മനപ്പൊരുത്തം: ഭാഗം 11

മനപ്പൊരുത്തം: ഭാഗം 11

എഴുത്തുകാരി: നിവേദിത കിരൺ

വീട്ടിൽ എത്തിയ ആവണി അമ്മയുടെ അടുത്തേക്ക് ആണ് പോയത്…. മുറിയിൽ എല്ലാവരും ഉണ്ടായിരുന്നു…. അമ്മേ…. അമ്മെ…. എന്നെ ഒന്ന് നോക്കമ്മെ… എന്നോട് ഇങ്ങനെ വെറുപ്പ് കാട്ടല്ലേ അമ്മേ…… ഞാൻ ചെയ്തത് തെറ്റാണ് എനിക്കറിയാം…. ഞാൻ അമ്മയുടെ കാല് പിടിച്ചതും അമ്മ എൻ്റെ കൈകൾ തട്ടിമാറ്റി…. എന്നെ തൊട്ടു പോകരുത് നീ….. അമ്മേ…. ഞാൻ…. ഞാൻ മനപ്പൂർവം അല്ല അമ്മേ….. എല്ലാം അമ്മയോട് പറയണമെന്ന് വിചാരിച്ചതാ…. പക്ഷേ… അമ്മ എന്നെ ഇതിന്റെ പേരിൽ വെറുത്താലോന്ന് ഓർത്താ ഞാൻ….. എന്നോട് ക്ഷമിക്കമ്മേ…. ഞാൻ… നാളെ രാവിലെ തന്നെ വീട്ടിലേക്ക് പൊയ്ക്കൊളാം അമ്മേ…. അമ്മ…. ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ…. എന്നെ ഒന്ന് നോക്കമ്മേ…. ആവണി അമ്മയുടെ മുഖം അവൾക്കു നേരെ തിരിച്ചു…. അമ്മേ….

കരയല്ലേ അമ്മേ…. മോളെ….. ജാനകി അച്ചുനെ കെട്ടിപ്പിടിച്ചു…. നിറുകയിൽ ചുംബിച്ചു….. എൻ്റെ മോളെ ഞാൻ വെറുക്കൂന്ന് തോന്നണ്ടോ? അതിന് പറ്റോ ഈ അമ്മയ്ക്ക്…. അമ്മയ്ക്ക് ദേഷ്യം വന്നു എന്നുള്ളത് ശരിയാണ്…. ഇത്രയും സ്നേഹത്തോടെ പെരുമാറിയപ്പോൾ എങ്കിലും മോൾക്ക് അമ്മയോട് പറയായിരുന്നു….. ഞാൻ നിന്നെ വെറുക്കുമെന്ന് ഓർത്തല്ലേ മോള് എന്നോട് പറയാതെ ഇരുന്നത്….. അപ്പോ അങ്ങനെയാ മോള് അമ്മയെപ്പറ്റി വിചാരിച്ചു വെച്ചിരിക്കണേ……. മോൾക്ക് എന്നോട് ഇത് തുറന്നു പറയായിരുന്നു….. പെട്ടെന്ന് അവളുടെ നാവിൽ നിന്നും അങ്ങനെ കേട്ടപ്പോൾ തകർന്നു പോയി…. അല്ലാതെ ഇതിന്റെ പേരിൽ ഞാൻ എൻ്റെ മോളെ ഉപേക്ഷിക്കുവോ???? എൻ്റെ മരുമകൾ ആയിട്ടല്ല… മകളായിട്ടാ നിന്നെ ഞാൻ കണ്ടത്…… എന്നോട് ക്ഷമിക്കമ്മേ…… അതെ…. മതി…മതി…

