രുദ്രവീണ: ഭാഗം 10

രുദ്രവീണ: ഭാഗം 10

എഴുത്തുകാരി: മിഴിമോഹന

രുദ്രേട്ടൻ….. കാവിലമ്മേ….. ഒരു നിലവിളിയോടെ അവൾ ചാടിഎഴുന്നറ്റു…. കുറച്ചു നേരം അനങ്ങാതെ ഇരുന്നു….. ഓ……. ഇന്ന്‌ കുളത്തിൽ വച്ചു അങ്ങനെ ഒരു സംഭവം ഉണ്ടായത് കൊണ്ടാരിക്കും സ്വപ്നം കണ്ടത്…. അവൾ വീണ്ടും കിടന്നു…… പിന്നീടുള്ള രണ്ടാഴ്ച പെട്ടെന്നാണ് കടന്നു പോയത്…. അതിനിടയിൽ രുദ്രൻ ഡൽഹിയിൽ ഒരു ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ പോയി…. ആവണി കോളേജിലും പോയി തുടങ്ങിയിരുന്നു…….. ഇന്ന് മുതൽ വീണക്ക് ക്ലാസ്സ്‌ തുടങ്ങുകയാണ്….. അവൾ സ്കൂളിൽ പോകാൻ ഒരുങ്ങുകയാണ്….. രുക്കു അവളെ പുറകിലൂടെ വന്നു വട്ടം പിടിച്ചു… മോളെ കാര്യം ഒകെ എനിക്ക് അറിയാം…. കണ്ണേട്ടനെ കണ്ടാൽ ഞാൻ സംസാരിക്കാം.. കണ്ണേട്ടൻ വരുവോടി…..

അത്…. അത് എനിക്ക് അറിയില്ല… വന്നാൽ സംസാരിക്കും….. അവൾ താഴേക്കു ചെന്നു…. അപ്പു മുഖം വീർപ്പിച്ചു നില്ക്കുവാന്….. എന്താടാ നിനക്ക് പറ്റിയത്… ചേച്ചി പോയാൽ പിന്നെ ഒരു രസം ഇല്ല… എനിക്ക് കളിക്കാൻ ആരും ഇല്ല… രുക്കു ഉണ്ടല്ലോ….. എനിക്ക് വീണേച്ചിടെ കൂടെ കളിക്കുന്നെ ഇഷ്ടം…… ആാാ… അത് കൊള്ളാം പതിനേഴു വയസ് ആയി പെണ്ണിന് അവൾ ഇപ്പോഴും കൊച്ചന്റെ കൂടെ കളിച്ചു നടക്കുവാ….. തങ്കം കയറി വന്നു…. തങ്കു ഇവിടെ ഉണ്ടായിരുന്നോ….. എനിക്കിട്ടു താങ്ങാൻ കിട്ടുന്ന ഒരു അവസാരോം പാഴാക്കല്ലേ… അവൾ തങ്കത്തിനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു….. ചെക്കാ ഒരു ഫോട്ടോ എടുത്തേ… എന്റേം തങ്കത്തിന്റേം…… ഹിഹി…. അവൻ ചിരിച്ചോണ്ട് ഫോട്ടോ എടുത്തു…. ഞാൻ ഇറങ്ങുവാ അമ്മേ… ആവണി ചേച്ചി എന്തിയെ ചെച്ചയുടെ കൂടെ പോകാനാ അമ്മാവൻ പറഞ്ഞത്…. ഞാൻ ഇവിടുണ്ട് ആവണി ബാഗ് തൂകി ഇറങ്ങി വന്നു… മോളെ നീ ഒന്നും കഴിച്ചില്ലലോ….

ശോഭ ഒരു ഗ്ലാസ് പാലുമായി വന്നു…. ദാ ഇത് കുടിക്ക് അവർ വീണയുടെ നേരെ ഗ്ലാസ്‌ നീട്ടി….. വേണ്ട അമ്മായി… ഇന്ന് ഉച്ചവരെ അല്ലെ ഉള്ളൂ… ഞാൻ പെട്ടന്നിങ് വരും… ഇത് കുടിക്കാതെ വിടില്ല ഞാൻ അവർ അവളെ നിർബന്ധിച്ചു പാൽ കുടിപ്പിച്ചു….. ആവണിയുടെ മുഖം വിരിഞ്ഞു മുറുകി…. ഞാൻ പോകുവാ നീ വന്നേക്കു…. അവൾ ചാടി തുള്ളി ഇറങ്ങി…. ആവണി ചേച്ചി ഞാനും….. വീണ പുറകെ ഓടി ചെന്നു…… ബസ്‌സ്റ്റോപ്പിലേക് നടക്കുമ്പോൾ അവളിൽ ഓർമ്മകളുടെ പൂത്താലം ഒഴുകി വന്നു …. ഓർമ്മ വച്ച നാൾ മുതൽ രുക്കുന്റെ കൈ പിടിച്ച സ്കൂളിൽ പോകുന്നേ… ആദ്യമൊക്കെ രുദ്രേട്ടൻ തന്നെ എടുത്തോണ്ട് ആണ് ബസ്‌സ്റ്റോപ് വരെ കൊണ്ട് പൊയ്ക്കോടിരുന്നത്…. അതിനു കുശുമ്പ് മൂത്തു രുക്കു ചന്തുവേട്ടനെ കൊണ്ട് എടുപ്പിക്കുമായിരുന്നു…..

