സിദ്ധവേണി: ഭാഗം 15

സിദ്ധവേണി: ഭാഗം 15

എഴുത്തുകാരി: ധ്വനി

വേണി മുറിയിൽ ചെന്ന് മേശയിൽ ഇരുന്ന കവർ എടുത്തതും പുറകിൽ നിന്ന് വാതിൽ അടയുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ വാതിലിന് മീതെ കയ്യും കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ് കാണുന്നത് ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു – ആത്മ ഉള്ളിലെ ഞെട്ടൽ മറച്ചുപിടിച്ചു ഞാൻ അവിടുന്ന് വാതിലിനടുത്തേക്ക് വന്നു എവിടെ സബ് ജയിലിന്റെ ഒക്കെ മതിൽ പോലെ നിൽക്കുവാ സിദ്ധുട്ടൻ അതിന്റെ ഇടയിലൂടി പോകാൻ ഒരിത്തിരി പോലും ഗ്യാപ് ഇല്ലാ “എനിക്ക് പോണം ” ശബ്ദം അൽപ്പം കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു എവിടെ കേട്ട ഭാവം നടിക്കുന്നില്ല “എനിക്ക് പോണമെന്ന് ” ഇത്തവണ ശബ്ദം ഇത്തിരി കൂടി ഉയർന്നു എവിടെ അവിടുന്ന് ഒരു response ഉം ഉണ്ടായില്ല പുള്ളി കാര്യമായിട്ട് കട്ടിളയുടെ നീളം അളക്കുവാ ഇയാൾ പണ്ട് ആശാരിയായിരുന്നോ -ആത്മ “എനിക്ക് പോണം ” ഓഹ് god എന്റെ കൊരവള്ളി പൊട്ടിയെന്ന് തോന്നുന്നു ..

എന്തായാലും ഇത്തവണ അത് കേട്ടു “പൊയ്ക്കോ പോവണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ ” ഓഹ് ഈ മറുപടി കേൾക്കാൻ ആയിരുന്നോ ഞാൻ എന്റെ കൊരവള്ളി പൊട്ടിച്ചത് “ഇങ്ങനെ മറഞ്ഞു നിന്നാൽ ഞാൻ എങ്ങനെ പോവും ?” “ആഹ് അതൊന്നും എനിക്കറിയണ്ട … ഇത് എന്റെ വീട് എന്റെ റൂം ഞാൻ എനിക്കിഷ്ടം ഉള്ളിടത്ത് നിക്കും നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ ഇങ്ങോട്ട് കേറി വരാൻ ” “അത് ഞാൻ ആന്റി പറഞ്ഞിട്ട് വന്നതാ ” “അതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയം അല്ല … ഇങ്ങോട്ട് വന്നത് നിന്റെ ഇഷ്ടം പക്ഷെ ഇവിടുന്ന് തിരിച്ചു പോണമെങ്കിൽ എന്റെ അനുവാദം വേണം ” ഇയാളാര് ചാർളിയിലെ ദുൽഖർ ഓ ഒറ്റ ചവിട്ട് കൊടുത്തിട്ട് ഇറങ്ങി പോവാൻ എനിക്കറിയാൻ മേലാഞ്ഞിട്ട് അല്ല പിന്നെ അതുകഴിഞ്ഞു എന്റെ ശവമെടുക്കേണ്ടി വരുമല്ലോന്ന് ഓർത്തിട്ട് ആ അതുകൊണ്ട് ഞാൻ വെറുതെ വിടുന്നു –

ആത്മ “എന്തേലും പറഞ്ഞാരുന്നോ ??” “ഹേ ഒന്നും പറഞ്ഞില്ല അല്ല പറഞ്ഞു എനിക്ക് പോണം ” “പൊയ്ക്കോ പക്ഷെ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് അത് കേട്ടിട്ട് പൊയ്ക്കോ ” “എനിക്ക് സംസാരിക്കേണ്ട ” “നിന്നോട് സംസാരിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ ഞാൻ പറയുന്നത് കേട്ടാൽ മതി ” വേറെ വഴി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ പിന്നാലെ പോയി ആ നടത്തം നിന്നത് ടെറസിന് മുകളിലാണ് ഈശ്വരാ എന്നെ ഇവിടുന്ന് തള്ളി താഴെ ഇടാൻ വിളിച്ചുകൊണ്ടു വന്നതാണോ ഇനി ?? ജാങ്കോ നീ അറിഞ്ഞോ ഞാൻ പിന്നേം പെട്ടു – ആത്മ ഇയാളിതെന്തോന്ന് വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നത് എന്നെ ഇവിടെ കൊണ്ട് വന്നത് ഇങ്ങോട്ട് നോക്കി നിക്കാനാണോ ഇത്തവണ ആത്മയുടെ ശബ്ദം ഇത്തിരി കൂടി പോയി “അല്ല സംസാരിക്കാൻ വേണ്ടി തന്നെ കൊണ്ടുവന്നതാ ”

