രുദ്രവീണ: ഭാഗം 12

രുദ്രവീണ: ഭാഗം 12

എഴുത്തുകാരി: മിഴിമോഹന

ഉണ്ണി വരാൻ ഇനിയും ദിവസങ്ങൾ ബാക്കി ഉണ്ട്… പക്ഷെ ഇതിനിടയിൽ ആവണി അവളുടെ ഉദ്ദേശ്യം അതെന്താണ്… അവൾക് ഇത് കൊണ്ടുള്ള നേട്ടം അത് മനസിലാകുന്നില്ല… പലതും ആലോചിച്ചു എപ്പോഴോ ആണ് രുദ്രൻ ഉറങ്ങിയത്…. ഉണർന്നു നോക്കുമ്പോൾ ചന്തു ഉറക്കം ആണ്… രുദ്രൻ താഴേക്കു ചെന്നു ന്യൂസ്‌ പേപ്പർ എടുത്തു ഒന്ന് മറിച്ചു നോക്കി…. അകത്തു നിന്നും വീണയുടെ ശബ്ദം… ശോഭയോട് എന്തൊക്കെയോ പറയുകയാണ്… കലപില ശബ്ദം… രുദ്രൻ പതുക്കെ അടുക്കള വാതില്കലേക്കു ചെന്നു……. കിച്ചൻ സ്ലാബിന്റെ മുകളിൽ ചമ്രം പടഞ്ഞിരുന്നു ഉപ്പേരി പാത്രം ഒന്നോടെ വിഴുങ്ങുകയാണ്… രുദ്രനെ കണ്ടതും അവൾ മുഖം തിരിച്ചു.. എന്തടാ.. പതിവില്ലാതെ ഇങ്ങോട്ടേക്കു… ശോഭ സംശയത്തോടെ അവനെ നോക്കി.. പതിവില്ലാതെ ചിലരൊക്കെ ഇവിടെ കേറീട്ടുണ്ടല്ലോ…

ഒരുപിടി ഉപ്പേരി വായിൽ ഇട്ടോണ്ട് അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി… ഞാൻ പോവാ അമ്മായി ഇവിടെ ചിലർക്കൊക്കെ എന്നെ കാണുന്നത് അല്ലെർജി അല്ലെ അവൾ എഴുനേറ്റു പോയി….. നീ രാവിലേ ആ കൊച്ചിനെ വഴക്കുണ്ടാകാൻ വന്നതാണോ രുദ്ര… അവൻ ഒന്ന് പുഞ്ചിരിച്ചു.. എനിക്കൊരു ചായ താ അമ്മേ….. ചന്തു എഴുന്നേറ്റില്ലേ…. ശോഭ ചായ ഗ്ലാസിലേക് പകർന്നു കൊണ്ട് ചോദിച്ചു.. അവൻ കുറച്ചൂടെ കിടന്നോട്ടെ അമ്മേ… ഒദ്യോഗിക ജീവിതത്തിൽ വീണു കിട്ടുന്ന ഇടവേളകൾ ആസ്വദിക്കണം എന്നല്ലേ… അവൻ റിലാക്സ് ചെയ്യട്ടെ…. പിന്നെ മോനെന്താ നേരത്തേ… നിനക്ക് റിലാക്സ് ചെയ്യണ്ടേ… അവൾ ചായ നൽകി….. മ്മ്മ്…. വേണം… കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട് എന്നിട്ട് ഒന്ന് റസ്റ്റ്‌ എടുക്കണം… അവൻ ശോഭയുടെ കവിളിൽ ഒന്ന് മുത്തി.. മ്മ്മ്…. എന്ത് പറ്റി എന്റെ മോനു…