അവരുടെ തോളിൽ ഏറിയാണ് രണ്ടുപേരും സ്കൂളിൽ ബസ് വരുവരെ കാത്തു നിന്നത്….. പിന്നെ അവർ രണ്ടുപേരും ഹൈർസ്റ്റഡീസ്‌ണ് പോയപ്പോൾ തന്റെയും രുക്കുവിന്റെയും ലോകം ആയി…… ഇന്ന് പക്ഷെ താൻ ഒറ്റപെട്ടു….. അവളുടെ കണ്ണ് നിറഞ്ഞു…. ആവണി ഇടക് തിരിഞ്ഞു നിന്നു…. എന്താ ചേച്ചി….. എന്തുപറ്റി…..? ഇത്രേം ദിവസം എല്ലാവരും ഉള്ള കൊണ്ടാണ് ഞാൻ ചോദിക്കാഞ്ഞത്…….. എന്ത്…..? നിന്റെം ബാംഗ്ലൂർ ഉള്ള ഉണ്ണിയേട്ടന്റേം കല്യാണം പറഞ്ഞു വച്ചത് അല്ലെ….. വീണ അവളെ നോക്കി അലക്ഷ്യമായി മൂളി… മം…. പിന്നെന്താ നിങ്ങൾ തമ്മിൽ ഫോൺ ചെയ്യാത്തത്… ഞാൻ ആയിരുന്നേൽ ഇപ്പോൾ തകർത്തേനെ…. പറഞ്ഞു വച്ചു എന്ന് വിചാരിച്ചു ഉറപ്പിച്ചൊന്നും ഇല്ലല്ലോ…… അതെന്താ നിനക്ക് ഇഷ്ടം അല്ലെ ഉണ്ണിയേട്ടനെ….. ഞാൻ ഉണ്ണിയേട്ടനെ അങ്ങനെ കണ്ടിട്ടില്ല…….

ഇനി നീ അങ്ങനെ കാണണം…. ഉണ്ണിയേട്ടനോട് സംസാരിക്കണം…… നിന്നെ കെട്ടാൻ പോകുന്ന ചെറുക്കൻ ആണ്….. ചാറ്റ് ചെയുന്നത് ഒന്നും തെറ്റല്ല….. ഉണ്ണിയേട്ടനും ആഗ്രഹം കാണില്ലേ നിന്നോടൊന്നും മിണ്ടാൻ…… പിന്നെ ആഗ്രഹം അയാളുടെ മനസ്സിൽ ഇരുപ്പു തനിക് അല്ലെ അറിയാവുന്നത്……അവൾ മനസ്സിൽ പറഞ്ഞു.. നീ….ഒന്നും പറഞ്ഞില്ല……. ചേച്ചിക്കെന്താ ഈ കാര്യത്തിൽ ഇത്ര വലിയ താല്പര്യം…..എനിക്ക് പഠിക്കണം എനിക്ക് നല്ല ജോലി വാങ്ങണം അത് മാത്രമേ എന്റെ മനസ്സിൽ ഉള്ളൂ…. നാശം…. ഇവൾക് ആ ഉണ്ണീടെ പുറകെ പോയാൽ എന്താ… നാൾക്കുനാൾ വർധിക്കുന്ന ഇവളുടെ സൗന്ദര്യം….. അതെന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു… എല്ലാവരും ഇവളെ തലയിൽ വച്ചു നടക്കുവാണ്.. രുദ്രേട്ടൻറ് അമ്മ പോലും…. സ്വന്തം ആങ്ങളയുടെ മകളായ തനിക് പോലും അവർ പരിഗണന തരുന്നില്ല…….

ഇവൾ പഠിച്ച കള്ളിയ നാടകം കൊള്ളാം….എനിക്ക് ഒന്നും അറിയില്ലെന്ന വിചാരം . രുദ്രേട്ടൻ എന്റെയാ എന്റെ മാത്രം ആർക്കും ഞൻ വിട്ടു കൊടുക്കില്ല……. അതിനു വേണ്ടി ഏത് അറ്റം വരെയും പോകും ഞാൻ…. അവൾ പല്ല് ഇറുമ്മി… അവളുടെ ഫോൺ റിങ് ചെയ്തു…. ഉണ്ണിയേട്ടൻ ബാംഗ്ലൂർ…… ഈശ്വര വീണ അടുത്തുണ്ടല്ലോ…. ഹലോ…. എന്താ…. എന്താ… വിളിച്ചത് അവൾ പതുക്കെ ചോദിച്ചു മിസ്സ്‌ ആവണി ഞാൻ നിനക്ക് തന്നാ ടാസ്ക് അതിന്റെ പ്രോഗ്രസ്സ് അറിയാൻ ആണ് ഞാൻ വിളിച്ചത്…. ഉണ്ണിയേട്ടാ എനിക്ക് സമയം വേണം……പ്ലീസ് ഉപദ്രവിക്കരുത് ഇപ്പോൾ വീണ അടുത്തുണ്ട് ഞാൻ പിന്നെ വിളികാം അവൾ ഫോൺ കട്ട്‌ ചെയ്തു…. അവൾ നിന്നു വിയർക്കുകയാണ്…. ഈശ്വര പെട്ടു പോയല്ലോ… . ചേച്ചി… ബസ് വന്നു….. ങ്‌ഹേ…. ബസ്… ആവണി വീണയുടെ പുറകെ ഓടി….

