തമസ്സ്‌ : ഭാഗം 33

തമസ്സ്‌ : ഭാഗം 33

എഴുത്തുകാരി: നീലിമ

ശക്തി കൊണ്ട് എനിക്ക് നിന്നെ ജയിക്കാനാകില്ലായിരിക്കാം… അതിനർത്ഥം നീ അജയ്യനാണെന്നല്ല വിനോദ്….. ഇന്ന് നീ ആസ്വദിക്കുന്ന ജയത്തിനപ്പുറം ഒരു പരാജയം കാത്തിരിപ്പുണ്ട്…അതോട്ടും ദൂരെയല്ല……… കയ്യിലെ മൊബൈലിൽ മുറുകെ പിടിച്ചു കണ്ണുകൾ അടച്ച് അവള് ദീർഘമായി നിശ്വസിച്ചു…. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 വൈകിട്ടോടെയാണ് ആൽവിയും മായയും അവരുടെ വീട്ടിൽ തിരികെ എത്തിയത്. വീട്ടിൽ എത്തിയ പാടെ ആകെ ക്ഷീണിതനായത് പോലെ സോഫയിലേയ്ക്ക് ചാഞ്ഞിരുന്നു ആൽവി….. “”മായമ്മോ…. ഒരു സ്ട്രോങ്ങ്‌ ചായ എടുക്കെടി… ചെറിയൊരു തലവേദന പോലെ…..”” പറയുന്നതിനൊപ്പം അവൻ വലത് കയ്യിലെ പെരുവിരലും ചൂണ്ടുവിരലും കൊണ്ട് തല ചെറുതായി മസാജ് ചെയ്യാൻ തുടങ്ങി ….. മായ പതിയെ അവനരികിലായി വന്നിരുന്നു….

കുറച്ചു സമയം അവനെ നോക്കി ഇരുന്ന ശേഷം പതിയെ തട്ടി വിളിച്ചു … “”അതേ…. ആൽവിചായ…..”” ആൽവി കണ്ണ് തുറന്നു തല ചെരിച്ചു അവളെ നോക്കി…. “”നീ ഇത് വരെ പോയില്ലേ? ഒരു ചായ കൊണ്ടു താടി മായേ …. തല വേദനിച്ചിട്ടല്ലേ ചോദിക്കുന്നത്….?”” പറഞ്ഞിട്ട് അവൻ കൂടുതൽ അമർത്തി തല തിരുമ്മാൻ തുടങ്ങി…. “”എനിക്ക് മനസിലായി തലവേദനയാണെന്ന്… ഇങ്ങനെ അമർത്തി അമർത്തി കാണിക്കണ്ട…..”” അവള് ചിറി കൊട്ടിക്കൊണ്ട് പറഞ്ഞു…. “”ഞാനേ ഒരു കാര്യം പറഞ്ഞിട്ട് പൊയ്ക്കോളാം ….”” “”എന്താ കാര്യം?”” ആൽവി നിവർന്നിരുന്നു മായയെ നോക്കി…. “”അച്ചായൻ എന്നോട് ചോദിച്ചില്ലേ ജാനിടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് എന്ന്…. അവൾക്ക് കുഞ്ഞിയെ കാണാൻ വല്ലാത്ത മോഹമുണ്ട്…

