സിദ്ധവേണി: ഭാഗം 14

സിദ്ധവേണി: ഭാഗം 14

എഴുത്തുകാരി: ധ്വനി

അതുവരെ നിയന്ത്രിച്ചു പിടിച്ച കണ്ണുനീരിനെ ഒക്കെയും സ്വാതന്ത്ര്യമാക്കി വിട്ടു തലയിണയിൽ മുഖമമർത്തി ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു എന്റെ കണ്ണീരിനാൽ തലയിണ കുതിർന്നിട്ടും നെഞ്ചിനുള്ളിലെ അഗ്നി കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല കരഞ്ഞു കരഞ്ഞു എപ്പോഴോ വേണി മയങ്ങി പോയി.. വാതിലിൽ നിർത്താതെ ഉള്ള കൊട്ട് കേട്ടാണ് വേണി കണ്ണുകൾ തുറന്നത് തലക്കൊക്കെ വല്ലാത്ത ഭാരം പോലെ വെട്ടിപൊളിക്കും പോലെ തോന്നി കണ്ണാടിയുടെ മുന്നിൽ പോയി നിന്നപ്പോഴേക്കും കണ്ടു കണ്ണൊക്കെ ചെറുതായി വീങ്ങി ഇരിക്കുന്നത് “വേണി താഴേക്ക് വാ കേട്ടോ അമ്മ വിളിക്കുന്നുണ്ട് ” അതും പറഞ്ഞു അപ്പു താഴേക്ക് ഇറങ്ങി പോയി വേണി വേഗം ഉടുത്തിരുന്ന സാരീ ഊരിമാറ്റി

കുളിക്കാനായി കയറി ഷവറിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ തണുപ്പ് ശരീരമാകെ പടർന്നുവെങ്കിലും മനസിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല എല്ലാം മറക്കണം മറന്നേ പറ്റൂ കഴിയില്ല എന്നറിയാമെകിലും വെറുതെ മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് ഇരുന്നു കുളി കഴിഞ്ഞു താഴെ ചെന്നപ്പോഴേക്കും ബന്ധുക്കൾ ഒക്കെയും പോയിരുന്നു അച്ഛനും ചേച്ചിയും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു അമ്മയും ശ്രീദേവിയും അടുക്കളയിൽ നിന്നും സംസാരിക്കുന്നത് കേട്ടു ഒന്നിനും ഒരു സുഖമില്ലാത്തത് പോലെ തോന്നി എല്ലാംകൊണ്ടും ആകെ മടുപ്പ് ഒന്നും ചെയ്യാനില്ലാത്ത പോലെ ഞാൻ പതിയെ സോഫയിൽ ഇരിക്കുന്ന അച്ഛന്റെ മടിയിലേക്ക് തലവെച്ചു ഞാൻ കിടന്നു അച്ഛൻ ചിരിച്ചുകൊണ്ട് എന്റെ മുടിയിഴകളിൽ തലോടി “ഹോ ഞാൻ പോയാൽ പിന്നെ എന്നും ഇങ്ങനെ കിടക്കാലോ അപ്പോൾ മതിയെടി സോപ്പ് ഒക്കെ ഇപ്പോഴേ വേണ്ടാ ” എന്നും പറഞ്ഞു അപ്പുവും മറുസൈഡിൽ നിന്ന് അച്ഛന്റെ മടിയിലേക്ക് തലചായ്ച്ചു കിടന്നു

