രുദ്രവീണ: ഭാഗം 11

രുദ്രവീണ: ഭാഗം 11

എഴുത്തുകാരി: മിഴിമോഹന

വീണേച്ചി മഴ ചാറുന്നുണ്ട് നമുക്കു പോകാം.. അപ്പു വീണയെ തോണ്ടി…… വീണ മുഖം ഉയർത്തി ചാറ്റൽ മഴ ആസ്വദിക്കുവാന്…. ഹ….. പോവാട… നീ ഒന്ന് അടങ്ങു…. ഞാൻ പോവാ ചേച്ചി അവിടെ നിന്നോ… അപ്പു പരിഭവിച്ചോണ്ട് ഇറങ്ങി…. പോയ പോക്കിൽ ഓടി വരുന്ന അവനെ കണ്ട് വീണ ഒന്ന് നോക്കി…. എന്താടാ…. എന്തുപറ്റി… അവൻ കൈകൾ രണ്ടും കണ്ണിൽ പൊത്തി….. അയ്യേ……. രുക്കു ചേച്ചിയും കണ്ണേട്ടനും അവിടെ…… അവർക്കെന്തു പറ്റി…. വീണ പുറത്തേക്കു ചെന്നു… അയ്യേ…. അവൾ പെട്ടന്നു അനങ്ങാൻ പറ്റാതെ.. നിന്നു…. രുക്കു കണ്ണനെ കെട്ടി പിടിച്ചു നികുവാണ്…. വീണയെ കണ്ട കണ്ണൻ രുക്കുനെ പെട്ടന്ന് അടർത്തി മാറ്റി… രണ്ടു പേരും ചമ്മൽ മറക്കാൻ പാട് പെടുന്നുണ്ട്…. വീണ എന്തുപറയണം എന്ന് അറിയാതെ നികുവാണ്…….. നിങ്ങൾ എന്നാൽ പൊക്കൊളു.. സമയം ഒരുപാട് ആയി…..

കണ്ണൻ വീണയോട് പറഞ്ഞു….. ഞങ്ങൾ മുൻപേ നടക്കാം ആ വഴി വരെ കണ്ണേട്ടന് കൂടെ വരുമല്ലോ വീണ അപ്പുവിന്റെ കൈ പിടിച്ചു മുൻപേ നടന്നു… അവർ പോയ ഉടൻ കണ്ണൻ രുക്കുവിന്റെ കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു……ഞാൻ പോകുവാ പെണ്ണേ… ഇനി വരും അന്ന് എന്റെ ഇടം കയ്യിൽ എന്റെ പെണ്ണിന്റെ വലം കൈ ചേർത്തു പിടിച്ചു ഞാൻ കൊണ്ട് പോകും…….ഇപ്പൊൾ നീ പൊക്കോ അവർ അവിടെ കാത്തു നിൽക്കുന്നുണ്ട്…. അപ്പോൾ കണ്ണേട്ടനോ…. നിങ്ങളുടെ പുറകെ ഉണ്ട്… ഒരുമിച്ച് ചെന്നാൽ ആരുടേലും കണ്ണിൽ പെടും അത് വേണ്ട…. നീ നടന്നോ….. രുക്കു തിരിഞ്ഞു നോക്കി കൊണ്ട് നടന്നു….. ചെല്ല് പെണ്ണേ…..അവൻ കൈകെട്ടി അവൾ പോകുന്നതും നോക്കി നിന്നു….. വീണയും അപ്പുവും അവിടെ കാത്തു നില്പുണ്ട്…. വാവേ…. അവൾ ഓടി ചെന്നു വീണയെ കെട്ടി പിടിച്ചു…. അവർ വല്യൊത്തേക് നടന്നു….

രുക്കു ചേച്ചി…. ഞാൻ ഒരു സംശയം ചോദിച്ചോട്ടെ… അപ്പു അവരെ നോക്കി… ഇവനെന്താ സംശയം… നിങ്ങള് കെട്ടിപിടിച്ചത് കണ്ടതിന്റെ ആണോ… വീണ പതുക്കെ രുക്കുന്റെ ചെവിയിൽ പറഞ്ഞു… പോടീ അവിടുന്ന്… രുക്കു അവളെ ഒന്ന് നുള്ളി അവളുടെ മുഖത്തു നാണം പടർന്നു… എന്താടാ നിന്റെ സംശയം….. വീണ അവന്റെ തലയിൽ തലോടി… അതേ ചേച്ചി… രുക്കു ചേച്ച്യേ ചന്തുവേട്ടൻ ആണ് കല്യാണം കഴിക്കാൻ പോകുന്നത് എന്നു അപ്പച്ചി പറയുന്നേ കേട്ടു… അപ്പൊ രുക്കു ചേച്ചി എന്തിനാ കണ്ണേട്ടനെ സ്നേഹിച്ചത്….. രണ്ടുപേരും ഒരുനിമിഷം നിന്നു പോയി…. രുക്കുവിന്റെ കണ്ണ് നിറഞ്ഞു…. അതേ മോനെ… രുക്കു ചന്തുവേട്ടനെ ഒരു സഹോദരനെ പോലെയാണ് കാണുന്നത്…