ബസിൽ വീണയോടു ചേർന്നു ആണവൾ ഇരുന്നത്…. അവൾ വീണയെ ഇടക്കിടക് നോക്കുന്നുണ്ട്…. ആരെയും മയക്കുന്ന സൗന്ദര്യം… ആവണി അല്പം ഇരുനിറമാണ് അവളിലെ അപകർഷതാ ബോധം ഒരു ചെകുത്താന്റെ രൂപത്തിൽ ഉടലെടുത്തു തുടങ്ങിയിരുന്നു…… ചേച്ചി…. വാ ഇറങ്ങാം… സ്റ്റോപ്പ്‌ എത്തി…. വീണയുടെ പിന്നാലെ അവൾ ഇറങ്ങി….. ചേച്ചി ഞാൻ ഉച്ചക്ക് പോകും ഇന്ന് ഉച്ചവരെ ഉള്ളൂ…. നാളെ മുതൽ വൈകിട്ട് ഒരുമിച്ചു പോകാം….. വീണ പോകുന്നതും നോക്കി നിന്നു ആവണി…… കോളേജിൽ ചെന്നിട്ടും ആവണിയുടെ മനസ്‌ അസ്വസ്ഥമായിരുന്നു…. അവൾ ബെഞ്ചിലെക് തല വച്ചു കിടന്നു… അന്ന് അവധിക്കു വല്യൊത്തു തറവാട്ടിൽ വന്നപ്പോൾ തന്റെ കണ്മുന്പിലുടെ നടന്ന കാര്യങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു….

മോളെ ആവണി ഒന്നെഴുനേറ്റ….ശോഭയാണ് എന്താ അപ്പച്ചി…… എന്ത് പറ്റി… മോളെ രുക്കു പുറത്തായി അവളെ തീണ്ടാരി പുരിലെക് മാറ്റി…. വാവ ഒറ്റക്കാണ് മുറിയിൽ.. നാത്തൂൻ കിടന്നു നാത്തൂന് ഒന്നാമത് വയ്യ മോള് അവളുടെ മുറിൽ പോയി കിടന്നോ….. നാശം…. ഉറക്കം കളഞ്ഞു…. അവളെക്കന്ത തനിച്ചു കിടന്നാൽ….. അവൾ പിറുപിറുത്തു കൊണ്ട് വീണയുടെ മുറി ലക്ഷ്യം ആക്കി നടന്നു…. ങ്‌ഹേ…. എന്താ അവിടെ…. അയ്യോ രുദ്രേട്ടനും ഉണ്ണിയേട്ടനും…. രുദ്രൻ ഉണ്ണിയുടെ കഴുത്തിൽ പിടിച്ചിട്ടുണ്ട്…. രണ്ടുപേരും ഏതോ വക്കു തർക്കം ആണ്…. ഒന്നും കേൾക്കാനും പറ്റുന്നില്ല…… അവൾ പതുങ്ങി നിന്നു….. രുദ്രൻ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു പോകുന്നു… അവൾ ഉണ്ണിയുടെ അടുത്തേക് വന്നു….

ഉണ്ണിയേട്ടാ…… ങ്‌ഹേ……ആവണി…. എന്താ….? അവൻ ഒന്ന് ഞെട്ടി ഇവിടെ എന്താ നടന്നത്… എന്തിനാ രുദ്രേട്ടൻ ദേഷ്യപ്പെട്ടു പോയത്….. അത്…. മോളെ……. ഉണ്ണി കരയാൻ തുടങ്ങി….അവനും അവളും നമ്മളെ ചതിക്കുവാ…. ആരു… എന്താ… ഉണ്ണിയേട്ടാ ഈ പറയുന്നത്…. മോളെ ഞാൻ ഉറക്കം ഉണര്ന്നു നോക്കിയപ്പോൾ രുദ്രനെ കാണുന്നില്ല.. ഞാൻ അവനെ അന്വേഷിച്ചു വന്നതാ… എന്നിട്ട്…….. അവൾ നെറ്റി ചുളിച്ചു… അവൻ എന്റെ പെണ്ണിന്റെ മുറിയിൽ നിന്നും….. ഛെ… ഞാൻ അവനെ ചോദ്യം ചെയ്തു…..അവൻ പറഞ്ഞത് എന്താണന്നു അറിയുമോ…… ഇല്ല….. എന്താ പറഞ്ഞത്….? അവന്റെയാ അവൾ അവളെ ആർക്കും വിട്ടു കൊടുക്കില്ല എന്നു….. അവർ തമ്മിൽ കുറെ ആയി ബന്ധം തുടങ്ങിട്ട്….. എനിക്ക് പറഞ്ഞു വച്ച പെണ്ണല്ലേ അവൾ.. കുഞ്ഞ് നാള് മുതൽ അവളെ സ്വപ്ന കണ്ട ഞാൻ ജീവിച്ചത്…..

എനിക്ക് അവളെ വേണം മോളെ…… ഛെ…. അവർ തമ്മിൽ… എനിക്ക് വിശ്വാസം ഇല്ല…. രുദ്രേട്ടൻ എന്റെയാ… ഞാൻ അവൾക്കു വിട്ടു കൊടുക്കില്ല….. വിശ്വസിക്കണം മോളെ….. എങ്ങനെയും രുദ്രനെ അവളിൽ നിന്നും അകറ്റണം….. എന്റെ വീണയെ എനിക്ക് വേണം മോള് വിചാരിച്ചാൽ അത് നടക്കും നിനക്ക് നിന്റെ രുദ്രനെ കിട്ടുകയും ചെയ്യും…. എങ്ങനെ…..? ഞാൻ എന്താ ചെയേണ്ടത് എന്റെ രുദ്രേട്ടനെ കിട്ടാൻ ഞാൻ എന്തും ചെയ്യും….. പ്ലാൻ ഒകെ ഞാൻ പറഞ്ഞു തരാം….. നീ അപ്പച്ചിയുടെ ഫോണിൽ നിന്നും വീണ ആണന്നു രീതിയിൽ എനിക്ക് മെസേജ് ചെയ്യണം… കുറച്ച് മസാല ഇരുന്നോട്ടെ…….. അതെന്തിന്….? തങ്കു അമ്മേടെ ഫോണിൽ നിന്നും അയക്കുന്നെ എന്റെ ഫോണിൽ നിന്നു അയാകാം… എടി പൊട്ടി നീ അല്ല മെസേജ് അയക്കുന്നത് വീണയാണ്…… അവൾ അല്ലെ അപ്പച്ചിയുടെ ഫോൺ ഉപയോഗിക്കുന്നത്…. അതിനു ഞാൻ ഇവിടെ നില്കുന്നില്ലല്ലോ…