അച്ഛന്റെ കരലാണനത്തിനുള്ളിൽ കിടക്കുമ്പോഴും കൺകോണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി ഒന്ന് ശ്വാസം വലിച്ചുവിട്ടു വേണി കണ്ണു ചിമ്മി തുറന്നതും അകത്തേക്ക് കയറാനായുന്ന സിദ്ധുവിനെയാണ് കണ്ടത് വേഗം കണ്ണുകൾ തുടച്ചു നീക്കി അവൾ തിരിഞ്ഞു കിടന്നു അവനെ കണ്ടതും അപ്പു എഴുന്നേറ്റ് മാറി അച്ഛൻ എണീപ്പിക്കാനായി ശ്രമിച്ചെങ്കിലും വേണി അവിടെ തന്നെ കിടന്നു അപ്പോഴേക്കും ശ്രീദേവി അടുക്കളയിൽ നിന്നും അകത്തേക്ക് വന്നു “ആ നിങ്ങൾ വന്നോ ?? നിങ്ങൾ പുറത്ത് പോയപ്പോൾ ഒറ്റക്കിരിക്കണ്ടല്ലോ എന്നോർത്ത് ഞാൻ ഇങ്ങോട്ട് വന്നതാ സിദ്ധു എങ്കിൽ ഇറങ്ങട്ടെ ശോഭേ .. വേണി മോളെ ആന്റി പോകുവാ മറുപടി ഒരു ചിരിയിൽ ഒതുക്കി പുറത്തേക്ക് ഇറങ്ങും മുന്നേ സിദ്ധു ഒന്നുകൂടി തിരിഞ്ഞുനോക്കി ആ നോട്ടം തന്റെ നേർക്ക് ആണെന്ന് മനസ്സിലായതും വേണി ശാസനയോടെ മുഖം വെട്ടിച്ചു അങ്ങനെ തന്നെ കിടന്നു “ഒരു ആൾ വീട്ടിൽ വന്നുകേറുമ്പോൾ കിടന്നിടത്ത് നിന്ന് ഒന്ന് എണീക്കുക ഏഹേ എന്റെ മോൾക്ക് പിന്നെ അങ്ങനത്തെ ശീലങ്ങൾ ഒന്നും ഇല്ലല്ലോ ”

ശോഭ കലിപ്പിച്ചു പറഞ്ഞതും അതുവരെ വേണി അടക്കി പിടിച്ച സങ്കടങ്ങൾ എല്ലാം ദേഷ്യമായി പുറത്തേക്ക് ചാടി “ഞാൻ എന്താ അങ്ങേരുടെ വീട്ടിൽ ആണോ പോയി മലർന്ന് കിടന്നത് അല്ലല്ലോ എന്റെ വീട്ടിൽ എന്റെ ഹാളിൽ എന്റെ സോഫയിൽ എന്റെ അച്ഛന്റെ മടിയിൽ അല്ലെ?? പറയുന്നത് കേട്ടാൽ തോന്നും അയാളുടെ മുറിയിൽ പോയി അയാളുടെ നെഞ്ചത്ത് ആ ഞാൻ കിടന്നതെന്ന് ഇനി മുതൽ അങ്ങേരു വന്നു കേറുമ്പോൾ ഞാൻ എണീറ്റ് മുണ്ടഴിച്ചിട്ടു ഞാൻ അയാളെ കുമ്പിടാം വേണമെങ്കിൽ ഒരു താലപ്പൊലി കൂടി എടുക്കാം എന്തെ മതിയോ (ലെ ഞാൻ : വേണി എന്തിനാ മുണ്ടഴിച്ചിടുന്നേ എന്നാ ചോദ്യത്തിന് ഇവിടെ പ്രസക്ത്തി ഇല്ലാ😆😆 )

അല്ല പിന്നെ പറയുന്നകേട്ടാൽ തോന്നും നാട് ഭരിക്കുന്ന മുഖ്യമന്ത്രിയാ കേറി വന്നതെന്ന് ഒരു കോളേജ് ലെക്ചർ അല്ലെ അല്ലാതെ അംബാനി ഒന്നുമല്ലല്ലോ അങ്ങേരു വന്നാലും ഞാൻ എണീക്കാൻ പോണില്ല പിന്നെയാണ് ഒരു സിദ്ധാർത്ഥ് വർമ്മ ” ഇത്രയും പറഞ്ഞു വേണി ചാടി തുള്ളി സ്റ്റെപ് കയറി പോയി ഒന്ന് തുപ്പണം എന്നുകൂടിയുണ്ടായിരുന്നു സാഹചര്യം മോശം ആയതിനാൽ അത് ക്യാൻസൽ ചെയ്ത് ഇല്ലെങ്കിൽ പോരാളിയുടെ സ്വഭാവം മാറും ശേ ഒന്ന് just remember that എന്നെകിലും പറയാമായിരുന്നു (വേണി ആത്മ ) ❤❤❤❤