രണ്ടാളും കരഞ്ഞത്….. അച്ചു… ചെല്ല് മോള് ഈ മുഖം ഒക്കെ കഴുകി കിടക്കാൻ നോക്ക്… ചെല്ല് മോളെ…… സിദ്ധു അച്ചുവിനെയും കൊണ്ട് മുറിയിലേക്ക് പോയി….. ഏട്ടാ…. മ്ം.. അമ്മയോട് എല്ലാം നേരത്തെ പറയാമായിരുന്നു അല്ലേ?? ഒത്തിരി വിഷമം ആയി കാണൂല്ലേ അമ്മേ ക്ക്….. സാരമില്ല അച്ചു…. ഇപ്പോ എല്ലാം എല്ലാവരും അറിഞ്ഞില്ലേ….. ഇനിയും കരയുകയാണോ നീ…. ഏട്ടാ… കിച്ചുവും കുഞ്ചുവും എന്നെ വെറുക്കുവോ?? അവർക്ക് പഴയപോലെ എന്നെ സ്നേഹിക്കാൻ കഴിയോ… ഏട്ടാ.. അച്ചു… താൻ എന്തൊക്കെയാണ് ഈ പറയുന്നത്… അവർക്ക് രണ്ടാൾക്കും തന്നെ ഒരിക്കലും വെറുക്കാൻ കഴിയില്ല… അത്രയ്ക്ക് ഇഷ്ടമാണ് തന്നെ ….. അവരുടെ ഏട്ടത്തിയുടെ കണ്ണൊന്നു നിറയുന്നത് പോലും അവർക്ക് സഹിക്കില്ല…. താൻ അതൊക്കെ മറക്കടോ… പോയി ഫ്രഷാക് അപ്പോ ഒന്ന് ഉഷാറാകും… എന്നിട്ട് നന്നായി ഉറങ്ങ്…. ഉറങ്ങി ഇണീക്കുമ്പോൾ എൻ്റെ അച്ചൂട്ടി ഒക്കെ ആകും…..

സിദ്ധു ഉന്തി തള്ളി അവളെ കുളിക്കാൻ പറഞ്ഞയച്ചു……. സിദ്ധു അത്രയും ഒക്കെ സംസാരിച്ചിട്ടും അവളുടെ നെഞ്ചിലെ നോവ് മാറിയില്ല… കണ്ണുകൾ അടച്ചിരിക്കുകയായിരുന്ന ആവണി യുടെ കാതിൽ പിന്നെയും ദീക്ഷിത പറഞ്ഞ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു….. ” ഇവൾക്ക് ഭ്രാന്താണ്….. എല്ലാം മറച്ച് വെച്ച് ഇവളും ഇവളുടെ വീട്ടുകാരും നിങ്ങളെ ചതിക്കുകയായിരുന്നു”.….. ആവണി ഇരുകൈകൾ കൊണ്ടും ചെവികൾ അടച്ച് ഇരുന്നു… തൻ്റെ മടിയിൽ ആരോ കിടക്കുന്നത് പോലെ തോന്നിയപ്പോൾ പതിയെ കണ്ണുകൾ തുറന്നു നോക്കി….. കിച്ചുവും കുഞ്ചുവും….. രണ്ടാളും തല എൻ്റെ മടിത്തട്ടിൽ വെച്ച് നിലത്തിരുന്നു…. മെല്ലെ രണ്ടാളുടേയും മുടിയിഴകൾ തലോടിയിരുന്നു…. ഒരു നനവ് അനുഭവപ്പെട്ടപ്പോൾ ഞാൻ രണ്ടാളുടേയും മുഖം ഉയർത്തി…..