അവിടുന്ന് മറുപടി വന്നപ്പോഴാണ് എനിക്ക് പണി പാളി എന്ന് മനസിലായത് “നിനക്കെന്താ വേണി പറ്റിയത് ?? കുറെ ദിവസമായല്ലോ എന്നോട് ഒന്ന് മിണ്ടിയിട്ട് അല്ലെങ്കിൽ ഞാൻ ഒന്നും ചെയ്തില്ലെല്ലും ഇങ്ങോട്ട് കേറി വന്നു എന്നെ ചൊറിഞ്ഞോണ്ട് ഇരുന്നതാ .. ഇപ്പോൾ എന്റെ ക്ലാസ്സിൽ പോലും നിന്നെ കാണാറില്ല എന്താ പറ്റിയത് നിനക്ക് ” ഞാൻ മറന്നു എന്ന് നടിച്ചതെല്ലാം വീണ്ടും എന്റെ മനസിലേക്ക് തള്ളികയറി വന്നു എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു എന്റെ മാറ്റത്തിന്റെ കാരണം അത് തന്നെയാണ് ഞാൻ മറക്കാൻ ശ്രമിക്കുന്നത് സാർ അത് ചോദിച്ചപ്പോൾ തല കുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു “ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ ” “കേട്ടു … അത് ഞാൻ ….എനിക്ക് ” ”

എന്റെ തോന്നലാ എന്നൊന്നും പറഞ്ഞു നീ ഒഴിയണ്ട ” ഓഹ് അപ്പോൾ അതും നടക്കൂല്ല ഞാൻ മനസിൽ കണ്ടപ്പോൾ ഇങ്ങേരു മാനത്തു കണ്ടോ -ആത്മ “വേണി ഇങ്ങനെ മിണ്ടാതെ നിക്കാതെ കാര്യം പറയ്യ് കുറച്ച് ദിവസമായി ഞാൻ ഇത് സഹിക്കുന്നു .. താൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ” എന്ത് പറയാണെമെന്നറിയാതെ ഞാൻ അവിടെ നിന്നു പറയാൻ ആയി തുടങ്ങിയതും വേണിയേച്ചി ….. പിന്നിൽ നിന്നും അച്ചുവിന്റെ വിളി കേട്ടു ഹോ ഒരുവിധത്തിൽ പറയിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും കേറി വന്നു കുരുപ്പ്- സിദ്ധു നിന്ന് പിറുപിറുത്തു അവരെയാണ് രക്ഷകർ എന്ന് വിളിക്കുന്നത് – വേണി അതുംകൂടി കേട്ടപ്പോൾ സിദ്ധുവിന് കലി കയറി വേണിയേച്ചി താഴേക്ക് വാ അമ്മ വിളിക്കുന്നുണ്ട് –

അച്ചു “ആഹ് ദേ വരുവാ ” “അച്ചു നീ താഴേക്ക് പൊക്കോ വേണി കുറച്ച് കഴിഞ്ഞേ വരുന്നുള്ളു .. അമ്മയോട് പറഞ്ഞേക്ക് ഒരു doubt തീർത്തുകൊണ്ട് ഇരിക്കുവാ ” സിദ്ധു “Doubt ഓ വേണിയേച്ചിക്കോ 😳😳” അവന് എന്നെ നോക്കിയപ്പോൾ ഇതൊക്കേ എപ്പോൾ എന്ന രീതിയിൽ ഞാൻ സാറിനെ നോക്കി നിൽക്കുവായിരുന്നു നിങ്ങൾക്ക് കുടിക്കാൻ ജ്യൂസ്‌ വല്ലതും വേണോ ?? ഓഹ് പിന്നെ ഇവിടെ ആണവകരാറിന്റെ ചർച്ച നടക്കുവല്ലേ – വേണി ആത്മ ഒന്നും വേണ്ടാ നീ താഴേക്ക് ചെല്ല് – സിദ്ധു പിന്നെ അവന് ഒന്നും മിണ്ടാതെ താഴേക്ക് പോയി സാർ വീണ്ടും എന്റെ നേരെ തിരിഞ്ഞു ഹോ ഇതിലും ഭേദം എന്നെ ഇവിടുന്ന് തള്ളി താഴെ ഇടയുന്നതായിരുന്നു -ആത്മ “വേണി ഇനി പറ എന്താ തന്റെ പ്രോബ്ലം ”

