സിദ്ധവേണി: ഭാഗം 13

സിദ്ധവേണി: ഭാഗം 13

എഴുത്തുകാരി: ധ്വനി

ഇവളെനിക്കൊരു വെല്ലുവിളി ആകുമെന്ന് ആണ് തോന്നുന്നത് 🤨🤨🤨ഒന്നുകൂടി ജനലിൽ കൂടി പുറത്തേക്ക് നോക്കി വേണി മനസിൽ പറഞ്ഞു സ്റ്റോർ റൂമിലെത്തിയതും ദേ ആരോ പറഞ്ഞെടുപ്പിച്ചു വെച്ചപോലെ മേശമേൽ തന്നെ ഉരുളി ഉണ്ട് ആഹാ എന്ത് ലക്ക് ആ ആ ചെക്കനെ കുറച്ച്നേരം ഇവിടെ പിടിച്ചു നിർത്താം എന്ന് കരുതിയപ്പോൾ ദേ മുന്നിൽ വന്നിരിക്കുന്നു അങ്ങനെയിപ്പോൾ വേണ്ടാ ഈ ഉരുളിയിൽ നിന്ന് വേണം എനിക്ക് തുടങ്ങാൻ (ആത്മ ) സ്റ്റോർ റൂമിലുണ്ടായിരുന്ന കസേരയുടെ മുകളിൽ ന്തൊക്കെയോ എടുത്ത് വെച്ച് അതിന്റെ മുകളിൽ കേറി നിന്ന് ഷെൽഫിലെ ഏറ്റവും പൊക്കം കൂടിയ തട്ടിലേക്ക് വേണി ഉരുളിയെടുത്തു വെച്ചു

ഒരു ന്യൂസ്‌ പേപ്പർ വെച്ച് അത് മൂടിയുമിട്ടു ഹോ ഈ സാരീ കണ്ടുപിടിച്ചവനെ തലക്കടിച്ചു കൊല്ലണം സാരീ ഉടുത്തോണ്ട് ആണേ കുട്ടിയുടെ പരാക്രമം ഒരു വിധം അതിന് മുകളിൽ നിന്നും വലിഞ്ഞിറങ്ങി നിലത്തെത്തി കസേരയും സാധനങ്ങളും എല്ലാം ഒരു മൂലക്ക് കൊണ്ടുപോയി മാറ്റിവെച്ചു അപ്പോഴേക്കും സിദ്ധു വന്നിരുന്നു പാവം കുട്ടി ഒന്നുമറിയാത്ത പോലെ ഉരുളി തേടിക്കൊണ്ട് ഇരുന്നു എന്താ വേണി എന്താ തപ്പുന്നേ ?? അത് അമ്മ പറഞ്ഞു ഉരുളി എടുത്തുകൊണ്ടു ചെല്ലാൻ ഞാൻ അത് നോക്കുവായിരുന്നു ഞാനും കൂടാം .. എവിടെയാ വെച്ചതെന്ന് പറഞ്ഞില്ലേ പിന്നെ കറക്റ്റ് സ്പോർട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു അത് മാറ്റിവെക്കാൻ ഞാൻ പെട്ട പാട് (ആത്മ )

അതറിയാമെങ്കിൽ ഞാൻ ഇങ്ങനെ കിടന്ന് നോക്കുവോ ??? ഇത്രയും നേരം മൈൻഡ് ചെയ്യാത്തതിന്റെ ചെറിയൊരു പരിഭവത്തിൽ വേണി പറഞ്ഞു അത് മനസിലായെങ്കിലും സിദ്ധു കാര്യമാക്കിയില്ല ഇതിനോടിടയിൽ കയ്യിൽ കിട്ടുന്ന സകല പത്രങ്ങളെ പറ്റിയും എന്തെങ്കിലുമൊക്കെ കമന്റ്‌ പറഞ്ഞുകൊണ്ട് ഇരുന്നു ചരുവത്തെയും മൊന്തയെയും ഗ്ലാസ്സിനെയും എന്തിന് സ്പൂണിനെ പറ്റി വരെ ഇങ്ങേര് വർണ്ണിക്കുന്നുണ്ടല്ലോ 5മീറ്റർ നീളമുള്ള സാരിയും വലിച്ചുചുറ്റി ഇത്രയും വലിയ നീളത്തിലും വണ്ണത്തിലും നിക്കുന്ന ഞാൻ മാത്രം ഇങ്ങേരുടെ കണ്ണിൽ പിടിക്കുന്നില്ലെ ??

