പ്രാണനായ്: ഭാഗം 3

പ്രാണനായ്: ഭാഗം 3

എഴുത്തുകാരി: റജീന

പതിവ് പോലെ തന്റെ ജോലി തിരക്കിലായിരുന്നു ആമി …. ആദിയുടെ ഡ്രസ്സ്‌ എല്ലാം അയൺ ചെയ്യുകയാണവൾ ….ആ ജോലി അമ്മക്ക് പോലും അവൾ വിട്ടു കൊടുക്കില്ല …..എല്ലാം അവൾക്ക് തന്നെ ചെയ്യണമെന്ന വാശി ….. അവൾ തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു ….അതിനടിയിലെവിടെയോ ശരീരത്തിനു വല്ലാത്ത വേദന …. അവൾ പതിയെ അവിടുന്ന് കാലെടുത്തു വക്കാൻ ശ്രെമിച്ചെങ്കിലും അവൾക്ക് ഒരടി പോലും അനങ്ങാൻ കഴിയുമായിരുന്നില്ല …. പതിയെ പതിയെ അവളുടെ വേദന കൂടി കൊണ്ടിരുന്നു ….. ” അമ്മാ …………………” ഒട്ടും സഹിക്കാനാവാതെ വന്നപ്പോൾ അവളുറക്കെ വിളിച്ചു ….

ആമിയുടെ കരച്ചിൽ കേട്ട് എന്താണെന്നറിയാതെ താരമ്മ ( ആദിയുടെ അമ്മ )ആമിയുടെ അടുത്തേക്ക് ഓടി ….. അവർ ചെന്ന് നോക്കുമ്പോൾ ആമി ഒരു കയ്യ് നടുവിനും മറ്റേത് വയറിലുമായി കയ്യ് കൊടുത്ത് നിക്കുവാണ് …. “എന്താ മോളെ ….എന്ത് പറ്റി നിനക്ക് …..” അതും ചോദിച്ചു കൊണ്ട് അവർ ആമിക്കടുത്തേക്ക് ഓടി പതിയെ അവളെ പിടിച്ച് ബെഡിലേക്ക് ഇരുത്തി …. ” അമ്മാ …….വേദന സഹിക്കാൻ പറ്റണില്ല ….ഞാൻ……ഞാൻ …. ഇപ്പൊ മരിച്ചു പോകും …..” ” എന്റെ പൊന്നുമോൾ അങ്ങനൊന്നും പറയല്ലേ ….നീ എന്തിനാ ഈ ജോലി എല്ലാം ചെയ്യാൻ പോയെ ….അത് കൊണ്ടല്ലേ വയ്യാണ്ടായേ …..”

” അതല്ല അമ്മാ ….ഇത് അതൊന്നും അല്ല …..അമ്മാ വണ്ടി വിളിക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം …..തീരെ വയ്യ അമ്മാ …..” ” മോൾ കരയല്ലേ …..അമ്മ ഇപ്പൊ വിളിക്കാം … എന്റെ ഫോൺ താഴെ ആണെന്ന് തോന്നുന്നു ….മോൾടെ ഫോൺ താ ഞാൻ ആദിയെ ഒന്ന് വിളിച്ചു നോക്കട്ടെ …..” ” ആ ടേബിളിൽ ഉണ്ട് അമ്മാ …..അമ്മ എടുത്തോളൂ …..” അവർ ഓടിച്ചെന്നു ഫോണെടുത്തു ആദിയെ വിളിക്കാൻ തുടങ്ങി ….പക്ഷെ മറുതലക്കൽ പ്രതികരണം ഒന്നും ഉണ്ടായില്ല …..അവർ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു ….. ” എന്ത് പറ്റി അമ്മാ …..” ” മോളെ അവൻ എടുക്കുന്നില്ല …..” ” എന്റെ നമ്പർ കണ്ടിട്ടാകും ആദിയേട്ടൻ എടുക്കാത്തത് ….. അമ്മ ഒരു ടാക്സി വിളിക്ക് …..എന്നെ കൊണ്ട് തീരെ പറ്റണില്ല അമ്മാ ….”