നമുക്കെ കുഞ്ഞിയെ ജാനിടെ അടുത്ത് കൊണ്ട് പോയി ഒന്ന് കാണിക്കാൻ പറ്റുവോ?”” “”അതെന്താ ഇപ്പൊ? ജാനി പറഞ്ഞോ അവളെ കാണണമെന്ന്?”” “”മ്മ്…. പറഞ്ഞു…. ഇത്ര നാളും പറയാതെ വച്ചേക്കുവായിരുന്നെന്ന് തോന്നുന്നു…. ഇപ്പൊ കുഞ്ഞിക്ക് അവളെ തിരിച്ചറിയാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാകും എന്നോട് പറഞ്ഞത്….അവൾക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്….. കുഞ്ഞിയെ മാത്രമല്ല മോഹനേട്ടനേയും കാണാൻ അവൾക്ക് മോഹമുണ്ട്…..അവൾക്ക് അത് തുറന്നു പറഞ്ഞില്ല എന്നെ ഉള്ളൂ…..എനിക്ക് അവളുടെ സംസാരത്തിൽ നിന്നും ഊഹിക്കാൻ കഴിഞ്ഞു….”” മായയുടെ വാക്കുകളിലും നേരിയ വിഷാദം തങ്ങി നിന്നു…. “”എന്നാൽ നമുക്ക് മോഹനെയും കുഞ്ഞിയെയും കൂടി എന്തെങ്കിലും പറഞ്ഞു അവിടെക്ക് കൂട്ടിക്കൊണ്ട് പോയാലോ? ഈ വേഷത്തിൽ ജാനിയെ മോഹന് മനസിലാകും എന്ന് തോന്നുന്നില്ല….”” ആൽവി ആലോചനയോടെ പറഞ്ഞു… “”മോഹനേട്ടനോ? ….

അത് ശെരിയാകില്ല ആൾവിചായ…. മോഹനേട്ടനേയും കുഞ്ഞിയെയും കാണുമ്പോൾ അവൾ ഇത്ര നാളും ഉള്ളിൽ അടക്കി വച്ച വിഷമമൊക്കെ പുറത്ത് വരും എന്ന് നൂറ് ശതമാനം ഉറപ്പാണ്….. കുഞ്ഞിക്ക് അത് മനസിലാകില്ല…. അവള് കുഞ്ഞല്ലേ? എന്തെങ്കിലും നുണ പറഞ്ഞു അവളെ വിശ്വസിപ്പിക്കാം… പക്ഷെ മോഹനേട്ടൻ അങ്ങനെ അല്ല …. ഒറ്റ നോട്ടത്തിൽ മോഹനേട്ടന് ചിലപ്പോൾ ജാനിയെ മനസിലാകില്ലായിരിക്കാം…. പക്ഷെ കുഞ്ഞിയോടുള്ള അവളുടെ സ്നേഹവും അവരെ കാണുമ്പോഴുള്ള അമിത വിഷമവുമൊക്കെ കാണുമ്പോഴേ മോഹനേട്ടന് കാര്യം മനസിലാകും…..”” “”നീ പറഞ്ഞത് ശെരിയാ….പിന്നേ ഇപ്പൊ എന്താണ് ചെയ്യുക?”” ആൽവി ആലോചനയോടെ ഒന്ന് ചാരി ഇരുന്നു…. “”അല്ലെങ്കിൽ ഒക്കെ മോഹനേട്ടനോട് തുറന്നു പറയേണ്ടി വരും….

അങ്ങനെ പറഞ്ഞാൽ ഇപ്പൊ ജാനകി ഇറങ്ങിതിരിച്ചിരിക്കുന്ന ഉദ്യമത്തിന് മോഹനേട്ടൻ ഒരിക്കലും അനുവദിക്കില്ല….. ജാനാകിയ്ക്ക് അപകടസാധ്യതയുള്ള ഒന്നിനും മോഹനേട്ടൻ അനുവദിക്കില്ല എന്നുറപ്പാണ്…. എനിക്കും പേടിയാണ് അവള് ഇപ്പൊ ചെയ്തു കൂട്ടുന്നതൊക്കെ കാണുമ്പോ…. പിന്നേ അവള് പറഞ്ഞതൊക്കെ ഓർക്കുമ്പോ… അവളുടെ നിശ്ചയദാർഡ്യവും ആത്‍മവിശ്വാസവും ഒക്കെ കാണുമ്പോ നിരാശയാക്കാൻ കഴിയുന്നില്ല….ഒക്കെത്തിനും കൂട്ട് നിന്നു പോകുന്നതാ…..”” “”ഞാനും അങ്ങനെ തന്നെയാടി… പൂർണ തൃപ്തിയോടെയല്ല ഞാനും അവൾക്ക് കൂട്ട് നിൽക്കുന്നത്…. വേറെ മാർഗങ്ങൾ ഒന്നും കാണാത്തൊണ്ട… പിന്നേ… അവന്മാർക്കുള്ള ശിക്ഷ അവള് തന്നെ കൊടുക്കുന്നതാണ് നല്ലതെന്നു തോന്നി…. ചതിയന്മാർക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കണ്ടേ …..?

