പ്രാണനായ്: ഭാഗം 2

പ്രാണനായ്: ഭാഗം 2

എഴുത്തുകാരി: റജീന

മൂന്ന് മാസങ്ങൾക്ക് ശേഷം ….. ഇന്നാണ് ഹോസ്‌പിറ്റലിൽ പോകേണ്ട ദിവസം …ആദിയേട്ടനും അമ്മയുമൊക്കെ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും ഞാൻ വിസമ്മതിച്ചു ….ഞാൻ ഒറ്റക്ക് പൊക്കോളാമെന്ന് പറഞ്ഞു…പിന്നെ ഡോക്ടർ അച്ഛന്റെ ഫ്രണ്ടിന്റെ മകൾ ആയത് കൊണ്ട് തന്നെ അവർ മറുത്തൊന്നും പറഞ്ഞില്ല …. അങ്ങനെ ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിലേക്ക് തിരിച്ചു …ടാക്സി വിളിച്ചു പോകാൻ അമ്മ ഒരുപാട് പറഞ്ഞെങ്കിലും ഞാൻ ഒരു ഓട്ടോ പിടിച്ചു പോകാമെന്നു പറഞ്ഞു …. അങ്ങനെ ഹോസ്പിറ്റൽ എത്തി …. സ്കാനിംഗ് ചെയ്യാനായി പോയി ….അവിടെ നല്ല തിരക്കായിരുന്നു ….

ഒരുപാട് കാത്തിരിപ്പിനൊടുവിൽ സ്കാനിങ്ങും കഴിഞ്ഞു ഡോക്ടറെ കാണാൻ റൂമിനു പുറത്തു വെയിറ്റ് ചെയ്യുമ്പോഴായിരുന്നു അമ്മ വിളിക്കണത് ….. പതിയെ ഫോൺ എടുത്ത് സൈലന്റ് ആക്കി വച്ചു …. എല്ലാം കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് കരുതി ….. എന്റെ ഒപ്പം തന്നെ ഒരുപാട് പേര് ഇരിപ്പുണ്ടായിരുന്നു …..നിറവയറും പാതി വയറും കുട്ടികളും ഒക്കെ ആയി …..ഇരുന്ന് ഇരുന്ന് എന്തോ വല്ലാത്ത നടു വേദന പോലെ …..പതിയെ എണീറ്റ് ഒന്ന് നടക്കാമെന്ന് വച്ചു ….നടുവിന് കയ്യും കൊടുത്ത് പതിയെ അവിടന്ന് എണീറ്റ് കുറച്ച് അപ്പുറത്തായി പോയി നിന്നു …..എന്നിട്ടും എന്തോ സഹിക്കാൻ പറ്റാത്ത അസഹ്യമായ വേദന ……. നടുവിന് കയ്യും കൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് നേരം നടന്നു …

അപ്പോഴേക്കും എന്റെ പേര് വിളിച്ചു ….പതിയെ നടന്ന് ഡോക്ടറുടെ മുറിയിലേക്ക് കയറി …. ” ആഹ്ഹ് ഹലോ ആമി …..കേറി വാടോ ….. ഇരിക്കടോ …..എങ്ങനെ ഇരിക്കുന്നു …ഉള്ളിലുള്ള ആളെന്ത് എന്ത് പറയുന്നു ….” ഞാൻ കേറി ചെന്നപ്പോഴേ വൃന്ദ ചേച്ചി ചോദ്യങ്ങളുടെ കെട്ടഴിച്ചു വിട്ടു …. ആളൊരു വായാടി ആണ് …. എന്നെക്കാളും വയസ് മൂപ്പ് ഉണ്ടെങ്കിലും ഞങ്ങൾ നല്ല കട്ട ഫ്രണ്ട്‌സ് ആണ് … ” എന്ത് പറയാനാ ….ഈ നടുവേദന സഹിക്കാൻ പറ്റണില്ല …. കൊളുത്തി വലിക്കുന്ന പോലെ ….” “ആഹാ ….പിന്നെ താനെന്താടോ വിചാരിച്ചത് ഈ പ്രെഗ്നൻസി എന്ന് പറയുന്നതേ അത്ര ഈസി ആണെന്നാണോ ….കുറച് വേദനെയൊക്കെ അനുഭവിക്കേണ്ടി വരും ….അതെല്ലാം നമ്മൾ തന്നെ സഹിക്കണം …..നമ്മടെയൊക്കെ ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയില്ലേ ….. ” അതല്ല ചേച്ചി ….

