ഈ പ്രണയതീരത്ത്: ഭാഗം 14

ഈ പ്രണയതീരത്ത്: ഭാഗം 14

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൻ ഫോൺ കാളിങ്ങിൽ ഇട്ടു “ഹലോ ദേവിക “നന്ദൻ ഞാൻ ഒന്ന് പപ്പയുമായി ഡിസ്‌കസ് ചെയ്യുവാരുന്നു തനിക്ക് അറിയാല്ലോ എന്റെ പപ്പാ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് “എന്നിട്ട് എന്താ താൻ തീരുമാനിച്ചേ “തന്നെ എനിക്ക് ഇഷ്ട്ടം ആണ് വീട്ടുകാർ മുഖേന ഇങ്ങനെ ഒരു പ്രൊപോസൽ വന്നാൽ ഞാൻ നോ പറയില്ല പാപ്പയുടേം ഒപ്പീനിയന് അതാണ് നന്ദൻ ഒന്നും മിണ്ടിയില്ല തന്റെ അവസാന പ്രതീക്ഷ ആണ് തകർന്നത് “ഒരു അഫയർ ഉണ്ടാക്കുന്നത് ഒരു തെറ്റല്ല നന്ദൻ നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ അത് ഓക്കേ താൻ മറന്നോളും അവൻ ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു ഇനി എന്ത് വേണം എന്ന് തനിക്കു അറിയാം അവൻ മനസ്സിൽ ഉറപ്പിച്ചു മറുവശത്തു ദേവികയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു നന്ദൻ താഴെക്ക് ഇറങ്ങി ചെന്നപ്പോൾ ശ്രീദേവിയും വിശ്വനാഥമേനോനും കൂടെ ദേവികയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുക ആണ് “എന്റെ സമ്മതം ഇല്ലാതെ ഈ വിവാഹം നടത്താൻ ശ്രമിച്ചാൽ നാണം കെടാൻ പോകുന്നത് അച്ഛനും അമ്മയുമാരിക്കും

“അത് എനിക്കു ഒന്ന് കാണണമല്ലോ മേനോൻ ഗർവ്വോടെ പറഞ്ഞു “എന്നെ അനുസരിക്കാൻ പറ്റാത്തവർ ഒക്കെ ഈ പടിക്ക് പുറത്തു ആണ് അത് മകൻ ആയാലും ഭാര്യ ആയാലും മകൾ ആയാലും അയാൾ വീറോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങി “അച്ഛനോട് യുദ്ധത്തിനു നിൽക്കണ്ട എന്റെ മോൻ നന്ദേ വാ വേഗം അതും പറഞ്ഞു ശ്രീദേവി ഭർത്താവിനെ അനുഗമിച്ചു ****** ദേവികയുടെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ആരും സംസാരിച്ചില്ല കാർ അവിടെ എത്തിയപ്പോൾ ആണ് എല്ലാരും മൗനം വെടിഞ്ഞത് പ്രൗഡിയോടെ നിൽക്കുന്ന കൃഷ്ണമംഗലം തറവാട് കണ്ടപ്പോൾ തന്നെ വിശ്വനാഥനു സന്തോഷം തോന്നി തന്റെ മകന്റെ നിലക്ക് പറ്റിയ ബന്ധം ആണ് എപ്പോഴും ഉമ്മറത്തു ഒരു കിണ്ടിയിൽ വെള്ളം വച്ചിരുന്നു ഉമ്മറത്തു തൂക്കിയ മണിയുടെ നൂലിൽ പിടിച്ചു രണ്ടു അടി അടിച്ചു

അയാൾ ഉടനെ വാതിൽ തുറക്കപെട്ടു ഒരു 45 വയസ്സ് തോന്നിക്കുന്ന ഐശ്വര്യം തുളുമ്പുന്ന മുഖവുമായി മുന്നിൽ നിന്നു സെറ്റും മുണ്ടും ആണ് വേഷം മുട്ടറ്റം നീണ്ടു കിടക്കുന്ന മുടി പ്രഭാകര മേനോന്റെ ഭാര്യ അംബിക ആരുന്നു അത് “ആഹാ ഇത് ആരൊക്കെ ആണ് ഒരു മുന്നറിയിപ്പും ഇല്ലാത്ത വരാവണല്ലോ വരു അവർ അവരെ ഹൃദ്യമായി സ്വീകരിച്ചു അകത്തേക്ക് കയറ്റി “പ്രഭാകാരൻ ഇല്ലേ “ഉവ്വ് വിളികാം അവർ അകത്തേക്ക് പോയി ഉടനെ പ്രഭാകരൻ വന്നു “ആഹാ ആരാ ഇത് വാ വിശ്വാ ഒരു സർപ്രൈസ് വിസിറ്റിംഗ് ആണല്ലോ എവിടേലും പോകും വഴി കയറിയത് ആണോ “അല്ലടോ ഇങ്ങോട്ട് ആയി തന്നെ വന്നതാ അതാണ് ഇവരേം കൂട്ടിയത് അയാൾ ഭാര്യയെയും മകളേം നോക്കി പറഞ്ഞു “ആഹാ എങ്കിൽ പിന്നെ പറ വിശേഷം ഒക്കെ നന്ദൻ എന്തിയെ അവൻ ന്താ വരാഞ്ഞേ

