ശിവഭദ്ര: ഭാഗം 6

ശിവഭദ്ര: ഭാഗം 6

എഴുത്തുകാരി: ദേവസൂര്യ

രാവിലെ ജനലഴികളിലൂടെ വെളിച്ചം മുഖത്തടിച്ചപ്പോൾ ആണ് രുദ്രൻ കണ്ണുകൾ തുറന്നത്… തലവെട്ടി പൊലിയുന്ന പോലെ തോന്നുന്നു…ഒന്ന് കണ്ണ് ചിമ്മി തുറന്ന് പതിയെ എഴുന്നേറ്റ് ഇരുന്നു…ഇന്നലെ നടന്നത് എല്ലാം ഒരു തിരശീല പോലെ മനസ്സിലേക്ക് തെളിഞ്ഞു വന്നു…. മേലേടത്തിലേക്ക് പുതിയതായി വരുന്ന ആളുകളെ കൂട്ടാനായി കവലയിൽ പോയതായിരുന്നു… അപ്പോളാണ്… അഞ്ജുവിനെ കാണുന്നത്… ദേവൂന്റെ ഹൃദയസൂക്ഷിപ്പുകാരി… ഒരു മനസ്സും ഇരുശരീരവുമായി നടന്നിരുന്നവരാണ് രണ്ടു പേരും…കണ്ടപ്പോൾ തന്നോടായി കുശലാന്വേഷണം പറഞ്ഞു… കൂട്ടത്തിൽ ദേവൂന്റെ കാര്യങ്ങളും പറഞ്ഞപ്പോൾ… വിഷയം മാറ്റി വേഗം ഒഴിഞ്ഞു മാറി നടന്നു താൻ…

പക്ഷെ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റിയില്ല…ദേവുവിന്റെ ഓർമ്മകൾ തന്നെ കാർന്ന് തിന്നുന്ന പോലെ.. തന്റെ ചിന്തകളെ കൊത്തി വലിക്കുന്ന പോലെ… മുറിവേൽപ്പിക്കുന്ന പോലെ…. ആ പാദസരകിലുക്കം പോലുള്ള ചിരിയും.. “”രുദ്രേട്ടാ “”… എന്നുള്ള കൊഞ്ചിയുള്ള വിളിയും…പങ്ക് വച്ച പ്രണയവുമെല്ലാം ഓർത്തപ്പോൾ… രാവിലെ ഭദ്രക്ക് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വന്നു…ഓർമകളിൽ നിന്ന് രക്ഷപെടാൻ… കുടിച്ചു പോയി… പാവം ഒരുപാട് സങ്കടപെടുന്നുണ്ട് തന്നെ ഓർത്ത്… പക്ഷെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ അല്ലേ രുദ്രന് അറിയൂ… ചിന്തകൾക്കൊടുവിൽ… ചുവന്ന് കലങ്ങിയ കണ്ണുകളിൽ മിഴിനീർ പൊടിഞ്ഞു… നെഞ്ച് പിടയുന്ന പോലെ… മുണ്ട് മുറുക്കിയുടുത്ത് മുറിക്കു പുറത്തേക്ക് ഇറങ്ങുമ്പോൾ പിന്നാമ്പുറത്ത് നിന്ന് കേൾക്കുന്നുണ്ട്… മാളുവിനോട് എന്തൊക്കെയോ നുള്ളി പെറുക്കി പറയുന്ന ഭദ്രയുടെ ശബ്‌ദം…. “”

