ഉറവിടം: ഭാഗം 2

ഉറവിടം: ഭാഗം 2

എഴുത്തുകാരി: ശക്തി കല ജി

മുഖത്ത് വലത് കവിളിനെ ഭാഗികമായി മറച്ചമറുക് കണ്ട് പലരും രൂക്ഷമായി നോക്കും…. അതു കൊണ്ട് എപ്പോഴും ഷാൾ കൊണ്ട് മുഖം ഭാഗീകമായി മറച്ചിട്ടേ പുറത്തിറങ്ങാറുള്ളു.. ഇറങ്ങുമ്പോൾ ഒരാൾ എൻ്റെ കുറുകെ കയറി നിന്നു… കട്ടി മീശയും ചുവന്ന കണ്ണുകളും ഒറ്റനോട്ടത്തിൽ ഭയം തോന്നുന്ന ഒരാൾ…. ഞാൻ ഭയന്ന് പുറക്കോട്ട് മാറി… എന്താ ” എന്ന് ചോദിക്കുമ്പോൾ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല… അയാൾ എന്നെ രൂക്ഷമായി നോക്കി.. അയാളുടെ ചുവന്ന കണ്ണുകൾ കാണേ അകാരണമായി മനസ്സിലെ ഭയം വർദ്ധിച്ചു… ഒരു ആശ്രയത്തിനായി ചുറ്റും നോക്കിയെങ്കിലും ആരേയും കാണാൻ കഴിഞ്ഞില്ല… വീണ്ടും ധൈര്യം സംഭരിച്ച് നിവർന്ന് നിന്നു…

തലയിലെ ഷാൾ ഒന്നൂടി ശരിയാക്കിയിട്ടു… “എന്താ… ആരെയാ വേണ്ടത് ” ഉറക്കെ പറയണമെന്ന് കരുതിയാണ് പറഞ്ഞതെങ്കിലും ചെറിയ ശബ്ദമായേ തൊണ്ടയിൽ നിന്നും പുറത്തേക്കു വന്നുള്ളു… ഒരു നിമിഷം അയാൾ രൂക്ഷമായി നോക്കുന്നത് കണ്ടു… ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞ് നടന്നു… ” ഞാൻ കമ്പനി സ്റ്റാഫ് ആണ്… വേഗം വരണം ഇന്ന് പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ട്”.. അതിന് വേണ്ട ഫയൽസ് റെഡിയാക്കി വയ്ക്കണം…. തൻ്റെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫാണ് അതുകൊണ്ടാണ് നേരിട്ട് വന്നത് … ഓഫീസിൽ നിന്ന് അഡ്രസ് എടുത്തു”… അയാൾ തിരിഞ്ഞ് നടക്കുന്നതിനിടയിൽ പറഞ്ഞു… “സോറി സർ.. ഫോൺ ചാർജിലായിരുന്നു… രാവിലെ ഓണാക്കാൻ മറന്നു ”

ഞാൻ ക്ഷമാപണത്തോടെ പറഞ്ഞു… എന്നിട്ടും മുഖത്തെ ഗൗരവഭാവം വിട്ട് മാറിയില്ല… ഒന്നും മിണ്ടാതെ അയാൾ കാറിൽ കയറി പോയി.. വേഗം വരണമെന്ന് പറഞ്ഞിട്ട് ഇയാൾ സ്വന്തം കാറിൽ കയറിപ്പോയല്ലോ… എന്നേയും കയറ്റി കൊണ്ട് പോയാൽ പോരായിരുന്നോ…ഇതിപ്പോ ബസ് കിട്ടി അങ്ങ് ചെല്ലുമ്പോഴേക്ക് ഒരു സമയമാകും.. അവൾ കൈയ്യിലെ വാച്ചിലേക്ക് നോക്കി… എട്ട് മണിയായിരിക്കുന്നു… ബസ് സ്റ്റോപ്പിലേക്ക് നടന്നു.. അടുത്ത ബസു വരുന്നതും കാത്ത് ബസ് സ്റ്റോപ്പിൽ നിന്നു… ചിലപ്പോൾ അയാളുടെ കാറിൽ ഞാൻ ഓഫീസിൽ ചെന്നിറങ്ങിയാൽ കുറച്ചിലാവും… അതു കൊണ്ടാവും കയറ്റാതെ പോയത്… അല്ലെങ്കിൽ തന്നെ അയാൾ വിളിച്ചാൽ ഉടനെ കൂടെ കയറി പോകില്ലായിരുന്നു..

പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്തയാളൊടൊപ്പം വണ്ടിയിൽ കയറി പോകുന്നത് സുരക്ഷിതമല്ലല്ലോ… ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ കഴിയില്ല… എന്തായാലും അയാൾ വിളിക്കാത്തത് നന്നായി… മനസ്സിലെ ചോദ്യങ്ങൾക്ക് അവൾ തന്നെ ഉത്തരവും കണ്ടെത്തിക്കൊണ്ട് മനസ്സിനെ സ്വയം സമാധാനിപ്പിച്ചു… സ്ഥലമെത്തിയതും ബസിൽ എഴുന്നേറ്റു നിന്നു.. ആദ്യ ദിവസങ്ങളിൽ സ്ഥലം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു…. ഓഫീസിന് കുറച്ച് മുൻപിലായി കുഞ്ഞമ്പലം അടയാളമായി മനസിൽ കുറിച്ചിട്ടു…. ഓഫീസിന് മുൻപിൽ ബസിൽ നിന്ന് ഇറങ്ങുമ്പോഴെ കണ്ടു കാറിൽ നിന്നും ഇറങ്ങുന്നയാളെ…. ഓഫീസ് വാതിലിൽ എത്തും മുന്നേ അയാൾ അകത്തേക്ക് കയറി പോയി…

ഓഫീസിൽ തൻ്റെ കാബിനിലേക്ക് നടക്കുമ്പോൾ എന്തിനോ ഹൃദയസ്പന്ദനം കൂടുന്നുണ്ടായിരുന്നു… അവൾ ചുറ്റും നോക്കി ഓഫീസ് പ്യൂൺ മാത്രം വന്നിട്ടുണ്ട്… അകത്ത് കയറിയയുടൻ കാബിനിലേക്ക് വിളിപ്പിച്ചു.. ഇന്ന് മീറ്റിംഗിനുള്ള ഫയൽ റെഡിയാക്കാനുള്ള വിവരങ്ങൾ എല്ലാം എടുത്തു തന്നു…. അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.. അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. രാവിലെ കണ്ടതിലും ഗൗരവം കുറച്ച് കുറഞ്ഞിട്ടുണ്ട് എന്ന് തോന്നി… എന്നാലും എന്തോ ഒരു ദേഷ്യം മറഞ്ഞ് കിടക്കും പോലെ തോന്നിയത് കൊണ്ട് കൂടുതൽ സമയം നിന്നില്ല… കൈയ്യിൽ തന്ന ഫയലുകളുമായി തൻ്റെ കാബിനിലേക്ക് നടക്കുന്നവളെ ഒരല്പം ദേഷ്യത്തോടെ ആ കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു… അവൾ ഫയലുകൾ വേഗം തന്നെ ശരിയാക്കി…

തിരിച്ച് കാബിനിൽ കൊണ്ടു കൊടുത്തപ്പോൾ ആ മിഴികൾ അത്ഭുതം കൊണ്ട് വിടരുന്നതും നിമിഷ നേരം കൊണ്ടു ആ ഭാവം ഗൗരവത്തിലേക്ക് വഴിമാറി… ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതെ ഫയലുമായി അവളേയും മറികടന്ന് പോകുന്നവൻ്റെ മിഴികളിലെ കനലെരിയുന്നതിൻ്റെ കാരണമെന്താവും എന്ന് അറിയാൻ അവളുടെ മനസ്സ് ആഗ്രഹിച്ചുവെങ്കിലും സ്വയം നിയന്ത്രിച്ചു… സംശയങ്ങൾ സംശയങ്ങളായി തന്നെയിരിക്കട്ടെ… അതറിയാൻ പോയാൽ ചിലപ്പോ ജോലി നഷ്ടപ്പെട്ടാലോ എന്ന ഭയം മനസിൽ ഉണ്ട്… അത് കൊണ്ട് വിഷമങ്ങളും വേദനകളും സഹിച്ചേ പറ്റു…. ഇപ്പോഴുള്ള അവസ്ഥയിൽ ജോലി അത്യാവശ്യമാണ്… എല്ലാത്തിനും മഹിയെ ആശ്രയിക്കാൻ വയ്യാ….