രണ്ടു ദിവസം കഴിഞ്ഞാൽ പോകും…. നീ എങ്ങെനെ എങ്കിലും ആ ഫോൺ ആരും കാണാതെ എടുത്തു…. ചാറ്റ് ചെയ്താൽ മതി വീണ എന്നെ ഇഷ്ടപെടുന്നു എന്ന രീതിയിൽ ആയിരിക്കണം ചാറ്റിന്റെ ചുരുക്കം അതായത് ഒരാൾ വായിച്ചാൽ അങ്ങനെയേ തോന്നാവു. ഒരുപ്രാവശ്യം മാത്രം മതി… അത് ഞാൻ തെളിവായി രുദ്രനെ കാണിക്കും…. അത് കൊണ്ട് എന്ത് ഗുണം….. ഉണ്ണിയേട്ടൻ പറയുന്നത് എനിക്ക് മനസ്സിൽ ആകുന്നില്ല…. ആവണി…. ഞാൻ പറഞ്ഞു വരുന്നത് ആ മെസേജ് രുദ്രൻ കാണും വീണ അവനെ ചതിക്കുകയാണെന്നു അവന് മനസ്സിൽ ആകും പോലീസ് ആണെങ്കിലും അവനും ഒരു ആണല്ലേ… അവളെ അവൻ വെറുക്കും……

പിന്നെ അവളെ എനിക്ക് കിട്ടും….. രുദ്രൻ നിന്നെ കെട്ടും….. അത്……. കൊള്ളാം….. പക്ഷെ രുദ്രേട്ടൻ…. രുദ്രേട്ടൻ വീണയോട് ചോദിക്കില്ലേ അപ്പോൾ അവൾ അല്ല മെസേജ് അയച്ചതെന്ന് മനസിലാകില്ലേ….. രുദ്രൻ ചോദിക്കില്ല അത് ഞാൻ നിനക്ക് ഉറപ്പു തരാം… നീ ഒറ്റ തവണ മെസേജ് അയച്ചാൽ മാത്രം മതി.. ജസ്റ്റ്‌ ഒരു തെളിവ് അത്രമാത്രം…… ബാക്കി നമുക്ക് ആലോചിച്ചു ചെയ്യാം……

അവൾ ബെഞ്ചിലെക് ചാരി കിടന്നു… ഉണ്ണിയേട്ടൻ പറഞ്ഞത് പോലെ താൻ ചെയ്തു….. പക്ഷെ പിന്നീട് ഉണ്ണിയേട്ടൻ തന്നെ വിളിച്ചു…. രുദ്രേട്ടൻ അത് വിശ്വസിച്ചു വീണയോട് ദേഷ്യം ആയി പക്ഷെ വീണ്ടും ഒരു തെളിവ് കൂടി വേണം എന്നു ആവശ്യപ്പെട്ടു എങ്കിലേ പൂർണമായും വിശ്വസിക്കു എന്ന്….. ആവണി എനിക്ക് ഒരു പ്രാവശ്യം കൂടി അപ്പച്ചിയുടെ ഫോണിൽ നിന്നും മെസേജ് അയക്കേടോ… അല്ലങ്കിൽ പ്ലാൻ മുഴുവൻ പൊളിയും…. രുദ്രന് എന്തൊക്കെയോ സംശയം ഉണ്ട്…. അയ്യോ ഉണ്ണിയേട്ടാ….. അത് നടക്കില്ല…. എനിക്ക് പേടിയാ……..ഞാൻ ചെയ്യില്ല… ഞാനാണിത് ചെയ്തതെന്ന് രുദ്രേട്ടൻ അറിഞ്ഞാൽ എനിക്ക് ഒരിക്കലും രുദ്രേട്ടനെ കിട്ടില്ല….. സൊ പ്ലീസ് ഇനി എന്നെ നിർബന്ധിക്കരുത്….. ഹാഹാഹാ…. നീ എന്താ വിചാരിച്ചത് ഞാൻ വെറും പൊട്ടൻ ആണെന്നോ….ബ്ലഡി * ഉണ്ണിയേട്ടാ…….. അതേടി….