എല്ലാരും കണക്കാണ്…സ്നേഹണ്ട്… ഏട്ടന്റെ കുഞ്ഞി ആണ്…മുത്താണ് ചക്കരയാണ് ന്നൊക്കെ വെറും പറച്ചിൽ മാത്രേ ഉള്ളൂ…അത്‌ വിശ്വസിച്ചു നടക്കണ ഞാൻ മണ്ടി…നീയും കള്ളത്തി ആണ്… എന്നും പാല് കൊറേ തരും ന്ന് പറഞ്ഞ് പറ്റിക്കയല്ലേ ന്നേ….എല്ലാരും കണക്കാണ്… “” കാടിവെള്ളം കലക്കി മാളുവിന് കൊടുക്കുമ്പോൾ… ചുണ്ട് പിളർത്തി പിറുപിറുക്കുവാണ്… “”വേണേൽ കുടിക്ക് അസത്തെ…നിക്ക് പോയിട്ട് നൂറ് കൂട്ടം പണി ഉള്ളതാണ്… “” പശുകുട്ടിയോട് ദേഷ്യപ്പെട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കൈകൾ പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെയാണ്…. “”അയ്യോ… എണീറ്റോ…. ഇന്ന് പോണില്ലേ മൂക്ക് മുട്ടെ കുടിക്കാൻ… ഇന്ന് എത് ബ്രാൻഡ് ആണ് വേണ്ടത്… വിസ്കിയോ ബ്രാണ്ടിയോ… ഇനിയിപ്പോ വോഡ്ക വേണേലും പറഞ്ഞാൽ മതി… വെറുതെ കവല വരെ പോയി ബുദ്ധിമുട്ടണ്ട…

ഇങ്ങോട്ട് കൊണ്ട് വരാനുള്ള ഏർപ്പാട് ചെയ്യാം…. “” ഭദ്രയുടെ കളിയാക്കിയുള്ള പറച്ചിൽ കേട്ടപ്പോൾ അവനും അറിയാതെ ചിരിച്ചു പോയി…. “”ചിരിക്ക് ചിരിക്ക്…. പൊട്ടിച്ചിരിക്ക്… ഇന്നലെ പോയപ്പോ തലയിൽ തൊട്ട് സത്യം ചെയ്തത് മറന്ന് പോയോ…. എന്നും പറയണത് ആണല്ലോ ല്ലേ… അവസാനം ഒരീസം രാവിലെ എണീക്കുമ്പോ ഈ തല ണ്ടാവില്ല കഴുത്തിന് മോളിൽ… അത്‌ പൊട്ടിത്തെറിക്കും… അന്നെ ഈ നശിച്ച കുടി നിർത്തുള്ളു….”” നിറഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചു കൊണ്ട്.. കാടി കലക്കി വച്ച പാത്രം അവിടെ വച്ചിട്ട് അവൾ തൊഴുത്തിൽ നിന്ന് എണീറ്റു… അവനെ നോക്കുമ്പോൾ കുറ്റബോധത്തോടെ തല താഴ്ത്തി നിൽക്കുന്നുണ്ട്…. “”മാറ് അങ്ങോട്ട്…നിക്ക് നൂറ് കൂട്ടം പണി ഉള്ളതാ…ന്നേ ഇഷ്ടല്ലാത്തോരെ നിക്ക് കാണണ്ട….”” “”കുഞ്ഞി…ഒന്ന് ക്ഷമിക്കടി….

പറ്റിപോയതാ… ഇനി ണ്ടാവില്ല…നീയാണേ സത്യം…”” കൈ ഉയർത്തി അവളുടെ തലയിൽ വെക്കാൻ തുടങ്ങിയതും…അവൾ അവന് മുന്നിൽ കൈ കൂപ്പി… “”ഒയ്യോ..ഇനീം വേണ്ട എന്റെ പൊന്നേ…ഇന്നലത്തോടെ ഞാൻ ആ ആഗ്രഹം ഉപേക്ഷിച്ചു…”” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവന് നെഞ്ച് പൊട്ടുന്നപോലെ തോന്നി… “”കുഞ്ഞി ഇങ്ങനെ കരയാതെ…കാണാൻ വയ്യടി…ഇന്നലെ പറ്റിപ്പോയതാ…അമ്മയാണെ ഇനി ഉണ്ടാവില്ല….ദേവു എന്നെ കൊല്ലാതെ കൊല്ലുവാ….ആ നീറ്റൽ മറക്കാനാ നിന്റെ ഏട്ടൻ കുടിയൻ ആവുന്നേ….”” “”അങ്ങനെ ചെയ്താൽ ഏടത്തി സന്തോഷിക്കും ന്ന് തോന്നുന്നുണ്ടോ ഏട്ടാ….ആ പാവവും വേദനിക്ക ആവില്ലേ…ഇന്നലെ രാത്രി എങ്ങെനെയാ ഏട്ടൻ ഇങ്ങോട്ട് വന്നത് ന്ന് വല്ല നിശ്ചയവും ണ്ടൊ??….ആ പുതിയ താമസക്കാരൻ വരെ കണ്ടില്ലേ ന്റെ ഏട്ടനെ അങ്ങനെ….