“അവനു വേണ്ടി ആണ് ഞങ്ങൾ വന്നത് അയാൾ ഒരു ചെറു ചിരിയോടെ പറഞ്ഞു അപ്പോഴേക്കും ഒരു ട്രേയിൽ ചായയും പലഹാരങ്ങളുമായി അംബിക വന്നു “കഴിക്കഡോ “നന്ദന് ഒരു ആലോചനായയുമായി ആണ് ഞങ്ങൾ വന്നത് “മനസ്സിൽ ആയില്ല പ്രഭാകരൻ നെറ്റി ചുളിച്ചു “എടോ നമ്മുടെ ദേവികക്ക് നന്ദനെ ആലോചിച്ചാൽ എന്താ അങ്ങനെ ഒരു അഭിപ്രായം എനിക്കും ദേവിക്കും ഉണ്ട് എന്താ തനിക്കു താല്പര്യം ആണോ “ഡോ വിശ്വ തന്റെ മകൻ എന്റെ മകളെ വിവാഹം കഴിക്കുക എന്ന് പറഞ്ഞാൽ എനിക്കു അതിൽ സന്തോഷം അല്ലേ ഉള്ളു വിശ്വനാഥ മേനോന്റെ മുഖം വിടർന്നു ശ്രീ ദേവിയുടേം “പക്ഷെ ന്റെ മോൾടെ ഇഷ്ട്ടം കൂടെ ഞാൻ നോക്കണ്ടേ വിശ്വാ “അവൾക്ക് നന്ദനെ ഇഷ്ട്ടം ആകില്ലേ അയാൾ ചോദിച്ചു “നന്ദനെ ആർക്കാ ഇഷ്ട്ടം ആകാതെ അതല്ല കാര്യം ഇപ്പഴത്തെ കുട്ടികൾ അല്ലേ പഴയകാലം ഒന്നുമല്ലല്ലോ അവളുടെ മനസ്സിൽ ഒരു പയ്യൻ ഉണ്ട് അത് എന്നോട് പറഞ്ഞു

ഞാൻ അത് നടത്തികൊടുക്കാം എന്നും പറഞ്ഞു ഇഷ്ട്ടപെട്ടവർ ഒരുമിച്ചു ജീവിക്കുന്നത് അല്ലേ നല്ലത് ഇല്ലെങ്കിൽ പീന്നീട് ഉള്ള ജീവിതത്തിൽ അത് പ്രശ്നം ആണ് വിശ്വാനാഥ മേനോന്റെ മുഖം മങ്ങി . “തനിക്കു വിഷമം ആയോ പ്രഭാകരൻ ചോദിച്ചു “ഹേയ് ഇല്ലടോ ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞു എന്നെ ഉള്ളു “അത് സാരമില്ലടോ നിക്കും ഇങ്ങനെ ഒരു മോഹമുണ്ടാരുന്നു പക്ഷെ കുട്ടികളുടെ മനസ്സ് അല്ലേ നോക്കേണ്ടത് കാരണം അങ്ങോളം ഒരുമിച്ചു ജീവിക്കുന്നത് അവരല്ലേ “ഉം അയാൾ വെറുതെ മൂളി അപ്പോഴേക്കും ദേവിക അവിടേക്ക് വന്നു മയിൽപീലി വർണ്ണത്തിൽ ഉള്ള ചുരിദാർ ആരുന്നു അവളുടെ വേഷം ഇരുനിറമാണേലും കാണാൻ സുന്ദരി ആരുന്നു അവൾ തോളൊപ്പം മുറിച്ചിട്ടിരിക്കുന്ന ഷാംപൂ ചെയ്ത മുടി കാതിൽ ഒരു ഡയമണ്ട് മൊട്ടു കമ്മൽ കഴുത്തിൽ ഒരു സിംപിൾ ഗോൾഡ് ചെയിൻ അതിൽ കമ്മലിനു ചേരുന്ന ഒരു ഡയമണ്ട് പെന്ഡന്റ് അവൾ ഒരു സിമ്പിൾ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും

