ഉറവിടം: ഭാഗം 1

ഉറവിടം: ഭാഗം 1

എഴുത്തുകാരി: ശക്തി കല ജി

‘എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം ഇയാൾ പോയേ… ” എന്ന് മീനാക്ഷി പറഞ്ഞപ്പോൾ അയാൾ അവളെ രൂക്ഷമായി നോക്കി… അവളുടെ വലത് കൈയ്യിൽ വാക്കത്തി മുറുകെ പിടിച്ചിരുന്നു…. മിഴികൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു എങ്കിലും പെയ്യാൻ വെമ്പി നിൽക്കുന്ന ഒളിപ്പിച്ച മനസ്സിനെ അയാൾ കണ്ടു… കൂടുതൽ നിന്നാൽ അവൾ വീണ്ടും ബഹളമുണ്ടാക്കി ആൾക്കാരെ വിളിച്ച് വരുത്തും എന്ന് തോന്നിയത് കൊണ്ട് അയാൾ പോകാനായി തിരിഞ്ഞു….. ” നാളെ രാവിലെ ഒരുങ്ങിയിരുന്നോണം… എൻ്റെ കൂടെ വരാൻ ” എന്ന് പറഞ്ഞയാൾ ഗൗരവത്തിൽ തിരിഞ്ഞ് നടന്നപ്പോൾ തകർന്ന ഹൃദയുമുയാവൾ താഴേക്കുന്നിറങ്ങി….

ഇയാൾ ആരാണ് കൂടെ ചെല്ലാൻ പറയാൻ… ആദ്യമായി ഇന്നാണ് കാണുന്നത്… അമ്മയുടെ മരണ ചടങ്ങുകൾക്കായി മുന്നിൽ നിൽക്കുന്നത് കണ്ടു.. .. രണ്ട് ദിവസമായി മാറാതെ വീടിൻ്റെ പരിസരത്ത് തന്നെയുണ്ട്.. അമ്മയുടെ ചിത കത്തിയമർന്നിട്ടുണ്ടാവില്ല… അപ്പോഴേക്ക് ഓരോരുത്തരായി വന്ന് വാതിൽ മുട്ടി തുടങ്ങി… രണ്ട് നാൾ മുമ്പ് വരെ അമ്മയുണ്ടായിരുന്നു എന്ന ധൈര്യമുണ്ടായിരുന്നു… ഓർമ്മ വച്ച നാൾ മുതൽ അമ്മ മാത്രേ ഉണ്ടാരുന്നുള്ളു…. അമ്മ നല്ലത് പോലെ കൗതുകവസ്തുക്കൾ ഉണ്ടാക്കും….

ചിപ്പികൾ കൊണ്ടുo മുത്തുകൾ കൊണ്ടും മനോഹരമായി ഉണ്ടാക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്… ഏതോ ഒരു കലാകാരന് അമ്മയുടെ കഴിവിൽ തോന്നിയ ഭ്രമം ഇഷ്ട്ടമായി പ്രണയമായി…കാമമായി… എല്ലാo അവസാനിപ്പിച്ച് ഒന്നുo പറയാതെ ഒരു നാൾ മടങ്ങിയത്രേ…. ആരോ കാരണം വയറ്റിലായി എന്ന് അറിഞ്ഞതും അമ്മയുടെ വീട്ടുകാർ ബോധം മറയുന്നത് വരെ പൊതിരെ തല്ലി… അഞ്ചാറു മാസം കടന്നു പോയി… ഒരൂസം രാത്രി ബോധം വന്നപ്പോൾ അമ്മയുടെ ഏടത്തിയാണ് വാതിൽ തുറന്ന് കുറച്ച് സ്വർണ്ണവും പണവും ഏൽപ്പിച്ച് എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോളാൻ പറഞ്ഞത്….