നിറഞ്ഞ മിഴിയാലെ ഉള്ള അവരുടെ നോട്ടം എൻ്റെ നെഞ്ചിനെ കൊത്തി വലിച്ചു…. വല്ലാതെ എന്നെ വേദനിപ്പിച്ചു ആ മിഴികൾ…. എന്തിനാ എൻ്റെ മക്കള് കരയണേ?? (അച്ചു) ഏട്ടത്തി എന്തിനാ കരഞ്ഞേ?? (കുഞ്ചു) ഒന്നുമില്ല മോളെ….. ഏട്ടത്തി ആ ദീക്ഷിത പറഞ്ഞത് കേട്ടാണോ കരയുന്നത്?? (കിച്ചു) ആവണി മൗനമായി ഇരുന്നൂ…. ഏട്ടത്തി … ഇങ്ങനെ പാവം ആയി പോയല്ലോ?? പറയുന്നവർ പറയട്ടേ ഏട്ടത്തി…. ഞങ്ങളുടെ ഏട്ടത്തിക്ക് ഒരു കുഴപ്പവുമില്ല എന്ന് ഞങ്ങൾക്കറിയാം…. (കുഞ്ചു) അതെ…. ഇങ്ങനെയൊക്കെ പറയാൻ അവൾക്കെന്താ അധികാരം?? അവൾക്കു അസൂയയാണ് ഏട്ടത്തി… ശരിക്കും പറഞ്ഞാൽ അവൾക്കാ വട്ട്…

അതുകൊണ്ടല്ലേ അങ്ങനെയൊക്കെ വിളിച്ചു കൂവിയത്.,…. (കിച്ചു) അതിനുള്ള മറുപടി അവൾക്ക് മാളുയേച്ചി കൊടുക്കുകയും ചെയ്തു… (കുഞ്ചു) കുഞ്ചു… അത് കുറഞ്ഞ് പോയി എന്നാണ് എൻ്റെ അഭിപ്രായം…. (കിച്ചു) രണ്ടാളും എൻ്റെ ഇരുവശവും ആയിയാണ് ഇരിക്കുന്നത്…. ദേ… ഇനി ഇതിന്റെ പേരിൽ കണ്ണുനിറച്ചാൽ ഉണ്ടല്ലോ ഞാൻ മിണ്ടില്ല ഏട്ടത്തിയോട്…. അതെ ഞാനും പിണങ്ങും…. ഇനി കരയോ എൻ്റെ ഏട്ടത്തി…. ഇല്ല… ഉറപ്പല്ലേ…. അതെ….. കുഞ്ചു…. ഒരു ഉറപ്പ് പോരല്ലോ….. (കിച്ചു) കുഞ്ചു ആവണിയെ ഇക്കിളി ഇടാൻ തുടങ്ങി…. കുഞ്ചു… മതി…. നിർത്ത് മോളേ…. സിദ്ധു തിരിച്ചു റൂമിലേക്ക് വന്നപ്പോൾ രണ്ടുപേരുടെയും നടുവിൽ ചിരിച്ച് കൊണ്ടിരുന്ന ആവണിയെ ആണ് കണ്ടത്….. സന്തോഷത്തോടെ ഉള്ള ആവണിയുടെ മുഖം കാണെ സിദ്ധുവിൻ്റെ മനസ്സ് നിറഞ്ഞു…..

ദേവൻറെ വീട്ടിൽ ദേവൻ മുറിയിൽ വന്നപ്പോൾ കലിപ്പിൽ ഇരിക്കുന്ന മാളുവിനെ ആണ് കണ്ടത്… മാളു… മ്ം.. എടോ താൻ ദേഷ്യത്തിലാണോ (ദേവൻ) ആണെങ്കിൽ…… (മാളു) മാളൂ…. ദേവേട്ടാ നിങ്ങടെ അനുജത്തിക്ക് എന്താ പ്രശ്നം?? അവളായിട്ടല്ലേ സിദ്ധുവേട്ടനെ ഉപേക്ഷിച്ചു പോയത്…. പിന്നെ ആയാൾ എങ്ങനെ ജീവിച്ചാലും അവൾക്കെന്താ?? വിവാഹ ദിവസമായിപ്പോയി അല്ലെങ്കിൽ അവളെ ഞാൻ…… അവൾ എന്താ പറഞ്ഞത് എൻറെ അച്ചൂന് ഭ്രാന്താണെന്നോ?? അവളുടെ സ്വഭാവം കൊണ്ടാണ് ആദ്യ വിവാഹം തകർന്നതെന്നോ….. എൻറെ അച്ചു ഒരു ചെറിയ വേദന പോലും അവൾക്ക് താങ്ങാൻ കഴിയില്ല ആ അവള്…എന്തൊക്കെ അനുഭവിച്ചു എന്നറിയോ?? നമ്മുടെയൊക്കെ കൈ ഒന്ന് പൊള്ളിയാ നമുക്ക് പറ്റുമോ…. നമുക്ക് എന്നല്ല ഒരു മനുഷ്യനും അതൊന്നും സഹിക്കാൻ കഴിയില്ല….