പിള്ളേച്ചൻ :ശോഭേ നമ്മുടെ മോൾടെ ഏത് പിരിയാ ഇന്ന് അഴിഞ്ഞു പോയത് പിള്ളേച്ചൻ അങ്ങനെ ചോദിച്ചപ്പോൾ ആരാ ഇവിടെ പടക്കം പൊട്ടിച്ചത് എന്നായിരുന്നു ശോഭയുടെ മറുപടി കിളി പോയി നിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുന്നിൽ കേറി നിന്ന് അപ്പു വിരൽ ഞൊടിച്ചു അവൾ പോയ വഴിയേ നോക്കി നിന്ന അവർ രണ്ടും നോട്ടം മാറ്റി അപ്പുനെ നോക്കി ശോഭ : എന്താടീ അവൾക്ക് പറ്റിയത് നാഗവല്ലിടെ ബാധ കേറിയതായിരിക്കുമോ ഇനി ?? പിള്ളേച്ചൻ : ഹേ അതിന് സാധ്യതയില്ല നാഗവല്ലി എന്റെ അടുത്ത് നിക്കുവല്ലേ ഇത് അതുക്കും മേലെ എന്തേലും ആയിരിക്കും (അച്ഛൻ അമ്മയെ ട്രോള്ളിയതാ ) ശോഭ : ഈൗ നാഗവല്ലിയെ നിങ്ങൾ ഭദ്രകാളി ആക്കരുത് സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന് പറഞ്ഞു പിള്ളേച്ചൻ സോഫയിലേക്ക് പോയി ഇരുന്നു പിള്ളേച്ചൻ :

അപ്പു അവൾക്കെന്താ പറ്റിയത് അപ്പു : ഇത് മാനുഫാക്ചറിങ് ഡിഫെക്ട് ആണ് അച്ഛേ ശോഭ : മാനുഫാക്ചറിങ് ഡിഫെക്ട് ഓ എന്നുവെച്ചാൽ ….. അപ്പു : മാനുഫാക്ചറിങ് ഡിഫെക്ട് ഓ എന്നുവെച്ചാൽ ….. അല്ലേൽ വേണ്ടാ എളുപ്പത്തിൽ പറഞ്ഞുതരാം (ലെ ഞാൻ :എഴുത്ത്കാരിക്ക് ഇതറിയില്ലേ എന്നാ ചോദ്യം നിരോധിച്ചിരിക്കുന്നു ) പിള്ളേച്ചൻ : ആഹ് പറയ്യ് അപ്പു : “അതായത് രമണാ സോറി അതായത് അച്ഛാ ഈ കമ്പനി മോശമായാൽ പ്രോഡക്റ്റ് മോശമാകും 😆” അത് ശോഭയെ നോക്കി പറഞ്ഞു അപ്പു അച്ഛന് നേരെ തിരിഞ്ഞു “അതുപോലെ പ്രൊഡ്യൂസർ മോശമായാലും പ്രോഡക്റ്റ് മോശമാകും ” അത് അച്ഛന്റെ നേരെയും നോക്കി പറഞ്ഞിട്ട് അപ്പു പതിയെ എസ്‌കേപ്പ് ചെയ്യാൻ തുടങ്ങി ആദ്യം കത്തിയില്ലെങ്കിലും രണ്ട് minute കഴിഞ്ഞപ്പോൾ ശോഭക്കും പിള്ളേച്ചനും സംഭവം കത്തി (ലെ ഞാൻ : നിങ്ങൾക്ക് കത്തിയില്ലേ ??? അതായത് രമണാ കമ്പനി = ശോഭ and പ്രൊഡ്യൂസർ = പിള്ളേച്ചൻ അപ്പോൾ എല്ലാം ക്ലിയർ ആണല്ലോ ) ഇനി അവിടെ നിന്നാൽ ഇന്ന് ഉറപ്പിച്ച തന്റെ കല്യാണത്തിന് പെണ്ണിനെ വേറെ നോക്കേണ്ടി വന്നാലോ എന്നോർത്ത് അപ്പു വേഗം എസ്‌കേപ്പി 💜💜💜