“എന്ത് പ്രോബ്ലം ഇന്നലെ ചെറിയൊരു തലവേദനയും ജലദോഷവും ഉണ്ടായിരുന്നു ഇപ്പോൾ പ്രശ്നം ഒന്നുല്ല ” എന്റെ കൂസലില്ലാതെയുള്ള പറച്ചിൽ കേട്ട് ദേഷ്യം കൊണ്ട് സാറിന്റെ മുഖത്തെ ഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ഇത് കടിക്കുവോ എന്നാ expression ആയിരുന്നു എന്റെ മുഖത്ത് ഞാൻ അടിമുടി നിന്ന് വിറക്കാൻ തുടങ്ങി എന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു സാർ പതിയെ ശ്വാസം വലിച്ചു വിട്ടു കണ്ണുകളടച്ചു ദേഷ്യം നിയന്ത്രിച്ചു “വേണി ഞാൻ അവസാനം ആയിട്ട് ചോദിക്കുകയാ എന്താ തനിക്ക് പറ്റിയത് തന്റെ ഈ മാറ്റത്തിന്റെ കാരണം എന്താ ” “അത് ഞാൻ ഒന്ന് നന്നായതാ അലമ്പ് ഉണ്ടാക്കുന്നതൊക്കെ നിർത്താം എന്ന് കരുതി അതുകൊണ്ടാ സാറിന് അങ്ങനെ തോന്നിയത് ” ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു

“നന്നാവാൻ…. നീ …. മ്മ് മാങ്ങാത്തൊലി ഇത്രയും നേരം ഞാൻ മര്യാദക്ക് ചോദിച്ചു തല്ലിക്കൊന്നാലും സത്യം പറയരുത് ” ഇത്രയും പറഞ്ഞു സാർ അവിടുന്ന് മുറിയിലേക്ക് പോയി ഞാൻ താഴേക്ക് പോവാൻ തുടങ്ങിയതും മുറിയുടെ വാതിൽ ശക്തിയിൽ അടഞ്ഞ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു അതിൽ നിന്ന് തന്നെ ഞാൻ ഊഹിച്ചു സാറിന്റെ ദേഷ്യം എത്രത്തോളം ഉണ്ടെന്ന് ഞാൻ വേഗം താഴേക്ക് ചെന്നു ❤❤❤❤ “എന്റെ വേണിമോളെ നീ ഡ്രസ്സ്‌ ഉണ്ടാക്കി കൊണ്ട് വരാൻ പോയതാണോ ??ഏഹ് ??” “ഹേയ് വേണിയേച്ചി doubt തീർക്കാൻ പോയതാ ” അച്ചുവിന്റെ പറച്ചിൽ കേട്ടതും ഞാൻ അവനെ കണ്ണുരുട്ടി നോക്കി ആന്റി എനിക്ക് വേണ്ടി മേടിച്ചത് സെറ്റ് ന്റെ ഒരു tissue ദാവണി ആയിരുന്നു ചുവപ്പു നിറത്തിലുള്ള ബോർഡറും അതിന് ചുറ്റുമുള്ള സ്റ്റോൺ വർക്സ് ഉം എല്ലാം എനിക്കൊത്തിരി ഇഷ്ടപ്പെട്ടു മോൾക്ക് ഇഷ്ടമായോ ??