ഇങ്ങനെയുള്ള എൻറെ അച്ചൂൻ്റെ ശരീരത്തില് അയാൾ ഏൽപ്പിച്ച പാടുകളും പൊള്ളലുകളും…. പറഞ്ഞ് മുഴുവിപ്പിക്കാൻ ആവാതെ കരഞ്ഞുപോയി മാളൂ….. ദേവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…. പാവം അല്ലേ ദേവേട്ടാ എൻ്റെ അച്ചൂ…. സങ്കടങ്ങളൊക്കെ മറന്ന് ഒന്ന് സന്തോഷിച്ച് വന്നതാ…. അപ്പോഴേക്കും…. നിങ്ങളുടെ അനിയത്തി ആയിപ്പോയി അല്ലെങ്കിൽ അവളെ ഇന്ന് ഭിത്തിയിൽ മാലയിട്ട് വെച്ചേനെ ഞാൻ….. എൻ്റെ അച്ചൂനെ ആര് വേദനിപ്പിച്ചാലും നോക്കി നിൽക്കാൻ എനിക്കാവില്ല… അതിപ്പോ ആരായാലും….. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ ദേവൻ്റെ നെഞ്ചിൽ നിന്നും പിടഞ്ഞ് മാറി…. എന്താ മാളൂ?? എനിക്ക് അച്ചൂനോട് സംസാരിക്കണം… അവൾ ആകെ വിഷമിച്ചു ഇരിക്കുകയായിരിക്കും…. അച്ചു ഇപ്പോ ഒക്കെ ആടോ… സിദ്ധുനെ ഞാൻ വിളിച്ചിരുന്നു….

അവിടെ ഒരു കുഴപ്പവുമില്ല…. ഉറപ്പല്ലേ…. എന്നോട് വെറുതെ പറയുകയല്ലല്ലോ?? എൻ്റെ പൊന്നു ഭാര്യേ… ഞാൻ പറഞ്ഞത് സത്യാ…. ഒന്നു വിശ്വസിക്കടോ….. അച്ചു… ഉറങ്ങി… താനും ഉറങ്ങിക്കൊ….. ഞാൻ അന്ന് ചെന്നൈക്ക് പോയത് കൊണ്ടാണ് അല്ലെങ്കിൽ ഞാൻ എങ്ങനെയെങ്കിലും ആ വിവാഹം തടഞ്ഞേനെ… ഇനി അതൊക്കെ പറഞ്ഞിട്ടെന്തിനാ ഒരു കണക്കിന് അങ്ങനെയൊക്കെ സംഭവിച്ചു കൊണ്ടല്ലേ എൻറെ സിദ്ധുവിന് ആവണിയെ കിട്ടിയത്….. അവൻ പൊന്നു പോലെ നോക്കിക്കോളും അവളെ…. മ്ം… അതെ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ഉറങ്ങണ്ടേ നമുക്ക്…. ഒരു കള്ളച്ചിരിയോടെ പറഞ്ഞ് ദേവേട്ടൻ ലൈറ്റണച്ചൂ…… പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലെല്ലാം പരമാവധി ആവണി യെ സന്തോഷിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു….