ഞാൻ രുദ്രേട്ടനെ കാണുന്ന പോലെ തന്നെ… ഇത് അമ്മാവന്റെ തീരുമാനം അല്ലെ… രുക്കുനോട് അവളുടെ അഭിപ്രായം ചോദിച്ചോ… അതും ഇല്ല… അവൾക് ഇഷ്ടമില്ലാത്ത വിവാഹത്തിന് എന്തിനാ നിർബന്ധിക്കുന്നത്….. ചേച്ചി അപ്പോ ചന്തുവേട്ടന് രുക്കു ചേച്ചിയെ ഇഷ്ടം ആണെങ്കിലോ….. അത്… അത്… അതിനെ പറ്റി ഒന്നും അറിഞ്ഞു കൂടാ… ചന്തുവേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസിലാകാം… ഏട്ടൻ രുദ്രേട്ടനെ പോലെ അല്ല പാവമാ.. കാര്യം പറഞ്ഞാൽ മനസിലാകും… ചേച്ചി അപ്പോഴും ചേച്ചിയെ അല്ലെ എല്ലാവരും കുറ്റപ്പെടുത്തു…… അത് അല്ലേലും അങ്ങനെ അല്ലെ വരു… എല്ലാവരുടെയും ചെണ്ടയ ഞാൻ ഇപ്പോൾ….ഇവൾക്ക് വേണ്ടി ഇതും കൂടി.. രുക്കു വീണയുടെ കൈയിൽ പിടിച്ചു….. മോളെ….. ഞാൻ നിന്നോട് ചെയുന്ന ഒരു വലിയ പാപം ആണ് ഇത് അല്ലെ…. പോടീ അവിടുന്ന്….

കണ്ണേട്ടനെ മറന്നു എന്റെ ചന്തുവേട്ടനെ നിനക്ക് മനസ്‌ തുറന്നു സ്നേഹിക്കാൻ കഴിയുമോ….. ഒരിക്കലും ഇല്ല….അതിനു കഴിയുകയും ഇല്ല… എന്റെ അമ്മ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാ…. തങ്കുമ്മ എന്ത് ചെയ്തു….. അപ്പു വീണയെ സംശയത്തോടെ നോക്കി…. രുക്കുവിന്റെയും വീണയുടെയും മുഖത്തു ഒരു ചിരി പടർന്നു…. അത് ഒകെ ഉണ്ടെടാ ഒരു വല്യ കഥ… ഏകദേശം ഒരു മുപ്പതു വർഷം മുൻപ് നടന്നതാ…. എന്നാൽ ആ കഥ പറ…. അയ്യടാ മോനെ അത് പിന്നെ പറയാം… ഇപ്പൊ വീടെത്തി… ഇനി അതിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് പ്രത്യകിച്ചു എന്റെ അമ്മയുടെ മുൻപിൽ വീണ അപ്പുനോട് പറഞ്ഞു…. മ്മ്മ്….അവൻ തലയാട്ടി….. ശോഭയും തങ്കുവും വാതുക്കൽ തന്നെ ഉണ്ട് രണ്ടു പേരും വെപ്രാളം പിടിച്ചു നടക്കുവാണ്….. അവരെ കണ്ടതും രണ്ടുപേരും ഓടി വന്നു….