ആദ്യം ഗർഭത്തിനുത്തരവാദിയെ അന്വഷിച്ച് ചെന്നപ്പോൾ നാട്ടിൽ വേറെ കുടുംബം ആയി എന്ന് അറിഞ്ഞ് അമ്മ ഒരിക്കലും നിറവയറുമായി അയാളുടെ മുൻപിൽ ചെന്നില്ല…. അന്വഷിച്ച് വന്നാലും സ്വീകരിക്കാനും ഒരുക്കമായിരുന്നില്ല… ഒരു പാട് ദൂരേയ്ക്ക് വന്നു …എല്ലുമുറിയെ പണിയെടുത്ത് തന്നെയാണ് വളർത്തിയതും പഠിപ്പിച്ചതും…. കളിയാക്കലുകളെ അതിജീവിച്ച് പഠിച്ചു… അമ്മയ്ക്ക് വേണ്ടി…. അച്ഛനാരാണെന്ന് പറയാതെ തന്നെ അമ്മയുടെ ആത്മാവ് ദേഹം വിട്ട് പോയപ്പോൾ ഒരു തരം മരവിപ്പായിരുന്നു… ഇനി മുൻപോട്ടുള്ള ജീവിതം എങ്ങനെയെന്ന് ഒരു രൂപവുമില്ല…. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല….

കാറ്റ് വീശി മഴത്തുള്ളികൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്… നേരിയ നിഴൽ വെട്ടത്തിൽ ഒരാൾരൂപം തെളിഞ്ഞു വന്നു… അതയാളാണെന്ന് മനസ്സിലായതും ഹൃദയത്തിലൂടെ മിന്നൽ പിണർ പാഞ്ഞു പോയി…’ ഞെട്ടലോടെ തറയിൽ നിന്നും ചാടി എഴുന്നേറ്റു… ഒറ്റ കുതിപ്പിന് വീടിനകത്തേക്ക് കയറി… വാതിൽ അടച്ചു കുറ്റിയിട്ടു…. ഹൃദയമിടിപ്പിനെ നിയന്ത്രണത്തിലാക്കാൻ കുറെ സമയം വേണ്ടി വന്നു…. രാവിലെ ആകരുതേ എന്ന പ്രാർത്ഥനയോടെ അടുക്കളയും കട്ടിലും കുഞ്ഞുമേശയും ചെറിയ കസേരയും എല്ലാമടങ്ങിയ കുഞ്ഞു മുറിയുടെ ഒരു മൂലയിൽ ചുരുണ്ടിരുന്നു…

പുലർച്ചെ വണ്ടിയുടെ ശബ്ദം കേട്ടാണ് ഉണർന്നത്… കതകിൽ തുടരെ മുട്ടുകേട്ടതും ശരീരമൊന്ന് വിറച്ചു…. മനസ്സിൽ ഭയം പടർന്നു…. എങ്കിലും ധൈര്യം സംഭരിച്ച് എഴുന്നേറ്റു…. കതക് തുറന്നു…. ഇന്നലെ രാത്രിയിൽ വന്നയാൾ തന്നെ.. കൂടെ ഒരു പെൺകുട്ടിയുമുണ്ട്…. അവളെ കാണാൻ എന്നെ പോലെയിരിക്കുന്നു…. പക്ഷേ അവളേക്കാർ എനിക്ക് കൂടുതലായി കവിളിനെ ഭാഗികമായി മറച്ച കറുത്ത മറുക് മാത്രമേ ഒരു വ്യത്യാസമുള്ളു… ” നിൻ്റെ അമ്മ ജീവനോടെ ഉള്ളത് വരയേ എനിക്ക് വാക്ക് പാലിക്കേണ്ടതായി ഉള്ളു… എൻ്റെ കൂടെ വാ…. നിൻ്റെ അച്ഛനെ കാണിച്ച് തരാം…. നീ ഇവിടെ നരകിച്ച് ജീവിക്കുമ്പോൾ അവിടെ ആരും സുഖമായി ജീവിക്കണ്ട “.

ഞാൻ തനിയെ വന്നാൽ മീനാക്ഷി വരില്ല എന്നറിയാമെന്നത് കൊണ്ടാണ് ഇവളേ കൂടി കൂട്ടിയത്….”.. അയാൾ പറഞ്ഞു… ഇയാൾ പറയുന്നത് വിശ്വസിക്കാമോ… ഇത് വരെ കണ്ടിട്ടില്ലാത്തൊരാൾ…. എങ്ങനെ വിശ്വസിക്കും…. “എനിക്ക് അരേയും കാണണ്ട… എനിക്ക് എങ്ങോട്ടും വരികയും വേണ്ട… ഇത്രയും വർഷം ആരും അന്വഷിച്ച് വന്നില്ലല്ലോ.. അത് വരെ എങ്ങനെ ജീവിച്ചോ അത് പോലെ തുടർന്നും ജീവിച്ചോളാം… എന്നെ വെറുതെ വിട്ടേക്കു” അവൾ കൈകൂപ്പി കൊണ്ട് പറഞ്ഞു… ” പറ്റില്ല വന്നേ പറ്റു… എൻ്റെ അച്ഛൻ അറിയാതെ ചെയ്ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം” എന്നയാൾ പറഞ്ഞപ്പോൾ എൻ്റെ കണ്ണ് മിഴിഞ്ഞ് പോയി… എന്ത് ഇയാളുടെ അച്ഛനോ….