ഈശ്വരാ എന്തൊക്കെയാ വിളിച്ചു പറഞ്ഞത് വേണ്ടാരുന്നു .. ആഹ് ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല എനിക്ക് വട്ടായെന്ന് കരുതി കാണുവോ ആഹ് കരുതട്ടെ സാരമില്ല (ആത്മ ) “ടി വേണി ” ഓഹ് ദേ വരുന്നു ചോദ്യം ചെയ്യാൻ CBI അപൂർവ രാഘവ് … ഇനി അവളോടും കൂടി മറുപടി പറയാൻ എനിക്ക് വയ്യ .. ആഹ് ഐഡിയ “വേണി ടി ഏഹ് ഇത്ര വേഗം ഉറങ്ങിയോ ഇപ്പോൾ ഇങ്ങ് വന്നതല്ലേ ഉള്ളു ഇതെന്ത് മറിമായം വേണി വേണി ” ഇപ്പോൾ എണീക്കാം ഉറങ്ങുന്നവരെ അല്ലെ വിളിച്ചെഴുനേൽപ്പിക്കാൻ പറ്റൂ ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ (വേണി ആത്മ ) ഉറങ്ങികിടക്കുവാണെന്ന് കരുതി ഇവൾക്ക് പറഞ്ഞൂടെ ഒന്ന് ഉറങ്ങുവാന്ന് ഹും അപ്പു പോയതും വേണി പതിയെ കണ്ണു തുറന്നു. രാത്രിയിൽ കിടക്കാൻ നേരമായപ്പോഴേക്കും വീണ്ടും അവളുടെ മനസ് തളരാൻ തുടങ്ങി.

എന്റെ സംശയങ്ങളൊക്കെ ഇപ്പോൾ സത്യം ആയില്ലേ അങ്ങേർക്ക് വേണ്ടി ആ പെണ്ണിനെ തന്നെ ആലോചിച്ചില്ലേ എന്തായാലും നല്ല best അച്ഛനും അമ്മയും എന്റെ സ്വപ്‌നങ്ങൾ കൊണ്ട് ഞാൻ കെട്ടിപൊക്കിയത് എല്ലാം JCB വെച്ച് ഇടിച്ചു നിരത്തിയിട്ടാ അങ്ങേർക്ക് നിങ്ങൾ പെണ്ണ് ആലോചിച്ചത് എന്നെ ആലോചിച്ചൂടാരുന്നോ ഞാൻ ന്താ പെണ്ണ് അല്ലെ എനിക്കെന്താ കുഴപ്പം അല്ല എന്താ കുഴപ്പം ഇല്ലത്തെ (ഇത് ധ്വനിയുടെ ആത്മ ) ലേശം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് അല്ലെ ഉള്ളു എന്തൊക്കെയോ പതം പറഞ്ഞു എപ്പോഴോ വേണി ഉറങ്ങിപ്പോയി പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം സിദ്ധുവിനെ അവൾ പാടെ അവഗണിച്ചു .. അത് അവനെ വേദനിപ്പിച്ചെങ്കിലും അവന് അത് പ്രേകടിപ്പിച്ചില്ല ..