“” ആൽവി മായയെ നോക്കുമ്പോൾ അവൾ ആകെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്…. അവനും വല്ലാതെ വേദന തോന്നി…. “”നീ ഇങ്ങനെ വിഷമിക്കാതെടി ഭാര്യെ…. നിനക്ക് ഇപ്പൊ എന്താ വേണ്ടത്? കുഞ്ഞി മോളെ ജാനിടെ അടുത്ത് എത്തിക്കണം…. അത്രയല്ലേ വേണ്ടൂ? നമുക്ക് വഴി ഉണ്ടാക്കാന്നെ…. ഇപ്പൊ നീ പോയി അച്ചായന് ഒരു ചായ കൊണ്ട് വാ…. നല്ല മായമോളല്ലേ?”” അവളെ ആശ്വസിപ്പിക്കാണെന്നോണം അവൻ ചിരിയോടെ പറഞ്ഞു…. “”ഈശ്വരാ…. മായ മോളോ? ഒരു ചായ കിട്ടാൻ ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ?”” മായയുടെ മുഖത്തെ വിഷമം മാറി ചുണ്ടുകൾ പുഞ്ചിരിച്ചു….. “”കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നല്ലേ? ചായ കിട്ടാനും പിടിക്കേണ്ടി വരും…”” ആൽവി ഒരു കുസൃതി ചിരിയോടെ മായയെ നോക്കി…. “”അങ്ങനെ അല്ല…

കഴുത കാലും പിടിക്കും എന്നാ……. ഞാൻ കഴുത ആണേൽ നിങ്ങളും കഴുത ആകണമല്ലോ? അതല്ലേ എന്റെ അപ്പൻ എന്നെ നിങ്ങൾക്ക് കെട്ടിച്ചു തന്നത്? കഴുതേടെ എണ്ണം എടുക്കാതെ മര്യാദയ്ക്ക് ഇവിടെ ഇരുന്ന് വഴി ആലോചിക്ക്… ഞാൻ പോയി ചായ ഇട്ടോണ്ട് വരാം….”” മായ തിരിഞ്ഞു നടന്ന് കഴിഞ്ഞു…. “”ഹോ.. ഇതെന്ത് ജന്മം? കെട്ടിയോന് വയ്യാന്നു പറഞ്ഞാലും തർക്കുത്തരം മാത്രേ ഉള്ളൂ…. എന്റെ വിധി!”” ആൽവി വീണ്ടും സോഫയിലേയ്ക്ക് ചാഞ്ഞു കണ്ണടച്ചു …. അടുക്കള വാതിൽക്കൽ ചെന്ന് മായ അവനെ ഒന്ന് തിരിഞ്ഞു നോക്കി…. കണ്ണുകൾ അടച്ച് കിടക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി….. ഉള്ളിൽ ഒരു കടലോളം സ്നേഹം ഉണ്ടെങ്കിലും ഇങ്ങനെ അടി പിടി കൂടാനേ അറിയൂ…

ഇങ്ങനെ സ്നേഹിക്കാനേ അറിയൂ….. അത് ആൽവിചായനും അറിയാം… ആൽവിചായനും ജോക്കുട്ടനുമാണ് തന്റെ ഭാഗ്യം…..അവരാണ് തന്റെ ലോകം….ഓരോന്നോർത്ത് അവൾ അടുക്കളയിലേയ്ക്ക് നടന്നു ….. 🍁🍁🍁🍁🍁🍁🍁🍁🍁🍁 ജാനകിയെ രാവിലെ ഉണർത്തിയത് തന്നെ വിനോദിന്റെ കാൾ ആണ്…. മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് കണ്ണ് തുറന്നത്….. എഴുന്നേൽക്കാതെ തന്നെ കൈ എത്തിച്ചു ഫോൺ എടുത്തു…… വിനോദിന്റെ നമ്പർ കണ്ടപ്പോൾ ആദ്യം ഒന്ന് എടുക്കാൻ മടിച്ചു… പിന്നേ കാൾ അറ്റൻഡ് ചെയ്തു…. “”ഹലോ.. റോസ്….”” കാറ്റ് പോലെ പതിഞ്ഞ ശബ്ദം…. ആഹാ…. എന്താ വിളി…. കേൾക്കുന്നവർ ആ വിളിയിൽ തന്നെ ലയിച്ചു പോകും…. “”തന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഇനി വിളിക്കരുതെന്ന് …..