കണ്ട പെണ്ണുങ്ങളുടെ മുന്താണിയും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാം ഹും ഓരോന്ന് പിറുപിറുത്തുകൊണ്ട് നിൽക്കുന്ന വേണിയെ കൗതുകത്തോടെ സിദ്ധു നോക്കി കാണുന്നുണ്ടായിരുന്നു ഇനിയും ഇവിടെ നിന്നാൽ എന്റെ ക്ഷമ നശിക്കും ഉരുളി എടുപ്പിക്കാം സാർ ദേ ഉരുളി കിട്ടി ദേ അവിടെ ഇരിപ്പുണ്ട് ആഹ് കിട്ടിയോ എങ്കിൽ ശരി ഏഹ് ചുമ്മാതങ്ങു പോകുവാണോ ഇതെന്തൊരു മനുഷ്യനാ – ആത്മ തിരിച്ചു വിളിക്കാനായി ഒരുങ്ങിയെങ്കിലും അപ്പോഴേക്കും സിദ്ധു അവിടുന്ന് പോയിരുന്നു ഇനി ആരിത് എടുക്കും ??? എനിക്കെന്തിന്റെ കേടായിരുന്നു -ആത്മ ഈ സ്റ്റോറൂമിലുള്ള സകലമാന സാധനങ്ങളെ പറ്റിയും വാതോരാതെ കിടന്ന് പ്രസംഗിക്കുന്നുണ്ടായിരുന്നു

എങ്കിൽ പാവം ഒരു കൊച്ചു ഇവിടെ ഒരുങ്ങി നിന്നിട്ട് ഇന്ന് കാണാൻ നന്നയിട്ടുണ്ട് എന്ന് രണ്ട് വാക്ക് (ലെ ഞാൻ 3 വാക്കായി അത് കാര്യമാക്കണ്ട ) അങ്ങോട്ട് വെക്കാൻ ഇത്ര കഷ്ടപ്പാടില്ലായിരുന്നല്ലോ ഇതിപ്പോൾ എന്താ കയ്യെത്താത്തത് ശോ ഒന്ന് പൊങ്ങിയതും ബാലൻസ് തെറ്റി വേണി ചെയറിൽ നിന്നും പുറകോട്ട് വീഴാനാഞ്ഞു പക്ഷെ നിലത്ത് വീഴും മുന്നേ സിദ്ധുവിന്റെ കൈകൾ അവളെ താങ്ങിയിരുന്നു ഇടുപ്പിലമർന്ന കൈകളുടെ സ്പര്ശനത്തിൽ നിന്നും ദേഹമാകെ വിറയൽ കൊള്ളുന്നത് അവളറിഞ്ഞു അവന്റെ കണ്ണുകളിലേക്ക് നോക്കി അങ്ങനെ തന്നെ കുറച്ചുനേരം വേണി നിന്നു എന്തോ നോട്ടം പിൻവലിക്കാൻ മനസുവരാത്തത് പോലെ ഇരുവരും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു MAY I HELP YOU ??