അമ്മ ജീവിച്ചിരിക്കുമ്പോൾ സഹായത്തിനായി മഹി പൈസ നൽകാൻ ഒരു പൈസ പോലും വാങ്ങിയിട്ടില്ല… ഇതിപ്പോ തൻ്റെ അവസ്ഥ ഇതായിപ്പോയി… ഫ്ളാറ്റ് വാങ്ങിയതിൻ്റെ പൈസ തീർച്ചയായും തിരിച്ച് കൊടുക്കണം….. മനസ്സിൽ തീരുമാനിച്ചു… അവളുടെ മിഴികൾ മേശമേൽ വച്ചിരിക്കുന്ന നേയിം ബോർഡിലേക്ക് പതിഞ്ഞു… സഞ്ജയ്. ആർ എന്ന പേര് പലവുരു വായിച്ചു മനസ്സിൽ പതിപ്പിച്ചു … അവൾ തിരിച്ച് കാബിനിലേക്ക് നടന്നു… പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് വേദന നിറഞ്ഞതായിരുന്നു… അവളെ വഴക്ക് പറയാൻ സഞ്ജയ് ഓരോ കാരണങ്ങൾ കണ്ടെത്തി കൊണ്ടിരുന്നു… അയാൾ മനഃപ്പൂർവ്വം എന്തിനാ ദേഷ്യപ്പെടുന്നത് എന്നോർത്ത് വല്ലാതെ വിഷമിച്ചു…

തൻ്റെ മുഖം പോലുമയാൾ കണ്ടിട്ടില്ല… എപ്പോഴും ഷാളിട്ട് മുഖം മറച്ചാണ് നിൽക്കുന്നത്…. ഇത്രയ്ക്ക് വിരോധം തോന്നാൻ എന്താവും കാരണം… നേരത്തെ കണ്ടിട്ടും ഇല്ല…. ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നുവെങ്കിലും പിന്നീടത് ശീലമായി എന്ന് വേണം പറയാം… ഇതിനിടെ മഹിയെ ഒരു ദിവസം ഫ്ളാറ്റിൻ്റെ മുൻപിൽ വച്ച് കണ്ട്… പെട്ടെന്ന് കണ്ട സന്തോഷത്തിൽ ഓടി പോയി കെട്ടി പിടിച്ചു… ഇത്ര നാളത്തെ ഫോൺ സംഭാഷണം കൊണ്ട് ഒരു പാട് അടുത്തിരുന്നു.. മനസ്സിൽ നിറയെ അനിയനോടുള്ള വാത്സല്യമായിരുന്നു.. ഒത്തിരി സന്തോഷത്തോടെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു.. “പറഞ്ഞിട്ട് വരായിരുന്നു “എന്ന് അവൾ പരിഭവം പറഞ്ഞു… ”പെട്ടൊന്നൊരു യാത്രയായത് കൊണ്ടാണ് പറയാഞ്ഞത്… നമ്മുടെ അനിയത്തികുട്ടിക്ക് ഒരു ആലോചന… പേര് സഞ്ജയ്…

നിങ്ങളുടെ അല്ല നമ്മുടെ ഓഫീസിൽ ജോലി ചെയ്യുന്ന സഞ്ജയ്…” അവൻ്റെ പെങ്ങൾ സിന്ധ്യ എൻ്റെ കൂടെ പഠിച്ചതാണ്… ഞങ്ങളുടെ വിവാഹം നേരത്തെ തീരുമാനിച്ചതാണ്… അച്ഛന് മാറ്റ കല്യാണം താൽപര്യം ഉണ്ട് എന്ന് പറഞ്ഞിരുന്നു… സഞ്ജയിയോട് ചോദിക്കാൻ വന്നതാണ്….” എന്ന് മഹി പറഞ്ഞു.. “നല്ല ആളാണ് പക്ഷേ മൂക്കത്താ ദേഷ്യം” എന്ന് പറഞ്ഞവൾ പൊട്ടി ചിരിച്ചു…. ” പക്ഷേ മനസ്സ് നിറയെ സ്നേഹമാ… പൊന്നുപോലെ നോക്കിക്കോളും ” എന്ന് മഹി പറഞ്ഞു… മഹി അവളോട് ലീവ് എടുക്കാൻ പറഞ്ഞു.. ലീവ് ന് എഴുതി കൊടുത്ത് പുറത്തേക്ക് പോകുമ്പോൾ സഞ്ജയ് പകയോടെ അവളെ നോക്കി… എന്നാലും അച്ഛൻ്റെ ഓഫീസാണ് എന്നറിഞ്ഞിരുന്നേൽ ഇവിടെ ജോലിക്ക് കയറില്ലായിരുന്നു…. എത്രയും വേഗം മറ്റൊരിടം തേടി പോകണം… ഇവിടെ നിന്നാൽ ഇന്നല്ലെങ്കിൽ നാളെ സത്യം എല്ലാരും അറിയും….