എന്റെ മക്കളെ എത്ര നേരം ആയി പോയിട്ടു… ഞങ്ങൾ ആകെ പേടിച്ചു പോയി….. തങ്കം രുക്കുന്റെ കൈയിൽ പിടിച്ചു….. അപ്പച്ചി ഞങ്ങൾ പതുക്കെ….. ഇങ്ങനെ… നടന്നു… ഇവള് കണ്ട മാവേലും തെങ്ങേലും കയറാൻ പോയി കാണും…. തങ്കം വീണയെ നോക്കി…. ചെണ്ടക്കിട്ടു കൊട്ട് തുടങ്ങി അപ്പു വീണയുടെ അടുത്ത് വന്നു പറഞ്ഞിട്ട് ഓടി പോയി…. ഡാ….. നിനക്ക് വച്ചിട്ടുണ്ടെടാ ഞാൻ വീണ ഉറക്കെ പറഞ്ഞു….. ഈ നാത്തൂൻ…. ആ കൊച്ചിനെ ഓരോന്നു പറയാൻ… നിങ്ങള് വാ പിള്ളേരെ…. നാളെ മുതൽ താമസിക്കല്ലേ ആധി കേറി മനുഷ്യൻ ചാകാറായി.. ശോഭ അകത്തേക്കു പോയി….. വീണ ടീവി ഓൺ ചെയ്യാനായി തിരിഞ്ഞു… വീണേച്ചി…….അപ്പു അകത്തു നിന്നും ഒരു ലുഡോ ബോർഡ് എടുത്ത് കൊണ്ട് വന്നു….

നമ്മക് ലുഡോ കളിക്കാം…. അവൾക് ഡോറ കാണാൻ സമയം ആയി ശോഭ അകത്തു നിന്നു വിളിച്ചു പറഞ്ഞു…. പോ… അമ്മായി… ഞാൻ ന്യൂസ്‌ കാണാൻ ആയിരുന്നു….. എന്റെ പൊന്നുമോൾ ന്യൂസ്‌ കാണാൻ…. അമ്മാവൻ പറഞ്ഞിട്ടുണ്ട് കാർട്ടൂൺ ചാനെൽ എല്ലാം കളഞ്ഞേക്കാൻ..കളയട്ടെ… എന്റെ പൊന്നു ശോഭകുട്ടി ചതിക്കല്ലേ..ഞാൻ വല്ലപ്പോഴും അല്ലെ കാർട്ടൂൺ കാണുന്നുള്ള… അങ്ങനെ വഴിക്കു വാ… ശോഭ ചിരിച്ചു കൊണ്ട് പോയി…. നീ വാടാ…. ഇന്നത്തെ മൂട് പോയി…. ലുഡോ എങ്കിൽ ലുഡോ…. എന്നാലും പാവം ഡോറ അമ്മടെ ബർത്തുഡേക് കേക്ക് വാങ്ങി വരുവാ ആ കുറുനരി കേക്ക് മോഷ്ടിച്ചു കാണുവോ ആവോ…. അവർ ലുഡോ കളിക്കുന്നതും നോക്കി രുക്കു ഇരുന്നു….

അവൾ ചന്തുവിനെ പറ്റിയാണ് ആലോചിക്കുന്നത്… ചന്തുവേട്ടനോട് താൻ ചെയുന്നത് ചതി ആണോ ദേവി….. ഒരിക്കലും ചതിക്കാൻ അല്ല… ഞാൻ…. ഞാൻ.. അ പാവത്തിനെ അങ്ങനെ ഒരു കണ്ണിലൂടെ കണ്ടിട്ടില്ല…. പെട്ടന്നു മുറ്റത്തു രുദ്രന്റെ കാർ വന്നു….. രുദ്രേട്ടൻ വന്നേ അപ്പു ലുഡോ കളിക്കുന്നിടത്തു നിന്നും ചാടി എഴുനേറ്റു രുദ്രന്റെ അടുത്തേക് ഓടി ….. രുദ്രൻ അകത്തേക്കു വന്നതും രുക്കുവും വീണയും എഴുനേറ്റു….. മ്മ്മ്മ്….. എന്താ നിന്റെ ക്ലാസ്സ്‌ തുടങ്ങിയില്ലേ ഇന്ന്‌…. മം… തുടങ്ങി… എന്നിട്ട് ഒന്നും പഠിക്കാൻ ഇല്ലേ….. ഇവന്റെ കൂടെ കളിച്ചു നടകുവാണെന്നാണല്ലോ അപ്പച്ചി വിളിച്ചു പറഞ്ഞത്….. തങ്കു…… യൂ…. ബ്രുടസ്… വച്ചിട്ടുണ്ട്…. അവൾ മനസ്സിൽ പറഞ്ഞു…. ഞാൻ… ഞാൻ പടിച്ചോളാം….. അവൾ തല ഉയർത്തി നോക്കി…