പുറകിൽ നിന്നും ശബ്ദം കേട്ടതും വേണി ഞെട്ടി തിരിഞ്ഞുനോക്കി കയ്യുംകെട്ടി നോക്കി നിക്കുന്ന സിദ്ധുവിനെ കണ്ടതും അവൾക്ക് ദേഷ്യം തോന്നി അയ്യോ അപ്പോൾ അത് സ്വപ്നം ആയിരുന്നോ കാലമാടൻ സ്വപ്നത്തിൽ പോലും എന്നെ വെറുതെ വിടാതെ കൂടിയേക്കുവാ -ആത്മ എനിക്കാരുടെയും സഹായം വേണ്ടാ കിറികോട്ടി പറഞ്ഞിട്ട് വീണ്ടും അതെടുക്കാനായി അവൾ ആഞ്ഞു എത്രയൊക്കെ ശ്രമിച്ചിട്ടും അവൾക്ക് കൈയെത്തിയില്ല ശോ ഇതെന്തൊരു കഷ്ടവാ ഇത്ര പെട്ടെന്ന് എനിക്ക് height കുറഞ്ഞോ വേണി …… അമ്മയുടെ വിളി കേട്ടതും വേണി ദയനീയമായി സിദ്ധുവിനെ നോക്കി ഹെല്പ് വേണ്ടെന്ന് പറഞ്ഞിട്ട് എങ്ങനെ ചോദിക്കും സാർ എവിടെ പുള്ളി റൂഫിന്റെ ഭംഗി നോക്കുന്ന തിരക്കിലായിരുന്നു സാർ കുറച്ച് ഉച്ചത്തിൽ വിളിച്ചതും എന്താ എന്നർത്ഥത്തിൽ സിദ്ധു അവളെ നോക്കി അതൊന്ന് എടുത്ത് തരുവോ ?? ഇല്ലാ 😁

അയ്യോ പ്ലീസ് അങ്ങനെ പറയല്ല് കുറച്ച് മുന്നേ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് അതെനിക്കൊരു അബദ്ധം പറ്റിയതാ പ്ലീസ് മ്മ് ശരി പക്ഷെ ഇതിന്റെ മുകളിൽ വലിഞ്ഞുകേറാനൊന്നും എനിക്ക് വയ്യ പിന്നെ എങ്ങനെ എടുക്കാനാ വേണി ചോദിച്ചു തീരും മുന്നേ അവളെ സിദ്ധു കൈകളിൽ എടുത്തു പൊക്കിയിരുന്നു പെട്ടെന്നുള്ള നീക്കമായതിനാൽ ഒന്ന് പതറിയെങ്കിലും വേണിയുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി അത് സിദ്ധു കാണാതെ അവൾ ഒളിപ്പിച്ചു ഉരുളി മൂടിയിട്ട ന്യൂസ്‌പേപ്പർ മാറ്റി അതെടുക്കാൻ ശ്രെമിക്കവേ സാരിയുടെ വിടവിലൂടെ സിദ്ധുവിന്റെ ശ്വാസം അവളിലേക്ക് പതിച്ചുകൊണ്ടിരുന്നു പേരറിയാത്ത ഒരു വികാരം തന്നിൽ വന്നു നിറയുന്നതാവളറിഞ്ഞു

അവന്റെ തോളിലെ പിടിത്തം മുറുകി ഇനിയും അങ്ങനെ നിന്നാൽ ശരിയാവില്ലെന്ന് തോന്നിയതും പെട്ടെന്ന് ഉരുളിയും കയ്യിലെടുത്തു വേണി അവന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി എന്തോ സിദ്ധുവിനെ നോക്കാൻ അവൾക്ക് മടി തോന്നി പെട്ടെന്ന് തന്നെ സ്റ്റോർറൂം വിട്ട് പുറത്തേക്ക് ഓടാൻ തുനിഞ്ഞ അവളെ സിദ്ധു കൈകളിൽ പിടിച്ചു തടഞ്ഞു ഇന്ന് കാണാൻ സുന്ദരിയായിട്ടുണ്ട് എന്നത്തിനേക്കാളും ഈ വേഷവും ഈ നിറവും തനിക്ക് നന്നായി ചേരുന്നുണ്ട് സിദ്ധുവിന്റെ നാവിൽ നിന്നും അത് കേട്ടതും ലോകം കീഴടക്കിയത്ര സന്തോഷം അവളിൽ വന്നു നിറഞ്ഞു ഓടി പോയി അവന്റെ ഷർട്ടിൽ പിടിച്ചു താഴ്ത്തി അവന്റെ കവിളുകളിൽ ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു എന്നിട്ടും വിട്ടുമാറാതെ അവിടെ തന്നെ അവൾ നിന്നു