രണ്ടു ദിവസം നിന്നിട്ടാണ് മഹി പോയത്…. പോകും മുന്നേ സഞ്ജയിയോട് അച്ഛൻ സൂചിപ്പിച്ച കാര്യം പറഞ്ഞപ്പോൾ ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു… ദിവസങ്ങൾ കടന്ന് പോകുംതോറും സഞ്ജയ്ക്ക് അവളോടുള്ള ദേഷ്യം കൂടി കൂടി വന്നു… ഒരൂസം ഫ്ളാറ്റിൽ രാവിലെ തിരക്കിട്ട് ഒരുങ്ങുന്നതിനിടെ കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു…. അവൾ ഷാൾ എടുത്ത് മുഖം മറച്ചിട്ടു…. മുൻപിൽ കതക് തുറന്നതും പുറത്ത് നിൽക്കുന്നയാളെ കണ്ട് ഞെട്ടലോടെ അനങ്ങാതെ നിന്നു പോയി…. സഞ്ജയ് അവളെ തള്ളിമാറ്റി അകത്തേക്ക് കയറി… “നിനക്ക് രണ്ടു ദിവസം എൻ്റെ കൂടെ വരാൻ എത്ര രൂപ വേണം” സഞ്ജയുടെ വാക്കുകൾ തീജ്വാല കണക്കെ അവളെ പൊള്ളിച്ചു… ”

ഇപ്പോ ഇറങ്ങണം വെളിയിലേക്ക്”…അവൾ ദേഷ്യത്തോടെ അവനെ പിടിച്ച് തള്ളി.. “മഹിയുടെ കൂടെ രണ്ടു ദിവസം കഴിഞ്ഞതിന് അവനെത്ര തന്നടി…” അവൾടെ കൈയ്യിൽ പിടിച്ച് തിരിച്ച് കൊണ്ട് അയാൾ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു… അയാൾ തെറ്റിദ്ധരിച്ചതാവും എന്ന് തോന്നി.. പക്ഷേ സത്യം പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയല്ലോ എന്നോർത്തപ്പോൾ വിഷമം വന്നു.. “ഏത്.. മഹി.. എനിക്കറിയില്ല… എനിക്ക് ഒരു മഹിയേയും അറിയില്ല…. ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പെണ്ണല്ല.. വെറുതെ വിട്ടേക്കു” എന്ന് പറഞ്ഞു കൈ തട്ടി മാറ്റി തിരിഞ്ഞതും അയാൾ എന്നെ കടന്നുപിടിച്ചിരുന്നു… “മഹിയെ നിനക്കറിയാഞ്ഞിട്ടാണല്ലോ അവൻ നിനക്കിവിടെ ഫ്ലാറ്റ് വാങ്ങി തന്നത്…

അല്ലേടി… പറയടി നീയും അവനും തമ്മിൽ എന്താ ബന്ധം ” അയാൾ ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തി പിടിച്ചു… തല ചുവരിൽ ഇടിപ്പിച്ചു… ഇരു കവിളിലും അടിച്ചു… മുഖം മറച്ചിരുന്ന ഷാൾ തെന്നിമാറിയതും സഞ്ജയ് അത്ഭുതത്തോടെ നോക്കി നിന്നു പോയി… “എനിക്ക് ആരേയും അറിയില്ല ” എന്ന് പറഞ്ഞതേ ഓർമ്മയുള്ളു… ബോധം മറഞ്ഞ് തറയിലേക്ക് വീണിരുന്നു… എന്തിലോ നെറ്റിയിടിച്ചത് അവളറിഞ്ഞു… കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്… നെറ്റി വല്ലാതെ നോവുന്നുണ്ടായിരുന്നു.. മനസ്സും…… ” തുടരും

ഉറവിടം: ഭാഗം 1

Share this story