ആന്റി എന്നോടായി ചോദിച്ചതും ഞാൻ അതെയെന്ന് സന്തോഷത്തോടെ തലയാട്ടി നാളെ ഇതുടുത്ത് വേണം വരാൻ നമുക്ക് നാളെ ഒരുമിച്ച് അമ്പലത്തിൽ പോവാം ഞാൻ വരാമെന്ന് സമ്മതിച്ചു അവിടുന്ന് പോന്നു ❤❤❤❤❤ രാവിലെ തന്നെ കുളിച്ചൊരുങ്ങി ആന്റി തന്ന ധാവണിയുമുടുത്ത് കണ്ണുകൾ എല്ലാം ഭംഗി ആയി എഴുതി ഒരു പൊട്ടും തൊട്ടു ഞാൻ നന്നായൊരുങ്ങി ഇടക്കിടക്ക് എന്റെ ശ്രദ്ധ ജനലഴികളിലൂടി സാറിന്റെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു

കണ്ണാടിയിൽ മുന്നിൽ നിൽക്കും ഒന്ന് ജനലിന്റെ അവിടെ പോയി നോക്കും വേറൊന്നുമല്ല അവിടെ നിന്ന് നോക്കിയാൽ കൃത്യമായി സിദ്ധാർത്ഥ് വർമ്മയുടെ റൂം എനിക്ക് കാണാം അത് തന്നെ കാര്യം ഇന്ന് എന്നെ ഈ കോലത്തിൽ കണ്ടു അങ്ങേരെ ഞെട്ടിക്കണം ഇത്രയും നല്ലയൊരു കൊച്ചിന് പുള്ളിയോട് ഇഷ്ടം തോന്നിയിട്ട് അങ്ങേരെന്റെ ഇഷ്ടം അറിഞ്ഞില്ല എന്നെ നഷ്ടപെടുത്തിയല്ലോ എന്ന് അങ്ങേർക്ക് കുറ്റബോധം തോന്നണം കണ്ണാടിയിലൊന്ന് നോക്കും നേരെ അങ്ങോട്ട് നോക്കും പിന്നേം കണ്ണാടിയിൽ നോക്കും വീണ്ടും അങ്ങോട്ട് നോക്കും ആഹ് ഇനി അവിടെ ചെന്നിട്ട് നോക്കാം എന്ന് കരുതി .. ഒരുങ്ങി ഇറങ്ങി വരുന്ന എന്നെ കണ്ടതും വായുംപൊളിച്ചു ഒരാൾ താഴെ നിൽപ്പുണ്ടായിരുന്നു

(ആരാണെന്നല്ലേ എന്റെ മാതാശ്രീ തന്നെ) സുന്ദരികൾ ആയ പെൺകുട്ടികളെ കണ്ടിട്ടില്ലേ നോക്കി വെള്ളം ഇറക്കുന്നത് കണ്ടില്ലേ കൺട്രി പീപ്പിൾ -ആത്മ “ദൈവമേ എല്ലാവരുടെയും കണ്ണേറ് എന്റെ നേർക്കാണല്ലോ ഈ സൗന്ദര്യം എനിക്കൊരു ശാപം ആകുമോ ആവോ ” ഇത്തിരി ഉച്ചത്തിൽ പറഞ്ഞു എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ?? സ്വന്തം മോളെ തന്നെ ഇങ്ങനെ നോക്കി അസൂയപെടാൻ നാണമില്ലേ അപ്പോഴും response ഒന്നും വരത്തോണ്ട് ഞാൻ അൽപ്പം പുച്ഛം വാരിവിതറി ഇറങ്ങാൻ തുടങ്ങിയതും പിന്നിൽ നിന്നും വിളി വന്നു “പാവാട എടുത്തുടിത്തിട്ട് പോടീ … മനുഷ്യനെ നാണം കെടുത്താതെ … അരപ്പിരി ലൂസ് ആണെന്ന് നാട്ടുകാർക്കും മനസിലാവും ” മാതാശ്രീ പറഞ്ഞപ്പോഴാണ് ഞാൻ താഴേക്ക് നോക്കുന്നത് അടിപാവാട മാത്രമേ ഇട്ടിട്ടുണ്ടായിരുന്നുള്ളു ധാവണിയുടെ skirt ഇടാൻ മറന്നു പോയി