രുദ്രന്റെ പുറകിലായി വന്ന ആളെ കണ്ട് ഞെട്ടി….. “ചന്തുവേട്ടൻ…”…… അവൾ ഓടി ചന്തുവിന്റെ നെഞ്ചിലേക് ചേർന്നു… ഏട്ടാ… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാടി.. എന്താടി വാവേ… കരയുന്നത്…. അവൻ അവളെ നെഞ്ചോട്‌ ചേർത്തു…. രുക്കു കുട്ടി… എക്സാം എങ്ങനെ ഉണ്ടായിരുന്നു..? രുക്കു ആകെ വിളറി നിക്കുവാണ് … വീണക് മനസിലായി അവളുടെ ടെൻഷൻ….. കുഴപ്പം ഇല്ലായിരുന്നു……അവൾ പറഞ്ഞൊപ്പിച്ചു… ഓ ഇങ്ങനെ ഒരു വാക്കില്ലാരുന്നേൽ ഇവൾ പെട്ടു പോയേനെ… കുഴപ്പം ഇല്ലായിരുന്നു… ഒന്ന് മാറ്റി പിടിച്ചു കൂടെ എന്റെ രുക്കു…. രുദ്രൻ അവളെ കളിയാക്കി….. പോടാ അവളെ കളിയാകാതെ അവൾ ജയികും അല്ലെ മോളെ…..

ചന്തു വാത്സല്യത്തോടെ അവളെ നോക്കി… മ്മ്മ്മ് ….രുക്കു നെഞ്ചു പൊട്ടി നികുവാണ് ….. ഡാ… മോനെ ഇതെന്താ ഒരു മുന്നറിപ്പ് ഇല്ലാതെ വന്നത് ശോഭയും തങ്കുവും പുറത്തേക്കു വന്നു…. മുന്നറിയിപ്പ് തന്നാലേ എനിക്ക് വരാൻ പറ്റു എന്നുണ്ടോ തങ്കു …. പോടാ അവിടുന്ന്…. ഇവൻ ഇന്നലെ നേരെ പാലക്കാട്‌ വന്നു… കുറച്ചു ദിവസം എനിക്കും റസ്റ്റ്‌ വേണം എന്ന് തോന്നി ലീവ് എടുത്തു ഇങ്ങു പോന്നു… ഇവനും കുറച്ചു ദിവസം ലീവ് ആണ്…. ചന്തു രുദ്രന്റെ തോളിലൂടെ കൈ ഇട്ടു… രുദ്രന്റെ മുഖത്തു ചിരി മിന്നി മാഞ്ഞു…. എന്റെ പോന്നു മോനെ നല്ല കാര്യം… ഈ ചെറുക്കൻ ഇവിടെ കാണിച്ചു കൂട്ടുന്ന പരാക്രമം ഒന്നും പറയണ്ട.. തൊട്ടതിനും പിടിച്ചതിനും ഒകെ ദേഷ്യം.. ഈ കൊച്ചിനെ നീറ്റിലും നിലയിലും നിർത്തില്ലാരുന്നു…

നീ അടുത്ത് ഇല്ലാത്തതിന്റെ കുറവാ… ശോഭ പരിഭവം പറഞ്ഞു കൊണ്ട് വീണയുടെ തലയിൽ തലോടി….. ഹാ…. എനിക്ക് അറിയാം അമ്മായി…. എല്ലാം…. ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും എനിക്ക് അറിയാം…ചന്തു രുക്കുവിനെ ഒളികണ്ണിട് നോക്കി… രുക്കു ഒന്ന് പിടഞ്ഞു… ഈശ്വര എന്തായിരിക്കും ആ നോട്ടത്തിന്റെ അർത്ഥം…. രുദ്രൻ ചുറ്റും ആരെയോ പരതുകയാണ്….. വീണ രുക്കുനെ കണ്ണ് കാണിച്ചു…. അത് കണ്ടോ.. ആവണി ചേച്ച്യേ നോക്കുവാ….. അവൾ ചിരി കടിച്ചമർത്തി… ആവണി എവിടെ അമ്മേ… അവളെ കാണുന്നില്ലല്ലോ….. രുദ്രൻ അവസാനം ചോദ്യം ഉന്നയിച്ചു…. അവൾ അശുദ്ധി ആയി തീണ്ടാരിപുരയിലേക് മാറ്റി…തങ്കം ആണ് മറുപടി പറഞ്ഞത്…. രുദ്രന്റെ മുഖത്തു ഒരു ചമ്മൽ വന്നു….