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ ശേഷമാണ് താൻ എന്താ ചെയ്തതെന്ന് ഓർമ വന്നത് പതിയെ അവന്റെ കവിളുകളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി ഷർട്ടിലെ പിടി അയച്ചു എന്ത് ചെയ്യണമെന്നറിയാതെ വേണി നിന്നു പരുങ്ങി സിദ്ധുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല വേറേതോ ലോകത്തെന്ന പോലെ അവന് അവിടെ തന്നെ തറഞ്ഞുനിന്നു വേണി നീട്ടിയുള്ള ശോഭയുടെ വിളി കേട്ടതും ഒന്നും ചിന്തിക്കാതെ വേഗം പിന്തിരിഞ്ഞു ഉരുളിയും കയ്യിലെടുത്ത് അവൾ ഓടി അവളുടെ ഓട്ടം നോക്കി സിദ്ധു കുറച്ച്നേരം കൂടി അവിടെ തന്നെ നിന്നു അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു

കൈകൾ വേണിയുടെ ചുണ്ടിന്റെ നൈർമല്യം പടർന്ന കവിളിലേക്ക് നീങ്ങി (ഈ കുട്ടിയെ കൊണ്ട് ഞാൻ തോറ്റു 🙈🙈🙈 ഉരുളി എടുക്കാൻപോയിട്ട് എന്താകുവോ എന്തോ എന്നൊക്കെ പറഞ്ഞു കമന്റ്‌ ഇട്ടവർ ഇവിടെ come on ) 💙💙💙💙💙💙 നീ ഉരുളി ഉണ്ടാക്കി കൊണ്ട് വരാൻ പോയതാണോ ??? കലിപ്പിച്ചുള്ള ശോഭയുടെ ചോദ്യം കേട്ടതും വേണി വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു പിന്നെ പതിയെ അവിടുന്ന് escape ആയി (വേറെ ഒന്നുമല്ല നമ്മൾ വെറുതെ നിൽക്കുന്ന കണ്ടാൽ അമ്മമാർക്ക് നമ്മളോട് ഭയങ്കര സ്നേഹം തോന്നും അപ്പോൾ അവർ പിന്നെയും എന്തേലും പണി പറയും )

വേണിയേച്ചി ഏട്ടൻ എന്ത് പറഞ്ഞു ??? ഹോ എന്ത് പറയാൻ ?? ഒന്നും പറഞ്ഞില്ലേ പിന്നെ ചേച്ചി ഇത്രയും നേരം എന്തെടുക്കുവായിരുന്നു ?? ഞാൻ പോയി ഉരുളി തപ്പി നിന്റെ ചേട്ടനും കൂടി തപ്പി തപ്പി അവസാനം കണ്ടുപിടിച്ചു എന്നിട്ട് ഇങ്ങ് പോന്നു ഛേ അപ്പോൾ ഒന്നും മിണ്ടിയില്ല … ഞാൻ ഇത്രയും നല്ലൊരു ചാൻസ് ഒപ്പിച്ചു തന്നിട്ട് തൊലച്ചല്ലോ ഒന്നും മിണ്ടിയില്ലെടാ അവിടെ മുഴുവനും ആക്ഷൻ sequence ആയിരുന്നു (ആത്മ ) ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി ആദിയും വീട്ടുകാരും തിരിച്ചുപോയി വേണിയും സിദ്ധുവും അവരുടെ കുടുംബവും കുറച്ച് ബന്ധുക്കളും മാത്രമായി ശോഭ : അല്ല മോനെ നീ ഇങ്ങനെ ഒറ്റ തടിയായി നിൽക്കാൻ ആണോ തീരുമാനം ??