ചന്തു വന്നതിന്റെ സന്തോഷം ആണോ…. മ്മ്മ്മ്…. അതും ഒരു കാരണം ആണ്… പിന്നെ…. വേറെ എന്തോ ഉണ്ടല്ലോ… വല്ല നിധിയും കിട്ടിയോ.. ആ…. കയ്യിലോട്ട് കിട്ടിയില്ല.. പക്ഷെ അതെനിക്കുള്ളതാ വേറെ എങ്ങും പോകില്ല… പോകാൻ ഞാൻ സമ്മതിക്കില്ല…അതും പറഞ്ഞു രുദ്രൻ തിരിഞ്ഞതും പുറകിൽ വീണ….. അവനു ചിരി വന്നു.. എന്താ മോളെ…. എന്തുപറ്റി.. ശോഭ അവളെ നോക്കി എന്റെ ചായ !… അവൾ അവനെ കടന്നു പോയി ചായ എടുത്തു തിരിച്ചു വന്നു രുദ്രനെ മുഖം ഒന്ന് കോട്ടി കാണിച്ചിട്ട് ഇറങ്ങി പോയി… രുദ്രൻ ചിരിച്ചു കൊണ്ട് മീശ ഒന്ന് തടവി…. രുക്കു എടി എഴുന്നേൽക്കു… എന്താടി രാവിലെ തന്നെ… നിനക്ക് സ്കൂളിൽ പോയാൽ പോരെ എന്നെ എന്തിനാ വിളിക്കുന്നെ…

രുക്കു തിരിഞ്ഞു കിടന്നു…. മ്മ്മ്.. അമ്മാവൻ ഇല്ലാത്തത് കൊണ്ട് നീ രക്ഷപെട്ടു അല്ലേൽ ഇപ്പോ കുത്തി പൊക്കിയേനെ…. അച്ഛൻ ഇവിടെ പോയി.. രുക്കു പുതപ്പു മാറ്റി ചോദിച്ചു…. മധുരക് പോയി വെളുപ്പിനെ…. ഓഡിറ്ററെ കാണാൻ… ഹോ കുറച്ചു ദിവസം സമാധാനം ഉണ്ട് രുക്കു വീണ്ടും തിരിഞ്ഞു കിടന്നു…. ഓ…ഇങ്ങനെ ഒരു ഉറക്ക പ്രാന്തി… അവൾ യൂണിഫോം ഇട്ടു താഴേക്കു വന്നു.. രുദ്രൻ പാത്രം വായിച്ചു കൊണ്ട് അവിടെ തന്നെ ഇരികുവാണ്…. ഇതിനെ ഇവിടെ തന്നെ പ്രതിഷ്ടിച്ചിരിക്കുവാനോ… ഹും.. അവൾ അവനെ ഒന്ന് നോക്കിട് അടുക്കളയിലേക് പോയി…. കൈയിൽ രണ്ടു ടിഫിൻ ആയി തിരിച്ചു വന്നു… അമ്മേ… എന്തടാ… എന്തിനാ വിളിച്ചത്… ശോഭ രുദ്രന്റെ വിളി കേട്ടു ഇറങ്ങി വന്നു…

ഇതെന്താ ഇവൾക്ക് രണ്ടു ടിഫിൻ ആണോ.. വെറുതെ അല്ല ഇവിടുത്തെ റേഷൻ ചുരുങ്ങുന്നത്… പോടാ… എണിറ്റു കൊച്ചിനെ കളിയാകാതെ… രുദ്രൻ ഒന്ന് ചിരിച്ചു…. ഇത് എനിക്ക് അല്ല നിങ്ങടെ പെണ്ണിനാ.. വീണ രുദ്രന്റെ അടുത്തേക് നീങ്ങി പതുക്കെ പറഞ്ഞു… എന്റെ പെണ്ണോ…..? അത് നീ തന്നാടി അവൾ കേൾക്കാതെ അവൻ മനസ്സിൽ ആണ് പറഞ്ഞത്.. മ്മ്മ്… അതേ ആവണി ചേച്ചിക്ക്… ഞങ്ങൾ ഒന്നും അറിയുന്നില്ല എന്നാണോ വിചാരം.. പൂച്ച കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ല എന്നാണോ വിചാരം… നീ എന്താ വാവേ ഈ പറയുന്നത്…? രുദ്രൻ പുരികം ഉയർത്തി.. ആവണി ചേച്ചി എല്ലാം പറഞ്ഞു…. എന്ത്….? നിങ്ങൾ തമ്മിൽ….. ഓ ഞാൻ ഒന്നും പറയുന്നില്ലേ…. ഓഓഓ….