കിച്ചുവിൻ്റെയും കുഞ്ചുവിൻ്റെയും കളിയും ചിരിയും ഒരുപരിധിവരെ അച്ചുവിന്റെ ദുഃഖങ്ങൾക്ക് അല്പം അയവുവരുത്തി…… അങ്ങനെ ഇരിക്കെ ഒരു ദിവസം ഗാർഡനിൽ ഇരുന്നപ്പോൾ സിദ്ധുവിന് ഒരു പാദസ്വരം കിട്ടി….. ഇത്…. ആവണിയുടെതായിരിക്കും…. അച്ചു…. എന്താ… ഏട്ടാ… ഒന്നിങ്ങ് വന്നെ…. മ്ം.. എന്താ?? ഇത് അച്ചൂൻ്റെ ആണോ?? അച്ചു സാരി പതിയെ പൊക്കി കാൽ പാദങ്ങളിലേക്ക് നോക്കി… എന്നിട്ട് നന്നായി ഒന്ന് ഇളിച്ച് കാണിച്ചു കൊടുത്തു….. ഇത് അഴിഞ്ഞു പോയത് നീ അറിഞ്ഞില്ലേ?? ഞാൻ ശ്രദ്ധിച്ചില്ലേട്ടാ….. അത് ഇങ്ങ് താ…. ഇത് പൊട്ടിപ്പോയഡോ…. അയ്യോ… എന്താ… അത് വിളക്കിയാ മതി….. വേറെ ഒരെണ്ണം വാങ്ങിക്കാടോ….. അതല്ലേട്ടാ ഇത് പ്ലസ് ടു പാസായപ്പോൾ അച്ഛൻ വാങ്ങി തന്നതാ.. അതാ…. മ്ം… ശരി….

📞 ഹലോ..സിദ്ധൂ…. ( ദേവൻ ) 📞 എന്താടാ…. സുഖം ആണോ?? 📞അതെടാ.. അവിടെയോ??? 📞 ഇവിടെയും….. 📞 നിനക്കെന്താ പരിപാടി??? 📞ഞാൻ ഒന്നു ജ്വല്ലറിയിൽ പോകാൻ നിൽക്കുവാ വരുന്നോ??? 📞എന്നാ ഞാനും വരാം ഇവിടെനിന്നാ അവൾ ചിലപ്പോൾ എന്നെ കൊണ്ട് വീട്ടിലെ പണിയൊക്കെ എടുപ്പിക്കും…… 📞 അതെന്താടാ… 📞അങ്ങനെ ഒക്കെ ആണ് മോനെ….. ,📞എന്നാൽ നീ വേഗം വാ…. 📞ഞാൻ ദേ എത്തി….. സിദ്ധു റെഡിയായി വന്നപ്പോഴേക്കും ദേവനും എത്തി….. ആ… നീ വന്നോ??? അച്ചു… ചായ കൊടുക്ക്…. (സിദ്ധു) ഇപ്പോ വേണ്ട…. വന്നിട്ട് കുടിക്കാം…. പോട്ടെ അച്ചു ( ദേവൻ ) എടാ… നമുക്ക് കാറിൽ പോകാം…. ആം.. ശരി….. അല്ല എന്താടാ ജുവല്ലറിയിൽ പോകാൻ…. അച്ഛൻറെ പാദസ്വരം പൊട്ടിപ്പോയി അപ്പൊ പുതിയത് ഒരെണ്ണം വാങ്ങാന്ന് വെച്ചു …… പക്ഷേ അവൾ സമ്മതിക്കുന്നില്ല….