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്ന് വന്നു…. “എന്താ പറഞ്ഞത്…. നിങ്ങൾ ആരാ ” മീനാക്ഷി സംശയത്തോടെ ചോദിച്ചു… ” ഞാൻ മഹി….മീനാക്ഷിയുടെ അച്ഛൻ്റെ മകൻ… ഇത് മേഘ മകൾ…. നിൻ്റെ സഹോദരങ്ങൾ ” എന്നയാൾ പറഞ്ഞപ്പോൾ വിശ്വസിക്കാനാകാതെ നിന്നു…. ഞെട്ടലോടെ പുറകിലേക്ക് മാറി… അച്ഛൻ്റെ മക്കളോ…. ഇത് വരെ അച്ഛനാരാന്ന് പോലും അറിയില്ലായിരുന്നു…. ദാ ഇപ്പോൾ അച്ഛൻ്റെ മക്കളാണെന്ന് പറഞ്ഞ് രണ്ടു പേർ വന്നിരിക്കുന്നു…. “എന്തൊക്കെയാണീ പറയുന്നത്….” മീനാക്ഷിയ്ക്ക് കരച്ചിൽ വന്നു… “വിശ്വസിക്കണം…. മൂന്നാലു വർഷം മുന്നേ എൻ്റെ അനിയത്തി മേഘയെ പോലെയിരിക്കുന്ന നിന്നേ അമ്പലത്തിൽ വച്ച് വയലിൻ വായിക്കുന്നത് കണ്ടപ്പോഴാണ് കൂടുതൽ അന്വഷിക്കാനായി ആരുമറിയാതെ നിങ്ങളുടെ വീട്ടിലേക്ക് വന്നത്….

ആദ്യമൊക്കെ നിൻ്റെ അമ്മ നിഷേധിച്ചെങ്കിലും അവസാനം സമ്മതിച്ചു എൻ്റെ അച്ഛൻ്റെ മകൾ തന്നെയാണ് നീയെന്ന്…. ” ഉപേക്ഷിക്കാൻ തോന്നിയില്ല അന്ന് മുതൽ നിഴലായ് നിങ്ങളുടെ ഒപ്പം ഉണ്ട്….. പിന്നീട് സത്യങ്ങൾ അന്വഷിച്ച് അറിഞ്ഞു… നിൻ്റെ അമ്മയും എൻ്റെ അച്ഛനും പ്രണയത്തിലാണ് എന്നറിഞ്ഞ് സ്വന്തം സഹോദരൻ തന്നെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു…. മരിച്ചു എന്ന് കരുതി ഉപേക്ഷി പോയി…. ആരോ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു… രണ്ടു മാസത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല….

അന്നത്തെ തലയ്ക്കേറ്റ പ്രഹരത്തിൽ പഴയ ഓർമ്മകൾ മാഞ്ഞു പോയി…. അമ്മാവൻ്റെ മകളായ എൻ്റെ അമ്മയെ വിവാഹം ചെയ്തു…. അത് കഴിഞ്ഞാണ് നിൻ്റെ അമ്മ അന്വഷിച്ച് വന്നത് എന്ന് പറഞ്ഞു…. എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ അന്വഷിച്ചറിഞ്ഞ് നിൻ്റെ അമ്മയോട് പറഞ്ഞപ്പോൾ ഒരിക്കലും നീയൊന്നും അറിയരുതെന്ന് വാക്ക് മേടിച്ചു… അത് കൊണ്ടാണ് ഇത്രനാളും സത്യം മീനാക്ഷിയോട് പറയാഞ്ഞത്…” ഇവിടെ ഇങ്ങനെ ഇനി ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ മനസ്സ് വരുന്നില്ല….”… ഇപ്പോൾ എൻ്റെ കൂടെ വാ… ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം”.. അച്ഛനോട് ഇന്ന് തന്നെ എല്ലാം തുറന്ന് പറയാം” അയാൾ പറഞ്ഞു… അമ്മ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ…