അയ്യേ ഈ അമ്മ ഏട്ടന്മാരുടെ മുന്പിലാണോ ഇത് ഒകെ പറയുന്നത്…. ഒരു നാണോം ഇല്ല…. വാടാ നമുക്ക് പോയി ഫ്രഷ് ആയിട്ട് വരാം അമ്മായി കഴിക്കാൻ എന്തേലും കാര്യം ആയിട്ട് എടുത്തോ നല്ല വിശപ്പു…. അവർ മുകളിലേക് പോയി… രുക്കു വീണയെ കൊണ്ട് മുറിയിലേക്കു ഓടി… പുറകെ അപ്പുവും… എന്താടി….. എന്തിനാ എന്നെ വലിച്ചോണ്ട് ഓടുന്നെ….വീണ കൈ വിടുവിച്ചു കൊണ്ട് ചോദിച്ചു…. എടി…. ചന്തുവേട്ടൻ പറഞ്ഞത് നീ കേട്ടോ… ഇവിടെ നടക്കുന്ന പലതും അറിയുന്നുണ്ടെന്നു…. അതിനെന്താ… അത് രുദ്രേട്ടന്റെയും ആവണി ചേച്ചിടെ കാര്യം ആയിരിക്കും…. അല്ലാടി എന്നിട്ട് ചന്തുവേട്ടൻ എന്റെ മുഖത്തേക് നോക്കി ആ നോട്ടത്തിൽ എന്തോ ഒരു അർത്ഥം വച്ചു നോക്കുന്ന പോലെ….. ചേച്ചി…

ഞാനും കണ്ടു… അപ്പു ഇടയിൽ കയറി.. എന്ത്…? വീണ സംശയത്തോടെ അവനെ നോക്കി…. രുദ്രേട്ടനും ചന്തുവേട്ടനും കണ്ണ് കൊണ്ട് എന്തോ കാണിക്കുണ്ടായിരുന്നു….. അയ്യോ…… രുക്കു കട്ടിലിലേക് ഇരുന്നു…. നീ അതിനു എന്തിനാ പേടിക്കുന്നത്…. എന്തായിരിക്കും വാവേ… ഇനി ചന്തുവേട്ടന് എന്നോട് …. എനിക്ക് പേടി ആകുന്നു…. നീ പേടിക്കാതെ വഴി ഉണ്ടാകാം… നീ ആവശ്യം ഇല്ലാതെ ടെൻഷൻ മുഖത്തു കാണിച്ചാൽ എല്ലാവർക്കും അത് പെട്ടന്നു മനസിലാകും…. ബി കൂൾ… വീണ രുക്കുവിന്റെ തോളിൽ തട്ടി… ദുർഗാപ്രസാദ്‌ വന്നതിനു ശേഷം എല്ലാവരും ആഹാരം കഴിക്കാൻ ഇരുന്നു…. ചന്തു എന്താണ് ഇപ്പൊ ഒരു ലീവ് എടുത്ത് വരാൻ കാരണം… അയാൾ ചോദിച്ചു… അത്.. പ്രത്യേകിച്ച് ഒന്നും ഇല്ല അമ്മാവാ..

അവധി അല്ലെ ഉണ്ണിയും വരുന്നു എന്ന് കെട്ടു.. എല്ലാവരും ഒരുമിച്ചു കൂടിയിട്ട് കുറെ ആയില്ലേ…ചന്തുവും രുദ്രനും മുഖത്തോട് മുഖം നോക്കി…. ആാാ… അത് നേരാ അവൻ വരുമ്പോ നിങ്ങൾ ജോലിക്കു പോയാൽ അവൻ ഒറ്റപ്പെടും… അവൻ ഒരു പാവമാ നിങ്ങളെ പോലെ അല്ല… ശുദ്ധൻ…വാവേ അവന്റെ കൈയിൽ ഏൽപ്പിക്കണം…അയാൾ എഴുനേറ്റു….. വീണ അത് കേട്ടു ഒന്ന് ഞെട്ടി…. അവൾ ചോറിൽ വിരല് കൊണ്ട് കളം വരച്ചു കൊണ്ടിരുന്നു… രുദ്രനും ചന്തുവും അവളിലെ മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. ചന്തു മുറിയെലേക്കു കടന്നു വന്നപ്പോൾ രുദ്രൻ കസേരയിൽ ചാരി കിടന്നു എന്തോ കാര്യമായ ചിന്തയിൽ ആണ്…. ഡാ…. ചന്തു രുദ്രനെ തട്ടി വിളിച്ചു…. ഭയങ്കര ആലോചനയിൽ ആണല്ലോ…