അവളുമായുള്ള നല്ല നിമിഷങ്ങളുടെ ഓർമ്മകൾ ഒക്കെയും സിദ്ധുവിന്റെ ഉറക്കം നഷ്ടപ്പെടുത്താൻ തുടങ്ങി കോളേജിൽ പോലും സിദ്ധുവിന്റെ ക്ലാസ്സുകളിൽ കേറാതെയായി എന്തെങ്കിലും പറഞ്ഞു വഴക്കടിക്കാൻ വന്നുകൊണ്ടിരുന്ന വേണി അവന് എതിരെ വരുന്ന വഴിയേ പോലും മാറി നടന്നു തുടങ്ങി എല്ലാം കൊണ്ടും സിദ്ധുവിന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി 💜💜💜💜 “ആഹ് വന്നോ ഇങ്ങനൊരാളെ ഇപ്പോൾ ഇങ്ങോട്ട് കാണാനേ കിട്ടാറില്ലല്ലോ അതുകൊണ്ടാ ഞാൻ അച്ചുവിനെ പറഞ്ഞു വിട്ട് വിളിപ്പിച്ചത് ” ശ്രീദേവി “അത് ആന്റി എനിക്ക് കുറച്ച് അസ്‌സൈൻമെൻറ്സ് ഒക്കെ ഉണ്ടായിരുന്നു കുറച്ച് തിരക്കിലായി പോയി ” വേണി

“മോളെ നാളെ ഒരു ചെറിയ ആഘോഷം ഉണ്ട് ഞങ്ങളുടെ വിവാഹവാർഷികം ആണ് ഒരുപാട് ആളുകൾ ഒന്നും ഇല്ലാ അടുത്ത കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ശോഭയോട് ഞാൻ പറഞ്ഞിട്ടുണ്ട് മോളെ സ്പെഷ്യൽ ആയിട്ട് വിളിക്കണമല്ലോ അതുകൊണ്ടാ ആന്റി വിളിപ്പിച്ചത് ” “ആഹാ ഞാൻ ഉറപ്പായും വരാം ആന്റി ” “മ്മ് മോൾക്ക് വേണ്ടി ഞാൻ ഒരു സാധനം വാങ്ങി വെച്ചിട്ടുണ്ട് .. അത് സിദ്ധുവിന്റെ മുറിയിൽ ഇരിപ്പുണ്ട് ആന്റിക്ക് സ്റ്റെപ് കേറാൻ വയ്യ മോൾ പോയി അത് എടുത്തിട്ടു വാ ” എന്ത് ഞാൻ പോയി എടുക്കാനോ … ഈ ആന്റി എന്താ ഇങ്ങനെ പ്രായപൂർത്തിയായ ഒരു പൈതലിനെ മോന്റെ മുറിയിലേക്ക് പറഞ്ഞു വിടാൻ എങ്ങനെ മനസ് വരുന്നു… ഇന്ന് ആരെയാണോ കണി കണ്ടത് ദൈവമേ ആ കടുവ അവിടെ കാണല്ലേ (ആത്മ ഓഫ് വേണി )

വേണി മനസില്ലാ മനസോടെ മുകളിലേക്ക് ചെന്നു കാലെടുത്ത് വെക്കാൻ തുടങ്ങിയതും ഇനി ഈ മുറിയിൽ കയറരുത് എന്നുള്ള സിദ്ധുവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി അവൾ തലയിട്ട് മുറിക്കകത്തേക്ക് നോക്കി ഭാഗ്യം കടുവ ഇവിടെ ഇല്ലാ അല്ലേലും അങ്ങേരിവിടെ ഉണ്ടേൽ എനിക്കെന്താ ഞാൻ എന്തിനാ പേടിക്കുന്നെ .. ഇല്ലാത്തത് നന്നായി aa മോന്തായം കാണണ്ടല്ലോ ഈ മുറിയിൽ കേറരുത് എന്നാണല്ലോ എന്നോട് പറഞ്ഞത് ഓഹ് പിന്നെ അങ്ങേരു പറയുന്നത് അനുസരിക്കാൻ ഞാൻ ആരാ അങ്ങേരുടെ ഭാര്യയോ … ഞാൻ കേറും വേണി മുറിയിൽ ചെന്ന് മേശയിൽ ഇരുന്ന കവർ എടുത്തതും പുറകിൽ നിന്ന് വാതിൽ അടയുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ വാതിലിന് മീതെ കയ്യും കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് കാണുന്നത്… തുടരും….

സിദ്ധവേണി: ഭാഗം 13

Share this story