മര്യാദയ്ക്ക് പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ തനിക്ക് …? ഇനി തന്റെ കാൾ വന്നാൽ ഞാൻ കംപ്ലയിന്റ് ചെയ്യും… പറഞ്ഞില്ല എന്ന് വേണ്ട…..”” ശബ്ദത്തിൽ കഴിയുന്ന അത്രയും ദേഷ്യം കലർത്തി ജാനകി…. “”സോറി റോസ്…. ഞാൻ… എനിക്ക്…. ഇന്നലെ ഒരല്പം കൂടി ഉറങ്ങാൻ പറ്റിയില്ല…. തന്റെ ശബ്ദം…. അതെന്റെ ഉറക്കം കളഞ്ഞു എന്ന് പറയുന്നതാകും ശെരി….. എന്റെ മീരയുടെ അതേ ശബ്ദം….. മരിച്ചു പോയവർ തിരികെ വരില്ല എന്നറിയാം… പക്ഷെ തന്റെ ശബ്ദം കേൾക്കുമ്പോ അവള് തിരികെ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ…..”” അവസാന വാചകം പറയുമ്പോൾ ശബ്ദം വിറച്ചിരുന്നു…… അഭിനയ കുലപതി….! നമിച്ചു…! ജാനകി മനസിലായി ഓർത്തു…. “”ആരാ മീര?””

നിഷ്കളങ്കമായി ജാനി ചോദിച്ചു…. ആ ചോദ്യം ചോദിക്കുമ്പോൾ അവൾക്ക് ഓർമ വന്നത് പാണ്ടിപ്പട സിനിമയിൽ നവ്യ ദിലീനോട് ചോദിക്കുന്നതാണ്…. അവളുടെ മുഖത്തും അതേ ഭാവമായിരുന്നു….. അതേ സമയം അവളുടെ ആ ചോദ്യം കേട്ട് വിനോദിന് സന്തോഷം ആണ് തോന്നിയത്…. ഹ്മ്മ്… കൊത്തുന്നുണ്ട്.. കൊത്തുന്നുണ്ട് …. നിന്നെപ്പോലെ എത്ര എണ്ണത്തിനെ ഞാൻ കണ്ടതാ മോളെ… ഇത് പോലെ കുറച്ചു കണ്ണീരിലും സെന്റിയിലും വീഴാത്ത പെൺപിള്ളേർ ഉണ്ടോ? നീ മൂക്കും കുത്തി വീഴും ….. കുറഞ്ഞ സമയം കൊണ്ട് അവൻ ആലോചിച്ചു കൂട്ടി…. “”എന്തെ മിണ്ടാത്തത്?”” വീണ്ടും ആ മധുരമുള്ള ശബ്ദം…. “”അത്… ഞാൻ… ഞാൻ എന്റെ മീരയെ ഓർത്ത് പോയി…..”” വീണ്ടും വിശാദം കുത്തി നിറച്ചു അവൻ വാക്കുകൾ പുറത്തേയ്ക്ക് വിട്ടു….. അവന്റെ വാക്കുകളിലെ വിഷാദം ജാനകിയിൽ ചിരിയാണ് ഉണർത്തിയത്….. അഭിനയിച്ചോ വിനോദെ……