അവർക്കത് തന്നെ വേണം ….അതൊന്നു വിളക്കി കൊടുത്താൽ മതീന്ന് …… എടാ ഈ പാദസ്വരം….. ഇതുപോലെ ഒരെണ്ണം വായ്ക്ക് ഉണ്ടായിരുന്നു….. ഇത് കണ്ടപ്പോൾ എനിക്കാദ്യം ഓർമ വന്നതും അവളെയാണ്….. മറക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്…. പക്ഷേ പിന്നെയും എൻ്റെ മനസ്സിൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ വന്നു നിറയും…. അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും തമാശയും എല്ലാം….. പെട്ടെന്നാണ് റേഡിയോയിൽ ആ പാട്ട് പ്ല ആയത്…… 🎼🎼 തെന്നല്‍ ഉമ്മകള്‍ ഏകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ🎶🎶 ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ…… ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…. എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേൻ കിളി….🎼🎶🎶

അടിപൊളി അവളെപ്പറ്റി ഓർത്തപ്പോൾ ദാ… വാകയുടെ ഫെവ്റൈറ്റ് പാട്ട്…. അച്ചൂനും ഈ പാട്ട് വളരെ ഇഷ്ടമാണ്…. ആണൊ???? വാകയ്ക്കും അച്ചുവിനും പല കാര്യങ്ങളിലും ഒരേ ടേസ്റ്റ് ആണല്ലേ…. അതെ…. പലപ്പോഴും അച്ചൂൻ്റെ പ്രസൻസിൽ ഞാൻ വാകയെ ഓർക്കാറുണ്ട്….. എടാ…… സിദ്ധു…. ഏയ്…. വാക ഇപ്പോ വിവാഹം ഒക്കെ കഴിഞ്ഞു ഹാപ്പിയായി ഇരിക്കുന്നുണ്ടാകും……. സർ…. ഇത് വിളക്കിയാലും ശരിയാകില്ല.. പെട്ടെന്ന് തന്നെ പൊട്ടി പോകും…. ഇത് ഒരുപാട് നാളായി അല്ലേ വാങ്ങിച്ചിട്ട്…. ഇതെ മോഡൽ പാദസ്വരം ഉണ്ടോ?? ഇല്ല സർ…. ഇത് വളരെ ഓൾഡ് ഫാഷൻ ആണ്…. മ്ം… ശരി…. ഇനി എന്ത് ചെയ്യും ദേവാ…. വേറെ ഒരെണ്ണം വാങ്ങിയാലോ??? വേണ്ട… അവൾക്കിത് അത്രമാത്രം പ്രിയപ്പെട്ടതാണ്….

എന്താ ഇനി ചെയ്യാ…. പിന്നെയും ഒരുപാട് ജുവല്ലറിയിൽ കയറി പക്ഷേ നിരാശ ആയിരുന്നു ഫലം….. എന്തോ ഒന്നോർത്തത് പോലെ സിദ്ധു ദേവൻ്റെ മുഖത്തേക്ക് നോക്കി….. എന്താടാ…. എടാ പണ്ട് വാകയ്ക്ക് വാങ്ങിയ ഒരു പാദസ്വരം ഉണ്ട്… അച്ചൂന് അത് കൊടുത്താലോ??? പാദസ്വരം മാത്രമല്ലല്ലോ നീ കുറെ സാധനങ്ങൾ ഒക്കെ വാങ്ങി വെച്ചതല്ലേ?? വാ… എബിടെ അടുത്ത് പോകാം… അവൻ അതെല്ലാം ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്…. കാർ എടുത്തു നേരെ എബിയുടെ വീട്ടിലേക്ക് പോയി…… ആഹാ…. ഇതാരൊക്കെയാ… കയറി വാ…. പിള്ളേര് എവിടെ?? ഒരു പ്രകാരത്തിൽ ഉറക്കി.. ഇപ്പോ താഴേ വന്നതെ ഉള്ളൂ…. എബി എവിടെ?? അങ്ങേരു മുകളിൽ ഉണ്ട്…. എന്നാ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടേ….. എടാ… എബി…. ആ…. നിങ്ങളോ… വാടാ…. എടാ…. അതെ…. അന്ന് വാകയ്ക്ക് വാങ്ങിയ കുറച്ചു സാധനങ്ങൾ ഇല്ലേ??