നീ ഇനിയും മെസേജ് അയക്കും… അല്ലങ്കിൽ വീണയോടുള്ള ദേഷ്യത്തിന് നീ എന്നെ കരുവാക്കി കളിച്ച കളി ആണെന് ഞാൻ പറഞ്ഞാൽ എല്ലാവരും അത് വിശ്വസിക്കും… കാരണം ഉണ്ണിയെ എല്ലാവർക്കും വിശ്വാസം ആണ്…. ചതിക്കരുത് ഉണ്ണിയേട്ടാ…. ഞാൻ എന്ത് വേണേലും ചെയ്യാം…. എങ്കിൽ മോള് വീണ്ടും അവിടെ പോകുന്നു… അങ്ങോട്ടു താമസം മാറ്റിയാൽ കുറച്ചൂടെ നല്ലത്…. ബാക്കി പിന്നെ ഞാൻ പറയേണ്ടല്ലോ….. പിന്നെ അത് കൊണ്ട് നിനക്കുള്ള ഗുണം… നീ ഒരു പെണ്ണല്ലേ നീ വിചാരിച്ചാൽ രുദ്രനെ നിനക്ക് കിട്ടുകയും ചെയ്യും…. നിനക്കുള്ള മെയിൻ ടാസ്ക് വീണയെ എന്നോട് അടുപ്പിക്കുക എന്നതാണ്…..  ഈശ്വര അവളുടെ മനസ്സിൽ ആ മണ്ണുണ്ണി ഇല്ല രുദ്രേട്ടനാ ഉള്ളത്..എന്റെ രുദ്രേട്ടൻ…. ആ നാശം ഉണ്ണീടെ പുറകെ പോയിരുന്നേൽ എനിക്ക് രുദ്രേട്ടനെ കിട്ടിയേനെ….

പക്ഷെ പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നുമില്ല….. രുദ്രേട്ടനു അവളോട് ദേഷ്യം ഉണ്ട് അവളോട് പഴയ അടുപ്പം ഇല്ല…. അല്ലായിരുന്നേൽ അയാടെ തോളിൽ ആയിരുന്നേനെ അവൾ… പക്ഷെ രുദ്രേട്ടൻ സത്യം അറിഞ്ഞാൽ….. അയ്യോ അത് പാടില്ല….ഞാനാണ് മെസേജ് അയച്ചതെന്ന് രുദ്രേട്ടൻ ഒരിക്കലും അറിയാൻ പാടില്ല… അങ്ങനെ വന്നാൽ എനിക്ക് രുദ്രേട്ടനെ നഷ്ടപ്പെടും…. ഒന്നും നടന്നില്ലെങ്കിൽ വീണ അവളെ ഞാൻ തീർക്കും….. അവൾ പേന കൊണ്ട് ടേബിളിൽ ആഞ്ഞു കുത്തി മുഴുവൻ വൈരാഗ്യവും ആവാഹിച്ചു കൊണ്ട്….. അവളുടെ കൺതടങ്ങൾ ചുവന്നു…… ഇനി ആവണിയുടെ കളി ആണ്…… വീണ അവളെ ഞാൻ സ്നേഹിച്ചു കൊല്ലും…. അവളെ ഞാൻ എന്റെ വരുതിയിൽ വരുത്തും…….  വീണ ഉച്ചക്ക് ക്ലാസ് കഴിഞ്ഞു ബസ്‌സ്റ്റോപ്പിലേക് നടക്കുകയാണ്….. കണ്ണേട്ടൻ….. ദേവി പ്രതീക്ഷ തെറ്റിച്ചില്ല… അവൾ ഓടി കണ്ണന്റെ അടുത്ത് എത്തി… കണ്ണേട്ടാ…. അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു…. വീണ മോളെ…….. രുക്കു…

കണ്ണേട്ടന് എന്റെ രുക്കുനെ വേണ്ടേ…. എന്തിനാ കണ്ണേട്ടൻ അവളോട് അങ്ങനെ ഒകെ പറഞ്ഞത്…പാവം ആരും കാണാതെ വേദന ഉള്ളിൽ ഒതുക്കി നടക്കുന്നത് കാണാൻ എനിക്ക് വയ്യ…. മോളെ ഞാൻ മനപ്പൂർവം അല്ലേടാ….ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ അവൾ എന്നെ കാണാൻ വേണ്ടി എങ്ങനേലും ശ്രമിക്കും അവസാനം രുദ്രന്റെ കൈയിൽ നിന്നും അടി വാങ്ങും….. പിന്നെ ഇപ്പോ എന്ത് പറ്റി……? എനിക്ക്… എനിക് ഒരു പ്രാവശ്യം അവളെ ഒന്ന് കാണണം…. എനിക്ക് ജോലി കിട്ടി ഗുജറാത്തിൽ ആണ് അവളെ കണ്ട് യാത്ര പറയണം….. അതിപ്പോ കാണാൻ…. ആാാ ഒരു വഴി ഉണ്ട് കാവിൽ വിളക് തെളിയിക്കാൻ ഞാനും രുക്കു വൈകിട്ട് വരുന്നുണ്ട്…. കണ്ണേട്ടന് അവിടെ വരാൻ പറ്റുവോ… ആരും കാണാതെ ശ്രദ്ധിക്കണം… രുദ്രൻ…? രുദ്രേട്ടൻ ഇവിടില്ല ഡൽഹി പോയിരിക്കുകയാ ഇന്ന് രാത്രിയിൽ വരും…