രാധികയുടെ അത്രയും സൗന്ദര്യം അവൾക്ക് ഇല്ല എന്ന് ശ്രീദേവി ഓർത്തു ഒരുനിമിഷം അവർ ഓർത്തു തന്റെ മകന് ചേരുന്നത് രാധിക തന്നെ ആരുന്നു ദേവിക അവിടേക്ക് വന്നു “ഹായ് അങ്കിൾ എല്ലാരും ഉണ്ടല്ലോ എന്താ വിശേഷിച്ചു “വെറുതെ ഇറങ്ങിയതാ മോളെ വിശ്വനാഥ മേനോൻ പറഞ്ഞു അവൾ നന്ദിതയെ കൂട്ടി അകത്തേക്ക് പോയി ഉച്ചയോടെ വിശ്വനാഥനും കുടുംബവും അവരോട് യാത്ര പറഞ്ഞു ഇറങ്ങി യാത്രയിൽ മൗനം തുടർന്നു വിശ്വനാഥനാരുന്നു സങ്കടം അയാൾ ആ വിവാഹം അത്രമേൽ ആഗ്രഹിച്ചിരുന്നു “അവനോട് ഇപ്പോൾ ഒന്നും പറയണ്ട മൗനത്തെ ഭേദിച്ചു കൊണ്ടു അയാൾ പറഞ്ഞു നന്ദിതയും ശ്രീദേവിയും സമ്മതിച്ചു തിരിച്ചു വീട്ടിൽ എത്തിയ വിശ്വനാഥൻ അസ്സ്വസ്ഥൻ ആണ് എന്ന് നന്ദന് തോന്നി നന്ദിത അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ അവനോട് പറഞ്ഞു കേട്ടപാടെ അവൻ റൂമിലേക്ക് ഓടി ഫോൺ എടുത്തു ദേവികയെ വിളിച്ചു

“ഹലോ “താങ്ക്സ് ദേവിക എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല “എന്തിനാ താങ്ക്സ് ഞാൻ തന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല നന്ദ പിന്നെ ഇത് ആദ്യമേ പറയാഞ്ഞത് ഈ സന്തോഷം കാണാല്ലോ എന്ന് ഓർത്തു തന്നെ ആണ് “താൻ രാവിലെ പറഞ്ഞപ്പോൾ ഞാൻ എന്ത് ചെയ്യും എന്ന് ഓർത്തു ടെൻഷൻ ആയി ഇരികുവരുന്നു “ഇപ്പോൾ ടെൻഷൻ ഒക്കെ പോയോ “പിന്നെ ******* അന്ന് രാത്രിയിൽ കിടക്കാൻ നേരം വിശ്വനാഥൻ അസ്വസ്ഥൻ ആണ് എന്ന് ശ്രീദേവിക്ക് മനസ്സിലായി “എന്താ ഇപ്പോ ഒരു ആലോചന “ഹേയ് നന്ദന്റെ കാര്യം ഓർക്കുവരുന്നു അവനു എത്രയും പെട്ടന്ന് ഒരു പെൺകുട്ടിയെ കണ്ടു പിടിക്കണം “ഞാൻ ഒരു കൂട്ടം പറഞ്ഞാൽ ദേഷ്യപെടുമോ

“എന്താ ദേവി പറ താൻ “ആ മാഷ്ടെ മോൾക്ക് എന്താ കുഴപ്പം നല്ല കുട്ടിയല്ലേ അവന്റെം ഇഷ്ട്ടം അതല്ലേ അത് നടത്തി കൊടുക്കുന്നത് അല്ലേ നല്ലത് ഇന്ന് പ്രഭേട്ടൻ പറഞ്ഞ പോലെ ഇഷ്ട്ടം ഉള്ളോർ ഒന്നിക്കുന്നത് അല്ലേ നല്ലത് “ദേവി താൻ എന്താ ഈ പറയണത് ഞാൻ ഇപ്പോൾ ഇത് സമ്മതിച്ചാൽ നാളെ നന്ദിതയും ഇതേ ആവിശ്യം പറഞ്ഞു വരില്ലേ അപ്പോൾ നിക്ക് മറുത്ത് പറയാൻ പറ്റുമോ “ഞാൻ അവന്റെ ഇഷ്ട്ടം നോക്കാൻ പറഞ്ഞു എന്നെ ഉള്ളു രഘു മാഷ് നല്ല തറവാട്ടിലെ അല്ലേ നായൻമാരും ആണ് “ഉം ഒന്ന് ആലോചിച്ചു നോക്കട്ടെ ശ്രീദേവിക്ക് അത്ഭുതം തോന്നി ഇങ്ങനെ ഒരു മറുപടി ആരുന്നില്ല അയാളിൽ നിന്നും അവർ പ്രതീക്ഷിച്ചത് *****