നിക്ക് ഇഷ്ട്ടല്ല ഏട്ടാ ഇതൊന്നും… കുടിച്ചു നശിക്കല്ലേ ഇങ്ങനെ….”” അവളിൽ നിന്ന് ഏങ്ങൽ പുറത്ത് വന്നപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു…. “”ഇല്ലാടി…ഇനി ണ്ടാവില്ല…ഒറ്റയടിക്ക് മാറ്റാൻ പറ്റില്ലേലും…ന്റെ കുഞ്ഞിക്ക് അപ്പുറം ഏട്ടന് ഒന്നുല്ല….”” “”സത്യം….”” അവൾ പ്രതീക്ഷയോടെ അവനെ നോക്കി… “”എന്റെ മോളാണേ സത്യം….”” തലയിൽ വാൽസല്യത്തോടെ തലോടി കൊണ്ടവൻ പറഞ്ഞു….ഇതെല്ലാം മുകളിലെ ബാൽക്കണിയിൽ നിന്ന് കാണുന്ന ശിവയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു… 🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤

ദ്രിതിയിൽ ഒരുങ്ങി ഇറങ്ങാനായി നിൽക്കുമ്പോൾ ആയിരുന്നു പുറത്ത് കോളിംഗ് ബെൽ മുഴങ്ങിയത്…ശിവ ഷൂ ലെയിസ്‌ വേഗം കെട്ടി…ഡോർ തുറന്നപ്പോൾ രുദ്രൻ ആയിരുന്നു…. “”ആഹാ…കാണാൻ വിചാരിച്ചിരിക്കയായിരുന്നു ഞാൻ.. പിന്നെ ഓർത്തു വൈകിട്ട് ആവാം പരിചയപ്പെടൽ എന്ന്…കയറി ഇരിക്കൂ…”” തലേന്ന് നടന്ന കാര്യങ്ങൾ ശിവ കണ്ടല്ലോ എന്ന ചിന്തയിൽ രുദ്രൻ ആകെ വല്ലാതെ നിൽക്കുകയായിരുന്നു… “”സാർ പോവാൻ ഇറങ്ങിയെങ്കിൽ ഞാൻ പിന്നെ വരാം…”” “”ഏയ്യ്…കുഴപ്പല്ല ഏട്ടാ…ഭദ്രയുടെ ഏട്ടൻ ആണല്ലേ…പേര്?…”” “”രുദ്രൻ….”” ശിവ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ രുദ്രൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…. “”അമ്മയും പെങ്ങളും ഉച്ച ആവുമ്പോളേക്കും വരും…