അറിഞ്ഞാൽ ചിലപ്പോൾ അന്വഷിച്ച് ചെല്ലുമെന്ന് ഭയന്നിട്ടുണ്ടാകും… ഒരു നോക്ക് കാണണമെന്ന് ആഗ്രഹമുണ്ടായി എങ്കിലും മനസ്സിനെ നിയന്ത്രിച്ചു… അമ്മയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കട്ടെ… ഒരു പക്ഷേ അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അച്ഛൻ്റെ മുൻപിൽ ചെന്ന് നിന്നേനെ… പക്ഷേ ഇപ്പോൾ പോയിട്ട് എന്തിനാണ്…. അമ്മയേയില്ല പിന്നെ ആർക്കു വേണ്ടി. അതുമല്ല ഒർമ്മയിൽ ഇല്ലാത്താൾക്ക് മുന്നിൽ നിരത്താൻ തൻ്റെ പക്കൽ തെളിവുമില്ല…. നിറഞ്ഞ മിഴികളെ ദാവണി തുമ്പ് കൊണ്ട് തുടച്ചു….. ” ഇല്ല വരുന്നില്ല. ഞാൻ അങ്ങോട്ടേക്ക് വന്നാൽ നിങ്ങളുടെയും ഭാവി ചിലപ്പോൾ ഇല്ലാതാവും.. അച്ഛൻ സമാധാനത്തോടെ കൂടുതൽ കാലം ജീവിക്കട്ടെ. ..

ദൈവവിധി ഇതാവും.. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയില്ല…”.. എനിക്കിപ്പോ ഒരു ജോലി ശരിയായിട്ടുണ്ട് ബാംഗ്ലൂരിൽ….” ഞാൻ അങ്ങോട്ടേക്ക് പോവാണ്…”… നിങ്ങളുടെ നല്ല മനസ്സിന് നന്ദി”..’ ഞാൻ കൈകൂപ്പി….. “ശരി തൻ്റെ ഇഷ്ട്ടം… എന്താവശ്യമുണ്ടെങ്കിലും വിളിക്കണം” എന്ന് പറഞ്ഞ് ഒരു ഫോൺ എൻ്റെ കൈയ്യിൽ വച്ചു തന്നു പടിയിറങ്ങി പോകുമ്പോഴും ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു… അവർ പോയതും ബാംഗ്ലൂർക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി…. ആരോടും യാത്ര ചോദിക്കാൻ നിന്നില്ല….രണ്ട് ദിവസം കഴിഞ്ഞ് ബാംഗ്ലൂർ എത്തും മുന്നേ എനിക്കായി ഒരു ഫ്ലാറ്റ് വാങ്ങി മഹി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു… വേണ്ടാ എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല…

അച്ഛൻ്റെ സ്വത്തുക്കൾ നിനക്കൂടെ അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് വീട്ടു സാധനങ്ങളും മറ്റു എല്ലാ സൗകര്യങ്ങളും ചെയ്ത് തന്നിട്ടാണ് മടങ്ങിയത്……. ജോലി തേടി വന്ന പുതിയ ഓഫീസിൻ്റെ ബഹുനില കെട്ടിടത്തിൻ്റെ മുൻപിൽ നിന്നപ്പോൾ അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു…. ഇതെങ്കിലും കിട്ടണേയെന്ന് മനസ്സിൽ ആത്മാർമായി പ്രാർത്ഥിച്ചു കൊണ്ട് റിസപ്ഷനിലേക്ക് നടന്നു.. അവിടെ ഷർട്ടും പാൻറൂം ഇട്ട ഒരു പെൺകുട്ടിയിരിക്കുന്നു… മുടി അലസമായി പാറിപറക്കുന്നുണ്ട്… ചുണ്ടിലെ ചായത്തിന് നിറം കൂടുതലാണ് എന്ന് തോന്നി… അവരുടെ വസ്ത്രധാരണവും അലങ്കാരവും ശ്രദ്ധിച്ച ശേഷം അവൾ സ്വയം ഒന്ന് നോക്കി..