കുറച്ചോ??? ഈ……. എടാ… അതിൽ ഒരു പാദസ്വരം ഉണ്ട് അതൊന്ന് വേണം….. എന്തിനാ നിനക്കിപ്പോ അത്??? ദേവൻ എല്ലാം എബിയോട് പറഞ്ഞൂ…. വാ….. എബി ഡ്രോയിൽ നിന്നും ഒരു കീ എടുത്തു….. വാതിൽ തുറന്നു…… ഒരു പെട്ടി എടുത്തു…. നീ ഇത് തുറക്കാറില്ലേ…. എന്തിന്??? നീ നോക്ക്…… അവൾക്കായി വാങ്ങിയ വളകളും മാലയും എല്ലാം കാണേ… അവൻ്റെ മിഴി നിറഞ്ഞു….. ദേവാ…. സിദ്ധു ഇപ്പോഴും വാകയെപ്പറ്റി ചിന്തിക്കാറുണ്ടല്ലേ??? മ്ം… അവൻറെ മനസ്സിൽ അത്രമാത്രം ആഴത്തിൽ അവൾ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ്…… എടാ വാകയെ കണ്ടെത്തണം…. നീ എന്തൊക്കെയാ പറയണെ അവളെ കണ്ടെത്തീട്ട് ഇനി എന്തിനാ??? അവനും അറിയാൻ ആഗ്രഹം ഉണ്ടാവില്ലേ അത് ആരായിരിക്കുമെന്ന്… നമുക്ക് ഒന്നു അന്വേഷിക്കാടാ അവൻ അറിയണ്ട…..

ശരി…. എടാ…. കിട്ടി…… അവൻ്റെ കണ്ണ് നിറഞ്ഞിരുന്നത് അവർ രണ്ടാളും ശ്രദ്ധിച്ചു…… തിരികെ ഇറങ്ങാൻ നേരം ദേവൻ ആണ് കാർ എടുത്തത്…. ആ നേരം ഒക്കെയും സിദ്ധു കണ്ണുകൾ അടച്ച് ഇരിക്കുകയായിരുന്നു….. ആ സമയം ദീക്ഷിതയോട് വല്ലാതെ ദേഷ്യം തോന്നി ദേവന്…. അവൾ സിദ്ധുവിൻ്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് വാക അവൻ്റെ കൂടെ ഉണ്ടാകുമായിരുന്നു…… വീട്ടിൽ അവനെയും കാത്ത് അച്ചു നിൽക്കുന്നുണ്ടായിരുന്നു…… എന്താ ഏട്ടാ ഇത്രയും വൈകിയത്?? അത് എബിയെ കാണാൻ പോയി അതാ…. ചായ കുടിച്ചിട്ട് പോകാം ദേവേട്ടാ…. വേണ്ട മോളെ….. അച്ചു….. ദാ…. പാദസ്വരം…..

അവൾ ആ പാദസ്വരം വാങ്ങി…. എന്തോ ഓർത്തത് പോലെ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അതിൽ വീണു…. നിരഞ്ജന് ഏറെ ഇഷ്ടമായിരുന്നു ഈ പാദസ്വരം അവൾ ഓർത്തു….. എടോ താൻ എന്താ ഇട്ട് നോക്കാത്തത്…. ആവണി പാദസ്വരം അണിഞ്ഞു…. വലതു കാലിലെ പാദസ്വരം മുറുകുന്നുണ്ടായിരുന്നില്ല…… എന്താ അച്ചു… എന്ത് പറ്റി??? ഇത് ഇടാൻ പറ്റണില്ല ഏട്ടാ….. അവൻ ആവണി യുടെ കൈയിൽ നിന്നും പാദസ്വരം വാങ്ങി അത് അണിയിച്ചു… പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ അവളുടെ പാദങ്ങളിൽ സൂക്ഷിച്ചു നോക്കി……… തുടരും…..

മനപ്പൊരുത്തം: ഭാഗം 10

Share this story