ചന്തു ടേബിളിൽ ഇരുന്ന ബുക്ക്‌ എടുത്തു മറിച്ചു നോക്കി… മ്മ്മ്മ്… അതേടാ കുറച്ചു കാര്യങ്ങൾ കൂടി ക്ലിയർ ആകാൻ ഉണ്ട്… ആവണി ആണ് ചാറ്റ് ചെയ്തതെന്ന് നീ ഉറപ്പിച്ചോ…. നൂറു ശതമാനം… അവൻ ഫോൺ എടുത്തു ആ ചാറ്റ് ചന്തുവിന്റെ കയ്യിൽ കൊടുത്തു… ചന്തു അത് മുഴുവൻ വായിച്ചു…. ഛെ എന്ത് വൃത്തികേട് ആണിത്… മ്മ്മ്… അതേ…. ആദ്യം ഞാനും വാവേ തെറ്റിദ്ധരിച്ചു……ഉണ്ണിക്കു വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കാൻ പറ്റി അതാണ് സത്യം…. അവൻ അയച്ച ചാറ്റ് ഹിസ്റ്ററി ഞാൻ വായിച്ചു നോക്കി… സ്വഭാവികം അപ്പച്ചിയുടെ ഫോൺ അത് വീണ അല്ലെങ്കിൽ രുക്കു അവർ ആരെങ്കിലും ഉപയോഗിക്കു…

വീണയുടെ മുറിയിൽ നിന്നാണ് അവൻ ഇറങ്ങി വന്നത് അത് കൊണ്ട് തന്നെ അത് വീണ തന്നെ ആകും എന്ന് ഉറപ്പിച്ചു… അവളിൽ നിന്നും ഇത്തരത്തിൽ ഉള്ള മാറ്റം അത് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല…. അതാണ് എനിക്ക് ഉണ്ടായ ദേഷ്യം… പിന്നെ നിനക്ക് അറിയാമല്ലോ ദേഷ്യം വന്നാൽ പിന്നെ എനിക്ക് പിന്നെ ഭ്രാന്ത്‌ ആണ്.. പാവത്തിനെ ഞാൻ കുറെ ദ്രോഹിച്ചു… പിന്നെ എങ്ങനെ ആവണി ആണെന്ന് നീ ഉറപ്പിച്ചത്…. അവിടെയാണ് അവനു പണി കിട്ടിയത്… ആദ്യം അയച്ച ചാറ്റിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പിന്നീട് ഒരു രണ്ടു ചാറ്റ് കൂടി അയച്ചു തന്നു….അതിൽ ആവണിയുടെ സാന്നിദ്യം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…. അതിനു കാരണവും ഉണ്ട് അത് ഞാൻ പറയാം…

എങ്ങനെ….? എന്താ കാരണം..? നീ മൂന്ന് ചാറ്റും വ്യകതമായി നോക്കു… അതിന്റെ മുകളിലെ ഡേറ്റ്…. ആ മൂന്നു ഡേറ്റുകളിലും ആവണി ഇവിടെ ഉണ്ടായിരുന്നു…. ഓ.. അങ്ങനെ വരട്ടെ….. ചന്തു ആ ഡേറ്റുകളിലേക് നോക്കി… പക്ഷെ അത് കൊണ്ട് പൂർണമായും ഉറപ്പിക്കാൻ പറ്റില്ലയിരുന്നു…. വീണ്ടും ഉണ്ണിയോട് ഞാൻ സ്ക്രീന്ഷോട് ആവശ്യപ്പെട്ടു… അവിടെയും ഒരു പ്രശനം ഉണ്ടായിരുന്നു….. എന്ത് പ്രശനം…? അവന്റെ അറിവോടെ അല്ല ആവണി ഇത് അയക്കുന്നതെങ്കിൽ അവൻ വീണയെ കോൺടാക്ട് ചെയ്യും…അവൻ അതേപ്പറ്റി ചോദ്യം ചെയ്യും ഇവിടെ സ്വഭാവികമായും ഒരു പ്രശ്‌നം ഉണ്ടാകും… അത് അല്ല അവന്റെ അറിവോടെ ആണ് അവൾ അത് അയച്ചതെങ്കിൽ…