ഞാനും നീയും തമ്മിൽ അഭിനയത്തിൽ മത്സരിക്കേണ്ടി വരും… നിന്നെക്കാൾ എനിക്ക് സ്കോർ ചെയ്തേ മതിയാകൂ…. “”സോറി ട്ടൊ… വിഷമം ആണെങ്കിൽ പറയണ്ട….”” “”ഹേയ്… വിഷമമാണ്… എന്നാലും തന്നോട് ഞാൻ പറയും…. ഈ ശബ്ദം കേൾക്കുമ്പോൾ മീര എന്റെ അടുത്തുള്ളത് പോലെ തോന്നുവാണ്..”” “”ലവർ ആയിരുന്നോ?”” “”എന്റെ പ്രണയവും സൗഹൃദവും ഒക്കെ അവൾ തന്നെ ആയിരുന്നു….. എന്റെ മീര… ഒരുപാട് മോഹിച്ചാണ് അവളുടെ കഴുത്തിൽ താലി കെട്ടിയത്…. പക്ഷെ…..”” സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോകുന്നത് പോലെ അവൻ ഒന്ന് നിർത്തി… “”ഓ…. അപ്പൊ ഇയാളുടെ വിവാഹം കഴിഞ്ഞതാണല്ലേ ….? തന്റെ വാട്സ്ആപ്പ് dp കണ്ടപ്പൊ മാരീഡ് ആണെന്ന് തോന്നീല്ലട്ടോ….

“” ഒന്നും അറിയാത്തത് പോലെ അവൾ പറഞ്ഞു …. വിനോദ് ഒന്ന് പതറി…. അവൾ അപ്പൊ എന്റെ വാട്സപ്പ് ഒക്കെ നോക്കിയിട്ടുണ്ട്…. ഛെ…. വിവാഹിതനാണെന്ന് പറയേണ്ടിയിരുന്നില്ല…. നിരാശയോടെ അവൻ ഓർത്തു…… “”അത്… അതേ… ഞാൻ മീരയെ വിവാഹം ചെയ്തതാണ്… പക്ഷെ വിവാഹത്തിന്റെ അന്ന് തന്നെ അവൾ എന്റെ കൺ മുന്നിൽ……”” പറയുന്നതിനൊപ്പം ഫോണിലൂടെ ജാനകി ഒരു തേങ്ങൽ കേട്ടു…. സമ്മതിച്ചു വിനോദെ… എത്ര പെട്ടെന്നാണ് നീ പുതിയ നുണ കണ്ട് പിടിച്ചത്…..? കരച്ചിലൊക്കെ എത്ര പെട്ടെന്നാണ് വരുന്നത് ….? സമ്മതിച്ചിരിക്കുന്നു നിന്നെ…. അവളുടെ ഉള്ളിൽ വിനോദിനോട് കൂടുതൽ ദേഷ്യം തോന്നി…. “”അയ്യോ…… ഞാൻ വിഷമിപ്പിച്ചു അല്ലെ? ഈ ഫോണിലൂടെ സ്ത്രീകളെ പറ്റിക്കുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാരുടെ സ്ഥിരമായി നമ്പർ ആണ്….

അതാണ്‌ ഞാൻ ഇയാളെ ആദ്യം സംശയിച്ചത്………”” “”എനിക്ക് ആരെയും ചതിക്കാനാകില്ല റോസ്… ഒരു പെണ്ണിനെ പ്രാണനായി സ്നേഹിച്ച ആർക്കും മറ്റൊരു പെണ്ണിനെ ചതിക്കാനാകില്ല….”” പൊള്ളയായ അവന്റെ വാക്കുകൾ കേട്ടു ദേഷ്യം കൊണ്ട് ജാനകിയുടെ പല്ലുകൾ ഞെരിഞ്ഞു…. ചതിക്കാനാകില്ലാത്രേ….. എത്ര പെൺപിള്ളേരെ ചതിച്ചിട്ടുണ്ടെടാ നീ? ഇത് പോലെ അഭിനയിച്ചു…..???? നീ അഭിനയിക്ക് … അഭിനയിച്ചു തകർക്ക്…. ഇത്തവണ ആര് best ആക്ടർ ആകുമെന്ന് നമുക്ക് നോക്കാം….. “”ഐ ആം സോറി വിനോദ്….. നിങ്ങളെ വേദനിപ്പിക്കുന്ന ഒരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിച്ചു അല്ലെ?”” സംസാരത്തിൽ പ്രസന്നത വരുത്തി അവൾ.. “”അതൊന്നും സാരമില്ലെടോ… അവളെ മറന്നിട്ട് വേണ്ടേ ഓർക്കാൻ? അതൊക്കെ പോട്ടെ….. ഞാൻ ഇത് പോലെ ഇടയ്ക്ക് തന്നെ വിളിച്ചോട്ടെ? തന്റെ ശബ്ദം ഒന്ന് കേട്ടാൽ മതി… ഇത് പോലെ കുറച്ചു സമയം ഒന്ന് സംസാരിച്ചാൽ മതി….