അതെങ്ങനെയാ അയലത്തെ അദ്ദേഹത്തെയും നോക്കി ഓരോന്ന് ചെയ്താൽ ഇങ്ങനെ തന്നെ വരും മാതാശ്രീ വിളിച്ചത് നന്നായി ഇല്ലെങ്കിൽ ഈ കോലത്തിൽ കണ്ടു സിദ്ധുട്ടൻ ശരിക്കും ഞെട്ടിയേനെ ഞാൻ പോയി skirt ഉം എടുത്തിട്ട് എല്ലാം നേരെയാക്കി താഴേക്ക് ഇറങ്ങി അവിടെ ചെന്നപ്പോൾ എന്നെ കാത്തെന്ന പോലെ ആന്റി നിൽപ്പുണ്ടായിരുന്നു സെറ്റ് സാരിയായിരുന്നു ആന്റിയുടെ വേഷം അച്ചുവും എന്റെ അതേ റെഡ് കളർ ഷർട്ടും മുണ്ടും ഒക്കെ ഉടുത്ത് സുന്ദരനായി നിൽപ്പുണ്ടായിരുന്നു ഞാൻ അവനെ കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു അവന് ഷർട്ടിന്റെ കോളർ പൊക്കി ഒന്ന് അഹങ്കരിച്ചു അപ്പോഴാണ് സ്റ്റെപ് ഇറങ്ങി വരുന്ന ആളിലേക്ക് എന്റെ കണ്ണുകൾ പോയത് ദൈവമേ ഇങ്ങേരെ ഞെട്ടിക്കാൻ വന്നിട്ട് ഇപ്പോൾ ഞെട്ടുന്നത് ഞാൻ ആണല്ലോ എന്നാ മുടിഞ്ഞ ഗ്ലാമർ ആ …

ഈ മനുഷ്യനെ എന്തിനാ ഇത്രയും സുന്ദരൻ ആയി ജനിപ്പിച്ചത് ഇങ്ങേരിതെന്തോന്ന് ഒരുങ്ങി ഇറങ്ങുന്ന കണ്ടാൽ തോന്നും പെണ്ണ് കാണാൻ പോകുവാണെന്ന് ഹോ മിക്കവാറും ആ അഥീന ഒക്കെ വരുമായിരിക്കും അതിന്റെ ഒരുക്കമാ ഇങ്ങ് വരട്ടെ ഞാൻ മൈൻഡ് ചെയ്യൂല്ല ഓരോന്നൊക്കെ ചിന്തിച്ചു കൂട്ടി ഞാൻ അവിടെ തന്നെ നിന്നു എന്റെ അടുത്തു വന്നു വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ നേരെ നോക്കുന്നത് ” വായടച്ചു വക്കടി ഇല്ലെങ്കിൽ ഈച്ച കേറും വായിനോക്കി ” അത് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് ഇത്രയും നേരം ഞാൻ അങ്ങേരെ തന്നെ നോക്കി നിൽക്കുവായിരുന്നെന്ന് ഇതിനിടയിൽ അച്ചുവും ആന്റിയും ഒക്കെ പോയി വണ്ടിയിൽ കയറിയതൊന്നും ഞാൻ അറിഞ്ഞില്ല നല്ലതുപോലെ ചമ്മിയെങ്കിലും ഞാൻ അത് ഒളിപ്പിച്ചു കീയും എടുത്ത് എന്നോട് വരാൻ പറഞ്ഞു

ഞാൻ കാര്യമായിട്ട് പുച്ഛം വാരിവിതറി വണ്ടിയിൽ ചെന്നു കേറി ഞാൻ ഇറങ്ങി ചെന്നപ്പോൾ അച്ചു bike എടുത്തുകൊണ്ട് പോവുന്നത് കണ്ടു ആന്റിയും അങ്കിളും ദേ പിൻസീറ്റിൽ ഇരിക്കുന്നു ഓഹോ അപ്പോൾ എനിക്ക് വേണ്ടി റിസേർവ് ചെയ്തിരിക്കുന്നത് ഫ്രന്റ് സീറ്റ്‌ ആണ് ഞാൻ ആര് ഇങ്ങേരുടെ ഭാര്യയോ കൂടെ കേറിയിരിക്കാൻ പിന്നെ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ തോൽവി സമ്മതിച്ചു നല്ല കുട്ടിയായി പോയി കേറിയിരുന്നു ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു… തുടരും….

സിദ്ധവേണി: ഭാഗം 14

Share this story