുന്നത് രണ്ടുപേരും മനസ്സിലാക്കി…. എന്നാൽ അത് തുറന്നു പറഞ്ഞാൽ വാകയുമായി (ആവണി) ഉള്ള സൗഹൃദം നഷ്ടപ്പെടുമോ എന്ന് നിരഞ്ജൻ ( സിദ്ധു) ഭയന്നു…..

പൊതു കാര്യങ്ങളിലും ഇഷ്ടങ്ങളിലും എല്ലാം അവർക്ക് ഒരേ മനസ്സായിരുന്നു…. ഒരിക്കൽ പോലും കാണാതെ സംസാരിക്കാതെ രണ്ടിടങ്ങളിൽ ഇരുന്ന് അവർ അടുത്തു….. പിന്നീട് വാക എഴുതിയ കഥകളിലെല്ലാം പ്രണയവും സൗഹൃദവും നിറഞ്ഞു നിന്നു…. ഒരിക്കൽ വാകയോട് നിരഞ്ജൻ ചോദിച്ചു പ്രണയിക്കാത്ത നിനക്കെങ്ങനെ അറിയാം പ്രണയം അത്രമേൽ മധുരം നിറഞ്ഞതാണെന്ന് അതുപോലെ വിരഹം ഒരു കയ്പേറിയ നോവാണെന്ന്…… അറിയില്ല മാഷേ……. എന്ത് ചോദിച്ചാലും അറിയില്ല… കൊള്ളാലോ….. വാകേ….. തൻ്റെ ശരിക്കും ഉള്ള പേരെന്താ?? എന്തിനാ ഇപ്പൊ അത് അറിഞ്ഞിട്ട്?? ചുമ്മാ… അറിയാൻ ഒരു ആഗ്രഹം…. തൽക്കാലം അറിയണ്ടാട്ടോ… സമയം ആകുമ്പോൾ ഞാൻ തന്നെ പറയാം എല്ലാം…. അത് പോരെ?? മതി…. പക്ഷേ കൊള്ളാട്ടോ ഈ പേര് വാക….

അച്ചു…… പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കി…. സിദ്ധൂവേട്ടൻ….. താൻ എന്താ ഇവിടെ നിൽക്കുന്നത്?? ഉറങ്ങണില്ലേ… നേരം ഒരുപാടായി… വാ… തണുപ്പ് കൊണ്ട് ഇനി പനി പിടിപ്പിക്കണ്ട….. എന്നെ ചേർത്തു പിടിച്ചു ഏട്ടൻ റൂമിലേക്ക് കൊണ്ടുപോയി… എന്തൊ കിടന്നിട്ടും ഉറങ്ങാൻ സാധിച്ചില്ല… മനസ്സ് മുഴുവൻ നിരഞ്ജൻ പറഞ്ഞ ഓരോ വാക്കുകൾ ആയിരുന്നു….. ഇനിയും അതെല്ലാം എന്തിന് വേണ്ടിയാണ് ഓർക്കുന്നത്… മാഷ് എന്നെപ്പറ്റി ചിന്തിക്കുന്നുകൂടി ഇണ്ടാവില്ല…. അല്ലെങ്കിലും എന്നെ ഇഷ്ടമാണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല…. മാഷ് സന്തോഷമായി ജീവിക്കുന്നുണ്ടാകും ഇപ്പോ…. സിദ്ധുവേട്ടൻ ഉറങ്ങിയോ??? ഉറങ്ങി… പാവം…. അച്ചു പതിയെ സിദ്ധുവിൻ്റെ അരികിലേക്ക് നീങ്ങി കിടന്നു…. അവളുടെ സാമീപ്യം അറിഞ്ഞ് അവൻ അവളെ തന്നിലേക്ക് ചേർത്ത് കിടത്തി…