ഈ ചാവി ഒന്ന് കൊടുത്തേക്കണേ…”” വീട് പൂട്ടി ഇറങ്ങിയപ്പോൾ…ശിവ താക്കോൽ രുദ്രനായി കൊടുത്തു കൊണ്ട് പറഞ്ഞു… “”അതിനെന്താ…സാറിന് എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞാൽ മതി ട്ടൊ…”” “”ഈ സാറേ വിളി വേണ്ട…എനിക്കത് ഇഷ്ട്ടല്ല.അതാണ് ഇപ്പോൾ ഉള്ള എന്റെ ഏറ്റവും വല്യ ആവശ്യം…ന്ത്യേ??…”” ശിവയുടെ കുസൃതിയോടുള്ള മറുപടി കേട്ടപ്പോൾ രുദ്രൻ ചിരിച്ചു പോയി…. “”ശിവ…അങ്ങനെ വിളിച്ചാൽ മതി…കാക്കി ഇട്ടിട്ടുണ്ട് ന്നേ ഉള്ളൂ…ഞാനും രുദ്രേട്ടനെ പോലെ തന്നെയാ…ന്നാൽ ശെരി ഞാൻ ഇറങ്ങട്ടെ…”” ഒരു കണ്ണിറുക്കി പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി…. “”അല്ല…ശിവ ഒന്നും കഴിച്ചില്ലല്ലോ??…”” രുദ്രന്റെ ചോദ്യത്തിന് പതിയെ ഒന്ന് പുഞ്ചിരിച്ചു… “”ചാർജ് എടുത്തിട്ടാവാം ന്ന് കരുതി ഏട്ടാ…””

“”അത്‌ പറ്റില്ല വന്നേ…കഴിച്ചിട്ട് പോവാം…”” ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും…രുദ്രന്റെ നിർബന്ധത്തിൽ ശിവ അവരുടെ വീട്ടിലേക്ക് നടന്നു…. “”കുഞ്ഞി വേഗം ചായ എടുത്തു വച്ചേ…”” ഉമ്മറത്തേക്ക് കയറുമ്പോളേ…രുദ്രൻ ഭദ്രയോടായി വിളിച്ചു പറഞ്ഞു…അടുക്കളയിൽ നിന്ന് പുറത്തേക്ക് വരുന്ന ഭദ്ര ശിവയെ പോലീസ് യൂണിഫോമിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി…അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു…എന്നാൽ അത്‌ മറച്ചു വച്ച് അവൾ ചെറുപുഞ്ചിരി നൽകി…ഉള്ളിലേക്ക് തന്നെ പോയി…. തന്നെ കാണുമ്പോൾ…ആ ഉണ്ടകണ്ണുകൾ തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും…ഭദ്രയിൽ വല്യ ഭാവമാറ്റങ്ങൾ ഉണ്ടാവാതിരുന്നപ്പോൾ… ശിവയുടെ മുഖം മങ്ങി…. “”ഏട്ടാ… നിക്ക് ഒരു സംശയം…”” രുദ്രനും ശിവയും ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ…

ഭിത്തിയിൽ ചാരി നിന്ന് കൊണ്ട് ഭദ്ര രുദ്രനോട് ചോദിക്കയാണ്… സംശയത്തോടെ രുദ്രനും ശിവയും അവളെ നോക്കിയപ്പോൾ…അവൾ അവരെ നോക്കി… “”ഈ സൂചി പേടിയുള്ള ആളുകളും പോലീസിൽ ണ്ടാവും ല്ലേ…”” കുടിച്ചു കൊണ്ടിരുന്ന ചായ നിർഗേ കയറി…ശിവ ചുമച്ചു… “”ശ്രദ്ധിച്ചു കഴിക്ക് മോനെ…”” ഭദ്രയുടെ അമ്മ വാത്സല്യത്തോടെ ശിവയുടെ തലയിൽ തട്ടി കൊടുക്കുമ്പോൾ…അവനവളെ രൂക്ഷമായി ഒന്ന് നോക്കി… “”അതെന്താ കുഞ്ഞി നീ അങ്ങനെ പറഞ്ഞേ??…”” “”ഏയ്യ് ഒന്നുല്ല്യ…വെറുതേ…ശിവേട്ടന് ഇത്തിരി സാമ്പാർ ഒഴിക്കട്ടെ…”” നിഷ്ക്കളങ്കമായി പറയുന്നവളെ അവൻ കണ്ണുരുട്ടി നോക്കി… “”വേണ്ട…വയറ് നിറഞ്ഞു ഭദ്രേ…”” “”അല്ല ശിവ നേരത്തെ ചോദിക്കണം ന്ന് വിചാരിച്ചതാ..