ആവണി ഇവിടെ വീണ്ടും എത്തേണ്ടത് അവന്റെ ആവശ്യം ആണ്… അത് നടന്നു എനിക്ക് വേണ്ടതും അത് തന്നെ ആയിരുന്നു… അവിടെയും അവൻ മണ്ടത്തരം കാണിച്ചു… എന്ത്…? അന്ന് കാവിൽ പോയപ്പോൾ അവൻ ആവണിയെ കൊണ്ട് ചാറ്റ് ചെയ്യിപ്പിച്ചു… എന്റെ കൂടെ വാവ ഉണ്ടെന്നു അവനു അറിയില്ലായിരുന്നു അവൻ എനിക്ക് ആ ആവേശത്തിൽ ചൂടോടെ അയച്ചു തന്നു… ഹഹഹ….. കക്ഷി ഒരു മണ്ണുണ്ണി ആണല്ലോ… ചന്തു ചിരിച്ചു… അങ്ങനെ പറയാൻ വരട്ടെ…. “He is a Born Criminal.. ” ബാംഗ്ലൂര് പോലീസ് ന്റെ ഗുണ്ട ലിസ്റ്റിൽ അവൻ ഉണ്ട്…. What…..? ചന്തു ചാടി എഴുനേറ്റു…. സത്യം… ഇവിടെ നമ്മുടെ മുൻപിൽ അഭിനയിക്കുന്ന ഉണ്ണിക്കുട്ടനെ നമ്മൾ തിരിച്ചറിഞ്ഞുള്ളു…

നമ്മളെ കാണുമ്പോൾ മാത്രം… അവൻ നല്ല ഉണ്ണി ആകും എനിക്ക് ട്രെയിനിങ് പന്ത്രണ്ടു ദിവസം ഉണ്ടായിരുന്നുള്ളു…. ബാക്കി ദിവസം ഞാൻ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു…. ഉണ്ണിയുടെ പിന്നാലെ തന്നെ…. അവന്റെ എല്ലാ കേസ് ലിസ്റ്റും ഞാൻ പൊക്കി….. രുദ്രൻ ഒരു ഫയൽ എടുത്തു ചന്തുവിന്റെ കയ്യിൽ കൊടുത്തു…. ചന്തു ഓരോ പേജും മറിച്ചു നോക്കി…. അവന്റെ മുഖം വലിഞ്ഞു മുറുകി.. ഈ ബസ്റ്റഡിനെ കൊല്ലണം… നീ അവന്റെ ഏഴാമത്തെ കേസ് കണ്ടോ… ചന്തു പേജ് തുറന്നു നോക്കി…. അവന്റെ കണ്ണിൽ കനൽ കത്തി എരിഞ്ഞു…. പതിനാലു വയസുള്ള കുട്ടിയെ പീഡിപ്പിച്ചിരിക്കുന്നു… പോക്സോ ആണല്ലോ പിന്നെ അവൻ പുറത്തു കൂൾ ആയി.. അതെങ്ങനെ…. അതാണ് ബാംഗ്ലൂരിൽ അവനുള്ള ഹോൾഡ്……

അവനെ സംരഷിക്കാൻ കൊടികുത്തിയ എല്ലാ ഏമാന്മാരും ഉണ്ട് അവൻ പുല്ലുപോലെ പുറത്തിറങ്ങും..പിന്നെ കേരളം ആയിട്ട് അവന്റെ ബന്ധം ഒരിടത്തും സൂചിപ്പിച്ചിട്ടില്ല സൊ കേരളാപോലീസ്നു ഇങ്ങനെ ഒരു വ്യക്തിയെ പറ്റി ഒരു ഇൻഫർമേഷൻ ഇല്ല അത് കൊണ്ട് തന്നെ ആണ് അവനിലെ ക്രിമിനലിനെ നമ്മൾ തിരിച്ചറിയാതെ പോയത്….. രുദ്രൻ ടേബിളിൽ രണ്ടു കൈയും ചുരുട്ടി ഇടിച്ചു…. പക്ഷെ അവൻ വാവയോട് അവളോടെന്തിന് അവനു ഇത്ര പക…? അതാണ് ഞാൻ പറഞ്ഞു വരുന്നത് .അവിടെ ആണ് എനിക്ക് സംശയം ഉണ്ടായത് തന്നെ.. ഒരു ദിവസം രുക്കു എന്റെ അടുത്ത് വന്നു ഭയന്നാണ് എന്നോട് കാര്യങ്ങൾ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല എന്ന് അവൾ കരുതി…