അത് കൊണ്ടാണ് പറഞ്ഞത് കാണാൻ ആണെങ്കിൽ ഇന്ന് കഴിയും….. മ്മ്മ്….. ഞാൻ വരാം….. ഉറപ്പായും വരും… എങ്കിൽ ഞാൻ പോകട്ടെ കണ്ണേട്ടാ…ബസ് വരുന്നു മറക്കല്ലേ…ഞങ്ങൾ വെയിറ്റ് ചെയ്യും…. അവൾ വിളിച്ചു പറഞ്ഞു….. വീട്ടിൽ എത്തിയതും അവൾ രുക്കുന്റെ അടുത്തേക് ഓടി….. രുക്കുനെ കണ്ടതും അവൾ മുഖത്താകെ വിഷാദം ഭാവിച്ചു നിന്നു….. വാവേ….. എടി കണ്ണേട്ടനെ കണ്ടോ….. ഇല്ല…. അവൾ വിഷമത്തോടെ പറഞ്ഞു… രുക്കുവിന്റെ കണ്ണ് നിറഞ്ഞൊഴുകി…. അയ്യേ എന്റെ രാക്കിളി കരയുവാണോ… അതേ എന്റെ രുക്കമ്മയെ മറക്കാൻ കണ്ണേട്ടന് കഴിയുമോ…. ഡാ…. കണ്ടോ അപ്പോൾ….. കണ്ടു… സംസാരിച്ചു… കൂടെ കൂട്ടി…. എന്താ…..? രുക്കു സംശയത്തോടെ നോക്കി…. ഡി നിന്റെ കണ്ണേട്ടൻ വൈകിട്ട് കാവിൽ വരും നിന്നെ കാണാൻ…… അയ്യോ കാവിലോ….

അതേ കാവിൽ തന്നെ…. ഞാനാ പറഞ്ഞത് അവിടെ വരാൻ… ഇന്നാണെങ്കിൽ രുദ്രേട്ടനും ഇല്ല…. അത് റിസ്ക് അല്ലെ മോളെ….. ഒരു റിസ്കും ഇല്ല… കാവിലമ്മ കാത്തോളും…. അപ്പോൾ മോള് സ്വപ്നം കണ്ട് ഇരുന്നോ… ഞാൻ പോയി എന്തേലും കഴിക്കട്ടെ…. അവൾ താഴേക്കു ഓടി….. ഡാ അപ്പുക്കുട്ടാ… ഞാൻ വന്നു….. വീണേച്ചി…. അവൻ അവളെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…. ഇത്രേം നേരം ബോർ അടിച്ചു ഇരിക്കുവാരുന്നു ഞാൻ….. ചേച്ചി കണ്ണേട്ടനെ കണ്ടോ…. വീണ എല്ലാം കാര്യവും അപ്പുനോട് പറഞ്ഞിരുന്നു… മ്മ്മ്…. കണ്ടു… വൈകിട്ട് കാവിൽ വരും…. ആരു കണ്ണേട്ടനോ…. അപ്പൊ എനിക്ക് അളിയനെ കാണാം അല്ലെ….. അയ്യടാ ഒരു കുഞ്ഞു അളിയൻ വന്നിരിക്കുന്നു…. ഈ…..അവൻ ഇളിച്ചു കാണിച്ചു…. ഭക്ഷണം കഴിച്ചു വീണ അപ്പുനെ കൂട്ടി മുറിയിലേക്കു ചെന്നു…..

രുക്കു വെരുകിനെ പോലെ അങ്ങോട്ടും എങ്ങോട്ടും നടക്കുകയാണ്…. ഇടക് ക്ലോക്കിൽ നോക്കുന്നുണ്ട്… എന്റെ രുക്കു സമയം ആകട്ടെ…. നീ ഇങ്ങനെ വെപ്രാളം പിടിച്ചാൽ എങ്ങനാ….. പോടീ എന്റെ ടെൻഷൻ എനിക്ക് മനസിലാകൂ….. ഉവ്വേ…. ഞാൻ കുറച്ചു നേരം കിടക്കാൻ പോകുവാ വീണ കട്ടിലിലേക് കിടന്നു…. അപ്പു ഗെയിമും കളിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു…. ഡീ…. വാവേ എഴുന്നേൽക്….. മ്മ്മ്…. എന്താടി..വീണ ഒന്ന് ഞരങ്ങി…. സമയം ആകുന്നു എഴുനേറ്റു കുളിക്കാൻ നോക്കു നമ്മക്ക് പോകാം…. വീണ ചാടി പിടഞ്ഞു എഴുനേറ്റു ക്ലോക്കിലേക്കു നോക്കി സമയം നാലു മണി… പോടീ അവിടുന്ന് സമയം ഒന്നും ആയില്ല…. ഞാൻ കുറച്ചൂടെ കിടക്കട്ടെ…. ഡീ നമ്മള് റെഡി ആകുമ്പോഴേക് സമയം ആയി കൊള്ളും രുക്കു വീണയുടെ കൈയിൽ പിടിച്ചു പൊക്കി….

ഇവളുടെ ഒരു കാര്യം…. ഞാൻ പോയി കുളിക്കാം ഇനി ഞാൻ ലേറ്റ് ആയി എന്ന് വേണ്ട…. വീണ ബാത്റൂമിലേക് കയറി…. രുക്കു ക്ലോക്കിലേക്കു നോക്കുവാന്…. ഛെ… ഇതെന്താ മുന്നോട്ടു നീങ്ങാതെ… ഡി ഞാൻ കുളിച്ചു…. നീ റെഡി ആകു…. രുക്കു ബാത്റൂമിലേക് ഓടി… ഈ പെണ്ണിന്റെ കാര്യം വീണ ചിരിച്ചു കൊണ്ട് കണ്ണാടിയിലേക് നോക്കി…. താമരപ്പൂ പോലെ വിടർന്ന കണ്ണുകളിലേക്കു അഞ്ജനം ചാർത്തി അവൾ….. വീണ മോളെ……… ങ്‌ഹേ….. ആവണി ചേച്ചി അല്ലെ… ഇതെന്താ പതിവില്ലാതെ ഒരു സ്നേഹം… ഇവര് കോളേജിന് വന്നോ….. മോള് സുന്ദരി ആയല്ലോ….. ആവണി അകത്തേക്കു കയറി വന്നു….. എന്തോ ഒരു കുറവ് ഉണ്ടല്ലോ മുഖത്തു…അവൾ വീണയെ തനിക്കു അഭിമുഖം ആയി നിർത്തി ആ… അത് തന്നെ… നിലക്കണ്ണാടിയിൽ ഓട്ടിച്ചിരുന്ന ഒരു പൊട്ടു എടുത്ത് വീണയുടെ നെറ്റിയിൽ ചാർത്തി അവൾ….. പൊന്നുംകുടത്തിനു പൊട്ടിന്റെ അവശ്യ ഇല്ല…