” എന്റെ പോന്നു മോൾ കരയല്ലേ ….ഞാൻ അനിയെ വിളിക്കാം ….എന്റെ ഫോൺ താഴെയാണല്ലോ …..ഞാൻ എടുത്തിട്ട് വരാം ….എന്റെ മോൾക്ക് ഒരു കുഴപ്പവുമില്ല ….അത് വരെ എന്റെ മോൾ ഒന്ന് സമാധാനിക്ക് …..” അതും പറഞ്ഞു അവർ താഴേക്ക് പോകാനായി തിരിഞ്ഞതും ” അമ്മാ ……. ” ആമിയുടെ വിളി കേട്ട് അവർ തിരിഞ്ഞ് നോക്കിയതും അവിടെതെ കാഴ്ച്ച കണ്ടവർ നടുങ്ങി തെറിച്ചു ….. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 അതേസമയം ഓഫീസിലെ തിരക്കുകളിലായിരുന്നു ആദി …. ” ഭാസ്കരേട്ട ….ഞാൻ ചോദിച്ച ഫയൽ എവിടെ ….ഇത് അല്ലാലോ ഞാൻ ചോദിച്ചത് ….” ” അത് പിന്നെ മോനെ അത് കുറച്ചും കൂടി നോക്കാനുണ്ട് ….ഉടനെ തരാം …..” ” എന്താ ഭാസ്കരേട്ട ഇത് ……

എത്ര നോക്കിയിട്ടും ഇത് ടാലി ആകുന്നില്ലലോ…. 25000 രൂപയുടെ കുറവാണു കാണുന്നത് …..അതെവിടെ പോയി …..അതും ഇത്രയും പൈസ …..അതോ ഇനി നിങ്ങൾ എല്ലാവരും കൂടെ ആ പൈസ വെട്ടിച്ചോ …….ഞാൻ ഇത്രയും നാളും ഓഫീസിൽ വരാതിരുന്നതിന്റെ കുറവ് നല്ല പോലെ കാണുന്നുണ്ട് ….എല്ലാവരിലും ……ജോലിയിലും ….” ” അയ്യോ മോനെ …..ഇന്നേ വരെ ഈ ഭാസ്കരേട്ടൻ ജോലിയിൽ ഒരു നെറികേടും കാണിച്ചിട്ടില്ല ….. ഇനി കാണിക്കുകയും ഇല്ല ….. ജോലിയിൽ കള്ളത്തരം കാണിക്കാൻ അറിയില്ല മോനെ എനിക്ക് …..മോൻ എന്നെ വിശ്വസിക്കണം …..” ” സോറി ഭാസ്കരേട്ട ….ഞാൻ ചേട്ടൻ ചെയ്തു എന്നല്ല പറഞ്ഞത് …..ഞാൻ അപ്പോഴത്തെ ഒരു ഇതിൽ ….ആകെ ഭ്രാന്ത് പിടിച്ചിരിക്കുവാ ….

എനിക്ക് അതാ ചേട്ടനോട് അങ്ങനെയൊക്കെ സംസാരിച്ചത് …..” ” സാരമില്ല മോനെ …..എനിക്ക് മനസിലാകും ….. ” ” ചേട്ടൻ ചെല്ല് ….തീർക്കാനുള്ള ഫയൽ എനിക്ക് പെട്ടന്ന് വേണം ” ” ശെരി മോനെ ” ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് ആദി ഫോൺ എടുത്തത്….. എടുത്ത പാടെ മറുതലക്കലുള്ള ചോദ്യം കേട്ട് ആദി ഫോണിന്റെ ഡിസ്പ്ലേ ഒന്ന് നോക്കി പരിചയമില്ലാത്ത ഒരു നമ്പർ …. ” ഹലോ ……ആമിയുടെ ഹസ്ബൻഡ് അല്ലെ …..” വീണ്ടും ആ ചോദ്യം ആവർത്തിച്ചപ്പോൾ ആദി ഫോൺ വീണ്ടും ചെവിയിലേക്ക് അടുപ്പിച്ചു ….. ” നിങ്ങൾ ആരാ ….” ” ഞാൻ dr.വൃന്ദ ജയപ്രകാശ് ….ആമിയുടെ ഫ്രണ്ട് ആണ് ….