അപ്പൊ അതാണ് കാര്യം..എന്റെ ഊഹം തെറ്റിയില്ല.. ആവണിയുടെ ടാർഗറ്റ് ഞാൻ ആണ്… അപ്പൊ കളി മാറുമല്ലോ….. രുദ്രൻ കൈവിരൽ കോർത്തു മുന്നോട്ട് നീട്ടി ഞൊട്ട വിട്ടു… ആവണി ചേച്ചി… ചേച്ചി… ആവണി പുറകിലെ വാതിലിലൂടെ പുറത്തേക് വന്നു…ടിഫിൻ വാങ്ങി ബാഗിലാക്കി.. എന്തൊരു നാശമാ ഇത്….. എന്താ ചേച്ചി… എന്ത് പറ്റി… എന്റെ വീട്ടിൽ ഇങ്ങനെ ഒന്നും ഇല്ല… പീരിഡ്സ് അയാൾ ഞാൻ കുളിക്കാറുപോലും ഇല്ല.. അയ്യേ വൃത്തികെട്ട ജന്തു.. ഇത് രുദ്രേട്ടന്റെ കൈക്കു പണി ഉണ്ടാക്കും വീണ മനസ്സിൽ പറഞ്ഞു… ആവണി ആകെ ദേഷ്യത്തിൽ ആണ് വന്നിട്ട് രുദ്രനെ കാണാൻ പറ്റാത്തതിന്റെ എല്ലാ മുഷിപ്പും മുഖത്തുണ്ട്.. അവർ പോയ ശേഷം രുദ്രൻ കുളം ലക്ഷ്യം ആക്കി നടന്നു… അവൻ പതുക്കെ വരമ്പിലേക് കയറി കമ്പിവേലിയിൽ പിടിച്ചു……മറുകരയിൽ പടവുകളിലേക്ക് നോക്കി നിന്നു അവന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…….

ചന്തു…..ചന്തു…….. എന്താ അമ്മായി…… നിങ്ങൾ കുളത്തിൽ പോകുമ്പോ ഇവരെ കൂടി കൊണ്ട് പോകു അവരും നീന്താൻ പടിക്കട്ടെ എപ്പോഴായാലും അറിഞ്ഞിരിക്കുന്നത് നല്ലതാ… പിന്നെ രുക്കുന് ഭയങ്കര ആഗ്രഹവും ഉണ്ട്…. പിന്നെ ഇവളുമാര് നീന്തു പഠിച്ചിട് അത്‌ലറ്റ് ആകാൻ പോകുവാണോ…. ദേ രുദ്ര കൂടുന്നുണ്ട് നിനക്ക് പ്രീഡിഗ്രീടെ റിസൾട്ട്‌ വരട്ടെ അപ്പോൾ കാണിച്ചു തരാം….ശോഭ ദേഷ്യപ്പെട്ടു അകത്തേക്കു പോയി… രുദ്രേട്ട വാവക്കും പഠിക്കണം നീന്താൻ…. ആഹാ പെറ്റിക്കോട്ടും ഇട്ടു നീന്താൻ ഇറങ്ങിയതാണോ എന്റെ മോള്…ആദ്യം പോയി നിലത്തൂടെ ഇഴയാൻ പടിക്ക്… പ്ലീസ് രുദ്രേട്ട….

ആ എട്ടുവയസുകാരി പെറ്റിക്കോട്ടിന്റെ രണ്ടറ്റത്തും പിടിച്ചു നിന്നു ചിണുങ്ങി….. കൊണ്ട് പോവാമെഡ നമ്മളുടെ പിള്ളേർ അല്ലെ… ചന്തു ഇടയിൽ കയറി.. നീ പഠിപ്പിച്ചോണം എനിക്ക് വയ്യ….. ഓ… ശരി.. പതുക്കെ ഇറങ്ങു ചന്തു രുക്കുന്റെ കയ്യിൽ പിടിച്ചു പടവിലേക് ഇറക്കി….. അപ്പോ ഞാൻ പഠിക്കണ്ടേ എന്നെ ആദ്യം….. വീണ പടവിൽ ഇരുന്നു കരയാൻ തുടങ്ങി…. അയ്യോ കീറാൻ തുടങ്ങി… ഞാൻ പഠിപ്പിക്കാം വാ രുദ്രൻ വിളിക്കേണ്ട താമസം അവൾ അവന്റെ കയിലേക് ചാടി കയറി… അവൻ പതുക്കെ അവളെ കൊണ്ട് വെള്ളത്തിലേക്കു ഇറങ്ങി കൈയിൽ കമഴ്ത്തി കിടത്തി കയ്യും കാലും ഇട്ടു അടിച്ചോളാൻ പറഞ്ഞു…..