അത് സത്യം ആണ് ഉണ്ണിയെപ്പറ്റി ഉള്ള നമ്മുടെ ധാരണ ഇത് അല്ലല്ലോ….പക്ഷെ പോലീസ് അല്ലെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലാലോ ഒരു സംശയം ഉള്ളിൽ കയറി എന്തേലും തുമ്പ് കിട്ടുമോ എന്ന് അറിയാൻ ആണ് ചാറ്റ് ഹിസ്റ്ററി വിശദമായി നോക്കിയത്… അപ്പോഴാണ് ഡേറ്റിലെ പൊരുത്തക്കേട് കണ്ടത്…. അവൾ എന്താ പറഞ്ഞത്…? ഉണ്ണി വാവേ ഉപദ്രവിക്കാൻ ശ്രമിച്ചു സഹോദരന്റെ മുഖത്തു നോക്കി അവൾക് പറയാൻ പറ്റാത്ത കാര്യം ആണ് നടന്നത്… അവൾ അവന്റെ മുഖം അടിച്ചു ഒന്ന് കൊടുത്തു.. പിന്നെ അവളെ വിൽക്കും എന്നോ കൊല്ലും എന്നോ ഒകെ ഭീഷണി പെടുത്തിട്ടാണ് ആശാൻ പോയത്… മിടുക്കി… ഒന്നില്ലേലും എന്റെ പെങ്ങൾ അല്ലെ….

പക്ഷെ അവൾക് ഇത് ആരോടേലും അന്നേ തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉണ്ടായിരുന്നുള്ളു.. അതിനു അവൾ അത് അന്നേ പറഞ്ഞിരുന്നെങ്കിൽ നീയും ഞാനും പോലും ഒരുപക്ഷെ വിശ്വസിക്കില്ല അവനെ ഇഷ്ടം അല്ലാത്തത് കൊണ്ട് അവൾ കള്ളം പറയുന്നതാണെന്നു പറയു … രുക്കു എന്നോട് പറയുമ്പോൾ പോലും ഞാൻ അത് വിശ്വസിക്കില്ല എന്ന ഉറച്ച വിശ്വാസം അവൾക്കുണ്ടായിരുന്നു….. നമ്മൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം അത് രണ്ടാമത്തെ കാര്യം…. അവൾക് നമ്മളോട് അത് തുറന്നു പറയാമായിരുന്നു അതിനുള്ള സ്വാതന്ത്ര്യം അവൾക്കു കൊടുത്തിട്ടുണ്ട് അങ്ങനെ അവൾ തുറന്നു പറഞ്ഞില്ല എങ്കിൽ അതിനു അർത്ഥം അവൾ രുക്കുവിനോട് പോലും ഷെയർ ചെയ്യാൻ കഴിയാത്ത എന്തോ ഒന്ന് മറച്ചു വെക്കുന്നുണ്ട്…

അത് നിനക്ക് എങ്ങനെ മനസിലായി….ചന്തു സംശയത്തോടെ നോക്കി…. അവളുടെ കണ്ണുകൾ അത് പറയുന്നു… ആ കണ്ണിൽ ഉണ്ണിയോടുള്ള ദേഷ്യം അല്ല.. ഭയം ആണ്..അത് എന്താണന്നു അറിയണം … അത് ഞാൻ അറിഞ്ഞോളാം… അവനുള്ളത്‌ എട്ടിന്റെ പണിയ കൊടുക്കാൻ പോകുന്നത്… നീ എന്താ ഉദ്ദേശിക്കുന്നത്… ഒരു അറസ്റ് ആണോ…. ഒരിക്കലും അല്ല… നിയമത്തിനു ഞാൻ അവനെ വിട്ടു കൊടുക്കില്ല… കൊടുത്തിട്ടു കാര്യം ഇല്ല… പിന്നെ…….? വരുന്ന പതിനാലാം തീയതി അവൻ വരും… രുദ്രന്റെ കൈകളിലേക്… കൊച്ചിനെ മുൻപിൽ നിർത്തി എന്റെ മൂക്കിന്റെ തുമ്പത്തു കിടന്നാണ് അവൻ കളിച്ചത്….. അവളെ മുൻപിൽ നിർത്തി അതേ നാണയത്തിൽ അവനു ഒരു തിരിച്ചടി കൊടുക്കണം… അത് വേണ്ടേ … രുദ്രൻ ചന്തുവിനെ നോക്കി…. ആ ചോദ്യത്തിന്റെ ആവശ്യം ഉണ്ടോടാ…കൊടുത്തിരിക്കണം…. വല്യൊത്തു ചുണ ഉള്ള ആൺപിള്ളേരും ഉണ്ടെന്നു ആ നപുംസകം തിരിച്ചറിയണം…. ചന്ദുവും രുദ്രനും കൈ കോർത്തു………. (തുടരും )…

രുദ്രവീണ: ഭാഗം 10

Share this story