അവളുടെ ഡോക്ടറും ….നിങ്ങൾക് അലോഷി ഹോസ്പിറ്റലിലേക്ക് ഒന്ന് വരാൻ പറ്റുമോ ” ” എന്തിനു ….” ” അത് നേരിട്ട് വരുമ്പോ പറഞ്ഞാൽ പോരെ ……” ” ഉം ….ഞാൻ വരാം …..” ” ok ഉടനെ വരണം …..ആമി ഇവിടെ ഉണ്ട് ….” ” ആമിയോ ….അവളെന്താ അവിടെ ….അവൾക്ക് എന്ത്പറ്റി …..” ഒരു വെപ്രാളത്തിൽ ഒറ്റ ശ്വാസത്തിൽ അവൻ അത് ചോദിച്ചതും …. ” ഏയ്യ് ….പേടിക്കാനൊന്നുമില്ല ….. എല്ലാം വരുമ്പോൾ പറയാം …..” ” ok ….ഞാൻ ദേ എത്തി ……” അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലിട്ട് ഓഫീസിനു പുറത്തേക്ക് ഓടി …..പെട്ടെന്നു ചെന്ന് കാർ എടുത്തു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു …… എന്തെന്നില്ലാത്ത ഒരു ഭയം അവനിൽ പിടിപെട്ടിരുന്നു …..ആമിക്ക് എന്തെങ്കിലും …..

ഏയ്യ് ഇല്ല അവൾക്കൊന്നും സംഭവിക്കില്ല …..അവൻ ഡ്രൈവ് ചെയ്യുന്നതിനിടക്ക് ഓരോന്ന് പിറു പിറുത്തുകൊണ്ടിരുന്നു …. കാറിലെ ac യിലും അവൻ വെട്ടി വിയർക്കുണ്ടായിരുന്നു …. ആമിയെ ഒരിക്കലും താൻ സ്നേഹിച്ചിട്ടില്ല … പക്ഷെ …..ഉള്ളിൽ എവിടെയോ ഒരു ഭയം ….അവൾക്ക് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ ….. തന്റെ ടെൻഷനും ദേഷ്യവും വാശിയും എല്ലാം കാറിലെ ഹോർണിലാണ് അവൻ തീർത്തത് ….ട്രാഫിക്കിനിടയിലും അവൻ നിർത്താതെ ഹോൺ മുഴക്കി കൊണ്ടിരുന്നു …..ചുറ്റുമുള്ളവർ എല്ലാം ഇയാൾക്കെന്താണെന്ന മട്ടിൽ ആദിയുടെ കാറിലേക്ക് തന്നെ നോട്ടമെറിഞ്ഞു …. ഒരുവിധം ആ ട്രാഫിക്കെല്ലാം കഴിഞ്ഞ് അവൻ ഹോസ്പിറ്റൽ എത്തി ….. കാർ പാർക്ക്‌ പോലും ചെയ്യാതെ അവിടുള്ള സെക്യൂരിറ്റിയുടെ കയ്യിൽ കീയും എറിഞ്ഞു കൊടുത്തു അവൻ അകത്തേക്ക് കയറി ഓടി …..

റിസെപ്ഷനിസ്റ്റിൽ നിന്നും കാര്യങ്ങൾ അന്വേഷിചറിഞ്ഞു അവൻ icu ഭാഗത്തേക്ക്‌ ഓടി …..പുറത്ത് തന്നെ അമ്മ അച്ഛൻ അല്ലു ആമിടെ അച്ഛനും അമ്മയും എല്ലാവരും ഉണ്ട് …… എല്ലാവരുടെയും മുഖ ഭാവം കണ്ട് ഉള്ളിൽ വല്ലാത്തൊരു ഭയം കേറി കൂടി …..മുന്നോട്ടേക്ക് പോകുന്തോറും എത്തുന്നില്ല ….ദൂരം കൂടുതൽ എന്ന പോലെ എനിക്ക് തോന്നി ….. അമ്മക്ക് അടുത്തെത്തിയതും അമ്മ പൊട്ടിക്കരഞ്ഞ് കൊണ്ട് എന്റെ മാറിലേക്ക് വീണു ….എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചു പോയി …… ” മോനെ …..നമ്മുടെ ആമി …….” അമ്മ അതും പറഞ്ഞു വീണ്ടും പൊട്ടി കരഞ്ഞു …. ഹൃദയം വെട്ടി പിളരുന്നത് പോലെ ….ഇല്ല ….ആമിക്കൊന്നും സംഭവിക്കില്ല …. ആമിക്കൊന്നും സംഭവിക്കില്ല …..അതും ഉച്ചരിച്ചു കൊണ്ട് പതിയെ ഞാൻ icu ന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി …… അവിടെ ആമി ……………… തുടരും

പ്രാണനായ്: ഭാഗം 2

Share this story