ഇത് അങ്ങനൊന്നും അല്ല ….. ശരീരം മുഴുവൻ കൊളുത്തി വലിക്കും പോലുള്ള വേദന …..” ” താൻ വിഷമിക്കണ്ടടൊ നമുക്ക് ശെരിയാക്കാം ….തന്റെ സ്കാനിംഗ് റിസൾട്ട്‌ എവിടെ കാണട്ടെ …..” ഞാൻ അത് ചേച്ചിടെ കയ്യിൽ ഏൽപ്പിച്ചു ” ഇപ്പൊ മൂന്നാം മാസം അല്ലെ നിനക്ക് ” ” അതെ ചേച്ചി ” ” വേറെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഈ പറഞ്ഞത് അല്ലാതെ ….” ” പ്രതേകിച്ചു വേറെ കുഴപ്പങ്ങളൊന്നുമില്ല ” ” മരുന്നെല്ലാം കൃത്യമായി കഴിക്കുന്നില്ലേ ” ” ഉവ്വ് എന്തെങ്കിലും കുഴപ്പം ഉണ്ടോയേച്ചി ….” ” ഏയ്‌ ,താൻ പേടിക്കൊന്നും വേണ്ടടോ …. രണ്ട് മൂന്ന് ടെസ്റ്റും കൂടി ചെയ്താൽ നന്നായിരിക്കും …അതെല്ലാം ഞാൻ ഈ കുറിപ്പിൽ എഴുതിയിട്ടുണ്ട് ….നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ചെയ്താൽ മതി ….

പുറത്തൊന്നും പോകണ്ട ….നാളെ തന്നെ ചെയ്യാൻ പറ്റുമെങ്കിൽ നാളെ തന്നെ ചെയ്യണം ….വൈകിക്കണ്ട ….ഇതിന്റെ റിസൾട്ട്‌ കിട്ടാൻ രണ്ട് ദിവസം എടുക്കും ….അത് കൊണ്ടാ നേരത്തെ ചെയ്യാൻപറഞ്ഞത് ” ” ഞാൻ ചെയ്തോളാം ചേച്ചി …. വീണ്ടും ചോദിക്കുവാ ….വേറെ കുഴപ്പം ഒന്നും ഇല്ലാലോ ചേച്ചി ….” ” താൻ ഇങ്ങനെ പേടിക്കുവൊന്നും വേണ്ട …..എന്തായാലും റിസൾട്ട്‌ കിട്ടട്ടെ ….നമുക്ക് നോക്കാം …. രണ്ട് ദിവസം കഴിഞ്ഞ് ആ റിസൾട്ടും കൊണ്ട് താനിങ്ങ് പോര് …. ” ശെരി ചേച്ചി എന്നാൽ ഞാൻ ഇറങ്ങുവാ ” ” അല്ലടോ തന്റെ പതിദേവ് എന്ത് പറയുന്നു …തന്റെ കൂടെ ഇത് വരെ കണ്ടില്ലലോ ഇങ്ങോട്ട് …. അന്ന് തനിക്ക് ബോധമില്ലാതെ ഇവിടെ കൊണ്ടുവരുമ്പോൾ മാത്രം അല്ലെ കൂടെ ഉണ്ടായിരുന്നത് ….” ” അത് പുള്ളിക്കാരൻ എപ്പോഴും തിരക്കാ ചേച്ചി ….ഓഫീസിലെ കാര്യമെല്ലാം നോക്കുന്നത് ആദിയേട്ടനാ ….

അപ്പോൾ ഒന്നിനും സമയം ഉണ്ടാവാറില്ല ….എന്നിട്ടും തിരക്കെല്ലാം മാറ്റി വച്ച് എന്നോടൊപ്പം വരാന്ന് പറഞ്ഞതാ ….ഞാനാ വേണ്ടന്ന് പറഞ്ഞത് ….” ഒരുവിധം വായിൽ വന്ന കള്ളം പറഞ്ഞ് അവിടന്ന് ഇറങ്ങി… ഫോൺ എടുത്ത് നോക്കുമ്പോൾ അമ്മയുടെ പത്തു മിസ്സ്ഡ് കാൾ …വീട്ടിൽ ചെന്ന് അമ്മയോട് സംസാരിക്കാമെന്ന് വച്ച് ഫോൺ ബാഗിലിട്ട് നേരെ വീട്ടിലേക്ക് പോന്നു …ആദിഏട്ടനെ പോലെ അല്ല അമ്മ ഭയങ്കര സ്നേഹമാണ് ….അല്ലുവിനെ പോലെ തന്നെയാണ് എന്നെയും കാണുന്നത് ….. വീട്ടിലേക്ക് പുതിയൊരു അഥിതി കൂടി എത്തുവാണെന്ന് അറിഞ്ഞപ്പോൾ പിന്നെ പറയാനുണ്ടോ …. തോളത്തും തറയിലും വക്കാതെയാ എന്നെ നോക്കണേ …. ആദിയേട്ടൻ എന്നെ സ്നേഹിക്കാറില്ലെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല ….ആദിഏട്ടന്റെ സ്നേഹം കൂടി അമ്മ പകുത്തു തരും …..എന്റെ സ്വന്തം അമ്മയെ പോലെ …… 🍀🍀🍀🍀🍀🍀