അങ്ങനെ പ്ലസ്ടു മെയിൻ പരീക്ഷ എത്തി ഒരുപാട് കഷ്ട്ടപെട്ടു ആണേലും മനസ്സ് കൂൾ ആക്കി രാധിക എക്സാം എഴുതി പക്ഷെ പരീക്ഷ ആയിട്ട് കൂടെ സുധ അവളെ ഒന്ന് അമ്പലത്തിലേക്ക് വിട്ടില്ല ഒരു കണക്കിന് അമ്പലത്തിൽ പോയി നന്ദുവേട്ടനെ കണ്ടാൽ ഒരുപക്ഷെ വീണ്ടും തന്റെ മനസ്സ് കലങ്ങും എന്ന് അവൾക്ക് തോന്നി പരീക്ഷ എല്ലാം കഴിഞ്ഞു കാണാം എന്ന് ഓർത്തു അവസാന പരീക്ഷയും തീര്ന്നപ്പോള് അവൾ അച്ഛനോട് അനുവാദം വാങ്ങി അമ്പലത്തിൽ പോയി പക്ഷെ നിരാശ ആരുന്നു ഫലം ഒരു ആഴ്ച കൂടെ കഴിഞ്ഞാൽ രേഷ്മയുടെ വിവാഹം ആണ് അവളെ പിരിയുന്നത് ഓർക്കുക പൊലും വയ്യ അവൾ മനസ്സിൽ ഓർത്തു അവൾ രേഷ്മയുടെ വീട്ടിലേക്ക് എത്തി “രാധു വാടി ഞാൻ അങ്ങോട്ട് വരാൻ ഇരികുവരുന്നു “എന്നാടി “നാളെ ഡ്രെസും സ്വര്ണ്ണവും ഒക്കെ എടുക്കാൻ പോവാ നീയും കൂടെ വരണം “ഉം വരാം നീ അമ്മയോട് ഒന്ന് ചോദിക്കാമോ

“അമ്മ പോയിട്ടുണ്ട് സുധഅമ്മയും നീയും കൂടെ വരണം എന്ന് പറയാൻ “ഉം “എന്താടി ഒരു സങ്കടം “എനിക്കു നന്ദുവേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് ഉണ്ട് പക്ഷേ കാണാൻ പറ്റില്ലല്ലോ “അതാണോ കാര്യം “നമ്മുക്ക് പരിഹാരം ഉണ്ടാക്കാം അവൾ ചൂണ്ടു കൂർപ്പിച്ചു “കള്ളമല്ല പരിഹരിക്കാം നീ വിഷമിക്കാതെ “ഉം ****** വൈകുന്നേരത്തോടെ ആണ് രേഷ്മ മേനോൻ മഠത്തിൽ എത്തുന്നത് ബെല്ലടിച്ചപ്പോൾ തുറന്നത് ശ്രീദേവി ആരുന്നു “കുട്ടി ആരാ “ഞാൻ അമ്പാട്ടെ രാഘവന്റെ മോളാ നന്ദിതയുടെ ഫ്രണ്ട് ആണ് “കയറി വാ മോളെ “എന്റെ വിവാഹം ആണ് നന്ദിതയെ ക്ഷേണിക്കാൻ വന്നതാ “ആഹാ ഇത്ര നേരത്തെ വിവാഹം ആയോ “ഉം ജാതകത്തിൽ വിവാഹം യോഗം ഇപ്പോളാണ് അമ്മേ