ആദ്യം മര്യാദക് ചെയ്തു കൊണ്ടിരുന്ന കൊച്ചു പതുക്കെ ആവേശം മൂത്തു ഇനി എനിക്ക് തന്നെ നീന്താൻ അറിയാം എന്ന് പറഞ്ഞു വെള്ളത്തിലേക്കു എടുത്തു ചാടി അപ്രതീക്ഷിതമായ അവളുടെ നീക്കം രുദ്രന് തടുക്കാൻ ആയില്ല… അവൾ ആഴങ്ങളിലേക് ഊളി ഇട്ടു.. വാവേ….. രുദ്രൻ പുറകെ ചാടി…. ചന്തുവും രുക്കുവും ഭയന്നിരുന്നു…. നിമിഷങ്ങൾക്കകം രുദ്രൻ വീണയുമായി പൊങ്ങി വന്നു….. അവർ അവളെ മാറി മാറി വിളിച്ചു….. വീണ കണ്ണ് തുറന്നു ഒന്നു ചിരിച്ചു… എനിക്ക് കുഴപ്പം ഇല്ല…. പക്ഷെ എനിക്ക് ഇനി നീന്താണ്ടാ… രുദ്രൻ അവളെ നെഞ്ചോട്‌ ചേർത്തു….. സോറി വാവേ…..

രുദ്രൻ ഒന്ന് ചിരിച്ചു… പാവം ഇപ്പോഴും പേടിയാണ് കുളം എന്ന് കേട്ടാൽ തന്നെ.. അവൻ വരമ്പിലൂടെ മുന്നോട്ട് നടന്നു… തന്റെ മനസ്സിൽ അവൾ എപ്പോഴാ കയറിയത്… പല രാത്രികളിൽ അവൾ സ്വപ്നത്തിൽ വന്നു..അതിന്റെ അർത്ഥം എന്ത് എന്ന് പലപ്പോഴും മനസ്സിനോട് ചോദിച്ചു… ഉത്തരം കിട്ടിയില്ല..ഇന്ന്‌ അതിനു എനിക്ക് ഉത്തരം കിട്ടി…. അവൾ തെറ്റുകാരി അല്ല എന്നു ബോധ്യപ്പെട്ടപ്പോൾ അവളോടുള്ള സിമ്പതി വീണ്ടും അവളിലേക് എന്നെ അടുപ്പിച്ചു…എന്നിട്ടും വേണ്ട എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു….. പക്ഷെ അന്ന് ഈ വരമ്പിൽ അവൾ എന്റെ നെഞ്ചോട് ചേർന്നപ്പോൾ എന്തിനായിരുന്നു തന്റെ ഹൃദയം തുടിച്ചത്…….. ഈ വരമ്പ് അവസാനിക്കരുതെ എന്ന് തോന്നിയത് അവൾ എന്റെതു മാത്രം ആയത് കൊണ്ട് അല്ലെ… ആ നിമിഷം ഞാൻ മനസിലാക്കി അവൾ ആണ് എന്റെ പെണ്ണ് എന്ന് ……..

രുദ്രന്റെ മുഖത്തു ഒരു ചിരി പടർന്നു…. അവൻ ആ പടവിൽ ഇരുന്നു…..വെള്ളാരം കല്ലുകൾ പെറുക്കി ഓരോന്നായി വെള്ളത്തിലേക്ക് ഇട്ടുകൊണ്ടിരുന്നു….. എടാ… രുദ്ര…….. ങ്‌ഹേ…. ചന്തുവോ അവൻ തിരിഞ്ഞു നോക്കി…. നീ ഇവിടെ വന്നിരിക്കുവായിരുന്നോ.. എവിടെയെല്ലാം തിരക്കി ഞാൻ… ചന്തു രുദ്രന്റെ സമീപം ഇരുന്നു…. ഓ… ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നതാ…. എന്താ നിന്റെ പ്ലാൻ…? അത്…. വഴിപോലെ പറയാം… വേറെ ഒരു പ്രശ്നം ആവണിയുടെ ഇൻവോൾവ്‌മെന്റ്റ്… അത് ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു അവൾക് എന്താ ഇതിൽ ലാഭം…. ഞാൻ തന്നെ….. അവളുടെ ടാർഗറ്റ് ഞാൻ ആണ്…. രുദ്രൻ വീണ പറഞ്ഞത് മുഴവൻ ചന്തുവിനോട് പറഞ്ഞു……