ദിവസങ്ങൾ എല്ലാം റോക്കറ്റിനേക്കാൾ വേഗത്തിൽ കടന്നു പോയി …. അതിനോടപ്പം അവളുടെ വയറും വീർത്തു വന്നു …എന്റെ കണ്മണി ഈ ലോകത്തേക്ക് വരാൻ ഇനി വെറും മൂന്ന് മാസങ്ങൾ മാത്രം ….. എന്റെ പോന്നു മോൾ ഇങ്ങ് വന്നിട്ട് വേണം അച്ഛനെ നന്നാക്കാൻ …. അച്ഛന്റെ ഈ മുരടൻ സ്വഭാവം എല്ലാം എന്റെ പൊന്നുമോളാ ഇനി മാറ്റി എടുക്കേണ്ടത് ….. അമ്മക്ക് ഒരു വിഷമം മാത്രമേയുള്ളു എന്റെ പൊന്നുമോളെ ഒരു നോക്ക് പോലും കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ….. എന്റെ പൊന്നിനെ ഒരിക്കൽ പോലും താലോലിക്കാനുള്ള ഭാഗ്യം ഈ അമ്മക്കില്ലല്ലോ മോളെ ….. എന്റെ ജീവൻ വെടിഞ്ഞാണു എന്റെ പൊന്നുമോൾക്ക് ജീവൻ തരുന്നത് …..എന്റെ കണ്മണി അച്ഛനെ നല്ല പോലെ നോക്കിയേക്കണേ ….ഈ അമ്മ നോക്കിയിരുന്നത് പോലെ …… നിന്റെ അച്ഛൻ പാവമാ മോളെ …..

എന്നോട് മാത്രമാണ് നിന്റെ അച്ഛന് ദേഷ്യം ….. ഞാനാണ് നിന്റെ അച്ഛന്റെ പ്രണയം തകരാൻ കാരണമെന്നാ ആദിയേട്ടൻ വിശ്വസിക്കുന്നത് ….എന്റെ മോൾ അച്ഛനോട് പറയണം അമ്മ പാവമായിരുന്നെന്ന് …… വയറിനു മേൽ കയ്യ് വച്ച് കൊച്ചു കുസൃതിക്കാരിയോട് പരിഭവം പറയുകയാണ് ആമി ….. അമ്മ പറയുന്നതൊന്നും കുസൃതികുട്ടിക്ക് ഇഷ്ടപെടാത്ത വണ്ണം ആമിക്ക് നല്ല തൊഴിയും കിട്ടുന്നുണ്ട് . … ഇത്രയും ദിവസങ്ങൾക്കിടക് ആദിയേട്ടൻ ഒരിക്കൽ പോലും എന്നോട് സംസാരിച്ചിട്ടില്ല ….. ഹോസ്പിറ്റൽ പോകുന്ന ദിവസം ആകുമ്പോൾ മാത്രം ഞാൻ കൂടെ വരണമോ എന്ന് ചോദിക്കും …..അതല്ലാതെ ഒന്നും സംസാരിക്കില്ല …..എന്നിരുന്നാലും ആ കണ്ണുകൾ ഇടക്കിടക്ക് തന്റെ വയറിലേക്ക് നോട്ടമെറിയുന്നത് ആമി കാണുന്നുണ്ടായിരുന്നു ….

പിന്നീട് എന്തോ ഓർത്തിട്ടെന്ന വണ്ണം ആ കണ്ണുകൾ നിറയുകയും ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്യും ….. ആദിയേട്ടൻ മിക്ക ദിവസങ്ങളിലും വീട്ടിൽ പോലും വരാറില്ല …. എന്നിരുന്നാലും ആദിയേട്ടന്റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്താതെ ഞാൻ തന്നെ ചെയ്യുമായിരുന്നു …..ഈ സമയത്ത് ഞാൻ ഇതൊക്കെ ചെയ്യുന്നതിൽ അമ്മ ശകാരിക്കുമെങ്കിലും ഞാൻ അതൊന്നും കാര്യമാക്കാറില്ല …..അമ്മക്കറിയില്ലല്ലോ അമ്മേടെ ആമിക്ക് ഇനി ഒരിക്കലും ഇതൊന്നും ആദിയേട്ടന് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിയില്ലെന്ന് …….. തുടരും

പ്രാണനായ്: ഭാഗം 1

Share this story