കൈക്ക് എന്താ പറ്റിയെ??..”” രുദ്രന്റെ ചോദ്യത്തിന് ശിവ ദയനീയമായി ഭദ്രയെ ഒന്ന് നോക്കി…അവൾ എവിടെ നോക്കുന്നത് പോലുമില്ല… “”ഒരു ആക്‌സിഡന്റ് ആയിരുന്നു…ഇപ്പൊ കുഴപ്പം ഒന്നുല്ല രുദ്രേട്ടാ….”” അവൻ എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ചു കൈ കഴുകാനായി എഴുന്നേറ്റു…. “”ന്നാൽ ഞാൻ ഇറങ്ങട്ടെ…ഇനിയും വൈകിയാൽ…ആകെ പ്രശ്‌നാവും…”” “”കൈ സൂക്ഷിക്ക് മോനെ…രുദ്രൻ കൊണ്ടാക്കി തരും…”” അമ്മ പറഞ്ഞപ്പോൾ രുദ്രൻ പുഞ്ചിരിയോടെ അവനെയും കൂട്ടി പോയി…അവരുടെ പോക്ക് കാൺകെ ഭദ്രയുടെ ചുണ്ടിൽ ചെറുപുഞ്ചിരി തത്തി കളിച്ചു…. ❤🖤❤🖤

“”ഏയ്യ് ചേട്ടാ…ഈ മേലേടം വീട് ഏതാ…”” രുദ്രൻ ഉമ്മറത്ത് ഇരിക്കുമ്പോൾ ആണ് ഒരു കാറിൽ വൈഗയും അമ്മയും വന്നത്…. “”കേറിക്കോളു…ഇത് തന്നെയാ….”” ദ്രിതിയിൽ മുണ്ട് മടക്കി ഉടുത്ത് കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി ചെന്നു…. “”ഒരുപാട് വഴി ചുറ്റി ട്ടൊ…രാവിലെ പുറപ്പെട്ടതാ ഞങ്ങൾ…ഒരു കാര്യസ്ഥൻ ചേട്ടൻ കവലയിൽ നിൽക്കും ന്ന് പറഞ്ഞിരുന്നു ഗോപിയേട്ടൻ…പുള്ളിക്കാരനെ കണ്ടതും ഇല്ല….”” “”എനിക്ക് അത്യാവശ്യമായി ഒരിടത്ത് പോവണമായിരുന്നു…പോയി വന്ന് കയറിയതെ ഉള്ളൂ… കവലയിലേക്ക് ഇറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ…”” വൈഗയുടെ ചോദ്യത്തിന് രുദ്രൻ കയ്യിലെ താക്കോൽ കൂട്ടം ഏൽപ്പിക്കുന്നതിനോടൊപ്പം… പുഞ്ചിരിയോടെ മറുപടി പറഞ്ഞു…. ❤🖤❤🖤❤🖤❤🖤❤🖤❤