എന്നാലും എന്റെ വീണമോൾ കുറച്ചൂടെ സുന്ദരി ആകില്ലേ….. വീണ വാ പൊളിച്ചു നിൽകുവാണ്….. ഇവർക്കിതെന്തു പറ്റി…. രുദ്രേട്ടനോടുള്ള പ്രേമം മൂത്തു വട്ടായതാണോ….. ഓഓഓഓ…. ഇന്നു രുദ്രേട്ടൻ വരും അതിന്റെ ഇളക്കമാ… കൊച്ചു കള്ളി… മോള് കാവിൽ പോവണോ….. അതേ…. ചേച്ചി……. എന്നാൽ ഞാനും വരുന്നു……. ഒന്ന് റെഡി ആവട്ടെ…. വീണ ഒന്ന് ഞെട്ടി അ..അ.. അ… അയ്യോ.. ചേച്ചി…. ഞങ്ങൾ… സമയം ആയി…. അവൾ ആകെ വിയർത്തു….. ഞാനും വരാം മോളെ…. നിങ്ങൾ രണ്ടും ഒറ്റക് പോകണ്ട…. അപ്പു ഉണ്ട് ചേച്ചി ഞങ്ങൾ ഒറ്റക് അല്ല…. ഓ ആ കൊച്ചു ചെറുക്കൻ ആണോ.. ഞാനും വരാം… ആവണി താഴേക്കിറങ്ങി…. ഈശ്വര എല്ലാം കുളം ആയി.. ഇനി എന്ത് ചെയ്യും… ഈ മാരണം എന്ത് ഉദ്ദേശ്യത്തില…… “എന്നോടെന്തിനി പിണക്കം…. എന്നും എന്തിനാണ് എന്നോട് പരിഭവം….

ഒരുപാടു നാളായി കാത്തിരുന്നു നിന്നെ ഒരു നോക്കു കാണാൻ… ” ങ്‌ഹേ…പാട്ടോ…വീണ തല ഉയർത്തി നോക്കി രുക്കു പാട്ടും പാടി വരുന്നു…. കയ്യിൽ നിന്നും കുറച്ചു വെള്ളം വീണയുടെ മുഖത്തേക് തളിച്ച്… ഓഓഓ നീ പാട്ടും പാടി പ്രിയതമനെ കാത്തിരുന്നോ… ആ കുരിശു കൂടെ വരുന്നു എന്നു…. ആരു……? ആവണി…. നമ്മുടെ കൂടെ വരുന്നു എന്നു….. എന്റെ ദേവി ചതിച്ചോ….. രുക്കു കട്ടിലിക്ക് ഇരുന്നു….. കണ്ണേട്ടന്റെ നമ്പർ ഇല്ല അല്ലാരുന്നേൽ വിളിച്ചെങ്കിലും പറയാം… വീണ പറഞ്ഞു… എനിക്ക് കണ്ണേട്ടനെ കാണണം ഡാ…… അല്ലെങ്കിൽ ഞാൻ ചത്തു പോകും…. ആ മാരണത്തെ എങ്ങനെ ഒഴിവാക്കും ….എന്തായാലും നീ റെഡി ആകു… എന്തേലും വഴി ദേവി കാണിച്ചു തരും….. രുക്കു ഒരുങ്ങി വന്നു…. വാ നമുക്ക് താഴേക്കു പോകാം… വീണ അവളുടെ കൈയിൽ പിടിച്ചു…..

ഒരു പാവക്കുട്ടിയെ പോലെ അവൾ വീണയുടെ ഒപ്പം താഴേക്കു ചെന്നു…… വാവേ നമുക്ക് ഓടി പോയാലോ…. അവൾ കാണാതെ….. മിണ്ടാതിരിയേഡി… ആ മക്കളെ നിങ്ങൾ കാവിലോട്ടു പോകുവാണോ….ശോഭ കൈയിൽ ഒരു മൊന്തയിൽ വെള്ളവുമായി വന്നു ആവണി നിങ്ങളുടെ കൂടെ വരുന്നു എന്നു പറഞ്ഞതാ ദാ ഇപ്പോ അവൾ പൊറത്തായി… അവളെ തീണ്ടാരി പുരയിലേക് മാറ്റി…. ഞാൻ കുറച്ചു വെള്ളം കൊണ്ട് വാകട്ടെ എങ്ങും തൊട്ടു അശുദ്ധം ആകാതെ നിങ്ങൾ പോകോ…. വീണയും രുക്കുവും പരസ്പരം നോക്കി….. അവർക്ക് എന്ത് പറയണം എന്നു അറിയില്ലായിരുന്നു…. സന്തോഷം കൊണ്ട് തുള്ളിചാടണോ രുക്കു വീണയുടെ കൈയിൽ മുറുകെ പിടിച്ചു…. കാവിലമ്മ കൈ വിടില്ലെടാ…. എന്റെ രാകിളിയെ…. അവർ അപ്പൂനേം കൂട്ടി കാവിലോട്ടു നടന്നു…..