പക്ഷേ ആവണി അറിയുന്നില്ലല്ലോ ഇപ്പോഴും സിദ്ധു അവൻ്റെ വാകയെ ഓർക്കുകയാണെന്ന്……. ആവണി പഴയ ഓർമ്മകൾ എല്ലാം മനസ്സിന്റെ ഒരു കോണിൽ മാറ്റിവെച്ചു സിദ്ധുവിൻ്റെ നല്ലപാതിയായി ജീവിച്ചു പോന്നു…. സിദ്ധുവും വാകയെപറ്റി മറന്ന് ആവണിയെ പ്രണയിച്ചു കഴിഞ്ഞു പോന്നൂ… ഇന്നാണ് ദേവൻ്റെ കല്യാണം…… ദേവൻ്റെയും മാളുവിൻ്റെയും ആഗ്രഹപ്രകാരം ആവണിയാണ് പെങ്ങളുടെ സ്ഥാനത്ത് നിന്ന് താലി കെട്ടിയത്…. എന്നാൽ ഇതെല്ലാം ദീക്ഷിതയിൽ ആവണിയോട് ദേഷ്യം വർദ്ധിപ്പിച്ചു…. ദേവൻ്റെയും അച്ഛൻ്റെയും അമ്മയുടെയും മുഖത്ത് ദീക്ഷിതയോടുള്ള ദേഷ്യവും വെറുപ്പും പ്രകടമായിരുന്നു….. എന്നാൽ മാളുവിന്റെ വീടായത് കൊണ്ട് അവർ ആരും ദീക്ഷിതയോട് സംസാരിക്കാൻ പോയില്ല… തിരിച്ചു ദേവൻ്റെ വീട്ടിലെത്തി രേഖ നിലവിളക്ക് കൊടുത്തു മാളുവിനെ സ്വീകരിച്ചു…..

ശേഷം ദേവനും മാളുവിനെയും സ്വീകരിച്ചിരുത്തി ചടങ്ങുകൾ എല്ലാം നടത്തി….. എല്ലാ ചടങ്ങുകൾക്കും രേഖയുടെ കൂടെ ആവണിയും ഉണ്ടായിരുന്നു….. രാത്രി ആയതോടെ ബന്ധുക്കൾ പലരും പോയി….. സിദ്ധു ഇതാണല്ലേ നിന്റെ ഭാര്യ…. ആവണി…. ഒരു പുച്ഛത്തോടെ ദീക്ഷിത ചോദിച്ചു…. സിദ്ധു മറുപടി ഒന്നും നൽകിയില്ല… അത് അവളിലെ ദേഷ്യം കൂട്ടി…. അല്ല ആൻ്റി… ഇവളെ പറ്റി ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ ഈ വിവാഹം നടന്നത്?? അല്ല… ഞാൻ ചോദിച്ചതാ…. എല്ലാം അറിഞ്ഞിട്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല….. അങ്ങനെയാണെങ്കിൽ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു….. നിന്നെക്കാളും എന്തുകൊണ്ടും ഭേദമാണെന്ന് എൻറെ ആവണി……. അതൊക്കെ ആയിരിക്കും പക്ഷേ എനിക്ക് ഇവളെ പോലെ ഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല……

ഒരു നിമിഷം ദീക്ഷിത് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി….. എന്താ …. എന്താ നീ ഇപ്പൊ പറഞ്ഞത്??? അതെ ആൻറി… ഇവൾക്ക് ഭ്രാന്താണ് ഇനി പറ ഇവൾക്ക് ഭ്രാന്തുള്ള കാര്യം മറച്ചുവച്ചിട്ടല്ലേ ഈ വിവാഹം നടന്നത്… ഞാൻ എന്തായാലും ഇത്രയും വലിയ ചതി ആരോടും ചെയ്തിട്ടില്ല…. ദീക്ഷിത പറഞ്ഞതെല്ലാം കേട്ട് കരഞ്ഞുകൊണ്ട് നിൽക്കുകയാണ് അച്ചു….. ദീക്ഷിത… നീ നിർത്തിക്കോ ഇനി എൻ്റെ അച്ചുവിനെ പ്പറി എന്തെങ്കിലും പറഞ്ഞാൽ എൻറെ കൈ ആയിരിക്കും ഇനി മറുപടി പറയാൻ പോകുന്നത്…. ഇതെല്ലാം കേട്ട് കൊണ്ടാണ് ദേവനും മാളുവും വന്നത്…. കരഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അച്ചുവിനെ കണ്ടതും മാളുവിന് സഹിക്കാൻ കഴിഞ്ഞില്ല….. ഇവൾക്ക് ഭ്രാന്താണ്….