ആദിയും മോനും ഒരേ പ്രായം ആണെന്നല്ലേ പറഞ്ഞെ … ഒരു വിവാഹത്തെ പറ്റി ഒക്കെ ചിന്തിക്കാറായിട്ടോ മോനെ മനസ്സിൽ ലഡ്ഡു പൊട്ടി – ആത്മ ഓഫ് വേണി സിദ്ധു : അല്ല ആന്റി ഞാൻ … ശോഭ : കണ്ട ദിവസം മുതൽ മോന്റെ അമ്മക്ക് ഇത് മാത്രമേ പറയാനുള്ളു അവരുടെ ആഗ്രഹമല്ലേ …. പിന്നെ ഒരു കുടുംബത്തെ പറ്റി ഒക്കെ ചിന്തിക്കാനുള്ള സമയമായി അതുകൊണ്ട് പറഞ്ഞൂന്നു മാത്രം ഞാനും മോനോട് ഇതിനെ പറ്റി പറയണമെന്ന് കരുതി ഇരിക്കുകയായിരുന്നു … ആഹാ പിള്ളേച്ചനും രംഗപ്രേവേശനം നടത്തിയിരിക്കുകയാണ് .. ശ്രീദേവി ആന്റി എന്നെ ചോദിക്കുന്നു മോളെ കൈപിടിച്ചു തരാൻ സമ്മതമാണെന്ന് പറയുന്നു ശുഭം പിന്നെയും പിന്നെയും ലഡ്ഡു പൊട്ടി -ആത്മ ശ്രീദേവി (സിദ്ധുവിന്റെ അമ്മ ): ഞാൻ ഇത് അവനോട് പറഞ്ഞു പറഞ്ഞു മടുത്തതാ ….

എന്ത് ചെയ്യാനാ നമുക്ക് പറയാനല്ലേ പറ്റൂ പിള്ളേച്ചൻ : അങ്ങനെയെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ … എന്റെ ഒരു അഭിപ്രായം മാത്രമാണ് ഹോ പിള്ളേച്ചൻ മുത്താണ് ഞാൻ മനസിൽ കണ്ടപ്പോൾ മാനത്തു കണ്ടു വേഗം പറ -ആത്മ ശ്രീദേവി : അതിനെന്താ രാഘവേട്ടൻ പറഞ്ഞോ (ഈ രാഘവേട്ടനും പിള്ളേച്ചനും വേണിയുടെ അച്ഛനുമെല്ലാം ഒരാളാണ് കേട്ടോ ) പിള്ളേച്ചൻ : ആദിയുടെ അനിയത്തി ഇല്ലേ ആ കുട്ടിയെ സിദ്ധുവിന് വേണ്ടി ആലോചിച്ചുകൂടെ ശോഭ : അത് ശരിയാണ് ഇവർ തമ്മിൽ പരിജയം ഉള്ളതുകൊണ്ട് വേറെ പ്രശ്നങ്ങളുമില്ല മോൻ സമ്മതം ആണെങ്കിൽ ഞങ്ങൾ ആദിയുടെ വീട്ടുകാരുമായി സംസാരിക്കാം അച്ഛന്റെയും അമ്മയുടെയും വാക്കുകൾ വല്ലാത്തൊരു പ്രകമ്പനത്തോടുകൂടിയാണ് ente കാതുകളിൽ പതിച്ചത്

കാലിനടിയിലെ മണ്ണ് ചോർന്നുപോവും പോലെ നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം സാറിന്റെ നാവിൽ നിന്ന് വരുന്ന മറുപടി കൂടി കേൾക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല എത്രയൊക്കെ നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി ആരും കാണാതെ ഞാൻ പതിയെ മുകളിലേക്ക് കയറി മുറിയിൽ കേറി വാതിലടച്ചു കട്ടിലിലേക്ക് ചാഞ്ഞു അതുവരെ നിയന്ത്രിച്ചു പിടിച്ച കണ്ണുനീരിനെ ഒക്കെയും സ്വാതന്ത്ര്യമാക്കി വിട്ടു തലയിണയിൽ മുഖമമർത്തി ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു എന്റെ കണ്ണീരിനാൽ തലയിണ കുതിർന്നിട്ടും നെഞ്ചിനുള്ളിലെ അഗ്നി കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല…. തുടരും….

സിദ്ധവേണി: ഭാഗം 12

Share this story