പിള്ളേരെ അവള് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്… അത് സാരമില്ലെടാ നിന്റെ മുറപ്പെണ്ണ് അല്ലെ അവൾക്കും കാണില്ലേ ആഗ്രഹം… പോരാത്തതിന് ആളു തിയറി പാസ്സ് ആയിട്ടുണ്ട് പ്രാക്ടിക്കൽ കൂടി മതിയായിരിക്കും നിനക്ക് വല്യ ബുദ്ധിമുട്ട് ഉണ്ടാകില്ല….മെസേജ് കണ്ടാൽ അറിയാം.മിടുക്കി ആണെന്ന് .. ചന്തു ചിരിച്ചു…. പോടാ അവിടുന്ന്…….. രുദ്ര രുക്കുന്റെ കാര്യത്തിൽ എന്താ നിന്റെ പ്ലാൻ….. നീ പറ ഞാൻ എന്ത് വേണം എന്ന്… ഇപ്പോ നീ ആണല്ലോ ആ കാര്യത്തിൽ തീരുമാനം എടുക്കുന്നത്…. അവളുടെ കണ്ണേട്ടനെ നീ അവൾക്കു കൊടുക്കണം….. രുദ്രൻ ചന്തുവിനെ നോക്കി…. നീ അവളെ… അവളെ സ്നേഹിച്ചിട്ടില്ലേ ചന്തു…. ഉണ്ട്… നൂറുശതമാനം ഇപ്പോഴും സ്നേഹിക്കുന്നു…

അത് പക്ഷെ നിങ്ങൾ കരുതുന്ന സ്നേഹം അല്ല.. അവർ രണ്ടു പേരും നമ്മുക്ക് കുഞ്ഞ് പെങ്ങമ്മാരല്ലേടാ നമ്മക് അവരെ അങ്ങനെ കാണാൻ കഴിയുമോ…. രുദ്രന്റെ നെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു… മം..അതേ… അവന്റെ സ്വരം താണു… നീ എന്നോട് അമ്മാവൻ ഞങ്ങളുടെ വിവാഹത്തെപ്പറ്റി സംസാരിച്ചു എന്ന് പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല….. കണ്ണന്റെ കാര്യം നീ പറഞ്ഞപ്പോൾ ഞാൻ അത് കൊണ്ട് തന്നെ ആണ് പറഞ്ഞത് നമുക്ക് അത് നടത്തി കൊടുകാം എന്നു…ഒരിക്കലും അവളുടെ കണ്ണുനീർ നമുക്ക് ഒരു ശാപം ആകരുത്…. കണ്ണനോട് എനിക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ലടാ… പക്ഷെ നിന്റെ കാര്യം അതായിരുന്നു എന്റെ മനസിനെ അലട്ടിയത്…

നിനക്ക് അവളോട് അങ്ങനെ ഒരു അപ്പ്രോച്ച് ഉണ്ടോ എന്നുള്ള ഭയം പക്ഷെ നിന്നോട് സംസാരിച്ചപ്പോൾ നീ അവളെ ആ രീതിയിൽ കണ്ടിട്ടില്ല എന്ന് മനസിലാക്കിയത് കൊണ്ടാണ് കണ്ണന്റെ കാര്യം ഞാൻ പറഞ്ഞതും… നീ ആണ് കണ്ണന് ജോലി വാങ്ങി കൊടുത്തത് എന്ന് അവനു അറിയുമോ…. ചന്തു രുദ്രനെ നോക്കി ഇല്ല…. .. ഒരു അപകർഷതാ ബോധം അവനു വരണ്ട.. പിന്നെ ഒരു ജോലി അത് അവനു ഇപ്പോൾ ആവശ്യം ആണ്… പിന്നീട് അവൻ ആലോചിച്ചു വരട്ടെ… അപ്പോൾ വേണ്ട പോലെ ചെയ്യാം…. അച്ഛന്റെ കാര്യത്തിൽ ഉള്ള പേടി ഉള്ളൂ… മ്മ്മ്… ഒരിക്കൽ എന്റെ അമ്മ ആ വേദന അനുഭവിച്ചതാണ്…. ഇന്നും ആ മനസ് നീറുന്നത് എനിക്ക് അറിയാം… മ്മ്മ്.. അത് കൊണ്ട് തന്നെയാണ് ഞാനും സമ്മതിച്ചത്…