“ഞാൻ അവളെ വിളിക്കാം കുട്ടി ഇരിക്ക് നന്ദിത ഇറങ്ങി വന്നു “ഹായ് രേഷ്മ “ഹായ് നന്ദേ എന്റെ വിവാഹം ആണ് ക്ഷണിക്കാൻ വന്നത് ആണ് അവൾ ഒരു വെഡിങ് കാർഡ് നന്ദിതക്ക് നൽകി “18 നു ആണല്ലേ ഞാൻ വരാം “നന്ദേട്ടൻ ഇല്ലേ “ഉണ്ടല്ലോ “എനിക്കു ഒന്ന് കാണണം ആരുന്നു നന്ദിതക്ക് കാര്യം ഏകദേശം മനസ്സിലായിരുന്നു “ഞാൻ വിളിക്കാം അവൾ റൂമിൽ പോയി നന്ദനെ വിളിച്ചു കൊണ്ടു വന്നു അപ്പോഴേക്കും ശ്രീദേവി ചായയും പലഹാരങ്ങളും അവൾക്ക് നൽകി മുകളിൽ നിന്ന്‌ വന്നപ്പോഴേ നന്ദൻ രേഷ്മയെ കണ്ടു അവനെ കണ്ടു രേഷ്മ എഴുനേറ്റു “നന്ദേട്ടാ എന്റെ വിവാഹം ആണ് 18 നു വരണം അവൾ ഒരു കാർഡ് അവനു നൽകി “വരാം രേഷ്മ അവൻ പറഞ്ഞു “തീർച്ചയായും വരണം വരാതെ ഇരിക്കല്ലേ ശ്രീദേവി നിൽക്കുന്നതിനാൽ കൂടുതൽ ഒന്നും അവൾക്ക് പറയാൻ പറ്റുമരുന്നില്ല യാത്ര പറഞ്ഞു ഇറങ്ങും മുൻപ് നന്ദനോട് കൈയിൽ ഇരിക്കുന്ന കാർഡിൽ നോക്കാൻ അവൾ കണ്ണുകൊണ്ടു കാണിച്ചു

അവൻ റൂമിൽ ചെന്നു കാർഡ് തുറന്നു അതിനകത്തു ഒരു കടലാസ്സ് ഉണ്ടാരുന്നു അവൻ അത് തുറന്നു നന്ദുവേട്ട, എനിക്കു നന്ദുവേട്ടനെ കാണണം ഞാൻ കഴിഞ്ഞ ദിവസം അമ്പലത്തിൽ വന്നിരുന്നു എനിക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് അന്നത്തെ സംഭവത്തിനു ശേഷം എന്തേലും ആവിശ്യം ഉണ്ടെങ്കിൽ മാത്രമേ അമ്മ എന്നോട് മിണ്ടു ആകെ ഒറ്റപ്പെടുത്തിയ പോലെ ആണ് അച്ഛൻ മാത്രം ആണ് ആകെ ഉള്ള ആശ്വാസം പിന്നെ രേവു അവൾ കുട്ടിയായത് കൊണ്ടു പിണക്കവും വാശിയും ഒക്കെ കാണിക്കാൻ അറിയില്ല ഇത്രയും ദിവസങ്ങൾ എങ്ങനെ ഞാൻ നന്ദുവേട്ടനെ കാണാതെ ഇരുന്നത് എന്ന് അറിയോ നന്ദുവേട്ടന്റെ മുഖം ആരുന്നു മനസ്സ് നിറയെ രേഷ്മയുടെ വിവാഹത്തിന് ഞാൻ ഉണ്ടാകും

നന്ദുവേട്ടൻ വരണം നമ്മുക്ക് അവിടെ വച്ചു കാണാം പിന്നെ നാളെ ഞങ്ങൾ സിറ്റിയിൽ പോകുന്നുണ്ട് ഡ്രസ്സും സ്വര്ണ്ണവും ഒക്കെ എടുക്കാൻ അമ്മയും ഒപ്പം ഉണ്ടാകും എങ്കിലും നന്ദുവേട്ടൻ പറ്റുമെങ്കിൽ ഒന്ന് വരണം എനിക്കു ഒരു നോട്ടം ഒന്ന് കാണാൻ വേണ്ടി നാളെ എപ്പോൾ ആണ് പോകുന്നത് എന്നൊക്കെ രേഷ്മ പറയും അവൾ വൈകിട്ട് അമ്പലത്തിൽ വരും നന്ദുവേട്ടൻ പോയി കാണണം എന്ന് നന്ദുവേട്ടന്റെ മാത്രം……… അവന്റെ വിരഹത്തിലേക്ക് പെയ്യ്തിറങ്ങിയ കുളിര്കാറ്റ് ആരുന്നു ആ കാത്ത് അവൻ പെട്ടന്ന് പോയി കുളിച്ചു അമ്പലത്തിലേക്ക് പുറപ്പെട്ടു….(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 13

Share this story