എന്റെ മീര… അവളെന്റെ ഒപ്പം ഉള്ളത് പോലെ എനിക്ക് തോന്നും…. പ്ലീസ്…. പറ്റില്ല എന്ന് പറയരുത്….”” യാചന പോലുള്ള സ്വരം…. കുറച്ചു സമയം ജാനകി നിശബ്ദശയായി നിന്നു…. താൻ ആലോചിക്കുകയാണെന്ന് അവൻ കരുതിക്കോട്ടെ….. “”നിങ്ങൾ വിളിച്ചോളൂ… പക്ഷെ എപ്പോഴും എനിക്ക് കാൾ എടുക്കാൻ കഴിയുമെന്നോ സംസാരിക്കാൻ കഴിയുമെന്നോ ഒന്നും ഉറപ്പില്ല…. പിന്നേ ഇത് പോലെ രാവിലെ വിളിക്കരുത്… രാത്രി 9 മണിക്ക് ശേഷവും വിളിക്കരുത്…. പിന്നേ ഞാൻ ബന്ധങ്ങൾക്കായാലും സൗഹൃദങ്ങൾക്കായാലും ഒരു ലിമിറ്റ് വച്ചിട്ടുണ്ട്…. ആ അതിര് ആര് കടന്നാലും ഞാൻ ആ റിലേഷൻ അപ്പൊ കട്ട്‌ ചെയ്യും…. വിളിക്കുന്നത് കൊണ്ടോ സംസാരിക്കുന്നത് കൊണ്ടോ ബുദ്ധിമുട്ടില്ല….. സൗഹൃസങ്ങൾ എനിക്ക് ഒരുപാടുണ്ട്…. അതിൽ ഒരാളായാലും സന്തോഷമേ ഉള്ളൂ….

പക്ഷെ ലിമിറ്റ് അത് മറക്കരുത്……”” സംസാരത്തിൽ ഗൗരവം നിറച്ചു ജാനി പറഞ്ഞു നിർത്തി…. “”മതി…. എനിക്ക് ഇടയ്ക്ക് ഈ ശബ്ദം കേട്ടാൽ മാത്രം മതി…. താങ്ക്സ്….”” “”എന്നാൽ ശെരി… ഞാൻ വച്ചേക്കട്ടെ…..”” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൾ കാൾ അവസാനിപ്പിച്ചു….. കുറച്ചു സമയം ചിരിയോടെ അങ്ങനെ തന്നെ ഇരുന്നു ….. ആദ്യത്തെ കടമ്പ ഒട്ടും പ്രയാസമില്ലാതെ കടന്നിരിക്കുന്നു….. പക്ഷെ സൂക്ഷിക്കണം…. അവൻ ബുദ്ധിരാക്ഷസനാണ്…. അവനെക്കാൾ ഒരു പിടി ബുദ്ധി കൂടുതൽ വേണം…. അഭിയ മികവും….. മറ്റൊരിടത്തു വിനോദും സമാനമായ ചിന്തയിലായിരുന്നു….. ആദ്യം പടി കടന്നു ….. ഇത്ര പെട്ടെന്ന് ഇത്രയും പുരോഗതി പ്രതീക്ഷിച്ചില്ല….. അവൻ അവളുടെ ഫോട്ടോയിലേയ്ക്ക് നോക്കി….