“”ടാ ചെക്കാ….ലുക്ക് ആയല്ലോ ഈ വേഷത്തിൽ….”” വൈകിട്ട് വീട്ടിലെത്തിയപ്പോളേക്കും വൈഗ…ശിവയെ ചുറ്റിപിടിച്ചു കൊണ്ട് മീശപിരിച്ചു വച്ച് കൊണ്ട് പറഞ്ഞു…. “”കൊള്ളാവോ ടി ചേച്ചി…താടി കളഞ്ഞപ്പോ ബോർ ആയോ…”” “”ആ കാട്ടുമാക്കാൻ ലുക്ക് അങ്ങ് മാറി കിട്ടി അല്ലേ ഭദ്രേ….”” വൈഗ ഉള്ളിലേക്ക് നോക്കി പറയുന്നത് കേട്ടപ്പോൾ ആണ് ശിവയും ഉള്ളിലേക്ക് പാളി നോക്കിയത്….അമ്മക്കൊപ്പം ഭദ്ര എന്തൊക്കെയോ ഉണ്ടാക്കുകയായിരുന്നു… വൈഗയുടെ സംസാരം കേട്ടതും അവളും ശിവയുടെ അമ്മയും പൊട്ടിച്ചിരിച്ചു… “”ഓഹോ…ഇവിടെ ഉണ്ടായിരുന്നോ…ശെരിയാക്കി തരാം…”” “”ഡീ ചേച്ചി…വല്ലാത്ത ക്ഷീണം…ഇത്തിരി വെള്ളം മോളിലോട്ട് കൊണ്ട് വാ..

.ഞാൻ ഫ്രഷ് ആയി വരാം…”” “”ഞാൻ തുണികൾ ഒക്കെ അലക്കായിരുന്നു ചെക്കാ… അപ്പോളാ നീ വന്നേ…പോയി അടുക്കളയിൽ നിന്ന് ഒന്ന് എടുത്ത് കുടിക്ക് ശിവ…ന്റെ കൈ മുഴുവൻ സോപ്പ് പതയാണ് …”” ഒന്നും മിണ്ടാതെ മുകളിലേക്ക് പോകുന്നവനെ കണ്ടപ്പോൾ…ഭദ്ര വൈഗയോടായി പറഞ്ഞു… “”ഞാൻ കൊടുത്തോളാം ചേച്ചി….ചേച്ചി പൊക്കോളൂ…”” ❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤ “”ശ്ശെടാ….ഇങ്ങേര് ഇത് എവിടെ പോയി…”” ചായ കൊണ്ട് മുകളിലേക്ക് കൊണ്ട് ചെന്ന് ശിവയുടെ മുറിയിൽ നോക്കുമ്പോൾ ആളെ കാണാഞ്ഞിട്ട് അവൾ ആകെ ഒന്ന് നോക്കി… ചായ ഗ്ലാസ് മേശമേൽ വച്ച് തിരിഞ്ഞതും… തൊട്ട് പിന്നിലായി നിൽക്കുന്നവനെ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി…. “”ശി…ശിവേട്ടൻ…ഇവിടെ ണ്ടായിരുന്നോ…”” “”നീയെന്താ വിക്കുന്നെ??…”” മീശപിരിച്ചു അവൾക്കരികിലേക്ക് നടന്നടുത്തതും…

അവൾ പിറകോട്ടു ഒന്ന് തെന്നി…അവന്റെ കണ്ണിലെ ഗൗരവം അവളെ തെല്ലു ഭയപ്പെടുത്തി…അമ്പലപ്പറമ്പിൽ വച്ചു കണ്ട ആ ഗുണ്ടയുടെ ചുവന്ന കണ്ണുകൾ പോലെ… “”ശിവേട്ടാ വേണ്ടാട്ടോ….”” അവളുടെ മുഖത്തേക്ക് അടുത്തു വരുന്ന അവന്റെ മുഖം കാൺകെ പേടിയേക്കാൾ പുറത്ത് വന്ന പതർച്ചയോടെ അവൾ പറഞ്ഞു…. “”സൂചി പേടിയുള്ളോരേ പോലീസിൽ എടുക്കുവോ ന്ന് അറിയണ്ടേ നിനക്ക്….”” അവന്റെ ചോദ്യം കേൾക്കെ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി….അവന്റെ ചെന്നിയിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളികളിൽ കണ്ണുടക്കി…അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു……….(തുടരും )

ശിവഭദ്ര: ഭാഗം 5

Share this story