മുഴുത്ത ഭ്രാന്ത്… അത് കൊണ്ടായിരിക്കും ആദ്യ ഭർത്താവ് ഉപേക്ഷിച്ചത്….. അല്ലെങ്കിൽ ഇവളുടെ സ്വഭാവം ദൂഷ്യം കൊണ്ടായിരിക്കും…… പറഞ്ഞു തീരും മുൻപേ മാളുവിന്റെ കൈ ദീക്ഷിതയുടെ കരണത്ത് പതിഞ്ഞു….. ഇനിയും നിൻ്റെ ഈ നാവ് കൊണ്ട് എന്റെ അച്ചുവിനെ എന്തെങ്കിലും പറഞ്ഞാൽ അരിഞ്ഞു കളയും ഞാൻ അത്….. ഇവിടെ ഉള്ള ആരിലും നന്നായി എനിക്ക് എൻ്റെ അച്ചുവിനെ അറിയാം….. നിന്റെ ഒരു സ്വഭാവ സർട്ടിഫിക്കറ്റും വേണ്ട ഇവൾക്ക്….. അല്ല… ഞാൻ ഒന്ന് ചോദിക്കട്ടെ…. നിൻ്റെ ആദ്യ വിവാഹം എന്താ വിവാഹമോചനത്തിൽ എത്തിയത്?? എന്താ… നിന്റെ സ്വഭാവദൂഷ്യം കൊണ്ടാണോ?? അതോ നിൻ്റേ വഴി വിട്ട ബന്ധങ്ങൾ കൊണ്ടോ??? എടി…… അലറണ്ട…. ഇതൊന്നും ഇവിടെ ആർക്കും അറിയില്ല എന്നാണോ നീ കരുതുന്നത്??? ഇതെല്ലാം നീ ചോദിച്ചു വാങ്ങിയതാണ് ദീക്ഷിത…..

നിനക്ക് യോഗമില്ല… ഒന്നിനും…. ഇത്രയും നല്ല അച്ഛൻറെയും അമ്മയുടെയും മകളായിട്ടും ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയിട്ടും…. നീ വാശിപിടിച്ച് നേടിയത് ആണെങ്കിലും നല്ലൊരു കുടുംബത്തിലെ മരുമകളാവാൻ സാധിച്ചിട്ടും ഈ നല്ല മനുഷ്യൻ്റെ ഭാര്യ ആകാൻ സാധിച്ചിട്ടും…. അതൊന്നും നിലനിർത്താൻ നിനക്കായില്ല…. ദീക്ഷിത നീ എൻ്റെ മകളായി പോയി… അത് കൊണ്ട്… അത് കൊണ്ട് മാത്രം ആണ് നിന്നെ അടിച്ചിറകാത്തത്….. ഇനിയും നീ ഇവിടെ നിന്നാൽ ചിലപ്പോൾ നീ എൻ്റെ മകളാണെന്ന് ഞാൻ അങ്ങ് മറക്കും….. ഇപ്പോ ഇറങ്ങണം ഇവിടെ നിന്നും…. ദീക്ഷിത എല്ലാവരേയും പകയോടെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു….. അമ്മേ…. (അച്ചു) ഏട്ടാ… നമുക്ക് ഇറങ്ങാം…. (അമ്മ) ആവണിയോട് ഒരു വാക്ക് പോലും പറയാതെ ജാനകി വീട്ടിലേക്ക് തിരിച്ചു…. അവൾ സിദ്ധുവിൻ്റെ നെഞ്ചിൻ അവളുടെ സങ്കടങ്ങളെല്ലാം ഇറക്കി വെച്ചു….

വീട്ടിൽ എത്തിയ ആവണി അമ്മയുടെ അടുത്തേക്ക് ആണ് പോയത്…. മുറിയിൽ എല്ലാവരും ഉണ്ടായിരുന്നു…. അമ്മേ…. അമ്മെ…. എന്നെ ഒന്ന് നോക്കമ്മെ… എന്നോട് ഇങ്ങനെ വെറുപ്പ് കാട്ടല്ലേ അമ്മേ…… ഞാൻ ചെയ്തത് തെറ്റാണ് എനിക്കറിയാം…. ഞാൻ അമ്മയുടെ കാല് പിടിച്ചതും അമ്മ എൻ്റെ കൈകൾ തട്ടിമാറ്റി…. എന്നെ തൊട്ടു പോകരുത് നീ………. തുടരും…..

മനപ്പൊരുത്തം: ഭാഗം 9

Share this story