അത്ര പെട്ടെന്ന് നിന്നെ വീഴ്ത്താൻ കഴിയുമെന്ന് തോന്നുന്നില്ലല്ലോ മോളെ…. എനിക്ക് നിന്നെ വിട്ട് കളയാനും വയ്യ….. സാരമില്ല…. ഞാൻ വീഴ്ത്തിക്കോളാം .. നീ മൂക്കും കുത്തി വീഴും… നിന്നെക്കാൾ വലിയ വമ്പത്തികളെ ഞാൻ വരുതിയിലാക്കിയിട്ടുണ്ട്… പിന്നെയാണ് നീ….. എന്തായാലും ഈ കളിയ്ക്ക് ഒരു രസമുണ്ട്… ഞാൻ ഇത്തരം തമാശകൾ വല്ലാതെ ആസ്വദിക്കാറുണ്ട്…… എന്തോ ഇത്തവണ കുറച്ചു കൂടുതൽ ഇഷ്ടം തോന്നുന്നു….. മയക്കുമരുന്നില്ലാതെ തന്നെ സിരകളിൽ വല്ലാത്തൊരു ലഹരി പടരുന്നത് പോലെ….. അവൻ ഫോണിലെ ജാനാകിയുടെ ഫോട്ടോയിൽ നോക്കി വന്യമായി ചിരിച്ചു…. 🍀🍀🍀

ജോക്കുട്ടൻ ഇല്ലാതെയാണ് ആൽവിയും മായയും മോഹന്റെ വീട്ടിൽ എത്തിയത്…. അവൻ ഒപ്പം ഉണ്ടെങ്കിൽ വന്നുടൻ അവനും കുഞിയും കൂടി ബഹളം തുടങ്ങും….പിന്നേ കുഞ്ഞിയെ ഒറ്റയ്ക്കൊന്നു കിട്ടാൻ വലിയ പാടാണ്…. എല്ലാം പ്ലാൻ ചെയ്തത് പോലെ നടക്കണമെങ്കിൽ കുഞ്ഞിയോട് ഒറ്റയ്ക്ക് സംസാരിക്കണം…. അതാണ്‌ സൗകര്യപൂർവം ജോക്കുട്ടനെ ഒഴിവാക്കിയത്…. കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ മായയുടെ കയ്യിൽ ആൽവി പതിയെ പിടിച്ചു .. “”മായ… പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ നിനക്ക്? കുഞ്ഞിയെ മാക്സിമം നമുക്ക് പ്രലോഭിപ്പിക്കണം…. ഒടുവിൽ നമ്മളോടൊപ്പം നിന്റെ നാട്ടിലേയ്ക്ക് വരണം എന്ന് കുഞ്ഞി മോഹനോട് വാശി പിടിച്ചു പറയണം… എന്നാലേ മോഹൻ അവളെ ഒറ്റയ്ക്ക് നമ്മളോടൊപ്പം വിടൂ…. ഇല്ലെങ്കിൽ അറിയാല്ലോ….

അവനോ ജയ ആന്റിയോ ഇല്ലാതെ അവളെ ഇത്രയും ദൂരം ഒന്നും അവൻ വിടില്ല…. മുയൽകുഞ്ഞുങ്ങളും കോഴിക്കുഞ്ഞുങ്ങളും അരുവിയും നിറയെ പൂക്കളും…. അങ്ങനെ വായിൽ വരുന്നതൊക്കെ തട്ടി വിട്ടോണം…. ഇന്ന് അവധി ദിവസമല്ലേ? കുഞ്ഞിയെയും കൂട്ടിയിട്ടേ നമ്മൾ ഇന്നിവിടെ നിന്നും പോകൂ…. Ok അല്ലെ?”” “”ഡബിൾ ഓക്കേ….”” മായ വലത് കയ്യിലെ പെരുവിരൽ ഉയർത്തി കാട്ടി … കർത്താവേ … എല്ലാം ഓക്കേ ആക്കണേ….. സ്വന്തം മകളെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന ഒരമ്മയുടെ നോവ് മാറ്റാനുള്ള ശ്രമമാണ്….. കൂടെ ഉണ്ടാകണെ കർത്താവേ…. പ്രാർത്ഥനയോടെ ആൽവിയും മായയും പുറത്തേയ്ക്കിറങ്ങി വീടിനുള്ളിലേയ്ക്ക് നടന്നു……….. തുടരും

തമസ്സ്‌ : ഭാഗം 32

Share this story