സാരിയുടുത്ത് മുടിയിൽ നിറയെ എണ്ണമയം പുരട്ടിയ മുഖത്ത് ചായം പുരട്ടാത്ത അവളെ ഓർത്തപ്പോൾ മനസ്സിൽ അശങ്കയുയർന്നു.. പരസ്യമോടൽ കമ്പനിയുടെ സ്റ്റാഫ് ഇൻ്റർവ്യൂ ആണ്. അര മണിക്കൂർ കാത്തിരിക്കാൻ റിസപ്ഷനിലുള്ള യുവതി പറഞ്ഞു… കാത്തിരുന്നു.. കുറച്ച് സമയത്തിന് ശേഷം അകത്തേക്ക് വിളിപ്പിച്ചു.. മൂന്നാലു പേർ നിരന്നിരിക്കുന്നുണ്ടായിരുന്നു.. അവളെ കണ്ടതും മുഖം ചുളിഞ്ഞു.. എങ്കിലും പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിച്ചു… അവർ പറഞ്ഞ നിബന്ധനകൾ എല്ലാം അനുസരിച്ച് ജോലി ചെയ്യാൻ തയ്യാറാണ് എന്ന് സമ്മതപത്രം ഒപ്പിട്ടു കൊടുത്തു.. “മഹീടെ റെക്കമെൻ്റേഷൻ ഉള്ളത് കൊണ്ടാണ് ഇവിടെ ജോലിക്ക് ചേർത്തത്.. പിന്നെ വേഷവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടി വരും ”

എന്ന് അവരിൽ ഒരാൾ പറഞ്ഞപ്പോൾ സമ്മതഭാവത്തിൽ തല കുലുക്കി.. വേഷവിധാനങ്ങളിൽ മാറ്റം വേണം എന്ന് പറഞ്ഞത് കൊണ്ട് തിരികെ പോകുമ്പോൾ കടയിൽ കയറി ആവശ്യമുള്ള വസ്ത്രങ്ങൾൾ വാങ്ങി… വീട്ടിൽ വന്ന് ഓരോന്നും പാകമാണോ എന്ന് ഇട്ട് നോക്കി… കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ എടുത്ത കാണുന്ന ശരീരത്തിൻ്റെ അഴകളവുകൾ കണ്ട് ഇത്തിരി സങ്കോചം തോന്നിയെങ്കിലും ജോലിയുടെ ആവശ്യം ഓർത്തപ്പോൾ സങ്കോചമൊക്കെ എങ്ങോ പോയി മറഞ്ഞിരുന്നു…. പിറ്റേന്ന് തൊട്ട് ജോലിക്ക് പോയി തുടങ്ങി….. ആദ്യമൊക്കെ വേഷത്തിലുള്ള മാറ്റം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നെ ശീലമായി….

മഹി ദിവസവും വിളിച്ച് വിശേഷങ്ങൾ ചോദിക്കും…വേണ്ടാന്ന് പറഞ്ഞാലും എല്ലാ മാസവും ഒരു തുക ബാങ്കിൽ ഇട്ട് തരും… ഒരിക്കൽ മഹി അച്ഛനെ വീഡിയോ കോളിൽ കാണിച്ചു…. മഹിയുടെ അമ്മയുടെ മടിയിൽ കിടന്ന് കൊണ്ട് എന്തോ കാര്യം പറയുന്ന അച്ഛനെ കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി… അമ്മയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി… ഇങ്ങനെയെങ്കിലും അച്ഛനെ ഒരു നോക്ക് കാണാമായിരുന്നു എന്നോർത്തപ്പോൾ വേദന തോന്നി….. ഒരു ദിവസം ഓഫീസിലേക്ക് പോകാനായി ഷാൾ കൊണ്ട് മുഖം മറച്ച് കൊണ്ട് ഇറങ്ങി…

മുഖത്ത് വലത് കവിളിനെ ഭാഗീകമായി മറച്ചമറുക് കണ്ട് പലരും രൂക്ഷമായി നോക്കും…. അതു കൊണ്ട് എപ്പോഴും ഷാൾ കൊണ്ട് മുഖം ഭാഗീകമായി മറച്ചിട്ടേ പുറത്തിറങ്ങാറുള്ളു.. ഇറങ്ങുമ്പോൾ ഒരാൾ എൻ്റെ കുറുകെ കയറി നിന്നു… കട്ടി മീശയും ചുവന്ന കണ്ണുകളും ഒറ്റനോട്ടത്തിൽ ഭയം തോന്നുന്ന ഒരാൾ…. ഞാൻ ഭയന്ന് പുറക്കോട്ട് മാറി… ” തുടരും

Share this story