വീണയും അപ്പുവും കാൽവിളക്കിൽ തിരി തെളിച്ചു തുടങ്ങി…. രുക്കു അകത്തു ദേവിയുടെ മുൻപിൽ തിരി വച്ചു പ്രാർത്ഥിക്കുകയാണ്…… സമയം കുറെ ആയല്ലോ അപ്പു കണ്ണേട്ടനെ കാണുന്നില്ലാലോ….. കണ്ണേട്ടൻ പറ്റിച്ചതാണോ ഇനി രുക്കു ചേച്ചിയെ…. അപ്പു വീണയെ നോക്കി ഏയ് കണ്ണേട്ടൻ അങ്ങനെ ചെയ്യില്ല… വേറെ എന്തേലും കാരണം കാണും അതാ ഒരു പേടി… വാവേ കണ്ണേട്ടൻ വന്നില്ലാലോ ഇതുവരെ…. രുക്കു പുറത്തേക്കു വന്നു…. നിന്നോട് വരും എന്നു തന്നെ ആണോ പറഞ്ഞത്…. അതേടാ… ഉറപ്പായും വരും എന്ന പറഞ്ഞത്…. നമുക്ക് കുറച്ചു നേരം കൂടി നോക്കാം…. അവർ ആലിന്റെ ചുവട്ടിൽ ഇരുന്നു….. മൂന്നുപേർക്കും ഭയം ആയി തുടങ്ങിയിരുന്നു…. രുക്കു ദേ കണ്ണേട്ടൻ…. എവിടെ…. രുക്കു ചാടി എഴുനേറ്റു….. കണ്ണൻ അവരുടെ മുന്പിലേക് വന്നു….

രുക്കു ഓടി ചെന്നു കണ്ണന്റെ മാറിലേക്ക് വീണു…. എന്താ കണ്ണേട്ടാ താമസിച്ചത്…. വീണ അപ്പൂനേം കൊണ്ട് അവിടെ നിന്നും മാറി …. ഞങ്ങൾ അകത്തു കയറി തൊഴട്ടെ…. അവൻ അവളുടെ മുഖം കൈയിൽ എടുത്തു…. അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു… പ്രണയത്തിന്റെ ആദ്യചുംബനം…. പറ്റിച്ചത് അല്ല മോളെ… ഒരുപാട് പേരുടെ കണ്ണുവെട്ടിച്ചു വേണം വരാൻ അതാ…എനിക്ക് നീ ഇല്ലാതെ പറ്റില്ല രുക്കു അവൻ അവളെ നെഞ്ചോട്‌ ചേർത്തു…. അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനയിച്ചിരുന്നു…. രണ്ടുപേരും ആലിന്റെ ചുവട്ടിൽ ഇരുന്നു… അവന്റെ തോളിലേക്ക് അവൾ തല ചായ്ച്ചു…. എന്നെ കണ്ണേട്ടന് വേണ്ടേ… നിന്നെ വേണ്ടങ്കിൽ ഞാൻ നിന്നെ കാണാൻ ഇന്ന്‌ വരുവായിരുന്നോ….. അവളുടെ നെറുകയിൽ അവൻ ചുണ്ട് ചേർത്തു… ഇത്രയും നാൾ പഠിച്ചിട്ടും ഒരു നല്ല ജോലി എനിക്കില്ലായിരുന്നു നിന്റെ മുൻപിൽ പോലും എന്റെ വലിയ കുറവ് അതാണ്… ഒരു പെണ്ണിനെ മര്യാദക് പോറ്റാൻ മാന്യമായി ജോലി വേണം……..

അവൻ ഒന്ന് നിർത്തി ….. എനിക്ക് ഗുജറാത്തിൽ ജോലി ശരിയിയിട്ടുണ്ട് ഒരു കൺസ്ട്രക്ഷൻ കമ്പനി ആണ്… കുഴപ്പം ഇല്ലാത്ത ജോലി ആണ്.. അടുത്തയാഴ്ച്ച ജോയിൻ ചെയ്യണം… ങ്‌ഹേ…. അവൾ തല പൊക്കി അവനെ നോക്കി…. അപ്പൊ ഗുജറാത്തിൽ പോകണോ…. മ്മ്മ്… വേണം…. പിന്നെ എങ്ങനെ കാണുന്നെ…. രുക്കുവിന്റെ കണ്ണ് നിറഞ്ഞു…. പോകാതെ പറ്റില്ല രുക്കു… ഈ ജോലി ഇപ്പോ എനിക്ക് ആവശ്യം ആണ്… ഞാൻ വരും ഉടനെ… നിന്നെ എന്റെ ജീവിതത്തിലേക്കു ക്ഷണിക്കാൻ ഞാൻ വരും…… കണ്ണേട്ടാ…… അവൾ ആർദ്രമായി അവനെ വിളിച്ചു…. കണ്ണൻ അവളെ നെഞ്ചോട്‌ ചേർത്തു…. ചെറിയ ചാറ്റൽ മഴ അവരുടെ പ്രണയത്തെ നനച്ചുകൊണ്ട് പെയ്തിറങ്ങി… രുക്കു കണ്ണന്റെ നെഞ്ചിലേക് മുഖം താഴ്ത്തി……… (തുടരും )…

രുദ്രവീണ: ഭാഗം 9

Share this story