രുദ്രൻ ചന്തുവിനെ നോക്കി വാവക് ഇത് ഒകെ അറിയാമായിരുന്നു അല്ലേടാ… അവൾ ആരാ മോള് അവൾ ആണ് ഫുൾ സപ്പോർട്ട് പാവം ആ വഴക്കും അവൾക്കു ആണ് കിട്ടിയത്… സത്യത്തിൽ അവളെ കണ്ണന്റെ കാര്യത്തിൽ അല്ല ഞാൻ വഴക് പറഞ്ഞത്… ആ അമർഷം രുക്കുനോടെ ഉണ്ടായിരുന്നുള്ളു… വാവയോടുള്ള തെറ്റി ധാരണ ഒന്ന് കൊണ്ടു മാത്രം അവളോട് ദേഷ്യം ഉണ്ടയത്…. പിന്നെ.. നിനക്ക് സമ്മതം ആണെങ്കിൽ കണ്ണന്റെ രുക്കുന്റെ കാര്യത്തിൽ എനിക്ക് പൂർണ സമ്മതം….. കുറച്ചു നേരം അവർ പരസ്പരം ഒന്നും പറഞ്ഞില്ല…. . രുദ്രൻന്റെ മനസ്സിൽ ചന്തു പറഞ്ഞ വാക്കുകൾ ആണ് …. “അവർ നമ്മുടെ കുഞ്ഞ് പെങ്ങമ്മാരല്ലേ “….. ഇത് വേണ്ട എന്ന് മനസിനെ വീണ്ടും പടിപ്പിച്ചാലോ….

ചന്തുവിന്റെ മുഖത്തു നോക്കാൻ വയ്യ…അവൻ അത് അറിഞ്ഞാൽ…. വേണ്ട… ഒന്നും വേണ്ട… .അവന്റെ കണ്ണിൽ അറിയാതെ ഒരു തുള്ളി കണ്ണുനീർ വന്നു .. നിശ്ശബത്തെയെ കീറി മുറിച്ചു കൊണ്ട് ചന്തു രുദ്രനെ വിളിച്ചു…. രുദ്ര…… രുദ്രൻ അത് കേട്ടില്ല… രുദ്രാ…… അവൻ കുറച്ചൂടെ ഉറക്കെ വിളിച്ചു… ങ്‌ഹേ… എന്താ… എന്താടാ…? നിനക്കെന്താ പറ്റിയത്… ഞാൻ കുറച്ചു നേരം ആയി ശ്രദ്ധിക്കുന്നു ഈ ലോകത്ത് അല്ല നീ… ഏയ് ഒന്നും ഇല്ല ഞാൻ വെറുതെ ഓരോന്ന്…. നീ എന്റെ അടുത്ത് നിന്നും എന്തേലും മറക്കുന്നുണ്ടോ….. ചന്തു രുദ്രനെ നോക്കി… ഏയ്…. എന്ത്…. ഞാൻ എന്ത് മറക്കാൻ ആണ്… രുദ്രൻ ചന്തുവിന്റെ കണ്ണിൽ നോകാതെയാണ് അത് പറഞ്ഞത്…

നീ എന്താണ് മറക്കുന്നത് എന്ന് എനിക്ക് അറിയാം വ്യക്തമായും അറിയാം…. രുദ്രൻ ഒന്ന് ഞെട്ടി… അവൻ ചന്തുവിന്റെ മുഖത്തേക്കു നോക്കി…. ഈശ്വര ഇവൻ എന്താ മനസിലാക്കിയത്… വാവയുടെ കാര്യം അല്ലാതെ മറ്റൊന്നും ഞാൻ ഇവനോട് മറച്ചിട്ടില്ല…. ഇനി അത് തന്നെ ആണോ ആണെങ്കിൽ അവൻ എങ്ങനെ അത് റിയാക്ട ചെയ്യും….. അവൻ എന്നെ വെറുക്കില്ലേ ഇത്രയും നാൾ സഹോദരിയെ പോലെ കണ്ടിട്ട് ഇവന്റെ മനസ്സിൽ ഈ ദുഷിച്ച ചിന്ത ആയിരുന്നില്ലേ എന്നു ചിന്തിക്കില്ലേ ….. രുദ്രനിലൂടെ ഒരുപാട് ചോദ്യങ്ങൾ കടന്നു പോയി……… (തുടരും )…

രുദ്രവീണ: ഭാഗം 11

Share this story